You are on page 1of 4

www.madhyamam.

com

Social Media
ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ, ടെലഗ്രാം, ടിക്ടോക്, ഹല�ോ, ഷെയർ ചാറ്റ്,
പിൻട്രസ്റ്റ് എന്നീ സ�ോഷ്യൽ മീഡിയകളിൽ ‘മാധ്യമം’ ഒാൺലൈൻ സജീവമാണ്. ഇവക്ക് വേണ്ടി പ്രത്യേക
പ്രമ�ോഷണൽ പദ്ധതികൾ നടത്തേണ്ടതുണ്ട്. ഈ സ�ോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അൽഗ�ോരിത
ത്തിന് അനുസൃതമായ പ്രമ�ോഷണൽ പദ്ധതികളാണ് അവലംബിക്കേണ്ടത്. അൽഗ�ോരിതം മാറുന്നമുറക്ക്
മുൻകൂട്ടി തയാറാക്കിയ പ്രമ�ോഷണൽ പദ്ധതികളിൽ മാറ്റങ്ങൾ വരുത്തണം.

സ�ോഷ്യൽ മീഡിയകൾക്കായി തയാറാക്കുന്ന പ�ോസ്റ്ററുകൾക്ക് പ�ൊതുസ്വഭാവം ഉണ്ടാകും. ഡിസൈൻ


ടെംപ്ലേറ്റ്, ഫ�ോണ്ട്, ഫ�ോണ്ട് സൈസ് എന്നിവ വഴി പ�ോസ്റ്ററുകൾ ‘മാധ്യമ’ത്തിന്‍റെ ഐഡന്‍റിറ്റി നിലനിർത്തു
ന്ന തരത്തിലാവും. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനുമായി മൂന്നു തരത്തിലുള്ള പ�ോസ്റ്ററുകളാണ് തയാറാ
ക്കുക. ഇത�ോട�ൊപ്പം ഫേസ്ബുക്കിലെ പ�ോൾ, ലൈവ് വീഡിയ�ോ, വാച്ച് പാർട്ടി അടക്കമുള്ള ഫീച്ചറുകളും
ഉപയ�ോഗപ്പെടുത്തും.

യൂട്യൂബിനായി തമ്പ് നെയിൽ നിർമിക്കുകയും പ�ോസ്റ്ററുകൾ, സ്റ്റോറികൾ എന്നിവയും ട്വിറ്റർ, ടെലഗ്രം, ടി


ക്ടോക്, ഹല�ോ, ഷെയർ ചാറ്റ് എന്നിവക്കായി പ�ോസ്റ്റർ, വിഡിയ�ോ എന്നിവയും തയാറാക്കും. വാട്സ്ആ
പ്പിന് വേണ്ടി പ്രത്യേകമായി പ�ോസ്റ്ററുകൾ തയാറാക്കി അവ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും.

നിലവിൽ ‘മാധ്യമ’ത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന�ൊപ്പം ഒന്നിലധികം അനൗദ്യോഗിക പേജു


കൾ ‘ഗൾഫ് മാധ്യമ’ത്തിന്‍റെ വിവിധ രാജ്യങ്ങളിലെ എഡിഷനുകളിൽ സജീവമാണ്. ഇവയിൽ ചില എഫ്.
ബി പേജുകൾക്ക് ലൈക്കുകളും ഫ�ോളവേഴ്സും ധാരാളമുണ്ട്. ഇവ മാധ്യമത്തിന്‍റെ ഔദ്യോഗിക എഫ്.ബി
പേജുമായി കൂട്ടിച്ചേർക്കുകയും അവയിലേക്ക് പ്രത്യേകം അപ്ഡേഷനുകൾ നൽകുകയും വേണം. ഉദാ:
സൗദി അറേബ്യയിലെ എഫ്.ബി പേജിൽ മുഴുവൻ സൗദി വാർത്തകളുടെ ലിങ്കുകൾ ഒാട്ടോ അപ്ഡേഷൻ
വഴി കയറണം. ഇത�ോട�ൊപ്പം റീജിയണൽ അടിസ്ഥാനമാക്കിയുള്ള പ്രമ�ോഷണൽ, മാർക്കറ്റിങ് പ്രവർത്ത
നങ്ങൾ ത്വരിതപ്പെടുത്തണം. ഈ പേജുകൾക്ക് ഫേസ്ബുക്ക് വെരിഫിക്കേഷൻ ലഭിക്കുന്നതിന് വേണ്ട നട
പടികളും സ്വീകരിക്കാം. ഈ പേജുകൾക്ക് മാത്രമായി പ്രത്യേക പ�ോസ്റ്ററുകളും വീഡിയ�ോകളും നൽകുന്ന
ത് ഗുണകരമാണ്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടിക്ടോക് തുടങ്ങിയവയിലെ ലൈവ് സംവിധാനം (തൽസമയം) പര


