You are on page 1of 4

സോളാർ - നിങ്ങളുടെ പുരപ്പുറത്തെ അക്ഷയ നിധി...

വീട്ടിൽ സ്വർണ
്ണം വെച്ചിട്ടെന്തിനു
നാട്ടിൽ തെണ്ടി നടപ്പൂ എന്ന പരസ്യം
പോലെയാണ് നമ്മുടെ പലരുടെയും
കാര്യം.. ഓരോ മാസത്തെയും കറണ്ട്
ബില്ലു കണ്ടു ഞെട്ടുമ്പോൾ പലരും
ഓർക്കുന്നില്ല നമ്മുടെ പുരപ്പുറത്തെ
കോടികളുടെ സൌരോർജ
നിധിയെക്കുറിച്ച്..

ഗൾഫ് രാജ്യങ്ങൾ ഫോസ്സിൽ


ഇന്ധനങ്ങൾ കുഴിച്ചെടുത്ത് ധനവന്മാർ
ആയെങ്കിൽ ലോകത്തെങ്ങുമുള്ള ജനങ്ങൾക്ക് തികച്ചും ഫ്രീ ആയി കിട്ടുന്ന ഊർജമാണ് സൌരോർജ്യം.. തുടക്കത്തിലെ മുതൽമുടക്ക്
ഒഴിച്ചാല് തികച്ചും സൌജന്യം. നമ്മുടെ ഭൂമിയിൽ ഒരു മണിക്കൂർ വീഴുന്ന സൌരോർജ്യം പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ
അത് മാത്രം മതി നമ്മുടെ ഭൂമിയിലെ ഒരു വർഷത്തെ എല്ലാ ഊർജ്ജ ആവശ്യങ്ങളും നിറവേറ്റാൻ എന്നു പറഞ്ഞാൽ വിശ്വസിക്കാൻ
ബുദ്ധിമുട്ടായിരിക്കും.. പക്ഷേ അതാണ് സത്യം..

പല തരത്തിൽ സോളാർ എനർജി നമ്മുക്ക് ഉപയോഗിക്കാം.. അതിൽ ഏറ്റവും ലളിതവും കൂടുതൽ ഉപയോഗ പ്രദവും സോളാർ പാനൽ
ഉപയോഗിച്ച് സൂര്യ പ്രകാശത്തെ വൈദ്യുതി യായി മാറ്റി നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്ക് സാധാരണരീതിയിൽ
ഉപയോഗിക്കുന്നതാണ്.

1. വിവിധയിനം സോളാർ പ്ലാൻറുകൾ

രണ്ട് രീതിയിൽ പ്രധാനമായും സോളാർ പ്ലാൻറുകൾ നിർമ്മിക്കുന്നുണ്ട്. ഓൺ ഗ്രിഡ് രീതിയിലും ഓഫ് ഗ്രിഡ് രീതിയിലും.
ഹൈബ്രിഡ് പ്ലാൻറുകൾ ഇപ്പോൾ വിശദീകരിക്കുന്നില്ല .

വളരെ മുമ്പ് തന്നെ നിലവിലുണ്ടായിരുന്നു രീതിയാണ് ഓഫ് ഗ്രിഡ്. ഇതിൽ സോളാർ പാനൽ ഉപയോഗിച്ച് ഡി സി വൈദ്യുതി
ഉൽപാദിപ്പിച്ചു അത് ബാറ്ററിയിൽ സ്റ്റോർ ചെയ്തു അത് പിന്നീട് നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. സോളാർ
പ്ലാൻറുകളുടെ തുടക്കകാലത്ത് വീടുകളിൽ ലൈറ്റുകളും ഫാനുകളും മാത്രം ഈ രീതിയിൽ ഉപയോഗിച്ചുവന്നിരുന്നു. എന്നാൽ
ഇതിൻറെ ഏറ്റവും വലിയ ന്യൂനത എന്നു പറയുന്നത് അത് ഉപയോഗിക്കുന്ന ബാറ്ററിയുടെ ലൈഫ് തന്നെയാണ്. അതോടൊപ്പം
ഉപയോഗിക്കുന്ന ബാറ്ററിയുടെ കപ്പാസിറ്റിക്ക് അനുസരിച്ച് മാത്രമേ നമുക്ക് ലോഡ് കണക്ട് ചെയ്യുക സാധ്യമാകുകയുള്ളൂ.

എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെടുന്ന സോളാർ പ്ലാൻറുകൾ ആണ് ഓൺ
ഗ്രിഡ് പ്ലാൻറുകൾ. നമ്മുടെ വീട്ടിലെയോ ഫാക്ടറിയിലെയോ സ്ഥാപനത്തിലെയോ മുഴുവൻ ഉപകരണങ്ങളും പ്രവർത്തിക്കാൻ കഴിയും
എന്നതോടൊപ്പം ഇലക്ട്രിസിറ്റി ബില്ല് (ഫിക്സ്ഡ് ചാർജ്ജ് ഒഴികെ) മുഴുവനായും ഒഴിവാക്കാൻ സാധിക്കും എന്നതാണ് ആണ്
ഇതിൻറെ പ്രത്യേകത.

2. പ്രവർത്തന രീതി.

ഓൺഗ്രിഡ് പ്ലാന്റുകളിൽ ബാറ്ററി ഉപയോഗിക്കുന്നില്ല. മറിച്ച് നമുക്ക് ഉപയോഗമില്ലാത്ത സമയത്ത് സൂര്യൻ ഉള്ളപ്പോൾ വൈദ്യുതി
ഉത്പാദിപ്പിച്ച് ഇലക്ട്രിസിറ്റി ബോർഡിന് കൊടുക്കുകയും നമുക്ക് ആവശ്യമുള്ളപ്പോൾ അത് തിരിച്ചെടുക്കുകയും ചെയ്യുന്ന രീതിയാണ്
ഓൺ ഗ്രിഡ് പ്ലാൻറുകൾചെയ്യുന്നത്.
ഉദാഹരണമായി മൂന്നു കിലോ വാട്ടർ പ്ലാൻറ്
നമ്മുടെ വീട്ടിൽ സ്ഥാപിച്ചാൽ ഉണ്ടാകുന്ന
ഉപകാരങ്ങൾ എന്താണെന്ന് നമുക്ക്
നോക്കാം. ഏകദേശം 5500 രൂപ (600
യൂണിറ്റ്) രണ്ടുമാസത്തെ കരണ്ട് ബിൽ വരുന്ന
വീടുകൾക്ക് മൂന്നു കിലോവാട്ട് മതി.

ഏകദേശം അഞ്ചുവർഷം കൊണ്ട് മുടക്കിയ


കാശ് തിരിച്ചു കിട്ടുകയും പിന്നീടുള്ള
വർഷങ്ങൾ തികച്ചും സൗജന്യമായി നമുക്ക്
വൈദ്യുതി ഉപയോഗിക്കുകയും ചെയ്യാം.
ഏകദേശം 25 വർഷം കൊണ്ട് 12 ലക്ഷം രൂപയുടെ വൈദ്യുതിയും ഗ്യാസും ആണ് നമ്മൾ ലഭിക്കുന്നത് . വൈദ്യുതി സുലഭമായി
കിട്ടുമ്പോൾ നമുക്ക് ലാഭം LPG സ് റ്റൗ മാറ്റി ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നതാണ്.

അതോടൊപ്പം പ്രകൃതിക്കുണ്ടാകുന്ന ഗുണങ്ങൾ വളരെയധികമാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് വഴി നമ്മൾ
പ്രകൃതിയെ കൂടുതൽ സംരക്ഷിക്കുകയും ഹരിതാഭം ആക്കുകയും ചെയ്യും. അതുവഴി മാനവരാശിയുടെ നിലനിൽപ്പിന് നമുക്ക് കഴിയാവുന്ന
സഹായം ചെയ്യാം.

