You are on page 1of 4

11/3/22, 10:26 AM ഉന്നം തെറ്റാതെ - India vs Bangladesh | Manorama news

TRENDING NOW
Sharon Raj Death
Gujarat Bridge Collapse
T20 World C  
Sign in

SECTIONS 29°C
Thiruvananthapuram

ഫോമിലെത്തി രാഹുൽ, ലിറ്റൻ കൊടുങ്കാറ്റ്; ‘കളി മാറ്റി’


മഴ, ഉന്നം തെറ്റാതെ ഇന്ത്യ
മനോരമ ലേഖകൻ
NOVEMBER 03, 2022 09:49 AM IST

അഡ്‌ലെയ്ഡ് ∙ കെ.എൽ.രാഹുലിന്റെ ഉന്നം തെറ്റിയിരുന്നെങ്കിൽ ഇന്ത്യയുടെ കാര്യം‌!


മഴദൈവങ്ങളും ഭാഗ്യദേവതയും കഴിയുന്നത്ര നാടകീയമാക്കിയ
പോരാട്ടത്തിനൊടുവിൽ, ബംഗ്ലദേശിനെ 5 റൺസിനു തോൽപിച്ച് ഇന്ത്യ ട്വന്റി20
ലോകകപ്പ് സെമിയുടെ പടിവാതിൽക്കൽ. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയുടെ
സെമിപ്രതീക്ഷയ്ക്കു കരിനിഴൽ വീഴ്ത്തിയ ബംഗ്ലദേശ് ഓപ്പണർ ലിറ്റൻ ദാസിനെ (27
പന്തിൽ 60) രാഹുൽ ഉജ്വല ത്രോയിലൂടെ റണ്ണൗട്ടാക്കിയ നിമിഷത്തി‍ലാണ് ഇന്ത്യ
മത്സരത്തിലേക്കു തിരിച്ചെത്തിയത്. മഴ കളി തടസ്സപ്പെടുത്തിയതിനെത്തുടർന്ന് 16
ഓവറിൽ 151 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് 6 വിക്കറ്റ്
നഷ്ടത്തിൽ 145 റൺസെടുക്കാനേ കഴിഞ്ഞുളളൂ. ഡക്ക്‌വർത്ത്–ലൂയിസ് നിയമപ്രകാരം
ഇന്ത്യയ്ക്ക് 5 റൺസ് വിജയം.

നേരത്തേ, 185 റൺസെന്ന ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശ് 7 ഓവറിൽ വിക്കറ്റ്


നഷ്ടമാകാതെ 66 റൺസെടുത്തപ്പോഴാണ് മഴയെത്തിയത്. കളി പുനരാരംഭിച്ച ശേഷം
കണിശതയോടെ പന്തെറിഞ്ഞ ഇന്ത്യ തുടർന്നുള്ള 9 ഓവറിൽ 79 റൺസ് മാത്രമേ
വിട്ടുകൊടുത്തുളളൂ. സ്കോർ: ഇന്ത്യ– 20 ഓവറിൽ 6 വിക്കറ്റിന് 184,
ബംഗ്ലദേശ്(ഡക്ക്‌‍വർത്ത് ലൂയിസ് നിയമപ്രകാരം)– 16 ഓവറിൽ 6ന് 145. വിരാട്
കോലിയാണു (44 പന്തിൽ 64 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്. കെ.എൽ. രാഹുലും (32
പന്തിൽ 50) സൂര്യകുമാർ യാദവും (16 പന്തിൽ 30) തിളങ്ങി. ഞായറാഴ്ച മെൽബണിൽ
സിംബാബ്‌വെയ്ക്കെതിരെയാണ് സൂപ്പർ 12ൽ ഇന്ത്യയുടെ അവസാന മത്സരം.
ജയം അവസാന പന്തിൽ
അവസാന ഓവറിൽ അർഷ്ദീപ് സിങ് എറിഞ്ഞ യോർക്കറുകളാണ് ഇന്ത്യയെ
തുണച്ചത്. ആറാം പന്തിൽ ബംഗ്ലദേശ് സിക്സർ നേടിയിരുന്നെങ്കിൽ മത്സരം ടൈ ആയി
Ad
സൂപ്പർ ഓവറിലേക്കു നീളുമായിരുന്നു. ക്രീസിലുണ്ടായിരുന്ന നജ്മൽ ഹുസൈന് (14

https://www.manoramaonline.com/sports/cricket/2022/11/03/india-beat-bangladesh-by-5-runs.html 1/4
11/3/22, 10:26 AM ഉന്നം തെറ്റാതെ - India vs Bangladesh | Manorama news

