You are on page 1of 23

24.08.2021 Downloaded from www.Hsslive.

in ®

ആമുഖം

അക്കൗണ്ടൻസി പരീക്ഷ എന്ന് പറയുന്നത് ചുരുക്കം ചില


വിദ്യാർത്ഥികൾക്കെങ്കിലും ബാലികേറാമലയാണ്. അത്തരം വിദ്യാർത്ഥികളെ ചുരുങ്ങിയ
ദിവസങ്ങൾക്കുള്ളിൽ കൈപിടിച്ചുയർത്തി വിജയസോപാനത്തിലെത്തിക്കുന്നതിന് വേണ്ടിയാണ്
ഈ പഠനക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട പാഠഭാഗങ്ങളാണ് ഇതിൽ
ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ ഉദ്യമത്തിൽ എനിക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ


നൽകുകയും ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്തു തരികയും ചെയ്ത എന്റെ പ്രിയ
സുഹൃത്ത്കൂടിയായ താമരക്കുളം V V H S S സ്കൂളിലെ കോമേഴ്‌സ് അധ്യാപകൻ
ശ്രി .ഹരികുമാറിനോടുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു .

എന്റെ പഠനക്കുറിപ്പുകൾക്ക് നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും


പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രിയ അധ്യാപകസുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു. എല്ലാ

പ്രിയവിദ്യാർത്ഥികൾക്കും വിജയാശംസകൾ .

തുറവൂർ ശ്രീകുമാർ പി .ആർ


24/8/2021 എച്ച്. എസ്. എസ്. ടി സീനിയർ സെലക്ഷൻ ഗ്രേഡ് കോമേഴ്‌സ്
ടി.ഡി. ഹയർ സെക്കന്ററി സ്‌കൂൾ , തുറവൂർ, ആലപ്പുഴ ജില്ല
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

1.Introduction to Accounting
➢ Meaning and objectives of Accounting
Qn : a) അക്കൗണ്ടിംങ് എന്നു പറഞ്ഞാൽ നിങ്ങൾ എന്ത് അർത്ഥമാക്കുന്നു ?
b) അക്കൗണ്ടിങ്ങിന്റെ ഏതെങ്കിലും 3 ലക്ഷ്യങ്ങൾ എഴുതുക. (March 2015)
Ans :
a) ഒരു സ്ഥാപനത്തിലെ സാമ്പത്തിക സ്വഭാവമുള്ള ഇടപാടുകളെ ശാസ്ത്രീയമായി തരം തിരിച്ച്
ക്രമമായും ചിട്ടയായും ചുരുക്കിയും രേഖപ്പെടുത്തി അതിന്റെ ഫലം വിശകലനം ചെയ്തെ
‌ ടുക്കുന്ന
കലയാണ്‌അക്കൗണ്ടിങ് .
b) അക്കൗണ്ടിങ്ങിന്റെ ലക്ഷ്യങ്ങൾ
1.ബിസിനസ്സ് ഇടപാടുകൾ രേഖപ്പെടുത്തി പരിപാലിക്കുക.
2.ലാഭനഷ്ടം കണക്കാക്കൽ – Profit and Loss A/c
3.സാമ്പത്തികസ്ഥിതി വെളിപ്പെടുത്തൽ - Balance sheet
4. ഉപയോക്താക്കൾക്ക് അക്കൗണ്ടിംഗ് വിവരങ്ങൾ ലഭ്യമാക്കുക.
➢ Qualitative Characteristics of Accounting Information
Qn : വിശ്വാസ്യത എന്നത് അക്കൗണ്ടിങ്ങിന്റെ ഗുണപരമായ സവിശേഷതകളിൽ ഒന്നാണ്.
അത്തരത്തിലുള്ള 2 സവിശേഷതകൾ കൂടി പറയുക. (March 2014)
Ans :അക്കൗണ്ടിംഗ് വിവരങ്ങളുടെ ഗുണാത്മക സവിശേഷതകൾ :
1. വിശ്വസനീയത : അക്കൗണ്ടിംഗ് വിവരങ്ങൾ ഉപയോക്താവിന് ആശ്രയിക്കുന്നതാവണം . അവ
തെറ്റില്ലാത്തതും പക്ഷപാതരഹിതവും സത്യസന്ധവുമായിരിക്കണം .
2. പ്രസക്തി : വിവരങ്ങൾ പ്രസക്തമാക്കണമെങ്കിൽ അവ യഥാസമയം തന്നെ ലഭ്യമാക്കണം.
3. ഗ്രാഹ്യശേഷി : തയ്യാറാക്കി നൽകിയവർ ഉദ്ദേശിച്ച അതെ അർത്ഥത്തിൽ തന്നെ
തീരുമാനങ്ങളെടുക്കുന്നവർക്ക് വ്യാഖ്യാനിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം, അക്കൗണ്ടിംഗ്
വിവരങ്ങൾ .
4. താരതമ്യ ക്ഷമത : ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിംഗ് വിവരങ്ങൾ , വ്യത്യസ്ത കാലയളവുകളിലെ
ധനകാര്യ റിപ്പോർട്ടുകൾ തമ്മിലും മറ്റു സ്ഥാപനങ്ങളുടെ റിപോർട്ടുകൾ തമ്മിലും താരതമ്യം ചെയ്യാൻ
കഴിയുന്നതായിരിക്കണം.
2. Theory Base of Accounting
➢ Basic Accounting Concepts
Qn :താഴെ പറയുന്നവയുമായി ബന്ധപ്പെട്ട പ്രസക്തമായ തത്വങ്ങളും ആശയങ്ങളും എഴുതുക.
a )മനുഷ്യന്റെ ഗുണമേന്മ അക്കൗണ്ട് ബുക്കുകളിൽ രേഖപ്പെടുത്തുന്നില്ല.
b)ക്യാപിറ്റൽ ബിസിനസ്സിന്റെ ഒരു ബാധ്യതയാണ്
c)ഓരോ ഡെബിറ്റിനും തുല്യമായ അതെ ക്രെഡിറ്റ് ഉണ്ട്.
d)കണ്ടിൻജന്റ് ബാധ്യത ബാലൻസ്‌ഷീറ്റിൽ ഫുട്നോട്ട് ആയി കാണിക്കുന്നു.
e)ലാഭമൊന്നും മുൻകൂട്ടി കാണുന്നില്ല. എന്നാൽ സാധ്യമായ എല്ലാ നഷ്ടങ്ങൾക്കും തുക മാറ്റി വെയ്ക്കുന്നു.
March 2015

