You are on page 1of 5

പൗരത്വഭേദഗതി നിയമം

എന്തുക�ൊണ്ട്
എതിർക്കപ്പെടണം?

എന്താണ് പൗരത്വഭേദഗതി നിയമം, 2019?


പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ള ‌ ാദേശ് എന്നീ രാജ്യങ്ങളിൽ
നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സ
‌ ി, ക്രിസ്ത്യൻ വിഭാഗക്കാർക്ക്
എളുപ്പത്തിൽ ഇന്ത്യൻ പൗരത്വം നൽകുന്നതിനായി 1955-ലെ
പൗരത്വനിയമത്തിൽ നടത്തിയ ഭേദഗതിയാണിത്. ഭേദഗതി പ്രകാരം
അപേക്ഷകർ 2014 ഡിസംബർ 31-ന�ോ അതിനു മുന്നെയ�ോ ഇന്ത്യയിൽ
പ്രവേശിച്ചിട്ടുള്ളവരായിരിക്കണം. ഇവർ സ്വരാജ്യങ്ങളിൽ മതപീഢനമ�ോ,
മതപീഢനത്തെ സംബന്ധിച്ചുള്ള ഭയമ�ോ അനുഭവിച്ചിട്ടുള്ളവരായിരിക്കണം.

ഭേദഗതി ക�ൊണ്ടുള്ള
പ്രഖ്യാപിത ലക്ഷ്യങ്ങൾ എന്ത്?
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങളിലെ
ഭരണഘടന പ്രകാരം ഇസ്ലാമാണ് ഔദ്യോഗിക മതം. ഇവിടങ്ങളിലെ
മതന്യൂനപക്ഷം ഭരണകൂട വിചാരണയുടെ ഭീഷണി നേരിടുന്നവരാണ്.
ഇവർക്ക് പൗരത്വം ലഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നു എന്ന
പേരിലാണ് ഭേദഗതി ക�ൊണ്ടുവന്നത്.

നിയമത്തിലെ പ്രശ്നങ്ങൾ എന്ത്?


ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏഴ് രാജ്യങ്ങളിൽ മൂന്നെണ്ണം
മാത്രമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 106 കി.മീ മാത്രം
അതിർത്തി പങ്കിടുന്ന അഫ്ഗാനെ പട്ടികയിൽ പെടുത്തിയപ്പോൾ
3488 കി.മീ നീളത്തിൽ അതിർത്തി പങ്കിടുന്ന ചൈനയെയും ഒപ്പം
ഭൂട്ടാനെയും നേപ്പാളിനെയും മ്യാൻമറിനെയും ഒഴിവാക്കി.
ഈ മൂന്ന് രാഷ്ട്രങ്ങളെ മതരാഷ്ട്രങ്ങളെന്ന നിലയ്ക്കാണ്
തിരഞ്ഞെടുത്തതെന്നാണ് വാദം. ദേശീയമതം ഭരണഘടനയിൽ
ഉൾപ്പെടുത്തിയ രാഷ്ട്രങ്ങളാണിവ എന്നത് ശരിയായ വസ്തുതയാണ്.
എന്നാൽ ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ബുദ്ധിസത്തെ
പ്രധാന മതമായി ഭരണഘടനയിൽ സ്വീകരിച്ചിട്ടുണ്ട്. ഇത് ഔദ്യോഗിക
മതത്തിനു തുല്യമാണ്.

