You are on page 1of 6

(അഭി)രുചിയുടെ രാഷ്ട്രീയം: ആഹാരം, വ്യവഹാരം,

ആഘാതം
ആൽവിൻ അലക്സാണ്ടർ

അസി. പ്രൊഫസ്സർ

ഇംഗ്ലിഷ് വിഭാഗം

യു സി കോളേജ്

ആലുവ

alwinalexander@uccollege.edu.in

mob: 9446288394

മനുഷ്യൻ ആധിക്യങ്ങളുടെ ലോകത്തിലാണ് ജീവിക്കുന്നതെന്നു ഒരുപക്ഷെ


ആദ്യം നിരീക്ഷിച്ചത് Jacques Lacan ആണെന്ന് പറയാം. മാർക്സ് മൂല്യങ്ങളുടെ
ആധിക്യത്തെപറ്റി (surplus value) സംസാരിക്കുന്നുണ്ടെകിലും അതു ഭൗതീകതയിൽ
ഊന്നിയുള്ള ചിന്തകളാണ്. എന്നാൽ ലകാൻ മനുഷ്യമസ്സുകളുടെ
അഗാധതകൾക്കും അപ്പുറമുള്ള ഒരു യഥാർഥ (REAL) തലതത്തിലേക്കു ശ്രദ്ധ
തിരിക്കുന്നു. ജീവന്റെ അധികസമൃദ്ധി (superabundant life)1 എന്ന ആശയം
ഇവിടെയാണ് രൂപംകൊള്ളുന്നതു. ഈ ആധിക്യം വൈകാരികമല്ല. ദൈനംദിന
ജീവിത ചര്യകളില്നിന്നും ഘടനകളില്നിന്നും വിഭിന്നമായാണ് അതിനെ
കണക്കാക്കേണ്ടത്. ‘ജൂയിസ്സൻസ്’ (jouissance) എന്ന ആശയവും ലകാൻ
ഇതിനോടുചേർത്തു ഉപയോഗിക്കുന്നുണ്ട്. ‘ആനന്ദാധിക്യം’ എന്നതിനെ
വായിക്കാം. സ്വയംനശീകരണ ശേഷിയുള്ള സംവാർഗ്ഗമാണിതെന്നു ലകാൻ
വാദിക്കുന്നു. ഇചഛയെ പിന്തുടരനുള്ള അനന്തമായ യാത്രയാണിത്.
മരണത്തിനു/ശാരീരിക നാശത്തിനു അപപുറത്തും അതു തുടരുന്നു. ജീവന്റെ
അധികസമൃദ്ധി നാശത്തിനു വിധേയപ്പെടുന്നില്ല. ഈ ആധിക്യം മരണമില്ലാത്ത
ഒന്നിനെ സൃഷ്ടിക്കുന്നു.2 മരണത്തിനും ജീവനുമുടയിലാണ് ജൂയിസ്സൻസ് എന്നു
കരുതണം. ജീവന്റെ അധികസമൃദ്ധിക്കുമുന്പുള്ള നാശത്തിന്റെ
ആഘാതത്തില്സണ് (trauma) ജൂയിസ്സൻസ് പ്രത്യക്ഷപ്പെടുന്നത്. ഇവിടെയാണ്
സൗന്ദര്യം നിലകൊള്ളുന്നതെന്നു ലകാൻ വാദിക്കുന്നു.3 നാശത്തിനു മുൻപിൽ
അതിനെ അതിലംഘിക്കുന്ന സൗന്ദര്യമാണിത് (beauty). അധികസമൃദ്ധിയോടുള്ള
ആഭിമുഖ്യമണിത്. മർക്വിസ് സാദേയുടെ ചിന്തയാണ് ലകാൻറെ
ആശയത്തിനാധാരം.4 സമൂഹത്തിൽ ഇന്ന് നഷ്ടമായിരിക്കുന്നത് ഈ
സൗന്ദര്യമാണെന്നു പറയാം.

