You are on page 1of 2

‍ഡിജിറ്റല്‍ പ്രസന്റേഷനുകള്‍

ഒരു ക്ലാസോ മറ്റേതെങ്കിലും വിഷയാവതരണമോ (വിഷയാവതരണത്തിനെ പൊതുവേ


പ്രസന്റേഷന്‍ എന്ന് വിളിക്കാം.) നടത്തുമ്പോള്‍, അവതരിപ്പിക്കുന്ന ആശയം ഏറ്റവും കൃത്യമായും
വ്യക്തമായും അനുവാചകരിലേക്ക് എത്തിക്കാനാകണം എന്നാണല്ലോ നാം താല്പര്യപ്പെടുക. പക്ഷേ,
കാര്യങ്ങള്‍ വാചികമായി മാത്രം അവതരിപ്പിക്കുമ്പോള്‍ മേല്‍പറഞ്ഞതിനെല്ലാം പരിമിതികളുണ്ട്.
അതുമറികടക്കാന്‍ നാം താഴെ പറയുന്നവയില്‍ ചിലത് അനുവര്‍ത്തിക്കാറുണ്ട്.

• ബ്ലാക്ക്ബോര്‍ഡില്‍‍പ്രധാന വസ്തുതകള്‍ എഴുതുക.

• ചിത്രങ്ങള്‍, പോസ്റ്ററുകള്‍, പ്ലക്കാര്‍ഡുകള്‍, ഫ്ലാഷ് കാര്‍ഡുകള്‍ തുടങ്ങിയവ കാണിക്കുക.

• ഒരു ഓവര്‍ഹെഡ് പ്രൊജക്റ്റര്‍ ഉപയോഗിക്കുക.

• ഒരു സ്ലൈഡ് പ്രസന്റര്‍ ഉപയോഗിക്കുക.

കമ്പ്യൂട്ടറും ഡിജിറ്റല്‍ പ്രൊജക്റ്ററും ഉണ്ടെങ്കില്‍ മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം നമ്മുടെ


വിഷയാവതരണത്തില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു ശ്രേണിയായി‍ കോര്‍
ത്തിണക്കി അവതരിപ്പിക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള പ്രസന്റേഷനെ ഡിജിറ്റല്‍ പ്രസന്റേഷന്‍
എന്നാണ് വിളിക്കുന്നത്.

ഒരു സ്ലൈഡ് പ്രസന്റേഷന്‍ നിര്‍മിക്കാന്‍ സ്ലൈഡുകള്‍ തയ്യാറാക്കണമല്ലോ. ഈ


സ്ലൈഡുകളാണ് പിന്നീട് പ്രോജകറ്റര്‍ ഉപയോഗിച്ച് ഒന്നിന് പുറകെ മറ്റൊന്നായി അവതരിപ്പിക്കുക.
ഈ സ്ലൈഡുകള്‍ കമ്പ്യൂട്ടറില്‍ നിര്‍മിക്കാനായാലോ ? ലിബര്‍ഓഫീസ് ഇംപ്രസ്, മൈക്രോസോഫ്റ്റ്
പവര്‍പോയിന്റ്, ആപ്പിള്‍ കീനോട്ട്, പ്രസി തുടങ്ങി ഒട്ടനേകം സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിച്ച്
സ്ലൈഡുകള്‍ നിര്‍മിക്കാനാകും. ഈ പരിശീലനത്തില്‍ നാം ഉപയോഗിക്കുന്നത് ലിബര്‍ഓഫീസ്
ഇംപ്രസ് എന്ന സോഫ്റ്റ്‍വെയറാണ്.

നമ്മുടെ അവതരണത്തിനായവശ്യമായത്രയും സ്ലൈഡുകള്‍ ഈ സോഫ്റ്റ്‍വെയറില്‍ നിര്‍


മിക്കാം. ഈ സ്ലൈഡുകളില്‍,

• എഴുത്തു രൂപത്തിലുള്ള വിവരങ്ങള്‍


• ചിത്രങ്ങള്‍

• പട്ടികകള്‍, ഗ്രാഫുകള്‍

• ചലച്ചിത്ര ക്ലിപ്പുകള്‍
• മറ്റു പല ഫയലുകളിലേക്കുമുള്ള ലിങ്കുകള്‍

• സ്ലൈഡിന് മൊത്തമായോ, അതില്‍ ചേര്‍ത്തിട്ടുള്ള വിഭവങ്ങള്‍ക്കോ അനിമേഷന്‍


തുടങ്ങി വിഷയാവതരണത്തിന് ആവശ്യമുള്ളവയെല്ലാം ചേര്‍ക്കാനുമാകും. നിര്‍മിച്ച് കഴിഞ്ഞ്
സ്ലൈഡുകള്‍ ഒരു ഫയലായി സേവ് ചെയ്യാം. ഈ ഫയല്‍ തുറന്ന് (ആവശ്യമെങ്കില്‍) സ്ലൈഡുകളില്‍
വീണ്ടും മാറ്റങ്ങള്‍ വരുത്താനുമാകും.

പ്രസന്റേഷന്‍ ഫയല്‍ നിര്‍മിച്ച് കഴിഞ്ഞ്, അത് അവതരണ മോഡിലേക്ക് (സ്ലൈഡ് ഷോ)


മാറ്റാന്‍ കീബോര്‍ഡ‍ില്‍ F5 കീ അമര്‍ത്തിയാല്‍ മതി. (ഫയലിലെ Slide Show എന്ന മെനുവില്‍ നിന്ന്
Start from first/current slide എന്നിവയില്‍ ഏതെങ്കിലും ഒന്നുപയോഗിച്ചും സ്ലൈഡ്ഷോ നടത്താം.)

You might also like