You are on page 1of 6

Install

മായാമൊഴി 💖 01

ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന ചുവന്ന ദ്രാവകത്തിലേക്ക് നുരയുന്ന സോഡാ ആദരവോടെ


ചേർക്കുന്നതിനിടയിലാണ് റൂം ബോയുടെ പിറകേ അറക്കുവാൻ കൊണ്ടുപോകുന്ന
മൃഗത്തെപ്പോലെ അവൾ അറച്ചറച്ചു കയറിവന്നത്.
ഗ്ലാസ്സിലെ നുരയുന്ന ദ്രാവകം ചുണ്ടോടു ചേർക്കുന്നതിടയിൽ അയാൾ തലയുയർത്തി
വിരണ്ടഭാവത്തോടെ ഭയവിഹ്വലമായ മിഴികളോടെ അകത്തേക്കു കയറുന്ന അവളുടെ
മുഖത്തേക്ക് പാളിനോക്കി.
ചുണ്ടിലും നഖങ്ങളിലും കടും നിറങ്ങളിലുള്ള ചായവുംതേച്ചു ഷാമ്പൂ തേച്ചു പാറിപ്പറക്കുന്ന
മുടിയിഴകളുമുള്ള ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചതെങ്കിലും മുമ്പിലെത്തിപ്പെട്ടത് നേരേ
വിപരീതമായിരുന്നു.
ഭംഗിയായി ഞൊറിഞ്ഞുടുത്ത ഇളം ചുവപ്പ് നിറത്തിലുള്ള വിലകുറഞ്ഞകോട്ടൺ സാരിയും എണ്ണ
പശിമയിൽ മെടഞ്ഞു കെട്ടിയ നീളൻ മുടിയും നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടുമൊക്കെയുള്ള
ഇരുനിറക്കാരിയായ ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ടം തോന്നുന്നഒരു മുപ്പതുവയസിൽ
താഴെപ്രായം തോന്നുന്ന ഒരു ഗ്രാമീണസുന്ദരി….!
രണ്ടുകൈകളിലും സാരിക്കു ചേർന്ന നിറത്തിലുള്ള പ്ലാസ്റ്റിക് വളകളും കഴുത്തിൽ നൂൽ
വണ്ണത്തിലുള്ള സ്വര്ണത്തിന്റേതാണെന്നു തോന്നുന്നു മാലയുമണിഞ്ഞിട്ടുണ്ടു.
ഇത്തരക്കാരുടെ ബ്രാൻഡായ മുല്ലപ്പൂവോ കനാകാംമ്പരമോ ഒന്നും തലയിൽ ചൂടിയിട്ടില്ല ……!
പകരം മുടിയുടെ തുമ്പിൽ പുറമേപൂമ്പാറ്റയുടെ ചിത്രമുള്ള റബ്ബർബാൻഡ്‌
കുടുക്കിയിട്ടിരിക്കുന്നു…..!
എന്തിന്……

അത്തരക്കാർ എപ്പോഴും കൂടെ കരുതാറുള്ള വാനിറ്റിബാഗോ പ്ലാസ്റ്റിക് സഞ്ചിയോ ഒന്നുമില്ല


കൈയിൽ ആകെ മൊബൈൽ സൂക്ഷിക്കുവാൻ പാകത്തിലുള്ള ചെറിയൊരു പാഴ്സ്
മാത്രമേയുള്ളൂ……
കണ്ണുകളിൽ ഭയമാണെങ്കിൽ മൊത്തത്തിൽ നോക്കിയാൽ ഒരു തരം നിസംഗത.

മുഖവും രൂപവും കണ്ടാൽതന്നെ അഷ്ടിക്കു വകകണ്ടെത്തുവാനായി ഈ മാർഗ്ഗം


തെരഞ്ഞെടുത്ത പാവപ്പെട്ട ഏതോ കുടുംബത്തിൽ നിന്നുള്ളതാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ
മനസ്സിലാകുമായിരുന്നു.
അല്ലെങ്കിൽ ഏതോ ആരുടെയോ ട്രാപ്പിൽപെട്ട് അബദ്ധത്തിൽ വഴി തെറ്റിയവൾ…..
റൂംബോയിയുടെ പിറകെ അകത്തുകയറിയ അവൾ അയാളെയൊന്നു ശ്രദ്ധിക്കുകയോ
നോക്കുകപോലും ചെയ്യാതെ പതിയെ മുന്നോട്ടു നടന്നുചെന്നു ഒരു രാത്രിക്കുവേണ്ടി
വിലയിട്ടുവാങ്ങിയവൻ കൊന്നാലും തിന്നാലും വളർത്തിയാലും തനിക്കൊന്നുമില്ലെന്ന
ഭാവത്തിൽ കട്ടിലിന്റെ മറുവശത്ത് ചുമരും ചാരി നിസംഗതയോടെ നിൽക്കുന്നത് ഒളികണ്ണാലെ
അയാൾ ശ്രദ്ധിച്ചു.
“സാർ ഇനി ഞാൻ പൊയ്ക്കോട്ടെ…….”
അയാളെയും അവളെയും മാറിമാറിനോക്കിക്കൊണ്ടു ഒരു വഷളൻ ചിരിയോടെ തലയിൽ
ചറപറമാന്തിക്കൊണ്ടുള്ള റൂംബോയിയുടെ ചോദ്യംകേട്ടപ്പോഴാണ് അയാൾ അവളിൽ നിന്നും
ശ്രദ്ധതിരിച്ചത്.
കണ്ണുകൊണ്ടവളെ ഭോഗിക്കുന്നതിടയിൽ രതിമൂർച്ചയ്ക്കുമുന്നേ രസച്ചരട് പൊട്ടിച്ചതിന്റെ
നീരസത്തോടെ് അവന്റെ മുഖത്തേയ്ക്ക് നോക്കിയശേഷമാണ് മേശയുടെ മുകളിലുണ്ടായിരുന്ന
പാഴ്‌സെടുത്തു തുറന്നു അഞ്ഞൂറ് രൂപയുടെ നോട്ടെടുത്ത് നീരസത്തോടെ നീട്ടിയത്.
“സർ കഴിക്കുവാൻ ഭക്ഷണം വല്ലതും വേണോ…..”

