You are on page 1of 16

വിഷാദ രോഗം- ലക്ഷണങ്ങളും ചികിത്സയും

പുൽപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം


മൂഡ്‌ ഡിസോഡര്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട് -

1. വിഷാദ രോഗം (അഥവാ depressive disorder)


2. ഉന്മാദ വിഷാദ രോഗം ( അഥവാ bipolar mood disorder)

ഒരാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡില്‍, അത്യാഹ്ലാദം,


അതികഠിനമായ ദു:ഖം എന്നിങ്ങനെ കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടാവുന്ന
അവസ്ഥ ആണ് ഉന്മാദ വിഷാദ രോഗം അഥവാ ബൈപോളാര്‍ മൂഡ്‌
ഡിസോഡര്‍. വിഷാദരോഗത്തിലാവട്ടെ അതികഠിനമായ ദു:ഖം ആണ്
പ്രധാനമായും ഉണ്ടാവുന്നത്.
വിഷാദ രോഗം-വർഗ്ഗീകരണങ്ങൾ

1. ഏക മുഖ വിഷാദം

2. ദ്വി മുഖ വിഷാദം

3. മെലങ്കോളിക് ഡിപ്രെഷൻ

4. എടിപ്പിക്കൽ ഡിപ്രെഷൻ

5. സൈക്കോട്ടിക് ഡിപ്രെഷൻ

6. പോസ്റ്റ് പാർട്ടം ഡിപ്രെഷൻ


ഏകമുഖവിഷാദം (Unipolar Deression)

ഭൂരിപക്ഷം രോഗികളിലും വിഷാദരോഗം പെട്ടെന്നുണ്ടാവുകയും ഏതാനും


മാസങ്ങൾക്കകം പൂർണമായി ശമിക്കുകയും ചെയ്യുന്നതാണ്

വലിയൊരു വിഭാഗം രോഗികളിൽ അത് ആവർത്തിക്കും

എല്ലാ പ്രാവശ്യവും വിഷാദലക്ഷണങ്ങളാണ് ആവർത്തിക്കുന്നതെങ്കിൽ


അതിനെ ഏകമുഖ വിഷാദം എന്നു വിളിക്കുന്നു

ഏകമുഖവിഷാദരോഗത്തിന് വിഷാദ വിരുദ്ധൗഷധങ്ങൾ (ആന്റി


ഡിപ്രെസ്സെന്റ്സ്) മാത്രം കൊണ്ടുള്ള ചികിത്സ ഫലപ്രദമായേക്കും
ദ്വിമുഖ വിഷാദം (Bipolar Depression)

ഈ രോഗികളിൽ വിഷാദം,ഉന്മാദം എന്നിവ മാറിമാറി ഉണ്ടാകാം

പല രോഗികളിലും വിമുഖശ്രേണിയിൽ ഉൾപ്പെടുന്ന ലഹരിശീലം,പെരുമാറ്റ


വൈകല്യങ്ങൾ,അനിയന്ത്രിതക്ഷോഭം എന്നിവയുണ്ടാകാം

ദ്വിമുഖവിഷാദരോഗത്തിന് വിഷാദ വിരുദ്ധൗഷധങ്ങൾ(ആന്റി


ഡിപ്രെസ്സെന്റ്സ്) മാത്രം ഉപയോഗിക്കുന്നത് രോഗിയുടെ സ്ഥിതി
മോശമാക്കാൻ സാധ്യതകളുണ്ട്

വികാരതുലനൗഷധങ്ങൾ കൂടി ഉപയോഗിച്ചാണ്ദ്വിമുഖവിഷാദം


ചികിത്സിക്കേണ്ടത്
മെലങ്കോളിക് ഡിപ്രെഷൻ (Melancholic Depression)

ഉറക്കം, വിശപ്പ്, ലൈംഗികത ഇവയിൽ വളരെ കുറവ് വരുക


തീരെ മെലിയുക എന്നീ ലക്ഷണങ്ങളാണ് മെലങ്കോളിക്
ഡിപ്രെഷൻ രോഗികളിൽ ഉണ്ടാവുക
എടിപ്പിക്കൽ ഡിപ്രെഷൻ (Atypical Depression)

ഈ രോഗികളിൽ അമിതമായ ഉറക്കം, കൂടുതൽ വിശപ്പ് അതനുസരിച്ച് ഭക്ഷണം


കഴിക്കുക, ലൈംഗിക ആസക്തി കൂടുക, ശരീരം ചീർത്തു വരിക മുതലായവ
പ്രകടമാകുന്നു
സൈക്കോട്ടിക് ഡിപ്രെഷൻ (Psychotic Depression)

ആരെക്കെയോ തന്നെ കൊല്ലാൻ വരുന്നു, ചുറ്റും


ശത്രുക്കൾ ആണെന്നുമുള്ള ചിന്തയും ഭയവും
പോലെയുള്ള ലക്ഷണങ്ങളാണ് സൈക്കോട്ടിക് ഡിപ്രെഷൻ
രോഗികളിൽ ഉണ്ടാവുക
പോസ്റ്റ് പാർട്ടം ഡിപ്രെഷൻ (Postpartum Depression)

ഇത് പ്രസവത്തോടനുബന്ധിച്ചു സ്ത്രീകളിൽ ഉണ്ടാകുന്നതാണ്.

