You are on page 1of 5

സൂറത്തുൽ അഅല

ഫീ റിയാളി തഫ്സീർ, ശൈഖ് ഇബ്‌റാഹീം നിയാസ് (റ), പേജ് 306 -9


Translation to Malayalam: Suhail Khairy

സൂറത്തുൽ അഅല, മക്കിയായ സൂറത്ത്, 19 ആയത്ത്

(പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍) <ِ ‫ِب ۡس ِم ٱهَّلل‬


ٰ
ِ ‫>ٱلرَّ ۡح َم ِن ٱلرَّ ح‬
‫ِيم‬

(നിന്റെ നാഥന്റെ നാമം സ്തുതിക്കുക) <‫ِّك‬ ۡ ‫ > َسب ِِّح‬ഇവിടെ “‫”ٱس َم‬
َ ‫ٱس َم َرب‬ ۡ എന്ന വാക്ക്
അനുബന്ധമായി പറഞ്ഞതാണ്1. പറയുക: “ഏറ്റവും വലിയവനായ എന്റെ റബ്ബിന്
ആണ് സ്തുതി”, നിന്റെ റബ്ബിന് അനുയോജ്യമല്ലാത്തത് ഒഴിവാക്കി നീ അവനെ
സ്തുതിക്കുക. <‫( >ٱَأۡل ۡع َلى‬അത്യുന്നതനായ) ഏറ്റവും വലിയ റബ്ബ് അല്ലാഹു തആലയാണ്.
“‫( ”فسبح بسم ربك العظيم‬അത് കൊണ്ട് അത്യുന്നതനായ നിന്റെ റബ്ബിനെ നീ സ്തുതിക്കുക)
എന്നത് ഇറങ്ങിയപ്പോൾ, റസൂൽ (സ) തങ്ങൾ പറഞ്ഞു: “ഇത് റുകൂ ചെയ്യുന്ന സമയത്ത്
ചൊല്ലുക”, അത് കൊണ്ടാണ് റുകൂ ചെയ്യുന്ന വ്യക്തി “‫ ”سبحان ربي العظيم‬എന്ന്
ചൊല്ലുന്നത് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നത്. “‫ِّك ٱَأۡل ۡع َلى‬ ۡ ‫” َسب ِِّح‬
َ ‫ٱس َم َرب‬
ഇറങ്ങിയപ്പോൾ റസൂൽ (സ) തങ്ങൾ പറഞ്ഞു: “ഇത് സുജൂദ് ചെയ്യുന്ന സമയത്ത്
ചൊല്ലുക”, അത് കൊണ്ടാണ് സുജൂദ് ചെയ്യുന്ന വ്യക്തി “‫ ”سبحان ربي ٱَأۡل ۡع َلى‬എന്ന്
ചൊല്ലുന്നത് നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുന്നത്. സൂറത്തുൽ വാഖിയയിൽ
പറഞ്ഞതാണ് ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നത്, അതിൽ മരത്തെ കുറിച്ച്
പറയുന്നുണ്ട്, റുകൂ ചെയ്യുന്നവൻ സുജൂദ് ചെയ്യുന്നവനേക്കാൾ മരത്തിന്റെ അവസ്ഥയോട്
അടുത്തിട്ടാണ് നിലകൊള്ളുന്നത്2 . എന്നാൽ ഇവിടെ3 “‫( ” ُغ َثٓا ًء َأ ۡح َو ٰى‬ഉണങ്ങി കരിഞ്ഞ
ചവർ) ആണ് പ്രതിപാദിച്ചിട്ടുള്ളത്, സുജൂദ് ചെയ്യുന്നവനാണ് “ഉണങ്ങി കരിഞ്ഞ
ചവറിനോട്” ഏറ്റവും സാദൃശ്യമുള്ളത്. അത് കൊണ്ടാണ് നിയമനിർമ്മാതാവ് (കുറിപ്പ്:
അല്ലാഹു) ഇവിടെ ഇതും അവിടെ അതും പറഞ്ഞത്. <‫( >ٱلَّذِي َخ َل َق َف َسوَّ ٰى‬സൃഷ്ടിക്കുകയും,
സംവിധാനിക്കുകയും ചെയ്ത (നാഥന്റെ)) അവൻ മുഴുവൻ സൃഷ്ടിപ്പും നടത്തുകയും എന്നിട്ട്
അതിന്റെ ഭാഗങ്ങളെ പരസ്പരം കുഴപ്പവുമില്ലാതെ ചേർച്ചയുള്ളതായി
സംവിധാനിക്കുകയും ചെയ്തു. <‫(( > َوٱلَّذِي َق َّد َر َف َهدَ ٰى‬അവന് ആവശ്യമുള്ളത്)
തീരുമാനിക്കുകയും മാർഗദർശനം നൽകുകയും ചെയ്തവനെ) അവൻ നിശ്ചയിച്ച
നന്മയിലേക്കും തിന്മയിലേക്കും <‫ۡٱل َم ۡر َع ٰى‬ ‫ِي َأ ۡخ َر َج‬
ٓ ‫( > َوٱلَّذ‬മേച്ചില്‍ പുറങ്ങള്‍
ഉല്‍പാദിപ്പിച്ചവനും) അവനാണ് ചെടികളെ വളർത്തിയത് <‫ ( > َف َج َع َلهُۥ‬ശേഷം) <ً‫ُغ َثٓاء‬
‫( >َأ ۡح َو ٰى‬ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം))
1
ഈ വാചകം വാക്യത്തിന്റെ അർത്ഥം മാറ്റുന്നില്ല , “നിന്റെ നാഥനെ സ് തുതിക്കുക” എന്ന് തന്നെയാണ് അത് കൊണ്ട്
അർത്ഥമാക്കുന്നത്, അല്ലാതെ “നാഥന്റെ നാമത്തെ മാത്രം സ് തുതിക്കുക” എന്നല്ല
2
َ ‫ َءَأن ُتمۡ َأن َش ۡأ ُتمۡ َش َج َر َت َهٓا َأمۡ َن ۡحنُ ۡٱلمُنشِ ـ‬നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്‌? അതല്ല നാമാണോ
‫ُٔون‬
സൃഷ്ടിച്ചുണ്ടാക്കിയവന്‍?. (സൂറത്തുൽ വാഖിയ 72)
‫ َف َج َع َلهُۥ ُغ َثٓا ًء َأ ۡح َوى‬എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം) (സൂറത്തുൽ
3 ٰ

