You are on page 1of 10

വാർത്തകൾ വിരൽത്തുമ്പിൽ

പ്രഭാത വാർത്തകൾ

2021 | ഓഗസ്റ്റ് 25 | 1197 | ചിങ്ങം 9 | ബുധൻ | ഉത്രട്ടാതി |

🌹🦚🦚➖➖➖➖➖➖➖➖

🔳എഴുപത് വര്ഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി

വില്ക്കുന്നുവെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. പാവപ്പെട്ടവര്ക്ക്

പ്രയോജനപ്പെടേണ്ട എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കള്ക്ക്

നല്കുകയാണെന്നും ഇത് വലിയ ദുരന്തമാണെന്നും രാജ്യത്ത് തൊഴിലില്ലായ്മ

രൂക്ഷമാകുമെന്നും രാഹുല് ഗാന്ധി പറഞ്ഞു. എഴുപത് വര്ഷം രാജ്യത്ത് ഒന്നും

നടന്നില്ല എന്നാണ് ബിജെപിയും മോദിയും പറഞ്ഞതെന്നും എന്നാല് 70

വര്ഷത്തെ സമ്പത്താണ് ഇപ്പോള് വില്ക്കുന്നതെന്നും രാഹുല്

ചൂണ്ടിക്കാട്ടി. മോദി സര്ക്കാര് സമ്പദ്മേഖലയെ തകര്ത്തുവെന്നും എന്താണ്


ചെയ്യേണ്ടതെന്ന് സര്ക്കാരിന് അറിയില്ലെന്നും രാഹുല് വിമര്ശനം

ഉന്നയിച്ചു.

🔳സ്വകാര്യ പങ്കാളിത്തത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം

കണ്ടെത്താനുള്ള കേന്ദ്ര സര്ക്കാര് പദ്ധതിയെ വിമര്ശിച്ച കോണ്ഗ്രസ്

നേതാവ് രാഹുല് ഗാന്ധിക്ക് ചുട്ടമറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

കഴിഞ്ഞ 70 വര്ഷത്തിനിടെ അമേഠിയില് ഒരു ജില്ലാ ആശുപത്രി പോലും

ഉണ്ടായിരുന്നില്ലെന്ന് മന്ത്രി തുറന്നടിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ

ആറ് ലക്ഷം കോടി രൂപ ലഭിക്കുന്നതാണ് കോണ്ഗ്രസിന്റെ പ്രശ്നമെന്നും

സ്മൃതി ഇറാനി പറഞ്ഞു.

🔳കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമന് പ്രഖ്യാപിച്ച നാഷണല്

മോണിറ്റൈസേഷന് പൈപ്പ്ലൈന് പദ്ധതിക്കെതിരേ രൂക്ഷവിമര്ശനവുമായി


കോണ്ഗ്രസ്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകള് കൊണ്ട്

ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസര്ക്കാര് അവരുടെ

കോടീശ്വരന്മാരായ ''സുഹൃത്തുക്കള്ക്ക് നല്കുകയാണെന്നും കോണ്ഗ്രസ്

ആരോപിച്ചു. ആദ്യം ഡിമോണിറ്റൈസേഷന് ദുരന്തം, ഇപ്പോള്

മോണിറ്റൈസേഷന് മേള. ഇതിനെയാണ് മുന് പ്രധാനമന്ത്രി മന്മോഹന് സിങ്

പണ്ട് സംഘടിതവും നിയമാനുസൃതവുമായ കൊള്ള എന്ന്

വിശേഷിപ്പിച്ചതെന്ന് കോണ്ഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു.

🔳കേന്ദ്രമന്ത്രി നാരായണ് റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്ര രത്നഗിരി പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇദ്ദേഹത്തെ ഉടന്

കോടതിയില് ഹാജരാക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ

മര്ദ്ദിക്കുമായിരുന്നെന്ന പ്രസ്താവനയാണ് ഇദ്ദേഹത്തെ കുടുക്കിയത്.


കഴിഞ്ഞ 20 വര്ഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ്

അറസ്റ്റ് ചെയ്യുന്നത്.

🔳കേന്ദ്രമന്ത്രി നാരായണ് റാണെയ്ക്ക് ജാമ്യം. അറസ്ററ


് ിലായി എട്ട്

മണിക്കൂറുകള്ക്ക് ശേഷം മഹാഡ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം

അനുവദിച്ചത്. 'സ്വാതന്ത്ര്യം കിട്ടിയ വര്ഷം ഏതെന്നറിയാത്ത മുഖ്യമന്ത്രി

താക്കറെയെ താന് അടുത്തുണ്ടായിരുന്നെങ്കില് അടിക്കുമായിരുന്നു'

എന്നായിരുന്നു റാണെയുടെ പരാമര്ശം.