ചില രാജ്യങ്ങളിൽ എട്ടിൽ ഒന്ന് എന്ന കണക്കിന് സ്ത്രീകളിൽ ഇത് കാണുന്നു


വിഷാദ രോഗം -ലക്ഷണങ്ങൾ

ഒന്നിലും താൽപര്യം ഇല്ലാതിരിക്കുക, ഏകാന്തത


അകാരണമായ ദുഃഖം, ഒന്നിലും ഉത്സാഹമില്ലായ്മ,
വെറുപ്പ്, പെട്ടെന്നുള്ള ദേഷ്യം
അകാരണമായ ഉത്കണ്ട, ക്ഷീണം, ഭയം, ഉറക്കക്കുറവ്
വിശപ്പില്ലായ്മ, ചിലപ്പോൾ വിശപ്പ് കൂടുതൽ
ഭക്ഷണം കൂടുതലോ കുറച്ചോ കഴിക്കുക,
കൂടുതലായോ കുറവായോ ഉറങ്ങുക
ആത്മഹത്യാ പ്രവണത

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന,നീർക്കെട്ട്

തലവേദന,തലകറക്കം
വിഷാദ രോഗം -കാരണങ്ങൾ

ശൈശവ ബാല്യ കൗമാര കാലത്തിലെ പീഡാനുഭവങ്ങൾ


സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വഴക്ക് പിണക്കങ്ങൾ എന്നിവ
ഉറ്റ ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മരണം, വേർപാട്
ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ.
പാരമ്പര്യം
വിവാഹ മോചനം,ജോലി നഷ്ടപ്പെടൽ തുടങ്ങൽ തുടങ്ങിയവ
മാനസിക ശാരീരിക മാറാരോഗങ്ങൾ
ഹോർമോൺ വ്യതിയാനങ്ങൾ
അണു കുടുംബങ്ങൾ
സോഷ്യൽ മീഡിയയിലുള്ള അമിതമായ വിധേയത്വം
വിഷാദ രോഗം - ആന്തരിക വ്യതിയാനങ്ങൾ

നമ്മുടെ തലച്ചോറിൽ കാണപ്പെടുന്ന നാഡീകോശങ്ങളിലാണ് സീറോട്ടോണിൻ, നോർ-എപിനെഫ്രിൻ


എന്നീ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നത്

ഈ രാസവസ്തുക്കളാണ് ആശയ വിനിമയത്തേയും ശരീര പ്രക്രിയകളെയും


സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത്‌

ഈ രാസവസ്തുക്കൾക്ക് ഉറക്കം,ഓർമ,പഠനം,മാനസിക നില,ലൈംഗിക താത്പര്യങ്ങൾ തുടങ്ങിയ


വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കുന്നതിൽ നിർണ്ണായക സ്ഥാനമാണുള്ളത്.

കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിൻ,നോർ-എപിനെഫ്രിൻ അളവിലുണ്ടാവുന്ന


കുറവുകൾ വിഷാദരോഗത്തിൽ കാണാവുന്നതാണ്
വിഷാദ രോഗം -എങ്ങനെ നിയന്ത്രിക്കാം

ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക

നേരത്തെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക.

നടത്തം,ജോഗിംഗ്,നീന്തൽ ഇവയിലേതെങ്കിലും ചെയ്യുക. ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന


എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.

ഒമേഗ-3-ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത്


മത്സ്യം,പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.

നന്നായി ഉറങ്ങുക. ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമിൽ നിന്ന് ഒഴിവാക്കുക.

എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആർക്കും വേണ്ടാത്തവൻ


ഇങ്ങനെയുള്ള ചിന്തകൾ മാറ്റുക.

അനാരോഗ്യകരമായ മത്സര ബുദ്ധി വേണ്ടെന്നു വെയ്ക്കുക


വിഷാദ രോഗം -ചികിൽസകൾ

ഔഷധങ്ങളും മനഃശാസ്ത്ര സമീപനങ്ങളും ജീവിതശൈലീ ക്രമീകരണങ്ങളും ചേർന്നതാണ്


വിഷാദരോഗത്തിന്റെ ചികിൽസ

മസ്തിഷ്കത്തിലെ സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ്


ക്രമീകരിക്കാനുപകരിക്കുന്ന മരുന്നുകൾ

ബൈപോളാർ ഡിപ്രെഷൻ ഉള്ളവർക്ക് മനസ്സിന്റെ വൈകാരികാവസ്ഥയെ ക്രമപ്പെടുത്തുന്ന മൂഡ്


സ്റ്റെബിലൈസർ മരുന്നുകൾ വേണ്ടി വരും

സൈക്കോട്ടിക് ഡിപ്രെഷൻ ഉള്ളവർക്ക് മാനസിക വിഭ്രാന്തി മാറ്റാൻ ഉപയോഗിക്കുന്ന ആന്റി


സൈക്കോട്ടിക് ഔഷധങ്ങൾ വേണ്ടി വരാം

.മനസ്സിലെ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ബിഹേവിയർ


തെറാപ്പി,മൈൻഡ് ഫുൾനെസ്സ്,റിലാക്സേഷൻ എന്നിവയൊക്കെ പ്രയോജനം ചെയ്യുന്ന
മഃനശാസ്ത്ര ചികിൽസകളാണ്
വരൂ.. നമുക്ക് സംസാരിക്കാം…
വിഷാദമകറ്റാം...
നന്ദി..

You might also like