അഅല 4)
അവൻ അതിനെ പച്ചയായി വളർത്തിയതിന് ശേഷം ഉണങ്ങിയ കറുത്ത ഇരുണ്ട
വൈക്കോലാക്കി മാറ്റി. <‫نس ٰ ٓى‬ َ ‫( > َس ُن ۡق ِرُئ َك َفاَل َت‬നാം നിങ്ങളെ (ഖുർആൻ) ഓതിപ്പിക്കും.
നിങ്ങൾ മറന്ന് പോവാതിരിക്കാൻ വേണ്ടി) ഹഖ് തആല റസൂൽ (സ) തങ്ങളെ
കൊണ്ട് ഖുർആൻ ഓതിപ്പിക്കും, അവിടുന്ന് (സ) അത് മറന്ന് പോവാതിരിക്കാൻ
വേണ്ടി. <ُ ۚ ‫( >ِإاَّل َما َشٓا َء ٱهَّلل‬അല്ലാഹു ഉദ്ദേശിച്ചതൊഴികെ) റദ്ദ് ചെയ്യപ്പെട്ട ആയത്തുകളും
അതുമായി ബന്ധപ്പെട്ട നിയമങ്ങളും ഒഴികെ.

റസൂൽ (സ) തങ്ങൾ ജിബ്‌രീൽ (അ)ന്റെ മുന്നിൽ മറന്ന് പോവാതിരിക്കാൻ വേണ്ടി


ഉറക്കെ ഓതി കേൾപ്പിക്കുമായിരുന്നു. ഹഖ് തആല തങ്ങളെ കൊണ്ട് ഖുർആൻ
മറക്കാതിരിക്കാൻ വേണ്ടി അത് ഓതിപ്പിക്കുമെന്നും തങ്ങളുടെ നെഞ്ചിൽ അല്ലാഹു
ഖുർആനിനെ ഒരുമിച്ച് കൂട്ടുമെന്നും ഉറപ്പ് തന്നു. റസൂൽ (സ) തങ്ങൾ ഖുർആൻ
ഓതുകയും അത് ഒരുമിച്ച് കൂട്ടുകയും വിശദീകരിക്കുകയും ചെയ്തു, അങ്ങനെ അല്ലാഹു തന്ന
വാഗ്ദാനം അവൻ നിറവേറി. അല്ലാഹു ഉദ്ദേശിച്ച ചില ഭാഗങ്ങൾ ഒഴികെ മറ്റൊന്നും
മറന്ന് പോവാതിരിക്കാൻ വേണ്ടിയാണ് അവൻ തങ്ങളെ കൊണ്ട് ഖുർആൻ
ഓതിപ്പിച്ചത്. എന്താണ് ഈ ഉദ്ദേശിച്ച ഭാഗങ്ങൾ? അത് റദ്ദ് ചെയ്യപ്പെട്ടവയാണ്. റദ്ദ്
ചെയ്യപ്പെട്ട ആയത്തുകളുടെ വ്യത്യസ്ത തരങ്ങൾ മുമ്പ് വിശദീകരിച്ചിട്ടുണ്ട്: ആയതും
അതുമായി ബന്ധപ്പെട്ട കല്പനയും റദ്ദ് ചെയ്യപ്പെട്ടത്. ഉദാഹരണത്തിന് “‫عشر رضاعات‬
‫“ معلومات يحرمون‬. ഈ ആയതും അതിലെ കല്പനയും നിലവിലുള്ളതായിരുന്നു, പിന്നീട്
അവ രണ്ടും റദ്ദ് ചെയ്യപ്പെട്ടു: ആയതും അതുമായി ബന്ധപ്പെട്ട കല്പനയും റദ്ദ് ചെയ്യപ്പെട്ടത്.
