You are on page 1of 6

അക്ഷരസേനയിൽ

വിവരങ്ങൾ
ചേർക്കുന്നതിനു
മുൻപ്
ഇത് വായിക്കൂ
(Dated: 15 May 2021)
അക്ഷരസേനയിൽ വിവരങ്ങൾ
ചേർക്കുന്നതിനെക്കുറിച്ച് ഗ്രന്ഥശാലാ
പ്രവർത്തകർ പങ്കുവെച്ച സംശയങ്ങളും
നിരീക്ഷണങ്ങളും കണക്കിലെടുത്തുകൊണ്ടാണ്
ഈ വിശദീകരണങ്ങൾ നൽകുന്നത്.
അക്ഷരസേനയിൽ പാസ്‌പോർട്ട് സൈസ്
ഫോട്ടോയും മറ്റു വിവരങ്ങളും ചേർക്കുന്നതിനു
മുൻപ് താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ
ശ്രദ്ധിച്ച് മനസിലാക്കുക.

● ഗൂഗിൾ ക്രോം ഉപയോഗിച്ച്


https://kslc.kerala.gov.in എന്ന സൈറ്റിൽ
ലോഗിൻ ചെയ്താണ് വിവരങ്ങൾ
ചേർക്കേണ്ടത്. ഗ്രഡേഷന് ലോഗിൻ
ചെയ്യാനുപയോഗിച്ച അതേ പാസ്‌വേഡും
ഫോൺ നമ്പറും ഉപയോഗിച്ച് ലോഗിൻ
ചെയ്യാവുന്നതാണ്.

● പാസ്‌വേഡ്‌മറന്നുപോയവർക്കും
ഗ്രഡേഷനിൽ പങ്കെടുക്കാത്തവർക്കും
പാസ്‌വേഡ് SMS ആയി ലഭിക്കുന്നതിന്
അക്ഷരസേനയിൽ ലോഗിൻ ചെയ്യാനുള്ള
പേജിലെ change password എന്ന
ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫോൺ നമ്പറും
ലൈബ്രറിയുടെ രജിസ്‌ട്രേഷൻ നമ്പറും
നൽകി SEND NEW PASSWORD ബട്ടൺ
ക്ലിക്ക് ചെയ്താൽ മതി.

● ലൈബ്രറിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ


നമ്പർ ആണ് നൽകേണ്ടത്.

● പാസ്‌വേഡ്‌SMS ആയി ലഭിക്കാൻ


ലൈബ്രറിയുടെ രജിസ്ട്രേഷൻ നമ്പർ
മുഴുവനായും നൽകണം. ഉദാ:‌01/TVM/0047

● സൈറ്റിൽ കേറുമ്പോൾ Application Closed


എന്ന മെസ്സേജ് കാണുകയാണെങ്കിൽ cache
clear ചെയ്യണം. താഴെ ഇത് വിശദമാക്കുന്നു.

○ സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള


മെനു ഐക്കണിൽ( ) ക്ലിക്കുചെയ്യുക.
○ History ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
○ Clear browsing data എന്ന ഓപ്ഷനിൽ
ക്ലിക്ക് ചെയ്യുക.
○ Time range എന്നതിനു നേരെ All time
സെലക്റ്റ് ചെയ്യുക.
○ Cached images and files എന്ന
ഓപ്ഷനു നേരെ ക്ലിക്ക് ചെയ്ത്
ശരിയടയാളം ഇടുക.
○ താഴെ വലത്തെ മൂലയിലുള്ള Clear Data
ബട്ടൺ ക്ലിക്ക് ചെയ്യുക.
○ ഗൂഗിൾ ക്രോം ക്ലോസ് ചെയ്ത് വീണ്ടും
ഓപ്പൺ ചെയ്ത് ലോഗിൻ
ചെയ്യാവുന്നതാണ്.

● അക്ഷരസേന വളണ്ടിയർമാരുടെ ID Card ൽ


സ്റ്റാമ്പ് സൈസിലാണ് ഫോട്ടോ പ്രിന്റ്‌
ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുഖം
വ്യക്തമാവുന്ന രീതിയിൽ ഫോട്ടോ
അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

● ഇതിന് നിങ്ങളെ സഹായിക്കാൻ ഫോട്ടോ


തിരഞ്ഞെടുത്തശേഷം ഒരു ചുവന്ന
ഫ്രെയിമിൽ ആ ഫോട്ടോ കാണാം. തല ഈ
ചുവന്ന ഫ്രെയിമിൽ നിറഞ്ഞുനിൽക്കത്തക്ക
വിധം ഫോട്ടോ നീക്കുകയോ slider
ഉപയോഗിച്ച് വലുതാക്കുകയോ
ചെറുതാക്കുകയോ ചെയ്യണം. ഇതിന്റെ ഒരു
മാതൃക താഴെ കൊടുത്തിട്ടുണ്ട്.
● ഫേസ്‌ബുക്കിലും മറ്റും ഉള്ളതോ മങ്ങിയതോ
ആയ ഫോട്ടോകൾ വെച്ച് ID card പ്രിന്റ്‌
ചെയ്താൽ, തിരിച്ചറിയൽ രേഖ എന്ന നിലയിൽ
അത് ഉപയോഗശൂന്യമാകും.
അതുകൊണ്ടുതന്നെ ഫോട്ടോ അപ്‌ലോഡ്
ചെയ്യുമ്പോൾ നിങ്ങളുടെ ശ്രദ്ധയും
സഹകരണവും പ്രതീക്ഷിക്കുന്നു.
● ലോഗിൻ ചെയ്തുകഴിഞ്ഞാൽ കാണുന്ന
വളണ്ടിയർമാരുടെ ലിസ്റ്റിൽ, ഓരോ
വളണ്ടിയറുടെയും നേരെ ഫോട്ടോ എന്ന
കോളത്തിലെ Yes എന്നതിൽ ക്ലിക്ക് ചെയ്താൽ
അപ്‌ലോഡ് ചെയ്ത ഫോട്ടോ കാണാം. ഇത്
പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ
വരുത്തേണ്ടതാണ്.

● വളണ്ടിയറുടെ നേരെ ഫോട്ടോ എന്ന


കോളത്തിൽ Yes എന്നു കാണുന്നില്ലെങ്കിൽ
ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടില്ല
എന്നാണർത്ഥം.

● വളണ്ടിയറെക്കുറിച്ചുള്ള വിവരങ്ങൾ
ചേർക്കുന്നിടത്ത് ID Number എന്ന
കോളത്തിൽ Driving license, Voters ID,
aadhaar മുതലായ ID കളുടെ നമ്പർ ആണ്
ചേർക്കേണ്ടത്. അക്ഷരസേന ID Card ൽ
വരേണ്ട നമ്പറല്ല.

You might also like