പന്തിൽ 25 നോട്ടൗട്ട്) സിംഗിളെടുക്കാനേ കഴിഞ്ഞുളളൂ. അവസാന ഓവറിൽ 20


വേണ്ടിയിരുന്നപ്പോൾ നേടാനായത് 14  റൺസ്.
ലിറ്റൻ കൊടുങ്കാറ്റ്
അഡ്‌ലെയ്ഡ് ഓവലിൽ മഴ വീഴുന്നതിനു മുൻപാണ് ബംഗ്ല ക്യാംപിൽനിന്ന് ലിറ്റൻ
കൊടുങ്കാറ്റ് ആഞ്ഞു വീശിയത്. ആദ്യ 7 ഓവറിൽ 7 ഫോറും 3 സിക്സും അടിച്ചെടുത്ത
ലിറ്റന്റെ ബാറ്റിന്റെ ചൂട് ഇന്ത്യയുടെ എല്ലാ ബോളർമാരും അറിഞ്ഞു. 21 പന്തിൽ
അർധസെഞ്ചറി കുറിച്ച താരത്തിന്റെ മികവിൽ ബംഗ്ലദേശ് പവർപ്ലേയിൽ 60
റൺസെടുത്തിരുന്നു.
മത്സരം പുനരാരംഭിച്ചപ്പോൾ, എട്ടാം ഓവറിലെ 2–ാം പന്തിൽ ഡീപ് മിഡ്‌വിക്കറ്റിലേക്കു
പന്ത് പ്ലേസ് ചെയ്ത്, ലിറ്റനെ സഹ ഓപ്പണർ നജ്മുൽ ഹുസൈൻ 2–ാം റണ്ണിനു
വിളിച്ചു. ബൗണ്ടറിക്കരികിൽ നിന്ന് ഓടിയടുത്ത കെ.എൽ. രാഹുൽ തൊടുത്ത ത്രോ
നോൺ സ്ട്രൈക്കർ എൻഡിലെ വിക്കറ്റുകൾ കടപുഴക്കിയപ്പോൾ ലിറ്റൻ റണ്ണൗട്ട്.
രാഹുൽ റിട്ടേൺസ്
കെ.എൽ. രാഹുൽ ഉജ്വല ഫോമിലേക്കു തിരിച്ചെത്തിയതാണ് ഈ വിജയത്തിൽ
ഇന്ത്യയുടെ വലിയ നേട്ടങ്ങളിലൊന്ന്. മത്സരത്തലേന്നു സ്റ്റേഡിയത്തിലെ ഇൻഡോർ
നെറ്റ്സിൽ വിരാട് കോലിയുമായി ദീർഘനേരം നടത്തിയ സംഭാഷണം രാഹുലിന്റെ
ആത്മവിശ്വാസത്തെയും ഷോട്ടുകളെയും തിരികെയത്തിച്ചുവെന്നു വ്യക്തം.
ഷൊറിഫുൽ ഇസ്‍ലാം എറിഞ്ഞ 9–ാം ഓവറിൽ 2 ഫോറും സിക്സുമടക്കം 24
റൺസാണ് രാഹുലിന്റെ മികവിൽ ഇന്ത്യ നേടിയത്.  3 ഫോറും 4 സിക്സുമടങ്ങുന്ന
അർധസെഞ്ചറിക്കിടെ 2–ാം വിക്കറ്റിൽ കോലിക്കൊപ്പം 67 റൺസിന്റെ
കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് രാഹുൽ പുറത്തായത്.

