You are on page 1of 8

ആര്യന്‍ കുടിയേറ്റം പുരാ-ജനിതക തെളിവുകളുടെ

വെളിച്ചത്തില്‍ (updated)
(Above picture from Narasimhan et al. 2019)

ഇരുന്നൂറിലേറെ വര്‍ഷം മുന്‍പ് പാശ്ചാത്യര്‍ സംസ്കൃതവും ലത്തീനും തമ്മിലുള്ള സാദൃശ്യം


ശ്രദ്ധിച്ചതില്‍ തുടങ്ങിയ ചരിത്രമാണ് അവയുടെ പൊതുപൂര്‍വിക ഭാഷ സംസാരിച്ച ഒരു
ഇന്തോ-യൂറോപ്യന്‍ വംശത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള പഠനത്തിനുള്ളത്. ഈ വിഷയത്തില്‍
നൂറ്റാണ്ടുകളുടെ അവ്യക്തതകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം കൃത്യമായ ഉത്തരങ്ങള്‍
കിട്ടിത്തുടങ്ങിയ നാലഞ്ചു വർഷങ്ങൾ ആണ് ഈയിടെ കടന്നു പോയത്.

പഴയ സംസ്കാരങ്ങളില്‍ നിന്നുള്ള അസ്ഥികള്‍ എടുത്ത് ജനിതകം പരിശോധിച്ച് അവര്‍


ആരായിരുന്നു എന്ന് മനസിലാക്കാനുള്ള സാങ്കേതികവിദ്യ വികസിച്ചതാണ് ഈ വിപ്ലവത്തിന്
ആധാരം. പുരാതന സംസ്കാരങ്ങളില്‍ ജീവിച്ച ആളുകളുടെ ഉത്ഭവവും അവരുടെ ആധുനിക
പരമ്പരകളെയും പാരമ്പര്യ മിശ്രണത്തിന്റെ തോതും എന്ന് വേണ്ട അവരുടെ ശാരീരിക
പ്രത്യേകതകള്‍ പോലും ഇങ്ങനെ മനസിലാക്കാന്‍ സാധിക്കും.

ആര്യന്മാരുടെ പൂര്‍വികര്‍

ആര്യന്മാരുടെ ജനിതക വേരുകള്‍ തേടിയുള്ള അന്വേഷണം റഷ്യ/യുക്രെയ്നിലെ പഴയ “Steppe”


ആദിവാസികളില്‍ ആണ് എത്തി നില്‍ക്കുന്നത്. കോക്കസസ് പർവതങ്ങൾ മുതൽ വടക്കോട്ട്
കിടക്കുന്ന വിശാലമായ പുൽമേടുകൾ ആണ് യൂറോപ്യൻ സ് റ്റെ എന്ന്
പ്പ് വിളിക്കപ്പെടുന്ന
പ്രദേശങ്ങൾ. ഈ പ്രദേശങ്ങളിൽ നിലനിന്ന ഒരു നായാടി സമൂഹമാണ് കഥാനായകർ
(Lazaridis 2016).

മിഡില്‍ ഈസ്റ്റിലെ നവീന ശിലായുഗ കാര്‍ഷിക വിപ്ലവത്തോട് അനുബന്ധിച്ച് ഇന്നത്തെ തുർക്കി


