You are on page 1of 3

ദത്തെടുപ്പാധാരം

(ഹാജരാക്കുന്ന ആളുടെ ഫോട്ടോയും, വിരല്‍പതിപ്പും, പേരും)

. . . . . . . . . . ആണ്ട് . . . . . . . . മാസം . . . . . . . . . തീയതി . .

. . . . . . . . വില്ലേജില്‍ . . . . . കരയില്‍ . . . . . . . . . താലൂക്കില്‍ . .

. . . . . . . ജില്ലയില്‍ . . . . . . . . . . . വീട്ടില്‍ . . . . . . . . . .

പിന്‍കോഡ് . . . . . . . . . . . താമസം . . . . . . . . . . മകന്‍

. . . . . . . . . . . ജോലി . . . . . . . . വയസ്സുള്ള . . . . . . . . . . . .

. പേര് . . . . . . . . .( തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍) എഴുതി വച്ച

ദത്തെടുപ്പാധാരം.

ഞാന്‍ ഒരു ഹിന്ദുമതവിശ്വാസിയും ഹിന്ദു അനുഷ്ഠാനങ്ങൾ

അനുസരിക്കുന്ന ആളുമാണ് ഞാൻ . . . . . . . . . . എന്ന സ്ത്രീയെ

നിയമാനുസൃതം . . . . . . . . . വര്‍ഷത്തിനു മുമ്പ് വിവാഹം

കഴിച്ചെങ്കിലും ഞങ്ങളുടെ വിവാഹജീവിതത്തിൽ സന്താനങ്ങൾ ഉണ്ടായില്ല.

എന്‍റെ രക്ഷാകര്‍ത്തൃത്വത്തിൽ ഒരു കുട്ടി വേണമെന്നുള്ള ആഗ്രഹത്താൽ

ഞാന്‍ . . . . . . . . . കോടതിയെ സമീപിക്കുകയും ബഹുമാനപ്പെട്ട

. . . . . . . . . . . കോടതിയുടെ . . . . . . . . . തീയതിയിലെ

. . . . . . . . . . നമ്പര്‍ ഉത്തരവ് പ്രകാരം ഒരു കുട്ടിയെ ദത്തെടുക്കാനുള്ള

അവകാശം അനുവദിച്ചിട്ടുള്ളതുമാകുന്നു.
. . . . . . . . . . ജനിച്ച . . . . . . . . . എന്നു പേരായ ആണ്‍ /

പെണ്‍ . . . . . . . . . കുട്ടിയെ . . . . . . . . കുട്ടിയുടെ മാതാപിതാക്കൾ

ഉപേക്ഷിച്ചതും ഇപ്പോള്‍ ടി കുട്ടിയുടെ സംരക്ഷകരായ . . . . . . . . . .

സ്ഥലത്ത് ആഫീസുള്ള . . . . . . . . . . സ്ഥാപനത്തിന്‍റെ അധീനതയിൽ

കഴിഞ്ഞുവരുന്നതുമാകുന്നു.

1956 ലെ ഹിന്ദു ദത്തെടുപ്പ് നിയമം അനുസരിച്ച് ടി കുട്ടിയെ

നിയമാനുസരണം (എന്‍റെ മകൻ / മകൾ ആയി) ദത്തെടുക്കാന്‍ ഞാൻ

ആഗ്രഹിക്കുന്നു. എന്‍റെ ഭാര്യയുടെ അനുമതിയോടെ ടി കുട്ടിയെ

ദത്തെടുക്കുന്നതിനായിട്ടുള്ള അനുവാദത്തിനായി ഒരു അപേക്ഷ

ബഹുമാനപ്പെട്ട കോടതിയിൽ സമര്‍പ്പിച്ചിട്ടുള്ളതുമാകുന്നു. ബഹുമാനപ്പെട്ട

കോടതി . . . . . . . . തീയതിയിലെ . . . . . . . . . നമ്പര്‍ ഉത്തരവും

പ്രകാരം ടി കുട്ടിയെ നിയമാനുസൃതം മകനോ / മകളോ ആയി

ദത്തെടുക്കുന്നതിന് അനുവദിച്ചിട്ടുള്ളതുമാകുന്നു. മേല്‍ പറഞ്ഞ മൈനർ

ആയതും . . . . തീയതി ജനിച്ചതും ആയ . . . . . . . . . കുട്ടിയെ

കുട്ടിയുടെ കുടുംബത്തില്‍/താമസസ്ഥലത്ത് നിന്നും എന്‍റെ കുടുംബത്തിലേക്ക്

ജീവശാസ്ത്രപരമായ എല്ലാ അധികാരാവകാശങ്ങളോടും കൂടി

ഏറ്റെടുത്തിരിക്കുന്നതാകുന്നു.

ടി കോടതിയുടെ അനുവാദപ്രകാരം അനുവദിച്ചു കിട്ടിയ

ദത്തെടുപ്പധികാരം പൂര്‍ണ്ണമായും വിനിയോഗിച്ച് ഈ ദത്തെടുപ്പാധാരത്തിൽ

ഒപ്പിട്ടിട്ടുള്ളതാകുന്നു.

എനിക്ക് ബാധകമായ വ്യക്തിനിയമങ്ങള്‍ അനുസരിച്ച് എന്നോടൊപ്പം

എല്ലാ അധികാരാവകാശങ്ങളോടും കൂടി എന്‍റെ മകൻ / മകള്‍ ആയി

കഴിഞ്ഞു കൂടാന്‍ ടി കുട്ടിക്ക് അധികാരാവകാശങ്ങൾ ഉള്ളതാകുന്നു. ഞാനും

ദത്തെടുക്കുന്ന കുട്ടിയും തമ്മിൽ...................വയസ്സില്‍ കൂടുതൽ

പ്രായവ്യത്യാസമുള്ളതാകുന്നു.
ഈ ദത്തെടുപ്പാധാരം റദ്ദു ചെയ്യുകയില്ലെന്ന് എനിക്ക്

ബോദ്ധ്യമുള്ളതും റദ്ദു ചെയ്യാനാവാത്ത വിധം കുട്ടിക്ക് എന്‍റെ മകന്‍ / മകള്‍

എന്ന സ്ഥാനം ഉണ്ടായിരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

ഈ ദത്തെടുപ്പാധാരം, ദത്തെടുപ്പ് സംബന്ധിച്ചുള്ള എല്ലാ

സംശയങ്ങളും ദുരീകരിക്കാന്‍ വേണ്ടിയുള്ളതുമാകുന്നു. ഈ ആധാരം . . . .

. . . . . . സബ് രജിസ്ട്രാര്‍ ആഫീസിൽ രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടി

താഴെ പറയുന്ന സാക്ഷികള്‍ മുമ്പാകെ വച്ച് ഇന്നേ ദിവസം ഒപ്പിട്ടിരിക്കുന്നു.

പേര്, ഒപ്പ്

സാക്ഷികള്‍

1)

2)

യാദാസ്ത്

എഴുതി വയ്ക്കുന്ന ആളുടെ ഒപ്പ്

You might also like