Page No.1
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021
Ans :
a) Money Measurement Concept(പണമായി അളക്കൽ തത്ത്വം) : ഈ സങ്കല്പമനുസരിച്ച് ,
പണമായി അളക്കാൻ കഴിയുന്ന ഇടപാടുകൾ മാത്രമേ അക്കൗണ്ട് ബുക്കുകളിൽ രേഖപ്പെടുത്തുവാൻ
പാടുള്ളു .
b) Business Entity Concept(ബിസിനസ്സ് അസ്തിത്വ തത്ത്വം) : ഒരു ബിസിനസ്
സ്ഥാപനത്തിന് അതിന്റെ ഉടമയിൽ നിന്നും വേറിട്ടതും വ്യത്യസ്‌തവുമായ ഒരു അസ്തിത്വം ഉണ്ട്
എന്ന സങ്കല്പമാണിത്.
c) Dual Aspect concept(ഇരുഘടക തത്ത്വം.) : അക്കൗണ്ടിങ്ങിന്റെ അടിസ്ഥാന തത്വമാണ്
ഇരുഘടക തത്ത്വം. ഈ തത്വമനുസരിച്ച് എല്ലാ ഇടപാടുകൾക്കും രണ്ട് ഘടകങ്ങൾ ഉണ്ട്.
അതിനാൽ അവ രണ്ട് സ്ഥലത്ത് രേഖപ്പെടുത്തണം.
d) Full Disclosure Concept(സമ്പൂർണ വെളിപ്പെടുത്തൽ തത്ത്വം) : സ്ഥാപനത്തിന്റെ
സാമ്പത്തിക പ്രകടനവുമായി ബന്ധപ്പെട്ട മുഖ്യവും പ്രസക്തവും ആയ എല്ലാ വിവരങ്ങളും
ധനകാര്യ പത്രികകളിലൂടെ വെളിപ്പെടുത്തണ്ടതാണ് എന്ന സങ്കല്പമാണിത്.
e) Conservatism Concept/Prudence(മുൻകരുതൽ തത്ത്വം) : ഈ സങ്കല്പമനുസരിച്ച്
പ്രതീക്ഷിത ലാഭം അക്കൗണ്ടുകളിൽ രേഖപ്പെടുത്തരുത്. ലാഭം നേടിയതായി ഉറപ്പിച്ച ശേഷം
മാത്രമേ രേഖപ്പെടുത്താവു. പക്ഷെ നഷ്ടത്തിനുള്ള തുക വക കൊള്ളിക്കണം.
3.Recording of Transactions -I

➢ Accounting Equation/Balance sheet Equation


Accounting equation signifies that the assets of a business are always equal to
the total of its liabilities and capital (owner’s equity).
Assets = Liabilities + Capital
Liabilities = Assets – Capital
Capital =Assets – Liabilities
Steps for solving problems based on Accounting equation
1. രണ്ടു കോളങ്ങൾ വരയ്ക്കുക. ഒന്നാമത്തെ കോളം ഇടപാടുകൾ കാണിയ്ക്കുന്നതിനും രണ്ടാമത്തെ
കോളം അക്കൗണ്ടിംഗ് സമവാക്യം (Assets = Liabilities + Capital) എഴുതുന്നതിനുമാണ്.
2. ഒന്നാമത്തെ കോളത്തിൽ ഇടപാട് കാണിയ്ക്കുക.
3. ഒന്നാമത്തെ ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്ന Assets(ആസ്തി), Liabilities(ബാധ്യത), Capital
(മൂലധനം) എന്നിവ തിരിച്ചറിഞ്ഞ് അവ രണ്ടാമത്തെ കോളത്തിൽ അക്കൗണ്ടിംഗ്
സമവാക്യത്തിന് താഴെ എഴുതുക.
4. രണ്ടാമത്തെ ഇടപാട് മേൽസൂചിപ്പിച്ച പോലെ എഴുതുക.
5. ഒന്നാമത്തെ സമവാക്യവും രണ്ടാമത്തെ സമവാക്യവും കൂട്ടുക.. ഇങ്ങനെ കൂട്ടികിട്ടുന്ന തുക
അക്കൗണ്ടിംഗ് സമവാക്യം(Assets = Liabilities + Capital) പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
6.തുടർന്ന് വരുന്ന ഇടപാടുകളുടെ അക്കൗണ്ടിംഗ് സമവാക്യങ്ങളും മേൽസൂചിപ്പിച്ച പോലെ കൂട്ടി എഴുതുക.

Page No.2
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

Illustration
Show the effect of the following transactions on Assets, Liabilities and Capital through
accounting equation :
(a) Started business with cash ₹ 2,00,000.
(b) Purchased goods from Manu ₹ 10,000.
(c) Sold goods to Rinu (costing ₹6,000) for ₹ 8,000. (March 2018)

Ans :
Transactions Assets = Liabilities + Capital
Cash + Stock + Debtors = Creditors + Capital
(a)Started business with
cash 2,00,000 + 0 + 0 = 0 + 2,00,000
(b) Purchased goods from
Manu 0 +10,000+ 0 = 10,000 + 0
2,00,000 +10,000+ 0 = 10,000 + 2,00,000
(c) Sold goods to Rinu 0 - 6,000 +8,000 = 0 + 2,000
2,00,000 + 4,000 + 8,000 = 10,000 + 2,02,000
=========================================

Illustration
“Accounting equation forms the basis of the accounting process.” Prove that the
accounting equation is satisfied in all the following transactions:
(a) Mr. Suresh commenced business with cash ₹40,000.
(b) Purchased goods on credit ₹ 6,500.
(c) Paid rent ₹ 500.
(d) Sold goods costing ₹ 6,500 on credit for ₹ 8,000. (March 2012)

Ans :
Transactions Assets = Liabilities + Capital
Cash + Stock + Debtors = Creditors + Capital
(a)Commenced business
with cash 40,000 + 0 + 0 = 0 + 40,000
(b)Purchased goods on
credit 0 + 6,500 + 0 = 6,500 + 0
40,000 + 6,500 + 0 = 6,500 + 40,000
(c) Paid rent -500 + 0 +0 = 0 + - 500
----------------------------------------------------------------------
39,500 + 6,500 + 0 = 6,500 + 39,500
(d)Sold goods costing ₹
6,500 on credit for ₹
8,000 0 -6,500 + 8,000 = 0 + 1,500
39,500 + 0 + 8,000 = 6,500 + 41,000
=======================================

Page No.3
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

➢ Rules of debit and credit

1. Assets (ആസ്തികൾ ) Eg. Land and Buildings , Cash, Bank, Plant and Machinery,
Furniture, Stock of goods, Debtors, Bills receivable, etc.

