You are on page 1of 3

പ്രണയം എന്നും എഴുത്തിനോടും അമ്മുനോടും

Rising star · 12 hrs


അവൾ അവനെ തന്നിലേക്ക് ചേർത്തു പിന്നെ പേമാരിയായി അവനിലേക്ക്‌പെയ്തിറങ്ങിയത് ചുംബനങ്ങളായിട്ടായിരുന്നു.
"അമ്മു.... "
"എന്തോ .. "
"ഇന്ന് ന്തേ അമ്മുന്റെ ഉമ്മ ഇത്ര ചൂട്? "
"അതോ.... "
"ആ... "
"അത്.....
ഹേയ് വനമാലി...,
പ്രണയം കൊണ്ട് നനഞ്ഞ എന്റെ കൺപീലികൾ നിന്റെ നെറുകയിൽ മയില്പീലിയാവുകയാണ്,
ഒരു തലോടലിനായി തുടിക്കുകയാണ്, ഒരു ചുംബനത്തിനായ്.......... "
അവൾ പറഞ്ഞ് പൂർത്തിയാക്കും മുൻപ് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു. അന്ന് അവന്, അമ്മു അതുവരെ
കണ്ടിട്ടില്ലാത്ത ഒരു കൗതുകം ആയി മാറി. അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി ആർദ്രമായി വിളിച്ചു,
"അമ്മു.... "
"മ്മ്മ്മ്... "
"കിച്ചന് ഇന്ന് അമ്മുനോട് വല്ലാത്ത ഇഷ്ടം തോന്നാ "
"അതെയോ? "
"മ്മ്മ് "
"വല്ലാത്ത ഇഷ്ടം തോന്നിയാൽ ന്താ ചെയ്യാ? "
"ഒത്തിരി ഉമ്മ വെക്കും "
"പിന്നെയോ...? "
"പിന്നെ ന്താ ചെയ്യാ ന്നു കിച്ചന് അറിയില്ല്യേ...,
ന്തൊക്കെയോ ചെയ്യാൻ തോന്നാ. "
"ന്റെ കിച്ചന് ന്ത് ചെയ്യാനാ തോന്നുന്നേ അതൊക്കെ ചെയ്‌തോളൂ. ദേ ഈ അമ്മു ഇത്ര ചേർന്ന് നിൽക്കുവല്ലേ "
"നിലാവുലഞ്ഞ സന്ധ്യയിൽ
വരാതെ വന്നു മാധവം
പരാഗരാഗ വേണുവിൽ
സ്വരാമൃതം ചുരത്തുവാൻ "
"ആഹാ
ന്നിട്ടോ...? "
"കുങ്കുമം കുതിർന്ന നിന്റെ
പൂംചുണ്ടിൽ മുത്തമിട്ട്
മുടി നീളേ പൂ വിരിച്ചു
പരിഭവകിളി ചിറകടിക്കുന്ന
മിഴികൾ തഴുകി
മൊഴിയിൽ മുഴുകി
സുഖരസലയ ലഹരികളുടെ
യമുനയിൽ മദമധുകണം നുകരാം "
"അതെയോ?
ന്നിട്ട് മധുകണം കിട്ടിയോ? "
"അമ്മു തന്നില്ല്യല്ലോ "
അവൾ മെല്ലെ അല്പം ഒന്ന് നിവർന്ന് അവന്റെ ചെവിയിലേക്ക് എത്തി പതിയെ ചോദിച്ചു
"അമ്മു തരട്ടെ? "
"മ്മ്മ്മ് "
"ആദ്യമായ് നിൻ കൺപൂവിളക്കിൽ
എൻ പ്രേമം ആർദ്രനാളമാക്കി ഞാൻ
പിന്നെ ഞാൻ നിൻ തൃക്കാൽക്കൽ വീഴും
വെൺചന്ദനകുഴമ്പു തുള്ളിയായ്
രാത്രി നേരം നിൻ മാറിൽ മിന്നും
സുഗന്ധമാല്യമായ് തലോടവേ
ഞാൻ കൊതിക്കും നിൻ പാട്ടിലേതോ
സല്ലാപഗംഗപോൽ തുടിക്കുവാൻ "
അവൾ ഒരു നനുത്ത മഴയായി അവനിലേക്ക്‌പെയ്തു തുടങ്ങിയതും, ആ നനുത്ത മഴയുടെ കുളിരിൽ ഒരു പേമാരി ആയി
അവൻ അവളിലേക്ക്‌പെയ്തിറങ്ങി.
അവരുടെ പ്രണയമഴ തോർന്നപ്പോൾ അവൾ അവന്റെ മാറോട് ചേർന്ന് കിടന്ന് അവനെ മെല്ലെ വിളിച്ചു,
"കിച്ചാ... "
"മ്മ്മ് "
"ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നമുക്ക് കൺപീലികളായി പിറക്കണം. നിമിഷം തോറും ചുംബിച്ചു ചുംബിച്ചു ഒടുവിൽ ഒരു നാൾ
