You are on page 1of 4

 💕 അവൾ 💕💕 part 1    

💕 അവൾ 💕💕 part 1
"ഈ രാത്രി ആവുമ്പോ ആരാ ദൈവമേ ഈ കണ്ട കരിയില മുഴുവൻ
മുറ്റത്തെത്തിക്കുന്നെ. ഡെയിലി ഈ പണിയൊക്കെ ചെയ്ത് മനുഷ്യന്റെ
നടുവൊടിഞ്ഞു 😔."

വേറെ ആരോടും അല്ല എന്നോട് തന്നെയാ ഈ പറയുന്നേ. നേരം 8 ആവുന്നേ


ഒള്ളു. ഇന്നെങ്കിലും പണി നേരത്തെ കഴിഞ്ഞാൽ നേരത്തെ ഓഫീസിൽ
പോവാലോ എന്ന് വച്ച് ഇന്ന് 5 മണിക്ക് എണീറ്റു. അപ്പഴാണെങ്കിൽ ഈ കരിയില
ഒന്നും അടിച്ചിട്ട് അങ്ങ് നീങ്ങുന്നും ഇല്ല. 🤦‍♀️

ഓരോന്ന് ആലോചിച്ച് അടിച്ചുവാരുമ്പോഴാണ് ആരോ നടന്നുവരുന്നത് കണ്ടത്.


നല്ല പരിചയമുള്ള കാല്. ഇതാരാപ്പാ.... 🤔 എന്നും ആലോചിച് തലപൊക്കി
നോക്കി. മുന്നിൽ ദേ... കണ്ണേട്ടൻ. ചൂല് താഴെയിട്ട് കണ്ണ് തള്ളി നിന്നു 😳.

"എന്താടാ ഏട്ടാ ഒരു വാക്കുപോലും പറയാതെ വന്നേ?"


ആദ്യം കെട്ടിപ്പിടിച്ച് പിന്നെ നെഞ്ചത്ത് ഒരു ഇടിയും കൊടുത്ത് ചോദിച്ചതും ദേ
കാണിക്കുന്നു. കണ്ടപ്പോ മോന്തക്ക് ഒരു കുത്തുകൊടുക്കാൻ തോന്നി.

"എന്റെ കുറ്റി വന്നോ?"


എവിടന്നാ ഒരു അശരീരി എന്നും ആലോചിച് തിരിഞ്ഞ് നോക്കിയപ്പോ
ഉമ്മറപ്പടിയിൽ കണ്ണും തള്ളി പോരാളി നിൽക്കുന്നു. വേറെ ആരും അല്ല.
അമ്മയാ. പിന്നെ ജറ്റ് വിട്ടപോലെ പാഞ്ഞുവന്ന് ഏട്ടനെ കെട്ടിപ്പിടിച്ചു.

ഓ..... നമ്മൾ ഔട്ട്‌ 😏 . അവരുടെ സ്നേഹപ്രകടനം നോക്കി നിന്നപ്പോ ആരോ


തലക്ക് ഒരു തട്ട് തന്നു. തിരിഞ്ഞ് നോക്കിയപ്പോ എന്നെ നോക്കി ദാണ്ടേ നിക്കുന്നു
അരവിന്ദേട്ടൻ. നോക്കി കണ്ണുരുട്ടി പേടിപ്പിക്കുവാ. ഞാൻ എന്തെ എണ്ണ മട്ടിൽ
പുരികം പൊക്കി.

"സമയം നോക്കെടീ പൊട്ടിക്കാളി. 8:20 ആയി. 9 മണിക്ക് പോണ്ടേ നിനക്ക്?"

ശെരിയാണല്ലോ. അപ്പോഴാണ് പോവേണ്ട കാര്യത്തെ പറ്റി ഓർമ. അവരെ


മൂന്നുപേരെയും അകത്തേക്ക് ഓടിച്ചുവിട്ട് വേഗം അടിച്ചുവാരി. നീങ്ങാത്ത
ഇലയോക്കെ പെറുക്കി മുറത്തിൽ ഇട്ട് എല്ലാം കത്തിക്കാൻ കൊണ്ടിട്ടു. എന്നിട്ട്
റൂമിലേക്ക് ഓടിപ്പോയി.

