You are on page 1of 14

കോമ്പി ചാടി വഞ്ചിയിൽ കയറി വേള്ളം തട്ടിത്തെറിപ്പിച്ചു.

നാലുപേരും
വഞ്ചിയിലായി.എന്നാൽ അവർ ഒന്നുംചെയ്തില്ല.ദിക്കേതാണന്നറിയില്ല.ശത്രുമേഖലയിൽ കൂടിയുള്ള
പ്രയാണമായിരുന്നു.ഇപ്പോൾ എവിടെയാണന്നൊ അടുത്ത കര എവിടമാണന്നൊ ഒരു
നിശ്ചയവുമില്ല. വലിച്ചാലതു ശത്രുവിന്റെ വായിലേക്കു ഓടിക്കേറലായലൊ? സന്ധ്യയാകാൻ
നേരമായെങ്കിലും സന്ധ്യക്കെന്നതുപോലെ ദിങ്മുഖങ്ങൾ ഇരുളിലേക്കു മയങ്ങിക്കൂടി വരുന്നു.

‘’ഇനിയിപ്പൊ? കോബി അർഥഗർമായി ചോദിച്ചു.

കര ഏറ്റവുമ്മടുത്തുകണ്ട ഭാഗത്തേക്കു വളരെ സൂക്ഷിച്ച് കള്ളന്മാരെപ്പോലെ അവർ നീങ്ങി.ഏറെ


സമയമെടുത്താണവർ കരയെ സമീപിച്ചുകൊണ്ടിരുന്നത്. പകലിന്റെ അന്തിമയാമം ഇരുട്ടിന്റെ
അകമ്പടിയോ‍ടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

“ഈ സന്ധ്യാമയക്കത്തിന് നമുക്കാക്കരയോരത്ത് മയത്തിനു കൂടാം.ദിക്കറിഞ്ഞു


പോകണമല്ലൊ.”കോമ്പി പറഞ്ഞു.

വഞ്ചി കരയോടടുത്തു. അവിടെയെങ്ങും ഒന്നുമില്ല.ഒരു കുടിലുപോലുമില്ല.ഒരു തെങ്ങില്ല, ഒരു


കൊച്ചുമരപോലുമില്ല.വിശേഷിച്ചൊന്നുംതന്നെ കണുന്നില്ല.വെറും ചെളിച്ചതുപ്പ്. സൂക്ഷിച്ചു
നോക്കിയപ്പോൾ രണ്ടു മൂന്ന് കുറ്റിച്ചെടി മാത്രം കണാറായി.പക്ഷെ അങ്ങകലെ വളരെ ദ്ദൂരെ അങ്ങു
കിഴക്കുമാറി തെങ്ങിൻ നിര കറുത്ത കാവൽക്കാരെപ്പോലെ കാഴ്ച്ചയിൽ‌പ്പെടുന്നുണ്ട്.

ആ ചളിപ്രദേശത്ത് കായൽജലത്തിനരികെ കറുത്തിരുണ്ട എന്തോ‍യൊന്നു


വച്ചിരിക്കുമ്പോപോലെ

കണുമാറായി.അതൊരു ചളിക്കട്ടയാണന്നു അവർ ചിന്തിച്ചപ്പോൾ അതിനടുത്തുനിന്ന് ഒരു രൂപം,


കറുത്തൊരു രൂപം,പിന്നോട്ട് ഓടി നീങ്ങുന്നതു കണ്ടു.ഓടിപ്പോയത് ഒരു മനുഷ്യരൂപം
തന്നെയാണന്ന് അവർക്കു മനസ്സിലായി.അടുത്ത നിമിഷം അവർ കണ്ടത് നിശ്ചലമായി
തോന്നിച്ച ചളിക്കട്ട തലയുയർത്തി നിവർന്നു നിൽക്കുന്നതാണ്.

“കുമ്പിട്ടിരുന്നവനിപ്പോഴാണ് നിവർന്നത്.നിന്നിരുന്നവനാണോടിയകന്നത്,നമ്മളെ
കണ്ടിട്ടാവണം” കോമ്പി വിശദീകരിച്ചു.

“കോമ്പി ചാടിയെറങ്ങ്,അവനെ വിടണ്ട.ചാളക്കിടാത്തനൊ ആരൊയാവട്ടെ അവൻ” ചന്തിരൂർ


പറഞ്ഞു.
1 Page

ചളിക്കരയിലേക്കമർന്നു ചേർന്ന വഞ്ചിയിൽ നിന്നും കോമ്പി ചാടി ചളിനിലത്തിറങ്ങി. ചളിയും


വെള്ളവും കലർന്ന അവിടം ചവിട്ടിയിറങ്ങിയ നേരംകൊണ്ട് ഈ രണ്ടാമതു കണ്ട രൂപവും
ഓടാൻ തുടങ്ങി.കോമ്പിയും ഓടി.

“ നിൽക്ക്.നിൽക്കവിടെ ഓടണ്ടാ,നീ പേടിക്കണ്ട നീയവിടെ നിൽക്ക്” കോമ്പി വിളിച്ചു പറഞ്ഞു.


കോമിയും മറ്റൊരു വശത്തുടെ അവനെ വളഞ്ഞു.അതോടെ അവൻ പേടിച്ചരണ്ടു വിറക്കാനും
കരയാനും തുടങ്ങി.
ആ മനുഷ്യരൂപം പേടിച്ചരണ്ടു നിന്നു. അവന്റെ പിന്നിൽ അൽ‌പ്പം മാറി കോമിയും
നിലയുറപ്പിച്ചു.കോമ്പി ആ രൂപത്തിനടുത്തു ചെന്നപ്പോഴേക്കും ചന്തിരൂരും പിന്നാലെയെത്തി.

ആ ഇരുളിൽ അവന്റെ രൂപഭംഗി ചന്തിരൂർ ദർശിച്ചു.അവൻ നിന്നു ആലില


കാറ്റിൽത്തുള്ളുമ്പോലെ വിറക്കുകയായിരുന്നു.അവന്റെ പേടി മാറ്റുവാൻ അവനോടിങ്ങനെ
പാ‍റഞ്ഞു.ഏറ്റവും സൌമ്മ്യമായി.

“ നിന്റെ പേരെന്ത്? നിന്റെ ചാളയെവിടെ? ഇവിടെയെന്തിനുവന്നു? നീ പേടിക്കേണ്ട. നിന്നെ


ഞങ്ങളൊന്നും ചെയ്യില്ല. തമ്പുരാക്കന്മാരെ നീ ഒട്ടും പേടിക്കേണ്ട.”

അവരെല്ലാം അവനെ നല്ലവണ്ണം നോക്കിക്കാന്നുകയായിരുന്നു. അഴകിൽ വളർന്ന കറുത്ത


മേനി,അരയിൽ അരച്ചൊട്ട മറയും പോട്ടക്കണ്ടം തലമുടി ചപ്രകെട്ടി എഴുന്നു നിൽക്കുന്നു.അവന്റെ
കൈപ്പത്തി അതിനകം മറയും.

ചന്തിരൂർ പറഞ്ഞു. “ഇവൻ പൊലക്കന്നാലിയാ.ഇവനെ അടുത്തു നിർത്തിയതോടെ നമ്മ


അശുദ്ധമായി.പക്ഷെങ്കില് പേടിക്കണ്ട.അവന്റെ സഹായം,അവന്റെ കൂട്ട് ഇപ്പോൾ നമുക്ക്
ആവശ്യമാണ്.അവൻ നമുക്ക് ഏറ്റം വേണ്ടപ്പെട്ടവനാ.എടാ കൊച്ചു പൈയ്യേ നിന്റെ പേരന്ത്?

ഞങ്ങൾ ഈ കാറ്റിലും കോളിലും പെട്ട് ഒഴുകിമാറി ചാലുവിട്ട് അറിയാത്തിടത്തുവന്ന്


പെട്ടിരിക്കുകയാണ്.നീ പറയ് ഇതേതാ സ്ഥലം? ഇവിടെ നിന്നുള്ള വഴിയെല്ലാം എങ്ങിനെ
എവിടത്തേക്ക്?എന്റെ കിടാത്ത നീയിപ്പോൾ ഞങ്ങൾക്കു സഹായമാണ്. കേട്ടോ..തമ്പ്രാനീ
പറഞ്ഞതു നിനക്കു മനസ്സിലായൊ? നീ ഒട്ടും പേടിക്കേണ്ട കുട്ടി.”

