You are on page 1of 39

ഒരാൾ വടക്കോട്ട് നോക്കി നിൽക്കുന്നു.

അദ്ദേഹം 45 ഡിഗ്രി ക്ലോക്കിലെ


സൂചിയുടെ ചലനഗതിക്കനുസരിച്ച് തിരിഞ്ഞു. അതിനുശേഷം 180 ഡിഗ്രി
വീണ്ടും അതേ ദിശയിൽ തിരിഞ്ഞു. അവസാനം അദ്ദേഹം 270 ഡിഗ്രി
അപ്രദക്ഷിണമായി (Anti-Clock wise) തിരിഞ്ഞു. അദ്ദേഹം ഏത് ദിശയിലാണ്
നിൽക്കുന്നത് ?

(a) തെക്ക് (b) വടക്ക് പടിഞ്ഞാറ് (c) വടക്ക് (d) തെക്ക് പടിഞ്ഞാറ്
മഹേഷ് കിഴക്കോട്ട് യാത്ര തുടങ്ങി. 75 മീ. സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട്
തിരിഞ്ഞ് 25 മീ. സഞ്ചരിച്ചു. വീണ്ടും അദ്ദേഹം ഇടത്തോട്ട് തിരിഞ്ഞ് 40 മീ. പോയി.
അവസാനം ഇടത്തോട്ട് തിരിഞ്ഞ് 25 മീ. പോയി. എന്നാൽ യാത്ര തുടങ്ങിയ
സ്ഥലത്തുനിന്നും അദ്ദേഹം ഇപ്പോൾ എത്ര ദൂരെയാണ് നിൽക്കുന്നത് ?

(a) 140 മീ. (b) 35 മീ. (c) 115 മീ. (d) 25 മീ.
ഒരു ദിവസം സുരേഷ് സൈക്കിളിൽ വീട്ടിൽനിന്നും തെക്കോട്ട് യാത്ര പുറപ്പെട്ട് 10 കി.മീ.
ചെന്നതിനുശേഷം അദ്ദേഹം വലത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിച്ചു. അദ്ദേഹം വീണ്ടും
വലത്തോട്ട് തിരിഞ്ഞ് 10 കി.മീ. സഞ്ചരിച്ചു. അവസാനം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 15
കി.മീ. സഞ്ചരിച്ചുവെങ്കിൽ ഇനി എത്ര കിലോമീറ്റർ ഏത് ദിശയിൽ യാത്ര ചെയ്താൽ
അദ്ദേഹത്തിന് വീട്ടിൽ എത്തിച്ചേരാൻ സാധിക്കും ?

(a) 10 കി.മീ.തെക്ക് (b) 20 കി.മീ.കിഴക്ക്

(c) 20 കി.മീ.വടക്ക് (d) 25 കി.മീ. പടിഞ്ഞാറ്


സത്യജിത്ത് വടക്കോട്ട് 30 മീ. സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 40 മീ.
സഞ്ചരിച്ചു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 30 മീ. സഞ്ചരിച്ചു. അവസാനം
ഇടത്തോട്ട് തിരിഞ്ഞ് 50 മീ. സഞ്ചരിച്ചു. ഇപ്പോൾ അദ്ദേഹം യാത്ര തുടങ്ങിയ
സഥലത്തുനിന്നും എത്ര ദൂരെയാണ് ?

(a) 50 മീ. (b) 40 മീ. (c) 10 മീ. (d) 20 മീ.


സുനിൽ അദ്ദേഹത്തിന്‍റെ അച്ഛനെ അന്വേഷിച്ച് കിഴക്കോട്ട് പോയി. അദ്ദേഹം 90 മീ.
സഞ്ചരിച്ചശേഷം വലത്തോട്ട് തിരിഞ്ഞ് 20 മീ. സഞ്ചരിച്ചു. അതിനുശേഷം
അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് 30 മീ. സഞ്ചരിച്ചു. അവിടെയൊന്നും
അദ്ദേഹത്തിന്‍റെ അച്ഛനെ കാണാൻ കഴിഞ്ഞില്ല. അവിടെ നിന്നും അദ്ദേഹം 100 മീ.
വടക്കോട്ട് പോയി അച്ഛനെ കണ്ടുമുട്ടി. എന്നാൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും
എത്ര അകലെ വച്ചാണ് സുനിൽ അദ്ദേഹത്തിന്‍റെ അച്ഛനെ കണ്ടുമുട്ടിതയ് ?

