You are on page 1of 1

നെടുമ്പാശേരി > വിദേശത്തുനിന്ന്‌കൊച്ചിയിലെത്തുന്ന

യാത്രക്കാർക്ക് ഉൽപ്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി


ഓർഡർ  ചെയ്യാൻ സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി
ഫ്രീ. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് വെബ്സൈറ്റ്
ഉദ്‌ഘാടനം ചെയ്തു. കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ
ഔദ്യോഗിക വെബ്സൈറ്റായ cochindutyfree.com വഴി പ്രീ
ഓർഡർ സംവിധാനത്തിലെത്തി സാധനങ്ങൾ
തെരഞ്ഞെടുക്കാം.

ഓഫറുകൾ, വില തുടങ്ങി എല്ലാ വിവരങ്ങളും


ഇതിലൂടെ അറിയാം. ഡ്യൂട്ടി ഫ്രീയുടെ അറൈവൽ
സ്റ്റോറിലാണ് നിലവിൽ സൗകര്യം. ഷോപ്പിൽ
എത്തിയാൽ പ്രത്യേക  കൗണ്ടറിൽ പണം നൽകി
സാധനം സ്വീകരിക്കാം. മുൻകൂട്ടി ഓർഡർ ചെയ്യുന്ന
ഉപയോക്താക്കൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകൾ നൽകും.

സിയാൽ എംഡി എസ് സുഹാസ് അധ്യക്ഷനായി.


ഡയറക്ടർ എ സി കെ നായർ, ചീഫ് എയർപോർട്ട്
സെക്യൂരിറ്റി ഓഫീസർ (സിഐഎസ്എഫ്) സുനിത്
ശർമ, ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ എ
ചന്ദ്രൻ, ഡ്യൂട്ടി ഫ്രീ എംഡി എ എം ഷബീർ, കസ്റ്റംസ്
അസിസ്റ്റന്റ് കമീഷണർ ഉമ്മൻ ജോസഫ് എന്നിവർ
സംസാരിച്ചു.

You might also like