You are on page 1of 2

മുഥബ്ബിതുല്‍ ക്വുലൂബ്

കഴിഞ്ഞ ക്ലാസ്സിലെ തുടർച്ചയാണ് ഇന്നത്തെ വിഷയം. ഫിത്നയുടെ,


പരീക്ഷണത്തിൻറെ നാളുകൾ ഇവിടെ പുലരാനിരിക്കുന്നു എന്ന് നബി(സ)
മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആ ഫിത്നയുടെ നാളുകളിൽ ഈമാൻ
ഉൾക്കൊണ്ട്, ഇസ്‌ലാമിൽ മുഴുകിയുള്ള ജീവിതം, അള്ളാഹു ഹിദായത്തും
ദീനിൽ ഉറപ്പുനൽകിയവർക്കും മാത്രമേ ഉണ്ടാവുകയുള്ളൂ.

ഒരിക്കൽ നബി(സ) സ്വഹാബത്തിനോട് ചോദിച്ചു, സൃഷ്ടികളിൽ, ഈമാനിൻറെ


വിഷയത്തിൽ അത്ഭുത സൃഷ്ടികൾ ആരാണ് എന്ന്. അവർ മലക്കുകൾ എന്നു
പറഞ്ഞപ്പോൾ നബി(സ) അതിനെ തിരുത്തി. മലക്കുകളുടെ സ്ഥാനം
അല്ലാഹുവിൻറെ അടുത്താണ്. അവർ അല്ലാഹുവിൻറെ അരികിൽ സാമിപ്യം
നേടിയവരാണ്. അപ്പോൾ അവർ പറഞ്ഞു ആകൂട്ടർ നബിമാരാണെന്ന്.
നബി(സ) അതിനേയും തിരുത്തി. നബിമാർ വഹി നൽകപ്പെട്ട്
അല്ലാഹുവിനാൽ ശക്തി പെട്ടവരാണ്. അപ്പോൾ അവർ വീണ്ടും പറഞ്ഞു
സ്വഹാബികൾ ആണെന്ന്. അപ്പോൾ നബി(സ) പറഞ്ഞു നിങ്ങളുടെ ഇടയിൽ
ഞാനുണ്ട്. എനിക്ക് വഹ്യ് ലഭിക്കുന്നുമുണ്ട്. നബി(സ) തുടർന്നു പറഞ്ഞു,
അവർ സ്വഹാബികൾക്ക് ശേഷം വരുന്ന കൂട്ടരാണ്. വഹ്‌യിന്റെ ഒരു
കിതാബ് (ഖുർആനും സുന്നത്തും) അവർ കണ്ടുമുട്ടും. അവർ അതിൽ
വിശ്വസിക്കും. അതിനെ പിൻപറ്റുകയും ചെയ്യും. അവരാണ് ഈമാനിൽ
അത്ഭുത സൃഷ്ടികൾ.

ഫിത്നകളിൽ ദീനിനെ മുറുകെ പിടിക്കുക എന്നത് എളുപ്പമല്ല. ദീനിന്റെ


വിഷയത്തിൽ ആളുകൾ എളുപ്പത്തിൽ പരീക്ഷണങ്ങളിൽ
പരാജയപ്പെടുകയാണ് ഉണ്ടാവുക. തീക്കനൽ മുറുകെ പിടിക്കുന്നവർ എത്ര
ശ്രമിക്കേണ്ടിവരും അത് പോലെയാണ് ദീൻ മുറുകെ പിടിക്കുന്നവർ
എന്നാണ് നബി(സ) പറഞ്ഞത്. ഇത്തരം കാലം വരാനിരിക്കുന്നു എന്നാണ്
അന്ന് നബി(സ) ഉപദേശിച്ചത്. ആ സമയം വന്നാൽ ദീൻ മുറുകെ പിടിച്ച്,
ക്ഷമിച്ചു കഴിയുന്നവർക്ക് നിങ്ങൾ (സ്വഹാബികൾ) 50 പേരുടെ കൂലി
ഉണ്ടെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. നമ്മുടെ ഈ കാലഘട്ടം പലവിധ
പരീക്ഷണങ്ങളിലാണ്. നമ്മുടെ പൂർവികർ ഇത്തരം സാഹചര്യങ്ങളിൽ ദീൻ
മുറുകെ പിടിക്കുവാൻ ഉതകുന്ന പല ഉപദേശങ്ങളും നൽകിയിട്ടുണ്ട്
അതിൽ ഒന്ന് നമ്മുടെ പൂർവികരെ അനുസ്മരിക്കുക എന്നാണ്. പല
പരീക്ഷണങ്ങളിൽ പീഡിപ്പിക്കപ്പെട്ട വരാണ് അവർ. ആ സാഹചര്യങ്ങളിൽ
അവർ ഈമാൻ കൈവിട്ടിരുന്നില്ല. അവർ ദീനിൽ ഉറച്ചു നിന്നിരുന്നു.
അത്തരം ഉദാഹരണങ്ങൾ കൊണ്ടാണ് നബി(സ) സ്വഹാബികളെ
ക്ഷമിക്കുവാൻ ശീലിപ്പിച്ചിരുന്നത്.
അള്ളാഹു ഹൃദയങ്ങൾ ഉറപ്പിച്ചു നിർത്തുന്നവനാണ്. വിശ്വാസികളെ
അല്ലാഹു ദുനിയാവിലും പരലോകത്തും ഉറപ്പിച്ചു നിർത്തും. ഖബറിൽ
മലക്കുകൾ വിരട്ടിയായിരിക്കും ചോദ്യങ്ങൾ ഉന്നയിക്കുക. അപ്പോൾ ആ
ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറയുവാൻ അള്ളാഹു അവൻറെ
അടിമകൾക്ക് സ്ഥ്യര്യം നല്കുന്നവനാണ്.

You might also like