(അനറ്റോളിയ) മേഖലയില്‍ നിന്നും കുടിയേറിയവരുമായി അവര്‍ക്ക് അൽപ്പം ജനിതക മിശ്രണം
ഉണ്ടായി (Wang 2018). കാർഷിക സമൂഹങ്ങളുമായി ഉണ്ടായസമ്പർക്കംഈ ആവണം
അവരുടെ ജീവിത ശൈലിയെ മാറ്റി മറിച്ചു. വിശാലമായ പുൽമേടുകളിൽ പശുവിനെയും
ആടിനെയും അൽപ്പം കൃഷിയും ആശ്രയിച്ചു തഴച്ചു വളരുന്ന
ഒരു നാടോടി സംസ്കാരമായി
3700-3300 BC കാലത്ത് അവർ മാറി.
ആധുനിക കുതിരകളുടെ പൂർവികർ നിലനിന്നത് യൂറോപ്യൻ സ് റ്റെപ്പുകളിൽ ആണ്. ലോകത്ത്
ആദ്യമായി ആ കുതിരകളെ മെരുക്കിയത്, അല്ലെങ്കില്‍ ഫലപ്രദമായി ഉപയോഗിച്ചത് ആണ്
അവരുടെ നിര്‍ണ്ണായക മുന്നേറ്റം. ഇത് അവര്‍ക്ക് വേഗതയും സൈനിക മേല്‍ക്കോയ്മയും
നേടിക്കൊടുത്തു. സ്ഥിരതാമസം ആവശ്യമില്ലാതെ ആടുമാടും കാളവണ്ടിയും കുതിരയുമായി
നീങ്ങിയ സ്റ്റെപ്പ് സമൂഹം യൂറോപ്പിലും സെന്‍ട്രല്‍ ഏഷ്യയിലുമായി യംനായ, പോള്‍റ്റൊവ്ക,
അഫനസെവോ തുടങ്ങിയ സാംസ്കാരിക പരിസരങ്ങളായി കാണപ്പെടുന്നു. (Allentoft 2015).
ഇവരെ Early Middle Bronze Age സ്റ്റെപ്പ് (EMBA steppe) സമൂഹങ്ങള്‍ എന്ന് വിളിക്കുന്നു.

തുടര്‍ന്നുള്ള കാലത്ത് യൂറോപ്പിലും ഏഷ്യയിലുമായി അത്ഭുതകരമായ ഒരു വ്യാപനമാണ് ഈ സ്റ്റെപ്പ്


ജനതയുടെ പരമ്പരകൾ കാഴ് ചവയ് ക്കുന്നത്. അവരുടെ സാംസ്കാരികജനിതക, മുദ്ര ചരിത്രകാലം
ആയപ്പോഴേക്കും ഐസ് ലാന്‍ഡ് മുതല്‍ ശ്രീലങ്ക വരെ വ്യാപിച്ചു കിടക്കുന്നു. സ്റ്റെപ്പ് ജനതയുടെ
കുടിയേറ്റം ആണ് സംസ്കൃതവും ഹിന്ദിയും ഗ്രീക്കും പോലുള്ള ഇന്തോ-യൂറോപ്യന്‍ ഭാഷകളുടെ
സാന്നിധ്യം നിര്‍ണ്ണയിക്കുന്ന ഘടകം എന്ന് (Haak 2015), (Lazaridis 2017), (Olalde 2017),
(Narasimhan 2019) തുടങ്ങിയ പുരാ-ജനിതക പഠനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

യംനായ പരിസരത്ത് നിന്നും കുടിയേറിയ EMBA സ്റ്റെപ്പി ജനത ആണ് ഓള്‍ഡ്‌യൂറോപ്പിനെ തകിടം മറിച്ച്
സെന്‍ട്രല്‍/നോര്‍ത്ത് യൂറോപ്പില്‍ കോര്‍ഡെഡ് വെയര്‍ സംസ്കാരം സൃഷ്ടിച്ചത്. (Image source: Haak et al. 2015)
ആദിമ ഇന്തോ-യൂറോപ്യന്മാരുടെ വ്യാപനം

ബിസി 3000 ആയപ്പോഴേക്കും യൂറോപ്പിലെ നായാടികളെ പാർശ്വവത് കരിച്ച് തുർക്കി


(അനറ്റോളിയ) പ്രദേശത്ത് നിന്നുള്ള കർഷകർ യൂറോപ്പിൽ താരതമ്യേന ഉയർന്ന സംസ് കാരങ്ങൾ
സ്ഥാപിച്ചിരുന്നു. നായാടികൾ പാർശ്വവത് കരിക്കപ്പെട്ടു കൊണ്ടുള്ള കർഷക ജനതകളുടെ
വ്യാപനം ലോകമാകെ സാധാരണമായ ഒരു പ്രതിഭാസം ആണെന്ന് പറയാം. എന്നാൽ തുടർന്ന്
നടന്ന സ്റ്റെപ്പ് ജനതയുടെ അധിനിവേശത്തിന് സമാനതകൾ കുറവാണ്.