മുറിയിൽ നിന്നും പുറത്തിറങ്ങി വാതിൽ ചാരിയശേഷം വീണ്ടും തുറന്നുകൊണ്ടാണ്


റൂംബോയിയുടെ പതിവുശീലത്തിലുള്ള ചോദ്യം.
തിന്നു തീർക്കുവാൻ വിലകൊടുത്തു വാങ്ങിയ ഒരു പെൺശരീരം അതുപോലെ നിൽക്കുമ്പോൾ
മറ്റൊന്നും വേണ്ടെന്നു പറയാനാണ് ആദ്യം തോന്നിയതെങ്കിലും അവളുടെ മുഖത്തേക്ക്
നോക്കിയപ്പോൾ തീരുമാനം മാറ്റി.
” രണ്ടു ചിക്കൻബിരിയാണി കൊണ്ടുവന്നോളൂ…..
വേഗം വേണം വൈകരുത്…….”
ഭക്ഷണത്തിനു ഓർഡർ കൊടുക്കുന്നത് കേട്ടപ്പോൾ ആദ്യമായി അവളുടെ നേർത്ത ശബ്ദവും
ആദ്യമായി പുറത്തുകേട്ടു.
” എനിക്ക് വേണ്ട ഞാൻ കഴിച്ചു…….”
“ജോലിക്കാർക്ക് കൂലിയുടെ കൂടെ ഭക്ഷണവും കൊടുക്കുന്നതാണ് എൻറെ ശീലം….”
ചിരിയോടെ പറഞ്ഞുകൊണ്ടു അവളുടെ മുഖത്തേക്ക് നോക്കി.
“എന്നെ സംബന്ധിച്ച് ആഹാരം ഒരു വിഷയമേയല്ല കൂലിയാണ് പ്രശ്നം……”
സാരിത്തുമ്പിൽ തെരുപ്പിടിച്ചു തറയിലേക്ക് നോക്കികൊണ്ട് അവളും അതേരീതിയിൽ
തിരിച്ചടിച്ചു. Install
ഇവൾ കാണുന്നതുപോലെയല്ല ആള് കൊള്ളാമല്ലോ ..
നിൻറെ ജാഡ ഞാൻ തീർത്തു തരുന്നുണ്ട് അൽപ്പസമയം കഴിയട്ടെ ……
മനസ്സിൽ അങ്ങനെ ചിന്തിച്ചുകൊണ്ട് അയാൾ വീണ്ടും അവളെ നോക്കി ചിരിച്ചുകൊണ്ടു
പറഞ്ഞു.
” അങ്ങനെ പറയുന്നവർ ഭക്ഷണം കഴിച്ചശേഷം ജോലി ചെയ്താൽ മതി മതിയെന്നാണ് എൻറെ
കാഴ്ചപ്പാട്…..”
അതിനു അവളുടെ ഭാഗത്തുനിന്നും മറുപടിയൊന്നും ഉണ്ടായില്ല
“അവിടെ ഇരിക്കെടോ…….”
അൽപ്പനേരത്തെ നിശബ്ദതയ്ക്കു ശേഷം കട്ടിലിലേക്ക് വിരൽ ചൂണ്ടിയാണ് അയാൾ
പറഞ്ഞത്.
അതുകേട്ടതും അവൾ കട്ടിലിന്റെ കാൽക്കൽ ഒരു പരുങ്ങലോടെ ഓരംചേർന്നിരുന്നുകൊണ്ട്
അസ്വസ്ഥതയോടെ കൈവിരലുകൾ ഞൊട്ടയിടുവാൻ തുടങ്ങി.
ഇടയ്ക്ക് അയാളുടെ മുഖത്തേക്കൊന്നു നോക്കിയപ്പോൾ കണ്ണുകൾ തമ്മിലുടക്കിയതും
വേവലാതിയോടെ മിഴികൾ പിൻവലിച്ചു ക്ഷണനേരത്തിൽ മുഖം താഴ്ത്തുന്നതും കണ്ടപ്പോൾ
മനസിൽ ചിരിപൊട്ടി.
ഇവൾ ഈ ഫീൽഡിൽ ഇറങ്ങിയിട്ട് അധികകാലമൊന്നും ആയില്ലെന്നു തോന്നുന്നു അല്ലെങ്കിൽ
കണ്ണുകളിൽ ക്ഷണിച്ചുവരുത്തിയ കാമവും അറപ്പുളവാക്കുന്ന ശൃംഗാര ചിരിയുമായി ഇതിനു
മുന്നെതന്നെ അവൾ തന്നെ കൈയിലെടുക്കുമായിരുന്നെന്നു അയാൾ മനസ്സിലോർത്തു.
“ഒന്നുമില്ലെങ്കിലും ഈ രാത്രിയിൽ ഒരു മുറിയിൽ ഒരേ കിടക്കയിൽ നമ്മൾ
അന്തിയുറങ്ങുന്നവരല്ലേ അതുകൊണ്ട് ഇങ്ങോട്ടൊന്നു നോക്കേടോ……. പറയുന്ന പണം എണ്ണി
തരുന്നതുകൊണ്ട് ഈ രാത്രിയിൽ നമ്മുക്ക് പരസ്പരം ഒന്നും മറച്ചുവയ്ക്കാനും ഇല്ല
പിന്നെയെന്തിനാണ് ജാഡ….
ഇന്നത്തെ ഒരു രാത്രിക്കു വേണ്ടി നീപറഞ്ഞിരിക്കുന്ന വില നൽകി നിന്നെ ഞാൻ വാങ്ങിയതാണ്
അതുകൊണ്ട് ഈ രാത്രിമുഴുവൻ നിൻറെ ഉടമസ്ഥൻ ഞാനാണ് ഞാൻ പറയുന്നതെന്തായാലും
നീ അനുസരിക്കണം അതാണ് നിന്റെ ബാധ്യത”

ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം പകരുന്നതിനിടയിൽ അശ്ലീല ചിരിയോടെ


പറഞ്ഞുകൊണ്ടയാൾ അവളുടെ മുഖത്തേക്കുനോക്കി.
അതു കേട്ടതും അവൾ മിഴികൾ ഉയർത്തി അയാളെയൊന്നു നോക്കി .
അപ്പോൾ നീണ്ട മിഴികളിൽ നിറയെ നിസ്സഹായതയും ദയനീയതയുമാണെന്നും ഊറിക്കൂടിയ
കണ്ണീരിന്റെ തിളക്കമുണ്ടെന്നും മനസ്സിലായപ്പോൾ അങ്ങനെ പറയേണ്ടായിരുന്നു എന്ന്
അയാൾക്ക് തോന്നി.
” സാരമില്ലെടോ കരയേണ്ട പോട്ടെ……. ഇങ്ങനെയൊന്നും കേൾക്കുവാൻ ശേഷിയില്ലാത്തവർ ഈ
പണിക്ക് ഇറങ്ങരുത് വെറുതെ ഒരു രാത്രിയുടെ മൂഡ് കളയേണ്ട കേട്ടതൊക്കെ
മായ്ച്ചുകളഞ്ഞുകള…….”
അല്പം ഈർഷ്യയോടെയും അമർഷത്തോടെയുമാണ് അങ്ങനെ പറഞ്ഞത്.
അവളുടെ ഇരിപ്പും നോട്ടവും വേഷഭൂഷാദികളും ലാളിത്യവും മുഖത്തെ ശാന്തതയും
കണ്ണുകളിലെ പേടമാനിന്റെതുപോലുള്ള വിഹ്വലതയും ആകാരവടിവിന്റെ ആകർഷകതയും
ഒക്കെ ചേർന്ന് അവളോട് കാമത്തെക്കാൾ ഉപരിയായി ഇഷ്ടം തോന്നുന്നുണ്ടെങ്കിലും
പണമുണ്ടാക്കാനോ ജീവിക്കുവാനോ തെരഞ്ഞെടുത്തമതത്തെക്കുറിച്ച് മാർഗത്തെക്കുറിച്ച്
ആലോചിച്ചപ്പോൾ വല്ലാതെ അറപ്പും തോന്നി.
” നല്ല ആരോഗ്യമുണ്ടല്ലോ ……….
നിനക്ക് വൃത്തികെട്ട ഈ പണിക്കിറങ്ങാതെ വേറെയെന്തെങ്കിലും നല്ല ജോലി ചെയ്തു
ജീവിച്ചുകൂടെ…..
പണത്തിനു പണം സുഖത്തിനു സുഖം അതുകൊണ്ടായിരിക്കുമല്ലോ ഇതു തന്നെ
തിരഞ്ഞെടുത്തത് അല്ലെ…

അങ്ങനെയാണെങ്കിൽ ഇതു തന്നെയാണ് നല്ലത്”