പട്ടികയിലെ മൂന്ന് രാജ്യങ്ങളിലെ ആറ് മതന്യൂനപക്ഷങ്ങൾ-ഹിന്ദു, സിഖ്,


ബുദ്ധിസ്റ്റ്, ജൈന, പാഴ്സി, ക്രിസ്ത്യൻ- മാത്രമാണ് അവകാശലംഘനം
നേരിടുന്നതെന്ന് ഈ ഭേദഗതിയിലൂടെ വരുത്തിത്തീർക്കുന്നുണ്ട്. അത്
തീർത്തും തെറ്റായ വാദമാണ്. മറ്റ് രാഷ്ട്രങ്ങളിലെ മതന്യൂനപക്ഷങ്ങളും
വിചാരണ നേരിടുന്നുണ്ട്. മ്യാൻമറിലെ റ�ോഹിങ്ക്യൻ മുസ്ലിങ്ങളുടെ
വംശഹത്യയും തുടർന്നുണ്ടായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ
അഭയാർഥി പലായനവും ഇതിനുത്തമ�ോദാഹരണമാണ്. ചൈനയിലെ
ഉയ്ഘുർ മുസ്ലിങ്ങൾ നേരിടുന്ന പീഡനം, ഇത്തരം വിഷയങ്ങൾ മതാധിഷ്ഠിത
രാഷ്ട്രങ്ങളിൽ മാത്രമല്ല നടക്കുന്നത് എന്നതിനും ഉദാഹരണമാണ്.

ഭൂരിപക്ഷ മതങ്ങളിൽ തന്നെ ചില വിഭാഗങ്ങൾ കടുത്ത പീഢനം


നേരിടുന്നുണ്ട്. പാകിസ്താനിലെ അഹ്മദി വിഭാഗത്തെ ഭരണകൂടം
മുസ്ലിങ്ങളായി പ�ോലും കണക്കാക്കുന്നില്ല. ഈ നിയമത്തിൽ
പറയുന്നതുപ�ോലെ മതപരമായ ഐഡന്റിറ്റി മാത്രമല്ല ഇത്തരം
പീഡനങ്ങൾക്ക് കാരണമാകുന്നത്. ശ്രീലങ്കൻ തമിഴ് വംശജർ നേരിട്ട
വംശഹത്യ ഈ മതന്യൂനപക്ഷങ്ങൾ നേരിട്ട പീഡനങ്ങളേക്കാൾ
എങ്ങനെയാണ് ചെറുതാകുന്നത്?

ഈ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾ പീഢനം അനുഭവിക്കുന്നു എന്ന


ധാരണ, തെളിവുകളുടെ യാത�ൊരു പിൻബലവുമില്ലാതെ, പിൻപറ്റുകയാണ്
ഈ നിയമം.

നിയമപ്രകാരം അഫ്ഗാൻ ഹിന്ദുക്കൾ


സ്വീകരിക്കപ്പെടുമ്പോൾ ശ്രീലങ്കൻ ഹിന്ദുക്കൾ
അപ്രിയരാവുകയും, പാക് ക്രിസ്ത്യാനികളെ
സ്വാഗതം ചെയ്യുമ്പോൾ ഭൂട്ടനീസ്
ക്രിസ്ത്യാനികൾ അനഭിമതരാവുകയും ചെയ്യുന്നു.

ഈ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നിയമത്തെ ഒരു പ്രത്യേക


ദിശയിലേക്ക് തള്ളിവിടുകയാണ്. മുസ്ലിങ്ങളുടെ മനപൂർവമായ ഒഴിവാക്കലാണ്
ഈ ഭേദഗതിയിലൂടെ ലക്ഷ്യമാക്കുന്നത് എന്നത് വ്യക്തമാണ്.
ഈ നിയമത്തിന് വർഗീയസ്വഭാവമുണ്ടോ?
മേൽപ്പറഞ്ഞ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരിലെ മുസ്ലിം-
ഇതര മതവിഭാഗങ്ങളെ മാത്രം നിയമനടപടികളിൽനിന്ന് ഈ നിയമം
സംരക്ഷിക്കുന്നു. അങ്ങനെ തടവ്, നാടുകടത്തൽ തുടങ്ങിയ ശിക്ഷകളിൽ
നിന്ന് ഈ വിഭാഗങ്ങൾക്ക് മാത്രമായി പ്രത്യേക സംരക്ഷണം ലഭിക്കുന്നു.