ജനത(Haak 2015). അനറ്റോളിയൻ


തുടർന്ന് സെന്‍ട്രല്‍യൂറോപ്പ് ആകമാനം സ് റ്റെപ്പ്കയ്യേറി
കർഷകരുടെ വികസിച്ചു വന്ന നാഗരികതകൾ തകർന്നടിഞ്ഞു. കിഴക്കൻ യൂറോപ്പിൽ 75%
പാരമ്പര്യവും സ്റ്റെപ്പ് ജനത ആയി മാറി. സെന്‍ട്രല്‍ യൂറോപ്പില്‍ പഴയ യൂറോപ്പിന്റെ
ജനിതകശേഷിപ്പുകള്‍ മാത്രം അടങ്ങിയ ‘കോര്‍ഡെഡ് വെയര്‍’ സാംസ്കാരിക പരിസരം ഉണ്ടായി.

അടുത്തതായി പടിഞ്ഞാറൻ യൂറോപ്പിന്റെ ഊഴം ആയിരുന്നു. അങ്ങോട്ട് ഇടിച്ചു കയറിയ സ്റ്റെപ്പ്


ജനത ‘ബെല്‍ ബീക്കര്‍’ സംസ്കാരം എന്നറിയപ്പെടുന്നു (2750-2000 BC). ജനിതക പഠനങ്ങളില്‍
ബ്രിട്ടനിലെ ആദിമ കര്‍ഷകരെ ഏതാണ്ട് പൂര്‍ണ്ണമായും തുടച്ചു നീക്കി 90% ജനിതകവും ബെല്‍
ബീക്കര്‍ കുടിയേറ്റക്കാരാകുന്നത് കാണാം (Olalde 2017).

സ്റ്റെപ്പ് കുടിയേറ്റം വഴി രൂപം കൊണ്ട കോര്‍ഡെഡ് വെയര്‍ മിശ്രവംശം താമസിയാതെ കിഴക്കോട്ട്
വ്യാപിച്ച് സ്റ്റെപ്പുകളിലേക്ക് തിരികെ കുടിയേറാന്‍ തുടങ്ങി. 2000 ബിസിയ്ക്ക് മുൻപ് ആരംഭിച്ച ഈ
രണ്ടാം വ്യാപനത്തിനെ ജനിതകപരമായി middle-late bronze age steppe (MLBA സ്റ്റെപ്പ്)
എന്ന് വിളിക്കുന്നു.
കോര്‍ഡെഡ് വെയറില്‍ നിന്നുള്ള കുടിയേറ്റം മൂലം രൂപപ്പെട്ട സിന്താഷ്ടയിലെ ജനത steppe_MLBA ജനിതകം
ഉള്ളവരായിരുന്നു. ഇവരായിരുന്നു ആദിമ ആര്യന്മാര്‍ (ഇന്തോ-ഇറേനിയന്‍ ജനത). (Image source: Wikipedia)

ആര്യന്മാര്‍ ഉടലെടുക്കുന്നു

സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റെപ്പിയില്‍ എത്തിയ MLBA സ്റ്റെപ്പ് ജനതയില്‍ സൈബീരിയന്‍


ആദിവാസികളുടെ (West Siberian HG) അൽപ്പം മിശ്രണം കൂടി കാണാം. തദ്ദേശീയ സ്ത്രീകളെ
ഉൾക്കൊള്ളുന്നത് വഴി മാത്രമാണ് ഇത്തരം മിശ്രണങ്ങൾ എന്ന് ചില ജനിതക പ്രത്യേകതകൾ
തെളിവ് തരുന്നുണ്ട്. സിന്താഷ്ട, ആന്ദ്രോനോവോ തുടങ്ങിയ ആദിമ ഇന്തോ-ഇറേനിയന്‍
സംസ്കാരങ്ങള്‍ ഈ പുതിയ ജനതയുടെ വകയാണ്. കുതിരകളും രഥവും കാലിവളര്‍ത്തലും
ആയിരുന്നു ഈ ജനതയുടെ മുഖമുദ്ര. ഇവരാണ് ആര്യന്മാര്‍ (ആര്യ, അലാന്‍, ഇറാന്‍) എന്ന്
ചരിത്രകാലത്ത് സ്വയം വിളിച്ച വിഭാഗം.