അയാളുടെ ചോദ്യം കേട്ടതും ആദ്യം അവളൊന്നു മന്ദഹസിച്ചു പിന്നെ പരിഹാസത്തോടെ
മുഖത്തേക്ക് നോക്കിക്കൊണ്ടാണ് ചോദിച്ചത്.
” സാധാരണ ഈ ചോദ്യം എല്ലാവരും ഒരു രാത്രിക്ക് വിലപറഞ്ഞു വാങ്ങിയ മാംസപിണ്ഡത്തെ
അതിനും ജീവനുണ്ടെന്ന പരിഗണനപോലും നൽകാതെ കടിച്ചും മാന്തിയും പിച്ചിയും സുഖിച്ചു
തൃപ്തിപ്പെട്ടതിനുശേഷം ഇരുണ്ട മുഖവും ശപിക്കുന്ന മനസ്സുമായി കീശയിൽനിന്ന് പറഞ്ഞുറപ്പിച്ച
വടകയെടുത്തു നൽകുമ്പോൽ അവസാനമാണല്ലോ ചോദിക്കുന്നത്….”
മറുപടിയിൽ ഒരു നിമിഷം എന്തു മറുപടി പറയണമെന്നറിയാതെ അയാൾ പതറിപ്പോയി.
” മനസ്സിലായില്ല തെളിയിച്ചു പറയൂ….”
ചോദിച്ച ശേഷം അവളുടെ മുഖത്തേക്ക് നോക്കി.
” ഒന്നുമില്ല ഞാൻ ഇപ്പോൾ പറഞ്ഞതു തന്നെകാര്യം …..
ചിലരൊക്കെ എല്ലാം തുടങ്ങുന്നതിനുമുൻപ് വിവാഹ വാഗ്ദാനം വരെ നൽകും ……!
പക്ഷേ രാത്രി കഴിഞ്ഞു പിറ്റേന്നു രാവിലെ ഈ ഹോട്ടലിലെ ഇടനാഴിയിൽ മുഖാമുഖം
കണ്ടാൽപോലു ഒരു രാത്രിയുടെ പരിചയത്തിൽ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ മുഖം
തിരിച്ച് നടന്നുകളയും കാരണം രാത്രിയിൽ ഞങ്ങൾ കാമുകിയും ഭാര്യയും ഒക്കെയാണ്…… Install
പകൽ പണത്തിനുവേണ്ടി ശരീരം വിൽക്കുന്ന വേശ്യയും….
മറ്റുള്ളവരുടെ മുന്നിൽവച്ച് എല്ലാവരും സംസാരിക്കുവാൻ പോലും അറപ്പു കാണിക്കുന്ന വെറും
അഭിസാരിക….
നിങ്ങളുടെയൊക്കെ ധാരണ പണം നൽകി താൽക്കാലിക സുഖം തേടിയെത്തുന്ന
നിങ്ങളെപ്പോലുള്ളവരുടെ വാഗ്ദാനത്തിൽ എന്നെപ്പോലെയുള്ളവർ
വീണുപോയിട്ടുണ്ടെന്നായിരിക്കും……
പക്ഷേ ഇതുപോലെ ഗതികെട്ട ജോലിചെയ്യുന്ന ഏതൊരു പെണ്ണിനും നന്നായറിയാം നിങ്ങൾ
നൽകുന്ന കൂലി കിടക്കയിൽ പരമാവധി മുതലാക്കുവാനുള്ള ഒരു ചെപ്പടി വിദ്യ
മാത്രമാണിതെന്നു….
മറ്റുചിലർ എല്ലാം കഴിഞ്ഞു പോകാനിറങ്ങുമ്പോൾ ചെയ്ത ജോലിയുടെ കൂലിക്കായി കെഞ്ചിയും
കാലുപിടിച്ചും ചോദിക്കുമ്പോഴാണ് നിങ്ങൾ ഇപ്പോൾ ചോദിച്ച അതേ ചോദ്യം ചോദിക്കുന്നത്.
” നിനക്ക് വേറെ എന്തെങ്കിലും ജോലി ചെയ്തു അന്തസ്സോടെ ജീവിച്ചുകൂടേയെന്ന്….”
പക്ഷേ നിങ്ങൾ ഒന്നും ചിന്തിക്കാത്ത ഒരു കാര്യമുണ്ട് എന്നെപ്പോലുള്ള പലരും സുഖിക്കുവാൻ
വേണ്ടിയോ ഇഷ്ടത്തോടെയോയല്ല പട്ടിണിയില്ലാതെ ജീവിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ
ഇല്ലാതായപ്പോഴാണ് ഈ വഴി തെരഞ്ഞെടുക്കുന്നുണ്ടാവുക…..
അതിൽത്തന്നെ പലരും രണ്ടോമൂന്നോ മക്കളായ ശേഷം ഭർത്താവ് ഉപേക്ഷിച്ചവരോ ഭർത്താവ്
മരിച്ചുപോയശേഷം ജീവിക്കാൻ നിവൃത്തിയില്ലാതെ ഇങ്ങനെ ആയിപോയവരും ഭർത്താവോ
കമുകനോ ഈ വഴിയിലേക്ക് തിരിച്ചുവിട്ടവരുമൊക്കെയാണ്…..
നിങ്ങൾ ആണെങ്കിൽ സ്വന്തം ഭാര്യയെ വീട്ടിൽ ഉറക്കിക്കിടത്തിയും അവരോട് നുണ പറഞ്ഞും
പണം നൽകി അന്യയായ പെണ്ണിൻറെ. ചൂടും ചൂരും തേടിയെത്തുന്നവരും …..
എന്നിട്ടോ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്ന എന്നെപ്പോലുള്ളവർ വേശ്യകളും പണം നൽകി
ഞങ്ങളെ പ്രാപിക്കുന്ന നിങ്ങളെപ്പോലുള്ള പുരുഷന്മാർ മാന്യന്മാരും….”