സ്ഥിരതാമസം വഴിയുള്ള പൗരത്വം (citizenship through naturalisation)


ആർജിക്കുന്നതിനുള്ള സമയം ചുരുക്കുന്നതിലൂടെയും അതിനായുള്ള നടപടി
ക്രമങ്ങളെ ലഘൂകരിക്കുന്നതിലൂടെയും ഈ നിയമം ഇന്ത്യൻ പൗരത്വം
ആർജിക്കുന്നതിനു മുസ്ലിം-ഇതര വിഭാഗങ്ങൾക്ക് പ്രത്യേകമായി ഒരു
അതിവേഗപ്രക്രിയ സാധ്യമാക്കുന്നു.

മുസ്ലിങ്ങളെ ഇപ്രകാരം വേർതിരിച്ചു കാണുന്നതിനാൽ ഈ നിയമം


പ്രത്യക്ഷത്തിൽ തന്നെ വർഗീയമെന്നു പറയാം.
നിയമത്തിന്റെ ഈ വർഗീയ സ്വഭാവം മാത്രമാണ് അതിന്റെ
പ�ോരായ്മയെന്ന് പറയുന്നത് ശരിയാകില്ല.

നിയമം എങ്ങനെയാണ്
ഭരണഘടനാ വിരുദ്ധമാകുന്നത്?
ഭരണഘടനയുടെ ആർട്ടിക്കിൾ 14 പറയുന്നു, “ഇന്ത്യയുടെ
അതിർത്തിക്കകത്ത്, ഭരണകൂടം ഏത�ൊരു വ്യക്തിയ്ക്കും നിയമത്തിനു
മുമ്പിലുള്ള സമത്വമ�ോ നിയമങ്ങളുടെ തുല്യപരിരക്ഷയ�ോ നിഷേധിക്കുകയില്ല.”
ഈ ആർട്ടിക്കിൾ പൗരന്മാർക്ക് മാത്രമല്ല, മറിച്ച്, രാജ്യാതിർത്തിക്കകത്തുള്ള
എല്ലാ വ്യക്തികൾക്കും ബാധകമാണ് എന്നത് ഇവിടെ പ്രത്യേകം
ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ലംഘനമാണ് പുതിയ ഭേദഗതി.

ആറാം ഷെഡ്യൂൾ, ഇന്നർ ലൈൻ


പെർമിറ്റ് (ILP), ആസാം അക്കോർഡ്
എന്നിവയുമായുള്ള സംഘർഷങ്ങൾ
വിഭിന്നമായ സാംസ്കാരിക സവിശേഷതകളുള്ള ജനസമൂഹങ്ങൾ ഒരുമിച്ചു
ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ സവിശേഷതകളെയും അവയുടെ
സങ്കീർണതകളേയും ബഹുമാനിക്കുന്ന സംവിധാനങ്ങൾ
രൂപപ്പെടുത്തുന്നതിലാണ് ഇന്ത്യൻ ഫെഡറലിസത്തിന്റെ അന്തഃസത്ത
കുടിക�ൊള്ളുന്നത്. ഈ സംവിധാനങ്ങളാകട്ടെ, പലവിധമുള്ള
കൂടിയാല�ോചനകളിലൂടെ രൂപപ്പെട്ടതാണ്.
സി.എ.എ, എൻ.ആർ.സി. തുടങ്ങിയ ശ്രമങ്ങൾ ഇത്തരം ഭരണഘടനാപരവും
നിയമപരവുമായ നിർദ്ദേശങ്ങളെ അട്ടിമറിക്കുന്നു. ഇത് രാഷ്ട്രീയവും
സാംസ്കാരികവും സാമൂഹികവുമായ ഗുരുതരമായ പ്രശ്നങ്ങളിലേക്ക്
വഴിതെളിക്കുന്നു. അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോൾ
സംഭവിക്കുന്നത് അതാണ്.

