You are on page 1of 2

ഇന്ദിരാ ഭവന്‍

തങ്കച്ചന്‍: എന്താ ഉമ്മച്ചാ നമുക്ക് പറ്റിയത് ?


ഉമ്മച്ചന്‍: നമുക്ക് പറ്റിയത് മോഷണം .
തങ്കച്ചന്‍: അതല്ലടോ , ഇലക്ഷനില്‍പറ്റിയത് ?
ഉമ്മച്ചന്‍: കുടിയന്മാരുടെ ശാപമാ !
സുധീരന്‍: ഞാന്‍മാറ്റി നിര്‍ത്താന്‍പറഞ്ഞവരെയൊക്കെ മാറ്റി
നിര്‍ത്തിയിരുന്നെങ്കില്‍!
ഉമ്മച്ചന്‍: പുതുമുഖങ്ങള്‍ക്ക് അവസരം കിട്ടിയേനെ
സുധീരന്‍: എന്തിനു?
ഉമ്മച്ചന്‍: തോല്‍ക്കാന്‍!
ചെന്നിത്തല : ആരാ പ്രതിപക്ഷ നേതാവ് ?
തങ്കച്ചന്‍: അച്ചുതാനന്ദന്‍
ചെന്നിത്തല : നമ്മുടെ ഭാഗത്തൂന്നും ആരെങ്കിലും വേണ്ടേ?
മുരളീധരന്‍: വേണോങ്കി ഞാന്‍ആകാം കേട്ടോ ?
ചെന്നിത്തല : വോ വേണ്ടാ !
സുധീരന്‍: എന്താ അകത്തെ മുറിയില്‍ഒരു ചിരിയും   
                    ബളഹവും ?
ഉമ്മച്ചന്‍: സീറ്റ് കിട്ടാത്തവരാ ! അറുമാദിക്കുവാ  !

A K G സെന്‍റര്‍

നികേഷ് : എന്റെ തോല്‍വിയ്ക്ക്


                പാര്‍ട്ടി സമാധാനം  പറയണം
കോടിയേരി : നാട്ടുകാര് വെള്ളം കുടിക്കുന്ന   
                        കിണറ്റിലൊക്കെ ഇറങ്ങി മുള്ളിയാല് അവര്   
                        തോല്പ്പിക്കൂലെ .
                        അതിനു പാര്‍ട്ടി എന്നാ വേണം !
പിണറായി :  അകെത്തെന്താ ഒരു ഒച്ചയും ബളഹവും ?
കോടിയേരി :  ആറന്മുളയിലെ കൊച്ചാ .
                          വചന പ്രഘോഷണവും സുവിശേഷവും 
                          കൊണ്ട്  ഇരിക്കപ്പൊറുതി തരുന്നില്ല.
പിണറായി : താനാ മണിയാശാനെ അങ്ങോട്ട്‌പറഞ്ഞുവിട് !

യെച്ചൂരി : വാരണം വാരണം മിസ്ടര്‍ഇന്ദൂചൂടന്‍


അച്ചുമാമ :  ങേ !
യെച്ചൂരി : ച്ചേ  , തെറ്റി .  വരണം വരണം മിസ്ടര്‍   
                    അച്ചുതാനന്ദന്‍. പരിപ്പുവടേം കട്ടന്‍ചായേം   
                    കഴിക്കീന്‍.
അച്ചുമാമ : അതൊക്കെ ഞാന്‍വീട്ടീന്ന് കഴിച്ചിട്ടാ വന്നത്
                      എന്റെ കാര്യത്തില്‍തീരുമാനം എന്തായി?
യെച്ചൂരി  :  അച്ചുമ്മാന്‍ഞങ്ങടെ പടക്കുതിരയാണ് .
                      ഫിഡല്‍കാസ്ട്രോയാണ് !
അച്ചുമാമ : തള്ളാതെ . കാര്യം പറയടോ
യെച്ചൂരി : വിജയനാ മുഖ്യമന്ത്രി .
അച്ചുമാമ : എന്നാരു പറഞ്ഞു?
യെച്ചൂരി : വിജയന്‍
അച്ചുമാമ : അപ്പൊ ഞാന്‍?
യെച്ചൂരി : പുരാവസ്തു വഹുപ്പ് ഉണ്ട് .
                  അല്ലെങ്കില്‍കരകൌശല വകസന കോര്‍പ്പറേഷന്‍             
                  ചെയര്‍മാന്‍സ്ഥാനം .
അച്ചുമാമ  : നൈസായിട്ടങ്ങു ഒഴിവാക്കികളഞ്ഞു ല്ലേ !

യെച്ചൂരി : ആച്ചൂദ് മാമാ കിമോത്തി അല്‍ബാനി


അച്ചുമാമ : എന്ന് വെച്ചാ?
യെച്ചൂരി: അച്ചൂന്റെ റോള്‍കഴിഞ്ഞു എന്ന് .
അച്ചുമാമ : യെച്ചൂരീ!!!
യെച്ചൂരി : അച്ചൂദ് അമിനോംകേഷി സലിദാ
അച്ചുമാമ : എന്ന്വെച്ചാ?
യെച്ചൂരി : അച്ചു ഇനി അധികസമയം ഇവിടെ നില്ക്കണ്ടാ               
                    എന്ന്
അച്ചുമാമ : യെച്ചൂരീ!!!
യെച്ചൂരി : അച്ചൂത് സഭതി ഭലേഷു
അച്ചുമാമ : എന്ന്വെച്ചാ?
യെച്ചൂരി : അടുത്ത തിരഞ്ഞെടുപ്പില്‍കാണാമെന്നു.
അച്ചുമാമ : യെച്ചൂരീ!!!               
യെച്ചൂരി : അപ്പൊ കട്ടന്‍ചായ ?
അച്ചുമാമ : ബേണ്ടാ .  ബയുന്ന ബയിക്ക് കുടിച്ചു !!

You might also like