പേടിയിൽ നിന്നുമവനൽ‌പ്പം മോചിതനായി.എങ്ങിലും അവൻ വെകിണ്ടുതന്നെയാന്നു


നിൽ‌പ്പ്.അവരുടെ അന്വേഷണങ്ങൾക്കും ചോദ്യങ്ങൾക്കും ക്രമേണയവൻ സമാധാനം കൊടുത്തു.

അവന്റെ പേര് അവൻ മൊഴിഞ്ഞു. “ ചാത്തം” അടുത്തത് കേട്ടപ്പോൾ ചന്തിരൂർ ഞെട്ടി.

അത് എളങ്ങല്ലൂരിന്റെ വട്ടത്തിലുള്ള തെക്കേക്കരത്തുരുത്ത്. “ഹാവു ഒഴുകിക്കൂടി


ഇവിടെയെത്തിയെന്നേ” ചന്തിരൂർ പക്ഷെ പിന്നൊന്നും പുറത്തേക്കുവിട്ടില്ല.എന്നാൽ മനസ്സിൽ
വാചകങ്ങൾ തികട്ടി നിറഞ്ഞു.തന്റേയും തന്റെ തമ്പുരാന്റേയും പെരുമ്പടപ്പിന്റേയും നേർക്ക്
വാളോങ്ങിനിൽക്കുന്ന എളങ്ങല്ലൂരിന്റെ ശിങ്കിടികളായ കയ്മൾമാർക്ക് കുരുട്ടുബുദ്ധി പകരുന്ന
രാമകർത്താവിന്റെ ആസ്ഥാനമായ തെക്കേക്കരത്തുരുത്ത്. അമ്മാവനായ തന്റെ തലയെടുക്കാൻ
ആജന്മ ശത്രുവായി മാറിയിരിക്കുന്ന തന്റെ അനന്തിരവൻ നാരായണനെ കണ്ഠകോടാലിയാക്കി
2 Page

വളർത്തി കൊണ്ടുവരുന്ന തന്റെ ശത്രു കർത്താവിന്റെ മണ്ണിലാന്നു വന്നു പെട്ടിരിക്കുന്നത്.


അനന്തിരവനെക്കുറിച്ചോർത്തപ്പോൾ ചന്തിരൂരിന്റെ നെഞ്ചിൽ രോഷമുയർന്നു.പക്ഷെ അതെല്ലാം

കടിച്ചമർത്തി നിന്നു.

“നീ ഞങ്ങൾക്കു വഴി കണിച്ചു തരണം ഞങ്ങൾക്കു വടക്കേക്കര ഭാഗത്തേക്കു പോകണം.ഈ


വന്ന വഴിയെ തന്നെ പോകണം.വഴി നീ കണിച്ചു തരണം”
അവന്റെ കൂടെയുണ്ടായിരിന്നവൻ വഞ്ചിയാത്രക്കാരെ കണ്ട മാത്രയിൽ നെട്ടോട്ടമോടി.അവൻ
എവിടെയൊ മറഞ്ഞു. ഇവനു പക്ഷെ ഓടാൻ നേരംകിട്ടിയില്ല.പേടിക്കാതെന്തുചെയ്യും?
ഓർക്കാപ്പുറത്തെങ്ങാൻ തമ്പുരാക്കന്മാരുടെ അടുത്തുപെട്ടാൽ കഴുത്തിൽ വാളാണു
പൊലക്കന്നാലിക്കു കിട്ടുക.അശുദ്ധമാകാനിടവരുത്തിയ കന്നാലിയെ കഴുത്തുവെട്ടിയിടുന്നതോടെ

ശുദ്ധം തിരിച്ചുകിട്ടാൻ എന്തെല്ലാം പ്രാശ്ചിത്തം കഴിക്കണം. എത്ര നീറ്റിലിറങ്ങി ഒഴുകും


വെള്ളത്തിൽ കുളിക്കണം.ആ ബുദ്ധിമുട്ടോർത്തിട്ടാണ് സ്വയം ശപിച്ചു പോകുന്നത്.

അവന്റെ മനസ്സിലൊ ? എന്നും കാണുന്ന കാഴ്ച കണ്മുമ്പിലുള്ളപ്പോൾ അതോർത്തെങ്ങിനെ


വിറക്കാതിരിക്കും.എങ്ങിനെ ഓടിയൊളിക്കാതിരിക്കും? ഒരു വാള് കഴുത്തിനു മീതെ.പിന്നെ
തലയില്ല. രണ്ടായി ചത്തുവീഴൽ തന്നെ. ചാത്തം എന്നു പറഞ്ഞ ഈ പയ്യനു പക്ഷെ ഓടി മാറാൻ
ഇട കിട്ടിയില്ല. അതുകൊണ്ടവൻ എലി വിറക്കും പോലെ വിറച്ചതിൽ എന്തതിശയം.

കൊല്ലും കൊലയും കൊണ്ട് തെക്കേക്കരത്തുരുത്തിനെ വിറപ്പിച്ചിരിക്കയാണു


കർത്താക്കന്മാർ.ജനങ്ങൾ പേടിച്ചു കഴിയുകയാണ്. കാരണം ചന്തിരൂർക്കറിയാം.കഴിഞ്ഞ
യുദ്ധത്തിൽ പെരുമ്പടപ്പിലെ അനന്തരവൻ കൊച്ചുതമ്പുരാന് ഈ തെക്കേക്കരക്കാർ വലിയ
സൌകര്യങ്ങൾ ചെയ്തുകൊടുത്തത് സാമൂതിരിപ്പാടിന്റെ ചെവിയിൽ വരെ ചെന്ന കാര്യമാണ്.ആ
വിരോധം ഈ കരക്കാരോട് എളങ്ങല്ലൂരും കർത്താക്കന്മാരും വച്ചു വീട്ടുകയാണ്.അതിന്റെ
നടുവിലാണു നാം വന്നുപെട്ടിരിക്കുന്നത്. അതിനാൽ എങ്ങിനെയെങ്ങിലും ഇവിടം വിട്ട് ഈ
നിമിഷം തന്നെ പോകണം.ഒരാപത്തിന്റെ വായിൽ നിന്നും രക്ഷപെട്ടത് മറ്റൊരു വലിയ
ആപത്തിന്റെ വായിലേക്കാണ്.ചന്തിരൂരിന്റെ മനസ്സിൽ ഈ ചിന്തകൾ തിരയടിച്ചു.എങ്കിലും
ചാഞ്ചല്യമൊന്നും പുറത്തുകാട്ടാതെ അദ്ദേഹം പൊലച്ചാളയിലെ ചാത്തനെന്ന
കിടാത്തനോടിങ്ങനെ പറഞ്ഞു.

“ നീ പേടിക്കേണ്ട.എത്രയും എളുപ്പത്തില് വടക്കൻ തമ്പുരാക്കന്മാരുടെ വെള്ളത്തിൽ


ചെന്നെത്തണം.ഇവിടത്തെ നിന്റെയെല്ലാം ഈ തമ്പുരാക്കന്മാരെ കാണാതെ വടക്കെ
വശത്തെത്തണം. എല്ലാപൊഴയും വെള്ളങ്ങളും തുരുത്തുകളും നിനക്കറിയില്ലെ?

അവൻ തലയട്ടി.എങ്ങിലും അവൻ സന്ദേഹിച്ചു നിന്നു.

“നീ ഒന്നും പേടിക്കേണ്ട.”

ഇരുൾവന്നു മൂടിയനേരം അവൻ അവന്റെ അനുസരണ എത്രവലിയതെന്നു കനിച്ചുകൊണ്ട്


3

വഞ്ചിയിൽ കയറി. അവർ നാലുപേരും പിന്നാലെ കേറി.ഇക്കുറി അമരത്തിരുന്നത്


Page

അവനാണ്.ആ ചാളക്കിടാത്തൻ, ചാത്തൻ. കരയും കായലും ഒരിരുണ്ട രാത്രിയിൽ


അമർന്നുകഴിഞ്ഞു.അവന്റെ കൈകളിൽ പങ്കായമുണർന്നു.

മുത്തിമുത്തന്മാരൊ ഒച്ചമൊല അമ്മൊ‌‌- അവന്റെ ഉള്ളം വികാരം കൊണ്ടു.

ഇരുളിലേക്കു ആ വഞ്ചി നീങ്ങിപ്പോയി.


