You are on page 1of 2

മുക്വല്ലിബുല്‍ ക്വുലൂബ്

അല്ലാഹുവിന് ഹൃദയങ്ങളെ മാറ്റിമറിക്കുന്നവൻ, ഹൃദയങ്ങളെ


ഉറപ്പിക്കുന്നവൻ, ഹൃദയങ്ങളുടെ സ്ഥിതിയും ഗതിയും മാറ്റുന്നവൻ എന്നീ
അർഥങ്ങളിൽ ചില പ്രത്യേകതകൾ, പ്രവർത്തികൾ വിശദീകരിക്കപ്പെട്ടിട്ടുണ്ട്
. ‫ مثبت القلوب‬,ِ‫ب ْالقُلُوب‬
َ ِّ‫ ُم َقل‬,ِ‫ف القلوب‬
َ ِّ‫صر‬
َ ‫ُم‬ എന്നീ പ്രയോഗങ്ങൾ അള്ളാഹുമായി ബന്ധപ്പെട്ട്
ഹദീസുകളിൽ കാണാം.

ചരിത്രങ്ങളിൽ പല ഉദാഹരണങ്ങളും അല്ലാഹുവിൻറെ ഈ


വിശേഷണത്തിൻറെ സാക്ഷാത്കാരമായി നമുക്ക് വായിക്കുവാൻ കഴിയും.
ജീവിതത്തിൻറെ സിംഹഭാഗവും കുഫറിൽ കഴിഞ്ഞിരുന്നവർ പിന്നീട്
ഇസ്ലാമിലേക്ക് വരികയും, ധീരമായി ശഹീദ് ആവുകയും ചെയ്ത
ചരിത്രങ്ങൾ, മുസ്ലിം ആവുകയും നിമിഷങ്ങൾക്കുള്ളിൽ മരണം കൈവരിച്ച
ആളുകൾ, ഒരു നേരം പോലും നമസ്കരിക്കാതെ സ്വർഗ്ഗത്തിന്റെ
വക്താക്കളായി എന്ന് നബി(സ) അറിയിച്ചുതന്ന ആളുകൾ ഉദാഹരണങ്ങൾ
അനവധിയാണ്.

അവരുടെ മരണത്തിൻറെ നിമിഷങ്ങൾ മുൻപ് വരെയും ഇസ്ലാമിനെതിരെ


നിന്ന ഹൃദയങ്ങൾ ആരാണ് മാറ്റിമറിച്ചത്.. അല്ലാഹുവിൻറെ കൈകളിലാണ്
നമ്മുടെ ഹൃദയങ്ങൾ. ആ ഹൃദയങ്ങളെ അല്ലാഹു മാറ്റുന്നതനുസരിച്ച് നമ്മുടെ
ഭാഗഥേയം തീരുമാനിക്കപ്പെടും. അതുകൊണ്ടുതന്നെ സഹാബികൾ
ഹിദായത്തിന്റെ വിഷയത്തിൽ ഇസ്ലാമിൻറെ വിഷയത്തിൽ ഏറെ
ഭയന്നിരുന്നു.

അല്ലാഹുവിൻറെ അടുത്ത് ആർക്കും അവകാശവാദങ്ങൾ ഇല്ല. അവൻ


ആർക്കാണോ ഹിദായത്ത് അരുളുന്നത് അത് അവൻറെ ഔദാര്യമാണ്.
ആർക്ക് തടയുന്നുവോ അത് അവൻറെ നീതിയുടെ തേട്ടവുമാണ്. അള്ളാഹു
ഖൽബുകളെ തഖ്‌വക്ക് വേണ്ടി പരീക്ഷിക്കുക തന്നെ ചെയ്യും. ُ ‫ِين امْ َت َح َن هَّللا‬ َ ‫أُو ٰلَئ‬
َ ‫ِك الَّذ‬
‫ ُقلُو َب ُه ْم لِل َّت ْق َو ٰى‬എന്ന ആയത്ത് നാം ഗൗരവമായി കാണേണ്ട ഒന്നാണ്. അല്ലാഹു
ഹൃദയങ്ങളെ പരീക്ഷിക്കും. ഹൃദയങ്ങളിലുള്ളത് കൃത്യം ആണോ അല്ലയോ
എന്ന് അറിയുവാൻ വേണ്ടി. ഈ ആയത്ത് ഇറങ്ങിയത് അബൂബക്കർ(റ), ഉമർ
(റ) എന്നിവരുടെ വിഷയത്തിലാണ്. അവരുടെ ഹൃദയങ്ങളെ പോലും
അല്ലാഹു പരീക്ഷിച്ചു എന്നു പറയുമ്പോൾ എന്താണ് നമ്മുടെ അവസ്ഥ എന്ന്
ചിന്തിക്കേണ്ടതുണ്ട്..
നബി(സ) പറയുന്നു മനുഷ്യഹൃദയങ്ങൾ മാറിമറിയും. വെള്ളം തിളച്ചു
മറിയുന്നത് പോലെ മനുഷ്യ ഹൃദയങ്ങൾ മാറ്റിമറിക്കും. അതിനാൽ തന്നെ
ഒരാൾ നന്മയിലാണോ ആണോ തിന്മയിലാണോ പര്യവസാനിക്കുക എന്നത്
അയാളുടെ ജീവിതകാലത്ത് ആർക്കും തന്നെ തീർച്ചപ്പെടുത്താൻ
കഴിയുകയില്ല. ഐഷ(റ) പറയുന്നു നബി (സ) എപ്പോഴെല്ലാം വാനത്തിലേക്ക്
നോക്കിയോ അപ്പോഴെല്ലാം ഇപ്രകാരം ദുആയിരക്കുമായിരുന്നു.. ‫ِّت‬ ِ ‫ب ْال ُقلُو‬
ْ ‫ب َثب‬ َ ِّ‫َيا ُم َقل‬
َ ‫َق ْل ِبي َع َلى دِي ِن‬
‫ك‬ ഹൃദയങ്ങൾ മാറ്റിമറിക്കുന്നവനെ നീ എൻറെ ഹൃദയം ദീനിൽ
ഉറപ്പിക്കേണമേ.. അള്ളാഹു ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനാണ്.
അതേപോലെ ഹൃദയത്തെ ഉറപ്പിക്കുന്നവനുമാണ്. അവനാണ് നമ്മുടെ
ഹൃദയങ്ങളെ ദീനിലും ഈമാനിലും ഉറപ്പിച്ചു നിർത്തുന്നത്...

ُ‫ك أَنتَ ْال َوهَّاب‬ َ ‫َر َّب َنا اَل ُت ِز ْغ قُلُو َب َنا َبعْ َد إِ ْذ َه َد ْي َت َنا َو َهبْ لَ َنا مِن لَّد‬
َ ‫ُنك َرحْ َم ًة ۚ إِ َّن‬

You might also like