You are on page 1of 1

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍മൗലവി

അന്തരിച്ചു
Posted on: 15 Nov 2010

പുളിക്കല്‍: മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്


പുളിക്കല്‍പേഴുംകാട്ടില്‍പെരുംകുട്ടശ്ശേരി അബ്ദുല്‍ഗഫൂര്‍
മൗലവി(80) അന്തരിച്ചു. വാര്‍ധക്യസഹജമായ
അസുഖത്താല്‍കിടപ്പിലായിരുന്നു.1930 ഏപ്രില്‍
നാലിനായിരുന്നു മൗലവിയുടെ ജനനം. ഫറോക്ക്
റൗഇത്തുല്‍ഉലൂം അറബിക് കോളേജ്, പുളിക്കല്‍
മദീനത്തുല്‍ഉലൂം അറബിക് കോളേജ്
എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

1948 മുതല്‍മുസ്‌ലിംലീഗിലുണ്ട്. 1949 ല്‍പുളിക്കല്‍


മദീനത്തുല്‍ഉലൂം അറബിക് കോളേജിലാണ്
ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ആറുവര്‍ഷം ഇവിടെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.
കോഴിക്കോട് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, പരീക്ഷാബോര്‍ഡ്
ചെയര്‍മാന്‍, 94-95 ല്‍കേരള വഖഫ് ബോര്‍ഡ് അംഗം, കേരള സംസ്ഥാന ഹജ്ജ്കമ്മിറ്റി
അംഗം, മദീനത്തുല്‍ഉലൂം അറബിക് കോളേജ് കമ്മിറ്റി പ്രസിഡന്റ്, മലപ്പുറം ജില്ലാ
മുസ്‌ലിംലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കേരള ജംഇയ്യത്തുല്‍ഉലമ നിര്‍വാഹക
സമിതി അംഗം തുടങ്ങിയ പദവികള്‍വഹിച്ചിട്ടുണ്ട്.

1959 ലെ വിമോചനസമരത്തില്‍പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചു. ദീര്‍ഘകാലം കേരള


ജംഇയ്യത്തുല്‍ഉലമാ പ്രസിഡന്റായി പ്രവര്‍ത്തിച്ച പരേതനായ ഉണ്ണിമോഹിയുദ്ധീന്‍കുട്ടി
പിതാവാണ്. മാതാവ്: ബീഫാത്തിമ. ഭാര്യ: പരേതയായ പി.കെ. ഖൈറുന്നീസ. മക്കള്‍:
ഫൈസില, ഫൗസിയ(പുല്ലുംകുന്ന് എല്‍.പി. സ്‌കൂള്‍), മെഹബൂബ, ലബീബ,
വഹീദുസ്സമാന്‍(എ.എം.എം. ഹൈസ്‌കൂള്‍പുളിക്കല്‍), സഹിയ്യ(എ.എം.എം.എല്‍.പി.
സ്‌കൂള്‍), ബീവി(എ.എം.എം. ഹൈസ്‌കൂള്‍പുളിക്കല്‍), റബീബത്തുഷറഫ്, അലീഫ
ലയ്യിന(പയ്യനാട് എ.എം.എല്‍.പി. സ്‌കൂള്‍).

മരുമക്കള്‍: ടി. അബ്ദുല്‍സലാം(നന്മണ്ട), വി. മുഹമ്മദ്(ഐക്കരപ്പടി), കെ.


അലവിക്കുട്ടി(രാമനാട്ടുകര), അബ്ദുറസാഖ്(ആക്കോട്), അബ്ദുല്‍അസീസ്(പന്തീരാങ്കാവ്),
അബ്ദുല്‍ഹമീദ്(തുറക്കല്‍), ഫിറോസ്(ഫറോക്ക്), പി.പി. ഹസ്സന്‍(വെട്ടം, തിരൂര്‍),
സാജിത(കൊണ്ടോട്ടി). ഖബറടക്കം തിങ്കളാഴ്ച 12 ന് പുളിക്കല്‍ജുമാഅത്ത് പള്ളി
ഖബര്‍സ്ഥാനില്‍.

You might also like