You are on page 1of 1

വീട്ടമ്മയുടെ കൊലപാതകം നീണ്ട ആസൂത്രണത്തിന് ശേഷം: പോലീസ്‌

കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ വെട്ടിക്കൊന്നകേസിലെ പ്രതി കൃത്യം നിര്‍വഹിച്ചത് എറെ ദിവസങ്ങള്‍നീണ്ട


ആസൂത്രണത്തിനുശേഷമാണെന്ന് പോലീസ്. വയനാട് സ്വദേശിയായ റഷീദാണ് കൊലപാതകം നടത്തിയത്.
ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വയനാട്ടില്‍അമ്പതിനായിരത്തോളം രൂപ കടമുണ്ടായിരുന്ന റഷീദ് ഇത്
വീട്ടാനായിട്ടാനാണ് മോഷണം നടത്താന്‍തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.

രണ്ട് മാസം മുമ്പ് കൊച്ചിയിലെത്തിയ ഇയാള്‍ആദ്യം പച്ചാളത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട്


എറണാകുളം നോര്‍ത്തില്‍ഒരു തട്ടുകടയില്‍ജോലി ചെയ്തു. ഇയാള്‍രാത്രി ഉറങ്ങിയിരുന്നത് റെയില്‍വെ
സ്‌റ്റേഷനിലായിരുന്നു. ദിവസവും ബിന്ദുവിന്റെ വീടിന് മുന്നിലൂടെയാണ് റഷീദ് പോയിരുന്നത്. ബിന്ദുവിന്റെ
വീട്ടില്‍മുറികള്‍താമസിക്കാന്‍വാടകയ്ക്ക് കൊടുത്തിരുന്നതായി ഇയാള്‍ക്ക് അറിയാമായിരുന്നു.

ബിന്ദുവിന്റെ കഴുത്തിലും കൈയിലുമുള്ള ആഭരണങ്ങളായിരുന്നു റഷീദിന്റെ ലക്ഷ്യം. ഇതിനായി 115 രൂപ


കൊടുത്ത് ഒരു വാക്കത്തി വാങ്ങി ഇന്നലെ വൈകീട്ട് 3.45 ഓടെ ബിന്ദുവിന്റെ വീട്ടിലെത്തി. അപ്പോള്‍ഇയാളെ മുറി
കാണിച്ചുകൊടുക്കാനായി ബിന്ദു മൂന്നാം നിലയിലേയ്ക്ക് കൊണ്ടുപോയി. അവിടെ റൂമിലുണ്ടായിരുന്ന പേപ്പര്‍
കെട്ടുകള്‍മാറ്റാന്‍റഷീദ് തന്നെ ബിന്ദുവിനെ സഹായിച്ചു. ഇതിനുശേഷം എന്തോ ആവശ്യത്തിനായി ബിന്ദു
പുറംതിരിഞ്ഞ് നിന്നപ്പോള്‍റഷീദ് വാക്കത്തി ഉപയോഗിച്ച് അവരെ വെട്ടുകയായിരുന്നുവെന്ന് പോലീസ്
പറഞ്ഞു. അപ്പോള്‍കാലിലെന്തോ തട്ടി വീണ റഷീദിന്റെ നെറ്റിയില്‍ചെറിയ മുറിവുണ്ടായി. ഇതിന് ശേഷം
അവരുടെ കഴുത്തിലും കൈയിലുമുണ്ടായിരുന്ന വളയും മാലയും ഊരിയെടുത്ത് പൈപ്പിലെ വെള്ളത്തില്‍
കഴുകി പാന്റിന്റെ പോക്കറ്റില്‍സൂക്ഷിച്ചു. ഈ സമയം നിലവിളി കേട്ടുവന്ന അയല്‍പക്കക്കാരോട് ആരോ
ചിലര്‍ബിന്ദുവിനെ വെട്ടി ഓടി രക്ഷപ്പെട്ടതായി റഷീദ് പറഞ്ഞു. തന്നെയും അവര്‍ആക്രമിച്ചതായി അയാള്‍
അവരോട് പറഞ്ഞു.

ഇതിനുശേഷം നാട്ടുകാര്‍ഇയാളെ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോവുകയും ഒപ്പം തന്നെ പോലീസിനെ


വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് ആസ്പത്രിയിലെത്തിയ പോലീസ് റഷീദിനെ
മൊഴിയെടുക്കാനായി സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. റഷീദിന്റെ മൊഴി പരസ്
പരവിരുദ്ധമായതോടെയാണ് പോലീസിന് സംശയം ജനിച്ചത്. ഇയാളുടെ പാന്റ് പരിശോധിച്ചപ്പോള്‍
സ്വര്‍ണാഭരണങ്ങള്‍കണ്ടെടുത്തു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍അത് അക്രമികള്‍ഓടിപ്പോയപ്പോള്‍
പോക്കറ്റിലിട്ടതായിരിക്കാമെന്നായിരുന്നു റഷീദിന്റെ വിശദീകരണം. ഇത് അവിശ്വസനീയമായിരുന്നു. പിന്നീട്
വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയത് റഷീദ് തന്നെയാണെന്ന് മനസ്സിലായതെന്ന് പോലീസ്
പറഞ്ഞു.

You might also like