. chapter 1

എടവപ്പാതിയായിട്ടും വേനൽ, വർഷത്തിനു വഴിമാറിയിട്ടില്ല.വേനൽച്ചൂടിൽ ഭൂമി


വരണ്ടുണങ്ങിക്കിടക്കുന്നു.തോടും കുളവും ആറും അരുവിയും വറ്റിയുണങ്ങി.അസഹ്യമായ
ചൂടിന്റെയും ചുട്ടാവതിപ്പിന്റെയും മറ്റൊരു പകൽ കൂടി കടന്നുപോയ്ക്കൊണ്ടിരിക്കുന്നു.എങ്ങും
പൊള്ളുന്ന ചൂട്.ചൂടിൽ മയങ്ങിത്തളർന്നിരിക്കുന്നു ഭൂമിയാകെ.

സൂര്യൻ ഉച്ചിയിൽ നിന്നും പടിഞ്ഞാറെച്ചെരിവിലേക്കിറിങ്ങിയിരിക്കുന്നു.ചൂടു പക്ഷെ


കൂടിയിട്ടേയുള്ളു. പൊള്ളുന്ന ഈ ചൂടു പേടിച്ചിട്ട് ഒരു ജീവിപോലും പുറത്തുവരുന്നില്ല.കാറ്റിന്റെ
ലാഞ്ചന എങ്ങുമില്ല. മരങ്ങൾ നിശ്ചലം നിന്നുമയങ്ങുന്നു.ഇന്ന് ചൂട് മറ്റെല്ലാ
ദിവസങ്ങളിലേതിനേക്കാളും കൂടുതലാണ്.

പ്രസിദ്ധമായ പെരിയാർ കായലിനോടുചേരുന്ന ദിക്കിനടുത്തുള്ള ഒരു ഗ്രാമമാണ് കണ്മുമ്പിൽ.


വരണ്ടു വറ്റാറായ പെരിയാറ്റിൻ നീർച്ചോല, കായലിനെക്കണ്ട് സസന്തോഷം അതിനെ
കെട്ടിപ്പുണരാൻ കുതിക്കുന്നു. അങ്ങ് പടിഞ്ഞാറ് കായൽ‌പ്പരപ്പാണ്. അങ്ങോട്ടടുക്കുംതോറും
നദിയിൽ വെള്ളം കൂടി വരുന്നുണ്ട്.ഗ്രാമം വിജനമാണ്. വെയിലും ചൂടും പേടിച്ചിട്ടാകണം ആറ്റിൻ
തീരത്തുപോലും ആരെയും കാണുന്നില്ല. ഉഗ്രൻ വെയിലിൽ ഗ്രാമമാകെ തളർന്നു മയങ്ങുന്നു.

സൂര്യൻ യാത്ര തുടരുന്നു. നിഴലുകൾക്കു നീളം വച്ചുവരുന്നു. നിഴലുകൾക്കു കൈയ്യും കാലും വച്ചിട്ടും
ചൂടിനു തെല്ലും കുറവില്ലതന്നെ. പകൽച്ചൂടിങ്ങിനെ തകർത്താടുന്ന ഈ സമയത്ത് അതാ
...പെരിയാറിന്റെ വടക്കെ തീരത്തൂടെ ഒരു പല്ലക്ക് പടിഞ്ഞാറെ ദിക്കിലേക്കു നീങ്ങുന്നു. ചൂടും
വിയർപ്പും ചുട്ടാവതിപ്പും നിസാരമാക്കിക്കൊണ്ട് ആ പല്ലക്കുവാഹകർ നടക്കുകയല്ല ഏതാണ്ട്
ഒരോട്ടം തന്നെ നടത്തുകയാണ്. ചിലപ്പോളവരെ കാണാം. ഇടക്ക് മരക്കൂട്ടത്തിനിടയിൽ മറയും.
പിന്നെയും കാഴ്ച്ചയിൽ പെടും. വറ്റിവരണ്ട പെരിയാറിന്റെ നീർച്ചോല ക്രമേണ വലുതായി
വരുന്നതും നോക്കിയാണവരുടെ നീക്കം.അവർക്കിനിയും കുറെ ദൂരം കൂടി താങ്ങേണ്ടതുണ്ട്.
എവിടന്നോ തുടങ്ങിയ യാത്ര ഏറെയായിട്ടും അവരെ ഇനിയും തളർത്തിയിട്ടില്ല.അതല്ലങ്കിൽ
ഏതൊ ഒരു ഉഗ്ര ശാസന അനുസരിച്ചിട്ടായിരിക്കണം തെല്ലുപോലും ആക്കം കുറയാത്ത
അവരുടെ ഈ കുതിപ്പ്.

സൂര്യൻ കുറെക്കൂടി നീങ്ങി. പല്ലക്കിനിയും പടിഞ്ഞാട്ടേക്കു വച്ചുപിടിക്കുകയാണ്. നദീജലമിപ്പോൾ


കൂടുതൽ കനത്തിരിക്കുന്നു. അവസാനം ആ പല്ലക്ക് അതിന്റെ ലക്ഷ്യത്തോടടുത്ത മട്ടുണ്ട്.
പെരിയാർ നീർച്ചോല കനത്ത് ജലപ്പരപ്പായിമാറുന്ന ഭാഗത്തേക്കാണവർ
4

നടന്നടുക്കുന്നത്.പെരിയാർ ചെന്നുചേരുന്നിടത്ത് ഒരു വഞ്ചികിടപ്പുണ്ട്, ആ പല്ലക്കിന്റെ വരവും


Page

കാത്തുകൊണ്ട്.

അവിടെ നദിയുടെ വശങ്ങളിൽ മണൽ‌പ്പരപ്പിന്റെ ലാഞ്ചന തെല്ലുപോലുമില്ല.വെള്ളം


നിറഞ്ഞുനിൽക്കയാണ്. കായലിലേക്കു അതികം ദൂരമില്ല.അവർ ആ വഞ്ചിയെ ലക്ഷ്യമാക്കി
നീങ്ങി. നിമിഷനേരം കൊണ്ട് അവർ അവിടെയെത്തി.പല്ലക്കു നിലത്തിറങ്ങി.അതു
ചുമന്നിരുന്നവർ തല കുനിച്ചു വണങ്ങി വായും പൊത്തി നിൽക്കവെ അതീവ മുഖശ്രീയോടുകൂടിയ
ഒരു വിശിഷ്ട വ്യക്തി അതിനകത്തു നിന്നുമിറങ്ങി. വഞ്ചിയുടെ സമീപത്ത് വഞ്ചി തുഴക്കാരായ
മൂന്നു പേർ അദ്ദേഹത്തെ ആദരവോടെ തല കുനിച്ചു സ്ഥീകരിച്ചു. അദ്ദേഹം വഞ്ചിയിൽ
ശ്രദ്ധിച്ചുകൊണ്ട് തന്നെ ചുമന്നു വന്നവർക്ക് ആംഗ്യ കല്പന കൊടുത്തു ഉടൻ സ്ഥലം വിടാൻ.
ക്ഷണനേരത്തിനകം വാ പൊത്തി പിന്നോട്ട് രണ്ടു കാലടിവച്ച് അവർ തിരിഞ്ഞു നടന്നു.നദീ
തീരത്തുനിന്നു തന്നെ അവർ പെട്ടന്നപ്രത്യക്ഷരായി.

അദ്ദേഹം വഞ്ചിയിൽക്കയറി. പല്ലക്കിൽ കരേറിവന്നിട്ടും അദ്ദേഹത്തിനായി


ഒരുക്കിയിരിക്കുന്നത് ഒരലങ്കാര വഞ്ചിയല്ല.യാതൊരു മറയും വിരിയുമില്ലാത്ത ഒരു സാധാരണ
വഞ്ചി മാത്രം.

“ കോമ്പി എല്ലാം ശരിയല്ലേ?”

തന്നെപ്പോലെ തന്നെ പൊക്കവും ശരീരവുമുള്ള തുഴക്കാരനെ നോക്കിയാണദ്ദേഹമിങ്ങിനെ


തിരക്കിയത്.

“റാൻ എല്ലാം കല്പിച്ച പടി” കോമ്പി മറുപടി കൊടുത്തു. പറഞ്ഞു തീരും മുമ്പെതന്നെ അയാൾ
വഞ്ചിയുടെ അമരം നോക്കി സ്ഥാനം പിടിച്ചു.അവിടെ കരുതിവച്ച വലിയ പങ്കായം അയാൾ
കൈയിലേന്തി.

