You are on page 1of 1

ഓരോ മാഗസിനും നമുക്ക് നൽകുന്നത് കലാലയജീവിതത്തിൻെറ അടയാളങ്ങളാണ്.

ശക്തമായ ഓർമ്മകളിലേക്ക്
നമ്മെ നയിക്കുന്ന ഒരു നേർത്ത നൂലിഴയാണ് നമ്മുടെ മാഗസിൻ. കാലങ്ങൾക്കപ്പുറത്ത് തൻെറ കലാലയ മാഗസിന്റെ
പൊടിനിറഞ്ഞ പഴയതാളുകൾ മറിക്കുമ്പോൾ അനുഭവപ്പെടുന്ന ഗൃഹാതുരത വർണ്ണനാതീതമാണ്.
ശബ്ദഘോഷങ്ങളോടുകൂടിയ വൈകാരികമായ പഴയ ഓർമ്മകൾ ഉണർത്തുന്ന ഒന്നാണ് ആ താളുകളിലൂടെയുള്ള
തിരിഞ്ഞുനോട്ടം. കലാലയജീവിതചിത്രം പിന്നിടുള്ള ജീവീതയാത്രയ്ക്കുള്ള ഊർജ്ജമാണ് നൽകുക. അതുകൊണ്ട്
തന്നെ ഓരോ യൂണിയൻെറയും അവസാന വാക്കാണ് മാഗസിനുകൾ. ഞാൻ ഉപദേശകനായ എൽ ബി എസ്സിലെ
2017-18 യൂണിയനും മാഗസിൻ എഡിറ്ററും നൽകുന്നത് അത്തരമൊരു അടയാളപ്പെടുത്തലാണെന്ന
ഓർമ്മപ്പെടുത്തലോടെ ............... നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.

You might also like