You are on page 1of 9

Over the top: On Mahua Moitra

and panel’s disqualification


recommendation
The decision to expel Mahua Moitra smacks of political vendetta

The alacrity with which the Lok Sabha Ethics Committee went
about recommending the expulsion of Trinamool Congress Member of
Parliament (MP) Mahua Moitra from the lower House is certainly not a sign of
any fidelity to ethics, or fairness. The recommendation is a brazenly partisan
attempt to silence a critic of the government. It is also a warning shot meant to
intimidate MPs from doing their job of holding the executive accountable.
Neither the process nor the conclusions of the committee are grounded in any
decipherable principle. The committee, with the help of the Ministry of
Electronics and Information Technology found that the MP’s credentials were
used online from Dubai 47 times to access the Parliament portal. Parliamentary
questions were submitted from abroad. As Opposition members in the
committee have pointed out, the drafting and the submission of questions are
routinely done by aides of MPs. And MPs raise questions in Parliament based
on representations from various constituents. To assume without solid evidence
that any question is in exchange of material favours and then to expel an
elected MP, is an assault on parliamentary democracy itself. The committee is
calling upon the government to investigate the allegation of ‘quid pro quo’
raised by one of its members against Ms. Moitra, after holding her guilty,
turning the principle of natural justice on its head.

If MPs are barred from sharing their login credentials with others, the rule must
equally apply to one and all. Now that the committee has taken this extreme
step of calling for the expulsion of an elected member from the House, thereby
depriving the voters of her constituency representation, it should also
investigate how other MPs prepare and submit parliamentary questions. The
selective investigation of one MP, based on insinuations and conjectures,
clearly comes out as what it is — intimidation. It is also in stark contrast with
the tardy response of the Lok Sabha Committee of Privileges to a serious
complaint against Bharatiya Janata Party MP Ramesh Bidhuri who used
derogatory communal slurs against a fellow member in the Lok Sabha. That a
member can abuse and threaten another member on the floor of the House is a
matter of serious concern. That said, Ms. Moitra’s act of allowing a person who
is not employed by her to execute official work on her behalf betrays a lack of
discretion and judgement. This should act as a lesson for all those who seek to
hold the government accountable: to keep themselves beyond reproach.

മഹുവ മൊയ്‌ത്ര കേസ്:


ഊതിപ്പെരുപ്പിച്ചത്
മഹുവ മൊയ്‌ത്രയെ പുറത്താക്കാനുള്ള തീരുമാനം രാഷ്ട്രീയ
പകപോക്കലിനെ സൂചിപ്പിക്കുന്നു

തൃണമൂൽ കോൺഗ്രസ് പാർലമെന്റ് അംഗം (എം.പി.)