ഉദാഹരണത്തിന് “‫“ عشر رضاعات معلومات يحرمون‬. ഈ ആയതും അതിലെ കല്പനയും
നിലവിലുള്ളതായിരുന്നു, പിന്നീട് അവ രണ്ടും റദ്ദ് ചെയ്യപ്പെട്ടു, ആയത് റദ്ദ്
ചെയ്യപ്പെട്ടപ്പോൾ അതുമായി ബന്ധപ്പെട്ട കല്പന നിലനിന്നത്. ഉദാഹരണത്തിന്: “‫الشيخ‬
‫( ”فشيخة إذا زنيا فارجموهما البتة‬വയസ്സായ സ്ത്രീയും വയസ്സായ പുരുഷനും വ്യഭിചാരം
ചെയ്‌താൽ അവർ ഇരുവരെയും എറിഞ്ഞു കൊല്ലുക). ഈ ആയത് ഓതപ്പെട്ടിരുന്നു,
പക്ഷെ പിന്നീട് അത് റദ്ദ് ചെയ്യപ്പെട്ടു, പക്ഷെ അതിൽ അടങ്ങിയ കല്പന നിലനിന്നു.
ആയത് നിലനിൽകുകയും അതിൽ അടങ്ങിയ കല്പന റദ്ദ് ചെയ്യപ്പെടുകയും ചെയ്തത്.
ഉദാഹരണത്തിന്: “‫ين‬ َ ‫ت ِإن َت َر َك َخ ۡيرً ا ۡٱل َوصِ َّي ُة ل ِۡل ٰ َولِدَ ۡي ِن َوٱَأۡل ۡق َر ِب‬
ُ ‫ض َر َأ َحدَ ُك ُم ۡٱل َم ۡو‬
َ ‫ِب َع َل ۡي ُكمۡ ِإ َذا َح‬
َ ‫ُكت‬
ۖ ‫”ب ۡٱل َم ۡعر‬
ِ‫ُوف‬ ِ (നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം
വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി
ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി
കല്‍പിക്കപ്പെട്ടിരിക്കുന്നു) {ഖുർആൻ 2:180}, അത് പോലെ ഒരു വര്ഷം ദുഃഖാചരണം
നടത്തണം എന്ന് സൂചിപ്പിക്കുന്ന അൽ ബഖറയിലെ ആയത്ത്4, ഈ ആയത്തുകൾ
ഇന്നും ഓതപ്പെടുന്നതാണ്, പക്ഷെ ഈ കല്പനകൾ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ റദ്ദ്
ചെയ്യപ്പെട്ട ആയത്തുകൾ മുസ്തഫാ (സ) തങ്ങൾക്ക് മറക്കുകയോ സന്ദേശം
കൈമാറുന്നത് വരെ മറക്കാതിരിക്കുകയോ ചെയ്യാം. വഹിയ് ഇറങ്ങുമ്പോൾ അതിനെ
ഈ ഉമ്മത്തിലേക്ക് കൈമാറുന്നത് വരെ മുസ്തഫ (സ) തങ്ങൾ ഓർമയിൽ വെക്കുമെന്ന