🔳മഹാമാരി എന്ന അവസ്ഥയില് നിന്ന് കോവിഡ് പ്രാദേശികമായി ചുരുങ്ങുന്ന

ഘട്ടത്തിലേക്ക് നീങ്ങുകയാവാമെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ഗവേഷക

ഡോ.സൗമ്യ സ്വാമിനാഥന്. കോവിഡ് മൂന്നാം തരംഗം എങ്ങനെയാവുമെന്നും

എപ്പോഴാവുമെന്നും പ്രവചിക്കാന് ആര്ക്കും സാധിക്കില്ല. ഇപ്പോള്


പുറത്തുവരുന്നത് നിലവിലെ വ്യാപനതോത് അടിസ്ഥാനമാക്കിയാണെന്നും

ഡോ. സൗമ്യ. 2022-ഓടെ രാജ്യത്തെ വാക്സിന് വിതരണം 70 ശതമാനം

കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതോടെ രാജ്യങ്ങള്ക്ക്

സാധാരണ നിലയിലേക്ക് തിരിച്ചുപോവാന് സാധിക്കുമെന്നും ഡോ.സൗമ്യ

സ്വാമിനാഥന് കൂട്ടിച്ചേര്ത്തു.

🔳കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ഡെല്റ്റ വകഭേദത്തിന്

ആദ്യ വൈറസിനേക്കാള് 300 മടങ്ങ് വൈറല് ലോഡ് എന്ന് പഠന റിപ്പോര്ട്ട.്

ദക്ഷിണ കൊറിയ പുറത്ത് വിട്ട പഠന റിപ്പോര്ട്ട് ആണ് ഇക്കാര്യം

സ്ഥിരീകരിക്കുന്നത്. ആല്ഫ വകഭേദത്തെ അപേക്ഷിച്ച് 1.6 മടങ്ങും ആദ്യ

വകഭേദത്തെ അപേക്ഷിച്ച് രണ്ട് മടങ്ങുമാണ് ഡെല്റ്റ വകഭേദത്തിന്റെ വ്യാപന

തോതിലെ വര്ധനവ്.
🔳സംസ്ഥാനത്ത് കൂടുതല് കൊവിഡ് നിയന്ത്രണങ്ങള് ഏര്പ്പെടുത്തില്ല.

നിലവിലെ നിയന്ത്രണങ്ങള് തുടരാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്

ഇന്നലെ ചേര്ന്ന കൊവിഡ് അവലോകന യോഗത്തില് തീരുമാനമായി.

ഞായറാഴ്ച ലോക്ക്ഡൗണില് മാറ്റമില്ല. കടകള്ക്ക് 7 മുതല് 9 വരെ തന്നെ

പ്രവര്ത്തിക്കാമെന്നും ഡബ്ല്യുഐപിആര് മാനദണ്ഡത്തില് മാറ്റമില്ലെന്നും

യോഗത്തില് തീരുമാനമായി.. അതേ സമയം വാക്സിനേഷന് കുറഞ്ഞ ജില്ലകളില്

പരിശോധന വ്യാപകമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നിര്ദേശം

നല്കി.

🔳സംസ്ഥാനത്ത് കൊവിഡ് കേസുകള് വര്ധിക്കുന്ന സാഹചര്യത്തില് പരമാവധി

പേര്ക്ക് വാക്സിന് നല്കി സുരക്ഷിതമാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി

വീണാ ജോര്ജ് നിര്ദേശം നല്കി. സെപ്ററ


് ംബര് അവസാനത്തോടെ 18 വയസിന്

മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്കാനാണ്


ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില് വാക്സിനേഷന് പ്ലാന് തയ്യാറാക്കി

വാക്സിനേഷന് യജ്ഞം ശക്തിപ്പെടുത്തണമെന്നും വാക്സിന് വിതരണത്തില്

കാലതാമസം ഉണ്ടാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി

വ്യക്തമാക്കി.

🔳സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ

വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്ഡ്

വാക്സിനും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. വാക്സിനേഷന്

യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 3,13,868 പേര്ക്ക് വാക്സിന് നല്കി. ഒന്നും

രണ്ടും ഡോസ് ഉള്പ്പെടെ ആകെ 2,65,82,188 പേര്ക്കാണ് വാക്സിന് ഇതുവരെ

നല്കിയത്. അതില് 1,95,36,461 പേര്ക്ക് ഒന്നാം ഡോസ് വാക്സിനും 70,45,727

പേര്ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി.