3. പ്ലാൻറ് തിരഞ്ഞെടുക്കാം
3.1 ഇനി നമ്മുടെ വീട്ടിൽ സോളാർ പ്ലാൻറ് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നമ്മുടെ വീട്ടിലെ വൈദ്യുതി ബിൽ അനുസരിച്ച് സെലക് ട് ചെയ്യേണ്ട സോളാർ പ്ലാൻറ് ഒരു ടേബിൾ ആയി താഴെ കൊടുത്തിരിക്കുന്നു.

Polycrystalline, Monocrystalline, MonoPERC, Halfcut, Bifacial തുടങ്ങിയ ഒട്ടനവധി സോളാർപാനലുകൾ മാർക്കറ്റിൽ


ഉണ്ട്. തീരെ നിഴൽ വീഴാത്ത സ്ഥലമാണെങ്കിൽ നമുക്ക് വിലകുറഞ്ഞ polycrystalline പാനലുകൾ ഉപയോഗിച്ചാലും മതി. ഓരോ
സ്ഥലത്തെയും പ്രത്യേകത അനുസരിച്ച് കൃത്യമായി വേണം പ്ലാൻറുകൾ തിരഞ്ഞെടുക്കാൻ.

3.2 Materials : മെറ്റീരിയൽ വിശ്വസിക്കാവുന്നതും ദീർഘകാല വാറണ്ടി നൽകുന്നതുമായവ തിരഞ്ഞെടുക്കുക. പലപ്പോഴും വലിയ
പരസ്യവുമായി വരുന്ന ചിലവ കുറച്ചു കഴിഞ്ഞു മാർക്കറ്റിൽ കാണില്ല. വയറിങ് ചെയ്യുമ്പോൾ പുറത്തിടുന്ന പൈപ്പുകൾ ഒരിക്കലും
വിലകുറഞ്ഞ ഇലക്ട്രിക് പൈപ്പുകൾ ആകരുത്. കൂടുതൽ ഈട് നിൽക്കുന്നതും ചൂടിനെയും കാലാവസ്ഥ വ്യത്യാസങ്ങളെയും
പ്രതിരോധിക്കാൻ കഴിവുള്ള ഗുണനിലവാരമുള്ള പ്ലംബിങ് പൈപ്പുകൾ ഉപയോഗിച്ച് വേണം പുറത്തെ വയറിങ് ചെയ്യുവാൻ. ഒരു
കാരണവശാലും bare അലൂമിനിയം കണ്ടക്ടർ എർത്തിങ്ങ് നു ഉപയോഗിക്കരുത്. കോപ്പർ മാത്രമേ എർത്തിങ്ങ് നു ഉപയോഗിക്കാൻ
പാടുള്ളൂ. അലുമിനിയം കണ്ടക്ടർ വെള്ളവും മണ
്ണും ആയും കോൺടാക് ട് വരുന്ന സ്ഥലങ്ങളിൽ ദ്രവിച്ചു പോകാൻ സാധ്യതയുണ്ട്.

