You are on page 1of 4

ശൈഖ് മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബും ഹുറൈമിള നിവാസികളും തമ്മിൽ കലിമതു തൗഹീദിന്റെ

വിഷയത്തിൽ നടന്ന സംവാദവും തൗഹീദും ശിർക്കും യോജിക്കുന്നതിലെ (അസംഭവ്യതയും)

[ഈ രിസാല (Pamphlet) യിൽ ഉൾകൊള്ളിച്ചിട്ടുള്ളത് ശൈഖ് മുഹമ്മദ് ഇബ്ൻ അബ്ദുൽ വഹാബും


ഹുറൈമിളയിലെ ചിലയാളുകളും തമ്മിൽ തൗഹീദിന്റെ വിഷയത്തിൽ നടന്ന ഒരു സംവാദമാണ്] 

ശൈഖ് മുഹമ്മദ്‌ ഇബ്ൻ അബ്ദുൽ വഹാബ്(റ)

അവരോടു പറഞ്ഞു :

ഞങ്ങളുടെ അടുക്കൽ വന്ന പണ്ഡിതരും പാമരരുമായിട്ടുള്ള എല്ലാവരോടും ഞങ്ങൾ 'ലാ ഇലാഹ


ഇല്ലല്ലാഹ്' യെ കുറിച്ച് ചോദിച്ചു. അവരുടെ കൂട്ടത്തിൽ എവിടെയും കേവലം പ്രസ്താവനയല്ലാതെ
അതിന്റെ (കലിമതു ശഹാദയുടെ ) അർത്ഥം ഗ്രഹിച്ചവരെ ഞങ്ങൾ കണ്ടില്ല. അവരുടെ
വീക്ഷണത്തിൽ അതിന്റെ അർത്ഥം കേവലം ലഫ്ള് (ഉച്ചാരണം) മാത്രമാണ്. അത് ആർ ഉച്ചരിക്കുന്നോ
അവൻ മുസ്ലിമാണ്. ചിലപ്പോൾ അതിനൊരു അർത്ഥമുണ്ടെന്നും അവർ പറയാറുണ്ട്. എങ്കിലും
അവരെ സംബന്ധിച്ച് അതിന്റെ അർത്ഥം അല്ലാഹുവിനു അവന്റെ രാജത്വത്തിൽ (മുലൂക്കിയ്യത്)
യാതൊരു പങ്ക്കാരനുമില്ല എന്നതിൽ പരിമിതമാണ്.  [1] 

എന്നാൽ ഞങ്ങൾ പറയുന്നു :

'ലാ ഇലാഹ ഇല്ലല്ലാഹ്' കേവലം നാവ് കൊണ്ടുള്ള ഉച്ചാരണത്തിൽ മാത്രം പരിമിതമല്ല. ഒരു


മുസ്ല
‌ ിം അത് ഉച്ചരിക്കുമ്പോൾ അതിന്റെ അർത്ഥം തന്റെ ഹൃദയത്തിൽ ഉറപ്പിക്കണമെന്നത് ലാ ഇലാഹ
ഇല്ലല്ലാഹ് യുടെ നിബന്ധനയാണ്. ഇതിന് വേണ്ടിയാണ് അല്ലാഹുവിന്റെ റസൂൽ
നിയോഗിതനായത്. അല്ലാഹുവിന്റെ രാജത്വത്തിന്റെ (മുലൂക്കിയ്യ) കാര്യം പറയാൻ വേണ്ടി
മാത്രമല്ല റസൂൽ വന്നത്. ഇനി ഞാൻ തൗഹീദിന്റെയും ശിർക്കിന്റെയും വിഷയം അല്പം
വിശദീകരിക്കാം, ഇൻഷാ അല്ലാഹ് :

(...)

ഖുബ്ബയുള്ള മഷാദ് (അതായത് രക്തസാക്ഷിത്വത്തിന്റെ സ്ഥലം) നിങ്ങൾക്കറിയാം. [2]

ഒരു കൂട്ടം ആളുകൾ അവിടെ ളുഹ്ർ നിസ്കരിക്കുകയും ശേഷം എഴുന്നേറ്റ് ഖബറിലേക്ക് തിരിയുകയും
ചെയ്യുന്നു. അവർ നിൽക്കുന്നത് കഅബക്ക്‌ പുറം തിരിഞ്ഞാണ് .അങ്ങനെ ഖബറിനെ ഖിബ്ലയാക്കിയ
ശേഷം അവർ അലി [റ] ക്ക്‌ വേണ്ടി രണ്ട് റകഅത് നിസ്കരിക്കുന്നു. അവർ അല്ലാഹുവിനു നൽകുന്ന
നിസ്കാരം തൗഹീദും അലിക്ക് നൽകുന്ന നിസ്കാരം ശിർക്കുമാണ്. ഇത് നിങ്ങൾക്ക്‌ മനസ്സിലായോ?