CAAയും NRCയുമായുള്ള ബന്ധം


2019 ഓഗസ്റ്റ് 31ന് അസമിൽ NRC പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, 19 ലക്ഷം
ജനങ്ങളാണ് ഒഴിവാക്കപ്പെട്ടത്. അവരിൽ മേല്പറഞ്ഞ മൂന്നു രാജ്യങ്ങളിൽ
നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങൾ പൗരത്വഭേദഗതി നിയമത്താൽ
സംരക്ഷിക്കപ്പെട്ടവരായി മാറുമ്പോൾ, മുസ്ലിങ്ങൾ
നിയമവിരുദ്ധകുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുകയാണ്!

ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഒരാപത്തും


സംഭവിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തുടർച്ചയായി ഉറപ്പു നൽകുന്നുണ്ട്. ഇത്
മുസ്ലിങ്ങൾക്ക് നേരെയുള്ള വിചാരണക്കായി പ്രത്യേകം ഡിസൈൻ
ചെയ്തതാണ് എന്നതിന് തെളിവാണ്. ഫലത്തിൽ മുസ്ലീങ്ങളെ
ഭീഷണിപ്പെടുത്താനും പീഡിപ്പിക്കാനും ഉദ്യോഗസ്ഥരുടെ കയ്യിൽ ക�ൊടുക്കുന്ന
ഒരായുധമാണ് ആണ് ഇത്.

അസമിലെ ലക്ഷക്കണക്കിന് ആളുകൾ കടുത്ത ഭീതിയിലാണ് ഇന്ന്


കഴിയുന്നത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവൻ വ്യാപിപ്പിച്ചാൽ കനത്ത
തിരിച്ചടി കിട്ടും എന്ന് കേന്ദ്രസർക്കാരിന് നല്ലവണ്ണം അറിയാം.
പുതിയ ഭേദഗതി ക�ൊണ്ടുവന്നത് മതേതരമായ എന്തെങ്കിലും തരത്തിലുള്ള
ചെറുത്തുനിൽപ്പുകളെ എതിരിടാൻ ആണ്. നിയമപ്രകാരം അഭയം കിട്ടുന്ന
വിഭാഗങ്ങൾ പുറത്താക്കപ്പെടുന്ന മുസ്ലിംകളുമായി ചേർന്നു നിൽക്കാനുള്ള
സാധ്യത കുറവാണെന്ന് അവർ കണക്കുകൂട്ടുന്നു.

ചരിത്രം ആവർത്തിക്കുമ്പോൾ
സമകാലിക ഇന്ത്യൻ ഭരണകൂടത്തിന്റെ വിവേചനാത്മകമായ
പ്രവർത്തികൾ, നാസിജർമനിയുടെ പ്രത്യയശാസ്ത്രത്തെയും
വാചാട�ോപങ്ങളെയുമാണ് ഓർമപ്പെടുത്തുന്നത്. 1941നും 1945നും ഇടയ്ക്കു
ഏകദേശം 60 ലക്ഷം ജൂതന്മാരുടെ കൂട്ടക്കൊലയാണ് (ഹ�ോള�ോക�ോസ്റ്റ് )
നാസി ഭരണത്തിന്റെ ബാക്കിപത്രം. ഇന്നത്തെ ഇന്ത്യൻ ഭരണകൂടത്തെ
പ�ോലെ, നാസി ഭരണകൂടവും അന്ന് കിഴക്കൻ യൂറ�ോപ്പിലെ രാജ്യങ്ങളിലെ
ജർമൻ ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പീഢനം ഒരു പ്രധാന പ്രശ്നമായി
ഉയർത്തിയിരുന്നു.
പ�ോളണ്ട് പ�ോലെയുള്ള രാജ്യങ്ങൾക്കെതിരെ അവർ ഉയർത്തിയ
ന്യൂനപക്ഷാവകാശപ്രശ്നവും എല്ലാ ന്യൂനപക്ഷങ്ങളെയും ഉൾക്കൊണ്ടിരുന്നില്ല.
മറിച്ച്, ജർമനിക്കു പുറത്തു ജീവിക്കുന്ന ജർമൻ ന്യൂനപക്ഷങ്ങളെ മാത്രമേ
അത് കണക്കിലെടുത്തിരുന്നുള്ളൂ. 1930കളിലെ ജർമൻ നയങ്ങളിലെന്ന
പ�ോലെ, ആത്യന്തികമായി വംശീയമായ ഉള്ളടക്കമുള്ള ഒരു രാഷ്ട്രസങ്കല്പം-
ഹിന്ദു രാഷ്ട്രം- തന്നെയാണ് ദേശീയസമൂഹത്തെ ഏകീകരിക്കാനുള്ള
പുതിയ ശ്രമങ്ങളുടെ കാതൽ.