4
{ഖുർആൻ 2:240}
കാര്യം ഹഖ് തആല ഉറപ്പ് തരുന്നതാണ്. ഇതിന് ശേഷം, ഖുർആനിന്റെ ബാക്കി
ഭാഗങ്ങളിലെന്നപോലെ അവിടുന്ന് (സ) നിസ്കാരത്തിന്റെ സമയത്ത് ഏതെങ്കിലും ഒരു
ആയത്ത് വിട്ട് പോവുകയോ നിർത്തുകയോ ചെയ്യുന്നത് ഇത് (കുറിപ്പ്: മറക്കുകയില്ല
എന്ന് പറഞ്ഞത്) ഇല്ലായ്മ ചെയ്യുന്നില്ല, അത് കൊണ്ട് സലാം വീട്ടി കഴിഞ്ഞാൽ
അവിടുന്ന് (സ) പറയും: “ഇന്നാലിന്ന വ്യക്തിയെവിടെ?, ഞാൻ ഇന്നാലിന്ന
ആയത്തുകൾ ഒഴിവാക്കിയപ്പോൾ നിങ്ങൾ എന്ത് കൊണ്ട് ഓർമ്മപെടുത്തിയില്ല ?”
അപ്പോൾ അവർ പറയും: “നമ്മൾ കരുതി അത് റദ്ദ് ചെയ്യപ്പെട്ടതാണെന്ന്”, അപ്പോൾ
അവിടുന്ന് (സ) പറയും: “അല്ല (കുറിപ്പ്: ആയത്ത് റദ്ദ് ചെയ്യപ്പെട്ടതല്ല)”. റസൂൽ (സ)
തങ്ങൾ ഒരു ആയത്ത് നമ്മളിലേക്ക് കൈമാറി കഴിഞ്ഞാൽ മറ്റു മനുഷ്യരെ പോലെ
അവിടുന്നും അത് മറന്ന് പോകാവുന്നതാണ്, ഇതാണ് അവിടുന്ന് (സ) “ഞാൻ മറന്ന്
പോവും, സുന്നത് സ്ഥാപിക്കാൻ വേണ്ടിയാണ് എന്നെ കൊണ്ട് മറപ്പിക്കുന്നത്” എന്ന്
പറഞ്ഞതിന്റെ സാരം. റസൂൽ (സ) തങ്ങൾക്ക് മറവിയോ ശ്രദ്ധ തെറ്റലോ
ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അതുമായി ബന്ധപ്പെട്ട ശരീഅത് നിയമങ്ങൾ
നമ്മൾക്ക് അറിയുനമായിരുന്നില്ല. എന്നിരുന്നാലും അവിടുത്തേക്ക് (സ) അസാധ്യമായ
ഒന്ന് അവിടുത്തേക്ക് (സ) ഇറങ്ങിയ ഒരു ആയത്ത് അവിടുന്ന് (സ) പകർന്ന്
കൊടുക്കുന്നതിന്റെ മുമ്പ് അവിടുത്തേക്ക് (സ) മറന്ന് പോവുക എന്നതാണ്. അങ്ങനെ
സംഭവിച്ചാൽ അത് നുബുവ്വത്തിന്റെയും ശരീഅത്തിന്റെയും കുറവ് ആയി മാറും, അത്
അസാധ്യമാണ്. ജനങ്ങൾക്ക് കൈമാറുകയും ജനങ്ങളിൽ അത് സ്ഥാപിക്കുകയും
ചെയ്യാതെ അവിടുന്ന് (സ) ഒന്നും മറന്ന് പോവുകയില്ല. ഇതാണ് <ُ ۚ ‫>ِإاَّل َما َشٓا َء ٱهَّلل‬
(അല്ലാഹു ഉദ്ദേശിച്ചതൊഴികെ) എന്ന് പറഞ്ഞത് കൊണ്ട് അവൻ ഉദ്ദേശിച്ചത്.

(തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.) <‫ِإ َّنهُۥ َي ۡع َل ُم‬


‫ > ۡٱل َج ۡه َر َو َما َي ۡخ َف ٰى‬പരസ്യമായ വാക്കും പ്രവർത്തനവും രഹസ്യമായതും അവൻ അറിയും
<‫ل ِۡلي ُۡس َر ٰى‬ ‫ُك‬َ ‫> َو ُن َي ِّسر‬ (കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിങ്ങൾക്ക് നാം
സൗകര്യമുണ്ടാക്കിത്തരുന്നതുമാണ്) കൂടുതൽ എളുപ്പമായ ശരീഅത്തിലേക്ക്,
ഇസ്‌ലാമിലേക്ക് <‫ٱلذ ۡك َر ٰى‬ ِّ ‫ت‬
ِ ‫( > َف َذ ِّك ۡر ِإن َّن َف َع‬അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍
നിങ്ങൾ (ഖുർആൻ കൊണ്ട്)ഉപദേശിച്ചു കൊള്ളുക) ഓർമ്മപ്പെടുത്തൽ
ഉപകാരപ്പെടുന്ന കാലത്തോളം ഓര്മപ്പെടുത്തിക്കൊണ്ടേ ഇരിക്കുക,
ഓർമ്മപ്പെടുത്തുന്നത് വിശ്വാസികൾക്ക് ഉപകാരം ചെയ്യുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.
<‫( > َس َي َّذ َّك ُر َمن َي ۡخ َش ٰى‬ഭയപ്പെടുന്നവര്‍ (അതിലൂടെ) ഓർക്കുന്നതാണ് ) അല്ലാഹുവിനെ
ഭയക്കുന്നവർ ഓർക്കുന്നതാണ്. <‫>و َي َت َج َّن ُب َها‬ َ (അതിനെ ഒഴിവാക്കുന്നവർ) ഓർമ്മപ്പെടുത്തൽ
ഒഴിവാക്കി അതിലേക്ക് തിരിഞ്ഞു നോക്കാതെ മാറ്റി നിർത്തുന്നവർ <‫( >ٱَأۡل ۡش َقى‬ഏറ്റവും
നിര്ഭാഗ്യവാന്മാരാണ്) നിര്ഭാഗ്യവാന്മാരോ കാഫിരീങ്ങളോ ആണ് <‫ار ۡٱل ُك ۡب َر ٰى‬ ۡ ‫>ٱلَّذِي َي‬
َ ‫ص َلى ٱل َّن‬
(വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍) ഇത് പരലോകത്തെ തീയാണ്,
എന്നാൽ ചെറിയ തീ ഈ ലോകത്ത് തന്നെയുള്ളതാണ്. ഈ തീ (കുറിപ്പ്: ചെറിയ തീ)
പരലോകത്തെ തീയുടെ 17ൽ ഒരു ഭാഗമാണ്.
ആദം (അ) ഭൂമിയിലേക്ക് അയച്ചപ്പോൾ ഭക്ഷണം പാകം ചെയ്യാനായി കുറച്ച് തീ
ആവശ്യമാണെന്ന് അല്ലാഹുവിന് അറിയാമായിരുന്നു. അപ്പോൾ ജിബ്‌രീൽ (അ)
നരകത്തിൽ നിന്നുള്ള തീയുടെ ഒരു പൊരി എടുത്ത് 70 പ്രാവശ്യം സമുദ്രത്തിലിട്ട്
ഒതുക്കി ഈ ലോകത്തേക്ക് കൊണ്ട് വന്നു, പക്ഷെ അത് ഭൂമിയിലെ എല്ലാം കത്തിച്ച്
കളഞ്ഞു. അങ്ങനെ അത് തിരിച്ച് അതിന്റെ ഉറവിടത്തേക്ക് തന്നെ മടങ്ങി പോയി,
പിന്നീട് ജിബ്‌രീൽ (അ) വീണ്ടും വെള്ളത്തിലിട്ട് ഒതുക്കി വീണ്ടും ഭൂമിയിലേക്ക്
കൊണ്ട് വന്നു, അങ്ങനെ ഈ പ്രക്രിയ തുടർന്ന് കൊണ്ടേ ഇരുന്നു,
എത്രത്തോളമെന്നാൽ ആ തീ ഇന്ന് നമ്മൾ ലോകത്ത് കാണുന്ന തീയുടെ അളവിലേക്ക്
വന്നു, ഈ തീ പരലോകത്തെ തീ അല്ല, മറിച്ച് അതിന്റെ 17ൽ ഒരു ഭാഗം മാത്രമാണ്.
ഈ ലോകത്തെ തീ ചെറിയ തീയും പരലോകത്തെ തീ വലിയ തീയും ആയതിന്റെ