അവർ പറഞ്ഞു :

 "അതെ ഞങ്ങൾക്ക്‌ മനസ്സിലായി. ആരെങ്കിലും അല്ലാഹുവിനോടും തുടർന്ന്


അല്ലാഹുവല്ലാത്തവരോടും പ്രാർത്ഥിച്ചാൽ അവൻ മുശ്രിക്ക്‌ ആയിത്തീരുന്നു."

തന്റെ അടിമയുടെ ശരീരത്തിലും സ്വത്തിലും അല്ലാഹുവിന് അവകാശങ്ങളുണ്ട്. ശരീരത്തിലുള്ള


അവന്റെ അവകാശമാണ് നിസ്കാരം. സമ്പത്തിലുള്ള അവന്റെ അവകാശമാണ് സകാത്ത്. നിങ്ങൾ
അല്ലാഹുവിനു വേണ്ടി സകാത് കൊടുക്കുന്നു, ശേഷം അത് മാറ്റി പണം ഖബറിലേക്ക് കൊടുക്കുന്നു.
എങ്കിൽ അല്ലാഹുവിന് വേണ്ടി കൊടുത്തത് തൗഹീദും ഖബറിലെ സൃഷ്ടിക്ക്‌ വേണ്ടി കൊടുത്തത്
ശിർക്കുമാണ്.

ബലിയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. നിങ്ങൾ അല്ലാഹുവിന് വേണ്ടി മൃഗങ്ങളെ അറുത്താൽ


അത് തൗഹീദ് ആണ്. അല്ലാഹുവല്ലാത്തവർക്ക് വേണ്ടിയാണ് അറുത്തതെങ്കിൽ അത് ശിർക്കാണ്. 

അല്ലാഹു പറയുന്നു :

{‫يك ل َُه‬
َ ‫ين ال َش ِر‬ ّ ِ ‫اي َو َم َما ِتي ِلل َّ ِه َر‬
َ ‫ب ال َْعال َِم‬ ْ ‫ق ُْل ِإ ّ َن َصال ِتي َون ُ ُس ِكي َو َم‬
َ َ‫حي‬
പറയുക: "നിശ്ചയമായും എന്റെ നമസ്കാരവും (സലാത്ത്) ആരാധനാകര്‍മങ്ങളും (നുസുക്ക്‌ / ബലി)
ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. അവന്ന് പങ്കുകാരേയില്ല.
അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്‌.

[Al-An'am 6/162-63]
★ ഈ ആയത്തിൽ പറയുന്ന 'നുസുക്ക്‌' ബലിയാണ്.

ആരാധനയുടെ ഇനത്തിൽ പെടുന്ന തവക്കുലും (അല്ലാഹുവിൽ ഭരമേൽപ്പിക്കൽ) ഇങ്ങനെ


തന്നെയാണ്. നിങ്ങൾക്ക്‌ അല്ലാഹുവിനോടാണ് തവക്കുൽ എങ്കിൽ അത് തൗഹീദ് ആണ്.

നിങ്ങളുടെ തവക്കുൽ ഖബറിൽ കിടക്കുന്ന വ്യക്തിയോടാണ് എങ്കിൽ അത് ശിർക്ക് ആണ്.

അല്ലാഹു നമ്മോടു കല്പിക്കുന്നു :

َ ‫َاعبُ ْد ُه َوتَ َوك َّ ْل‬


‫عل َيْ ِه‬ ْ ‫ف‬

"ആകയാൽ നീ അവനെ ആരാധിക്കുകയും അവനിൽ ഭരമർപ്പിക്കുകയും ചെയ്യുക "

[Hud 11/123]

ഈ വിഷയം ദുആയിലേക്ക് (പ്രാർത്ഥനയിലേക്ക്/തേട്ടത്തിലേക്ക് ) വരുമ്പോൾ അതിന്റെ ഗൗരവം


വർദ്ധിക്കുന്നു. അല്ലാഹുവിന്റെ റസൂൽ പറഞ്ഞ ഈ ഹദീസ് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?