MLBA സ്റ്റെപ്പ് ജനിതകമാണ് നോര്‍ത്ത് ഇന്ത്യയിലെയും സവര്‍ണ്ണരുടെയും ഒരു പ്രധാന


പൈതൃകം എന്ന് (Narasimhan 2019) കണ്ടെത്തുന്നു. സെന്‍ട്രല്‍ ഏഷ്യയില്‍ നിന്നും തെക്കോട്ട്‌
വന്ന സ്റ്റെപ്പി ആര്യന്മാരെ കാത്തിരുന്നത് ഇറേനിയന്‍ നിയോലിത്തിക് കര്‍ഷകരുടെ നഗരങ്ങള്‍
ആണ് (BMAC സംസ്കാരം). BMAC യുമായി 2100 BC മുതലുള്ള സമ്പര്‍ക്കത്തിന് ശേഷം 2000
BC യോടടുത്ത് ആര്യന്മാര്‍ മേല്‍ക്കൈ നേടി എന്നാണു തെളിവുകള്‍ കാണിക്കുന്നത്. തുടര്‍ന്ന്
2000-1500 BC കാലത്ത് സ്റ്റെപ്പ് ആര്യന്‍ ജനിതക മിശ്രണം തെക്കോട്ടുള്ള പ്രദേശങ്ങളില്‍
പ്രത്യക്ഷപ്പെടുന്നു (Narasimhan 2019).

ആരായിരുന്നു സിന്ധുനദീതട സംസ്കാര വാസികള്‍?

സിന്ധു നദീതടം മുതൽ തെക്കോട്ട് ഇന്ത്യയിലെ ചൂടും ഈർപ്പവുംഉള്ള കാലാവസ്ഥകൾ


ജനിതകം സംരക്ഷിക്കപ്പെടുന്നതിന് തീരെ യോജിച്ചതല്ല. ഹാരപ്പൻ സംസ്കാരത്തിനുള്ളിൽ നിന്നും
രാഖിഗഡി എന്ന സ്ഥലത്ത് ഒരു വ്യക്തിയുടെ ജനിതകം ആണ് ഇതുവരെ വേർതിരിച്ചെടുത്ത്
പ്രസിദ്ധീകരിച്ചിട്ടുള്ളത് (Shinde 2019).

എന്നാൽ ഈ ഒരു വ്യക്തിയുടെ പാരമ്പര്യം തന്നെ (കൂടുതൽ


എളുപ്പത്തിൽ ജനിതകം ലഭ്യമാകുന്ന)
ഇറേനിയൻ, BMAC അതിർത്തി പ്രദേശങ്ങളിൽ കണ്ടെത്തിയ ചില ന്യൂനപക്ഷ വ്യക്തികളിലും
കാണാം. അങ്ങനെ ആകെ പന്ത്രണ്ടു വ്യക്തികൾ ആണ് ഹാരപ്പന്മാരുടെ തനതായ ജനിതകം
ആയി ലഭ്യമായത് (Shinde 2019, Narasimhan 2019).

(AASI), ഇറാന്റെ സമീപ


ഹാരപ്പന്മാർ ഒരു മിശ്രവംശം ആയിരുന്നു. ഇന്ത്യൻ നായാടികൾ
പ്രദേശങ്ങളിൽ 12,000 കൊല്ലം മുൻപ് വ്യാപിച്ച പഴയ നായാടികൾ
(ആര്യന്മാരല്ല) എന്നിവർ
ചേർന്ന മിശ്രണം (Shinde 2019). കൃഷി തുടങ്ങിയ ശേഷമുള്ള
ഇറേനിയൻ കുടിയേറ്റ മിശ്രണം
ഇവരിൽ കാണാത്തതിനാൽ ഹാരപ്പന്മാർ സ്വന്തമായി കൃഷി തുടങ്ങിഎന്ന സൂചനയും ഇതിലുണ്ട്.

