You are on page 1of 4

തിരുവട്ടാർ ആദി കേശവക്ഷേത്രം

( ഭാരതത്തിൽ ഏറ്റവും നീളം കൂടിയ വിഷ്ണുവിഗ്രഹമുള്ള ക്ഷേത്രമാണെന്ന്


പറയപ്പെടുന്നു.)

💥തിരു_ വനന്തപുരത്തു നിന്നും നാഗർകോവിൽ പോകുന്ന വഴിയിൽ തൊടുവെട്ടി എന്ന


സ്ഥലത്തു നിന്നും എട്ടുകിമീ. ദൂരം മാറിയാണ് തിരുവട്ടാർ ആദികേശവക്ഷേത്രം സ്ഥിതി
ചെയ്യുന്നത്.

💥 തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.

കോവിൽനടയിൽ നിന്നും 20 പടികൾ കയറി ചെന്നാൽ ആദി കേശവൻ ഭുജംഗശയനം


ചെയ്യുന്ന സന്നിധി കാണാം

💥 തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉള്ളതുപോലെ ഇവിടെയും മൂന്ന്


തിരുനടകളാണ്.

തെക്ക് തിരുതലയും വടക്ക് തൃപ്പാദങ്ങളും വച്ചു കൊണ്ട് പടിഞ്ഞാറു ഭാഗത്തേക്ക്


നോക്കിക്കിടക്കുന്ന ആദികേശവപെരുമാളുടെ

മോഹനകളേബരത്തിന്റെ നീളം 23 അടിയാണ്.

💥 16008 സാളഗ്രാമങ്ങൾ കൊണ്ടു കടുശർക്കര പ്രയോഗത്തിൽ നിർമ്മിച്ചിട്ടുള്ള


വിഗ്രഹമാണിത്.

അതിനാൽ അഭിഷേകം പതിവില്ല.

💥 ഇത്രയും നീളം കൂടിയ വിഷ്ണുവിഗ്രഹം

ഭാരതത്തിൽ വേറെയില്ലെന്ന് പറയപ്പെടുന്നു.

തിരുവനന്തപുരം ശ്രീ പത്മനാഭന് 18 അടിയും

ശ്രീ രംഗനാഥന് 15 അടിയും ആണ് നീളം.

തിരുവട്ടാർ ആദികേശവന്റെ സന്നിധിക്ക് മുൻവശം 18 അടി ചതുരത്തിലും മൂന്നടി


ഉയരത്തിലും ഉള്ള ഒറ്റക്കൽമണ്ഡപം ആരെയും ആകർഷിക്കും.
💥 ഈ ക്ഷേത്രം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആവിർഭാവത്തിനും ആയിരം
വർഷത്തിനു മുമ്പേ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം..

💥"ഭൂലോകവൈകുണ്ഡം" എന്നും "ആദിധാമസ്ഥലം " എന്നും ഈ ക്ഷേത്രത്തിന് പേരുണ്ട്.


ക്ഷേത്രത്തിന്റെ നിർമ്മാണ ശൈലി കേരളീയ ശിൽപകലയുടെ മാതൃകയിലാണ്.

ശ്രീകോവിലിന് മുന്നിലുള്ള ഉദയ മാർത്താണ്ഡമണ്ഡപത്തിൽ മഹാഗണപതിയുടെ വിവാഹ


ചടങ്ങുകൾ സംബന്ധിച്ച നഗരപ്രദക്ഷിണം ഭംഗിയായി കൊത്തി വച്ചിട്ടുള്ളത് ആരെയും
ഹ o ദാകർഷിക്കുന്നതാണ്.

💥 ഈ സ്ഥലത്തിന് "തിരുവട്ടാറ് "എന്ന് പേര് വരാനിടയായതിന് പിന്നിൽ ഒരു


ഐതിഹ്യമുണ്ട്.

💥ഒരിക്കൽ ബ്രഹ്മദേവൻ യാഗം ചെയ്യുമ്പോൾ

യാഗകുണ്ഡത്തിൽ നിന്നും കേശൻ, കേശി എന്നീ രണ്ട് അസുരന്മാർ ഉയർന്നു വന്നു.അവർ


യാഗത്തിന് ഭംഗം വരുത്തുകയും ദേവന്മാരെയും ദേവലോകത്തെയും നിരന്തരം
ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു.