(a) 80 മീ. (b) 100 മീ. (c) 140 മീ. (d) 75 മീ.
സതീഷ് വീട്ടിൽ നിന്നും 15 കി.മീ. പടിഞ്ഞാറോട്ട് യാത്ര ചെയ്തു. അതിനുശേഷം
ഇടത്തോട്ട് തിരിഞ്ഞ് 20 കി.മീ. യാത്ര ചെയ്തു. അതിനു ശേഷം കിഴക്കോട്ട്
തിരിഞ്ഞ് 25 കി.മീ. സഞ്ചരിച്ചു. അവസാനം ഇടത്തോട്ട് തിരിഞ്ഞ് 20 കി.മീ.
സഞ്ചരിച്ചുവെങ്കിൽ, വീട്ടിൽ നിന്നും എത്ര ദൂരെയാണ് സതീഷ് ഇപ്പോൾ
നിൽക്കുന്നത് ?

(a) 5 കി.മീ. (b) 10 കി.മീ. (c) 40 കി.മീ. (d) 80 കി.മീ.


ഉണ്ണി വടക്കോട്ട് നോക്കി നിൽക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 25 മീ.
സഞ്ചരിച്ചു. അതിനുശേഷം അദ്ദേഹം ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്ററും വലത്തോട്ട്
തിരിഞ്ഞ് 25 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 55 മീറ്ററും സഞ്ചരിച്ചു. അവസാനം
വീണ്ടും വലത്തോട്ട് തിരിഞ്ഞ് 40 മീറ്റർ സഞ്ചരിച്ചു. എന്നാൽ ഇപ്പോൾ അദ്ദേഹം ഏത്
ദിശയിലാണ് ?

(a ) തെക്ക് കിഴക്ക് (b) കിഴക്ക്-പടിഞ്ഞാറ്

(c) വടക്ക് (d) വടക്ക് പടിഞ്ഞാറ്


തെക്കോട്ട് നോക്കി നിൽക്കുന്ന കവിത ഇടത്തോട്ട് തിരിഞ്ഞ് 15 മീ. സഞ്ചരിച്ചു.
അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 7 മീ. സഞ്ചരിച്ചു. അവസാനം
പടിഞ്ഞാറോട്ട് തിരിഞ്ഞ് 15 മീ. സഞ്ചരിച്ചു. ഇപ്പോൾ കവിത യാത്ര തുടങ്ങിയ
സ്ഥലത്തുനിന്നും എത്ര ദൂരെയാണ് നിൽക്കുന്നത് ?

(a) 5 മീ. (b) 6 മീ. (c) 22 മീ. (d) 7 മീ.


രാജി 75 മീ. വടക്കോട്ട് യാത്ര തിരിച്ചു. അവൾ ഇടത്തോട്ട് തിരിഞ്ഞ് 25 മീ.
സഞ്ചരിച്ചു. അതിനുശേഷം തെക്കോട്ടു തിരിഞ്ഞ് 90 മീറ്ററും സഞ്ചരിച്ചു.
അവസാനം അവൾ 45 ഡിഗ്രി വലത് ഭാഗത്തേക്ക് തിരിഞ്ഞു. ഇപ്പോൾ അവൾ
ഏത് ദിശയിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ?

(a ) വടക്ക് കിഴക്ക് (b) തെക്ക് കിഴക്ക്

(c) തെക്ക് (d) തെക്ക് പടിഞ്ഞാറ്


വീട്ടിൽ നിന്നും പ്രിയ 50 മീ. തെക്കോട്ട് പോയി. ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 20 മീ.
സഞ്ചരിച്ചു. അവസാനം വടക്കോട്ട് തിരിഞ്ഞ് 30 മീ. സഞ്ചരിച്ചുവെങ്കിൽ
വീട്ടിലെത്തിച്ചേരാൻ അവൾക്ക് ഇനി ഏത് ദിശയിൽ സഞ്ചരിക്കണം ?

(a ) വടക്ക് പടിഞ്ഞാറ് (b) തെക്ക് കിഴക്ക്

(c) കിഴക്ക് പടിഞ്ഞാറ് (d) വടക്ക് കിഴക്ക്


സുരേഷ് തന്‍റെ വീട്ടിൽ നിന്നും 5 കി.മീ. വടക്കോട്ട് നടന്നശേഷം 4 കി.മീ.
ഇടത്തേക്ക് തിരിഞ്ഞ് സഞ്ചരിച്ചു. അവിടെനിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ്
10 കി.മീ. സഞ്ചരിച്ചശേഷം വലത്തേക്ക് തിരിഞ്ഞാൽ ഏത് ദിശയിലായിരിക്കും ?