സമ്പൂർണ നാശത്തെ (absolute destruction) തടയുന്ന സൗന്ദര്യമാണിത്.5 Lacan ഇതിനെ


സത്യത്തിന്റെ തിളക്കം എന്നും നിരവചിക്കുന്നു. ഈ സൗന്ദര്യ തിളക്കം
ക്രിസ്തുവിന്റെ കുരിശുമരണത്തിൽ ദർശിക്കുവാൻ ശ്രമിക്കുകയാണ്
അദ്ദേഹം എന്നു മനസ്സിലാക്കേണം.6 അന്ത്യ അത്താഴത്തിൽ നിഴലിക്കുന്ന
സൗന്ദര്യവും ഇതുതന്നെ. മരണത്തിന്/ഭൗതീക നാശത്തിനു അപ്പുറം ജീവന്റെ
അധിക സമൃദ്ധിയിലേക്കും ഉയിർപ്പിന്റെ അത്ഭുത യാഥാർഥ്യത്തിലേക്കും
നയിക്കുന്ന സൗന്ദര്യം. ഇവിടെ ഭക്ഷണവും ആഹാരിക്കലും വിധ്വംസക
പ്രവർത്തന സൂചകങ്ങളായി നിലകൊള്ളുന്നു. ഭക്ഷണം ഒരു ആശയവിനിമയ
ക്രമവും, ചിഹ്ന വ്യവസ്ഥയുമാണെന്ന Roland Barthes ന്റെ നിരീക്ഷണം ഇവിടെ
ഓർക്കേണ്ടതാണ്.7 റോമൻ സാമ്രാജ്യത്വ സക്തികളോടും സാമൂഹിക
അധികാര ഘടനകളോടുമുള്ള തുറന്ന വെല്ലുവിളികൂടിയാണത്. മരണത്തെ
അതിലംഘിക്കുന്ന മേശയണിത് എന്നതിനാൽ തന്നെ രുചിയേക്കാൾ ഇവിടെ
പ്രാധാന്യം അഭിരുചിക്കാനെന്നു പറയാം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക
അഭിരുചികളാണവ. സാമൂഹിക നിലകളനുസരിച്ചു രുചി/അഭിരുചിയിൽ
വരുന്ന മാറ്റങ്ങളെക്കുറിച്ചു Pierre Bourdieu തന്റെ Distinction എന്ന കൃതിയിൽ
പ്രതിപാദിക്കുന്നുണ്ട്.8 അന്ത്യ അത്താഴ മേശയിൽ ഒരു നവ
രാഷ്ട്രീയ/സാമൂഹിക/സാംസ്കാരിക/ആത്മീയ ഇടം/അഭിരുചി രൂപപ്പെടുന്നത്
നാം കാണാതെ പോകരുത്. ചക്രവർത്തി ആരാധന നിലനിന്നിരുന്ന റോമൻ
മതബോധനക്രമത്തെ ചോദ്യം ചെയ്യുകസയാണ് ഈ അത്താഴം. റോമൻ
സാമ്രാജ്യത്വത്തിന് വിപരീതമായി സ്വർഗ്ഗരാജ്യത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ
ഒരു പുതിയ രാഷ്ട്രീയക്രമവും ഉൽഘാടനം ചെയുന്നു ക്രിസ്തു. മാത്രമല്ല
