You are on page 1of 6

അംഗീകരിച്ച മിനുട്സ്

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്

വിഭാഗം : ഭരണസമിതി യോഗം


യോഗ സ്വഭാവം : സാധാരണ യോഗം
യോഗ തീയതി : 16/12/2023
യോഗ സ്ഥലം : പഞ്ചായത്ത് കമ്മിറ്റി ഹാള്‍
ആരംഭിച്ച
11:40 AM
സമയം :
അദ്ധ്യക്ഷന്‍റെ
താണു പിള്ള .വി
പേര് :
ഔദ്യോഗിക
പ്രസിഡന്റ് / ചെയര്‍മാന്‍/ചെയര്‍ പേര്‍സണ്‍/മേയര്‍
പദവി :

യോഗത്തിന്
പങ്കെടുത്തവര്‍ : മെമ്പർ / കൗൺസിലർ
മെമ്പറുടെ/ വിട്ടുനിന്ന
വാര്‍ഡിന്‍റെ ഹാജരായിരുന്ന സമയ ദൈർഘ്യം
ക്രമനമ്പര്‍ വാര്‍ഡിന്‍റെ പേര് കൗണ്‍സിലറിന്‍റെ സമയം
നമ്പര്‍ സമയം (IN) (DURATION(Min(s)))
പേര് (OUT)
എം .സതീഷ്‌ 11:37AM-01:45
1 1 കള്ളിക്കാട് 128
കുമാര്‍ PM
അമ്പിളി 11:38AM-01:45
2 2 അമ്പൂരി 127
റ്റി.പുത്തൂര്‍ PM
ഷൈന്‍ 11:00AM-01:45
3 4 കിളിയൂര്‍ 165
കുമാര്‍.ജെ PM
11:39AM-01:45
4 6 കുന്നത്തുകാല്‍ ടി.വിനോദ് 126
PM
താണു പിള്ള 11:00AM-01:45
5 7 കൊല്ലയില്‍ 165
.വി PM
എൻ.റ്റി 11:40AM-01:45
6 9 പെരുങ്കടവിള 125
ഷീലാകുമാരി PM
ഒ.വസന്ത 12:11PM-01:45 11:40 AM-
7 10 പാലിയോട് 94
കുമാരി PM 12:10PM
ഐ 11:41AM-01:45 11:40 AM-
8 11 ആര്യന്‍കോട് 124
.ആര്‍.സുനിത PM 11:40AM
11:42AM-01:45 11:40 AM-
9 12 ചെമ്പൂര് സിമി.ആര്‍ 123
PM 11:41AM
ലാല്‍ 11:43AM-01:45 11:40 AM-
10 13 ഒറ്റശേഖരമംഗലം 122
കൃഷ്ണന്‍.ജി PM 11:42AM
11:49AM-01:45 11:40 AM-
11 14 വാഴിച്ചാല്‍ മേരി മേബിൾ 116
PM 11:48AM

യോഗ നടപടികള്‍:-
1. അജണ്ട :-
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-
15/12/2023 ന് കൂടിയ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് ചര്‍ച്ച ചെയ്തു.
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ ജനറല്‍ കമ്മിറ്റി തീരുമാനങ്ങളായി അംഗീകരിച്ചു.
തീരുമാനിച്ചു.

. SCDO യോട് സ്പില്‍ ഓവര്‍ പ്രോജക്ടുകളില്‍ ചിലവഴിക്കാന്‍ കഴിയാത്ത തുക സറണ്ടര്‍


ചെയ്യുന്നതിനുള്ള അപേക്ഷ ബ്ലോക്ക് പഞ്ചായത്തില്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ചു .

. SCDO ഓഫീസിലെ ദൈനംദിന ചിലവുകള്‍ക്ക് അനുവദിച്ച തുകയില്‍ 50,000/- രൂപ അടുത്ത


റിവിഷനില്‍ ഉള്‍പ്പെടുത്തി മാറ്റി നല്‍കുന്നതിന് തീരുമാനിച്ചു.

ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിസ്റ്റുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം ബ്ലോക്കില്‍ വന്നിരിയ്ക്കാനുള്ള


സൗകര്യം ചെയ്ത് കൊടുക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിയ്ക്കാന്‍ ക്ഷേമകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ , സെക്രട്ടറി , എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വനിതാക്ഷേമം)
എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 2
തീരുമാനം :-

6/12/2023 ന് കൂടിയ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് ചര്‍ച്ച ചെയ്തു.


സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ ജനറല്‍ കമ്മിറ്റി തീരുമാനങ്ങളായി അംഗീകരിച്ചു .
തീരുമാനിച്ചു.

