ഇന്ത്യയിൽ നിരോധിച്ചിരുന്ന ു.എന്നാൽ കേസന്വേഷിച്ച കപൂർ കമ്മിഷൻ ആ വധത്തിൽ ആർ എസ് എസ് സിന് പങ്കില്ലെന്നും, അതിനു പിന്നിൽ ഹിന്ദുമഹാസഭയായി രുന്നെന്നും കണ്ടെത്തിയതിനെ തുടർന്ന് അതെ വർഷം സെപ്റ്റംബരിൽ തന്നെ ആർ എസ് സിന് മേൽ ഉണ്ടായിരുന്ന നിരോധനം അന്നത്തെ സർക്കാർ നീക്കുകയും ചെയ്തു.. ഇതിലെ വിരോധാഭാസം എന്താണെന്ന് വെച്ചാൽ, അന്വേഷണ കമ്മിഷൻ കുറ്റക്കാർ ആണെന്ന് കണ്ടെത്തിയ സംഘടനയെ നിരോധിക്കാൻ അന്നത്തെ സർക്കാർ ശ്രമിച്ചില്ല എന്നതാണ്... അതെന്തോ ആവട്ടെ, 1948 സെപ്റ്റംബരിൽ ആർ എസ് എസ് സിന്റെ നിരോധനം നീക്കിയ സമയത്ത് തന്നെ ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയെ കൂടി നിരോധിച്ചിരുന്നു.അത് പക്ഷെ എന്തേലും കൊലപാതകത്തിലെ കുറ്റാരോപണത്തിന്റെ ഭാഗം ആയിരുന്നില്ല... സ്വന്തം രാജ്യത്തിനെതിരെ തന്നെ പ്രവര്ത്തിച്ചതിനെതിരെയായിരുന് നു... എന്നാൽ തെറ്റായ ആരോപണത്തിന്റെ പേരില്‍ ആർ എസ് എസ് സിനെ നിരോധിച്ചത് എന്നും പറയപ്പെടുമെങ്കിലും, ഇന്നത്തെ തലമുറ അധികം അറിയാത്ത അവർക്ക് ആരും പറഞ്ഞു കൊടുക്കാത്ത ഒരു നിരോധനം ആയിരുന്നു അത്... എന്തായിരുന്നു ആ രാജ്യദ്രോഹ പ്രവര്‍ത്തനം എന്ന് നോക്കാം.. 1948 ഫെബ്രുവരി 28 നു നടന്ന ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയതിനു ശേഷമുള്ള സഖാക്കളുടെ രണ്ടാമത്തെ പാര്‍ട്ടി കൊണ്ഗ്രസില് വെച്ച് അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ബി ടി രണദിവെയുടെ നേതൃത്വത്തില്‍ പാർട്ടി ഒരു പ്രമേയം പാസാക്കിയിരുന്നു. അതിങ്ങനെ ആയിരുന്നു.. സ്വതന്ത്ര ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അർദ്ധ കോളനി ആയിരിക്കുമെന്നും, അത് കൊണ്ട് എല്ലാവരും ആയുധമെടുത്തു ഇന്ത്യന്‍ സര്‍ക്കാരിനെതിര െ പോരാടി ഇന്ത്യയിലെ ജനാധിപത്യ സർക്കാരിനെ സായുധ വിപ്ലവത്തിലൂടെ മറിച്ചിട്ട് അധികാരം പിടിക്കാൻ ഇറങ്ങാൻ ആയിരുന്നു ആ പ്രമേയം ആവശ്യപ്പെട്ടത്... അതിനു ഇന്നത്തെ ജെ എൻ യൂ ചെകുമാർക്കു ഉള്ള പോലത്തെ ഒരു മുദ്രാവാക്യവും ഉണ്ടായിരുന്നു.. 'യെഹ് അസാദി ജൂട്ടി ഹൈ' എന്നത്... പാർട്ടിയുടെ ഈ പ്രമേയത്തെ ആണ് കൽക്കത്ത തീസിസ് എന്ന് അറിയപ്പെടുന്നത്... ഇതിന്റെ ഭാഗമായി ഇന്ത്യയിൽ മൂന്നിടത്താണ് സഖാക്കള്‍ പ്രധാനമായും കലാപം ഉണ്ടാക്കിയത്. ത്രിപുരയിലും തിരുവതാംകൂറിലും തെലുങ്കാനയിലും.അന്ന് ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമാവാൻ വിസമ്മതിച്ച് നൈസാമിന്റെ റസാക്കാന്മാർ അക്രമം അഴിച്ചു വിട്ട കാലം ആയിരുന്നു. അത് അടിച്ചമർത്തി ഹൈദരാബാദിനെ ഇന്ത്യയോടു ചേർക്കാൻ ചെന്ന ഇന്ത്യൻ പട്ടാളത്തിന് എതിരെയും അന്ന് തെലുങ്കാനയിൽ സഖാക്കൾ പോരാടിയിരുന്നു. ഇങ്ങനെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സര്‍ക്കാരിനെ സായുധ വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ഉള്ള ഈ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം കാരണമായിരുന്നു 1948 ൽ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ സ്വതന്ത്ര ഇന്ത്യ ആദ്യമായി നിരോധിച്ചത്. ആ നിരോധനം മാറാൻ അവര്‍ക്ക് 1951 വരെ കാത്തിരിക്കേണ്ടി വന്നു.. എന്ത് കൊണ്ടാണ് ദേശദ്രോഹത്തിന്റ െ പേരില്‍ നിരോധനം നേരിട്ട ഒരു പാർട്ടിയുടെ ചരിത്രത്തെ കാണാതെ, ഇതേ കാലത്ത് തെറ്റായ ഒരു ആരോപണത്തിന്റെ പേരില്‍ ഏഴു മാസം പോലും തികച്ചു ഉണ്ടാവാത്ത മറ്റൊരു നിരോധനത്തെ പലരും ഉയർത്തി കാണിക്കുന്നത് എന്നതിന്റെ കാര്യം, കമ്മ്യുണിസ്റ്റ് പാർട്ടിയെ നിരോധിക്കാൻ ഉണ്ടായ ആ കാരണത്തിൽ നിന്നും തന്നെ മനസിലാക്കാം.. കാരണം അന്നും ഇന്നും ഇന്ത്യയിൽ അഭിനവ മതേതരർക്ക് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുക എന്നത് ആവിഷ്ക്കാര/വ്യക്തി സ്വാതന്ത്രത്തിൽ പെടുന്ന ഒരു സംഭവമല്ലേ. പിന്നെ കല്‍ക്കത്ത തീസിസ് ഇന്ത്യക്കാര്‍ മറന്നെങ്കിലും കമ്മ്യുണിസ്റ്റ് സഖാക്കള്‍ മറന്നില്ല എന്നതിന്റെ തെളിവുകള്‍ ആണ് കുറച്ചു നാള് മുന്നേ ജെ എന്‍ യൂ വില്‍ നിന്നും നമ്മള് കേട്ടത്.. അതായത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയെ അട്ടിമറിച്ചു കമ്മ്യൂണിസ്റ്റ് സ്വർഗം സ്ഥാപിക്കാം എന്നാ സ്വപ്നത്തില ആണ് അവര്‍ ഇപ്പോളും പ്ലീനിക്കുന്നത് എന്നത്...