You are on page 1of 4

ഇന്നത്തെ പ്രത്യേകതകൾ 🌐

25-08-2021

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

ഇന്ന് 2021 ഓഗസ്റ്റ് 25, 1197 ചിങ്ങം 09, 1443 മുഹറം 16, ബുധൻ

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 25 വർഷത്തിലെ 237


(അധിവർഷത്തിൽ 238)-ാം ദിനമാണ്

➡ ചരിത്രസംഭവങ്ങൾ

1609 - ഗലീലിയോ തന്റെ ആദ്യത്തെ ദൂരദർശിനി വെനീസിലെ


നിയമനിർമ്മാതാക്കളുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു

1944 - രണ്ടാം ലോകമഹായുദ്ധം: പാരീസ് സഖ്യകക്ഷികൾ പിടിച്ചെടുത്തു


സ്വതന്ത്രമാക്കി

1981 - വൊയേജർ 2 ശൂന്യാകാശവാഹനം ശനിയോട് ഏറ്റവും അടുത്ത് എത്തുന്നു

1991 - ബൈലോറഷ്യ സോവ്യറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം


പ്രഖ്യാപിക്കുന്നു

2003 - മുംബെയിൽ 52 പേർ മരിച്ച സ്ഫോടനപരമ്പര.

2012 - വോയേജർ 1 സൗരയൂഥം കടക്കുന്ന ആദ്യ മനുഷ്യനിർമ്മിത വസ്തുവായി.

➡ ദിനാചരണങ്ങൾ

⭕ സംസ്ഥാന ജീവകാരുണ്യ ദിനം ( ചട്ടമ്പി സ്വാമികൾ ജന്മദിനം)


⭕ Kiss and Make up Day

https://www.daysoftheyear.com/days/kiss-and-make-up-day/

⭕ Whiskey Sour Day

https://www.daysoftheyear.com/days/whiskey-sour-day/

⭕ Banana Split Day

https://www.daysoftheyear.com/days/banana-split-day/

➡ ജനനം

1952- വിജയകാന്ത് - ( തമിഴ് ചലച്ചിത്രമേഖലയിലെ ഒരു നടനും, കൂടാതെ ഒരു


രാഷ്ട്രീയപ്രവർത്തകനുമാണ് വിജയകാന്ത് എന്നറിയപ്പെടുന്ന എ.
വിജയകാന്ത്. അദ്ദേഹം ജനിച്ചത് തമിഴ് നാട് സംസ്ഥാനത്തിലെ മധുരയിലാണ്.
ഡി.എം.ഡി.കെ പാർട്ടിയുടെ സ്ഥാപകനാണ് അദ്ദേഹം. )

1973 - നിത്യശ്രീ മഹാദേവൻ - ( വർത്തമാനകാലത്തെ മികച്ച


കർണ്ണാടകസംഗീതപ്രതിഭകളിൽ ഒരാളും ചലച്ചിത്രഗായികയുമാണു്
നിത്യശ്രീ മഹാദേവൻ എന്ന പേരിൽ പ്രശസ്തയായ എസ്. നിത്യശ്രീ .)

1984 - റോമ - ( തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ്


റോമ എന്നറിയപ്പെടുന്ന റോമ അസ്രാണി . ആദ്യം ഒരു മോഡലായിരുന്ന റോമ
പിന്നീട് അഭിനയിത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യമായി അഭിനയിച്ചത്
മലയാളത്തിലെ നോട്ട്ബുക്ക് എന്ന ചിത്രത്തിലാണ്. മലയാളത്തിനുപുറമേ
തമിഴ്, കന്നട എന്നീ ഭാഷകളിലും റോമ അഭിനയിച്ചിട്ടുണ്ട്.)