َ َ‫اء ُه َو ال ِْعب‬
‫اد ُة‬ ُ ‫ع‬َ ‫الد‬
ُّ

" പ്രാർത്ഥന (ദുആ) തന്നെയാണ് ആരാധന (ഇബാദത്) " [3] 

അവർ പറഞ്ഞു : 

അതെ !

( ശൈഖ് തുടരുന്നു )

അല്ലാഹു തആല പറയുന്നു : 

ً ‫عو َم َع الل ّ َ ِه أ َ َحدا‬


ُ ‫َوأ َ َّن ال َْم َساجِ َد لِل ّ َ ِه فَال تَ ْد‬

പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ നിങ്ങൾ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു


പ്രാര്‍ഥിക്കരുത്.

 [Al-Jinn 72/18]

നിങ്ങൾക്കത് മനസ്സിലായെങ്കിൽ...(മറ്റൊരു ഉദാഹരണം പറയാം : 

ആരെങ്കിലും അല്ലാഹുവിനോടു ദുആ ചെയ്യുകയും തുടർന്ന് സുബൈറിനോടും അബ്ദുൽ


ഖാദിറിനോടും ദുആ ചെയ്യുന്നുവെങ്കിൽ....അല്ലാഹുവിനോട് ദുആ ചെയ്യുമ്പോൾ അവൻ ഒരു
മുഹ്ല
‌ ിസ് (ഇഖ്ലാസ്/ആത്മാർത്ഥതയുള്ളവൻ) ആണ്. എന്നാൽ അല്ലാഹുവല്ലാത്തവരോട് ദുആ
ചെയ്യുന്നതിലൂടെ അവൻ മുശ്രിക്കായിത്തീരുന്നു. നിങ്ങൾക്കിത് മനസ്സിലായോ? 

അവർ പറഞ്ഞു :

"അതെ ഞങ്ങൾക്ക്‌ മനസ്സിലായി."  

(തുടർന്ന് ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പറയുന്നു) 

" നിങ്ങൾക്ക്‌ ഈ വിഷയം മനസ്സിലായെങ്കിൽ ഞാൻ പറയുന്നു:

ഇതായിരുന്നു ഞങ്ങൾക്കും ജനങ്ങൾക്കുമിടയിൽ (തർക്കം) ഉണ്ടായ വിഷയം.

വിഗ്രഹങ്ങളെ ആരാധിക്കുകയും അവയോടു പ്രാർഥിക്കുകയും ചെയ്യുന്നവരാണ് മുശ്രിക്കുകളെന്നും


എന്നാൽ ഞങ്ങൾ പാപികളായ അടിമകൾ സ്വാലിഹീങ്ങളുടെ പദവി നിമിത്തം
അവരോട് വസീല (ഇടതേട്ടം) തേടുകയാണ് എന്നുമാണ് അവർ പറയുന്നത് എങ്കിൽ...
അവരോടു പറയുക :

ഈസാ നബി[as] അല്ലാഹുവിന്റെ പ്രവാചകനും അദ്ദേഹത്തിന്റെ മാതാവ് മറിയം സ്വാലിഹീങ്ങളിൽ


പെട്ടവരുമാണ്. ഉസൈർ സ്വാലിഹീങളിൽ പെട്ടവരാണ്. മലക്കുകളും സ്വാലിഹീങളിൽ പെട്ടവരാണ്.
അവരോടു ദുആ ചെയ്യുന്നവരെ സംബന്ധിച്ച് അല്ലാഹു നമ്മോട് പറഞ്ഞത് അവർ അവരോടു
ഒന്നും തന്നെ ചോദിച്ചിരുന്നില്ല എന്നാണ്. മറിച്ച് തങ്ങളുടെ
അവസ്ഥയിൽ ശഫാഅതും (ശുപാർശ) ഖുർബിയ്യയും (സാമീപ്യം) മാത്രമാണ് അവർ
ചോദിച്ചിരുന്നത്.

★ എന്നാൽ അല്ലാഹു മലക്കുകളെ കുറിച്ച് പറയുന്നത് കാണുക :

{‫ول ِلل َْمال ِئك َِة‬


ُ ُ‫ح ُش ُر ُه ْم َج ِميعا ً ث ُّمَ يَق‬
ْ َ‫}وي َ ْو َم ي‬ 
َ

" അവരെ മുഴുവന്‍ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) എന്നിട്ട് അവന്‍


മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടര്‍ ആരാധിച്ചിരുന്നത് ?