റോമൻ സാമൂഹിക നിലയിൽ വലിയവനും ചെറിയവനും തമ്മിൽ
നിലനിർത്തിയിരുന്ന അന്തരത്തെ ഈ മേശയിൽ തച്ചുടക്കുകയാണ് ക്രിസ്തു.
സേവകരായ അടിമകൾ നിന്നുകൊണ്ട് മാത്രം സേവനം ചെയ്തിരുന്ന റോമൻ
ഭക്ഷണ സംസ്കാരത്തെ സ്വയം സേവകനായിത്തീർന്നുകൊണ്ടു അവൻ
അട്ടിമറിക്കുന്നു. ആഹാരിക്കലും ഒരു രാഷ്ട്രീയ പ്രവർത്തനമായി
രൂപന്തരപ്പെടുകയാണിവിടെ (John 13). റോമൻ ഭക്ഷണക്രമത്തിൽ
വിധ്വംസകമായ ഒരു പോരാട്ടത്തിന്റെ ഓർമ പ്രതിഷ്‌ഠയാണിത്. പെസഹാ
ആചരണം ഈജിപ്ഷ്യൻ സാമ്രാജ്യത്തിൽ നിന്നുള്ള വിടുതലിന്റെ
ഓർമയ്യയിരുന്നെങ്കിൽ അന്ത്യ അത്താഴം റോം പ്രതിനിധീകരിക്കുന്ന
സാമ്രാജ്യതത്വ സക്തികളോടും അധീശത്വത്തിൻറെ ചൂഷണ
ഘടനകളോടുമുള്ള വിദ്രോഹമാണെന്നു കരുതണം. അതിഭൗതീക തലത്തിലും
തിന്മയെ പരചയപ്പെടുത്തുന്നതിന്റെ സൂചകം തന്നെയാണിത്. റൊമാക്കാരുടെ
ഭക്ഷണ വിരുന്നുകളുടെ ഘടന ഈ അത്താഴത്തിലും നിലനിർത്തയിട്ടുണ്ട്.
ഭക്ഷണവുമായി ബന്ധപ്പെട്ടു ഒരു വ്യവഹാര രീതി (symposium) അന്ന്
നിലനിന്നിരുന്നു. പെസഹ വിരുന്നിൽ നടക്കേണ്ട ഓർമയുടെ വിനിമയങ്ങൾ
(ഈജിപ്തിൽ നിന്നുമുള്ള വിടുതൽ മനസ്സിലാക്കുവാൻ ചോദിക്കുന്ന നാലു
ചോദ്യങ്ങളായി പിനീട് ഇതു ചുരുങ്ങി) പുതിയവക്ക് വഴിമാറുന്നു എന്നത്
ശ്രദ്ദിക്കേണം. ഓർമ എന്ന സംവർഗത്തെ ഭാവിയിലെ സമയഘടനയിൽ
വായിച്ചെടുക്കുകയാണിവിടെ. ചരിത്രം ഭാവിയുടെ വർത്തമാന
ഘടനാപരിണാമങ്ങളാണെന്ന രാഷ്ട്രീയം ഇവിടെ വ്യക്തം. റോം സൂചിപ്പിക്കുന്ന
മത/രാഷ്ട്രീയ/സാംസ്കാരിക/സാമൂഹിക അധികാര ഘടനകളെല്ലാം ഇവിടെ
ചോദ്യം ചെയ്യപ്പെടുന്നു. അടിച്ചമർത്തൽ/ചൂഷക നേതൃത്വത്തിൽ (repressive
leadership) നിന്നും സേവക നേതൃത്വത്തിലേക്കുള്ള (servant leadership) പരിണാമം
അഭി/രുചികളിലെ അട്ടിമറി തന്നെയാണ്.