മഹുവ മൊയ്‌ത്രയെ അധോസഭയിൽ നിന്ന് പുറത്താക്കാൻ
ലോകസഭാ എത്തിക്‌സ് സമിതി ശുപാർശ ചെയ്തതിന്റെ
വ്യഗ്രത തീർച്ചയായും ധാർമ്മികതയോടുള്ള കൂറോ
നീതിയുടെ അടയാളമോ അല്ല. സർക്കാരിനെ വിമർശിക്കുന്ന
വ്യക്തിയെ നിശബ്ദയാക്കാനുള്ള നാണംകെട്ടതും
പക്ഷപാതപരവുമായ ശ്രമമാണ് ഈ ശുപാർശ.
ഭരണകൂടത്തെ ഉത്തരവാദികളാക്കുന്ന ജോലി
നിർവഹിക്കുന്ന എം.പിമാരെ ഭീഷണിപ്പെടുത്താനുള്ള ഒരു
മുന്നറിയിപ്പ് കൂടിയാണ് ഇത്. സമിതിയുടെ പ്രക്രിയയോ
നിഗമനങ്ങളോ, മനസ്സിലാക്കാൻ കഴിയുന്ന ഏതെങ്കിലും
തത്ത്വത്തിൽ അധിഷ്ഠിതമല്ല. പാർലമെന്റ് പോർട്ടലിലേക്ക്
പ്രവേശിക്കാൻ എം.പിയുടെ വ്യക്തിവിവരങ്ങൾ
ദുബായിൽ നിന്ന് 47 തവണ ഓൺലൈനായി
ഉപയോഗിച്ചതായി ഇലക്‌ട്രോണിക്‌സ്, വിവര
സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ സഹായത്തോടെ
സമിതി കണ്ടെത്തി. പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾ
വിദേശത്തുനിന്നാണ് സമർപ്പിച്ചത്. സമിതിയിലെ പ്രതിപക്ഷ
അംഗങ്ങൾ ചൂണ്ടിക്കാട്ടിയതുപോലെ, ചോദ്യങ്ങൾ
പതിവായി തയ്യാറാക്കുന്നതും സമർപ്പിക്കുന്നതും
എം.പിമാരുടെ സഹായികളാണ്. വ്യത്യസ്തരായ
സമ്മതിദായക്കാരുടെ നിവേദനങ്ങളെ
അടിസ്ഥാനമാക്കിയാണ് എം.പിമാർ പാർലമെന്റിൽ
ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഏതൊരു ചോദ്യവും ഭൗതിക
പ്രതിഫലങ്ങൾക്ക് പകരമാണെന്ന് ഉറച്ച തെളിവുകളില്ലാതെ
അനുമാനിക്കുകയും പിന്നീട് തിരഞ്ഞെടുക്കപ്പെട്ട ഒരു
എം.പിയെ പുറത്താക്കുകയും ചെയ്യുന്നത് പാർലമെന്ററി
ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്.
മോയിത്രയെ കുറ്റക്കാരിയായി സ്ഥാപിച്ചതിന് ശേഷം,
അതിലെ ഒരു അംഗം മൊയ്‌ത്രയ്‌ക്കെതിരെ ഉന്നയിച്ച
‘ക്വിഡ് പ്രോ കോ’ ആരോപണം അന്വേഷിക്കണമെന്ന്
സമിതി സർക്കാരിനോട് ആവശ്യപ്പെടുന്നത് സ്വാഭാവിക
നീതിയുടെ തത്വം തലകീഴായി മറിക്കലാണ്.

എം.പിമാർ തങ്ങളുടെ ലോഗിൻ വിവരങ്ങൾ


മറ്റുള്ളവരുമായി പങ്കിടുന്നതിൽ നിന്ന് വിലക്കപ്പെട്ടാൽ, ആ
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം.
തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തെ സഭയിൽ നിന്ന്
പുറത്താക്കാനും അതുവഴി വോട്ടർമാരുടെ മണ്ഡല
പ്രാതിനിധ്യം ഇല്ലാതാക്കാനും ആഹ്വാനം ചെയ്യുന്ന ഈ
തീവ്ര നടപടി സ്വീകരിച്ച സമിതി മറ്റ് എം.പിമാർ
എങ്ങനെയാണ് പാർലമെന്ററി ചോദ്യങ്ങൾ തയ്യാറാക്കി
സമർപ്പിക്കുന്നത് എന്നതും അന്വേഷിക്കണം.
ദുസ്സൂചനകളുടേയും ഊഹങ്ങളുടേയും അടിസ്ഥാനത്തിൽ
ഒരു എം.പിയെ തിരഞ്ഞുപിടിച്ച് നടത്തിയ അന്വേഷണം
വ്യക്തമാക്കുന്നത് അത് ഭീഷണിപ്പെടുത്തലാണെന്നാണ്.
ലോകസഭയിലെ ഒരു സഹ അംഗത്തിനെതിരെ
അപമാനകരമായ വർഗീയ അധിക്ഷേപം നടത്തിയ
ഭാരതീയ ജനതാ പാർട്ടി എം.പി. രമേഷ്
ബിധുരിക്കെതിരായ ഗുരുതരമായ പരാതിയിൽ
പ്രത്യേകാവകാശ ലംഘനത്തിനായുള്ള ലോകസഭാ
സമിതിയുടെ മന്ദഗതിയിലുള്ള പ്രതികരണം ഇതിന്
തികച്ചും വിപരീതമാണ്. ഒരു അംഗത്തിന് മറ്റൊരു
അംഗത്തെ സഭയിൽ വെച്ച് അധിക്ഷേപിക്കാനും
ഭീഷണിപ്പെടുത്താനും കഴിയുന്നത് ഗുരുതരമായ ആശങ്ക
ഉണർത്തുന്ന വിഷയമാണ്. തനിക്ക് വേണ്ടി ജോലി
ചെയ്യാത്ത ഒരു വ്യക്തിയെ ഔദ്യോഗിക ജോലി
നിർവഹിക്കാൻ അനുവദിക്കുന്ന മൊയ്ത്രയുടെ പ്രവൃത്തി
വിവേചനരാഹിത്യത്തേയും തീരുമാനമെടുക്കുന്നതിലെ
പിഴവിനേയും ആണ് കാണിക്കുന്നത്. സർക്കാരിനെ
പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്ന എല്ലാവർക്കും
ഇതൊരു പാഠമായിരിക്കേണ്ടതാണ്: വിമർശനത്തിന്
അതീതമായിരിക്കുക.
Unending ordeal: On continuing
acts of ragging
Law enforcement officials and colleges must do more to prevent ragging

