You are on page 1of 2

മുന്‍ഷിഉസ്സഹാബ് (‫السحاب‬ ‫)منشئ‬

അള്ളാഹു കാർമേഘങ്ങളെ പടക്കുന്നവനാണ്. അല്ലാഹു കാർമേഘങ്ങളെ


ചലിപ്പിക്കുന്നു. അവനാകുന്നു ജല ഭാരമുള്ള കാർമേഘങ്ങളെ പടച്ചവൻ.
സൂറത്തുൽ റഅദിൽ 12, 13 ആയത്തുകളിൽ ഈ വിശേഷണം അള്ളാഹു
പറയുന്നുണ്ട്. ആ ആയത്തിന്റെ അവതീർണ പശ്ചാത്തലം ക്ലാസ്സിൽ
വിശദീകരിക്കുന്നു. മഴയില്ലാതെ പ്രയാസപ്പെടുന്ന ഒരു കൂട്ടം ആളുകൾ
നബി(സ) യോട് പരാതിപ്പെടുകയും നബി(സ) മിമ്പറിൽ വെച്ച്
അല്ലാഹുവിനോട് ദുആ ചെയ്യുകയും അള്ളാഹു മഴപെയ്യിച്ചതും
പ്രസിദ്ധമായ ഒരു ഹദീസാണ്. അല്ലാഹുവിൻറെ ഈ വിശേഷണത്തിന് ഒരു
ഉദാഹരണമാണത്. മാനം തെളിഞ്ഞ ആ നേരത്ത് നബി(സ)യുടെ ദുആയെ
തുടർന്ന് ജല ഭാരമുള്ള മേഘങ്ങളെ വിന്യസിപ്പിക്കുകയും അള്ളാഹു മഴ
ചൊരിയുകയ്യും ചെയ്തു.

നബി(സ) കാർമുഖിൽ കണ്ടാൽ, അവ മഴ ചൊരിഞ്ഞാൽ, മഴ പെയ്തു


കഴിഞ്ഞാൽ തുടങ്ങീ ഓരോ അവസ്ഥയിലും ദുആ ചെയ്തിരുന്നത് നാം
തിരുചര്യയിൽ നിന്ന് പഠിക്കേണ്ടതുണ്ട്. കാർമേഘം കാണുമ്പോൾ
അദ്ദേഹത്തിൻറെ മുഖം ചുവന്നു തുടുക്കുമായിരുന്നു. നബി(സ) പരവശപെട്ടു
കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുമായിരുന്നു. പിന്നീട് ഇപ്രകാരം ദുആ
ചെയ്യും

ْ َ‫ َو َشـرِّ ما اُرْ سِ ل‬،‫ َو َشـرِّ ما فيهـا‬،‫ك مِنْ َشـرِّ ها‬


‫ـت ِبه‬ ُ َ‫ َوأ‬،‫ـت ِبه‬
َ ‫عـوذ ِب‬ ْ َ‫ْـر ما اُرْ سِ ل‬
َ ‫ َو َخي‬،‫ْـر ما فيهـا‬
َ ‫ َو َخي‬،‫ْـرها‬ َ ُ‫اللّهُـ َّم إِ َّنـي أَسْ ـأَل‬
َ ‫ـك َخي‬
അല്ലാഹുവേ! ഇതിലെ (ഈ കാറ്റിലെ) നന്‍മയെയും ഇതുള്‍ക്കൊണ്ടതിലെ
നന്മയെയും ഇത് അയക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍
ചോദിക്കുന്നു. ഇതിലെ (ഈ കാറ്റിലെ) തിന്മയില്‍ നിന്നും, ഇതുള്‍ക്കൊണ്ടതിലെ
തിന്മയില്‍ നിന്നും, ഇത് അയക്കപ്പെട്ടതിലെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍
രക്ഷ തേടുന്നു.