മാവധി ഉപയ�ോഗിക്കാൻ ശ്രമിക്കാം. കൂടുതൽ ഒാഡിയൻസിലേക്ക് എത്തുന്നതിനും ഈ മാധ്യമങ്ങളിൽ
വെബ്സൈറ്റിന്‍റെ റീച്ച് കൂടുന്നതിനും സഹായകമാകും. പ്രമുഖ വ്യക്തിത്വങ്ങളെ ലൈവിൽ ക�ൊണ്ടുവ
രാൻ ശ്രമിക്കുന്നത് ഗുണകരമാണ്. ഇതിന് പ്രിന്‍റ് എഡിഷന്‍ കാര്യക്ഷമമായി ഉപയ�ോഗിക്കാം.
www.madhyamam.com

സ�ോഷ്യൽ മീഡിയ വർക്ക് ഫ്ലോ


(Social Media Work Flow)
പ�ൊതുനിർദേശം (Common Instructions)
1. ആർട്ടിസ്റ്റുകൾ തയാറാക്കുന്ന പ�ോസ്റ്ററുകളും തമ്പ് നെയിലുകളും സെക്ഷൻ ചീഫ്, ബന്ധപ്പെട്ട സെ
ക്ഷൻ കൈകാര്യം ചെയ്യുന്ന സബ് എഡിറ്റർമാർ എന്നിവരെ കാണിച്ച ശേഷമെ പ്രസിദ്ധീകരിക്കാവൂ.
2. പ�ോസ്റ്ററുകൾ നൽകുമ്പോൾ കൃത്യമായ ടാഗുകളും ആകർഷകമായ ബ്ലർബും നൽകണം.
3. ബ്രേക്കിങ് ന്യൂസുകൾക്ക് വളരെ വേഗത്തിൽ പ�ോസ്റ്റർ തയാറാക്കി സ�ോഷ്യൽ മിഡീയയിൽ അപ്
ല�ോഡ് ചെയ്യണം. സ്പെഷ്യൽ ഫീച്ചർ സ്റ്റോറി, പരസ്യം പ�ോസ്റ്ററുകൾ എന്നിവ തയാറാക്കുന്ന സമയ
ത്താണെങ്കിലും ബ്രേക്കിങ് ന്യൂസ് പ�ോസ്റ്ററുകൾക്ക് പ്രഥമ പരിഗണന നൽകണം.
4. മാധ്യമത്തിന്‍റെ എല്ലാ സ�ോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും പരിശ�ോധിച്ച് റീച്ചും എൻഗേജ്മെന്‍റും കൂ
ടുതലുള്ള വാർത്തകൾക്ക് പ�ോസ്റ്റർ തയാറാക്കാം. (നേരത്തെ പ�ോസ്റ്റർ നൽകിയിട്ടുണ്ടെങ്കിൽ അവ
യുടെ തലക്കെട്ടും ബ്ലെർബും മാറ്റി പുതിയത് നൽകാം. ഇതിനായി സബ് എഡിറ്റർമാരുടെ നിർദേശം
തേടാം)
5. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ�ോസ്റ്ററുകൾ അപ് ല�ോഡ് ചെയ്യാൻ ഫേസ്ബുക്ക് ക്രിയേറ്റർ സ്റ്റുഡിയ�ോ
(Facebook Creator Studio) ഉപയ�ോഗിക്കാം.
6. ഡ്യൂട്ടിക്ക് കയറുമ്പോൾ തന്നെ പ�ോസ്റ്ററിൽ വെക്കാനുള്ള പരസ്യങ്ങളെ കുറിച്ച് ബന്ധപ്പെട്ട വിഭാഗ
ത്തോട് വിവരങ്ങൾ ശേഖരിക്കുക. ഡ്യൂട്ടി മാറുന്ന സമയം ഈ വിവരങ്ങൾ സഹപ്രവർത്തകന�ോട് കൃ
ത്യമായി കൈമാറുക.
7. ഗൂഗ്ൾ, ട്വിറ്റർ എന്നിവയിലെ ട്രെന്‍റിങ് ടാഗുകൾ ഡിസ്ക്രിപ്ഷനിൽ (Description) നൽകാൻ ശ്രദ്ധി
ക്കുക.
8. സ�ോഷ്യൽ മീഡിയ വിഭാഗങ്ങൾക്കായി മുൻകൂട്ടി തയാറാക്കിയ ടെംപ്ലേറ്റുകളിൽ (Default Template)
ല�ോഗ�ോ, ഫ�ോണ്ട്, ഫ�ോണ്ട് സൈസ് എന്നിവയിൽ മാറ്റം വരുത്താൻ പാടില്ല. (മാധ്യമം സംഘടിപ്പിക്കു
ന്ന പ്രത്യേക പരിപാടികളുടെ ല�ോഗ�ോകൾ ആവശ്യമെങ്കിൽ പ�ോസ്റ്ററുകളിൽ ചേർക്കാം).
9. ഒാര�ോ ദിവസും തയാറാക്കുന്ന പ�ോസ്റ്ററുകൾ ആർട്ടിസ്റ്റുകൾ സ്വന്തം പേരിൽ ഫ�ോൾഡറിൽ
(O/Social Media/Daily/Sun/......) സൂക്ഷിക്കുക.
www.madhyamam.com