കൂടുന്നത് ഡെബിറ്റ് ചെയ്യുന്നു . കുറയുന്നത് ക്രെഡിറ്റ് ചെയ്യുന്നു

2. Liabilities (ബാധ്യതകൾ ) Eg. Creditors, Bank loan, Bills payable, outstanding expenses
etc.
കുറയുന്നത് ഡെബിറ്റ് ചെയ്യുന്നു. കൂടുന്നത് ക്രെഡിറ്റ് ചെയ്യുന്നു .
3. Capital (മൂലധനം )
കുറയുന്നത് ഡെബിറ്റ് ചെയ്യുന്നു. കൂടുന്നത് ക്രെഡിറ്റ് ചെയ്യുന്നു.
4. Expenses/losses (ചെലവുകൾ/നഷ്ടങ്ങൾ ) : Eg. Rent, wages, salaries, commission paid,
travelling expenses, telephone charges carriage etc.
കൂടുന്നത് ഡെബിറ്റ് ചെയ്യുന്നു. കുറയുന്നത് ക്രെഡിറ്റ് ചെയ്യുന്നു.
5. Revenues or Gains (വരുമാനങ്ങൾ/നേട്ടങ്ങൾ ) Eg. Sales, commission, Interest, rent
received etc.

കുറയുന്നത് ഡെബിറ്റ് ചെയ്യുന്നു. കൂടുന്നത് ക്രെഡിറ്റ് ചെയ്യുന്നു.

➢ Distinction between Journal and Ledger


(ജേർണലും ലെഡ്ജറും തമ്മിലുള്ള വ്യത്യാസങ്ങൾ )

ജേർണൽ ലെഡ്ജർ
(1) പ്രഥമ രേഖപ്പെടുത്തൽ ബുക്കാണ്. (1) ദ്വിതീയ രേഖപ്പെടുത്തൽ ബുക്കാണ്.

(2) കാലക്രമം അനുസരിച്ച്‌ തയ്യാറാക്കുന്ന (2) അപഗ്രഥന രേഖയാണ്.


രേഖയാണ് .

(3) ഉറവിടരേഖകൾ നോക്കി തയ്യാറാക്കുന്നു. (3) ജേർണലിൽ നിന്ന് പകർത്തിയെഴുതുന്നു.

(4) എല്ലാ ഇടപാടുകളും ഇടകലർത്തി എഴുതുന്നു (4) ഇടപാടുകൾ തരം തിരിച്ച് രേഖപ്പെടുത്തുന്നു.

(5) അനുബന്ധ കണക്ക് ബുക്കാണ് (5) പ്രമുഖ കണക്ക് ബുക്കാണ്.

(6) രേഖപ്പെടുത്തുന്ന പ്രവർത്തനത്തെ (6) രേഖപ്പെടുത്തുന്ന പ്രവർത്തനത്തെ പതിക്കൽ


ജേർണലൈസിങ് എന്നു പറയുന്നു എന്നു പറയുന്നു.

Page No.4
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

4. Recording of Transactions –II

➢ Single Column Cash Book


Format of Single column cash book
Dr. Cr.

Date Particulars L.F Amount Date Particulars L.F. Amount


₹ ₹

സിംഗിൾ കോളം ക്യാഷ് ബുക്ക് തയ്യാറാക്കുന്ന വിധം

1 . സിംഗിൾ കോളം ക്യാഷ് ബുക്കിന്റെ ഫോർമാറ്റ് വരയ്ക്കുക.

Dr. Cr.
Date Particulars L. Amou Date Particulars L.F Amount
F nt . ₹

2 .തന്നിരിക്കുന്ന ഇടപാടുകളിൽ ക്യാഷ് സ്വീകരിക്കുകയാണോ കൊടുക്കുകയാണോ എന്ന്


മനസ്സിലാക്കുക .

3 .ക്യാഷ് സ്വീകരിക്കുകയാണെങ്കിൽ Receipts സൈഡിൽ ആണ് കാണിക്കേണ്ടത്.

4 . തീയതി കോളത്തിൽ ഇടപാടുകൾ നടന്ന തീയതി രേഖപ്പെടുത്തുക.

5 .ക്യാഷ് സ്വീകരിച്ച അക്കൗണ്ടിന്റെ പേര് Receipts കോളത്തിൽ എഴുതുക.

6 .ഇടപാടിൽ നിന്നും കിട്ടിയ തുക Amount കോളത്തിൽ രേഖപ്പെടുത്തുക.

7 ക്യാഷ് കൊടുക്കുമ്പോൾ Payments സൈഡിൽ എഴുതുക.

8 പണം കൊടുത്ത തീയതി Payments സൈഡിൽ രേഖപ്പെടുത്തുക.

Page No.5
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

9 ക്യാഷ് കൊടുത്ത അക്കൗണ്ടിന്റെ പേര് Payments കോളത്തിൽ എഴുതുക.

10 കൊടുത്ത തുക Amount കോളത്തിൽ രേഖപ്പെടുത്തുക.

11 ഡെബിറ്റ് സൈഡ് ടോട്ടൽ ചെയ്യുക.

12 ക്രെഡിറ്റ് സൈഡ് ടോട്ടൽ ചെയ്യുക.

13 ഡെബിറ്റ് ടോട്ടലും ക്രെഡിറ്റ് ടോട്ടാലും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുക..

14 .ക്യാഷ് ബുക്കിന്റെ ഡെബിറ്റ് സൈഡും ക്രെഡിറ്റ് സൈഡും തമ്മിലുള്ള വ്യത്യാസം,


Payments സൈഡിൽ Balance c/d എന്ന് രേഖപ്പെടുത്തുക. അതിനു ശേഷം
വ്യത്യാസം വന്ന തുക Amount കോളത്തിൽ കാണിയ്ക്കുക.