ആത്മരോഷത്തോടെ പറഞ്ഞുകഴിയുമ്പോഴേക്കും അയാളുടെ കണ്ണുകൾ മുഴുവൻ കിതപ്പിൽ


ഉയർന്നു താഴുന്ന അവളുടെ വലിയ മാറിടത്തിലായിരുന്നു. .
“ഇങ്ങനെ ഒരാവശ്യത്തിനുവേണ്ടി് ഇന്നുരാത്രിയിൽ നിങ്ങളുടെ കൂടെ ഈ മുറിയിൽ
വന്നതുകൊണ്ടല്ലേ എനിക്ക് ഭക്ഷണം വാങ്ങിത്തരാമെന്ന് നിങ്ങളിപ്പോൾ പറയുന്നതും
നിർബന്ധിച്ചു കഴിപ്പിക്കുവാൻ ശ്രമിക്കുന്നതും അല്ലാതെ ഞാൻ ഒരു വഴി വക്കിൽ
വിശന്നുതളർന്നിരിക്കുകയാനെങ്കിൽ നിങ്ങളെനിക്ക് 250 രൂപയുടെ ബിരിയാണി ഓർഡർ
ചെയ്യുമോ….
കൂടിയാൽ ഒരുപക്ഷെ പത്തുരൂപ പിച്ചപോലെ നീട്ടിത്തരുമായിരിക്കും അല്ലേ…….
നിങ്ങൾക്ക് ആത്മാർത്ഥമായി എനിക്ക് ഭക്ഷണം വാങ്ങിത്തരണം എന്നുണ്ടെങ്കിൽ എല്ലാം
കഴിഞ്ഞു ഞാൻ രാവിലെ പോകുമ്പോൾ എന്റെ വാടകയുടെകൂടെ ബിരിയാണിയുടെ പൈസ
കൂടെ ചേർത്തുതന്നോളൂ എനിക്കു സന്തോഷവും ഉപകാരവുമാകും….”
ആരോടൊക്കെയോ പകതിർക്കുന്നതു പോലെയുള്ള പരിഹാസച്ചിരിയോടെ അവജ്ഞയിൽ
അവളുടെ മറുപടി കേട്ടപ്പോൾ ചൂളിപ്പോയി.
അവളുടെ മുഖത്തേക്കു നോക്കാൻ എന്തോ ഒരു ഭയം അവളുടെ വാക്കുകൾക്കും നോട്ടങ്ങൾ
വല്ലാത്തൊരു മൂർച്ചയുണ്ട് എന്തൊക്കോ കത്തിച്ചുകളയുവാനുള്ള ശേഷിയുണ്ടെന്നും ഒരു
തോന്നൽ…..!
ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു അതുകൊണ്ടുതന്നെ അവളുടെ ചോദ്യങ്ങളിൽ അയാൾ
വിളറിപ്പോയി .
എന്തു മറുപടി പറയണമെന്നറിയാതെ മനസ്സിൽ തപ്പി തടഞ്ഞുകൊണ്ടു കുറേനേരം വെറുതെ
അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