Multiple pieces of legislation and regulations prohibiting ragging on campuses


have failed to end the dehumanising ordeals junior students are subjected to by
their sadistic seniors. Nearly three months after a 17-year-old boy died due to
ragging in West Bengal’s Jadavpur University , a second-year undergraduate
student of the PSG College of Technology in Tamil Nadu has been left
brutalised, physically and mentally , for refusing to yield to monetary extortion
by his seniors. Both States were among the earliest to enact legislation banning
ragging. That students undergo such traumatic experiences despite civil society
being rudely awakened by spine-chilling cases of brutalisation and even the
murder of victims of ragging, exposes the gaps in the system that allow a
vicious cycle where victims one year become perpetrators the next. From
bullying and harassing freshers to ensure subservience to seniors, acts of
ragging have taken perverse and cruel forms, including through sexual abuse,
intended to dehumanise victims. An act of indiscipline has evolved into one
that involves elements of criminality. While unlike earlier, ragging is no longer
a given on campuses, it is evident that victims are not just the freshers and the
harassment extends beyond the initial months of a new academic year, as seen
above.

The Supreme Court-appointed R.K. Raghavan Committee had captured the


causes, and suggested actionable remedies, in its 2007 report, ‘The Menace of
Ragging in Educational Institutions and Measures to Curb It’. The panel rightly
categorised ragging as a form of “psychopathic behaviour and a reflection of
deviant personalities”. In 1999, a University Grants Commission (UGC)
Committee had recommended a “Prohibition, Prevention and Punishment”
approach to curb ragging. Yet, as the Raghavan Committee pointed out, many
State laws only seek to prohibit, and not prevent, ragging. In its words, “while
prevention must lead to prohibition, the reverse need not be true.” Despite ‘The
UGC Regulations on Curbing the Menace of Ragging in Higher Educational
Institutions 2009’, except for formalities such as conducting freshers’ parties,
mandating undertakings from students and parents against indulging in ragging,
and putting up ‘no-ragging’ notices, the stakeholders have done little to prevent
it. Institutions must create an encouraging atmosphere where teachers and
hostel wardens, and not parents living in a distant place, are the first point of
contact for victims. There must be greater accountability by educational
institutions to prevent ragging. As the Raghavan panel recommended,
regulatory authorities must ensure a ragging-free campus. This has a direct
bearing on the maintenance of academic standards in individual institutions.
Governments too must be earnest in implementing regulations, failing which
campuses would not be safe for students.