വേർപെടാനാവാതെ ഒന്നുചേരണം "
അവൻ ഉറങ്ങിയത് അറിയാതെ അവൾ അവന്റെ മാറോട് ചേർന്ന് കിടന്ന് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.
ഇടയ്ക്കെപ്പോഴോ അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് അവൾ അറിഞ്ഞത് അവൻ ഉറങ്ങി കഴിഞ്ഞു എന്ന്,
"ആഹാ ഉറങ്ങിയോ ന്റെ കിച്ചൻ?
ഉറങ്ങികോളൂട്ടോ "
പുലരുംവരെ അവൾ അവനെ നോക്കി ഉറങ്ങാതെ കിടന്നു.
"കിച്ചാ...
എഴുന്നേൽക്കു,
പുലർച്ചെ ആയിരിക്കുണു
ഒന്ന് എഴുന്നേൽക്കു ന്റെ കിച്ചാ
ഈശ്വരാ ഓപ്പോൾ എങ്ങാനും ഈ വഴിവന്നാൽ ആകെ കുഴപ്പം ആവുല്ലോ "
അവൾ അവനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു. പതിവ് പോലെ അമ്മുനോട് സംസാരിച്ചിരിക്കാനും
അവളുടെന്നു ഉമ്മ വാങ്ങാനും വന്നതാണ് കിച്ചൻ. എന്നാൽ കഴിഞ്ഞ രാത്രി അവരുടെ സംസാരം അതിര് കടന്നപ്പോൾ
അമ്മു എല്ലാ അർത്ഥത്തിലും കിച്ചന്റെ ആയി കഴിഞ്ഞിരുന്നു.
ആരേലും വന്നു കിച്ചനെ ഇവിടെ കണ്ടാൽ ഉണ്ടാകുന്ന ഭൂകമ്പത്തെ കുറിച്ച് ആലോചിച്ചു അമ്മു അവനെ വിളിച്ചുണർത്താൻ
ശ്രമിക്കുമ്പോൾ അവൻ ആട്ടെ തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ഉറങ്ങുന്നതല്ലാതെ എഴുന്നേൽക്കാൻ യാതൊരു ഉദ്ദേശവും
ഇല്ല. വിളിച്ചു ക്ഷമ നശിച്ച അമ്മു ഒരു കുടം വെള്ളം കൊണ്ടുവന്ന് അവന്റെ തലയിൽ ഒഴിച്ചു. വെള്ളം വീണ പാടേ ചാടി
എഴുന്നേറ്റ് ചോദിച്ചു,
"മ്മ്മ്..... ന്തിനേ അമ്മു കിച്ചനെ വെള്ളം ഒഴിച്ചേ? "
"ഒഴിക്കാണ്ട് പിന്നെ,
എത്ര നേരായി ഞാൻ വിളിക്കുന്നു?
അതേയ്... കിച്ചാ...
വെളിച്ചം വീണു തുടങ്ങിട്ടോ, വേഗം പൊയ്ക്കോളൂ
ഇല്യാച്ചാൽ ആരേലും കാണും
ന്നിട്ട് വേഗം കുളി കഴിഞ്ഞ് അമ്പലത്തിൽ പൊയ്‌ക്കോളൂട്ടോ . ഇപ്പൊ തന്നെ നന്നേ വൈകിയിരിക്കുന്നു "
"കിച്ചന് എഴുന്നേൽക്കാൻ തോന്നുന്നില്യ അമ്മുവേ "
"ന്തോന്നാ?
എഴുന്നേൽക്കാൻ തോന്നുന്നില്ല്യാന്നോ? "
"മ്മ്മ് "
"ദേ കിച്ചാ കളിക്കല്ലേ...
എഴുന്നേറ്റു പോയി കുളിച്ച് അമ്പലത്തിൽ പോകാൻ നോക്കൂട്ടോ "
കിച്ചൻ പോണില്ല്യ
നിക്ക് എഴുന്നേൽക്കാൻ തോന്നുന്നില്യ. അമ്മുഉം വായോ ഇവിടെ കിടക്ക്‌"
" ഈശ്വരാ ഇവൻ ഇത് എല്ലാപേരെയും അറിയിക്കും
ഇക്ക് ഏത് നേരത്ത് തോന്നിയോ ആവോ "
അമ്മു അടക്കം പറഞ്ഞു.
"അമ്മു വായോ "
"ദേ കിച്ചാ.. ഞാൻ കുളക്കടവിലേക്കു പോവാട്ടോ
വരുന്നുണ്ടോ നീയ്? "
"ന്നെ നീയ് ന്നു വിളിക്കണ്ടാ "
"അയ്യോ.... ശെരി......
വരുന്നുണ്ടോ കാർണോർ? മതിയോ? "
"ആ.. "
"എഴുന്നേറ്റു വായോ "
എന്ന് പറഞ്ഞിട്ടവൾ വാതിലിനടുത്തേക്കു നടന്നു.
"അമ്മു.... പോവല്ലേ... "
"മ്മ്മ്?
ന്തേയ്‌? "
(തുടരും )

You might also like