കാർമേഘം മഴയായി പെയ്താൽ, അതുപോലെ അത് നീങ്ങി പോയാലും


നബി(സ) സന്തോഷിക്കുമായിരുന്നു. എല്ലാവരും കാർമേഘം കണ്ടാൽ
സന്തോഷിക്കും, എന്നാൽ നബി(സ) ഇപ്രകാരം പ്രയാസപ്പെടുമായിരുന്നു. അത്
എന്തുകൊണ്ടെന്ന് ഐഷ(റ) ചോദിച്ചപ്പോൾ, നബി(സ)യുടെ പ്രതികരണം
ഇപ്രകാരമായിരുന്നു. ആ കാർമുകിലിൽ ഒരു ശിക്ഷ ഉണ്ടാകുമെന്നതിൽ
എന്നെ നിർഭയപ്പെടുത്തുന്നത് എന്താണ്? ( ശിക്ഷ ഉണ്ടാകാം എന്നർത്ഥത്തിൽ)
ഒരു വേള ആ കാർമേഘം ആദ് ഗോത്രം പറഞ്ഞതുപോലെയുള്ള
കാർമേഘമായിരിക്കാം. അവരുടെ അടുക്കലേക്ക് വരൾച്ചയുടെ വേളയിൽ ഒരു
കാർമേഘം വന്നപ്പോൾ അവർ പറഞ്ഞു ഇതാ നമുക്കു മഴയായി പെയ്യാൻ
കാർമേഘം വരുന്നു. അപ്പോൾ അവരോട് പറയപ്പെട്ടു അത് കാർമേഘമല്ല
നിങ്ങൾ ധൃതികൂട്ടിയിരുന്ന ശിക്ഷയാണത്. നോവേറ്റുന്ന ശിക്ഷ യുള്ള ഒരു
കാറ്റായിരുന്നു ആ കാർമുകിൽ. നബി(സ) തൻറെ ഉമ്മത്തികളിൽ മേൽക്കോയ്മ
നേടുന്ന ഒരു ശിക്ഷയായിരിക്കുമോ എന്ന ഭയത്താലാണ് ഇപ്രകാരം
പ്രതികരിച്ചിരുന്നത്.

ഒരു ഹദീസിൽ നബി(സ) തൻറെ സ്വഹാബികളോട് ഇപ്രകാരം പറഞ്ഞു.


ശത്രുവിനെ കണ്ടുമുട്ടുവാൻ നിങ്ങൾ ആഗ്രഹിക്കരുത്. നിങ്ങൾ ആഫിയത്തിനു
വേണ്ടിയാണ് അല്ലാഹുവിനോട് ദുആ ചെയേണ്ടത്. ശത്രുവിനെ കണ്ടാൽ
നിങ്ങൾ പിന്നീട് ഉറച്ചു നിൽക്കുകയും വേണം. എന്നിട്ട് ഇപ്രകാരം
പ്രാർത്ഥിക്കുമായിരുന്നു..

‫ اهْ ِز ْم ُه ْم َوا ْنصُرْ َنا َعلَي ِْه ْم‬،ِ‫از َم األَحْ َزاب‬


ِ ‫ب َو َه‬ ِ ‫اللَّ ُه َّم ُم ْن ِز َل ْال ِك َتا‬
َ ‫ب َومُجْ ِر‬
ِ ‫ي الس ََّحا‬
വിശുദ്ധ ഖുർആൻ അവതരിപ്പിച്ച അല്ലാഹുവേ, കാർമുഖിലുകളെ
ചലിപ്പിക്കുന്നവനേ, സഖ്യകക്ഷികളെ തോൽപിച്ചവനെ, അവരെ നീ
പരാജയപ്പെടുത്തേണമേ, അവർക്കെതിരിൽ നീ സഹായം നൽകേണമേ.

ഇവയെല്ലാം നബി(സ) വിവിധ അവസരങ്ങളിൽ ചെയ്തിരുന്ന ദുആകളും


പ്രവൃത്തികളുമാണ്. അവയെല്ലാം നമ്മുടെ പ്രവൃത്തികളിലും വാക്കുകളിലും
പ്രയോഗവത്കരിക്കുവാൻ ശ്രമിക്കേണ്ടതുണ്ട്. അല്ലാഹുവിൻറെ
വിശേഷണങ്ങൾ പഠിക്കുമ്പോൾ, ഇത്തരം തിരു സുന്നത്തുകൾ
എത്തിപ്പിടിക്കുവാനുള്ള അവസരമായി കൊണ്ട് അതിനെ
ഉപയോഗപ്പെടത്താൻ നമ്മുക്ക് കഴിയേണ്ടതുണ്ട്

You might also like