You are on page 1of 2

ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുശതമാനമായി ബി.ജെ.പി...

കേരളത്തിലെ നിമയസഭാ തിരഞ്ഞടുപ്പുകളിലെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ


വോട്ടുശതമാനമാണ് ബി.ജെ.പി കൈക്കലാക്കിയത്. ഒരുജയവും ഏഴ്
രണ്ടാംസ്ഥാനവും നേടിയ ബി.ജെ.പി 15.20 ശതമാനം വോട്ടുനേടി. എങ്കിലും
കേന്ദ്രനേതൃത്വം മുന്നിൽവെച്ച 20 ശതമാനത്തിൽ എത്താൻ കഴിഞ്ഞില്ല. 

നേമത്ത് മിന്നുന്ന ജയം. തലസ്ഥാന ജില്ലയിലെ രണ്ടുമണ്ഡലങ്ങളിലടക്കം ഏഴിടത്ത്


രണ്ടാംസ്ഥാനം. പ്രാഥമിക കണക്ക് അനുസരിച്ച് കേരളത്തിലെ 30 ലക്ഷം
വോട്ടർമാർ താമരയ്ക്ക് വോട്ടുചെയ്തതിനാലാണ് ഈ നേട്ടം. 15.20 ശതമാനം
വോട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 6.03 ശതമാനമായിരുന്നു
വോട്ടുവിഹിതം. ഇരട്ടിയിലേറെയാണ് വോട്ടുവർധന. 

2014 ലോക്സഭാ തിഞ്ഞെടുപ്പിൽ 6.67 ശതമാനമായിരുന്നു വോട്ട് വിഹിതം.


കഴിഞ്ഞവർഷം തദ്ദേശതിരഞ്ഞെപ്പിൽ 14.81 ശതമാനമായി കൂടിയത്
ബി.ജെ.പിയ്ക്ക് വലിയ ആത്മവിശ്വാസം പകർന്നു. പ്രചണ്ഡപ്രചാരണം
നടത്തിയിട്ടും വോട്ടുശതമാനം ആനുപാതികമായി കൂടിയില്ല. അത് നിയമസഭാ
തിരഞ്ഞെടുപ്പിലെ പ്രത്യേക രാഷ്ട്രീയം കാരണമാണെന്നാണ് വിലയിരുത്തൽ. ഇനി
കഴിഞ്ഞകാല തിര‍ഞ്ഞെടുപ്പുകൾ നോക്കിയാൽ. 

ബി.ജെ.പി വോട്ട് ശതമാനം 

1982-2.75 

1987-5.65 

1991-4.76 

1996-5.48 

2001-5.02 

2006-4.75 

2011-6.03 

2016-15.20 

ഇതിൽ ബി.ജെ.പി നന്നായി വോട്ടുപിടിച്ച 1987 ലും 96 ലും


ഇടതുമുന്നണിയ്ക്കായിരുന്നു ജയം. എന്നാൽ 2006 ൽ ബി.ജെ.പിയുടെ വോട്ട്
അൽപംകുറഞ്ഞെങ്കിലും ഇടതുമുന്നണി നേടി. കഴിഞ്ഞതിരഞ്ഞെടുപ്പിൽ
ബി.ജെ.പിയുടെ വോട്ട് നേടിയോപ്പോൾ ഇരുമുന്നണികളും തമ്മിലുള്ള വ്യത്യാസം
രണ്ടുസീറ്റിൽ ഒതുങ്ങിയെന്നും ഒാർക്കണം. ഇനി തിരുവനന്തപുരത്തിന്റെ
കാര്യമെടുത്താൽ വി. ശിവൻകുട്ടിക്ക് മാത്രമാണ് ബി.ജെ.പി കനത്തപ്രഹരം
ഏൽപ്പിച്ചത്. വോട്ട് സീറ്റായി മാറിയത് ബി.ജെ.പിയ്ക്ക് വലിയ ഊർജമായി. 

എം.എ. വാഹിദ്, വർക്കല കഹാർ, എ.ടി. ജോർജ് എന്നിവരുടെ വീഴ്ചയ്ക്ക്


എൻ.ഡി.എയും ഒരുകാരണമാണ്. വട്ടിയൂർക്കാവിൽ ടി.എൻ. സീമ
മൂന്നാമതായതിന് കാരണവും മറ്റൊന്നല്ല. 

തിരുവനന്തപുരത്ത് മാത്രം 2011 ൽ 1,54,444 വോട്ടുനേടിയ ബി.ജെ.പി ഇത്തവണ


അത് 4,43,596 വോട്ടായി ഉയർത്തി. ഇത്തവണത്തെ ബി.ജെ.പിയുടെ വളർച്ച എല്ലാ
രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിക്കുന്നു. 

You might also like