അങ്ങനെ നോക്കിയിരിക്കുമ്പോൾ അവൾക്ക് എന്തോ ഒരു പ്രത്യേക സൗന്ദര്യമുണ്ടെന്നും


അവളോടു തോന്നിയ ഇഷ്ട്ടം കൂടുന്നതായും അയാൾക്കുതോന്നി.
അവളാണെങ്കിൽ അയാൾക്കു മുഖംകൊടുക്കാതെ നിലത്തേക്കു നോക്കികൊണ്ടു കട്ടിലിൽ തല
കുനിച്ചിരിക്കുകയാണ് .
അതിനിടയിൽ രണ്ടു തുള്ളി കണ്ണുനീർ നിലത്തു പാകിയ വിലകൂടിയ ടൈൽസിൽ ഇറ്റുവീഴുന്നതും
കണ്ണാടിച്ചില്ലുകൾപോലെ ചിതറിത്തെറിക്കുന്നതും കണ്ടപ്പോഴാണ്
അതുമുഴുവൻ തന്റെ ഹൃദയത്തിലാണ് കൊള്ളുന്നതെന്നും മനസ്സിൽ എവിടെയോ ഒരു
നൊമ്പരപ്പെട്ടു പക്ഷി കൂടുകെട്ടുന്നതും അയാളറിഞ്ഞത്.
” വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു അങ്ങനെയൊന്നും ചോദിക്കേണ്ട ആയിരുന്നു
വെറുതെ ഒരു രാത്രിയുടെ രസക്കുടുക്ക പൊട്ടിച്ചുകളഞ്ഞു…..”
അയാൾ സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് പ്രാകി.
” നിങ്ങൾ വിവാഹം കഴിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല …….
ഞാൻ വിവാഹം കഴിച്ചതായിരുന്നു പക്ഷേ വിധി…..
വിധിയാണെന്നെ് ഇങ്ങനെയാക്കിയത് മറ്റാരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല…..
എൻറെ ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ എനിക്കൊരിക്കലും ഈ ഗതി വരില്ലായിരുന്നു…….
നിങ്ങൾ ചോദിച്ചില്ലേ നല്ല ആരോഗ്യം ഉണ്ടല്ലോ വേറെ എന്തെങ്കിലും അന്തസ്സുള്ള ജോലി ചെയ്തു
ജീവിച്ചുകൂടെയെന്ന് ……
എനിക്ക് ഒരുമാസത്തിനുള്ളിൽ ഒന്നരലക്ഷം രൂപയുടെ അത്യാവശ്യമുണ്ട് നിങ്ങൾ Install
സഹായിക്കുമോ എങ്കിൽ ഞാൻ ഇന്നുമുതൽ ഇതു നിർത്താം…….”
അതുപോലെ കുറച്ചുമുന്നേ നിങ്ങൾ പറഞ്ഞില്ലേ ആകുമ്പോൾ വേശ്യ ആകുമ്പോൾ പണത്തിനു
പണം സുഖത്തിനു സുഖം പിന്നെന്താ ഇതുതന്നെയാണ് നല്ലതെന്നു……
ഭർത്താവുണ്ടായിട്ടും എത്രയെത്ര ഭാര്യമാർ ഭർത്താവറിയാതെ മറ്റുപുരുഷന്മാരുമായി ബന്ധം
ഉണ്ടാകുന്നു അവരെ നിങ്ങൾ വേശ്യയെന്നു വിളിക്കുമോ അത് ഒരുപക്ഷേ നിങ്ങളുടെ
ഭാര്യയായാലും അങ്ങനെതന്നെ…..
അല്ലെങ്കിൽ നിങ്ങൾ വിവാഹം കഴിച്ചതാണെങ്കിൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ
നിങ്ങളുടെ ഭാര്യയും നിങ്ങളറിയാതെ മറ്റൊരാളെ തേടിപ്പോകില്ലെന്നു നിങ്ങൾക്ക് ഉറപ്പിച്ചു
പറയുവാൻ പറ്റുമോ…..””
അപ്രതീക്ഷിതമായാണ് ചാട്ടുളി പോലെ വീണ്ടും അവളുടെ ചോദ്യം ഉണ്ടായതു.
മറുപടിയില്ലാതെ ഉത്തരം മുട്ടിയവനെപ്പോലെ അയാൾ വീണ്ടും അവളുടെ മുഖത്തേക്കു
മിഴിച്ചുനോക്കിയിരിക്കുന്നതിനിടയിലാണ് ഭക്ഷണവുമായി റൂംബോയി മുറിയിലേക്ക് കയറി
വന്നത്.
അയാൾ പുറത്തിറങ്ങിയയുടനെ അയാൾ മൂന്നാമത്തെ പെഗ്ഗിലേക്കും തണുത്ത വെള്ളം
ചേർത്തുതുടങ്ങി.
” പണം വാങ്ങിസുഖിക്കുവാൻ വേണ്ടി വന്നിരിക്കുന്ന ഞാൻ ചോദിക്കുന്നത് ശരിയല്ലെന്നറിയാം
എങ്കിലും ചോദിക്കട്ടെ എന്തിനാണിങ്ങനെ കുടിക്കുന്നത്…..”
അതുകേട്ടതും ഇതുവരെ ആരിൽനിന്നും കേൾക്കാത്ത ചോദ്യം കേട്ടതിന്റെ അത്ഭുതത്തോടെ
അയാൾ അവളുടെ മുഖത്തേക്ക് നോക്കി.
“കള്ളും പെണ്ണും എന്റെ ലഹരിയാണെന്നു കൂട്ടിക്കോ……”
വേശ്യയുടെ ചാരിത്യപ്രസംഗമെന്നുകേട്ടിട്ടേയുള്ളൂ ……ഇതൊരുമാതിരി
അതുപോലെയായിപ്പോയി….”
എങ്കിലും അവളെ പ്രകോപിപ്പിക്കുവാനായി പരിഹാസത്തോടെയും അവജ്ഞയോടെയുമാണ്
മറുപടി പറഞ്ഞത്.
അതിനയാൾ മറുപടി പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.
“അല്ല ഇതുവരെ നിന്റെ പേരുപറഞ്ഞില്ലല്ലോ…..”
പെട്ടെന്നെന്തോ ഓർത്തതുപോലെയാണ് ഗ്ലാസ്സിലുള്ള മദ്യം ഒരിറക്ക് കുടിച്ചശേഷം അയാൾ
ചോദിച്ചത്.
“മായ….”