[Saba' 34:40]

★ പ്രവാചകന്മാരെ കുറിച്ച് അല്ലാഹു പറയുന്നു :

ِ َ‫يَا أ َ ْه َل ال ْ ِكت‬
‫اب ال تَ ْغل ُوا ِفي ِدي ِنك ُْم‬

"വേദക്കാരെ, നിങ്ങൾ നിങ്ങളുടെ മതകാര്യത്തിൽ അതിരു കവിയരുത് "

[An-Nisaa 4:171]

★ സ്വാലിഹീങ്ങളെ കുറിച്ച് അല്ലാഹു പറയുന്നു :

‫ع ْمتُ ْم ِم ْن ُدو ِن ِه‬ َ ‫عوا ال ّ َ ِذ‬


َ ‫ين َز‬ ُ ‫اد‬
ْ ‫ق ُِل‬

" പറയുക: അല്ലാഹുവെക്കൂടാതെ ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചുവരുന്നവരോട്


പ്രാര്‍ഥിച്ചു നോക്കൂ. "

[Al-Isra 17:56]

അല്ലാഹുവിന്റെ റസൂൽ(sw) ഇവരെ തമ്മിൽ വേർതിരിച്ചിട്ടില്ല.

ഈ മുശ്രിക്കുകളിൽ എല്ലാവരോടും അദ്ദേഹം യുദ്ധം ചെയ്തു.

*****

_____________________________________

Source :

അൽ ജവാബുൽ മുളിയ്യ 35-36, (മജ്മൂആതു റസാഇലി വൽ മസാഇലി ന്നജ്ദിയ്യ 4/35-36 ൽ


നിന്നും പകർത്തിയത്)

_____________________________________

ANNOTATIONS

[1] ഇക്കാലഘട്ടത്തിൽ ഭൂരിഭാഗം പേരും (അവർ ആലിം ആണെങ്കിലും ജാഹിൽ ആണെങ്കിലും ശരി)


വിശ്വസിക്കുന്നത് "ലാ ഇലാഹ ഇല്ലല്ലാഹ് " എന്നാൽ കേവലം നാവ് കൊണ്ടുള്ള പ്രസ്താവന
മാത്രമാണെന്നാണ്. വിശ്വാസവും അതിനനുസരിച്ചുള്ള പ്രവർത്തിയും അവർ അവഗണിക്കുന്നു.
അതുകൊണ്ടാണ് പലയാളുകളും (മുസ്‌ലിംകളെന്ന് അവകാശപ്പെടുന്ന മിക്ക സമൂഹങ്ങളിലും, ആളുകൾ
ഈ വാക്യത്തിന്റെ അർത്ഥം അറിയാതെയാണ് അത് അംഗീകരിക്കുന്നത്) മുസ്ല ‌ ിങ്ങളായി
കണക്കാക്കപ്പെടുന്നത്. കാരണം അവർ കലിമതു ശഹാദയെ കേവലം നാവുകൊണ്ട് മാത്രമാണ്
സാക്ഷ്യപ്പെടുത്തുന്നത്. മറിച്ച് ചിന്തിക്കുന്ന ആളുകൾ ഖവാരിജുകളോ “തക്ഫീരികളോ ആയി ആയി
കണക്കാക്കപ്പെടുന്നു. തന്റെ കാലഘട്ടത്തിൽ സർവ്വ സാധാരണമായിരുന്ന ഈ ബാത്തിൽ
ഐഡിയോളജിയെ (വ്യാജ പ്രത്യയശാസ്ത്രം) യാണ് ഷെയ്ഖ് ഇബ്നു അബ്ദുൽ വഹാബ് ഇവിടെ
പരാമർശിക്കുന്നത്.

[2] ശിയാക്കളുടെ Tomb (മഖ്ബറ) കളെ കുറിച്ചാണ് ശൈഖ് സൂചിപ്പിക്കുന്നത്. അല്ലാഹു നന്നായി


അറിയുന്നു.

[3] ജാമിഉ തിർമിദി #3371, അബൂദാവൂദ് #1479

________________________________________________

https://tawheedstudies.blogspot.com/2021/05/blog-post_15.html?m=1

You might also like