ഇത് ഹാരപ്പൻ ജനിതകമാണ് എന്നതിന്റെ ഏറ്റവും പ്രധാന തെളിവ് ആധുനിക ഇന്ത്യക്കാരിൽ


ഈ ജനിതകത്തിന്റെ ഉയർന്ന സാന്നിധ്യമാണ് (39 - 72%). ഇവർ ഇന്ത്യയൊട്ടാകെ കുടിയേറി
എന്നും ഒരു പക്ഷെ ദ്രാവിഡ ഭാഷകള്‍ വ്യാപിപ്പിച്ചു എന്നും ആണ് ജനിതക, ഭാഷാശാസ്ത്ര
തെളിവുകള്‍ സൂചിപ്പിക്കുന്നത്. ആദി ദ്രാവിഡത്തിന്റെ പഴക്കം ഹാരപ്പൻ ജനിതകത്തിന്റെ
വ്യാപനത്തോട് ചേർന്ന് നിൽക്കുന്നു (Narasimhan 2019).

ആര്യന്മാര്‍ ഇന്ത്യയില്‍

സിന്ധു പ്രദേശത്ത് നിന്നും വീണ്ടും ജനിതകം കിട്ടുന്നത് ഹാരപ്പയുടെ തകർച്ചയ് ക്ക് ശേഷം 1300
BC യില്‍ പാക്കിസ്ഥാനിലെ സ്വാത്ത് താഴ്വരയില്‍ ആണ്. അവിടെയും ഹാരപ്പൻ ജനിതകമുള്ള
ഒരു വിഭാഗത്തെ ആണ് കാണാന്‍ കഴിയുന്നത്. പക്ഷെ അവരില്‍ പുതിയ ഒരു ജനിതക മിശ്രണവും
കാണപ്പെടുന്നു: MLBA സ്റ്റെപ്പ് ആര്യന്‍ ജനതയുടേത്. ഇന്ന് നോര്‍ത്ത് ഇന്ത്യന്‍ ബ്രാഹ്മണരില്‍
ആണ് സ്റ്റെപ്പ് ജനിതകം വന്‍തോതില്‍ കാണപ്പെടുന്നത്. ഇന്ത്യയില്‍ സ്റ്റെപ്പ് ജനത എത്തിയ
കാലയളവ്‌2000-1500 BC ആണെന്ന് പഠനങ്ങൾ പറയുന്നു (Narasimhan 2019, Shinde
2019).

ഓള്‍ഡ്‌യൂറോപ്പില്‍ സംഭവിച്ചതിനു സമാനമായി ഹാരപ്പൻ സംസ്കാരം ദുര്‍ബലമായ കാലത്ത്


സിന്ധു പ്രദേശത്ത് സ്റ്റെപ്പ് ആര്യന്മാര്‍ പിടിമുറുക്കിയതായിട്ടാണ് കാണാന്‍ കഴിയുന്നത്.
തുടര്‍ന്നുണ്ടായ സാംസ്കാരിക മാറ്റത്തില്‍ ഹാരപ്പൻ നഗരങ്ങള്‍ പോലുള്ള കൃത്യമായി പ്ലാന്‍ ചെയ്ത
മികച്ച നഗരങ്ങള്‍ ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമായി. ഇന്ഡസ് ലിപി പോലും സാംസ്കാരിക
തുടര്‍ച്ച നഷ്ടപ്പെട്ട് അജ്ഞാതമായി മാറി. ഇത് ഹാരപ്പൻ ജനത ആര്യ ഭാഷ സ്വീകരിച്ചതിന്റെ ഒരു
പരിണിതഫലം ആകാം.