3.3 Developer: ഒരു എസ്റ്റാബ്ലിഷ് ആയ കമ്പനിയെ ഏൽപ്പിക്കുന്നത് ആണ് ആണ് എപ്പോഴും നല്ലത്. ആ കമ്പനിക്ക്
കെഎസ്ഇബി ലൈസൻസ് ഉണ്ട് എന്ന് ഉറപ്പാക്കുക. കാരണം കെഎസ്ഇബിയുടെ ഗ്രിഡ് ആയിട്ടാണ് നമ്മൾ നമ്മുടെ പ്ലാൻറ് കണക്ട്
ചെയ്യുന്നത്. ഓർക്കുക 25 വർഷം ആയുസ്സ് ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ 25 വർഷവും സർവീസ് തരാൻ
കഴിവുള്ള ഒരു കമ്പനി ആയിരിക്കണം. പലപ്പോഴും ഏതെങ്കിലും ഒരു വ്യക്തിയെ ഏൽപ്പിച്ച ശേഷം കുറച്ചുകഴിഞ്ഞ് വ്യക്തി നാട്ടിൽ
അല്ലെങ്കിൽ അല്ലെ ങ്കിൽ വിദേശത്ത് പോയിക്കഴിഞ്ഞാൽ സർവീസ് കിട്ടാതെ ബുദ്ധിമുട്ടുന്ന പലരെയും കണ്ടിട്ടുണ്ട്.

3.4 Orientation: നമ്മുടെ നാട്ടിൽ തെക്കോട്ട് തിരിച്ചു ആണ് സോളാർ പാനലുകൾ സ്ഥാപിക്കാൻ. അത് എത്ര ഡിഗ്രി വേണം
എന്നുള്ളത് ആ സ്ഥലത്തെ latitude അനുസരിച്ചുവേണം തീരുമാനിക്കാൻ. ഓരോ സ്ഥലത്തെയും latitude വ്യത്യാസം ഉള്ളതുകൊണ്ട്
തന്നെ ഓരോ സ്ഥലത്തെയും ചരിവും വ്യത്യാസപ്പെടും. സൂര്യൻറെ ഭ്രമണ പദവും ചരിവും കണ്ടെത്തുവാനും അതനുസരിച്ച് ഏറ്റവും
ഉൽപ്പാദനക്ഷമത മായ രീതിയിൽ സോളാർ പ്ലാൻറുകൾ ഡിസൈൻ ചെയ്യുവാനും ഇന്ന് നല്ല നല്ല സോഫ് റ്റ്‌വെയറുകൾ ലഭ്യമാണ്.

3.5 Location : സോളാർ പാനലുകൾ സ്ഥാപിക്കുന്ന


ലൊക്കേഷൻ വളരെ പ്രധാനപ്പെട്ടതാണ്. നിഴൽ ഒട്ടുംതന്നെ
വീഴാത്ത സ്ഥലം വേണം നമ്മൾ തിരഞ്ഞെടുക്കാൻ. നിഴൽ
കൂടുന്നതനുസരിച്ച് സോളാർ പാനലുകളുടെ
ഉൽപ്പാദനക്ഷമത കുറയും.
3.6 Maintenance: ഓൺ ഗ്രിഡ് പ്ലാൻറുകൾക്ക് ഓഫ് ഗ്രിഡ് പ്ലാൻറ് കളുടെ അത്രയും മെയിൻറനൻസ് ആവശ്യമില്ലെങ്കിലും
കൃത്യമായ ഇടവേളകളിൽ പാനലുകൾ ക്ലീൻ ചെയ്യേണ്ടതാണ്. ഇത് പാനലുകളുടെ ഉൽപ്പാദനക്ഷമത കൂട്ടുകയും പാനലുകളുടെ ലൈഫ്
കൂട്ടുകയും ചെയ്യും.

ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം മൂലം ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളും നമ്മുടെ
അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന ഈ കാലത്ത് സൂര്യനിൽ നിന്നുള്ള ഊർജം സ്വീകരിച്ച് പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ
നമുക്ക് ജീവിക്കാം..

Raison M A - BTech EEE Managing Director


A Grade - Kerala Electrical Inspectorate. GEPL Solar - GETEM Engineering Pvt Ltd
A Grade - Qatar MMUP (A venture by 99-03 EEE batch of Govt
Engineering College, Thrissur)
Managing Director
SARMEP Engineering & Construction LLP Mob: 9744228653
(KSEB/ PWD/ NSIC/ MSME approved) Email: raison@sarmep.com,
raison@geplimited.com

You might also like