15 അടുത്ത മാസം ഒന്നാം തീയതി Receipts സൈഡിൽ മുന്നിറിപ്പ് തുക കാണിയ്ക്കുക.

Illustration
Roy started a business on 1st April, 2010 by investing ₹50,000. Help him to find out the
closing balance of cash for the month considering the following transactions :

02-4-2010 Deposited into bank 20,000
05-4-2010 Purchased goods for cash 18,000
08-4-2010 Advertisement expenses 1,000
12-4-2010 Sold goods for 12,000
13-4-2010 Stationery purchased 500
15-4-2010 Purchased furniture for 8,000
20-4-2010 Sold goods to Kishore 4,000
26-4-2010 Borrowed from Mr.Kiran 10,000
29-4-2010 Received cash from Kishore 2,500
30-4-2010 Rent paid 1,000
(SAY 2012)

Page No.6
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

Ans:
Cash book
Dr. Cr.

Date Receipts L.F Amount Date Payments L.F. Amount


₹ ₹
2010 2010
April 1 Capital 50,000 April 2 Bank 20,000
“ 12 Sales 12,000 “ 5 Purchases 18,000
“ 26 Kiran 10,000 “ 8 Advertisement 1,000
“ 29 Kishore 2,500 “ 13 Stationery 500
“ 15 Furniture 8,000
“ 30 Rent 1,000
“ 30 Balance c/d 26,000
74,500 74,500

May 1 Balance c/d 26,000

➢ Double Column Cash Book


ഡബിൾ കോളം ക്യാഷ് ബുക്ക് തയ്യാറാക്കുന്ന വിധം

1 ഡബിൾ കോളം ക്യാഷ് ബുക്കിന്റെ ഫോർമാറ്റ് വരയ്ക്കുക .

Cash book
Dr. Cr.
L
Cash Bank L Cash Bank
Date Particulars .F Date Particulars
₹ ₹ F ₹ ₹
.

2 ക്യാഷ് സ്വീകരിക്കുകയാണെങ്കിൽ ഡെബിറ്റ് സൈഡിൽ ക്യാഷ് കോളത്തിൽ


കാണിയ്ക്കുക.. തീയതി കോളത്തിൽ ഇടപാട് നടന്ന തീയതി എഴുതുക. റെസിപ്റ്സ്
കോളത്തിൽ ക്യാഷ് സ്വീകരിച്ച അക്കൗണ്ടിന്റെ പേര് എഴുതുക.

Page No.7
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

3 ക്യാഷ് കൊടുക്കുക ആണെങ്കിൽ ക്രെഡിറ്റ് സൈഡിൽ ക്യാഷ് കോളംത്തിൽ കാണിയ്ക്കുക.


തീയതി കോളത്തിൽ ഇടപാട് നടന്ന തീയതി എഴുതുക.. Payments കോളത്തിൽ
ക്യാഷ് കൊടുത്ത അക്കൗണ്ടിന്റെ പേര് എഴുതുക.

4 ക്യാഷ് കോളം ബാലൻസ് ചെയ്യുക (ഡെബിറ്റ് ടോട്ടൽ -ക്രെഡിറ്റ് ടോട്ടൽ). ക്യാഷ്


ബാലൻസിന്റെ നേരെ Payments സൈഡിൽ Balance c/d എന്നെഴുതുക .

5 ബാങ്ക് കോളം ബാലൻസ് ചെയ്യുക(ഡെബിറ്റ് ടോട്ടൽ - ക്രെഡിറ്റ് ടോട്ടൽ). ഡെബിറ്റ്


ബാലൻസ്(ഡെബിറ്റ് ടോട്ടൽ ക്രെഡിറ്റ് ടോട്ടലിനെക്കഴിഞ്ഞും കൂടുതൽ ആണെങ്കിൽ)
ആണെങ്കിൽ Payments കോളത്തിൽ Balance c/d എഴുതുക.. ക്രെഡിറ്റ്
ബാലൻസ്(ക്രെഡിറ്റ് ടോട്ടൽ ഡെബിറ്റ് ടോട്ടലിനെക്കഴിഞ്ഞും കൂടുതൽ ആണെങ്കിൽ)
ആണെങ്കിൽ Receipts കോളത്തിൽ Balance c/d എഴുതുക..

6 നീക്കിയിരിപ്പ് ക്യാഷ് / ബാങ്ക് ബാലൻസ്, അടുത്ത കാലയളവിൽ മുന്നിരിപ്പ് തുക ആയി


എടുത്തെഴുതുക.. നീക്കിയിരിപ്പ് തുക ക്രെഡിറ്റ് സൈഡിലാണ് കാണിച്ചതെങ്കിൽ
മുന്നിരിപ്പ് തുക (Balance b/d) ഡെബിറ്റ് സൈഡിലും, നേരെ മറിച്ച്‌ നീക്കിയിരിപ്പ് തുക
ഡെബിറ്റ് സൈഡിലാണ് കാണിച്ചതെങ്കിൽ മുന്നിരിപ്പ് തുക ക്രെഡിറ്റ് സൈഡിലാണ്
( Balance b/d) കാണിക്കേണ്ടത്.

Illustration
Prepare a Cash Book with bank column from the given transactions of a trader for the
month of November 2019.
2019 ₹
Nov. 1 Cash in hand 8,000
“ 1 Cash at bank 34,000
“ 3 Cash sales 12,000
“ 5 Received cheque from Rahul and paid into bank 15,000
“ 8 Paid into bank 10,000
“ 10 Cheque issued to Mohan 5,000
“ 14 Cash withdrawn from bank for personal use 8,000
“ 19 Paid for stationery 500
“ 20 Rent paid by cheque 2,000

Page No.8
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021
“ 24 Cash withdrawn from bank for office use 4,000
“ 28 Purchased goods by issuing cheque of 6,000
“ 29 Insurance premium paid by cheque 1,000
“ 30 Cheque of ₹ 15,000 received from Rahul was returned
dishonoured by bank. (Dec. 2020)

Ans:
Double column Cash book
Dr. Cr.