ആര്യാവര്‍ത്തം എന്ന് വിളിക്കപ്പെട്ട നോര്‍ത്ത് ഇന്ത്യയില്‍ ആണ് ആദ്യം ഹാരപ്പന്മാർക്ക് മേല്‍


ഉപരിവര്‍ഗ്ഗമായി സ്റ്റെപ്പ് ആര്യന്‍ ജനിതകം കൂടി കലര്‍ന്നത്. സ്റ്റെപ്പ് ആര്യന്‍ പാരമ്പര്യത്തിന്റെ
സാന്നിധ്യം അടിസ്ഥാനമാക്കി വേദകാല നോര്‍ത്ത് ഇന്ത്യന്‍ ജനതയെ (ANI - Ancestral
North Indian) സൌത്ത് ഇന്ത്യന്‍ ജനതയിൽ നിന്ന് (ASI - Ancestral South Indian)
ജനിതക ശാസ്ത്രജ്ഞര്‍ വേര്‍തിരിക്കുന്നു (Narasimhan 2019). നോര്‍ത്ത് ഇന്ത്യയില്‍ തന്നെ
ഹാരപ്പൻ പാരമ്പര്യത്തെ അപേക്ഷിച്ച് സ് റ്റെപ്പ് പാരമ്പര്യം ബ്രാഹ്മണരില്‍ ഉയര്‍ന്ന തോതില്‍
ആണെന്നതിനാല്‍ ANI എന്നത് ഒരു ഹോമോജീനസ് വംശം അല്ല എന്നും (Narasimhan
2019) സൂചന തരുന്നു.

പഠനങ്ങൾ പ്രകാരം ഉത്തരേന്ത്യന്‍ ബ്രാഹ്മണരിലും മറ്റും 30% ത്തോളം കണക്കാക്കുന്ന സ്റ്റെപ്പ്


പാരമ്പര്യം ദക്ഷിണേന്ത്യന്‍ ജാതി/വര്‍ഗ്ഗങ്ങളില്‍ പലതിലും കാണാനേ ഇല്ല (~1%)
(Narasimhan 2019). ഇന്ത്യയില്‍ ആദ്യകാലത്ത് വടക്ക് മാത്രം ഒതുങ്ങിയ ANI സ്റ്റെപ്പ്
പാരമ്പര്യം ചരിത്രകാലത്ത് നടന്ന സവര്‍ണ്ണ കുടിയേറ്റങ്ങളും മറ്റും മുഖേനയായിരിക്കണം സൌത്ത്
ഇന്ത്യയില്‍ വന്നെത്തിയത്.

ചില തെറ്റിദ്ധാരണകൾ

● രാഖിഗഡി വ്യക്തി ഒരു സ്ത്രീയല്ലേ? സ്ത്രീകളിൽ ആര്യൻമാർക്കർ ആയ R1a ഉണ്ടാകുമോ?

തീർച്ചയായും R1a എന്നത് ഒരു പുരുഷ ഹാപ്ലോഗ്രൂപ്പാണ്. അതുപോലെ സ്ത്രീ


ഹാപ്ലോഗ്രൂപ്പുകളും ഉണ്ട്. എന്നാൽ ഈ പഠനങ്ങൾ ഒന്നും സ്ത്രീ/പുരുഷ ഹാപ്ലോഗ്രൂപ്പുകളെ
ആധാരമാക്കിയുള്ളതല്ല. ഹാപ്ലോഗ്രൂപ്പ് സാങ്കേതിക വിദ്യ Y ക്രോമസോമിനെയും
മൈറ്റോകോൺഡ്രിയൽ ജനിതകത്തെയും മാത്രം ഉപയോഗപ്പെടുത്തുന്ന, കൂടുതൽ
പഴക്കമുള്ള പരിമിതമായ സാങ്കേതിക വിദ്യയാണ്. പുരാതന ജനിതക പഠനങ്ങളെ
സംബന്ധിച്ച് ഈ പഴയ രീതി ഉപയോഗപ്രദമല്ല. പുതിയ രീതിയിൽ ജനിതകത്തിന്റെ
വിശാലമായ മറ്റു ഭാഗങ്ങൾ ആണ് ഉപയോഗപ്പെടുത്തുന്നത്.

ഈ പഠനങ്ങൾ R1a യെ ആശ്രയിക്കുന്നു എന്നത് ചില പത്രപ്രവർത്തകർക്ക്


അടക്കമുള്ള
ഒരു തെറ്റിദ്ധാരണയാണ് എന്നതിനാൽ നിർഭാഗ്യവശാൽ വ്യാപകമായിആശയക്കുഴപ്പം
ഉണ്ടായിട്ടുണ്ട്.