ദേവന്മാരെല്ലാം ശ്രീ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.അനന്തരം വിഷ്ണു കേശനെ


സംഹരിച്ചു.കേശിയെ തള്ളിയിട്ട് അവന്റെ മേൽ കിടന്നു.കേശിയുടെ ജിവൻ രക്ഷിക്കാൻ
കേശിപത്നി ഗംഗയേയും താമ്രപർണ്ണിയേയും സഹായത്തിന് വിളിച്ചു.ഈ രണ്ട് നദികളും
അതിവേഗം സംഭവസ്ഥലത്തേക്ക് ഓടിവരുന്നത് കണ്ട് മഹാവിഷ്ണു ഇരിക്കുന്ന സ്ഥലം ഒരു
മേടായി ഭൂമിദേവി ഉയർത്തി നിർത്തി.

ഇത് ഭൂമിദേവിയുടെ ചെയ്യലാണ് എന്ന് മനസ്സിലാക്കി ഈ രണ്ടു നദികളും ആ സ്ഥലത്തെ


ചുറ്റി മാലപോലെ വന്നതിനാൽ പിന്നിട് ഈ സ്ഥലത്തിന് വട്ടാറ് എന്നും തുടർന്ന് തിരുവട്ടാർ
എന്ന് പേര് വിളിക്കാനും കാരണമായി. ഈ രണ്ട് നദികളും ഇവിടെ കോത, പരളി എന്ന
പേരിലാണിന്നറിയപ്പെടുന്നത്.

💥ഭഗവാന്റെ നാഭിയിൽ താമരയും

ബ്രഹ്മാവും ഇല്ല. ശ്രീദേവിയും ഭൂദേവിയും ഇരുവശങ്ങളിലുമിരിക്കുന്നു.

💥ബ്രഹ്മാണ്ഡ പുരാണം, ഗരുഡപുരാണം, പത്മപുരാണം എന്നീ പുരാണങ്ങളിൽ ഈ


സ്ഥലത്തെ പറ്റിയുള്ള വിവരണങ്ങളുണ്ട്.

വസിഷ്ഠമഹർഷി വന്ന് ഭഗവാനെ ദർശിച്ച് ദീർഘനാൾ ഇവിടെ നിവസിച്ച് അഞ്ചു മ o ങ്ങൾ


സ്ഥാപിക്കുകയുണ്ടായി.അവ
1)മുനികൾ മഠം

2)മാർത്താണ്ഡ മഠം

3)രാമനാമഠം

4) പഞ്ചാണ്ഡമഠം

5)കാഞ്ചി മഠം

എന്നിവയാണെന്ന് പത്മ പുരാണത്തിൽ പറയുന്നു.

💥ത്രേതാ യുഗത്തിൽ തന്നെ ഈ ക്ഷേത്രമുണ്ടെന്ന് പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

💥പരശുരാമനും ചന്ദ്രനും ഇവിടെ വന്ന് തപസ്സ് ചെയ്തിരുന്നുവത്രെ.

മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിന് ചെല്ലുമ്പോൾ (കി .പി .1749)

908 തങ്കനാണയവും, പട്ടുവസ്ത്രങ്ങൾ മുതലായവയും ഇവിടുത്തെ തൃപ്പാദങ്ങളിൽ


സമർപ്പണം ചെയ്തതിനാലാണ് പോരിൽ ജയിച്ചതെന്ന് ഇവിടെ കൊത്തിവച്ചിട്ടുള്ള ഒരു
ശിലാലിഖിതം സാക്ഷ്യപ്പെട്ടുത്തുന്നു.

💥തിരുവിതാംകൂർ രാജാവായിരുന്ന സംഗീത സാമ്രാട്ട് സ്വാതി തിരുനാൾ തിരുവട്ടാർ


ആദികേശവനെ കുറിച്ച് കീർത്തനങ്ങൾ രചിച്ചിട്ടുണ്ട് ക്രി.പി. 510 ൽ ചൈതന്യ മഹാപ്രഭു
ഇവിടെ വന്ന് "ബ്രഹ്മ സംഹിത " കരസ്ഥ മാക്കിയിട്ടുണ്ടത്രെ .

