You are on page 1of 1

മുഖ് സില്‍ കാഫിരീന്‍

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം കുഫർ ഏറെ


വെറുക്കപ്പെടേണ്ടതാണ്. അവനെ തീയിലേക്ക് എറിയപ്പെടുന്നത് എത്രത്തോളം
അരോചകവും അനിഷ്ടകരവുമാണോ അപ്രകാരം അതിനെ വെറുക്കണം.
അപ്പോഴാണ് ഒരാൾക്ക് ഈമാൻ രുചിക്കുവാനും ആസ്വദിക്കുവാനും
കഴിയുക. നരകത്തിൽ ഒരാൾ എറിയപ്പെടുന്നത് എത്രമേൽ വെറുക്കുന്നുവോ
അതുപോലെ കുഫ്റിലേക്ക് മടങ്ങുന്നതിനെ അയാൾ വെറുക്കണം.
നിർഭാഗ്യകരമെന്നു പറയട്ടെ ഇന്ന് പല മുസ്ലിം നാമധാരികളും വളരെ
ലഘുവായ പ്രവർത്തിയായി ഇതിനെ കാണുന്നു. ദീനിൽ സ്ഥിരപ്പെട്ട
വിഷയങ്ങളെ പരിഹാസ്യമാക്കി ഇത്തരം ആളുകൾ അവതരിപ്പിക്കുന്നു.
ഹദീസ് നിഷേധവും ഇസ്ലാമിൻറെ വിധികളെ പഴഞ്ചൻ എന്നും
പറഞ്ഞുകൊണ്ട് അവർ മുന്നോട്ടു വരുന്നു. അവർ ഇസ്ലാമിനെ
മനസ്സിലാക്കുന്നത് പോലും ശത്രുക്കളുടെ വിമർശനങ്ങളിലൂടെയാണ്. അല്ലാതെ
യഥാർത്ഥ സ്രോതസ്സിൽ നിന്നല്ല. ഇത്തരം കാര്യങ്ങളെല്ലാം കുഫർ ആണെന്നും
ദീനിൽ നിന്ന് പുറത്തുപോകുന്നതാണെന്നും പണ്ഡിതന്മാർ ഏകോപിച്ചു
പറഞ്ഞ കാര്യമാണ്.

അല്ലാഹു സൂറത്തുൽ തൗബയിൽ പറയുന്നു ‫َوٱعْ لَم ُٓو ۟ا أَ َّن ُك ْم َغ ْي ُر مُعْ ِج ِزى ٱهَّلل ِ ۙ َوأَنَّ ٱهَّلل َ م ُْخ ِزى‬
َ ‫" ْٱل َك ٰـف ِِر‬നിങ്ങള്‍ക്ക് അല്ലാഹുവിനെ തോല്‍പിക്കാനാവില്ലെന്നും,
‫ين‬
സത്യനിഷേധികള്‍ക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങള്‍
അറിഞ്ഞിരിക്കുകയും ചെയ്യുക."

അവിശ്വസിച്ചവരെ അള്ളാഹു മാനം കെടുത്തുന്നതാണ്. മുഖ് സില്‍


കാഫിരീന്‍ അല്ലാഹുവിൻറെ പേരാണോ എന്നത് പണ്ഡിതന്മാർക്കിടയിൽ
അഭിപ്രായ വ്യത്യാസമുണ്ട്. എന്തായിരുന്നാലും അവിശ്വാസത്തിന്
ഇരയായവരെ അള്ളാഹു അപമാനിതനാക്കും എന്നത് അവൻറെ
സവിശേഷതയാണ്. അള്ളാഹു ആരെ അപമാനിതനാക്കിയോ അവനെ
ആദരിക്കുന്നവരായി ആരുമില്ല. അള്ളാഹു ഇത്തരം മാനക്കേട് ഇഹത്തിലും
പരത്തിലും ഏൽപ്പിച്ച ചില വ്യക്തികൾ, അവരെ കുറിച്ച് ഖുർആനിൽ വന്ന
പരാമർശം എന്നിവ ക്ലാസിൽ ചർച്ച ചെയ്യുന്നു

You might also like