വിവരണമിതാണ്. <‫ُوت فِي َها َواَل َي ۡح َي ٰى‬ُ ‫( > ُث َّم اَل َيم‬പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല.
ജീവിക്കുകയുമില്ല.) അതിൽ അവർ വിശ്രമിക്കുകയോ നല്ല ജീവിതമോ ഉപകാരപ്രദമായ
ജീവിതമോ നയിക്കുകയില്ല. <‫( > َق ۡد َأ ۡف َل َح َمن َت َز َّك ٰى‬തീര്‍ച്ചയായും പരിശുദ്ധി നേടിയവൻ
വിജയം പ്രാപിച്ചു) ഈമാൻ കൊണ്ട് പരിശുദ്ധി നേടിയവർ വിജയിച്ചു <‫ٱس َم َر ِّبهِۦ‬ ۡ ‫َو َذ َك َر‬
‫صلَّ ٰى‬ َ ‫( > َف‬തന്‍റെ നാഥന്റെ നാമം സ്മരിക്കുകയും (അത് പ്രഖ്യാപിക്കുകയും5) എന്നിട്ട്
നമസ്കരിക്കുകയും (ചെയ്തവന്‍)) അഞ്ച് വഖ്ത് നിസ്കാരം നിര്വഹിച്ചവൻ അല്ലെങ്കിൽ ഈ
ആയത്ത് സലാത് അൽ ഫിത്‌റിനെ കുറിച്ച് ഇറക്കപ്പെട്ടതാണ് എന്ന അഭിപ്രായത്തെ
കണക്കിലെടുത്താൽ സലാത് അൽ ഫിത്ർ നിർവഹിച്ചവൻ. <‫ُون ۡٱل َح َي ٰو َة ٱل ُّد ۡن َيا‬ َ ‫> َب ۡل ُت ۡؤ ِثر‬
(പക്ഷെ, നിങ്ങള്‍ ഐഹിക ജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു)
ഇഹലോകമാണല്ലോ കൂടുതൽ നിങ്ങളോട് അടുത്ത് നില്കുന്നത് എന്ന കാരണം കൊണ്ട്
പരലോകത്തിന്റെ മുകളിൽ ഇഹലോകത്തിന് നിങ്ങൾ പ്രാധാന്യം നൽകി, <ُ‫َوٱأۡل ٓخ َِرة‬
‫ر َوَأ ۡب َق ٰ ٓى‬ٞ ‫( > َخ ۡي‬എന്നാൽ (സ്വർഗ
്ഗ മടങ്ങുന്ന) പരലോകമാകുന്നു ഏറ്റവും ഉത്തമവും
നിലനില്‍ക്കുന്നതും) എപ്പോളും നിലനിൽക്കുന്നതാണ് കൂടുതൽ നല്ലത്,
പ്രത്യേകിച്ചും ഉത്തമവും എപ്പോളും നിലനില്കുന്നതുമായത്. പരലോകമാണ് ഏറ്റവും
ഉത്തമവും നിലനില്കുന്നതുമെങ്കിലും അല്ലാഹു ആണ് അതിനേക്കാൾ ഉത്തമവും
അതിനേക്കാൾ നിലനിൽക്കുന്നതും. ദുനിയാവിന്റെ ജീവിതേതാക്കാൾ ഉത്തമവും
നിലനിൽക്കുന്നതും പരലോകമാണെങ്കിലും പരലോകത്തെ ജീവിതത്തേക്കാൾ
ഉത്തമവും നിലനിൽക്കുന്നതും അല്ലാഹുവാണ്. <‫( > ِإنَّ ٰ َه َذا‬തീര്‍ച്ചയായും ഇത്)
പരിശുദ്ധി നേടിയവരാണ് വിജയിച്ചവരെന്നും പരലോകമാണ് കൂടുതൽ നല്ലതും
നിലനിൽക്കുന്നതെന്നും പറഞ്ഞത് <‫صحُفِ ٱُأۡلو َل ٰى‬ ُّ ‫( > َلفِي ٱل‬ആദ്യത്തെ ഏടുകളില്‍
തന്നെയുണ്ട്) ഖുർആനിന്റെ മുമ്പ് മൂസ ബിൻ ഇമ്രാൻ (അ)നും ഇബ്‌റാഹീം അൽ
ഖലീൽ(അ)നും അയക്കപ്പെട്ട ഏടുകളിലുണ്ട്. അബൂ ദർ (റ) ന്റെ ഹദീസിൽ കാണാം:
അദ്ദേഹം പറയുന്നു: ഞാൻ പള്ളിയിൽ പ്രവേശിച്ചപ്പോൾ റസൂൽ (സ) തങ്ങളെ കണ്ടു,
ഞാൻ അവിടുത്തെ (സ) ചാരത്തിരുന്നപ്പോൾ അവിടുന്ന് (സ) പറഞ്ഞു: “അല്ലയോ
അബൂ ദർ, പള്ളിക്ക് ഒരു അഭിവാദ്യമുണ്ട്, പള്ളിയുടെ അഭിവാദ്യം രണ്ട് റകഅത്ത്
നിസ്കാരമാണ്, അത് കൊണ്ട് എഴുനേറ്റ് നിസ്കരിക്കുക”, അങ്ങനെ ഞാൻ എഴുനേറ്റ്