“മായ…..കാണുന്നതുപോലെ സൗന്ദര്യമുള്ള പേരും…..”
അവളുടെ മുഖത്തേക്ക് നോക്കി കണ്ണിറുക്കികൊണ്ടു പറഞ്ഞു.
അതുകേട്ടപ്പോൾ അവളുടെ മുഖത്തൊരു മനോഹരമായ പുഞ്ചിരി വിടരുന്നതും പതിയെ
കൊഴിയുന്നതും അയാൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയായിരുന്നു.
അവളെയൊന്ന് നെഞ്ചോടു ചേർക്കണമെന്നും മൂർധാവിൽ ചുണ്ടമർത്തണമെന്നും അദമ്യമായ
മോഹം തോന്നിയെങ്കിലും പണിപ്പെട്ടു അടക്കിനിർത്തി.
“നീ ഭക്ഷണം കഴിക്കുന്നില്ലേ…….
വാ നമുക്കൊരുമിച്ചു കഴിക്കാം…..
സമയം വിലപ്പെട്ടതാണ് കളയുവാനുള്ളതല്ല…..
ഇപ്പോൾ തന്നെ പാതിരാവായി…”
മേശയിലുള്ള ബാക്കിമദ്യമടങ്ങിയ കുപ്പിയും ഗ്ലാസും മേശയുടെ അരികിലേക്ക് മാറ്റിവച്ചുകൊണ്ടു
അയാൾ ദ്വയാർത്ഥത്തോടെ അവളെ ക്ഷണിച്ചു.
“”എനിക്കു ഇപ്പോൾ വേണ്ട നിങ്ങൾ കഴിച്ചോളൂ….”
പറഞ്ഞുകൊണ്ടവൾ കട്ടിലിൽനിന്നും എഴുന്നേൽക്കുന്നതും സാരിയുടെ തുമ്പെടുത്തു ഏളിയിൽ
തിരുകിയശേഷം മേശക്കടുത്തേക്കുവന്നു മദ്യത്തിന്റെകൂടെ കഴിച്ചിരുന്ന ഭക്ഷണാവശിഷ്ടങ്ങളും
വെള്ളത്തിന്റെ ഒഴിഞ്ഞകുപ്പിയും പൊറുക്കിമാറ്റി മേശതുടച്ചുവൃത്തിയാക്കുന്നതും കണ്ടപ്പോൾ
അവളൊരു വേശ്യായല്ല തന്റെ ഭാര്യയാണ് ഒരുരാത്രിയിൽമാത്രം തന്നോടൊപ്പമുള്ള ഭാര്യ….!
അങ്ങനെയാണ് അയാൾക്കപ്പോൾ തോന്നിയത്….!
അതേ നിമിഷംതന്നെ ഈയൊരു രാത്രിയിൽ സുഖിക്കുവാൻവേണ്ടി താൻ
വടകയ്ക്കെടുത്തിരിക്കുന്ന തനിക്കുമുന്നേ എത്രയോ പേരുമായി വിയർപ്പും രേദസും
പങ്കിട്ടിരിക്കുന്ന പണത്തിനുവേണ്ടി ശരീരം വിൽക്കുന്ന വൃത്തികേട്ട വെറുമൊരു പെൺശരീരം
മാത്രമാണ് അവളെന്നോർക്കുമ്പോൾ വല്ലാത്തൊരു അറപ്പും മനസ്സിൽ
നുരച്ചുപൊന്തുന്നുമുണ്ടായിരുന്നു.
മേശവൃത്തിയാക്കിയശേഷം അതിനുമുകളിൽ പേപ്പർവിരിച്ചശേഷം പാർസലായി
കൊണ്ടുവന്നിരിക്കുന്ന ഭക്ഷണപൊതി ശ്രദ്ധയോടെ തുറന്നു മേശയിൽ നിരത്തിവയ്ക്കുന്നതും
മദ്യം കഴിച്ചിരുന്ന ഗ്ലാസ്സുകഴുകിയശേഷം കുടിവെള്ളത്തിന്റെ കുപ്പിതുറന്നു കുടിക്കുവാനുള്ള
വെള്ളം പകർന്നുവയ്ക്കുന്നതുമെല്ലാം സാരി എളിയിൽ തിരുകിയ ഒരു നർത്തകിയുടെ
ചലനങ്ങളുടെ ചാരുതയോടെയാണെന്നു അയാൾ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു.
കാരണം അതൊക്കെ അയാൾക്ക് ആദ്യത്തെ അനുഭവമായിരുന്നു…..!
“മായ കഴിക്കുന്നില്ലേ……”
ചോദിക്കാതിരിക്കുവാൻ കഴിഞ്ഞില്ല.
” നിങ്ങൾ കഴിച്ചോളൂ എനിക്കുവേണ്ട…..” Install
അവൾ മനോഹരമായ ചിരിയോടെ നിഷേധിച്ചെങ്കിലും ആ ചിരിക്കിടയിലും അവളുടെ
കണ്ണുകളിൽ പെയ്യാൻ വിതുമ്പിനിൽക്കുന്ന കാർമേഘം മൂടിക്കെട്ടി നിൽക്കുന്നുണ്ടായിരുന്നു.
“മായയ്ക്ക് കൂടെ വാങ്ങിയിട്ടുണ്ട് …..
കഴിച്ചോളൂ പേടിക്കേണ്ട…..
അതിന്റെ പേരിൽ നമ്മൾ ഉറപ്പിച്ച പൈസയിൽ നിന്നും ഞാൻ കുറയ്ക്കുകയൊന്നുമില്ല……
ഇപ്പോൾ കഴിക്കൂ…..
വേണമെങ്കിൽ ഞാൻ ഇത്തിരികൂടെ പൈസകൂട്ടിത്തരാം പോരെ……”
“വേണ്ട എനിക്ക് വേണ്ടാത്തതുകൊണ്ടാണ് നിങ്ങൾ കഴിച്ചോളൂ…..
എനിക്കുവേണ്ടി വാങ്ങിയത് ഞാൻ വീട്ടിൽകൊണ്ടുപോയി കഴിച്ചോളാം….
എനിക്ക് പറഞ്ഞതിൽ അധികം പൈസയൊന്നുംവേണ്ട……
പറഞ്ഞതു തന്നാൽ മതികേട്ടോ…..”
അയാളുടെ ചോദ്യത്തിന് ഒരു നനുത്ത ചിരിയോടെയാണവൾ മറുപടി കൊടുത്തത്.
ആർക്കും ഇഷ്ടം തോന്നുന്ന ചിരി……!ആ ചിരി അതേനിമിഷം തന്നെ സ്വന്തംചുണ്ടുകളിൽ
ഒപ്പിയെടുക്കണമെന്നു തോന്നിയെങ്കിലും വളരെ പണിപ്പെട്ടാണ് മനസിന്റെ ദാഹത്തെ
അടക്കിനിർത്തിയത്…..!
അയാളുടെ ശരീരത്തിലേക്ക് പെട്ടെന്നു രക്തം ഇരമ്പിക്കയറുന്നതുപോലെയും മനസിൽ
വികാരത്തിന്റെ വേലിയേറ്റം നടക്കുന്നതുപോലെയും തോന്നിപ്പോയി.

താൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതു കട്ടിലിലിരുന്നുകൊണ്ടു അവൾ കൗതുകത്തോടെ


വീക്ഷിക്കുന്നതും ഗ്ലാസ്സിൽ നിറച്ചുവച്ചിരിക്കുന്ന വെള്ളം കുടിച്ചുതീർക്കുന്നതിനനുസരിച്ചു
എഴുന്നേറ്റു വന്നു വീണ്ടും നിറയ്ക്കുന്നതും കണ്ടപ്പോൾ അവൾ വെറുമൊരു വേശ്യയല്ല തന്റെ
കാമുകിയോ ഭാര്യയോ അമ്മയോ ആരൊക്കെയോ ആണെന്നു തോന്നിപ്പോകുന്നുണ്ടെന്നു
മനസിലായപ്പോൾ അയാൾ അവളിൽ നിന്നും കണ്ണുകൾ പിൻവലിച്ചുകൊണ്ടു പെട്ടെന്നു
തോന്നിയൊരു കുസൃതിയിൽ മൊബൈൽ ഫോണെടുത്തു അവളുടെ ഫോട്ടോയെടുക്കുവാൻ
തുനിഞ്ഞതും അവൾ വിരണ്ട കാട്ടുമൃഗത്തെപ്പോലെ ഓടിവന്നു ഫോൺ പിടിച്ചുമാറ്റിക്കൊണ്ട്
തടഞ്ഞതും ഒരുമിച്ചായിരുന്നു.
“പ്ലീസ് കിടക്കയിൽ നിങ്ങളെന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ പക്ഷെ ഫോട്ടോയും
വിഡിയോയും എടുക്കരുത്….
അങ്ങനെയെന്തെങ്കിലും ചെയ്താൽ നാളെ രാവിലെയാകുമ്പോഴേക്കും ഞാൻ ഈ മുറിയിൽ
തൂങ്ങിമരിച്ചിരിക്കും.. .
ഉറപ്പാണ്……..”
കൈകൾ കൂപ്പികരഞ്ഞുക്കൊണ്ടാണു പറഞ്ഞതെങ്കിലും അവളുടെ സ്വരത്തിൽ നല്ല ദൃഡതയും
മൂർച്ചയുമുണ്ടായിരുന്നു.
അവളറിയാതെ ഇനിയൊരു ശ്രമംകൂടെ നടത്തിയാൽ അവൾ അങ്ങനെതന്നെ
ചെയ്യുമെന്നയാൾക്ക് മനസിലായി.
പിന്നീട് അയാൾക്ക് ഭക്ഷണം കഴിക്കുവാൻ തോന്നിയില്ല .വേഗം എഴുന്നേറ്റു കുളിമുറിയിൽ കയറി
വാഷ്വൈസിനിൽനിന്നും മുഖം കഴുകിത്തുടച്ചുകൊണ്ടു തിരിസിച്ചെത്തുമ്പോഴേക്കും അവൾ
മേശയിലുള്ള ബാക്കിയായ ഭക്ഷണം എടുത്തുമാറ്റി വീണ്ടും മേശ തുടച്ചു വൃത്തിയാക്കിയശേഷം
ചുളിഞ്ഞുപോയ കിടക്കവിരി ശരിയാക്കുകയായിരുന്നു.

നിതംബചലനങ്ങൾ ആസ്വദിച്ചുകൊണ്ടു അയാൾ കുളിമുറിയുടെ വാതിൽപ്പടിയിൽ അവളുടെ


പ്രവർത്തികൾ സാകൂതം നോക്കിനിന്നു.
പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോൾ് പിന്നിൽ നിൽക്കുന്ന അയാളെകണ്ടതും ആദ്യമായി
അവളുടെ കണ്ണുകളിൽ നാണം വിരിയുന്നതും ലജ്ജയോടെ കട്ടിലിൽ പഴയ സ്ഥാനത്ത്
ഇരിക്കുന്നതും കണ്ടു.
ഷാർട്ടഴിച്ചു ഹാഗാറിൽ തൂക്കിയശേഷം പതിയെ അവളുടെയാടുത്തേക്ക് ചുവടുകൾ
വയ്ക്കുന്നത് കണ്ടയുടനെ മുത്തുമണികൾ ചിതറുന്നതുപോലെ ചിരിച്ചുകൊണ്ടവൾ കുതറിമാറി
എഴുന്നേറ്റു ലൈറ്റുകൾ അണച്ചു.
യാതൊരു ധൃതിയും കാണിക്കാതെ വളരെ പതുക്കെയും ഭാര്യയോടെന്നപോലെ
സ്നേഹത്തോടെയും സൂഷ്മതയോടെയുമാണ് അയാളവളെ തിന്നുവാൻ തുടങ്ങിയത്.
ഒരു പൂമൊട്ടു വിരിയുന്നതുപോലെ അവളിലെ സ്ത്രീത്വം സാവധാനം ഉണരുകയും വിടരുകയും
ഇതളുകൾ വാടികൊഴിയുകയും ചെയ്തു ‌ .
രതിയുടെ ആരോഹണവും അവരോഹണവും കുതിപ്പും കിതപ്പും കഴിഞ്ഞു എപ്പോഴാണ്
മയങ്ങിപ്പോയതെന്നറിയില്ല.
വല്ലാത്തൊരു തലവേദനയും ശരീരവേദനയും തോന്നിയപ്പോഴാണ് അയാൾ ഉണർന്നത്.
കഴിച്ചിരുന്ന മദ്യത്തിന്റെ കെട്ടുവിട്ടുപോയതുകാരണം ആദ്യം എവിടെയാണെന്നോ
എന്താണെന്നോ ഒന്നും മനസ്സിലായില്ല…..!
ഒരു നിമിഷം ഓർമ്മയിൽ ചികഞ്ഞപ്പോഴാണ് രാത്രിയിലെ സംഭവങ്ങൾ ഒന്നൊന്നായി മനസിൽ
തെളിഞ്ഞതും മായയെവിടെയെന്നു വേവലാതിയോടെ തപ്പിനോക്കിയതും.....
Install
തുടരും..... ♥️

Next Chapter

💖🔞
മായാമൊഴി
02
മായാമൊഴി 💖🔞 02
 4.7  3154  15 mins
ജനാല കർട്ടനുകളൊക്കെ
നിവർത്തിയിട്ടതുകൊണ്ടു സ്വിച്ച് ബോർഡിൽ
തെളിയുന്ന ചുവന്ന മങ്ങിയ വെളിച്ചമൊഴികെ
മുറിയിൽ കട്ടപിടിച്ച ഇരുട്ടും…
നിശ്ശബ്ദതയുമായിരുന്നു.
കട്ടിലിനു മുകളിൽ
കറങ്ങുന്ന ഫാനിന്റെ നേർത്ത മൂളൽ മാത്രം

Read Next Part

Mumbai to Mumbai to Kolkata to


Dubai Goa Thailand

from Rs17,936 from Rs3,467 from Rs10,377


More Info More Info More Info

Mobile App Help Center Contact Us Follow us on Social Media

 Writing
 contact@aksharathalukal.in
 Reading
 Thrissur,
Kerala, 680026

© 2021 Aksharathalukal |
About Us |
Privacy Policy |
Terms |
Disclaimer

You might also like