“കോമാ കോമി രണ്ടു പേരും-” അമരക്കാരനായ കോമ്പിയുടെ ഈ വാക്കുകൾ


ചെവിയിലെത്തുമുമ്പ് അവരിരുവരും വലിത്തണ്ടിൽ പിടിച്ചു കഴിഞ്ഞു. കോമ്പി
നിമിഷനേരംകൊണ്ട് വഞ്ചിയെ അരികിൽനിന്നും തള്ളിനീക്കി ആഴത്തിലേക്കുമാറ്റി. ഒപ്പം
തുഴക്കാരിരുവരുടെയും വലിയുമാരഭിച്ചു.പല്ലക്കിന്റെ വരവും പോക്കും വഞ്ചിയുടെ നീക്കവുമെല്ലാം
വളരെ പെട്ടന്നു കഴിഞ്ഞു.

വഞ്ചിയുടെ നടുക്കള്ളിയിൽ പലകയും അതിന്മേൽ തഴപ്പായയും അത്രയും മാത്രമേ അതിൽ


യാത്ര ചെയ്യുന്ന വിശിഷ്ട വ്യക്തിക്കായി കരുതിയിട്ടുള്ളു. അടുത്തൊ അകലത്തൊ ഈ കാഴ്ച
കാണാൻ ഈ മൂന്ന് ആശ്രിതരൊഴികെ മറ്റാരുമില്ല. ഉണ്ടായിരുന്നെങ്ങിൽ അവർക്കിതൊരു
അഭുതമാകുമായിരുന്നു. പല്ലക്കിൽ വന്ന വിശേഷ വ്യക്തിയുടെ നിലയും വിലയും കരുതുമ്പോൾ
വളരെ നിസ്സാരമട്ടിലുള്ള ഈ വഞ്ചി യാത്ര.

വഞ്ചിയിലിരുന്ന് ഒരു സാധാരണയാത്രക്കാരന്റെ മട്ടിൽ കായലിലങ്ങോളമിങ്ങോളം


കണ്ണെറിഞ്ഞുകൊണ്ടിരിക്കുന്ന ഗൌരവ പ്രക്ർതിക്കാരനും നല്ല മുഖശ്രീയാർന്നവനുമായ ഈ
വലിയ ആൾ ആരാണ്? വലിയ ആളായി വന്ന് ചെറിയ ആളെപ്പോലെ പോകുന്ന ഇയാളാരാണ്?
5

പരിസരം മുഴുവൻ തന്റെ നോട്ടത്തിലെടുത്ത്കൊണ്ട് മനസ്സിൽ പലതും കൂറുന്ന ഈ വ്യക്തിയാർ?


Page

ഇദ്ദേഹം പറവൂർ രാജാവിന്റെ മന്ത്രിയായ ചന്തിരൂർ മേനോനാണ്. അപകടം പിടിച്ച ഒരു


ചുറ്റുപാടിൽ രാജാവ് ഇദ്ദേഹത്തെ വലിയൊരു ദൌത്യമേൽ‌പ്പിച്ചിരിക്കയാണ്.അപകടം നിറഞ്ഞ
ഒരു ചുമതല തന്നെയാണത്.അതിനു മറ്റാരുംതന്നെ പറ്റുകയില്ല. താൻ തന്നെ അതു
നിർവഹിച്ചേതീരു എന്നനിശ്ചയത്തോടെ സന്തോഷപൂർവ്വം
അതേറ്റെടുത്തിരിക്കയാണ്,സാഹസമാണന്നറിഞ്ഞുകൊണ്ടുതന്നെ.
അതെ , പറവൂർ നമ്പ്യാട്ടിരിയുടെ ഈ വിശ്വസ്ത് സചിവൻ കൊച്ചിയിലേക്കുള്ള
ഏറ്റെടുത്തിരിക്കുന്നത് തികഞ്ഞ ഒരു സാഹസം തന്നെയാണ്. കോഴിക്കോട്ടു സാമൂതിരിയുടെ
ഇടതടവില്ലാത്ത പടയോട്ടത്താൽ പെരും പരപ്പായിരുന്ന പെരുമ്പടപ്പ് കൊച്ചിയെന്നൊരു
കൊച്ചുരാജ്യമായി ചുരുങ്ങാറായിരിക്കുന്നു എന്നു മാലോകരാൽ പറയിക്കാനിടയാകുമൊ?
സാമന്തന്മാരും ഇടപ്രഭുക്കന്മാരും കരപ്രമാണികൾവരേയും സാമൂതിരിയുടെ വമ്പടക്കുമുമ്പിൽ
പെരുമ്പടപ്പു തമ്പുരാനോടുള്ള കൂറിനും ചോറിനും വില കുറച്ചിരിക്കുന്ന കാലം. പെരുമ്പടപ്പിന്റെ
നാലു സാമന്തന്മാരും അദ്ദേഹത്തിന്റെ കൂടെയിന്നുമുണ്ടെങ്കിലും അതിനകത്തുതന്നെ ഉണ്ട
ചോറിനും ഉയിർതന്ന മാറിനും വില കൽ‌പ്പിക്കാത്ത നപുംസകങ്ങൾ പെരുകിയിരിക്കയാണ്.

കഴിഞ്ഞ ഏതാനും നാൾക്കുള്ളിൽ സംഭവിച്ച വിപത്തുകളും വിപര്യയങ്ങളും വഞ്ചിയിലിരുന്ന്


അദ്ദേഹം ഓർക്കുകയാണ്. ആപത്തുകളുടേയും അപജയങ്ങളുടേയും ഒരു പരമ്പര,
അതിനൊരന്ത്യം ഇനിയും കാണുന്നില്ല. പെരുമ്പടപ്പു തമ്പുരാന്റെ സ്ഥിതിയോർത്ത് താനും തന്റെ
തമ്പുരാനും അതീവ ദുഃഖിതരാണ്. പക്ഷെ സാമന്തന്മാരൊക്കെ തണുത്താലും തന്റെ തമ്പുരാൻ
അക്കാര്യത്തിൽ യാതൊരു മാനക്കേടും കാട്ടുകയില്ല.ആലങ്ങാടും വടക്കുംക്കൂറൂം പുറക്കാടും
കൂടെയുണ്ടെങ്ങിലുമില്ലെങ്കിലും തന്റെ തമ്പുരാനും ഈ എളിയവനും ഉള്ളിടത്തോളം കാലം
പെരുമ്പടപ്പിനോ‍ടുള്ള കൂറും കൂട്ടവും ഒരിടിച്ചിലുമിടർച്ചയും കൂടാതെ നിലനിൽക്കും നിലനിർത്തും.
അതു കല്ലിൽ കൊത്തിയ സത്യമാണ്. പറവൂരെന്നും പെരുമ്പടപ്പിന്റെ കൂടെത്തന്നെ.ചെയ്തിന്ന്യം
എപ്പഴും ചെയ്തിന്ന്യത്തിനൊപ്പം അലിഞ്ഞുചേർന്നൊന്നാകും.

പെരുമ്പടപ്പു തമ്പുരാനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ ഇന്നത്തെ ദുഖത്തിൽ


തങ്ങളുടെ കൂറും കൂട്ടലിവും നേരിട്ടറിയിക്കുവാനും ചുറ്റും തലപൊക്കിയിരിക്കുന്ന
ശത്രുനിരയുടെ നടുക്കു നിന്നുകൊണ്ട് നമുക്കിനിയും ചെയ്യേണ്ടതെന്തന്നാലോചിക്കുവാനുള്ള ഈ
നീക്കവുമാക്കവും എത്രയും വേഗം വട്ടമാക്കാൻ ചന്തിരൂർ മേനോന്റെ മനം തുടിക്കുകയാണ്. ഈ
വിചാരങ്ങളുടെ നടുവിലും മേനോന്റെ കണ്ണുകൾ തെളിഞ്ഞ ഉൾമനമോടെ ചുറ്റുപാടുകൾ
ശ്രദ്ധിക്കുകയായിരുന്നു.വഞ്ചി ആദ്യം പടിഞ്ഞോട്ടു വലിച്ചു നീങ്ങി. ഇപ്പോൾ തെക്കോട്ടു
അസാധാരണമായിട്ടെന്തെങ്കിലും അനക്കമുണ്ടൊയെന്നതായിരുന്നു ആ സൂക്ഷ്മ
നോട്ടത്തിന്റെയുദ്ദേശം.

“കോമ്പീ”

“റാൻ” അമരത്തിരുന്നുകൊണ്ട് കോമ്പി ആ വിളി ശ്രദ്ധിച്ചു.