പ�ോസ്റ്റർ നിർമാണം (Poster Making)


● ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ, ടെലഗ്രാം, ടിക്ടോക്, ഹല�ോ, ഷെ
യർ ചാറ്റ്, പിൻട്രസ്റ്റ് എന്നിവയിലേക്കാണ് പ�ോസ്റ്ററുകൾ നിർമിക്കേണ്ടത്.

● മൾട്ടിമീഡിയയിൽ ഫോ​ട്ടോ എന്ന സെക്ഷനിലെ ഫോ​ട്ടോ ഓഫ്​ദി ഡെ ദിവസവും മാറ്റണം


ഇതോടൊപ്പം ചില സന്ദർഭങ്ങളിൽ വൈഡ്​ആംഗിൾ അപ്​ഡേറ്റ്​ചെയ്യുകയും വേണം.

● ഞായർ തിങ്കൾ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാരാദ്യമാധ്യമം, ആഴ്​ചപതിപ്പ്​ എന്നിവ


യുടെ പരസ്യപോസ്​റ്ററുകൾ എല്ലാ വെള്ളി ശനി ദിവസങ്ങളിൽ സോഷ്യൽമീഡിയ പ്ലാറ്റ്​ഫോ
മുകളിൽ അപ്​ലോഡ്​ചെയ്യേണ്ടതാണ്​.

● വാരാദ്യമാധ്യമം, ആഴ്​ചപതിപ്പ്​എന്നിവയുടെ കവർപേജുകളും ഞായറാഴ്​ചകളിൽ രാവിലെ


10നു മുൻപ്​അപ്​ലോഡ്​ചെയ്യേണ്ടതാണ്​.

● പ്രത്യേകദിവസങ്ങളിൽ ഹോംപേജ്​ ബാനറുകൾ തയാറാ​ക്കണം. ​ഇവ മൊബൈലിലേക്ക്​


നിർദിഷ്​ട സൈസിലും തയാറാക്കണം

● വെബ്​സൈറ്റിൽ നൽകുന്ന ചിലഫോ​ട്ടോകളിൽ ആവശ്യമുള്ള ഇല്ലസ്​ട്രേറ്റഡ്​ജോലികൾ


ചെയ്യണ്ടതായിവരും

ഫേസ്ബുക്ക് / ഇൻസ്റ്റഗ്രാം (Facebook / Instagram)


1. ഫേസ്ബുക്കിലേക്ക് ന്യൂസ് ഫീഡിന് സമാനമായ പ�ോസ്റ്ററുകളാണ് കൂടുതലായി തയാറാ
ക്കേണ്ടത്.
- Size: 1280‍x 720 Pixel