🔳വ്യാവസായിക വികസനത്തില് കോഴിക്കോടിനെ വടക്കന് കേരളത്തിന്റെ

വികസനകേന്ദ്രമാക്കി മാറ്റുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി.രാജീവ്.

വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകര് നേരിടുന്ന

പ്രശ്നങ്ങള് നേരിട്ട് മനസ്സിലാക്കുന്നതിനും അവക്ക് പരിഹാരം

കാണുന്നതിനും വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്കരിച്ച 'മീറ്റ് ദി

മിനിസ്റ്റര്' പരിപാടി കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ഉദ്ഘാടനം ചെയ്ത്

സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വ്യവസായ പാര്ക്കുകളെ

സര്ക്കാര് പ്രോല്സാഹിപ്പിക്കുമെന്നും കോഴിക്കോട്ട്

കെഎസ്ഐഡിസിയുടെ മേഖല കേന്ദ്രം തുടങ്ങുമെന്നും വ്യവസായ മന്ത്രി പി

രാജീവ് കൂട്ടിച്ചേര്ത്തു.

🔳സെക്രട്ടേറിയറ്റിലെ തീ പിടുത്തം അട്ടിമറിയല്ലെന്ന് അന്തിമ റിപ്പോര്ട്ട്.

ഫാനിന്റെ മോട്ടോര് ചൂടായി തീ പിടിച്ച് താഴേക്ക് വീഴുകയായിരുന്നുവെന്നും


ഫയലുകളിലും കര്ട്ടനിലും തീ പടര്ന്നുവെന്നുമാണ് റിപ്പോര്ട്ട്. ഫോറന്സിക്

പരിശോധനയില് അട്ടിമറി കണ്ടെത്താനായില്ല.

🔳ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന്

ചൂണ്ടിക്കാട്ടി ദില്ലി പൊലീസില് യുവമോര്ച്ച പരാതി നല്കിയ

സംഭവത്തില് മറുപടിയുമായി സ്പീക്കര് എം ബി രാജേഷ്. ഇപ്പോള്

കോലാഹലമുണ്ടാക്കുന്നവര്ക്ക് എന്നു മുതലാണ് ഭഗത് സിംഗിനോട് ആദരവ്

തോന്നിത്തുടങ്ങിയതെന്നും ഭഗത് സിംഗിനോട് ചിലര്ക്ക് പെട്ടെന്നുണ്ടായ

സ്നേഹ ബഹുമാനങ്ങള് ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം

ഫേസ്ബുക്കില് കുറിച്ചു. ഭഗത് സിംഗിനെ അവഗണിച്ച സവര്ക്കര് ഫാന്സ്

അസോസിയേഷന്കാരുടെ ജല്പ്പനങ്ങള്ക്കൊന്നും ചെവി കൊടുക്കാന് ഒട്ടും

ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കര് വ്യക്തമാക്കി.


🔳മുതലാളിത്ത അടിമത്തത്തിലേക്ക് രാജ്യത്തെ തള്ളിവിടുന്ന മോദി

സര്ക്കാരിന്റെ നയങ്ങള്ക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് കോണ്ഗ്രസ്

നേതൃത്വം നല്കണമെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് വി എം സുധീരന്.

അതിനായി ധാര്മിക കരുത്തും ജനപിന്തുണയും ജനവിശ്വാസവും

നേടിയെടുക്കാന് കോണ്ഗ്രസ് പ്രാപ്തമാകണമെന്നും അദ്ദേഹം

അഭിപ്രായപ്പെട്ടു. 1991 മുതല് കോണ്ഗ്രസ് സ്വീകരിച്ചുവരുന്ന നവലിബറല്

സാമ്പത്തിക നയങ്ങളില് പരിശോധന നടത്തി തെറ്റുകള് തിരുത്തണമെന്നും

അതോടെ കോണ്ഗ്രസ് അനുവര്ത്തിച്ചുവരുന്ന സാമ്പത്തിക നയങ്ങളാണ്

തങ്ങള് പിന്തുടരുന്നതെന്ന ബിജെപി പ്രചരണത്തിന് അന്ത്യം

കുറിക്കാനുമാകുമെന്നും സുധീരന് പറഞ്ഞു.

You might also like