L Cash Bank L Cash Bank


Date Receipts Date Payments
F ₹ ₹ F ₹ ₹
2019 2019
Nov. 1 Balance b/d 8,000 34,000 Nov. 8 Bank C 10,000
“ 3 Sales 12,000 “ 10 Mohan 5,000
“ 5 Rahul 15,000 “ 14 Drawings 8,000
“ 8 Cash C 10,000 “ 19 Stationery 500
“ 24 Bank C 4,000 “ 20 Rent 2,000
“ 24 Cash C 4,000
“ 28 Purchase 6,000
“ 29 Insurance 1,000
“ 30 Rahul 15,000
“ 30 Balance c/d 13,500 18,000
24,000 59,000 24,000 59,000
===== ===== ===== =====

➢ Petty Cash Book


പെറ്റി ക്യാഷ് ബുക്ക് തയ്യാറാക്കുന്ന വിധം

1 പെറ്റി ക്യാഷ് ബുക്ക് വരയ്ക്കുക.

2 ഒന്നാമത്തെ കോളംത്തിൽ ചീഫ് ക്യാഷിറിൽ നിന്നും ലഭിച്ച തുക എഴുതുക.

3 രണ്ടാമത്തെ കോളംത്തിൽ ഇടപാട് നടന്ന തീയതി രേഖപ്പെടുത്തുക.

4 മൂന്നാമത്തെ കോളംത്തിൽ (Particulars) വരവിനം / ചെലവിനം കാണിയ്ക്കുക.

5 അടുത്ത കോളംത്തിൽ വൗച്ചർ നമ്പർ രേഖപ്പെടുത്തുക.

Page No.9
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

6 അടുത്ത കോളംത്തിൽ ചെലവാക്കിയ തുക കാണിയ്ക്കുക.

7 .തുടർന്ന് വരുന്ന കോളുംങ്ങളിൽ ചെലവാക്കിയ തുക ഇനം തിരിച് കാണിയ്ക്കുക.

8 . ആകെ ചെലവാക്കിയ തുക കണ്ടെത്തുക..

9. ഓരോ ഇനങ്ങളിലും അകെ ചെലവാക്കിയ തുക കണ്ടുപിടിയ്ക്കുക.

10 .അകെ സ്വീകരിച്ച തുക ഏറ്റവും താഴെ ആയി ഒന്നാമത്തെ കോളംത്തിലും അഞ്ചാമത്തെ


കോളംത്തിലുമായി എഴുതുക.

11 .ആകെ സ്വീകരിച്ച തുകയിൽ നിന്നും അകെ ചെലവാക്കിയ തുക കുറയ്ക്കുക. ഇപ്പോൾ ലഭിച്ച
തുക നീക്കിയിരിപ്പായി (ബാലൻസ് സി/ഡി) അഞ്ചാമത്തെ കോളംത്തിൽ കാണിയ്ക്കുക.
12 .നേരത്തെ കാണിച്ച നീക്കിയിരിപ്പ് തുക, മുന്നിരിപ്പ് തുക (ബാലൻസ് ബി/ഡി)ആയി അടുത്ത
മാസം ഒന്നാം തീയതി ഒന്നാമത്തെ കോളംത്തിൽ കാണിയ്ക്കുക.
Illustration
Mr. Sharma, the petty cashier of Megha Traders received ₹ 1,500 on June 01, 2018 from the
head cashier. For the month, details of petty expenses are listed as under :

Amount
Date Particulars
(₹)
2018
June 02 Postal stamps 35
03 Auto charge 50
05 Refreshments 85
06 Auto fare 60
07 Telegram 42
08 Bus fare 35
08 Cartage 48
11 Stationery 25
12 Paper, Pen, Pencil 85
13 Refreshments 40
18 Photostat charges 38
21 Courier services 85
27 Postage stamps 45
30 Taxi fare to Manager 100

Prepare a Petty Cash Book (March 2020) 8 Scores

Page No.10
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

Ans:
Petty Cash Book
Dr. Cr.
Postage Travelling
Amount Amount
Vr. & Expense Cartage Stationery Refreshment
Received Date Particulars Paid
No. Telegram s ₹ ₹ ₹
₹ ₹
₹ ₹
2018
1,500 June 1 Cash received
“ 2 Postal stamps 35 35
“ 3 Auto charges 50 50
“ 5 Refreshment 85 85
“ 6 Auto fare 60 60
“ 7 Telegram 42 42
“ 8 Bus fare 35 35
“ 8 Cartage 48 48
“ 11 Stationery 25 25
“ 12 Paper, pen,
pencil 85 85
“ 13 Refreshment 40 40
“ 18 Photostat 38 38
“ 21 Courier
services 85 85
“ 27 Postage stamp 45 45
“ 30 Taxi fare to
manager 100 100

773
“30 Balance c/d 727
1,500 1,500
====== =====
727 July 1 Balance b/d
773 “ Cash received

5.Bank Reconciliation Statement


➢ Causes of differences between cash book and pass book balance( ക്യാഷ് ബുക്ക്
ബാലൻസും പാസ്സ്‌ബുക് ബാലൻസും തമ്മിൽ വ്യത്യാസമുണ്ടാകാനുള്ള കാരണങ്ങൾ )
1. ബിസിനസ് ചെക്ക് നൽകി പക്ഷെ അത് ബാങ്കിൽ എത്തിയിട്ടില്ല .
2. ബിസിനസ് ചെക്ക് ബാങ്കിൽ നിക്ഷേപിച്ചു . പക്ഷെ ആ തുക പാസ്സ്‌ബുക്കിൽ വരവ് വെച്ചിട്ടില്ല.

Page No.11
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021
3. ബിസിനസ്സ് ഇടപാടിൽ കസ്റ്റമർ തരാനുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു.
4. ഇടപാടുകാരന് വേണ്ടി ബാങ്ക് തന്നെ പേയ്മെന്റ് കൊടുക്കുന്നു.
5. നിക്ഷേപത്തിന്റെ പലിശ, ലാഭവിഹിതം എന്നിവ ബിസിനസിന് വേണ്ടി ബാങ്ക് ശേഖരിക്കുന്നു.
6. ബാക്ക് ചാർജുകൾ പാസ്സ്‌ബുക്കിൽ ഡെബിറ്റ് ചെയ്യപ്പെടുന്നു.
7. ഓവർഡ്രാഫ്റ്റിനുള്ള പലിശ പാസ്സ്‌ബുക്കിൽ ഡെബിറ്റ് ചെയ്യപ്പെടുന്നു.