റാഗിംഗ്: അവസാനിക്കാത്ത
യാതന
റാഗിംഗ് തടയാൻ നിയമപാലകരും കോളേജുകളും കൂടുതൽ
നടപടികൾ എടുക്കണം

ക്യാമ്പസുകളിൽ റാഗിംഗ് നിരോധിക്കുന്ന ഒന്നിലധികം


നിയമനിർമ്മാണങ്ങളും നിയന്ത്രണങ്ങളും, ക്രൂരരായ
മുതിർന്ന വിദ്യാർത്ഥികൾ പുതിയ വിദ്യാർത്ഥികളെ
മനുഷ്യത്വരഹിതമായ യാതനയ്ക്ക് വിധേയരാക്കുന്നത്
അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവ്വകലാശാലയിൽ
റാഗിംഗ് മൂലം 17 വയസ്സുള്ള ആൺകുട്ടി മരിച്ച് ഏകദേശം
മൂന്ന് മാസത്തിന് ശേഷം, തമിഴ്‌നാട്ടിലെ പി.എസ്.ജി.
കോളേജ് ഓഫ് ടെക്‌നോളജിയിൽ ഭീഷണിപ്പെടുത്തി പണം
തട്ടിയെടുക്കാൻ ശ്രമിച്ചതിനെ എതിർത്തതിന് രണ്ടാം
വർഷ ബിരുദ വിദ്യാർത്ഥി ശാരീരികമായും
മാനസികമായും പീഡിപ്പിക്കപ്പെട്ടു. ഏറ്റവും ആദ്യം
റാഗിംഗ് നിരോധിക്കുന്ന നിയമം കൊണ്ടുവന്ന
സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നവയാണ് പശ്ചിമ ബംഗാളും
തമിഴ്നാടും. റാഗിങ്ങിന് ഇരയായവരെ ക്രൂരമായി
മർദിക്കുകയും കൊല ചെയ്യുകയും ചെയ്യുന്ന കേസുകളിൽ
പൊതു സമൂഹം പരുഷമായി പ്രതീകരിക്കുമ്പോഴും
വിദ്യാർത്ഥികൾക്ക് അത്തരം വേദനാജനകമായ
അനുഭവങ്ങൾ ഉണ്ടാകുന്നത്, ഒരു വർഷത്തെ ഇരകൾ
അടുത്ത വർഷം കുറ്റവാളികളാകുന്ന ഒരു ദുഷിച്ച
ചക്രത്തെ അനുവദിക്കുന്ന വ്യവസ്ഥിതിയുടെ വിടവുകൾ
തുറന്നുകാട്ടുന്നു. മുതിർന്നവർക്ക് കീഴ്‌പ്പെടുന്നത്
ഉറപ്പാക്കാൻ പുതിയ കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും
ഉപദ്രവിക്കുന്നതും കൂടാതെ, ഇരകളെ നാണംകെടുത്താൻ
ഉദ്ദേശിച്ചുള്ള റാഗിംഗ്, ലൈംഗിക ദുരുപയോഗം
ഉൾപ്പെടെയുള്ള വൈകൃതവും ക്രൂരതയും നിറഞ്ഞ
പീഡനമായി മാറിയിട്ടുണ്ട്. അച്ചടക്കമില്ലായ്മയുടെ ഒരു
പ്രവൃത്തി ക്രിമിനൽ കുറ്റത്തിന്റെ ഘടകങ്ങളുള്ള ഒന്നായി
പരിണമിച്ചിരിക്കുകയാണ്. പണ്ടത്തേതിൽ നിന്ന്
വ്യത്യസ്‌തമായി, ക്യാമ്പസുകളിൽ റാഗിംഗ്
പതിവല്ലെങ്കിലും, ഇരകൾ കേവലം പുതിയ വിദ്യാർഥികൾ
മാത്രമല്ലെന്നും, പീഡനം പുതിയ അധ്യയന വർഷത്തിന്റെ
പ്രാരംഭ മാസങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നുവെന്നും
ഏറ്റവും പുതിയ കേസ് വ്യക്തമാക്കുന്നു.