അന്ത്യ അത്താഴത്തെപ്പറ്റിയുള്ള പൊതുബോധത്തെ നിർണയിക്കുന്നതിൽ


ഒരു പ്രധാന പങ്കുവഹിച്ചിട്ടുള്ളതു അതിനെ ആധാരമാക്കിയുള്ള ചിത്രങ്ങൾ
തന്നെയാണ്. ഇതിൽ പ്രധമഗണനീയമായിട്ടുള്ളത് Leonardo da Vinci യുടെ ചിത്രം
(1490s) തന്നെയാണ്. ഇതിനോടൊപ്പം തന്നെ Giotto (Last Supper 1304-1306), Jacopo Bassano
(1542), Titian (1544), Giorgio Vasari(1546), Paolo Veronese (Feast in the House if Levi 1573), Matteo
Rosario (1613-1614), Matteo Ingoli (early 17 th century) മുതലായവരുടെയും അന്ത്യ
അത്താഴ ചിത്രങ്ങൾ ശ്രദെധേയങ്ങളാണ്. ക്രിസ്തുവിന്റെ പെസഹ
ആചരണത്തില്നിന്നും വ്യഥയാസ്തമായി ഈ രചനകളിൽ എല്ലാവരും
നേരെ ഇരുന്നു ഭക്ഷിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാൽ
പെസഹയിൽ ഭക്ഷണം കഴിക്കുന്നത് ഒരുവശം ചരിഞ്ഞു കിടന്ന് അല്പം
ഉയർന്ന മേശയിലെക്കു മുഖം തിരിച്ചുകൊണ്ടായിരുന്നു. സുവിശേഷങ്ങൾ
ഇതു വർണിക്കുവാൻ ഉപയോഗിക്കുന്നത് കിടക്കുക എന്ന വാക്കിനു
സമാനമായ ഗ്രീക്ക് വാക്കാണ്. മുൻപ് സൂചിപ്പിച്ച പെസഹായിലെ നാലു
ചോദ്യങ്ങളിൽ അവസാനത്തേത് ഈ കിടന്നുകൊണ്ട് ഭക്ഷണം
കഴിക്കുന്നതിനെപ്പറ്റി ആണ്. എന്തുകൊണ്ടായിരിക്കാം da Vinci യെപ്പോലുള്ള
ചിത്രകാരന്മാർ ദേഹഭാവത്തെക്കുറിച്ചുള്ള ഈ സത്യം വെളിവാക്കുവാൻ
മടിച്ചത്? ദൈവശാസ്ത്ര വിഷയത്തിലുള്ള അജ്ഞത മറ്റുള്ളവരിൽ
ആരോപിച്ചാലും da Vinci യെപ്പോലുള്ള ധൈഷണിക പ്രതിഭാശാലിയിൽ അതു
കുറ്റകരമായ അനാസ്ഥയായിത്തീരും. ഒരുപക്ഷേ യഹൂദ വിരോധമായിരിക്കാം
അതിനുപിന്നിലെ രഹസ്യം. റോമൻ സാംസ്കാരിക അധിനിവേശത്തെ
തിരസ്ക്കാരിക്കാനും ആവാം അതു. യഹൂദരുടെ പെസഹയാണ് ക്രിസ്തു
ആചാരിച്ചത് എന്നു അംഗീകരിക്കുവാൻ അന്നത്തെ റോമൻ സഭ
തയ്യാറായിരുന്നിരിക്കില്ല. കിടന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് റോമൻ
വിരുന്നുകളുടെ രീതി ആയിരുന്നു. രണ്ടു സംസ്കാരങ്ങളിലെയും അംശങ്ങൾ
ഉൾപ്പെട്ടിരുന്നു ആ ഭക്ഷണ മേശയിൽ എന്നു വേണം കരുതാൻ. ഇവയുടെ
തിരസ്ക്കരണത്തിൽ ഉൾച്ചേർന്നിരിക്കുന്ന അപകടം അന്ത്യ അത്താഴത്തിന്റെ
വിശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് എന്നു സഭാപണ്ഡിതർ തിരിച്ചറിഞ്ഞില്ല.
ത്യാഗത്തിലും, സ്നേഹത്തിലും. സഹോദര്യത്തിലും മുൻപോട്ടു
പോകേണ്ടിയിരുന്ന, തിന്മയിൽ നിന്നുള്ള വീണ്ടെടുപ്പിന്റെ ആഘോഷ വിരുന്നു
അതിന്റെ അസ്തിത്വം നഷ്ടപ്പെട്ടു, വെറും ആചാരപരമായ ചൂഷക
ഘടനയായി അധഃപതിച്ചിരിക്കുന്നു. വർഗ്ഗ വർണ്ണ വേർതിരിവുകൾ
ഇല്ലാതിരുന്നിടത്തു വികൃതമായ അധികാര ഘടനകൾ രൂപപ്പെട്ടിരിക്കുന്നു.
സാധാരണ ജനസമൂഹം അതിൽനിന്നും അകറ്റിപ്പെട്ടിരിക്കുന്നു,