് ൻ ചലച്ചിത്ര നടിയും പിന്നണി


1967- വിജയ്താ പണ്ഡിറ്റ് - ( ഒരു ഇന്തയ
ഗായികയുമാണ് വിജയത പണ്ഡിറ്റ,് അവളുടെ ആദ്യ ചിത്രമായ ലവ് സ്റ്റോറി
(1981) യിലൂടെ അവർ പ്രശസ്തയായി. )

1942 -ഹൊവാർഡ് ജേക്കബ്സൺ - ( പുരുഷ സൗഹൃദത്തി ന്റെ കഥയായ മാൻ


ബുക്കർ പ്രൈസ് ലഭിച്ച "ദി ഫിങ്ക്ലർ ക്വസ്റ്റ്യൻ' " എഴുതിയ പ്രസിദ്ധ
ഗ്രന്ഥകാരനും പത്രപ്രവർത്തകനും)
1954 - മട്ടന്നൂർ ശങ്കരൻ കുട്ടി - (കേരളത്തിലെ പ്രശസ്തനായ തായമ്പക
വാദ്യകലാകാരൻ ആയ മട്ടന്നൂർ ശങ്കരൻ കുട്ടി )

1958 - തിമോത്തി വില്യം ' റ്റിം' ബർട്ടൻ - ( അമേരിക്കൻ ചലച്ചിത്ര


സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും, നടനും ആയ തിമോത്തി
വില്യം ' റ്റിം' ബർട്ടൻ )

1930 - സർ തോമസ് ഷോൺ കോണറി - (നിരവധി ജയിംസ് ബോണ്ട്


ചിത്രങ്ങളിൽ നായകനായ സ്കോട്ടിഷ് നടൻ സർ തോമസ് ഷോൺ കോണറി )

1962 - തസ്ലിമ നസ്രീൻ - ( വിവാദ ബംഗ്ലാദേശ്


എഴുത്തുകാരിയും ഇപ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ആളുമായ തസ്ലിമ
നസ്രീൻ )

1853 - ചട്ടമ്പി സ്വാമികൾ - ( ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യുകയും,


സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം
എന്നിങ്ങനെ സമൂഹം ചർച്ചചെയ്യാത്ത വിഷയങ്ങൾ
അവതരിപ്പിക്കുകയും, പുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ
വെളിച്ചത്തിൽ സമീപിക്കുകയും ചെയ്ത് സാമൂഹിക നവോത്ഥാനത്തിൽ
നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്ന ചട്ടമ്പിസ്വാമികൾ
)

1874 - കണ്ടത്തിൽ മാർ അഗസ്തീനോസ് - (


സിറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ ആയിരുന്ന ആദ്യത്തെ
വ്യക്തി)

1904 - പി ആർ രാമവർമ്മ രാജ - ( പുരാതനമായ പൂഞ്ഞാർ ക്ഷത്രിയ


രാജകുടുംബത്തിലെ പ്രമുഖ അംഗം പി ആർ രാമവർമ്മ രാജ )

1913 - ഡോ ; കെ ഭാസ്കരൻ നായർ - ( കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ


ആദ്യത്തെ പ്രസിഡണ്ടും മലയാളത്തിലെ ഏറ്റവും പ്രമുഖരായ ശാസ്ത്ര
സാഹിത്യകാരന്മാരില് ഒരാളും ആയിരുന്ന ഡോ : കെ ഭാസ്കരൻ നായർ )
1936 - കെ പി അപ്പൻ - ( മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ
ആധുനികതാ പ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ
പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകൻ കെ പി
അപ്പൻ )

➡ മരണം

1970 - എം രാമവർമ്മരാജ - ( രാജ രവിവർമ്മയുടെ മകനും ചിത്രകാരനുമായിരുന്ന


എം. രാമവർമ്മ രാജ)

2013 - ടി സി ജോൺ - ( ബാലസാഹിത്യകാരനും നോവലിസ്റ്റും ചലച്ചിത്രഗാന


രചയിതാവുമായിരുന്ന ടി സി ജോൺ )

2014 - ചേമഞ്ചേരി നാരായണൻ നായർ - ( മുന്നൂറിലേറെ നാടകങ്ങളിലും,


നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച ചേമഞ്ചേരി
നാരായണൻ നായർ)

You might also like