6Page

“ഉവ്വ് , അടിയൻ കണ്ണിലെണ്ണയൊഴിച്ചുതന്നെയിരിക്കുകയാണേ”

കൊടുങ്ങല്ലൂർ മേഖല പിന്നിലും അഴിക്കോടൻ വായ വലതു വശത്തുമായി കൊച്ചിക്കായലിൽ


തെക്കോട്ടൊരു നീക്കമാണാരംഭിച്ചിരിക്കുന്നത്. കോമ്പിക്കറിയാം തങ്ങളുടെ അതിർത്തി
അതിവേഗം കടക്കാൻ പോവുകയാണന്ന്. പടിഞ്ഞാറെ വശം വയ്പ്പുകടലോരം
തെക്കോട്ടുങ്ങിടതുവശം എളങ്ങല്ലൂർ. ഇനിയങ്ങോട്ടു ബദ്ധശത്രുക്കളുടെ മേഖലയാണ്. വഞ്ചകരുടെ
വിരിമാറാണ്.സൂക്ഷിക്കണം,കൌശലം കാണിച്ചുതന്നെ കടക്കണം.തിരിച്ചറിയരുത്.ചോറിങ്ങും
കൂറിങ്ങുമായി ഇവിടെ നമ്മുടെ ഇടയിൽ പതുങ്ങിയിരിക്കുന്നവരെത്രമെന്നിനിയും നിശ്ചയമില്ല.
ഏതാണ്ടു പത്തു തണ്ടു വലിച്ചു. വഞ്ചി വെട്ടി മുന്നേറുന്നുയെന്ന് അമർന്നിരിക്കുന്ന
ആൾക്കുതോന്നി.

“ചൂടൊന്നു കുറഞ്ഞൊ?”

റാൻ,ഇല്ലന്നാണടിയന്റെ തോന്നൽ.പിന്നെയീ കാറ്റിന്റെയൊരേറ്റുരുമ്മൽ.അതൊരു സുഖം


തന്നെയാണ്.

“അതെയതെ” ചന്തിരൂർ സമ്മതിച്ചു. റാൻ കിഴക്കൊരു വെള്ള കാണുന്നു. പലകുറിയായി


അടിയൻ സംശയമോർക്കുന്നു. അതെന്തോന്ന്?”

കോമ്പിയുടെ വാക്കു കേട്ടതും ചന്തിരൂർ കിഴക്കേ മാനത്തു കണ്ണയച്ചു.

“അതു മേഘമല്ലേ,തലയുയർത്തിവരിക,കിഴക്കീ നേരത്തു മേഘം കണ്ടാൽ-“

കോമ്പി എന്തൊ പറയാൻ ഒരുങ്ങി.അതു പറയും മുമ്പെ ചന്തിരൂർ അഭിപ്രായപ്പെട്ടു.

അതു വെറും വെള്ള മേഘം തന്നെയാകുമൊ?

“ അതു തന്നെയാണടിയനും കൂറുന്നത്”

പതിവില്ലാത്തമട്ടിൽ വെള്ള മേഘം കിഴക്കുയർന്നു വരുന്നതുകണ്ടിട്ട് അവരിരുവരും അർതഥ


ഗർഭമായി അതേപ്പറ്റി ചിന്തിച്ചു ഒരു നിമിഷം. തന്റെ നോട്ടം എല്ലാ ദിക്കിലേക്കുമാക്കി.

കണ്ണുകൾ ചുറ്റും എല്ലാം പരിശോധിച്ചുകൊണ്ടിരിക്കുമ്പോഴും മനസ്സ് സമീപകാല


സംഭവങ്ങളിൽക്കൂടി യാത്ര നടത്തുകയായിരുന്നു.

മീനത്തിൽ സാമൂതിരിപ്പാട്ടേന്നു കൊടുങ്ങലൂർ വഴി നടത്തിയ കയ്യേറ്റം മുതൽക്കുള്ള


സംഭവങ്ങളൊക്കെ മേനോൻ ഓർക്കുകയാണ്. മീനപ്പകുതി,മേടം,ഇപ്പോൾ ഇടവപ്പാതി രണ്ടു
മാസമായി അങ്കംവെട്ടും അങ്കലാപ്പും തുടങ്ങിയിട്ട്. പെരുമ്പടപ്പുതമ്പുരാന്റെ നേർക്ക്
മലവെള്ളപ്പാച്ചിൽ പോലെയല്ലെ സാമൂതിരിപ്പാട്ടെന്നു നടത്തിയ ആക്രമണം.
തമ്പുരാനെന്താണൊരു രക്ഷ? തൊണ്ടയിൽ കുത്തിയ മുള്ളു പോലെ തമ്പുരാന്റെ ചെവിക്കു
താഴെയിരുന്ന് മുഖത്തു വാളോങ്ങുകയല്ലെ എളങ്ങല്ലൂർ. ഇന്നൊ ഇന്നലെയൊ തുടങ്ങിയതാണൊ
ഈ ശത്രുത? പിന്നെ കുറെ കയ്മൾമാർ ,കർത്താക്കന്മാർ തുടങ്ങിയ പ്രമാണികൾ വേറെയും.
7

ആ പ്രാമാണികളെക്കുറിച്ചോർത്തപ്പോൾ ചന്തിരൂർ ചുറ്റുപാടും നന്നായൊന്നു നോക്കി, ആയോ


Page

അവന്മാരുടെ അതിർത്തി? താനാണതിൽ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അവരറിഞ്ഞാൽ


എളങ്ങല്ലൂരിന്റെ പരിഷകൾ പിന്നെയെന്താ ചെയ്യാതിരിക്കാ “ ആ രാമൻകർത്താവറിഞ്ഞാൽ
-മറ്റേവനറിഞ്ഞാൽ” തന്റെ ചിന്തകൾക്കു കടിഞ്ഞാണിടാൻ അദ്ദേഹം ശ്രമിച്ചൂ. വ്ന്നു വന്ന്
സ്വന്തം വീട്ടുകാരും ഉടപ്പിറന്നോരും സ്വന്തം അനന്തിരവനുമൊക്കെ ഓർമ്മയിലെത്തവെ
ചന്തിരൂരിന്റെ മനസ്സ് കലുഷിതമായി.വേണ്ട അതൊന്നും
ഓർക്കേണ്ട.മനസ്സിലെപ്പോഴുമുണ്ടല്ലോ.അങ്ങു കിഴക്കു ദിക്കു നോക്കികൊണ്ട് മേനോൻ
കോമ്പിയോടു തിരക്കി.
“കോമ്പി എന്തായത്? വെള്ളയ്ക്കരികെ ഒരിരുണ്ട വട്ടം?”

“റാൻ, അടിയനും കാണുന്നുണ്ട്.ഒരു കാറങ്ങ് കേറുകയാ.എടവപ്പാതി


കഴിഞ്ഞതല്ലെ.മഴയുടെതല്ലെ സത്യത്തിൽ സമയം”

മീനം പതിനാറിനായിരുന്നു സാമൂതിരി എളങ്ങല്ലൂരിന്റെ മണ്ണിൽച്ചവിട്ടി അങ്കം


കുറിച്ചത്.മലവെള്ളപ്പാച്ചിലായിരുന്നു കോഴിക്കോടിന്റേത്. പക്ഷെ വെട്ടിയ വെട്ടെല്ലാം
പാഴിലായി.എടഞ്ഞു നിൽക്കുന്ന ഇടപ്രഭുക്കളേയും ചതിയന്മാരായ എത്രയോ പ്രമാണികളേയും
എളങ്ങല്ലൂരും സാമൂതിരിപ്പാടുംകൂടി കൂട്ടു പിടിച്ചിട്ടും പെരുമ്പടപ്പിന്റെ നിരയിലൊരു
വിടവുണ്ടാക്കാനവർക്കു കഴിഞ്ഞില്ല.

പെരുമ്പടപ്പിലെ തമ്പുരാന്റെ അനന്തിരവന്റെ മിടുക്കൊന്നായിരുന്നു അതിനു


കാരണം.അനന്തിരവൻ തമ്പുരാന്റെ നീക്കങ്ങൾ മൂലം വമ്പന്മാർ വലഞ്ഞു. ആ കടത്തു കടവൊന്നു
കടക്കാൻ സാമൂതിരിപ്പാട്ടേന്ന് എത്ര ദിവസം കെണഞ്ഞു.വല്ലതും സാധിച്ചോ? ഇല്ല.