6.Trial Balance and Rectification of Errors


➢ Objectives of Preparing the Trial Balance
1. ലെഡ്ജർ അക്കൗണ്ടുകളുടെ സംഖികമായ കൃത്യത നിർണയിക്കുന്നതിന്
2. തെറ്റുകൾ കണ്ടെത്താൻ സഹായിക്കുന്നതിന് .
3. ധനകാര്യ പത്രികകൾ തയ്യാറാക്കാൻ സഹായിക്കുന്നതിന് - ലാഭനഷ്ടക്കണക്കും ബാക്കിപത്രവും.(Profit and
Loss Account & Balance Sheet)

Preparation of Trial Balance – Balance Method

ട്രയൽ ബാലൻസ് തയ്യാറാക്കൽ - ബാലൻസ് മെത്തേഡ്


1. ട്രയൽ ബാലൻസിന്റെ ഫോർമാറ്റ് വരയ്ക്കുക .
Format of trial balance
Trial Balance of ..........
As on March 31, 2021

Account Title L.F. Debit Balance Credit Balance


₹ ₹

Total xxxx xxxx


================ ================
=

Page No.12
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

2. ആസ്തികൾ , ചെലവുകൾ എന്നിവയുടെ ബാലൻസ് ഡെബിറ്റ് ട്രയൽ ബാലൻസിന്റെ ഡെബിറ്റ് കോളത്തിൽ


രേഖപ്പെടുത്തുന്നു..
3. ബാധ്യതകൾ,മൂലധനം, വരുമാനങ്ങൾ എന്നിവയുടെ ബാലൻസ് ട്രയൽ ബാലൻസിന്റെ ക്രെഡിറ്റ്
കോളത്തിൽ രേഖപ്പെടുത്തുന്നു..
4. അവസാനം ട്രയൽ ബാലൻസിന്റെ ഡെബിറ്റ് കോളത്തിലെയും ക്രെഡിറ്റ് കോളത്തിലെയും തുകകൾ
അതാത് കോളങ്ങളിൽ കൂട്ടിയെഴുതുന്നു.

Qn : Prepare a Trial Balance from the following balances :



Cash 28,000
Bank overdraft 7,000
Purchases 20,000
Sales 32,000
Capital 40,000
Land & Buildings 31,000
(March 2018)
Ans :
Trial Balance
As on ............

Account Title Debit Credit


₹ ₹
Cash 28,000
Bank overdraft 7,000
Purchases 20,000
Sales 32,000
Capital 40,000
Land & Buildings 31,000
--------------------- --------------------
Total 79,000 79,000
============ ===========

Page No.13
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

7.Financial Statements I & II


Format of Trading and Profit and Loss Account
Trading and Profit and Loss Account
for the year ended March 31, 2021
Dr. Cr.

Expenses/Losses Amount Revenues Amount


₹ ₹
Opening stock xxxx Sales xxxx
Purchases xxxx Less : Returns xxx
Less: Returns xxx ------- Xxxx
--------- xxxx Closing stock xxxx
Wages xxxx
Carriage/Freight inwards xxxx
Gross Profit c/d xxxx
------------------- -------------------
xxxxx xxxxx
=========== ===========
Rent/rates and taxes xxxx Gross Profit b/d xxxx
Salaries xxxx Commission received xxxx
Repairs and renewals xxxx Discount received xxxx
Printing and stationery xxxx Rent received xxxx
Postage xxxx Interest, dividend etc. xxxx
Advertising xxxx
Insurance xxxx
Audit fee xxxx
Bank charges xxxx
Commission xxxx
Carriage outwards xxxx
Discount allowed xxxx
Bad debts xxxx
Depreciation xxxx
Net Profit(Transferred to
Capital Account) xxxx
------------------- -------------------
xxxxx xxxxx
=========== ===========

Balance Sheet
The balance sheet is a statement prepared for showing the financial position
of the business.

Page No.14
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

Format of Balance sheet

Balance sheet
As on ---------------

Liabilities Amount Assets Amount


₹ ₹
Bank overdraft xxx Cash in hand xxx
Sundry creditors xxx Cash at bank xxx
Bills payable xxx Bills receivable xxx
Outstanding expenses xxx Investment xxx
Loans xxx Sundry debtors xxx
Capital xxx Closing stock xxx
Add : Net profit xxx Prepaid expenses xxx
Add : Interest on capita l xxx Furniture xxx
----- Machinery xxx
xxx Premises xxx
Less : Drawings xx Goodwill xxx
------ xxx
---------------- --------------------
xxxx xxxx
========= ===========

Treatment of adjustments in the preparation of Financial Statements

Adjustment Treatment in Trading and Treatment in Balance Sheet


Profit and Loss A/c
1.Closing stock Shown on the credit side of Shown on the assets side
Trading A/c
2.Outstanding Added to the respective Shown on the liabilities side
expenses expense on the debit side
3.Prepaid/ Deducted from the respective Shows on the assets side
Unexpired expense on the debit side
expenses
4.Accrued Income Added to the respective Shown on the assets side.
(Income earned income on the credit side.
but not received
5.Income received Deducted from the respective Shown on the liabilities side.
in advance income on the credit side.
6.Depreciation Shown on the debit side Deducted from the value of asset

Page No.15
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ് തയ്യാറാക്കൽ

(Trading and Profit and loss A/c and Balance sheet)


➢ ട്രേഡിങ്‌ആൻഡ് പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടിന്റെ ഫോർമാറ്റ്
വരയ്ക്കുക.

➢ആദ്യമായി ഓപ്പണിങ് സ്റ്റോക്ക്(Opening stock) ഡെബിറ്റ് ചെയ്യുക.

➢തുടർന്ന് Net Purchases(Purchases less Returns), Direct


expenses മുതലായവ ഡെബിറ്റ് ചെയ്യുക .

➢ക്രെഡിറ്റ് സൈഡിൽ Sales, Closing stock മുതലായവ കാണിയ്ക്കുക.

➢ട്രേഡിങ്ങ് അക്കൗണ്ട് ബാലൻസ് ചെയ്യുക. ക്രെഡിറ്റ് ബാലൻസ് ആണ്


കിട്ടുന്നതെങ്കിൽ ഗ്രോസ് പ്രോഫിറ്റ് ആയിരിക്കും. ഡെബിറ്റ് ബാലൻസ്
ആണെങ്കിൽ ഗ്രോസ് ലോസ് ആയിരിക്കും.
➢ഗ്രോസ് പ്രോഫിറ്റ് പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടിന്റെ ക്രെഡിറ്റ്
സൈഡിൽ എടുത്തെഴുതുക(Gross Profit b/d) . ഗ്രോസ് ലോസ്
ആണെങ്കിൽ ഡെബിറ്റ് സൈഡിൽ എടുത്തെഴുതുക(Gross Loss b/d) .

