You are on page 1of 2

കേരള മൃഗസംരക്ഷണ വകുപ്പ്

കരാർ

കേരള ഗവണ്മെന്റിനുവേണ്ടി കോട്ടാങ്ങൽ വെറ്ററിനറി സർജ്ജൻ സുമയ്യാ എ, പഞ്ചായത്ത് കമ്മ്യൂണിറ്റ്


ഡെവലപ്പ്‌മെന്റ് സൊസൈറ്റി രജി. നമ്പർ ....................... കുടുംബശ്രീ യൂണിറ്റ് ചെയർപേഴ്സ
‌ ൺ
സിനിമോൾ സഹൃദയാ കുടുംബശ്രീയുമായി ഉണ്ടാക്കിയ കരാർ കോട്ടാങ്ങൽ പഞ്ചായത്ത് വെറ്ററിനറി
ഓഫീസിൽ പാർട്ട്-ടൈം സ്വീപ്പറായി ജോലി നോക്കുന്നതിന് കുടുംബശ്രീ യൂണിറ്റിലെ അംഗമായ ഉഷാ
ശശിധരൻ എന്നയാളിനെ കുടുംബശ്രീ യൂണിറ്റിൽ നിന്നും നിയോഗിച്ചിട്ടുള്ളതും വെറ്ററിനറി സർജ്ജൻ
നിബന്ധനകൾക്കു വിധേയമായി ടിയാളിനെ 01-07-2022 തീയതി മുതൽ ജോലിയിൽ
പ്രവേശിപ്പിച്ചിട്ടുള്ളതുമാണ്.
ഈ ആളിന്റെ ജോലി നിയമന ദിവസം മുതൽ 179 ദിവസമോ, ഈ ജോലിക്ക് സർക്കാരിൽ നിന്നും
സ്ഥിരം/താൽക്കാലികമായി ആരെയെങ്കിലും നിയമിക്കുകയോ/ ടി ആദ്യം വരുന്നത് അന്നു വരെ
മാത്രമായിരിക്കും.
ഈ ആളിന്റെ അനുവദനീയ വേതനം വെറ്ററിനറി സർജ്ജൻ പക്കൽ നിന്നും ബില്ലു മാറി ലഭിക്കുന്ന
മുറയ്ക്ക് കുടുംബശ്രീ ചെയർപേഴ്‌സൺ രസീത് നൽകി വാങ്ങി ജോലിചെയ്തയാളിന് നൽകുന്നതായിരിക്കും.
ജോലിക്ക് നിയോഗിക്കപ്പെട്ടയാളിന്റെ സേവനം തൃപ്തികരമല്ല എന്ന് വെറ്ററിനറി സർജ്ജന്
തോന്നുന്നപക്ഷം ടിയളിന്റെ ജോലി ഏതു ദിവസവും മുൻകൂർ അറിയിപ്പില്ലാതെ അവസാനിപ്പിക്കാവുന്നതാണ്.
വെറ്ററിനറി സർജ്ജൻ ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഈ കുടുംബശ്രീയിൽ നിന്നും
പുതിയ ആളിനെ ജോലിക്ക് നിയോഗിക്കുന്നതാണ്.
ഈ നിയമനങ്ങൾ സ്ഥിര നിയമനത്തിന് ഒരു അവകാശമായി ഉന്നയിക്കുകയില്ല എന്നും,
ദിവസക്കൂലിക്കപ്പുറം യാതൊരു ആനൂകുല്യത്തിനും ജോലിക്ക് നിയോഗിക്കപ്പെട്ടവർക്ക്
അർഹതയുണ്ടായിരിക്കുകയില്ലായെന്നും ഇതിനാൽ സമ്മതിച്ചുകൊള്ളുന്നു.
എന്ന്

കോട്ടാങ്ങൽ പഞ്ചായത്ത് കമ്മ്യൂണിറ്റ് ഡെവലപ്പ്‌മെന്റ് സൊസൈറ്റി


(രജി. നമ്പർ ..............) കുടുംബശ്രീ യൂണിറ്റ് ചെയർപേഴ്‌സൺ

പുഷ്പ ………………………………. (ഒപ്പ്)

സാക്ഷികൾ

1.

2.

You might also like