You are on page 1of 1

നിയുക്ത കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനമൊഴിയുന്ന മുൻ 

മുഖ്യമന്ത്രി എഴുതുന്നത്‌...

    സഖാവ് വിജയന് എന്റെ ആശംസകൾ.


താങ്കളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്‌.
നിയമസഭയുടെ വലത്തേ അറ്റത്തിരിക്കുന്ന അലമാരിയിൽ ഒരു 200 പേജിന്റെ
പറ്റു ബുക്കിരിപ്പുണ്ട്. ഞങ്ങൾ കടം വാങ്ങിയവരുടെ ലിസ്റ്റാണ്. അതിൽ
നാലാമത്തെ പേജിൽ തിരുവനന്തപുരത്തെ ഒരു ബേക്കറിയുടെ പേരുണ്ട്. മാണി
സാർ ബജറ്റ് അവതരിപ്പിച്ചപ്പോൾ ലെഡു വാങ്ങിയ കാശാണ്. അതു കൊടുക്കണം. 
പിന്നെ, സീ സീ റ്റീവിയുടെ കേബിളുകൾ ഊരി വിട്ടിരിക്കുകയാണ്. അത് കണക്റ്റ്
ചെയ്യണം. സുതാര്യമായ ഭരണം നടത്താൻ വേണ്ടി ഞാൻ ഊരി വിട്ടതാണ്.
ആ മേശ വലിപ്പിൽ കുറച്ചു സീ ഡിയും , പെൻ ഡ്രൈവുമുണ്ട്. കേരളത്തിലെ
ഏതെങ്കിലും പുതിയ വികസന പദ്ധതിയുടെ രേഖകളാണന്നു കരുതി എന്നോട്
ബഹുമാനമൊന്നും തോന്നണ്ട. അത് നമ്മുടെ സരിതയുടെയാണ്. ഞാൻ ഒരാളെ
അങ്ങോട്ടു വിടാം. ഒരു 500 ജീ ബിയുടെ ഹാർഡ് ഡിസ്ക്കുമായി. പുള്ളി ഹാർഡ്‌
ഡിസ്ക്കിൽ കോപ്പി ചെയ്തോളും. ഇനിയിപ്പോൾ വേറെ പണിയൊന്നുമില്ലല്ലോ.
ഇനിയുള്ള കാലം അതുകണ്ട് ഓർമ്മകൾ അയവിറക്കാം. പിന്നെ മുഖ്യമന്ത്രിയുടെ
ഓഫീസിലെ ഫോണിൽ സരിത വിളിക്കും. ഞാൻ പോയെന്ന് പറഞ്ഞേക്ക്.
വേറൊരു കാര്യം പറയ്യാൻ മറന്നുപോയി. ആ പറ്റുബുക്കിലെ അവസാന പേജിൽ
ഒരു ലോറി ഡ്രൈവറുടെ പേരുണ്ട്. മെത്രാൻ കായൽ നികത്താൻ മണ്ണിറക്കിയ
വകയിൽ പുള്ളിക്കും കാശ് കൊടുക്കാനുണ്ട്.
നിയമസഭ രേഖകൾ എഴുതാൻ പേനയും, പേപ്പറും വങ്ങാൻപ്പോലും ഖജനാവിൽ
പൈസയില്ല. ഇനി ജീവിതത്തിൽ അങ്ങോട്ടു വരാൻ കഴിയാത്തതുക്കൊണ്ട്
അവസാന ചില്ലറതുട്ടും ഞാനിങ്ങെടുത്തു. എന്തു ചെയ്യാൻ, ഞാനിങ്ങനെയൊക്കെ
ആയിപ്പോയി.
തകർന്ന കേരളത്തെ താങ്കൾ രക്ഷിക്കുമെന്ന് എനിക്കറിയാം. അതുക്കൊണ്ട്
ഇനിയുള്ള കാലം  ഞങ്ങൾക്കിനി അങ്ങോട്ടു ഒരു വരവില്ലാന്നു അറിയാം.
നിർത്തട്ടെ....
സ്നേഹത്തോടെ..

You might also like