.വെറ്റിനറി നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങുന്നതിനുള്ള പ്രോജക്റ്റ് , കൗ ലിഫ്റ്റിംഗ്


പ്രോജക്റ്റ് എന്നിവ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആവശ്യമായ
നടപടികള്‍ സ്വീകരിയ്ക്കാന്‍ ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി
തീരുമാനിച്ചു.

. മലര്‍വാടി ഗ്രൂപ്പിന്റെ പുഷ്പകൃഷിയ്ക്ക് ചെലവായ തുക അനുവദിച്ച് നല്‍കുന്നതിനുള്ള


തുടര്‍നടപടികള്‍ സ്വീകരിയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 3
തീരുമാനം :-

14/12/2023 ന് ചേര്‍ന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് ചര്‍ച്ച


ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ ജനറല്‍ കമ്മിറ്റി തീരുമാനങ്ങളായി അംഗീകരിച്ചു.
തീരുമാനിച്ചു.

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 4
തീരുമാനം :-

14/12/2023 ന് കൂടിയ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് ചര്‍ച്ച ചെയ്തു.


സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ ജനറല്‍ കമ്മിറ്റി തീരുമാനങ്ങളായി അംഗീകരിച്ചു.
തീരുമാനിച്ചു.

തീരുമാന വിവരണം :-
2. അജണ്ട :-
സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനങ്ങള്‍
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-

8/12/2023 ല്‍ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് ചര്‍ച്ച ചെയ്ത . സ്റ്റിയറിംഗ്
കമ്മിറ്റി തീരുമാനങ്ങള്‍ ജനറല്‍ കമ്മിറ്റി തീരുമാനങ്ങളായി അംഗീകരിച്ചു . തീരുമാനിച്ചു.

തീരുമാന വിവരണം :-
3. അജണ്ട :-
2023 - 24 വാര്‍ഷിക പദ്ധതി അവലോകനം
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-

30/12/2023 ന് ജനറല്‍ കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചു.


തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 2
തീരുമാനം :-

അസിസ്റ്റന്റ്‌എഞ്ചിനീയര്‍ നിര്‍വ്വഹണം നടത്തുന്ന 2 പ്രോജക്ടുകള്‍ റിവിഷന്‍ ചെയ്ത്


വന്നപ്പോള്‍ റ്റി എസ് വേണ്ട എന്ന ഗണത്തിലാണ് വന്നിരിക്കുന്നത് . അത് റ്റി എസ്
ആവശ്യമുള്ള പ്രോജക്ടുകളാണ് . ആയതിനാല്‍ കാറ്റഗറിയില്‍ മാറ്റം വരുത്തുന്നതിന്
ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിയ്ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി
തീരുമാനിച്ചു.

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 3
തീരുമാനം :-

പെരുങ്കടവിള ബ്ലോക്ക് അസിസ്റ്റന്റ്‌എഞ്ചിനീയറുടെ ഓഫീസില്‍ ഒഴിഞ്ഞു കിടക്കുന്ന Typist


തസ്തികയിലേയ്ക്ക് ഒരു Typistനെ താല്‍ക്കാലികമായി നിയമിക്കുന്നതിന് തീരുമാനിച്ചു .
ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് Typist നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നും
അടുത്ത ആളിനെ നിയമിക്കുന്നതിന് അംഗീകരിച്ചു . തീരുമാനിച്ചു .

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 4
തീരുമാനം :-

കൃഷി അസിസ്റ്റന്റ്‌ഡയറക്ടര്‍ നിര്‍വ്വഹണം നടത്തുന്ന വാഴകൃഷി , പുഷ്പകൃഷി എന്നിവയ്ക്ക്


ആവശ്യമായ ഗുണഭോക്തൃ ലിസ്റ്റുകള്‍ ലഭ്യമാക്കുവാന്‍ എല്ലാ മെമ്പര്‍മാരും
മുന്‍കൈയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു . തീരുമാനിച്ചു .

തീരുമാന വിവരണം :-
4. അജണ്ട :-
2024 - 25 വാര്‍ഷിക പദ്ധതി രൂപീകരണം
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച്


ബ്ലോക്ക് ഗ്രാമസഭ 27/12/2023 ന് രാവിലെ 10.30 ന് കൂടുന്നതിന് തീരുമാനിച്ചു .