അവസാനം എങ്ങിനെയെങ്കിലും പടയുംകൊണ്ട് തിരികെ പ്പോകാൻ കൂടി തീരുമാനിച്ചതല്ലെ


സാമൂതിരി. കൊച്ചിയിലെ ആ അഞ്ചാറു വെള്ള ജാതികളെ സാമൂതിരിപ്പാട്ടിനു വിട്ടുകൊടുത്താമതി,
അവരഞ്ചാറെണ്ണം സ്വന്തം വശത്തായാമതി എന്നുവരെയായില്ലെ കോഴിക്കോടിന്റെ
ആഗ്രഹം.ഉണ്ണിരാമ തമ്പുരാനുണ്ടൊ സത്യത്തിൽ പിഴക്കുന്നു.പാവം വെള്ള ജാതികൾ ഏതാനും
പേർ അവരുടെ കപ്പിത്താനും രാജ്യത്തിനുപോയിരിക്കുന്നു. അഞ്ചാറെണ്ണമിവിടെ പെരുമ്പടപ്പു
തമ്പുരാന്റെ രക്ഷയിൽ കഴിയുന്നു.അവരെ വിട്ടുകൊടുക്കാന്നു വച്ചാൽ അതൊരു
ചതിയാകും.തണലേകിയ കൈകൊണ്ടു കൊല്ലുകേ; അതിനു പെരുമ്പടപ്പു തമ്പുരാനെ കിട്ടില്ല”.

ഇക്കഥയെല്ലാം ചന്തിരൂരോർത്തു..അങ്ങിനെ യുദ്ധം നിർത്താൻ ഒരു തുരുമ്പുകാരണവും


കിട്ടാഞ്ഞിട്ട് പിന്നെ ചതിച്ചല്ലെ കൊച്ചി തമ്പുരാനെ സാമൂതിരി വശം കെടുത്തിയത്.മരുമകൻ
തമ്പുരാ‍രന്റെ നായന്മാരെ ചതിയിൽ മാറ്റിക്കളഞ്ഞില്ലെ.

അതെ അങ്ങിനെയാണു സംഭവിച്ചത്.പെരുമ്പടപ്പുരാജാവിന്റെ ധീരനായ അനന്തിരവനെ


അദ്ദേഹത്തിന്റെ അംഗരക്ഷകരിൽ നിന്നുമകറ്റി. മുഹമ്മദീയ മടിശീലയിൽ
വീണുപോയതാണവർ. പെരുമ്പടപ്പുതമ്പുരാന്റെ ഭാഗത്താണന്നുപറഞ്ഞ് തമ്പുരാന്റെ ഉപ്പും ചോറും
തിന്ന കൈമളെപ്പോലുള്ള ചതിയന്മാരാണതു ചെയ്തത്. അവസാനം ശുഷ്കിച്ച സൈന്യവുമായി
മാറിയിരുന്നു വിശ്രമിച്ച കൊച്ചുതമ്പുരാനെ കോഴിക്കോടൻ പട വളഞ്ഞപ്പോൾ അതു
സംഭവിച്ചു.ധീരമായിപ്പൊരുതി ധീരമായിത്തന്നെ വീരസ്വർഗ്ഗം പ്രാപിച്ചു. ഇളമുറത്തമ്പുരാക്കന്മാർ
8 Page

രണ്ടു പേരും കൂടെ വെട്ടിമരിച്ചു. മൂന്നു തങ്കക്കുട്ടികളുടെ അന്ത്യം. അവരുടെ ജഡത്തിനോടുപോലും


സാമൂതിരിപ്പാടു ക്രോധം കാണിച്ചു. വലിയതമ്പുരാൻ കൊട്ടാരത്തിലിരുന്ന് എല്ലാമറിഞ്ഞു
മോഹാലസ്യപ്പെട്ടു.ബോധം വീണപ്പൊളവിടന്നു കൂടുതൽ ദ്രിഡ ചിത്തനാവുകയായിരുന്നുവല്ലോ.

“ഇതെല്ലാം ദൈവവിധി.പക്ഷെ അധർമ്മത്തിന്റെ വഴിക്കു നാമില്ല. എന്തുതന്നെയായാലും


പോർത്തീസരെ നാം രക്ഷിക്കും.അവരെ ശത്രുവിനു വിട്ടുകൊടുക്കുകയില്ല.അങ്ങിനെയൊരു
സമാധാനം നമുക്കു ഹിതമല്ല.”
അവരെ വിട്ടുകൊടുക്കുവാൻ കല്പിച്ചുകൊണ്ടുള്ള സാമൂതിരിപ്പാട്ടിലെ വാക്കു കേട്ടിരുന്നുവെങ്കിൽ
പെരുമ്പടപ്പു തമ്പുരാനു പിന്നീടു വിനകളൊന്നും വരില്ലായിരുന്നു. അതു പറഞ്ഞു ലഹളയുണ്ടാക്കിയ
കര പ്രമാണികളും പ്രഭുക്കന്മാരും ഫലത്തിൽ സന്തോഷിപ്പിച്ചതും സഹായിച്ചതും
സാമൂതിരിയെയായിരുന്നു.ആ ധൈര്യം കൊണ്ടല്ലെ കോഴിക്കോടൻ പട കേറിയടിക്കാൻ അത്ര
വലിയ ചങ്കൂറ്റം കാട്ടിയത്.അപ്പുറം നിൽക്കുന്ന കയ്മൾമാരെക്കാളും കൊടിയ പാതകം ചെയ്തത്
തമ്പുരാന്റെ തന്നെ ഈ ആശ്രിതരാണ്.ഇവിടെ പ്രജകളൊക്കെ കൊച്ചിതമ്പുരാനെതിരെ
ഇളകിയിരിക്കുന്നെന്ന് നെടിയിരിപ്പിന്റെ ചെവിയിലെത്തിച്ച കശ്മലന്മാരണ് തമ്പുരാനെ ചതിച്ചത്.
അതെ ആ ചതി ഒരു വൻചതി തന്നെയായിരുന്നു.കൂറില്ലാത്ത എടപ്രഭുക്കളും ദേശവാഴികളും
കരപ്രമാണികളും കൂടി സാമൂതിരിയെ
മട്ടഞ്ചേരിയിലേക്കാനയിക്കുകയായിരുന്നു.മട്ടഞ്ചേരിയിലെപ്പോര് അതിഭയാനകമായിരുന്നു.
പിടിച്ചുനിൽക്കാൻ തമ്പുരാന് ഒരു വിധേയനയുമായില്ല.അങ്ങിനെ പിൻവാങ്ങി സാമൂതിരിപ്പാടും
കൂട്ടരുംകൂടി മട്ടാഞ്ചേരി കോവിലകം വളഞ്ഞു. ദുഷ്ടന്മാർ അവിടെ തീക്കളി നടത്തി. എന്തുമാത്രം
ശത്രുത അവരവിടെ കാട്ടി.എളങ്ങല്ലൂരിനും കർത്താക്കന്മാർക്കും ഏതാനും കൈമൾമാർക്കും എന്തു
സന്തോഷം.

ഹതഭാഗ്യനായ തമ്പുരാൻ പുഴതാണ്ടി വയ്പിലെ ക്ഷേത്രസങ്കേതാർത്തിയിൽ


എത്തിയിരിക്കുകയാണ്.ഒരു വെറ്റവട്ടമൊഴിച്ചെല്ലാടവും ശത്രുക്കളുടെ കേറിക്കൊയ്ത്താണിപ്പം.

“ഇപ്പൊ” ചന്തിരൂർ കണക്കുകൂട്ടുകയാണ്.ഇപ്പോ തമ്പുരാന്റെ യഥാർതഥ സ്ഥിതി എന്താണാവൊ.


സാമൂതിരിപ്പാട്ടെ നായന്മാർ വയ്പ്പിലെ ക്ഷേത്ര സങ്കേതത്തിനു പുറമേ മാറി

പടയും പകിടകളിയുമൊക്കെ നടത്തുന്നുവെന്നാണറിവ്. എങ്ങിനെയാ വയ്പ്പിലെത്തുക? എന്താ


അവിടുത്തെ സ്ഥിതി? ഇങ്ങോട്ടാരെയെങ്കിലും തമ്പുരാനയക്കുമെന്നു
വിചാരിച്ചിരുന്നിട്ടിതുവരെയുമാരെയും കാണുന്നില്ല.അതുകൊണ്ടാണ് തന്റെ പൊന്നുതമ്പുരാൻ
പെരുമ്പടപ്പുതമ്പുരാനെ ചെന്നുകാണാൻ ഇങ്ങിനെ അടിയന്തിരമായി അയച്ചിരിക്കുന്നത്.
കയ്മൾമാരേയും കർത്താക്കന്മാരേയും ക്കായലിനക്കരേയുമിക്കരേയും കണ്ണുവെട്ടിച്ചിട്ടുവേണം
അവിടെയെത്താൻ ദൈവാധീനം അതൊന്നുകൊണ്ടുമാത്രമേ ഈ യാത്ര വിജയിക്കൂ.ഒരു നിമിഷം
ചന്തിരൂർ ചിന്താധീനനായി. ഉത്തരക്ഷണത്തിൽത്തന്നെ അതിൽ നിന്നുമുണർന്നു.