(a) തെക്ക് (b) കിഴക്ക് (c) പടിഞ്ഞാറ് (d) വടക്ക്


അനൂപ് തന്‍റെ ഓഫീസിൽ നിന്നും 20 കി.മീ. തെക്കോട്ട് സഞ്ചരിച്ചശേഷം വലത്തോട്ട്
തിരിഞ്ഞ് 30 കി.മീ. സഞ്ചരിച്ചു. അവിടെനിന്നും വീണ്ടും വലത്തേക്ക് തിരിഞ്ഞ് 40 കി.മീ.
സഞ്ചരിച്ചശേഷം ഇടത്തേക്ക് 15 കി.മീ. സഞ്ചരിച്ചു. അവിടെ നിന്നും വീണ്ടും ഇടത്തേക്ക്
സഞ്ചരിച്ച് 20 കി.മീ. ദൂരത്തെത്തിയാൽ അനൂപ് ഓഫീസിൽ നിന്നും ഏത് ദിശയിൽ
എത്ര ദൂരെയാണ് ?

(a) 45 കി.മീ. പടിഞ്ഞാറ് (b) 45 കി.മീ. തെക്ക്

(c) 25 കി.മീ. കിഴക്ക് (d) 25 കി.മീ. വടക്ക്


വീണ ‘A’ എന്ന പോയിന്‍റിൽ നിന്നും യാത്ര ആരംഭിച്ച് 7 കി.മീ. പടിഞ്ഞാറെത്തി.
അവിടെ നിന്നും 2 കി.മീ. വടക്കോട്ടും 4 കി.മീ. കിഴക്കോട്ടും സഞ്ചരിച്ചശേഷം
വീണ്ടും 2 കി.മീ. വടക്കോട്ടും സഞ്ചരിച്ച് ‘E’ എന്ന പോയിന്‍റിൽ എത്തിച്ചേർന്നു. A
യും B യും തമ്മിലുള്ള അകലം എത്രയാണ് ?

(a) 6 കി.മീ. (b) 7 കി.മീ. (c) 5 കി.മീ. (d) 4 കി.മീ.


ഒരു സ്കൂളിനുനേരെ കിഴക്കുവശത്തായി ഒരു ക്ഷേത്രവും തെക്കു വശത്തായി ഒരു
ആശുപത്രിയും സ്ഥിതിചെയ്യുന്നു. ആശുപത്രിയുടെ മുൻവശം
സ്കൂളിനുനേരെയായാൽ ആശുപത്രിയുടെ നേരെ ഇടതുമാറി സ്ഥിതിചെയ്യുന്ന
ക്ലബ്ബിന്‍റെ ഏത് ദിശയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ?

(a ) വടക്ക് കിഴക്ക് (b) തെക്ക് കിഴക്ക്

(c) തെക്ക് (d) വടക്ക് പടിഞ്ഞാറ്


ഒരു വൈകുന്നേരം സുഹൃത്തുക്കളായ സുമേഷും സതീഷും മുഖത്തോടു മുഖം
നോക്കി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സുമേഷിന്‍റെ നിഴൽ പതിച്ചത്
സതീഷിന്‍റെ ഇടതുവശത്തായിരുന്നു. അങ്ങനെയെങ്കിൽ സതീഷ് ഏത്
ദിശയിലേക്കാണ് നോക്കിക്കൊണ്ടിരുന്നത് ?

(a) തെക്ക് (b) വടക്ക് (c) പടിഞ്ഞാറ് (d) കിഴക്ക്


അനിത 10 കി.മീ. കിഴക്കോട്ട് സഞ്ചരിച്ചശേഷം 90 ഡിഗ്രി ഇടത്തേക്ക് തിരിഞ്ഞ് 15
കി.മീ. സഞ്ചരിച്ചു. അവിടെനിന്നും വലത്തേക്ക് തിരിഞ്ഞ് 2 കി.മീ. സഞ്ചരിച്ചാൽ
യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും ഏത് ദിശയിലാണ് അനിത ഇപ്പോൾ
നിൽക്കുന്നത്?

(a) പടിഞ്ഞാറ് (b) വടക്ക്-കിഴക്ക് (c) തെക്ക് (d) കിഴക്ക്


ഒരാൾ 2 കി.മീ. വടക്കോട്ട് സഞ്ചരിച്ചശേഷം വലത്തേക്ക് തിരിഞ്ഞ് 3 കി.മീ.
സഞ്ചരിക്കുന്നു. അവിടെനിന്നും അയാൾ വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 2 കി.മീ.
സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നാൽ യാത്ര ആരംഭിച്ച
സ്ഥലത്തുനിന്നും എത്ര അകലെയാണ് അയാൾ ഇപ്പോൾ നിൽക്കുന്നത് ?

(a) 6 കി.മീ. (b) 10 കി.മീ. (c) 7 കി.മീ. (d) 5 കി.മീ.