പുരോഹിതവർഗം അതിന്റെമേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.
ചരിത്രകാരനായ Anthony Grafton ന്റെ അഭിപ്രായത്തിൽ യഹൂദരുടെ
ഭക്ഷണക്രമവുമായിട്ടു തിരുവത്താഴത്തിനു ബന്ധമുണ്ടെന്നു പറയുന്ന
ആദ്യത്തെ ആധുനിക പണ്ഡിതൻ Joseph Scaliger(1540-1609) ആണ്.9 ഈ
തിരിച്ചറിവിന് വലിയ പ്രാധാന്യം ഉണ്ട്. സംഭാഷണങ്ങളാലും ചർച്ചകളാലും
മുഖരിതമായിരുന്ന തിരുവാത്തതാഴ മേശകൾ/അത്തതാഴ
വിരുന്നുകൾ/തിരുസംസർഗ്ഗ മേശകൾ സ്വാതന്ത്യത്തിന്റെയും
സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും വേദികളായിരുന്നു. ഒരു
കൂട്ടായ്മയുടെ ഇഴയടുപ്പത്തിൽ ഇടകലർന്ന ഭക്ഷണക്രമം (communal sharing)
എങ്ങിനെയാണ് അധികാരത്തിന്റെയും വേര്തിരിവുകളുടെയും രേഖീയ
വിതരണ മാതൃക (linear/hierarchical distribution) കൈവരിച്ചതെന്നു
ചിന്തിക്കേണ്ടതുണ്ട്. യാതൊരു ഭാഷണവുമില്ലാതെ, സംസാർഗവുമില്ലാതെ,
അന്യവൽക്കരിക്കപ്പെട്ട ഒരുകൂട്ടവിതരണമായി കൂട്ടായ്മയുടെ പങ്കുവയ്ക്കൽ
അധപ്രതിച്ചതെങ്ങനെ? കൂട്ടായ്മയില്നിന്നും കൂട്ടത്തിലേക്കുള്ള വീഴ്ചയാണിത്
(fellowship to mass). കൂട്ടായ്മയുടെ ശക്തി കൂട്ടത്തിനുണ്ടാവില്ല; അതു ശിഥിലമാണ്.
ഈ ശൈഥില്യമാണ് അധികാരവർഗ്ഗത്തിനാവശ്യം. കിടന്നുകൊണ്ടുള്ള
ചർച്ചാമാതൃകയിലുള്ള ആഹാരിക്കലിനെ തമസ്ക്കരിക്കുന്ന ചിത്രങ്ങളാണ് da
Vinci യെപ്പോലുള്ളവരിലൂടെ മതമേലധികാരികൾ പ്രോത്സാഹിപ്പിച്ചത്. വിശുദ്ധ
സംസാർഗത്തെ പൊതുബോധത്തിൽ ഒരു പുതിയ രീതിയിൽ
പ്രതിഷ്ടിക്കുകയായിരുന്നു എന്നു വേണം മനസ്സിലാക്കാൻ. അധികാര/ചൂഷക
വർഗത്തെ ചോദ്യം ചെയ്യാത്ത മാതൃകളാണ് ചിത്രരചനയിലൂടെ
പ്രോത്സാഹിപ്പിക്കപ്പെട്ടത്. ഇവിടെ മറ്റൊരു ബഹിഷ്ക്കരണസാധൂകരണവും
സാധ്യമാകുന്നുണ്ട്. ഒരുവൻ തന്നെ വഞ്ചിക്കും എന്നു ക്രിസ്തു പറയുമ്പോൾ
അതു ഞാനാണോ ഗുരോ എന്നു ചോദിക്കുന്ന ഭാഗമാണ് da Vinci
ചിത്രമാക്കിയത്. ഈ ചിത്രമായിരുന്നു പിന്നീട് മറ്റുള്ളവർക്കും മാതൃക എന്നു
വിചാരിക്കാം. തന്നോടൊപ്പം കൈ താലത്തിൽ മുക്കുവാൻ ക്രിസ്തു
അനുവദിച്ച യൂദാസ് ഈ ചിത്രത്തിൽ ബഹിഷ്ക്കരിക്കുകയാണ്. യൂദാസ്
എന്ന പെരുപറയാതെ ക്രിസ്തു അവനെ ചേർത്തുനിർത്തുവാൻ
ശ്രമിക്കുമ്പോൾ പല അന്ത്യ അത്തതാഴ ചിത്രങ്ങളും അവന്റെ
ബഹിഷ്ക്കരണത്തെ ആഘോഷിക്കുന്നു എന്നു വാദിക്കാം. ചിലരെ
പുരന്തള്ളുവാൻ ക്രിസ്തുവിനെ സഭ കൂട്ടുപിടിക്കുന്നതുപോലെ;
അനാവശ്യമായ അപരഭയം ജനിപ്പിക്കുവാൻ ശ്രമിക്കുന്നപോലെ (xenophobia)!
ഈ ചിത്രങ്ങളെല്ലാംതന്നെ ദേവാലയങ്ങളുടെ ആകാത്തളങ്ങളെ
അലങ്കരിക്കുക മാത്രമല്ല ചെയ്തത്. ജനങ്ങൾ ഇവ കാണുമ്പോൾ അവരിൽ
രൂപപ്പെടുന്ന ബോധ്യങ്ങളുടെ നിയന്ത്രണവും ഇതിന്റെ പിന്നിലെ നിഗൂഢ
ലക്ഷ്യമായിരുന്നിരിക്കണം. തിരുവത്തതാഴം വിശുദ്ധ സംസർഗം
