You are on page 1of 2

1983

ഫാഷൻ ഫോട്ടോഗ്രാഫർ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത്


ബിപിൻ ചന്ദ്രനൊപ്പം തിരക്കഥയും സഹ-സംവിധാനവും നിർവ്വഹിച്ച
2014-ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ഇന്ത്യൻ മലയാളം
ഭാഷയിലുള്ള ഒരു കായിക ചിത്രമാണ് 1983. ഷംസ് ഫിലിംസിന്റെ
ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ അനൂപ് മേനോൻ, നിക്കി ഗൽറാണി,
ജോയ് മാത്യു, സൃന്ദ അർഹാൻ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, ഷൈൻ
ടോം ചാക്കോ, ദിനേഷ്, സുയി ജോസഫ്, നീരജ് മാധവ്, സഞ്ജു
എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ക്യാമറ
ചെയ്തത് പ്രദീഷ് വർമ്മ , ഗോപി സുന്ദറാണ് സംഗീത സംവിധായകൻ,
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള 62-ാമത് ദേശീയ ചലച്ചിത്ര
അവാർഡ് ഈ സിനിമയിലൂടെ അദ്ദേഹത്തിന് ലഭിച്ചു.

ക്രിക്കറ്റിന് ആസ്പദമാക്കി തയ്യാറാക്കിയ ഒരു ഫാമിലി ഡ്രാമ ചിത്രം


കൂടിയാണ് 1983.സിനിമയിൽ രമേശൻ എന്ന കഥാപാത്രമാണ് കേന്ദ്ര
കഥാപാത്രമായി വരുന്നത്. നിവിൻ പോളിയാണ് രമേശൻ എന്ന കഥാപാത്ര
അവതരിപ്പിച്ചത്. 1983 ൽ കപിൽ ദേവിന്റെ കീഴിൽ ഇന്ത്യ ആദ്യമായി
ലോകകപ്പ് നേടിയതിന്റെ ഓർമ്മകളിലൂടെയാണ് സിനിമ ആരംഭിക്കുന്നത്.
ഈ ചിത്രം സച്ചിൻ ടെണ്ടുൽക്കറിന്റെ ട്രൈബൂട്ട് ആയിട്ടാണ്
പുറത്തിറങ്ങിയത്. 2014 ലെ ആദ്യത്തെ വിജയിച്ചിത്രം കൂടിയാണ് 1983.
സിനിമയിലെ എല്ലാ ഗാനങ്ങളും കമ്പോസ് ചെയ്തിരിക്കുന്നത് ഗോപി
സുന്ദറാണ്. എല്ലാ ഗാനങ്ങളും ജനപ്രിയം നേടിയിരുന്നെങ്കിലും ഓലഞ്ഞാലി
കുരുവി എന്ന ഗാനമാണ് ഇതിൽ ഏറ്റവും പ്രശസ്തമായത്.

എബ്രിഡ് ഷൈനിന് മികച്ച നവാഗത സംവിധായിക, നിവിൻ പോളിക്ക്


മികച്ച നടൻ, അനൂപ് മേനോന് മികച്ച രണ്ടാമത്തെ നടൻ എന്നിങ്ങനെ
മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചു.
മലയാളം നവതരംഗത്തിലെ മികച്ച സിനിമകളിലൊന്നായി ഇത്
മാറുകയും ചെയ്തു .

നിവിൻ പോളി അവതരിപ്പിച്ച രമേശൻ എന്ന യുവാവ് കഥാപാത്രം


തന്റെ പ്രിയ കായികമായ ക്രിക്കറ്റിൽ പ്രതീക്ഷകൾ എല്ലാം
നഷ്ടപ്പെടുന്നതിനെ കുറിച്ച് സിനിമയെ കാണാം , ക്രിക്കറ്റിനോട്
അഗാധമായ അഭിനിവേശമുള്ള ഒരു കൂട്ടം ഗ്രാമീണ യുവാക്കളെയും
അവരുടെ ജീവിതം ഭാവിയും ആസ്പദമാക്കിയാണ് സിനിമ മുന്നോട്ട്
പോകുന്നത്. ക്രിക്കറ്റ് പ്രധാന വിഷയമായതുകൊണ്ടും കാഴ്ചക്കാരുടെ
ചില ഓർമ്മകളുടെയും സിനിമ കടന്നുപോകുന്നതുകൊണ്ടും 1983
പ്രേക്ഷകരെ ആകർഷിച്ചു.

ഒരു വാക്കിന്റെയോ ഒരു ലളിതമായ സംഭാഷണത്തിന്റെയോ


ബലത്തിൽ ഒരു സീനിനെ മറ്റൊന്നുമായി താരതമ്യം ചെയ്യാൻ ഒരു
നരേറ്റീവ് പാറ്റേൺ എബ്രിഡ് സ്വീകരിച്ചു . ഇത് ഷോട്ടുകളുടെ
സൗന്ദര്യത്തെ വർദ്ധിപ്പിക്കാൻ സഹായിച്ചു.

1983 നൊസ്റ്റാൾജിയ നിറഞ്ഞ ഒരു ചിത്രം കൂടിയാണ്. ഒരുപാട് ഗ്രാമീണ


ദൃശ്യങ്ങളും ചിത്രത്തിൽ കാണാം. ക്രിക്കറ്റ് ഗെയിമിന്റെ മധ്യത്തിൽ
യുവാക്കളുടെ ഹാസ്യവും അവർ തമ്മിൽ പരസ്പരം തമാശകൾ
പറയുന്നതും അവരുടെ വിജയങ്ങൾ സന്തോഷം കൊണ്ട് പുഞ്ചിരി
പടർത്തുന്നത് വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.

സച്ചിനെ ആരാധിക്കുന്ന ഒരു യുവാവിനെ അടിസ്ഥാനമാക്കി കഥ


പോകുമ്പോൾ രമേശൻ എന്ന ആ കഥാപാത്രം ഒരു പരാജയനായിട്ടാണ്
ചിത്രത്തിൽ വരുന്നത്. തന്റെ പ്രണയം നഷ്ടമാവുകയും ക്രിക്കറ്റിനോടുള്ള
തന്റെ മോഹം ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്.

സാധാരണ കായിക സിനിമകളിൽ നിന്നും വ്യത്യസ്തമായാണ് ഈ സിനിമ


സ്‌പോർട്‌സ് മുഹൂർത്തങ്ങൾ ആവേശത്തോടെയാണ്
ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമ തീർച്ചയായും കാണികളുടെ മനസ്സിൽ
ആഴത്തിൽ ഇറങ്ങിയിട്ടുണ്ട്.

തന്റെ ക്രിക്കറ്റിന്റെ ഭ്രാന്തമായ യൗവനത്തിൽ നിന്ന് തന്റെ കുട്ടിയുടെ


സഹജാവബോധം അറിയാൻ താൽപ്പര്യമുള്ള പിതാവായി മാറുന്ന
നിവിൻ പോളി അവതരിപ്പിച്ച രമേശൻ എന്ന കഥാപാത്രത്തെ കാണാൻ
പറ്റും. 1983 ശ്രദ്ധ നേടാൻ ഉള്ള മറ്റൊരു കാരണം അതിന്റെ
ലളിതവുമായ അവതരണ രീതിയിൽ കൂടിയാണ്.

You might also like