സുപ്രീം കോടതി നിയോഗിച്ച ആർ. കെ. രാഘവൻ സമിതി


2007-ൽ ‘വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗിന്റെ
ഭീഷണിയും അത് തടയുന്നതിനുള്ള നടപടികളും’ എന്ന
വിഷയത്തിൽ നൽകിയ റിപ്പോർട്ടിൽ ഇത്തരം ക്രിമിനൽ
പീഡനങ്ങളുടെ കാരണങ്ങളും നടപ്പിലാക്കാവുന്ന
പ്രതിവിധികളും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
റാഗിംഗിനെ “മാനസികരോഗപരമായ പെരുമാറ്റവും
അസ്വാഭാവികമായ വ്യക്തിത്വങ്ങളുടെ പ്രതിഫലനവും”
ആയി സമിതി കൃത്യമായി തരംതിരിച്ചിട്ടുണ്ട്. 1999-ൽ
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി.)
സമിതി റാഗിംഗ് തടയാൻ “നിരോധനം, പ്രതിരോധം, ശിക്ഷ”
എന്ന സമീപനം ശുപാർശ ചെയ്തിരുന്നു. എന്നിട്ടും,
രാഘവൻ സമിതി ചൂണ്ടിക്കാണിച്ചതുപോലെ, പല
സംസ്ഥാന നിയമങ്ങളും റാഗിംഗ് നിരോധിക്കാൻ
മാത്രമാണ് ശ്രമിക്കുന്നത്, അത് തടയുന്നില്ല. സമിതിയുടെ
വാക്കുകളിൽ, “പ്രതിരോധം നിരോധനത്തിലേക്ക്
നയിക്കുമെങ്കിലും, തിരിച്ചുള്ള ഒന്ന് സത്യമാകണമെന്നില്ല”.
‘ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഭീഷണി
തടയുന്നതിനുള്ള യു.ജി.സി. നിയന്ത്രണങ്ങൾ 2009’
വിജ്ഞാപനം ചെയ്തിട്ടും, ഫ്രഷേഴ്‌സ് പാർട്ടികൾ
പോലുള്ള ഔപചാരിക ചടങ്ങുകൾ നടത്തുന്നത്,
റാഗിംഗിൽ ഏർപ്പെടുന്നതിനെതിരെ വിദ്യാർത്ഥികളിൽ
നിന്നും രക്ഷിതാക്കളിൽ നിന്നും രേഖാമൂലമുള്ള ഉറപ്പ്
നിർബന്ധമാക്കുന്നത്, കൂടാതെ ‘റാഗിംഗ് പാടില്ല’ എന്ന
പരസ്യങ്ങൾ വെയ്ക്കുന്നത് എന്നിവ ഒഴികെ, അത്
തടയാൻ ഇതുമായി ബന്ധപ്പെട്ട കക്ഷികൾ
കാര്യമായൊന്നും ചെയ്തിട്ടില്ല. ദൂരസ്ഥലത്ത് താമസിക്കുന്ന
രക്ഷിതാക്കളല്ല, മറിച്ച് അധ്യാപകരും ഹോസ്റ്റൽ
വാർഡന്മാരും ഇരകൾക്ക് ആദ്യം ബന്ധപ്പെടാവുന്നവർ
ആയി മാറുന്ന ഒരു നല്ല അന്തരീക്ഷം സ്ഥാപനങ്ങൾ
സൃഷ്ടിക്കണം. റാഗിംഗ് തടയാൻ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ടാകണം.
രാഘവൻ സമിതി ശുപാർശ ചെയ്തതുപോലെ,
വ്യവസ്ഥാപിത അധികാരികൾ ക്യാമ്പസുകളിൽ റാഗിംഗ്-
രഹിത അന്തരീക്ഷം ഉറപ്പാക്കണം. ഓരോ
സ്ഥാപനങ്ങളിലും വിദ്യാഭ്യാസ നിലവാരം
ഉറപ്പാക്കുന്നതിൽ ഇത് നേരിട്ട് സ്വാധീനം ചെലുത്തുന്നു.
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാരുകളും
ആത്മാർത്ഥത കാണിക്കണം; പരാജയപ്പെട്ടാൽ ക്യാമ്പസുകൾ
വിദ്യാർത്ഥികൾക്ക് സുരക്ഷിതമാകില്ല.

You might also like