0 


_________________________________________________
 💕 അവൾ 💕💕 part 1  

ഞാൻ ആണ് കീർത്തി. ഒരു വക്കീൽ ആണ്. നാട്ടിൽ തന്നെയുള്ള ഒരു


വക്കീലിന്റെ ജൂനിയർ ആണ്. ഒരു അമ്മയുണ്ട്. പാവം ആണ്. ചെല നേരത്ത് ട്ടോ
😜 . അമ്മയുടെ പേര് ജാനകി. വേറെ പണിയൊന്നും ഇല്ലാത്തോണ്ട് വീട്ടിൽ
കുത്തിയിരിക്കുന്നു. അച്ഛൻ രാഘവൻ. പഴയ ബിസിനസ്‌ സിംഹം. ബിസിനസ്‌
ഒക്കെ പൊട്ടിയപ്പോ ആകെ തളർന്നു. വീട്ടിൽ അമ്മയുടെ സെയിം പണി.

ഒരേ ഒരു ഏട്ടൻ. കാർത്തിക് എന്ന കണ്ണേട്ടൻ. SI ട്രെയിനിങ് കഴിഞ്ഞ് ദാ ലാൻഡ്


ചെയ്തേക്കുന്നു. പിന്നെ വീട്ടിൽ ഒരാൾ കൂടിയുണ്ട്. അരവിന്ദേട്ടൻ. എന്റെ
അമ്മായിയുടെ മോനാ.

അച്ഛന്റെ ബിസിനസിന്റെ മാസ്റ്റർ ബ്രെയിൻ മാമൻ ആണ്. അതായത്


അമ്മായിയുടെ ഭർത്താവ്. അവർ രണ്ടുപേരും രണ്ട് വർഷം മുന്നേ ഒരു
ആക്‌സിഡന്റിൽ മരിച്ചു. അതോടെ അരവിന്ദേട്ടൻ പഠിപ്പ് നിർത്തി പണിക്ക്
പോവാൻ തുടങ്ങി.

ഏട്ടൻ SI ആവണം എന്ന് പറഞ്ഞ് പോയിട്ട് ഒന്നര വർഷം ആയി. അന്ന് തൊട്ട്
വീട്ടിലെ എല്ലാ ചെലവും ഞങ്ങടെ തലയിൽ ആണ് ; എന്റേം അരവിന്ദേട്ടന്റേം.

ഇത് എന്റെ കഥയാ. So, പോയാലോ 😁?

___________________________________________________

റെഡിയായി താഴെ വന്നപ്പോ ഏട്ടനും അരവിന്ദേട്ടനും കാര്യമായിട്ട് കത്തിയിൽ


ആണ്. ബാഗും സ്കൂട്ടിയുടെ ചാവിയും ഫോണും മേശപ്പുറത്തുവെച്ച് കൈയിൽ
ഉള്ള കറുത്ത കോട്ട് വെളുത്ത ചുരിദാർ ടോപിന് മേലെ എടുത്തിട്ടു.

"അമ്മാ... എന്റെ ചോറ്...."

കൊട്ടിടുന്നതിനിടയിൽ അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞു. കേട്ടപ്പോ തന്നെ


അമ്മ ഒരു കവർ കൈയിൽ തന്നു. അത് ജസ്റ്റ്‌ഒന്ന് തുറന്നുനോക്കി ബാഗിൽ വച്ചു.

"അമ്മാ... ഞാൻ പോവാ ട്ടാ.... അരവിന്ദേട്ടാ വാ....."

ഞാൻ വിളിച്ചതും അരവിന്ദേട്ടൻ വന്ന് വണ്ടിയിൽ കേറി.

"എന്തേലും
0 കഴിച്ചിട്ട് പോടീ പെണ്ണേ...." 


 💕 അവൾ 💕💕 part 1  
വണ്ടിയെടുത്തുപോവുമ്പോൾ അമ്മ പൊറകീന്ന് വിളിച്ച് പറയുന്നുണ്ട്. ഞാൻ
മൈൻഡ് ചെയ്യാതെ വണ്ടി മുന്നോട്ട് തന്നെ ഓടിച്ചു. ജംഗ്ഷനിൽ എത്തിയതും
അരവിന്ദേട്ടനെ അവിടെ ഇറക്കി നേരെ ഓഫീസിലേക്ക് വിട്ടു.