തോറ്റില്ലെങ്കിൽ സെമി ഉറപ്പ്


ഗ്രൂപ്പ് രണ്ടിൽ സിംബാബ്‌വെയുമായി ഒരു കളി ബാക്കിയുള്ള ഇന്ത്യയാണ് 4 കളികളിൽ
6 പോയിന്റുമായി ഒന്നാമത്. 3 കളിയിൽ 5 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം
സ്ഥാനത്തുണ്ട്. സെമിസാധ്യത ഉറപ്പാക്കാൻ ഇന്ത്യ സിംബാബ്‍െവയ്ക്കതിരെ
ജയിക്കുകയോ പോയിന്റു പങ്കുവയ്ക്കുകയോ ചെയ്യണം
സിംബാബ്‌വെയോട് ഇന്ത്യ പരാജയപ്പെടുകയും ബംഗ്ലദേശോ പാക്കിസ്ഥാനോ
ഇനിയുള്ള കളികൾ ജയിച്ച് 6 പോയിന്റ് നേടുകയും ചെയ്താൽ ഇന്ത്യയുടെ സാധ്യത
നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയാകും.
Ad

സിംബാബ്‌വെയെ വീഴ്ത്തി നെതർലൻഡ്സ്


https://www.manoramaonline.com/sports/cricket/2022/11/03/india-beat-bangladesh-by-5-runs.html 2/4
11/3/22, 10:26 AM ഉന്നം തെറ്റാതെ - India vs Bangladesh | Manorama news

അഡ്‌ലെയ്ഡ്∙ ഓപ്പണർ മാക്സ് ഒഡൗഡിന്റെ അർധസെ ഞ്ചറിയുടെ മികവിൽ


സിംബാബ്‌വെയെ കീഴടക്കി നെതർലൻഡ്സിന് ട്വന്റി20 ലോകകപ്പ് സൂപ്പർ 12ൽ ആദ്യ
വിജയം. 118 റൺസെന്ന വിജയലക്ഷ്യം  5 വിക്കറ്റ് നഷ്ടത്തിൽ ഓറഞ്ച് ബ്രിഗേഡ്
നേടി. ഇതോടെ, സിംബാബ്‌വെ സെമി കാണാതെ പുറത്തായി. നെതർലൻഡ്സ്
നേരത്തേ പുറത്തായിരുന്നു. 47 പന്തിൽ 52 റൺസ് നേടിയ ഒഡൗഡാണ് പ്ലെയർ ഓഫ്
ദ് മാച്ച്.സ്കോർ: സിംബാബ്‌വെ 19.2 ഓവറിൽ 117ന് ഓൾഔട്ട്, നെതർലൻഡ്സ് 18
ഓവറിൽ 5ന്  120.
English Summary: India beat Bangladesh by 5 runs

TAGS: Indian Cricket Team Bangladesh Cricket Team Virat Kohli KL Rahul T20 World Cup 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

MORE IN CRICKET

ഫോമിലെത്തി രാഹുൽ, ട്വന്റി20 റാങ്കിങ്ങിൽ പൊരുതി വീണ് ബംഗ്ലദേശ്,


ലിറ്റൻ കൊടുങ്കാറ്റ്; ‘കളി ഒന്നാമനായി സൂര്യകുമാര്‍ ഇന്ത്യൻ വിജയം അഞ്ചു
മാറ്റി’ മഴ, ഉന്നം തെറ്റാതെ യാദവ്; പാക്ക് താരത്തെ റൺസിന്; സെമി പ്രവേശം
ഇന്ത്യ പിന്തള്ളി അരികെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ‘കട്ട 9 സിക്സ്, 11 ഫോർ, 49 സ്വകാര്യത ഇല്ലെങ്കിൽ എന്തു


സപ്പോർട്ട്’; ഭാരത് മാതാ കി പന്തിൽ സെഞ്ചറി; ട്വന്റി20 ടീം ചെയ്യും? നിരാശാജനകം:
ജയ് വിളിച്ച് ചൈനീസ് പ്രവേശനം ആഘോഷമാക്കി അസ്വസ്ഥനെന്ന് ദ്രാവിഡ്
ആരാധകൻ ഗിൽ
Ad

SHOW MORE

https://www.manoramaonline.com/sports/cricket/2022/11/03/india-beat-bangladesh-by-5-runs.html 3/4
11/3/22, 10:26 AM ഉന്നം തെറ്റാതെ - India vs Bangladesh | Manorama news

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം


രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം
എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Ad

https://www.manoramaonline.com/sports/cricket/2022/11/03/india-beat-bangladesh-by-5-runs.html 4/4

You might also like