You are on page 1of 4

Page 1 of 4 Udayachandran C.P.

കൊറോണകാലത്തെ ഇൻഷുറൻസ് ചിന്തകൾ.


- Udayachandran C. P.

ലോകത്തെ ആകെ വരിഞ്ഞു ചുറ്റിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി.


മനുഷ്യജീവന് മാത്രമല്ല, അവന്റെ സമസ്തവ്യവഹാരമണ്ഡലത്തിനും, കച്ചവട-
ഉല്പാദന മേഖലകൾക്കുംകൂടെ ഹാനി വരുത്തുന്ന അളവിലേക്ക് കോറോണ
ഉഗ്രരൂപിയായി പടർന്നു പന്തലിച്ചു എന്നത് പേടിപ്പെടുത്തുന്ന ഒരു സത്യമാണ്.

ഈ മഹാമാരിയും അടച്ചുപൂട്ടലും ഏതാണ്ടെല്ലാ പ്രവർത്തനമേഖലകൾക്കും


തടയായി മാറി എന്നു പറയുമ്പോൾ, ഏതാണ്ടെല്ലാമെന്ന വാക്കിനു പരിപൂർണം
എന്നർത്ഥം കാണരുത്. "ഒരുത്തന് അന്നമായത്, ഇനിയൊരുത്തനത് കൊടും
വിഷമായി ഭവിക്കാം, മറിച്ചും (One man’s meat is another man’s poison)" എന്ന
പഴംചൊല്ല് നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നല്ല. ഈ കൊടുംമാരിയും,
ഇപ്പഴംചൊല്ല് സാധൂകരിക്കുന്ന രീതിയിൽ, ചില പ്രത്യേക
വ്യാപാരമേഖലകൾക്കും, പ്രവർത്തനരംഗങ്ങൾക്കും ഉത്തേജകമായി തീർന്നിട്ടുണ്ട്
എന്ന് കാണാം.

പെട്ടെന്ന് ചൂണ്ടിക്കാണിക്കാവുന്നത് , ഫാർമ മേഖലയാണ്‌, പ്രത്യേകിച്ചും, malaria/


HIV/ഇബോള എന്നീ വ്യാധികൾക്ക് മരുന്നുകൾ നിർമ്മിക്കുന്നവ. കൊറോണ
മഹാമാരി ഉത്തേജിപ്പിച്ച ചിലവയാണ് സാനിറ്റൈസർ, അണുനാശിനി,
മുഖാവരണം, എന്നീ നിർമ്മാണത്തുറകൾ. എന്ന് മാത്രമല്ല, ഓൺലൈൻ
സേവനദാതാക്കളുടെയും, ഹോം-ഡെലിവറി, ഡിജിറ്റൽ രീതികൾ അവലംബിച്ച
കമ്പനികളുടെയും കച്ചവടം മെച്ചപ്പെട്ടപ്പോൾ, സാന്പ്രദായികമായ കച്ചവടരീതികൾ
അവലംബിച്ച കമ്പനികളെ കൊറോണ എന്ന ഭീകരൻ ഇളക്കുക തന്നെ ചെയ്തു.

ഇൻഷുറൻസ് വ്യവസായത്തെ സംബന്ധിച്ചടത്തോളം കൊറോണ സമ്മാനിച്ചത് ഒരു


സമ്മിശ്രാനുഭവമാണ്. തളർന്നുകിടക്കുന്ന കച്ചവട-വ്യവസായമേഖലകളുടെ
വഴിയേ, അവയുമായി ബന്ധപ്പെട്ട ഇൻഷുറൻസ് മേഖലയിലും മാന്ദ്യം
അനുഭവപ്പെട്ടു എന്നത് സത്യം തന്നെ. വ്യാപാരിവൃന്ദവും, നിർമാണമേഖലയും,
സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോൾ, ഇൻഷുറൻസ് അടവുകൾ
തള്ളിനീക്കുകയോ, മാറ്റിവെക്കുകയോ ചെയ്യുന്നത് സഹജമാണല്ലോ.

കൊറോണ ഭീകരൻ മറനീക്കി പുറത്തുവന്ന ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ


ഇതുതന്നെയാണ് സംഭവിച്ചത്. സാമ്പത്തിക വര്ഷം 2019-20 അവസാന മാസത്തിൽ
ഇൻഷുറൻസ് മേഖല രണ്ടു ലക്ഷം കോടി താണ്ടുമെന്ന
ശുഭപ്രതീക്ഷയിലിരിക്കുമ്പോഴാണ്, എല്ലാ താളവും തെറ്റിച്ചു കോവിഡ് 19-ന്റെ
ആഗമനം!