‘ഇല്ല. എന്തൊക്കെയായാലും അടുത്ത പ്രഭാതത്തിനകം പെരുമ്പടപ്പുതമ്പുരാനെ ഞാൻ കാണും.


കണ്ടേ തീരൂ.കണ്ടിരിക്കും തീർച്ച.’ ചന്തിരൂർ ദ്യഡനിശ്ചയം ചെയ്തു.
9

കായൽ‌പ്പരപ്പിലേക്കും അതിനപ്പുറത്തെ കാഴ്ചയിലേക്കും അദ്ദേഹം കണ്ണുനട്ടിരുന്നു. വഞ്ചി


Page

എങ്ങോട്ടാണു പോകുന്നതെന്ന് അദ്ദേഹത്തിനറിയാം. പറവൂ‍ർ രാജ്യത്തിന്റെ അതിരും കടന്ന്


ശത്രുക്കളുടേതായ മേഖലയിലേക്കതു കുതിക്കുകയാണ്.

“വേഗമെത്തണം. വേഗം ചരിക്കണം.പക്ഷെ ആരും സംശയിക്കാത്ത വിധം നീങ്ങുകയും


വേണം കൌശാലത്തിലെ ഓരോ ചുവടും വയ്ക്കാവു”

“അല്ല, കിഴക്കേ മാനത്തു വെള്ളക്കീറു കനത്തല്ലോ”


റാൻ,അടിയൻ അതും കാണണ്ണ്ട്”

“കോമ്പി എന്താത്? ഒന്നു നേരെ വരണ്ണ്ട്ല്ലാ-

കോമ്പി അതു ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു കറുത്ത മൺകുടത്തിനു കൈകൾ

വച്ചനങ്ങുന്നതുപോലെ അങ്ങുതെക്കെങ്ങോ നിന്നൊരു ചലനം അവരുടെ ദ്യഷ്ടിയിൽ‌പ്പെട്ടു.

പതിവിലേറെ വേഗത്തിലാണതിന്റെ നീക്കം.രണ്ടുപേരും മുഖത്തോടു മുഖം


അർത്ഥഗർഭമായൊന്നുനോക്കി.അതു ശ്രദ്ധിച്ച കോമനും കോമിയും തിരിഞ്ഞൊന്നു
നോക്കി.എന്നാൽ ആരുമൊന്നും ഉരിയാടിയില്ല.പരസ്പരം മുഖത്തോടു മുഖമുള്ള നോട്ടം
ആവർത്തിച്ചു.അവർ നാലു പേരുടേയും മനസ്സിൽ ആഞ്ഞടിക്കാനടുത്തുവരുന്നൊരു ശത്രുപ്പടയുടെ
ചിത്രമുയർന്നു. അതു കർത്താക്കന്മാരുടേതാകാം.അഥവാ ഇപ്പുറത്തെ കയ്മൾമാരുടേതുമാകാം.
രണ്ടു പേരും ചേർന്നുള്ളതാകാം.ഉപായമില്ലെങ്കിൽ അപായം എന്നാണ്
ചൊല്ല്.ഉപായത്തിൽത്തന്നെ അവനെ നേരിടണം.

ഏതായാലും എതിരേ വരുന്ന ആ വഞ്ചി വളരെ വേഗത്തിലടുക്കുന്നതു കണ്ട ചന്തിരൂർ സ്വയം


മനസ്സിൽ ക്കൂറി.വാളൊ വായോ? വാളെടുത്താൽ രക്ഷയില്ല,വായ തന്നെ നല്ലത്.നാട്യം നമുക്കു
രക്ഷയേകാം.എന്നൊക്കെ വിചാരിച്ചുകൊണ്ടിരിക്കവെ തന്നെ അദ്ദേഹത്തിന്റെ വലം കൈ
ഇരിപ്പിടപ്പലകയുടെ കീഴിലമർന്നിരിക്കുന്ന തന്റെ വാളിന്റെ പിടിയിൽ തൊട്ടുരുമ്മിക്കൊണ്ടിരുന്നു.
എന്നാലുടൻ തന്നെ അതിനെ ഒന്നുകൂടി തള്ളി മറയത്താക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.

“വരട്ടെ അവൻ വരട്ടെ.കയ്മളൊ കർത്താവൊ ആരായാലുമവൻ വരട്ടെ” കോമ്പി ഒന്നും


മിണ്ടാതെ തന്റെ ജോലി തുടർന്നു.കോമനും കോമിയും അവരുടെ വേലയും.

കിഴക്കെ മാനം കറുത്തിരുണ്ട് കൂടുന്നത് അവരുടെ ദ്യഷ്ടിയിൽപ്പെട്ടെങ്കിലും എതിരെ വരുന്ന


വഞ്ചിയിലെ ചലനങ്ങളാണവെരെയിപ്പോൾ ജാഗ്രതപെടുത്തുന്നത്. എന്നൽ ആ
വഞ്ചിയെത്തന്നെ തുറിച്ചു നോക്കിയിരിക്കുന്നത് ഒരു വിധത്തിൽ പാകപ്പിഴയാണെന്നും
ഒന്നുമറിയാത്തവിധം വലിച്ചങ്ങ് അശ്രദ്ധമായി നീങ്ങിക്കൊണ്ടാൽ മതിയെന്നും ചന്തിരൂർക്ക്
തോന്നാതിരുന്നില്ല. പക്ഷെ കണ്ണുകൾ അതിൽ നിന്നും മാറ്റാനൊട്ടുകഴിയുന്നുമില്ല.

വഞ്ചികൾ തമ്മിൽ അടുക്കുകയാണ്.ഇപ്പോഴും തീർച്ചയില്ല അതു ശത്രുവൊ


മറ്റാരെങ്കിലുമൊയെന്ന്.ഉത്കണ്ഠയോടെ അവരുടെ കണ്ണുകൾ ആ വഞ്ചിയെ ചൂഴ്ന്നു നിന്നു.
10

എളങ്ങല്ലൂരൊ കർത്താവൊ ഇന്നിവിടെയീ ചെറുവയ്പ്പിൽ കൈമളൊ?


Page

ഇവരിലാരുവേണമെങ്കിലുമാകാം.നമ്മുടെ ഇടതു വശത്ത് അതായതു കിഴ്ക്കേക്കര


എൾങ്ങല്ലൂരിന്റേയും ആ സ്വരൂപത്തിന്റെ ആ‍ശ്രിതനായ എടപ്രഭു ഈ ചേരാനല്ലൂർ
കർത്താവിന്റേയും മണ്ണുകൾ.എടപ്പിള്ളി രാജാവിന്റെ ഉറ്റ ആശ്രിതൻ എന്ന ഈ നില
കർത്താക്കന്മാരെ പെരുമ്പടപ്പു തമ്പുരാന്റെ ശത്രുവായി സ്വയം
അവരോധിച്ചിരിക്കയാണ്.എടപ്പിള്ളിയല്ലെ പെരുമ്പടപ്പിനോടു ശത്രുത.പെരുമ്പടപ്പിനോട്
കൂറുള്ളതുകൊണ്ട് പറവൂരിനേയും ശാത്രുവായിക്കാണുന്നു.ഇക്കരെ പടിഞ്ഞാറെക്കര
വൈപ്പുകരയിൽ ഇവിടങ്ങാനുമിത്തിരി പപ്പട വട്ടത്തിൽ ഇനിയുമൊരു കൊച്ചിടപ്രഭു
ചെറുവൈപ്പിൽ കൈമളും കൊച്ചിയോടുള്ള വിരോധത്തിന്റെ പടവാൾ വീശുന്നു.

11Page
ശ്യാമപ്രസാദിന്റെ ഇലക്ട്ര.