സംഘകാല ഗ്രന്ഥങ്ങളിലും തിരുവട്ടാറിനെ കുറിച്ച് ധാരാളം സൂചനകൾ ഉണ്ട്.

💥ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പോലെതന്നെ അതിപാവനമായ ഒരു മഹാക്ഷേത്രമാണ് 2500


വർഷത്തിൽപരം പഴക്കമുള്ള തിരുവട്ടാർ ആദികേശവക്ഷേത്രം. തിരുവിതാംകൂർ
രാജകുടുംബത്തിൻറെ ആരാധനാമൂർത്തിയാണ് ആദികേശവപെരുമാൾ. ഭാരതത്തിലെ
108 വൈഷ്ണവ ക്ഷേത്രങ്ങളിൽ (ദിവ്യദേശം) വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണു
തിരുവട്ടാർ ക്ഷേത്രം. വൈഷ്ണവ കവിഭക്തനായ നമ്മാഴ്വാർ പുകഴ്ത്തി പാടിയ 13 മലനാട്
തിരുപ്പതികളിൽ ഒന്നാണ് ഈ ക്ഷേത്രം.

💥തിരുവനന്തപുരം, തൃപ്പാപ്പൂർ എന്ന പ്രദേശങ്ങളിലുള്ള വിഷ്ണു ക്ഷേത്രങ്ങളുമായി ഈ


ക്ഷേത്രത്തിനു സാമ്യമുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭൻറെ ശയനപ്രതിഷ്ഠ ശിരസ്സ്
തെക്കോട്ടും കിഴക്കിന് അഭിമുഖമാണ് എങ്കിൽ തിരുവട്ടാറിലെ ആദികേശവൻറെ ശിരസ്സ്
വടക്കോട്ടും പടിഞ്ഞാറ് അഭിമുഖമായും ആണ്. ആദികേശവപെരുമാളിൻറെ അനുജനാണ്
അനന്തപത്മനാഭൻ എന്ന വിശ്വാസമുണ്ട്. അതിനാൽ ആയിരിക്കാം അനന്തപത്മനാഭനും
ആദികേശവനും മുഖാമുഖം കാണുന്ന രീതിയിൽ ശയിക്കുന്നത്. തിരുവട്ടാറിലും
തിരുവനന്തപുരത്തും ഉള്ള പ്രതിഷ്ഠകൾ ഏകദേശം ഒരേ രീതിയിലാണ്.
ശ്രീകോവിലുകളുടെ സംവിധാനവും മുഖം മണ്ഡപങ്ങളും ഏറെ സാദൃശ്യമാർന്നതാണ്.

💥ശ്രീകോവിലിനുള്ളിൽ അനന്തശയന രൂപത്തിൽ യോഗനിദ്രയിൽ ഉള്ള വിഷ്ണുവിൻറെ


വിഗ്രഹം വലതുകൈ സിംഹകർണ്ണഹസ്തമുദ്രാങ്കിതം ആക്കിയും ഇടതുകൈ തൂക്കിയിട്ട
നിലയിലുമാണ്. തിരുവനന്തപുരത്തെതു പോലെ തന്നെ നാഭിയിൽ താമരയില്ല. മൂന്ന്
കവാടങ്ങളിൽ കൂടെയാണ് ദർശനം ഇവിടെയും. ആദികേശവൻറെ വിഗ്രഹത്തിന് നീളം 22
അടിയാണ്; അതായത് തിരുവനന്തപുരത്ത് ഉള്ളതിനേക്കാൾ നാലടി കൂടുതൽ. 16008
സാളഗ്രാമ ശിലയാൽ നിർമ്മിതമായ കടുശർക്കരകൽക്കം പൊതിഞ്ഞതാണ് ഇവിടുത്തെ
വിഗ്രഹവും .....!!

കടപ്പാട്🙏

© Sree Padmanabha Swamy Kshethram Oru Nagarathinte Kadha

#thiruvattar #aadhikeshava_temple

You might also like