ലക്ഷ്യത്തിൽനിന്നു 11,000 കോടി കുറവിൽ നിന്നുകൊണ്ട്, ലൈഫ്-ഇതര


ഇൻഷുറൻസ് മേഖലയുടെ വളർച്ചാ നിരക്കിനെ അത് പ്രതികൂലമായി ബാധിച്ചു എന്ന്
മാത്രമല്ല, വർദ്ധനവിന് പകരം, മേഖലയുടെ ചരിത്രത്തിൽ ആദ്യമായി മാർച്ച്
മാസവൃദ്ധി ഋണാത്മകമായി (-10%) മാറി.

cp.uday@gmail.com 632 words 9003159225


Page 2 of 4 Udayachandran C.P.
ലൈഫ് ഇതര ഇൻഷുറൻസ് മേഖല 2019 - 2020 സാമ്പത്തികവർഷാന്ത്യത്തിൽ
മൊത്തം പ്രീമിയം വരുമാനം 1,89,000 ലക്ഷം കോടി രൂപയിലെത്തി
നിൽക്കുമ്പോൾ,മുൻവർഷങ്ങളെ അപേക്ഷിച്ചു ഒട്ടു പിന്നിലായി
വർഷാന്ത്യവളർച്ചാനിരക്ക്, 11% ആയി ഇടിഞ്ഞു.

സ്ഥിതി ഇങ്ങനെയിരിക്കിലും, ലൈഫ്-ഇതര ഇൻഷുറൻസ് രംഗത്തിലെ


മുഖ്യധാരാവിഭാഗമായ ആരോഗ്യ ഇൻഷുറൻസ് രംഗത്തെ കൊറോണ
ബാധിച്ചില്ലെന്ന് മാത്രമല്ല, ഈ വിഭാഗം മുൻവർഷങ്ങളെ അപേക്ഷിച്ചു
കുറവെങ്കിലും, തൃപ്‌തികരമായ 25% വർധന രേഖപ്പെടുത്തി. സത്യത്തിൽ
ആരോഗ്യഇൻഷുറൻസ് മേഖലയാണ് ജനറൽ ഇൻഷുറൻസ് മേഖലക്ക്
രക്ഷാപുരുഷനായി വലിയൊരു വീഴചയിൽ നിന്ന് മേഖലയെ കരകയറ്റിയത്‌.

സങ്കീർണമായ കണക്കുകൂട്ടലുകളൊന്നും വേണ്ട ഇത് മനസ്സിലാക്കിയെടുക്കാൻ! മറ്റു


ഇൻഷുറൻസ് പോളിസികൾ പുതുക്കാനോ പുതിയതെടുക്കാനോ മടിക്കുമ്പോൾ
കൂടെ, ഗ്രാഹകർ ഈ വേളയിൽ ആരോഗ്യഇൻഷുറൻസ് എടുക്കാൻ
മടിക്കുന്നില്ല, മറക്കുന്നില്ല എന്നത് തന്നെ പ്രധാന കാരണം!

എന്നു മാത്രമല്ല, വ്യക്തിഗത ഇൻഷുറൻസിൽ, പോളിസി എടുക്കുന്ന,


പ്രീമിയം അടക്കുന്ന രീതികൾ ഇലക്ട്രോണിക് മാധ്യമാധ്ഷ്ഠിതമായ ഇടപാടുകളായി
മാറുന്നു എന്നതിന് വ്യക്തമായ തെളിവാണിത്. കൊവിഡ്19 ആശങ്കകൾ
കൂടിയതോടെ ഓൺലൈൻ വഴി ഇൻഷുറൻസ് ആദ്യമായി അംഗമാകുന്നവരുടെയും
പോളിസി പുതുക്കുന്നവരുടെയും എണ്ണം ഇരട്ടിയോളം വര്ദ്ധിച്ചു 40 ശതമാനമായി.
ഈ അടച്ചുപൂട്ടൽ മാസങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ
എണ്ണത്തിലും വർദ്ധനവ് 20 മുതൽ 25 ശതമാനത്തോളം രേഖപ്പെടുത്തി.