അല്ലാതാവുന്നത് ഇങ്ങനെയാണ്. എന്നാൽ നേരത്തെ സൂചിപ്പിച്ച സത്യത്തിന്റെ
സൗന്ദര്യത്തിളക്കം പൗരോഹിത്യത്തിന്റെ ഉന്മൂലനാതിക്രമങ്ങളെ
അതിജീവിച്ചുകൊണ്ടു, വിധ്വംസകമായി പല കലാകാരന്മാരിലും
നിലനിൽക്കുന്നുണ്ട്. Paolo Veronese യുടെ അന്ത്യ അത്തതാഴ ചിത്രം
ഇതിനുദാഹരണമാണ്. കോമാളിയും, അയാളുടെ കയ്യിലെ തത്തയും ജർമൻ
പടയാളികളും, കുള്ളന്മാരും മൂക്കോലിക്കുന്ന (രക്തം) ജോലിക്കാരനും നായയും
എല്ലാം അതിൽ വരുന്നു. ഭക്ഷണത്തിനിടയിൽ പല്ലുകുത്തുന്ന ഒരു വ്യക്തിയും
മേശയിലുണ്ട്. ഇവ മാറ്റിവരക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അതിനു മുതിരാതെ
ചിത്രത്തിന്റെ പേര് മാറ്റുകയാണ് അദ്ദേഹം ചെയ്തത്. അങ്ങനെ The Last
Supper നെ അദ്ദേഹം The Feast in the House of Levi എന്നു നാമകരണം ചെയ്യുന്നു.
അവിടെ ആരും തിരസ്കൃതരാവുന്നില്ല. ഇതു രൂപന്തരങ്ങളിലേക്കു
നയിക്കുന്നു. Matteo Ingoli യുടെ ചിത്രത്തിലും വലത്തെ അറ്റത്ത് ഒരു നായ
നിൽപ്പുണ്ട്, ഭക്ഷണം കഴിച്ചുകൊണ്ട. ജകപോയുടെ ചിത്രത്തിൽ നായ
കേന്ദ്രത്തിൽ തന്നെ ഇരിക്കുകയാണ്. Titian ന്റെ രചനയും നായയെ
ചിത്രീകരിച്ചിട്ടുണ്ട്. Matteo Roselli യിലേക്ക് വരുമ്പോൾ നായക്കു പകരം
പൂച്ചയാണുള്ളത്. ഇത്തരത്തിലുള്ള വിധ്വംസക സാന്നിധ്യങ്ങൾ അത്താഴത്തെ
അധികാര വർഗ്ഗത്തിൽ നിന്നും സ്വതന്ത്രമാക്കി ജീവനുള്ള/ജീവൻ
കാംക്ഷിക്കുന്ന സകലത്തിലേക്കും തുറന്നു വയ്ക്കുന്നു. ക്രിസ്തുവിനെ
കണ്ടെത്തുന്ന, പരിചയപ്പെടുന്ന, സ്വീകരിക്കുന്ന ഇടമാണ് അതു. അതിന്
പരിമിധികളില്ല. ക്രിസ്തു എല്ലാവർക്കുമുള്ളതാണ്; ആർക്കും അവനെ
സ്വീകരിക്കാം, ശേഷം പങ്കുവയ്ക്കാം. ഇതാണ് ജീവന്റെ അധിക
സമൃദ്ധതിയിലെക്കുള്ള തുറവി. ഈ തുറവിയോടുള്ള ആഭിമുഖ്യം
അഭിരുചിയുടെ രാഷ്ട്രീയ ആഘാതങ്ങൾ വെളിപ്പെടുത്തുന്നു. ജീവനോടുള്ള
അഭി/രുചിയായിരിക്കണം രാഷ്ട്രീയം. താൻപെരുമയുടെയും അധികാര
മോഹത്തിന്റെയും തിന്മയുടെ ചൂഷക ഘടനകളുടെയും നാശത്തിനു
മുന്നിൽ തെളി യുന്ന സൗന്ദര്യമാണിതെന്നു Lacan ഒരുപക്ഷേ നമ്മെ
ഓർമ്മിപ്പിക്കും.10

Notes

1. Lacan, Jacques, The Ethics of Psychoanalysis (New York: Norton, 1997) 237.
2. Ibid. 237.
3. Ibid. 261.
4. Ibid 238
5. Ibid 216
6. Ibid 262
7. Battles, Roland. “Toward a Psychosociology of Contemporary Food Consumption”.
8. Bourdieu, Pierre, Distinction: A Social Critique of the Judgement of Taste (New York:
Routledge, 2010).
9. Grafton, Anthony,. “ Christianity's Jewish Origins Rediscovered”.
10. Lacan, Jacques, The Ethics of Psychoanalysis (New York: Norton, 1997) 216.

You might also like