തീരുമാന വിവരണം :-
5. അജണ്ട :-
നവകേരള സദസ്സ് സംബന്ധിച്ച്
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി ഓഫീസിന്റെ


ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിനു വേണ്ടി ഫണ്ട് അനുവദിച്ച് നല്‍കണമെന്ന
ആവശ്യമുന്നയിച്ച് നിവേദനം തയ്യാറാക്കി സമര്‍പ്പിയ്ക്കണമെന്ന മുന്‍ കമ്മിറ്റി തീരുമാനം
ചുമതലപ്പെടുത്തിയ മെമ്പര്‍മാര്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചു.
തീരുമാനിച്ചു.

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 2
തീരുമാനം :-

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന്റെ സുഗമമായ


പ്രവര്‍ത്തനത്തിനും വെറ്ററിനറി നീതി മെഡിക്കല്‍ സ്റ്റോര്‍ സജ്ജീകരിയ്ക്കുന്നതിനുമായി
ഒരു ബില്‍ഡിംഗ് പണിയുന്നതിനായി ഫണ്ട് അനുവദിച്ച് നല്‍കണമെന്ന ആവശ്യമുന്നയിച്ച്
നിവേദനം തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ,
സെക്രട്ടറി , അസിസ്റ്റന്റ്‌എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ , ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു .

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 3
തീരുമാനം :-
ഭിന്നശേഷി കുട്ടികളെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി നടപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പില്‍ നിന്നും ബഡ്സ്
സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സി ഡി പി ഒ റാങ്കിലുള്ള ഒരു
ഉദ്യോഗസ്ഥയേയും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരേയും
നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമര്‍പ്പിയ്ക്കാന്‍ ക്ഷേമകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .

തീരുമാന വിവരണം :-
6. അജണ്ട :-
ജില്ലാ ക്ഷീര സംഗമം സംബന്ധിച്ച്
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-

ജില്ലാ ക്ഷീര സംഗമം 2024 ജനുവരി 16,17 തീയതികളില്‍ പാലിയോട് എസ്.എസ്


ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതായി ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.

തീരുമാന വിവരണം :-
7. അജണ്ട :-
സമ്പൂര്‍ണ്ണ യോഗാഗ്രാമം പദ്ധതി സംബന്ധിച്ച്
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-

സമ്പൂര്‍ണ്ണ യോഗാഗ്രാമം പദ്ധതിയിലെ ട്രെയിനര്‍മാര്‍ക്ക് റ്റി എ നല്‍കല്‍ , പരിശീലനത്തിന്


ഐ ഇ സി മെറ്റീരിയല്‍സ് നല്‍കല്‍ എന്നിവയെക്കുറിച്ച് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്
കമ്മിറ്റിയ്ക്ക് കത്ത് നല്‍കി തുടര്‍നടപടികള്‍ സ്വീകരിയ്ക്കാന്‍ ആയുഷ്ഗ്രാം മെഡിക്കല്‍
ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു .

തീരുമാന വിവരണം :-
8. അജണ്ട :-
എം ജി എന്‍ ആര്‍ ഇ ജി എ , പി എം എ വൈ , ലൈഫ് പദ്ധതികള്‍ സംബന്ധിച്ച്
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-

കള്ളിക്കാട് ഗ്രാമ പഞ്ചായത്ത്‌സി ഡി എസ് ചെയര്‍പേഴ്സണ്‍ , എ ഡി എസ്സുമാര്‍ എന്നിവരെ


ഉള്‍പ്പെടുത്തി ഒരു യോഗം നവംബര്‍ 22 ന് ശേഷം ബ്ലോക്ക് പഞ്ചായത്തില്‍ വച്ച് കൂടുന്നതിന്
തീരുമാനിച്ചു .

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 2
തീരുമാനം :-
പി എം എ വൈ പദ്ധതി 88 ശതമാനം പൂര്‍ത്തിയായിട്ടുണ്ട് . ഇനി 18 വീടുകളാണ്
പൂര്‍ത്തിയാകാനുള്ളത് എന്നും ജോയിന്റ് ബി ഡി ഒ (ഹൗസിംഗ്) അറിയിച്ചു.
തീരുമാന വിവരണം :-
9. അജണ്ട :-
കത്തുകള്‍ , സര്‍ക്കുലറുകള്‍ , മറ്റ് അത്യാവശ്യ കാര്യങ്ങള്‍
ഫയല്‍ നമ്പര്‍ :- 20/2023
തീരുമാന നമ്പര്‍ :- 1
തീരുമാനം :-

തെക്കന്‍ കുരിശുമല 67 ആമത് തീര്‍ത്ഥാടനം - തീര്‍ഥാടന ദിവസങ്ങളില്‍ (2024 മാര്‍ച്ച്10


