You are on page 1of 2

നമ്മൾ കീ വോട്ടർമാരെത്തേടി വലിയ ആഡംബരഭവനങ്ങളിലും മറ്റും

ചെല്ലുമ്പോൾ - ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരുണ്ട്. ചെറുകിട


ചായ/കാപ്പി/ചെറുകടി കച്ചവടക്കാർ - ബാർബർഷോപ് ഉടമകൾ -
ചപ്പാത്തിക്കടക്കാർ മുതലായവർ. ഒരു ദിവസം കുറഞ്ഞത് അഞ്ഞൂറ് - ആയിരം
വോട്ടർമാർ വരെ വന്നു പോകുന്ന കടകൾ ഉണ്ട്. ഓരോ ബൂത്തിന്റെയും
ചുമതലയുള്ളവർ അതാതു ബുത്തുപരിധിയിലെ ഇത്തരം കടകൾ ഐഡന്റിഫൈ
ചെയ്ത് - ഡോക്യുമെന്റ് ചെയ്ത് വയ്ക്കണം.

അവിടങ്ങളിൽ പോസ്റ്ററുകൾ ഇല്ലെങ്കിൽ നിശ്ചയമായും പതിക്കണം. കടയുടമ


വോട്ടർ പോയിട്ട് മലയാളി പോലും അല്ലെങ്കിൽക്കൂടി ആളെ കയ്യിലെടുക്കണം.
അവർക്കു താൽക്കാലികമായിട്ടെങ്കിലും ബിസിനസ് വർദ്ധിപ്പിക്കാനുള്ള
എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കാനാകുമെങ്കിൽ ചെയ്യണം. ചർച്ചകൾക്കും
അവലോകനങ്ങൾക്കുമൊപ്പമുള്ള ചായ കുടി സ്ഥിരമായി അവിടെ നിന്നും
ആക്കുക മുതലായ ചില്ലറ പൊടിക്കൈകൾ ചെയ്താൽപ്പോലും ചിലപ്പോൾ
മതിയാകും. എൻ.ഡി. എ. സ്ഥാനാർത്ഥിയാണിവിടെ ജയിക്കാൻ പോകുന്നതെന്നും
അതൊരു നല്ല കാര്യമാണെന്നും മൊത്തത്തിൽ ഒരു മാറ്റത്തിനുള്ള തരംഗം
കാണാമെന്നുമുള്ള ഒരു ബോധം അദ്ദേഹത്തിന്റെ മനസ്സിൽ പതിപ്പിക്കണം.
ഇനിയിപ്പോൾ കടുത്ത എതിർപാർട്ടിക്കാരനാണെങ്കിൽക്കൂടി അങ്ങേയറ്റം
സൗഹാർദ്ദപരമായ രീതിയിൽ അദ്ദേഹവുമായി ഇടപെടണം.

ആളുകൾ വന്ന് അല്പസമയമെങ്കിലും കാത്തു നിൽക്കുകയോ


ചെലവഴിക്കുകയോ ചെയ്യുന്ന ഇടമാണെങ്കിൽ നൂറു ശതമാനവും അവിടെ
അടുത്ത രണ്ടുമൂന്ന് ആഴ്ചത്തേയ്ക്ക് ജന്മഭൂമി ഇടാനുള്ള ഏർപ്പാടു ചെയ്യണം.
പൂജപ്പുരയ്ക്കടുത്ത് എണ്ണയാട്ടുന്ന ഒന്നു രണ്ടു മില്ലുകൾ ഉണ്ട്. നാനാഭാഗത്തു
നിന്നും ആളുകൾ വന്നുപോകുന്ന ഇടം. നല്ല തിരക്കാണ്. അതിനടുത്ത പ്രദേശത്തോ
അങ്ങോട്ടേയ്ക്കുള്ള വഴിയിലോ ഒക്കെ പ്രവർത്തകർക്കു നിന്ന് ലഘുലേഖകൾ
വിതരണം ചെയ്യാവുന്നതാണ്. പ്രായമായ അമ്മമാരൊക്കെ എണ്ണ വാങ്ങി തിരികെ
പോകുമ്പോൾ ഓട്ടോ കിട്ടാനൊക്കെ ബുദ്ധിമുട്ടുന്നതു കാണാം. അവരെയൊക്കെ
പറ്റുന്നതുപോലെയൊക്കെ സഹായിക്കാം. ഓട്ടോ കൈകാണിച്ചു നിർത്തി
അമ്മമാരെ കയറ്റി വിട്ടു കൈവീശുന്ന ഗ്യാപ്പിനിടയിൽ മറ്റൊരു പ്രവർത്തകന്
ഓട്ടോച്ചേട്ടനോട് ഒരു കുശലം ചോദിക്കുകയും ഇ.എസ്.ഐ. ആനുകൂല്യം
ഏർപ്പെടുത്തിയ കാര്യം ഓർമ്മപ്പ്ടുത്തുകയും ഇത്തവണ ഒരു മാറ്റം
കൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയുമാകാം.

നല്ല ഒരു ടീം മേൽപ്പറഞ്ഞ ഈ സ്ഥലത്തു മാത്രം തുടർച്ചയായി


പ്രവർത്തിച്ചാൽത്തന്നെ നഗരമണ്ഡലങ്ങളിൽ നാലിലും കുറച്ചൊക്കെ
കാട്ടാക്കടയിലും ആയിരക്കണക്കിനു വോട്ടുകൾ അധികം നേടാൻ എൻ.ഡി.എ.
സ്ഥാനാർത്ഥികൾക്കു കഴിയും. ഇത്തരം പ്രവർത്തനങ്ങൾ അടുത്ത
മൂന്നാഴ്ചത്തേയ്ക്കു വ്യാപകമായും ശക്തമായും പരമാവധി പ്രദേശങ്ങളിൽ
അഴിച്ചുവിടുകയാണെങ്കിൽ നഗരമണ്ഡലങ്ങൾ നാലെണ്ണം മാത്രമല്ല - കാട്ടാക്കടയും
കോവളവും പാറശാലയുമടക്കം ഏഴുമണ്ഡലങ്ങൾ തിരുവനന്തപുരം ജില്ലയിൽ
നിന്നു മാത്രം എൻ.ഡി.എ.യുടെ കയ്യിലിരിക്കും. ഓരോരുത്തരും ചിന്തിക്കുക.
പ്രവർത്തകരെ ഉദ്ബോധിപ്പിക്കുക. സ്വയം മുന്നിട്ടിറങ്ങുക. മാതൃക കാട്ടുക.
മറ്റുള്ളവർക്കു പ്രചോദനമാകുക. പത്തൊമ്പതാം തീയതി നമ്മുടെ
ദിവസമായിരിക്കും. തീർച്ച.

You might also like