പൊതുസമൂഹത്തിന്റെ കൊറോണ-ഭയപ്പാടിനെ മുതലാക്കി, ആരോഗ്യ


ഇൻഷുറൻസ് കമ്പനികളും ലൈഫ് ഇൻഷുറൻസ് കമ്പനികളും കോവിഡ് 19-നെ
മാത്രം ലക്‌ഷ്യം വെച്ച്, ചില ഇൻഷുറൻസ് ഉല്പന്നങ്ങൾ വിപണിയിലിറക്കി. ഇവ
എത്രത്തോളം ഉതകുന്നതാണ്, മൂല്യമുള്ളതാണ് എന്ന വസ്തുത തൽക്കാലത്തേക്ക്
വിസ്മരിച്ചുകൊണ്ട് തന്നെ, ഈ പോളിസി ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ച
പറ്റിയിട്ടുണ്ട് എന്ന് പറയാതിരിക്കൻ വയ്യ.

അതെ സമയം, അതീവ അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ആശുപതികളെ


സമീപ്പിക്കാവൂ എന്ന് നിഷ്കർഷിച്ചിരിക്കുന്ന ഈ കാലയളവിൽ കിടത്തി ചികിത്സയുടെ
എണ്ണങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്നതും ആരോഗ്യ ഇൻഷുറൻസ്
കമ്പനികൾക്ക് അനുകൂലമായി തീർന്നു. ഈ അലട്ടുന്ന വേളയിലും, പോളിസി
എണ്ണത്തിലും വരുമാനത്തിലും ആരോഗ്യഇൻഷുറൻസ് മുന്നേറ്റം നേടിയിട്ടുണ്ട്
എന്നിരിക്കിലും, നഷ്ടപരിഹാരതീർപ്പുകളിൽ സ്പഷ്ടവും സുതാര്യവും ആയ വഴികൾ
ആണോ ഇൻഷുറൻസ് കമ്പനികൾ അവലംബിക്കുന്നത് എന്ന് സംശയം ഉളവാക്കുന്ന
രീതിയിൽ ക്ലെയിം തീർപ്പുകളിൽ കാലതാമസവും ഈ ലോക്ക് ഡൗൺ കാലയളവിൽ
അനുഭവപ്പെട്ടു എന്നാണ് ഔദ്യോഗികമായ വിലയിരുത്തൽ..

cp.uday@gmail.com 632 words 9003159225


Page 3 of 4 Udayachandran C.P.
പ്രമാണപത്രങ്ങളും രേഖകളും കിട്ടാൻ ബുദ്ധിമുട്ടുള്ള ഈ കാലങ്ങളിലും, പലേ
ഇൻഷുറൻസ്കമ്പനികളും കൊറോണ ഭീഷണിയുടെ മറയിൽ, ദയാഹീനമായ ക്ലെയിം
പെരുമാറ്റമാണ് അവലംബിക്കുന്നത് എന്നത് സങ്കടകരമാണ്. അടച്ചുപൂട്ടലിന്റെ
തണലിൽ, പ്രവർത്തകരുടെ കമ്മിയുണ്ടെന്നും, ഇലക്ട്രോണിക് സംവിധാനത്തിൽ
പിഴവുകളുണ്ടെന്നുമുള്ള ഒഴിവുകഴിവു വെച്ച് പാവപ്പെട്ട ഗ്രാഹകരുടെ
താൽപര്യങ്ങൾക്കു വിരുദ്ധമായി ഇവർ പ്രവർത്തിക്കുന്നു എന്നതും അത്ര തന്നെ
വിഷമിപ്പിക്കുന്ന വസ്തുതയാണ്.