● പതിനായിരക്കണക്കിന് ആളുകളുടെ സാമ്പിൾ എടുത്താലേ ശരിയാവൂ


എന്ന് പറയുന്ന
പഴയ പഠനങ്ങൾക്ക് കിട്ടാത്ത വിവരം എങ്ങനെയാണ് ഏതാനും
സാമ്പിളിൽ നിന്നും
ഇവർക്ക് കിട്ടിയത്? എന്തോ തട്ടിപ്പല്ലേ ഇത്?

സാങ്കേതിക വിദ്യ മാറി എന്നത് ശ്രദ്ധിക്കുക. പതിനായിരം ആളുകളിൽ ഒന്നോ രണ്ടോ


മാർക്കർ വീതം എന്ന അവസ്ഥ മാറി ഒറ്റ ആളിൽ ലക്ഷക്കണക്കിന് മാർക്കർ എന്ന
രീതിയാണ് ജീനോം വൈഡ് അഡ്മിക്സ്ചർ വിശകലനത്തിൽ. ലക്ഷക്കണക്കിന്
മാർക്കറുകളുടെ കൂട്ടങ്ങളെ ആണ് ഒരു ജനിതക പാരമ്പര്യം ആയി കണക്കാക്കുന്നത്
എന്നതിനാൽ സന്തതി പരമ്പരയിലെ ഒരാളെ എടുത്താൽ അയാൾക്ക് എത്ര ശതമാനം
പാരമ്പര്യം കിട്ടി എന്ന് നിർണ
്ണ യിക്കാൻ കഴിയും. ഇത്കുടിയേറ്റങ്ങളെ കണ്ടെത്തൽ
എളുപ്പമാക്കുന്നു.

References

● Haak et al. 2015 - Massive migration from the steppe was a source for
Indo-European languages in Europe
○ “our study shows that a later major turnover did occur, and that
steppe migrants replaced ~75% of the ancestry of central
Europeans.”
● Lazaridis et al. 2016 - The genetic structure of the world's first farmers
● Lazaridis et al. 2017 - Genetic origins of the Minoans and Mycenaeans
● Allentoft et al. 2015 - Population genomics of Bronze Age Eurasia
● Olalde et al. 2017 - The Beaker Phenomenon and the Genomic
Transformation of Northwest Europe
○ “the spread of the Beaker Complex to Britain was mediated by
migration from the continent that replaced >90% of Britain’s
Neolithic gene pool within a few hundred years, continuing the
process that brought Steppe ancestry into central and northern
Europe 400 years earlier.”
● Wang 2018 - Ancient human genome-wide data from a 3000-year interval
in the Caucasus corresponds with eco-geographic regions
● Narasimhan et al. 2019 - The Formation of Human Populations in South
and Central Asia
○ “Our findings document a similar phenomenon in South Asia, with
the locally acculturated population harboring up to ~20%
Western_Steppe_EMBA–derived ancestry according to our
modeling (via the up to ~30% ancestry contributed by
Central_Steppe_MLBA groups) Fig. 3). Our analysis also provides a
second line of evidence for a linkage between Steppe ancestry and
Indo-European languages. Steppe ancestry enrichment in groups
that view themselves as being of traditionally priestly status is
notable, as some of these groups, including Brahmins, are traditional
custodians of literature composed in early Sanskrit.”
● Shinde et al. 2019 (“Rakhigarhi study”) - An Ancient Harappan Genome
Lacks Ancestry from Steppe Pastoralists or Iranian Farmers
○ “...a natural route for Indo-European languages to have spread into
South Asia is from Eastern Europe via Central Asia in the first half of
the 2nd millennium BCE, a chain of transmission that did occur as
has been documented in detail with ancient DNA. The fact that the
Steppe pastoralist ancestry in South Asia matches that in Bronze Age
Eastern Europe (but not Western Europe [de Barros Damgaard et
al., 2018, Narasimhan et al., 2019]) provides additional evidence for
this theory, as it elegantly explains the shared distinctive features of
Balto-Slavic and Indo-Iranian languages (Ringe et al., 2002).”

You might also like