2. ബ്രേക്കിങ് ന്യൂസ്, സ്പെഷ്യൽ ഫീച്ചർ സ്റ്റോറി, പരസ്യം എന്നിവക്ക് വലിയ പ�ോസ്റ്ററുകൾ


തയാറാക്കണം. - Size: 1350‍x 1080 Pixel

3. ബ്രേക്കിങ് ന്യൂസ്, സ്പെഷ്യൽ ഫീച്ചർ സ്റ്റോറി, പരസ്യം എന്നീ വിഭാഗങ്ങളിൽ തയാറാക്കിയ


പ�ോസ്റ്ററുകളുടെ സ്റ്റോറി പ�ോസ്റ്ററുകളും തയാറാക്കി അപ് ല�ോഡ് ചെയ്യണം. (റീച്ചും എൻ
ഗേജ്മെന്‍റും കൂടുതലുള്ള ഫീച്ചർ, ലൈറ്റ് റീഡിങ് സ്വഭാവമുള്ളവക്കും പ്രധാന വാർത്തകൾ
ക്കും മുൻഗണന)
- Size: 1080‍x 1920 Pixel
www.madhyamam.com

വാട്സ്ആപ്പ് (WhatsApp)

1. ബ്രേക്കിങ് ന്യൂസ്, സ്പെഷ്യൽ ഫീച്ചർ സ്റ്റോറി, പരസ്യം എന്നിവക്കായി തയാറാക്കിയ


ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വലിയ പ�ോസ്റ്ററുകൾ വാട്സ്ആപ്പിലും ഉപയ�ോഗിക്കാം.
ഇവ വാട്സ്ആപ്പിലെ സ്റ്റോറി ഫീച്ചറിലും അപ് ല�ോഡ് ചെയ്യണം.
- Size: 1350‍x 1080 Pixel

2. വാട്സ്ആപ്പിന് മാത്രമായി പ്രത്യേക അളവിൽ പ�ോസ്റ്ററുകൾ തയാറാക്കണം


- Size: 1080‍x 1920 Pixel

3. വെബ്സൈറ്റിൽ അപ് ല�ോഡ് ചെയ്ത വാർത്തകളുടെ തലക്കെട്ടും ലിങ്കിലും പ്രത്യേ


ക മാതൃകയിൽ തയാറാക്കി നിശ്ചിത ഇടവേളകളിൽ വാട്സ്ആപ്പിൽ അപ് ല�ോഡ്
ചെയ്യുക. (സമയക്രമം: രാവിലെ-10.00, ഉച്ചക്ക്-2.00, വൈകീട്ട്-7.00, രാത്രി-12.00
മണി)

ടെലഗ്രാം (Telegram)
● വാട്സ്ആപ്പിന് മാത്രമായി തയാറാക്കുന്ന പ്രത്യേക പ�ോസ്റ്ററുകൾ ടെലഗ്രാമിലും ഉപയ�ോഗിക്കാം
- Size: 1080‍x 1920 Pixel

തമ്പ് നെയിൽ (Thumbnail)


1. യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക് എന്നിവയിലേക്കാണ് തമ്പ് നെയിൽ (Thumbnail)
തയാറാക്കേണ്ടത്. യൂട്യൂബ്, ഫേസ്ബുക്ക് എന്നിവക്ക് ഹ�ോറിസ�ോണ്ടലായും (Horizontal Type)
ഇൻസ്റ്റഗ്രാം, ടിക് ട�ോക് എന്നിവക്ക് വെർട്ടിക്കലായും (Vertical Type) തമ്പ് നെയിൽ തയാറാക്കണം.

(Horizontal Type)
- Size: 1920 x 1080‍Pixel

(Vertical Type)
- Size: 1080‍x 1920 Pixel

2. ഒാര�ോ ദിവസത്തിന് ശേഷം സ�ോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പരിശ�ോധിച്ച് റീച്ചും എൻഗേജ്മെന്‍റും


ന�ോക്കി പ�ോസ്റ്ററുകളിൽ മാറ്റം വരുത്തി അപ് ല�ോഡ് ചെയ്യണം.

3. തമ്പ് നെയിൽ തയാറാക്കുന്നതിന്‍റെ പി.എസ്.ഡി (PSD) ഫയലുകൾ സൂക്ഷിക്കുക. (ആവശ്യമെങ്കിൽ


പിന്നീട് മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടി)

You might also like