➢ട്രേഡിങ് അക്കൗണ്ടിൽ രേഖപ്പെടുത്താത്ത എല്ലാ ചെലവുകളും(Indirect


expenses) ഡെബിറ്റ് ചെയ്യുക.

➢ട്രേഡിങ്ങ് അക്കൗണ്ടിൽ കാണിയ്ക്കാത്ത എല്ലാ വരുമാനങ്ങളും(Indirect


incomes) ക്രെഡിറ്റ് ചെയ്യുക.

➢ പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ട് ബാലൻസ് ചെയ്യുക .

Page No.16
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

Illustration
The Trial Balance of M/s. Arathy as on 31 st March 2012 is given below. Prepare the final
accounts.

Particulars Debit Credit


₹ ₹
Capital account 15,000
Sales 27,150
Drawings 2,500
Purchases 21,000
Opening stock 6,700
Sundry creditors 8,100
Rent 500
Discount 250
Furniture 900
Machinery 10,000
Travelling expenses 300
Bad debts 620
Debtors 7,500
Returns 300 600
Carriage Inwards 400
Wages 650
Salaries 1,900
Interest 480
Carriage outwards 700
Insurance 900
Bank loan 5,250
Cash in hand 1,000
Total 56,350 56,350

Adjustments:
(a) Closing stock was valued at ₹9,000.
(b) Insurance prepaid is ₹100.
(c) Wages outstanding is ₹700.
(d) Depreciate machinery and furniture by 10%. (March 2013)

Page No.17
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

Ans:
Trading and Profit and Loss A/c
for the year ended 31st March 2012
Dr. Cr.

Particulars Amount Particulars Amount


₹ ₹
Opening stock 6,700 Sales 27,150
Purchases 21,000 Less : Returns 300
Less : Returns 600 --------- 26,850
----------- 20,400 Closing stock 9,000
Carriage inwards 400
Wages 650
Add : Outstanding 700
------------ 1,350
Gross Profit c/d 7,000
35850 35,850
===========
Rent 500 Gross profit b/d 7,000
Travelling Expenses 300 Discount 250
Bad debts 620
Salaries 1,900
Interest 480
Carriage outwards 700
Insurance 900
Less : Prepaid 100 800
--------
Depreciation : 1,000
Machinery
(₹10,000 x 10/100)
Furniture 90
(₹900 x 10/100)
Net profit transferred to capital
account. 860
7,250 7,250
========= ===========

Page No.18
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021
Balance sheet
As on 31st March 2012

Liabilities Amount Assets Amount


₹ ₹

Wages outstanding 700 Cash in hand 1,000


Sundry creditors 8,100 Pre paid Insurance 100
Bank Loan 5,250 Closing stock 9,000
Capital 15,000 Sundry debtors 7,500
Add: Net profit 860 Machinery 10,000
------------ Less : Depreciation 1,000 9,000
15,860 --------
Less : Drawings 2,500 Furniture 900
------------- 13,360 Less : Depreciation 90
------ 810
27,410 27410
=========== ==========

Illustration
Prepare the Trading, Profit and Loss account and Balance sheet from the Trial Balance of
Mr, Shibu as on 31st March, 2013.

Particulars ₹ Particulars ₹
Purchases 1,00,000 Capital 3,00,000
Sundry debtors 80,000 Sales 2,00,000
Insurance 5,100 Commission received 8,000
Wages 10,000 Sundry creditors 60,000
Land and building 2,00,000
Furniture 30,000
Cash in hand 1,12,900
Opening stock 30,000
Total 5,68,000 Total 5,68,000

Adjustments:
(a) Closing stock was valued at ₹20,000.
(b) Wages outstanding ₹500.
(c) Commission receivable ₹ 400
(d) Insurance prepaid ₹ 100. (March 2015)

Page No.19
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

Ans:
Trading and Profit and Loss Account
For the year ended 31.03.2013
Dr. Cr.

Particulars Amount Particulars Amount


₹ ₹
Opening stock 30,000 Sales 2,00,000
Purchases 1,00,000 Closing stock 20,000
Wages 10,000
Add : Outstanding 500
------------ 10,500
Gross Profit c/d 79,500
2,20,500 2,20,500

Insurance 5,100 Gross Profit b/d 79,500


Less : Prepaid 100 Commission 8,000
----------- 5,000 Add : Receivable 400
Net profit transferred to capital ----------- 8,400
A/c 82,900

87,900 87,900
========== ===========

Balance sheet
as on 31st March 2013

Liabilities Amount Assets Amount


₹ ₹
Wages outstanding 500 Cash in hand 1,12,900
Sundry creditors 60,000 Commission receivable 400
Capital 3,00,000 Prepaid Insurance 100
Add : Net Profit 82,900 Closing stock 20,000
------------- 3,82,900 Debtors 80,000
Furniture 30,000
Land and Building 2,00,000
4,43,400 4,43,400
======== ==========