ഗേറ്റ് കടന്ന് വന്ന് വീടിന്റെ മുന്നിൽ വണ്ടി പാർക്ക്‌ ചെയ്ത് ബാഗ് കൈയിൽ
എടുത്ത് ഫോണിൽ സമയം നോക്കി. 9:05 ആയി. ഭാഗ്യം ലേറ്റ് ആയില്ല എന്ന്
മനസ്സിൽ പറഞ്ഞ് വീടിനുള്ളുലേക്ക് കേറി.

അഡ്വക്കേറ്റ് ശ്രീനിവാസൻ സാറിന്റെ വീട് തന്നെയാണ് ഓഫീസും. ഓഫീസിൽ


പോയി ബാഗ് വച്ച് ഫയൽ എടുത്ത് സാറിന്റെ അടുത്തേക്ക് നടന്നു. അവിടെ
പോയപ്പോ സർ ബ്രേക്ഫാസ്റ് കഴിക്കുന്നതുകണ്ട് തിരിഞ്ഞ് വന്നപോലെത്തന്നെ
തിരിഞ്ഞ് നടക്കാൻ ആഞ്ഞതും പിന്നിൽ നിന്ന് വിളി കേട്ടു.

"കീർത്തി. ഓടേണ്ട....."

ഞാൻ തിരിഞ്ഞ് നിന്ന് വൃത്തിയായി ഒന്ന് ഇളിച്ചു 😁 . എന്നെ കണ്ടതും


പുള്ളിയുടെ ഭാര്യ ലീല എന്റെ അടുത്തേക്ക് വന്നു.

" മോള് വല്ലതും കഴിച്ചോ? "


"മ്മ്ഹ്.... 😏 എവിടന്ന്. ഇവിടെ കൊണ്ടിരുത്ത്."

ലീലാമ്മ എന്നോട് ചോദിക്കുന്നതുകേട്ട സർ തന്നെ ആണ് ഉത്തരം പറഞ്ഞ്. സർ


പറയുന്നത് കേട്ട് ലീലാമ്മ എന്നെ പിടിച്ചുവലിച് കൊണ്ടുപോയി സാറിന്റെ
അടുത്തുള്ള സീറ്റിൽ ഇരുത്തി. എനിക്ക് ആഹാരം വിളമ്പിതന്നു. വേറെ
വഴിയില്ലാതെ കഴിച്ചോണ്ടിരുന്നു.

"അവൻ എവിടെ..? കഴിക്കാൻ വിളിച്ചിട്ട് വാ..."


സർ ലീലാമ്മയോട് പറഞ്ഞതും ലീലാമ്മ സ്റ്റെപ് കയറി മുകളിലേക്ക് പോയി.
കുറച്ച് കഴിഞ്ഞ് തിരിച്ചുവന്നു.

"എവിടെ...?"
"ഇപ്പൊ വരും."
"മ്മ്.... കീർത്തിമോളെ..."
ഇടക്ക് സർ എന്നെ വിളിച്ചു.
"ഗൗതം വന്നിട്ടുണ്ട്... 😊"

അത്
 0 കേട്ടതും കഴിച്ചുകൊണ്ടിരുന്ന ആഹാരം
 നെറുകിൽ കേറി. മനസ്സ് ഒന്ന്

പകച്ചു 😱.
 💕 അവൾ 💕💕 part 1  

തുടരും.

ഞാൻ വീണ്ടും വന്നു പുതിയ കഥയും കൊണ്ട്. കട്ടക്ക് കൂടെ നിന്നോണേ 😁..

കമന്റ്‌മുഘ്യം ബിഗിലേ... 🙏

റേറ്റ് ചെയ്യൂ : " 💕 അവൾ 💕💕 part 1 " ഷെയര്‍

 

റിവ്യൂസ് കാണൂ

രചനയുടെ അടുത്ത ഭാഗം ഇവിടെ വായിക്കൂ

💕 അവൾ 💕💕 part 2
സാന്ദ്ര സാന്റി "മാലാഖ 🧚💕💕"
 5

"ഗൗതം വന്നിട്ടുണ്ട്... 😊" അത് കേട്ടതും കഴിച്ചുകൊണ്ടിരുന്ന


ആഹാരം നെറുകിൽ കേറി. മനസ്സ് ഒന്ന് പകച്ചു 😱. പതിനാല്
വർഷങ്ങൾക്ക് ശേഷമാണ് ആ പേര് കേൾക്കുന്നത്. അന്ന്

 ഡൗ​ണ്‍ലോഡ്

 അടുത്ത ഭാഗം വായിക്കൂ

0 

You might also like