പരാതിയും ഭാണ്ഡക്കെട്ടും ആരുടെ മുൻപിലും ഇപ്പോൾ നടപ്പില്ല, എന്നത്


ഇൻഷുറൻസിയിലെ ഉന്നതർക്ക് അറിയാത്ത വിഷയമല്ലല്ലോ. കമ്പനികളിൽ
പരാതിയിൽ തീർപ്പുകൽപ്പിക്കുന്ന ഗ്രീവൻസ് പ്രക്രിയക്ക് ഒന്നിൽ കൂടുതൽ
ഉദ്യോഗസ്ഥരുടെ ആവശ്യമുള്ളതുകൊണ്ടു അവയെല്ലാം തന്നെ
സ്തംഭനാവസ്ഥയിലാണ്. പുറമെ, ഓംബുഡ്സ്മാൻ തീർപ്പും, ഉപഭോക്തൃ-
കോടതിയും ഒന്നും തന്നെ പ്രവർത്തിക്കാത്തത് നഷ്ടപരിഹാരത്തുകക്കായി അപേക്ഷ
കൊടുത്ത മിക്ക പോളിസി ഉടമകളെ വിഷമവൃത്തത്തിലാണ് എത്തിച്ചിരിക്കുന്നത്.
പാതി നിലച്ചുപോയ ക്ലെയിം സർവ്വേകളും മുടങ്ങിക്കിടക്കുന്ന അവസ്ഥയിൽ
തന്നെ. ഈ സർവ്വേകൾ എപ്പോൾ ഇനി പൂർത്തിയാക്കാൻ പറ്റുമെന്നോ, തുക
ലഭിക്കുമെന്നു പറയാനാവാത്ത സ്ഥിതിയിൽ ഒട്ടേറെ പോളിസിയുടമകൾ
കുടുങ്ങിക്കിടപ്പുണ്ട്.

ഇൻഷുറൻസ് കമ്പനികൾ ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് യോഗം


കൂടുകയൂം, തങ്ങളുടെ കൈകളിൽ കിട്ടിയ സർവ്വേ വിവരം വെച്ചുകൊണ്ട്,
സാധൂകരിക്കാവുന്ന ക്ലെയിമുകളിലെങ്കിലും ഒരു ചുരുങ്ങിയ നഷ്ടപരിഹാരത്തുക
കൊടുക്കാനുള്ള മുൻകൈ എടുക്കേണ്ടത് ഈ പ്രത്യേക സാഹചര്യത്തിലെ
അനിവാര്യമായ ആവശ്യകതയല്ലേ?

ഇൻഷുറൻസ് കമ്പനികൾ അനുചിതമായ ആനുകൂല്യം എടുക്കുന്നു എന്നുള്ളതിന്


ഇനിയും ഒരു ദൃഷ്ടാന്തമായി കാണിക്കാനുള്ളത് മോട്ടോർവാഹനമേഖലയിലാണ്.

99% വണ്ടികളും ഇപ്പോൾ ഓട്ടം ഒട്ടുമില്ലാതെ വീടുകളിൽ അല്ലെങ്കിൽ


ഗാരേജുകളിൽ ഉറങ്ങിക്കിടക്കുക്കുകയാണ് എന്നത് സുവ്യക്തമായ കാര്യമാണ്.
വണ്ടികൾ ഓടാത്ത നിരത്തിലെ അപകട നിരക്ക് കുത്തനെ കുറഞ്ഞിട്ടും, വാഹന
ക്ലെയിമുകൾ ഏതാണ്ട് പൂർണമായും കമ്മിയായി എന്നിരിക്കിലും, ഒരു
ഇൻഷുറൻസ് കമ്പനിയും പ്രീമിയം ഇളവോ, അല്ലെങ്കിൽ സൗജന്യ കാലാവുധി
നീട്ടികൊടുക്കലോ ചെയ്തുകൊടുക്കാനുള്ള സന്മനസ്സുമായി നമ്മുടെ നാട്ടിൽ
വന്നിട്ടുണ്ടോ? ഇത്തരം വാഗ്ദാനങ്ങൾ നൽകാൻ മറ്റു അനേകം രാജ്യങ്ങളിൽ
കമ്പനികൾ തയ്യാറായി വന്നിട്ടുമുണ്ട് എന്ന് പ്രസ്താവ്യമാണ്.

ഒരു പക്ഷെ, കയ്പു നിറഞ്ഞ സത്യം ഇത് തന്നെയല്ലേ എന്ന് വേണം


സംശയിക്കാൻ! കൊറോണ വരട്ടെ, കൊറോണ പോകട്ടെ, ഇന്ത്യയിലെ
ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത് എന്ന്
ആണോ ഇവർ തരുന്ന സന്ദേശത്തിന്റെ രത്നച്ചുരുക്കം?

cp.uday@gmail.com 632 words 9003159225


Page 4 of 4 Udayachandran C.P.
================================================================cp.uday@gmail.
com
Udayachandran C.P., 2 A Skyline Opal Arch, Judges Avenue, Kaloor, Cochin - 682017.

cp.uday@gmail.com 632 words 9003159225

You might also like