Page No.20
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021

9.Computerised Accounting System


➢ Comparison between Manual accounting and Computerised Accounting
(കരകൃത അക്കൗണ്ടിങ്ങും കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിങ്ങും തമ്മിലുള്ള താരതമ്യം )
Qn : Mr.A അദ്ദേഹത്തിന്റെ അക്കൗണ്ടുകൾ മാനുവൽ ആയും മിസ്റ്റർ B കമ്പ്യൂട്ടർ ഉപയോഗിച്ചും തയ്യാറാക്കുന്നു.
ഇവ തമ്മിലുള്ള വ്യത്യാസം എഴുതുക. (September 2012)
1. തിരിച്ചറിയൽ (Identifying) : കരകൃത അക്കൗണ്ടിങ്ങിലും കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിങ്ങിലും
അക്കൗണ്ടിംഗ് തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ഇടപാടുകൾ തിരിച്ചറിയുന്നത് ഒരു പോലെയാണ് .
2. രേഖപ്പെടുത്തൽ (Recording) : കരകൃത അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ സാമ്പത്തിക ഇടപാടുകൾ
രേഖപ്പെടുത്തുന്നത് ജേർണൽ ബുക്ക് വഴിയാണ് . എന്നാൽ കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ്
സംബ്രദായത്തിൽ ഈ ഇടപാടുകളുടെ വിവരങ്ങൾ പ്രത്യേകമായി രൂപകൽപന ചെയ്തിട്ടുള്ള ഒരു അക്കൗണ്ടിംഗ്
ഡാറ്റാബേസ് ആയാണ് രേഖപ്പെടുത്തി സൂക്ഷിക്കുന്നത് .
3. തരം തിരിക്കൽ (Classification): കരകൃത അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ ഇടപാടുകൾ ജേർണൽ
ബുക്കിൽ എഴുതിയ ശേഷം ലെഡ്ജർ അക്കൗണ്ടിൽ പതിച്ചാണ് തരം തിരിക്കുന്നത് . എന്നാൽ കമ്പ്യൂട്ടർ
അധിഷ്ഠിത അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ , വിവിധ തരം റിപോർട്ടുകൾ ലഭിക്കുന്നതിന് ഇടപാടുകൾ ഒരു
തവണ മാത്രം രേഖപ്പെടുത്തിയാൽ മതി.
4. സംക്ഷിപ്തമാക്കൽ (Summarising) : കരകൃത അക്കൗണ്ടിങ് സമ്പ്രദായത്തിൽ ശിഷ്ടപത്രം(trial
balance) തയ്യാറാക്കുന്നതിന് മുമ്പ് ലെഡ്ജർ അക്കൗണ്ടുകൾ നിർബന്ധമായും തയ്യാറാക്കണം. കമ്പ്യൂട്ടർ
അധിഷ്ഠിത അക്കൗണ്ടിങ്ങിൽ ശിഷ്ടപത്രം തയ്യാറാക്കാൻ പ്രത്യേകമായി ലെഡ്ജറുകൾ തയ്യാറാക്കി
സമീകരിക്കേണ്ട ആവശ്യമില്ല .
5. ധനകാര്യ പത്രികകൾ (Financial statements) : കരകൃത അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ മുൻകൂട്ടി
തയ്യാറാക്കിയ ശിഷ്ടപത്രം ഉപയോഗിച്ചാണ് ധനകാര്യ പത്രങ്ങൾ തയ്യാറാക്കുന്നത് . എന്നാൽ കമ്പ്യൂട്ടർ
അധിഷ്ഠിത അക്കൗണ്ടിങ്ങിൽ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന ഇടപാടുകളുടെ ഡാറ്റ ഉപയോഗിച്ച്
ശിഷ്ടപത്രത്തിന്റെ സഹായം ഇല്ലാതെ തന്നെ ധനകാര്യ പത്രികകൾ തയ്യാറാക്കാൻ സാധിക്കുന്നു.
➢ Advantages of Computerised Accounting system
(കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ് സമ്പ്രദായത്തിന്റെ നേട്ടങ്ങൾ )
Qn : എങ്ങനെയാണ് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സാധാരണ അക്കൗണ്ടിങ്ങിനെക്കാൾ മെച്ചപ്പെട്ട
രീതിയിൽ തീരുമാങ്ങളെടുക്കാൻ സഹായിക്കുന്നത് . (March 2011)
കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിങ്ങിന് കരക്കൃത അക്കൗണ്ടിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ അനേകം
ഗുണങ്ങളുണ്ട്. അവ ചുവടെ ചേർക്കുന്നു:
1. വേഗത (Speed) : അക്കൗണ്ടിംഗ് വിവരങ്ങൾ വളരെ വേഗത്തിൽ വളരെ കുറഞ്ഞ മനുഷ്യ
പ്രയത്‌നത്തിൽ ഉപയോക്താവിന്റെ ആവശ്യത്തിനനുസരിച്ച് ലഭിക്കുന്നു.
2. കൃത്യത (Accuracy): കംപ്യൂട്ടർവൽകൃത അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ തെറ്റുകൾ ഉണ്ടാകുവാനുള്ള
സാധ്യത വളരെ കുറവാണ്.

Page No.21
24.08.2021 Downloaded from www.Hsslive.in ®
QUICK REVISION NOTES – PLUS ONE ACCOUNTANCY – FOCUS AREA 2020-2021
3. വിശ്വാസ്യത (Reliability): കമ്പ്യൂട്ടറുകൾക്ക് ക്ഷീണമോ, വിരസതയോ തളർച്ചയോ ഉണ്ടാകുന്നില്ല.
ആയതിനാൽ, മനുഷ്യരേക്കാൾ കംപ്യൂട്ടറിനെ വിശ്വസിക്കാവുന്നതാണ് .
4. കാലികമായ വിവരങ്ങൾ (Up-to-date Information) : കംപ്യൂട്ടർവൽകൃത അക്കൗണ്ടിംഗ്
സമ്പ്രദായത്തിൽ പുതിയ കാര്യങ്ങൾ ചേർക്കുമ്പോൾത്തന്നെ വിവിധ അക്കൗണ്ടുകളിലും റിപ്പോർട്ടുകളിലും
ആവശ്യമായ പുതുക്കലുകളും നടക്കുന്നു.
5. തത്സമയ ഉപയോക്തൃ സമ്പർക്കതലം (Real time user Interface) : പ്രധാനപ്പെട്ട
കംപ്യൂട്ടർവൽകൃത അക്കൗണ്ടിംഗ് സമ്പ്രദായങ്ങളെല്ലാം കമ്പ്യൂട്ടർ ശൃംഘലകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ
വിവിധ ഉപയോക്താക്കൾക്ക് ഒരേ സമയം തന്നെ അവർക്കാവശ്യമുള്ള വിവരങ്ങൾ വളരെപ്പെട്ടെന്ന്
നൽകുവാൻ കഴിയുന്നു.
റിപോർട്ടുകൾ സ്വയം തയ്യാറാക്കുന്നു (Automatic document production) : മിക്കവാറും എല്ലാ
കമ്പ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ് സമ്പ്രദായങ്ങളിലും ഏകീകൃതവും ഉപയോക്താവ് നിശ്ചയിട്ടുള്ളതുമായ
അക്കൗണ്ടിംഗ് റിപോർട്ടുകൾ സ്വയം തയ്യാറാക്കപ്പെടുന്നതാണ് .

Prepared by

SREEKUMAR P.R
HSST Commerce
T.D.H.S.S, Thuravoor
Alappuzha District
Mobile : 9400561551, 6282524735

Page No.22

You might also like