ഗോവയിൽ നടന്ന നാൽ‌പ്പത്തി ഒന്നാമത് അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തിൽ ശ്യാമപ്രസാദ്


സംവിധാനം ചെയ്ത ഇലക്ട്ര എന്ന ചിത്രത്തിന്റെ ആദ്യത്തെ പ്രദർശനം നടന്നു. പ്രദർശനശേഷം
സമ്മിശ്രമായ പ്രതികരണങ്ങളാണ് ഈ ചിത്രത്തെക്കുറിച്ച് കേൾക്കാൻ കഴിഞ്ഞത്.‘നല്ലത്’എന്നു
പറഞ്ഞവരും ‘പോരാ’ എന്നു പറഞ്ഞവരുമുണ്ട്.

ഗ്രീക്കു മിഥോളജിയിൽ നിന്നും കടംകൊണ്ടതാണ് ഈ ചിത്രത്തിന്റെ ആശയം.പെൺകുട്ടികൾക്ക്


സ്വന്തം പിതാവിനോട് തോന്നുന്ന പ്രത്യേകമായ അടുപ്പത്തെ‘ ഇലക്ട്ര കോംപ്ലെക്സ്’എന്നാണ്
പറയുന്നത്.അച്ചനോട് അതിയായ സ്നേഹവും താത്പര്യവും പ്രകടിപ്പിക്കുന്നതിനോടൊപ്പം അമ്മയോട്
വെറുപ്പും വിദ്വേഷവും ഇവർ വളർത്തുന്നു.ഇഡിപ്പസ് കോംപ്ലെക്സിന്റെ മറുപുറമാണ് ഈ മനോനില.ഗ്രീക്കു
പുരാണത്തിലെ ഇലക്ട്ര സ്വന്തംഅമ്മയെ അനുജനെക്കൊണ്ട് കൊല്ലിക്കുന്നതിൽ പങ്കാളിയാണ്.

പെൺമനസ്സിന്റെ നിഗൂഢതകളിൽ ഒളിഞ്ഞു കിടക്കുന്ന മനശാത്രപരമായ ഈ വിഷയത്തെ


മധ്യകേരളത്തിലെ സമ്പന്നമായ ഒരു ക്രിസ്താനിക്കുടുംബത്തിന്റെ തകർച്ചയുടെ കഥയായി
മാറ്റിയെഴുതുകയാണ് ശ്യാമപ്രസാദ് ഈ ചിത്രത്തിൽ.ഏതു കാലത്തിലും ദേശത്തിലും പ്രസക്തമായ
ഇത്തരം വിഷയങ്ങൾ മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുമ്പോൾ നമ്മുടെ സിനിമയുടെ നിലവാരം
ശരാശരിയിൽ നിന്നും മേലേക്കുയരുന്നു

നാടകീയമായ ആഖ്യാന ഘടന ഉൾക്കൊള്ളുന്ന ഈ സിനിമ നാടകത്തിലേക്കു വഴുതിപ്പോകാതെ


സൂക്ഷിച്ചിണ്ടുണ്ട്.എന്നാലും സംഭവങ്ങൾ ചിട്ടപ്പെടുത്തിയ കാലഗണന നാടകത്തിന്റേതാണന്ന്
തോന്നിപ്പോകുന്നു.

ജാഫ്നയിൽ നിന്നും സ്വന്തം തറവാട്ടിലേക്കു തിരിച്ചെത്തുന്ന ഇലക്ട്രയുടെ അച്ഛനായ അമ്പ്രഹാം ആ


ദിവസം തന്നെ കൊല്ലപ്പെടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ അച്ചനോടുള്ള
ഇലക്ട്രയുടെ വികലസ്നേഹം അതിന്റെ തീവ്രതയിൽ ചിത്രീകരിച്ചിട്ടില്ല. പെട്ടന്നു കാണിക്കുന്ന ഉള്ള ചില
രംഗങ്ങൾ വിചിത്രമായി അനുഭവപ്പെടുകയും ചെയ്യുന്നു.ഇലക്ട്രയ്ക്ക് അമ്മയോടു തോന്നുന്ന വെറുപ്പിന്റെ ഒരു
തലം അങ്ങനെ നഷ്ടപ്പെട്ടു പോകുന്നു

അതുപോലെ അമരം തറവാടിന്റെ വെളിയിലാണ് ഇലക്ട്രയുടെ അമ്മയും ജാരനുമായുള്ള ബന്ധം


12

ചിത്രീകരിച്ചിരിക്കുന്നത്.ഇത് അമരം കുടുബത്തിനകത്തുവച്ചൊ അല്ലെങ്കിൽ അതിനു ചുറ്റുവട്ടത്തൊ


Page

ചിത്രീകരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ.പ്രകാശ് രാജാണ് അച്ചനും ജാരനുമായി ഇരട്ട


വേഷത്തിൽ അഭിനയിക്കുന്നത്.ഇങ്ങനെ ഇദ്ദേഹത്തെക്കൊണ്ട് ഇരട്ട വേഷത്തിലഭിനയിപ്പിക്കുന്നതിന്റെ
യുക്തി എന്താണന്ന് മനസ്സിലാകുന്നില്ല.ഇതു ചിത്രത്തിന്റെ സ്വാഭാവികതയ്ക്കു കുറവു
വരുത്തിയിട്ടുണ്ട്.മറ്റൊന്ന് സിനിമയിലെ ലൈംഗികത ആവിഷ്കരിക്കുന്നതിൽ മറ്റ് ഇന്ത്യൻ
സിനിമകളെപ്പോലെ ഈ സിനിമയും താണപടിയിൽത്തന്നെ.ആസകലം പർദ്ദയിട്ടു മൂടിയ ഇറാൻ
സിനിമകളെക്കാൾ കാര്യങ്ങൾ ഇവിടെ കുറച്ചുകൂടി മെച്ചെപ്പെടുന്നുണ്ട്.എന്നാലും പശ്ചാത്യരുടെ ഒന്നും
മറക്കാനില്ലാത്ത കപട സദാചാരവാദത്തിന്റെ കണികപോലുമില്ലാത്ത സത്യസന്ധമായ സിനിമാ
സംസ്ക്കാരത്തിലേക്കെത്താൻ ഇനിയും എത്ര നൂറ്റാണ്ടുകൾകൂടി നാം കഴിയണം?
ഇലക്ട്രയും സഹോദരനും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണ കാലഗണന നീണ്ടതായതുകൊണ്ട്
അതു പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.പ്രത്യേകിച്ചും
സഹോദരനിൽ നിന്നും സഹോദരിയിലേക്കു നീളുന്ന അഗമ്യഗമന വാസനയെ കഥയുടെ
പരിണാമഗുപ്തിയിൽ ചിത്രീകരിച്ച വിധം.പക്ഷെ അമരം തറവാടിന്റെ ചരിത്രമെഴുതി അയൽക്കാരിക്ക്
സൂക്ഷിക്കാൻ കൊടുക്കുന്ന സഹോദരന്റെ പ്രവർത്തികൾ,ആ രേഖകൾ അവന്റെ ദുർമരണത്തിൽ
കത്തിനശിക്കുന്ന രംഗങ്ങൾ മുഖ്യകഥാ തന്തുവിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കാൻ
കഴിവുള്ളതല്ല.അതെല്ലാം കേരളീയതയിൽനിന്നുമകന്നു മാറി ഒരു വിദേശ സംവിധാനത്തിന്റെ നിഴൽ
രൂപങ്ങളായിമാറുന്നു. മലയാളദേശത്തിന്റെ മനസ്സും ചരിത്രവും വായിക്കുന്നതിൽ ശ്യാമപ്രസാദ് എന്ന
സംവിധായകൻ ഇനിയും മുന്നേറേണ്ടിയിരിക്കുന്നുവെന്ന് ഈ രംഗങ്ങൾ സാക്ഷിപ്പെടുത്തുന്നു.

ഓരോരുത്തരും ചെയ്യുന്ന പാപ പ്രവർത്തികൾകൊണ്ട് പ്രേതഭവനമായിമാറുന്ന അമരം തറവാടിന്റെ


കഥ സങ്കീർണ്ണമായ മനുഷ്യ ബന്ധങ്ങളുടെ കഥയുമാണ്.വളരുന്നമലയാള സിനിമയ്ക്ക് ഇത്തരം
പ്രമേയങ്ങൾ പ്രചോദനമാണ്.

നിഷിദ്ധ കാമനകൾ മനുഷ്യ സ്വഭാവത്തിൽ അന്തർലീനമാണല്ലോ.അതു വെള്ളിത്തിരയിൽ വിചാരണ


ചെയ്യപ്പെടുന്നത് സമൂഹത്തിന് ഗുണപ്പെടും.
13 Page
Page 14

You might also like