You are on page 1of 2

പെലെ : ബർത്ത് ഓഫ് എ ലെജൻഡ്,

ബ്രസീലിയൻ ഫുട്ബോൾ താരം പെലെയുടെ ആദ്യകാല


ജീവിതവും 1958-ലെ ഫിഫ ലോകകപ്പ് നേടാൻ ബ്രസീലിയനായി
യാത്ര ചെയ്തതിന്റെ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച
അമേരിക്കൻ ജീവചരിത്ര സിനിമയാണ്.

കെവിൻ ഡി പോള, വിൻസെന്റ് ഡി ഒനോഫ്രിയോ, റോഡ്രിഗോ


സാന്റോറോ, ഡീഗോ ബൊനെറ്റ എന്നിവർക്കൊപ്പം കോം മീനി
അതിഥി വേഷവും അഭിനയിച്ച ഈ ചിത്രം സംവിധാനം
ചെയ്തിരിക്കുന്നത് ജെഫ് സിംബാലിസ്റ്റും മൈക്കൽ സിംബാലിസ്റ്റും
ചേർന്നാണ്.

നിരൂപകർ ഒരുപാട് വിമർശനങ്ങൾ നടത്തിയിട്ടു പോലും ചിത്രം


റിലീസ് ചെയ്തു. സിനിമയ്ക്ക് ആഴമില്ലായ്മ ആണ് പ്രധാനമായി
നിരൂപകർ ചൂണ്ടിക്കാട്ടിയത്.

ചിത്രത്തിൽ പെലെ എന്ന കഥാപാത്രവും അവന്റെ അച്ഛനുമായുള്ള


ബന്ധം ആഴത്തിൽ കാണിക്കുന്നുണ്ട് . സിനിമയുടെ ചിത്രീകരണം
റിയോ ഡി ജനീറോയിൽ വെച്ചാണ് നടന്നത്.

ഏറ്റവും ഹൃദയസ്പർശിയും ആത്മീയ കായിക സിനിമകളിൽ


ഒന്നാണ് പെലെ : ബർത്ത് ഓഫ് എ ലെജൻഡ്. ചിത്രത്തിലേക്ക്
നോക്കുമ്പോൾ മാനേജർ വിസെന്റ് ഫിയോളയുടെ
മാർഗനിർദേശപ്രകാരം, യുവ പെലെ തന്റെ തെരുവ് ഫുട്ബോൾ
കഴിവുകൾ ഉപയോഗിച്ച് 1958 ലെ ലോകകപ്പിലേക്ക് എത്തുന്നു
കാണാം

പെലെ ബ്രസീലിലെ ദാരിദ്ര കുടുംബത്തിലെ ഒരു പാവപ്പെട്ട


കുട്ടിയായിരുന്നു പക്ഷേ 1958 ഒളിമ്പിക്‌സ് ടീമിന്റെ ഭാഗമായി
മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ ഫുട്‌ബോൾ ഒരു
മാർഗ്ഗമായിരുന്നു അവന്.
സിനിമയുടെ കഥയിലേക്ക് കൂടുതൽ നോക്കുമ്പോൾ, നാട്ടിൽ നിന്ന്
അവന്റെ അച്ഛൻ അവനെ ജിംഗ പഠിപ്പിച്ചു, ജിംഗ എന്ന്
പറയുന്നത് ബ്രസീലിന്റെ ആഫ്രിക്കൻ പൈതൃകത്തെ
ഫുട്ബോളിലൂടെ നോക്കി കാണുന്നതിനുള്ള ആഘോഷമാണ്.
ഒളിമ്പിക് മത്സരങ്ങളിൽ ബ്രസീലിൽ ഭൂരിഭാഗവും തോറ്റതായി
കാണുന്ന ഒരു സംവിധാനം ആയിരുന്നു എന്നാൽ പെലെ അത്
ശരിയല്ലെന്ന് മനസ്സിലാക്കുകയും അവർക്ക് സ്വർണ്ണത്തിലേക്കും
ബ്രസീലിനെ അഭിമാനത്തിലേക്കും എത്തിക്കുകയും ചെയ്തു.

കോച്ചിന്റെ പ്രചോദനം സിനിമയുടെ വളരെ ചെറിയ ഭാഗം


മാത്രമേ ഉള്ളൂ. വിൻസെന്റ് ഡി ഒനോഫ്രിയോയ്ക്ക് ടീമിന്റെ
പരിശീലകനെന്ന കഥാപാത്രം അവതരിപ്പിക്കാൻ കഴിയുമോ എന്ന്
സംശയമുണ്ടായിരുന്നു പക്ഷേ തീർച്ചയായും അദ്ദേഹം ആ
കഥാപാത്രം മനോഹരമാക്കി .

സിനിമയുടെ ചിത്രീകരണത്തിലേക്ക് നോക്കുകയാണെങ്കിൽ ചെറിയ


സ്പെഷ്യൽ എഫക്റ്റുകൾ ഉപയോഗിച്ച് സ്ലോമോഷൻ പോലുള്ള
ടെക്നിക്കുകൾ പെലെനെ ആകർഷികമാക്കുന്നു. ഫുട്ബോൾ
കളിയുടെ ഇടയിൽ ഓരോ തവണയും പെലെക്ക് പന്ത് കിട്ടുമ്പോൾ
പലതരത്തിലുള്ള കട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഓഡിയൻസിന്റെ
ക്യൂരിയോസിറ്റി കാണിക്കാൻ ഉപയോഗിക്കുന്നു ഈ കട്ടുകൾ
കാഴ്ചക്കാർക്ക് തികച്ചും ആകർഷണമായിരുന്നു.

മറ്റു സ്പോർട്സ് സിനിമയേക്കാളും മികച്ചതോ മോശമോ എന്ന്


പറയാൻ കഴിയില്ല എന്തെന്നാലും പോലും സോക്കറിനെ കുറിച്ച്
ഇവയിൽ വളരെക്കുറച്ച് മാത്രമേയുള്ളൂ എന്നതാണ് ഇതിന്റെ
പ്രത്യേകത പെലയുടെ ജീവിതമാണേൽ പോലും മുഴുവനായി
ചിത്രത്തിൽ കാണിക്കാൻ സാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല.
കാഴ്ചക്കാരെ പിടിച്ചിരുത്തി കാണിക്കാനുള്ള ഒരു ഉന്മാവ്
യഥാർത്ഥത്തിൽ സിനിമയിലുണ്ട്.ലോകമെമ്പാടുമുള്ള ഫുട്ബോൾ
ആരാധകർ ഈ സിനിമ ആസ്വദിക്കും!

You might also like