മുതല്‍ 17 വരെയും , പെസഹാവ്യാഴം ദുഃഖവെള്ളി ദിവസങ്ങളിലും) രാത്രിയും പകലും
സൗജന്യ സേവനത്തിനായി ആംബുലന്‍സും എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ
മെഡിക്കല്‍ സംഘങ്ങളെ അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
മോണ്‍.ഡോ.വിന്‍സെന്റ്.കെ.പീറ്റര്‍ ,റെക്ടര്‍ & ഡയറക്ടര്‍ , തെക്കന്‍ കുരിശുമല സമര്‍പ്പിച്ച
കത്ത് ചര്‍ച്ച ചെയ്തു . തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് വെള്ളറട സി എച്ച് സി
മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 2
തീരുമാനം :-
പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 5/12/2023 തീയതി നടന്ന മീറ്റിംഗിലെ
4(3)നമ്പര്‍ തീരുമാന പ്രകാരം ലഭ്യമാക്കിയ പെരുങ്കടവിള ബ്ലോക്ക് കൃഷി അസിസ്റ്റന്റ്‌
ഡയറക്ടര്‍ നിര്‍വ്വഹണം നടത്തുന്ന വിവിധ പദ്ധതികള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ്
അംഗീകരിച്ചു . തീരുമാനിച്ചു .

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 3
തീരുമാനം :-

2023 - 24 ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടിലെ സെക്കന്ററി പാലിയേറ്റീവ് കെയര്‍ എന്ന


പദ്ധതിയില്‍ നിന്നും പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍
(SPLINT & ORTHOSIS) ലഭ്യമാക്കുന്നതിനായി പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍
നിന്നും കത്ത് നം.1485/2023 ,തീയതി : 24/11/2023 പ്രകാരം സമര്‍പ്പിച്ച ചുവടെ
ചേര്‍ത്തിരിയ്ക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് ജനറല്‍ കമ്മിറ്റി അംഗീകരിച്ചു. തീരുമാനിച്ചു .

1 . Sheeja Simon , Nissi House , Kuzhikkalavila , Ottsekharamangalam

2 . Soman , Kuriyanickal , Manchavillakam

3 . Ajeesh , Umayamma vilasam , Kuttiyanikkadu , Keezharoor

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 4
തീരുമാനം :-

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023 -24 ല്‍ ഉള്‍പ്പെട്ട പെരുങ്കടവിള
സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണം നടത്തുന്ന പ്രോജക്റ്റ്
നം.114/23-24 കരുതല്‍ - വയോജനസംഗമവും ജീവിതശൈലീ രോഗ നിര്‍ണ്ണയവും പ്രോജക്റ്റ്
നടപ്പാക്കുന്നതിനുള്ള ധനകാര്യ വിശകലനം സമര്‍പ്പിച്ചത് ജനറല്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു .
അംഗീകരിച്ചു . തീരുമാനിച്ചു .

ധനകാര്യ വിശകലനം

Digital BP Apparatus (2) 2000/-

3500 Strips &Glucometer 33000/-

മരുന്ന് 1200000/-

ഡോക്ടറുടെ പ്രതിഫലം (8x4x1500) 48000/-

യോഗ ട്രെയിനര്‍ പ്രതിഫലം (8x4x500) 16000/-

ഡയറ്റീഷ്യന്‍ (8x4x1000) 32000/-

വാഹനവാടക (8x4x1500) 48000/-

വയോജനസംഗമം (8x5000) 40000/-

സ്റ്റേഷണറി 2000/-

മറ്റ് ചെലവുകള്‍ (നോട്ടീസ്,ബാനര്‍,ലഘുഭക്ഷണം etc.) 10000/-

ആകെ - 1431000/-

തീരുമാന വിവരണം :-
തീരുമാന നമ്പര്‍ :- 5
തീരുമാനം :-

ബ്ലോക്ക് പഞ്ചായത്തിലെ ക്രിസ്തുമസ് ആഘോഷം 23/12/2023 ന് നടത്തുന്നതിന് തീരുമാനിച്ചു .

തീരുമാന വിവരണം :-

യോഗ നടപടികള്‍ 01:45 PM -ന് അവസാനിച്ചു.


****************
സെക്രട്ടറി അംഗീകാരത്തിനായി അയച്ച തീയതി : 05/01/2024

അദ്ധ്യക്ഷൻ അപ്പ്രൂവ് ചെയ്ത തീയതി : 05/01/2024

( ഒപ്പ് )
താണു പിള്ള .വി

Print

You might also like