5
തക്ബീറത്തുൽ ഇഹ്‌റാം ആയിരിക്കണം ഉദ്ദേശം. അല്ലാഹു അഅലം
നിന്ന് 2 റകഅത്ത് നിസ്കരിച്ചതിന് ശേഷം റസൂൽ (സ) തങ്ങളുടെ അരികിൽ ഇരുന്നു,
ശേഷം ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ (സ), അങ്ങ് എന്നോട് നിസ്കരിക്കാൻ
നിർദ്ദേശിച്ചു, എന്താണ് ഈ നിസ്കാരം?”, റസൂൽ (സ) പറഞ്ഞു: “അത് ഇറക്കപ്പട്ട
രണ്ടെണ്ണം ബന്ധിപ്പിക്കുന്ന6 നന്മയാണ്, അത് കൊണ്ട് കൂടുതലായോ കുറഞ്ഞ
രൂപത്തിലോ അത് ചെയ്യുക”. ഞാൻ പറഞ്ഞു: “എത്ര കിതാബുകൾ ആണ് അല്ലാഹു
ഇറക്കിയത്?”, റസൂൽ (സ) പറഞ്ഞു: “104 കിതാബുകൾ, 10 ആദം (അ)ന്, 50
ഷീസ് (അ)ന്, 30 നൂഹ് (അ)ന് , 10 ഇബ്‌റാഹീം (അ)ന്, തൗറാത്, ഇൻജീൽ,
സബൂർ, ഫുർഖാൻ”, “എന്തായിരുന്ന ഇബ്‌റാഹീം (അ)ന്റെ കിതാബുകൾ?”, “അവ
ആപ്തവാക്യങ്ങളായിരുന്നു: “ബുദ്ധിയുള്ളവൻ മൂന്ന് സമയങ്ങൾ തിരഞ്ഞെടുക്കണം:
അവന്റെ റബ്ബ്മായി ഒറ്റക്ക് സംസാരിക്കാനൊരു സമയം, സ്വയം പരിശോധനക്ക്
വിധേയമാക്കാൻ ഒരു സമയം, തനിക്ക് ലഭിച്ച ഹലാൽ ആയ ഭക്ഷണവും വെള്ളവും
ആസ്വദിക്കാൻ ഒരു സമയം. മൂന്നെണ്ണത്തിലേക്ക് മാത്രമേ ബുദ്ധിയുള്ളവർ
സഞ്ചരിക്കാൻ പാടുള്ളൂ: “ഉപജീവനം കണ്ടെത്താൻ വേണ്ടിയുള്ള സഞ്ചാരം,
പരലോകജീവിതത്തിന്റെ പ്രതിഫലം നേടാൻ വേണ്ടിയുള്ള സഞ്ചാരം,
വിലക്കിയതല്ലാത്ത വസ്തുക്കൾ ആസ്വദിക്കാൻ വേണ്ടിയുള്ള സഞ്ചാരം. ബുദ്ധിയുള്ളവൻ
അവന്റെ നാവിനെ സൂക്ഷിക്കണം………. (തുടരും)

6
അല്ലാഹുവും അവന്റെ അടിമയെയും ബന്ധിപ്പിക്കുന്ന

You might also like