You are on page 1of 1

പരിയേറും പെരുമാൾ

2018-ൽ മാരി സെൽവരാജ് ആദ്യമായി സംവിധാനം ചെയ്ത് ഒരു


ഇന്ത്യൻ തമിഴ് ഭാഷാ ഡ്രാമ ചിത്രമാണ് പരിയേറും പെരുമാൾ. നീലം
പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്താണ് നിർമാതാവ് .

കതിറും ആനന്ദിയും പ്രധാന കഥാപാത്രങ്ങൾ. കൂടാതെ ചിത്രത്തിൽ യോഗി


ബാബു, ജി. മാരിമുത്തു എന്നിവർ സഹകഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു. സംഗീതം നൽകിയിരിക്കുന്നത് സന്തോഷ്
നാരായണനാണ്. ശ്രീധർ ഛായാഗ്രഹണവും സെൽവ ആർ കെ
എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കതിർ അവതരിപ്പിക്കുന്ന അടിച്ചമർത്തപ്പെട്ട ജാതിയിൽപ്പെട്ട പരിയൻ


എന്ന യുവാവിന്റെ കഥാപാത്രമാണ്. , ഒരുപാട് പ്രതീക്ഷയോടെ ലോ
കോളേജിൽ പ്രവേശിക്കുന്നു പരിയൻ ഉയർന്ന ജാതിയിൽപ്പെട്ട ആനന്ദി
അവതരിപ്പിച്ച ജ്യോതി മഹാലക്ഷ്മി എന്ന കഥാപാത്രവുമായി
സൗഹൃദത്തിൽ ആവുന്നു. ഇത് ജോതിയുടെ കുടുംബാംഗങ്ങളെ
അസ്വസ്ഥരാക്കുകയും ജാതീയമായ അടിച്ചമർത്തലുകളുടെയും
വിവേചനത്തിന്റെയും പേരിൽ ജോതിയുടെ കുടുംബാംഗങ്ങൾ പരിയനെ
ഉപദ്രവിക്കുന്നതും കാണാം

സിനിമയിൽ ചിത്രീകരിക്കുന്നത് തിരുനെൽവേലിയിലും തൂത്തുക്കുടിയില


പ്രദേശത്തെ ജനങ്ങളുടെ ജീവിതമാണ് അതുകൊണ്ടുതന്നെ സിനിമയുടെ
പ്രധാന ഷൂട്ടിംഗ് തിരുനെൽവേലിയിലും തൂത്തുക്കുടിയിലുമാണ് നടന്നത്.

2018 സെപ്റ്റംബർ 28-ന് പുറത്തിറങ്ങി പരിയേറും പെരുമാൾ ചിത്ര


നിരൂപക പ്രശംസ നേടിയിരുന്നു. സാങ്കേതിക വശങ്ങൾ, സംവിധാനം,
തിരക്കഥ, ചിത്രത്തിന്റെ അഭിനേതാക്കളുടെ പ്രകടനം, പ്രത്യേകിച്ച്
കതിറിന്റെ പ്രകടനം എന്നിവയെ നിരൂപകർ പ്രശംസിച്ചു.

സെൽവരാജിന് മികച്ച കഥ, മികച്ച സംവിധായകൻ ഉൾപ്പെടെ നാല്


ആനന്ദ വികടൻ സിനിമാ അവാർഡുകൾ ലഭിച്ചു, എട്ടാമത് SIIMA
അവാർഡിൽ ആറ് നോമിനേഷനുകൾ, രണ്ട് വിജയങ്ങൾ, 66-ാമത്
ഫിലിംഫെയർ അവാർഡ് സൗത്തിൽ നാല് നോമിനേഷനുകൾ, മികച്ച
ചിത്രത്തിനുള്ള അവാർഡ് എന്നിവ ലഭിച്ചു. ടൗളൂസ് ഇന്ത്യൻ ഫിലിം
ഫെസ്റ്റിവലിലും 16-ാമത് ചെന്നൈ ഇന്റർനാഷണൽ ഫിലിം
ഫെസ്റ്റിവലിലും ഈ ചിത്രം ആദരിക്കപ്പെട്ടു, മികച്ച ഫീച്ചറിനുള്ള
അവാർഡ് ലഭിച്ചു, കൂടാതെ 49-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
ഓഫ് ഇന്ത്യയിലും പ്രദർശിപ്പിച്ചു.

You might also like