You are on page 1of 2

വിവാഹ നിശ്ചയ ശുശ്രൂഷ

മനസമ്മതം നടത്തേണ്ട ഹാളിൽ ഇരുവീട്ടുകാരും ക്ഷണിക്കപ്പെട്ടവരും


എത്തിക്കഴിയുമ്പോൾ സഭാശുശ്രൂഷകൻ എല്ലാവരെയും ഹാളിലിലേക്കു
ക്ഷണിക്കണം. തുടർന്ന് ഒരു സ്തോത്ര ഗാനം ആലപിക്കേണം ................................

എല്ലാവരും അകത്തു പ്രവേശിച്ചു കഴിഞ്ഞാൽ സഭാ ശുശ്രൂഷകൻ


പ്രാർത്ഥിക്കണം. തുടർന്ന് പരിശുദ്ധാൽമാവിന്റെ പാട്ടു പാടണം .................

എല്ലാവരും ഇരുന്നശേഷം സഭാ ശുശ്രൂഷകൻ മുഖവുര പറയണം . എല്ലാവരും


വന്നിരിക്കുന്ന ശുശ്രൂഷെയ്ക്കുറിച്ചു സൂചിപ്പിച്ച ശേഷം .... (നമ്മുടെ
സഹോദരനായ ജോയിയുടെയും, മെറ്റിയുടെയും മകൾ ജോമീസും ,
നെൽസനന്റെയും ,സീനയുടെയും മകൻ മിഥുനും തമ്മിലുള്ള വിവാഹ
നിശ്ചയത്തിനാണ് നാം ഇവിടെ സന്നിഹിതരായിരിക്കുന്നത്) .

തുടർന്ന് എല്ലാവരും ഇവിടെ സുരക്ഷിതമായി കടന്നുവരുവാൻ അവസരം


ഒരുക്കിയ ദൈവത്തെ സ്തുതിക്കുകയും, സന്നിഹിതരായിരുന്ന എല്ലാവര്ക്കും
സ്വാഗതമരുളുകയും ,വിശിഷ്ടാഥിദികളായ വരന്റെ ശുശ്രൂഷകന്മാരായ
..................................പാസ്റ്റർക്കും , ....................................................പാസ്റ്റർക്കും സ്വാഗതം
അരുളുന്നു.

ഇതേ തുടർന്ന് ഇവിടെ എല്ലാവരെയും ക്ഷണിച്ചുവരുത്തിയിരിക്കുന്നതിന്റെ


ഉദേശ്യം വധുവിന്റെ പിതാവ് ജോയി എഴുന്നേറ്റു നിന്ന് പരസ്സ്യമായി
പ്രസ്താവിക്കേണം.

പറയേണ്ടുന്ന കാര്യങ്ങൾ ........." ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ


പ്രീയപ്പെട്ടവർക്കും , ബഹുമാന്ന്യരായ കർത്തൃദാസന്മാർക്കും എല്ലാ
ദൈവമക്കൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ വന്ദനം അറിയിക്കുന്നു.
എന്റെ മകൾ ജോമീസും, എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ
രാമേശ്വരം വില്ലെജിൽ, അറക്കൽ വീട്ടിൽ നെൽസനെന്റയും, സീനയുടെയും
മകൻ മിഥുനുമായി ഒരു വിവാഹാലോചന വന്നു. ഞങ്ങൾ ഇരു
വീട്ടുകാരും,സംസാരിച്ചു വിവാഹം സംബന്ധിച്ചുള്ള വിഷയങ്ങൾക്ക് തമ്മിൽ
ഒരു ധാരണയിലായിട്ടുണ്ട്. അത് സംബന്ധിച്ചു അന്തിമമായ ഒരു
തീരുമാനത്തിലെത്തുവാനാണ് നിങ്ങളെ ഏവരെയും ക്ഷണിച്ചു
വരുത്തിയിരിക്കുന്നത്"

അപ്പോൾ "നിങ്ങൾ ഏത് ധാരണയിലാണ് എത്തിയിരിക്കുന്നത്എന്ന് " - സഭാ


ശുശ്രൂഷകൻ ചോദിക്കണം.
വിവാഹസ്ഥലം, വിവാഹത്തീയതി, വിവാഹസമയം, ഇത്രയും കാര്യങ്ങൾക്കു
പരസ്യമായ ഒരു മറുപടി കിട്ടണം.

ഈ കാര്യങ്ങൾക്കു വരന്റെ ഭാഗത്തുള്ളവർക്കും പൂർണ്ണസമ്മതമാണോ എന്ന്


സഭാ ശുശ്രൂഷകൻ അവരോടും ചോദിക്കണം.

"അതേ " എന്ന മറുപടി ലഭിച്ചാലുടൻ - മണവളെന്നേയും മണവാട്ടിയെയും


എഴുന്നേൽപ്പിച്ചു നിർത്തണം.

വധു വരൻ മാരെ പരിചയപ്പെടുത്തിയ ശേഷം ഇരുവരുടെയും


മാതാപിതാക്കന്മാരെയും എഴുന്നേല്പ്പിച്ചുനിർത്തി പരിചയപ്പെടുത്തി
കൊടുക്കണം.

ഇതിനു ശേഷം ഇരു വീട്ടുകാരും ചേർന്ന് വിവാഹ നിച്ഛയരേഖ


എഴുതിയശേഷം അത് പരസ്യമായി ഏവരെയും വായിച്ചു കേൾപ്പിക്കേണം.

രേഖ വായിപ്പിച്ചശേഷം വദൂ വരന്മാരുടെ പിതാക്കന്മാരും, സാക്ഷികളും, സഭാ


ശുശ്രൂഷകനും രേഖയിൽ ഒപ്പിടണം.

ഇതേ തുടർന്ന്- വദു വരന്മാരുടെ പിതാക്കന്മാർ തമ്മിൽ രേഖ കൈമാറുക.

രേഖ കൈമാറി കഴിഞ്ഞ ശേഷം വധു വിന്റെ ശുശ്രൂഷകൻ ദൈവവചനത്തിൽ


നിന്നും 15 മിനിട്ടു വചന ശുശ്രൂഷ ചെയ്യണം.

തുടർന്ന് വരന്റെ ശുശ്രൂഷകൻ പ്രാർത്ഥിച്ചു, ആശിർവാദം പറഞ്ഞു ശുശ്രൂഷ


അവസാനിപ്പിക്കുക.

തുടർന്ന് - ഒരു സമാപന ഗാനം പാടി പരിപാടി അവസാനിപ്പിക്കുക.

You might also like