സമാനമായ സാഹചര്യം മ്യാൻമറിലെ റ�ോഹിൻഗ്യൻ മുസ്ലീങ്ങളുടെ


കാര്യത്തിലും ദൃശ്യമാണ്. 1982ലെ മ്യാൻമർ ദേശീയ നിയമം അവരുടെ
പുറന്തള്ളലിൽ മുഖ്യപങ്കു വഹിച്ചു. ഈ നിയമം വഴി റ�ോഹിൻഗ്യൻ
മുസ്ലീങ്ങൾക്ക് ദേശീയ രജിസ്ട്രേഷൻ കാർഡിനുള്ള അർഹത നഷ്ടപ്പെടുകയും
അന്യദേശ രജിസ്ട്രേഷൻ കാർഡ് ബാധകമാവുകയും ചെയ്തു. ഈ
മാറ്റമാണ് പിന്നീട് ക്രൂരമായ പീഢനങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കും
റ�ോഹിൻഗ്യൻ മുസ്ലീങ്ങളെ തള്ളിവിട്ടത്.

എന്തുക�ൊണ്ട് ഈ
നിയമം എതിർക്കപ്പെടണം?
ഭരണഘടനാപരവും നിയമനിർമാണപരവുമായ സംവിധാനങ്ങളെ
അട്ടിമറിക്കുന്ന CAA, NRC എന്നിങ്ങനെയുള്ള നടപടികൾ രാഷ്ട്രീയവും
സാംസ്കാരികവുമായുള്ള സമ്പൂർണ അരക്ഷിതാവസ്ഥകളിലേക്ക്
മാത്രമേ നമ്മെ നയിക്കൂ.

ഇന്ത്യയിൽ പൗരത്വം പ്രാപ്യമാകുന്നത് ജന്മം, പാരമ്പര്യം, ദീർഘകാലത്തെ


താമസം, രെജിസ്ട്രേഷൻ, എന്നിങ്ങനെ വിവിധ വഴികളിലൂടെയാണ്.
എന്നാൽ ഈ നിയമമാകട്ടെ, “മുസ്ലിം ആവാതിരിക്കുക” എന്നത്
പൗരത്വത്തിനുള്ള ഒരു ഉപാധിയായി മാറ്റിയിരിക്കുന്നു.
മതസംബന്ധിയല്ലാത്ത- ഭാഷാപരമ�ോ രാഷ്ട്രീയപരമ�ോ ഒക്കെ ആയ-
വിവേചനങ്ങൾ അനുഭവിക്കുന്ന ആളുകളെ പൂർണമായും ഈ നിയമം
തമസ്കരിക്കുകയാണ്.

പൂർണമായ ഏകപക്ഷീയത
പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും, പൗരസമൂഹം പാർലമെന്റിനു
വെളിയിലും ഉന്നയിച്ച നിരവധി ച�ോദ്യങ്ങൾക്കു തെളിവുകൾ സഹിതം മറുപടി
നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഈ ഏകപക്ഷീയതയും നിയമം
നടപ്പിൽ വരുത്തുന്നതിൽ കാണിക്കുന്ന അനാവശ്യമായ ധൃതിയും
മുസ്ലീങ്ങള�ോടുള്ള സർക്കാരിന്റെ മുൻവിധി തന്നെയാണ് കാണിക്കുന്നത്.

IIT Bombay for Justice


/iitb4justice

You might also like