Professional Documents
Culture Documents
Yoga Note
Yoga Note
2020
ആമുഖം
നമ്മുടെ നാടായ ഭാരതത്തിൻ്റെ അമൂല്യ സമ്പത്താണ് അധ്യാത്മികജ്ഞാനം. ആ ത്മനിഷ്ഠമായ കാഴ്ചപ്പാടിനോടുള്ള ആരാധന ഭാരതീയ
ചിന്തകളിലുടനീളം കാണാം. പ്രാചീന കാലം മുതൽക്കു തന്നെ ഭൗതികമായ വിജ്ഞാനത്തേക്കാൾ ആത്മീയമായ ഉത്കർഷത്തിനും തദ്വാരാ
സർവതിനും അടിസ്ഥാനമായ ജ്ഞാനം നേടാനും ഭാരതീയർ ശ്രമിച്ചിരുന്നു. പ്രപഞ്ചം നിലനില്ക്കുന്നത് നമ്മുടെ ബോധത്തിലാണെന്നും ആ
എന്നിവരെ അപേക്ഷിച്ച് വളരെ കുറവാണിത്. മനുഷ്യരുടെ ഒരു വർഷമാണ് ദേവന്മാരുടെ ഒരുദിവസം. ഈ കുറഞ്ഞ ആയുസ്സിൻ്റെ
കാലയളവിൽ ഈ കാണുന്ന പ്രപഞ്ചത്തിൻ്റെ വളരെ കുറഞ്ഞ ഒരംശം മാത്രമേ നമുക്ക് അനുഭവിക്കാൻ കഴിയുന്നുള്ളൂ. ഉദാഹരണത്തിന് 20
ഹേർട്സ് മുതൽ 20000 ഹേർട്സ് വരെ ആവൃത്തിയിലുള്ള ശബ്ദം മാത്രമേ മനുഷ്യർക്ക് കേൾക്കാൻ കഴിയൂ. എന്നാൽ വവ്വാലുകൾക്കും
നായ്ക്കൾക്കും ഈ അനുപാതം വ്യത്യാസമാണ്. അതിനർത്ഥം നമ്മുടെ ശബ്ദലോകമല്ല വവ്വാലിൻ്റേത് എന്നാണ്. അതുപോലെത്തന്നെ നമ്മുടെ
പ്രകാശ പ്രപഞ്ചമല്ല മറ്റു ജീവികളുടെത്. ഇങ്ങനെ ചിന്തിക്കുമ്പോൾ ഇന്ദ്രിയങ്ങളിൽക്കൂടി അനുഭവവേദ്യമാകുന്നത് ' യഥാർത്ഥ ലോകത്തിൻ്റെ '
ചെറിയൊരു ഭാഗം മാത്രമാണെന്നു നമുക്കു മനസിലാക്കാം. ഈ പരിമിതിയും നമ്മുടെ അല്പായുസും മനസിലാക്കുമ്പോൾ എന്താണ് സ്ഥിരമായി
ദർശനങ്ങൾ
സമ്യക് ദർശനം എന്ന പേര് ചുരുങ്ങിയാണ് ദർശനം എന്നായിത്തീർന്നത്. ദർശനത്തിന് കാഴ്ച എന്ന അർത്ഥവുമുണ്ട്. സത്യത്തെ, തത്വത്തെ
അല്ലെങ്കിൽ സത്തയെ കാണുക എന്നാണ് ദർശനം കൊണ്ടർത്ഥമാക്കുന്നത്. കാണുക എന്നർത്ഥമുള്ള ദൃശ് എന്ന ധാതുവിൽ നിന്നാണ്
ദർശന പദം ഉടലെടുത്തത്. സമ്യക് ദർശനം എന്നാൽ വേണ്ടതു പോലെയുള്ള കാഴ്ച, വേണ്ടുംവണ്ണമുള്ള അറിവ് എന്നൊക്കെയാണർത്ഥം.
ദൃശ്യതേ അനേന ഇതി ദർശനം എന്ന വ്യുൽപത്തി സ്വീകരിക്കുമ്പോൾ കാഴ്ചയെ അഥവാ അറിവിനെ ഉണ്ടാക്കിത്തരുന്നത് എന്നുമർത്ഥം
ഭാരതീയ ദർശനങ്ങൾ
ഭാരതീയ ദർശനങ്ങൾ വിവിധ തരം തത്വചിന്തകളുടെ ഒരു സമ്മിശ്ര രൂപമാണ്. അതിൽ പുരാതനവും നൂതനവും', ഹൈന്ദവവും
ഭാരതത്തിലെ ആദിമ ഗ്രന്ഥങ്ങളാണ് വേദങ്ങൾ. വേദത്തെ പിന്തുടരുകയും ആധികാരികതയെ അംഗീകരിക്കുകയും ചെയ്യുന്ന ദർശനങ്ങളെ
സാംഖ്യ ദർശനം
പുരുഷൻ, പ്രകൃതി, മഹത്, അഹങ്കാരം, പഞ്ചതനന്നാക്കക്ക ഏക ദ ഗേന്ദ്രിയങ്ങൾ എന്നീ 25 തത്വങ്ങളുടെ ജ്ഞാനം കൊണ്ട് ദു:ഖ നിവൃത്തി
രൂപമായ മോക്ഷം പ്രാപിക്കാമെന്നതാണ് സാംഖ്യ ദർശന സിദ്ധാന്തം. കപില മഹർഷിയാണ് ഈ ദർശനത്തിൻ്റെ ' ഉപജ്ഞാതാവ്. ഈശ്വര
ന്യായ ദർശനം
പ്രമാണം, പ്രമേയം തുടങ്ങിയ 16 പദാർത്ഥങ്ങളുടെ തത്വജ്ഞാനം കൊണ്ട് മോക്ഷം ലഭിക്കുമെന്ന് ന്യായം അഭിപ്രായപ്പെടുന്നു.ഗൗതമ
വൈശേഷിക ദർശനം
പദാർത്ഥ ജ്ഞാനം ആത്മാനാത്മ വിവേകത്തെയും ആത്മജ്ഞാനം മോക്ഷത്തെയും ഉണ്ടാക്കുന്നു. എന്ന് കണാദമഹർഷി പ്രഖ്യാപിച്ച
ന്യായ ദർശനവും വെശേഷിക ദർശനവും സാധർമ്യമുള്ളതിനാൽ രണ്ടിനെയും ഏകീകരിച്ച് നവ്യ ന്യായം അഥവാ തർക്കശാസ്ത്രം എന്നു
പറയുന്നു.
പൂർവമീമാംസ
വേദത്തിൻ്റെ പൂർവഭാഗമായ സംഹിതക്കും ബ്രാഹ്മണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ദർശനമാണ് പൂർവമീമാംസ .മീമാംസ എന്നാൽ
ഉന്നതമായ ചർച്ച എന്നർത്ഥം. ജൈമിനി മഹർഷിയാണ് പൂർവമീമാംസയുടെ ഉപജ്ഞാതാവ്. കർമ്മം കൊണ്ട് പുരുഷാർത്ഥം നേടാമെന്ന്
അവർ സിദ്ധാന്തിക്കുന്നു.
ഉത്തര മീമാംസ
'' ഉത്തരകാണ്ഡത്തെ ആശ്രയിച്ചു നില്കുന്നതു കൊണ്ട് ഈ ദർശനത്തെ ഉത്തര മീമാംസ എന്നു പറയുന്നു. വാക്യാർത്ഥങ്ങളെ വിചാരണ ചെയ്തു
ഉത്തരമീമാംസയുടെ ഉപജ്ഞാതാവ്.
യോഗദർശനം
യോഗ ചിത്തവൃത്തി നിരോധ: എന്നാണ് യോഗസൂത്ര കാരനായ ശ്രീ പതഞ്ജലി മഹർഷി അരുളിച്ചെയ്തിരിക്കുന്നത്. യുജിര്, യുജ് എന്നീ
ധാതുക്കളിൽ നിന്ന് യോഗ എന്ന പദം ഉണ്ടാകുന്നു. ചേരൽ, സംയോഗം, സമാധി എന്നിവയെയും യോഗ ശബ്ദം കുറിക്കുന്നു. വിവിധങ്ങളായ
വിഷമങ്ങളാൽ കലുഷിതമായ മനസിനെ ശുദ്ധവും ശാന്തവുമാക്കി ധ്യാനിക്കപ്പെടുന്ന വസ്തുവിൽ ഉറപ്പിച്ചു നിർത്താനുളള സാധനയും അതുമൂലമുള്ള
<<<<<<<<<<<<<