രാജു വീട്ടിൽനിന്നും 8 കി.മീ. കിഴക്കോട്ട് സഞ്ചരിച്ചശേഷം 1 കി.മീ. ഇടത്തേക്ക്
സഞ്ചരിച്ചു. അവിടെനിന്നും യഥാക്രമം 2 കി.മീ. വലത്തോട്ടും 1 കി.മീ.
ഇടത്തേക്കും തിരിഞ്ഞു. രാജു വീണ്ടും 2 കി.മീ. വലത്തേക്ക് തിരിഞ്ഞശേഷം 3 കി.മീ.
ഇടത്തേക്ക് തിരിഞ്ഞ് കടയിലെത്തി. രാജുവിന്‍റെ വീടും കടയും തമ്മിലുള്ള
അകലമെത്ര ?

(a) 17 കി.മീ. (b) 10 കി.മീ. (c) 12 കി.മീ. (d) 13 കി.മീ.


സാബു കിഴക്കോട്ട് യാത്ര ചെയ്യുകയാണ്. ചുവടെ തന്നിരിക്കുന്നവയിൽ ഏത്
ക്രമത്തിൽ സഞ്ചരിച്ചാൽ സഞ്ചുവിന്‍റെ യാത്ര വടക്ക് ദിക്കിലാകും?

(a ) ഇടത്, ഇടത്, വലത്, വലത്, വലത്

(b ) ഇടത്, വലത്, ഇടത്, വലത്, വലത്

(c ) ഇടത്, വലത്, വലത്, ഇടത്, ഇടത്

(d) ഇടത്, വലത്, വലത്, ഇടത്, വലത്


വടക്കിനെ വടക്ക് കിഴക്കെന്നും വടക്ക് കിഴക്കിനെ കിഴക്കെന്നുമുള്ള
രീതിയിലെഴുതിയാൽ പടിഞ്ഞാറിനെ എങ്ങനെയെഴുതാം ?

(a ) വടക്ക്-പടിഞ്ഞാറ് (b) തെക്ക്-പടിഞ്ഞാറ്

(c) തെക്ക്-കിഴക്ക് (d) കിഴക്ക്


ഞാൻ നദീതീരത്ത് പുറംതിരിഞ്ഞ് നിൽക്കുകയാണ്. നദിയിലൂടെ ഒഴുകുന്ന ഒരു
വസ്തു എന്‍റെ ഇടതുനിന്നും വലത് ദിശയിലേക്ക് ഒഴുകുന്നു. നദി പടിഞ്ഞാറ്
നിന്നും കിഴക്കോട്ട് ഒഴുകുന്നു. എന്നാൽ ഞാൻ ഏത് ദിശക്ക് അഭിമുഖമായി
നിൽക്കുന്നു ?

(a) തെക്ക് (b) വടക്ക് (c) പടിഞ്ഞാറ് (d) കിഴക്ക്


Q, P ക്ക് 5 കി.മീ. കിഴക്കും R, Q വിന് 7 കി.മീ. തെക്കും S, R ന് 5 കി.മീ. പടിഞ്ഞാറും T
ക്ക് 10 കി.മീ. തെക്കുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ താഴെ
തന്നിരിക്കുന്നവയിൽ ശരിയായത് ഏതാണ് ?

(a) T, Q വിൽ നിന്ന് 5 കി.മീ. പടിഞ്ഞാറാണ്

(b) T , P യിൽ നിന്ന് 10 കി.മീ. തെക്കാണ്

(c) T, P യിൽ നിന്ന് 3 കി.മീ. വടക്കാണ്

(d) T, R ൽ നിന്ന് 10 കി.മീ. വടക്കാണ്


ഒരു വാച്ചിൽ സമയം 1.30 ആയാൽ അതിന്‍റെ മണിക്കൂർ സൂചി ഏത് ദിശയിൽ
ആയിരിക്കും ?

(a ) തെക്ക് കിഴക്ക് (b) വടക്ക് പടിഞ്ഞാറ്

(c) കിഴക്ക് (d) വടക്ക് കിഴക്ക്


സൂര്യോദയത്തിനുശേഷം രാജു തന്‍റെ നിഴൽ തൊട്ടുപിന്നിൽ പതിക്കുന്ന വിധം
നിൽക്കുകയാണ്. അവിടെ നിന്ന് രാജു 10 മീ. മുന്നിലേക്ക് നടന്നു. എന്നിട്ട്
ഇടത്തോട്ട് തിരിഞ്ഞ് 5 മീ.ഉം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 മീ. ഉം നടന്നു. എന്നാൽ
ഇപ്പോൾ അദ്ദേഹം യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും ഏത് ദിശയിലാണ്
നിൽക്കുന്നത് ?

(a) തെക്ക് കിഴക്ക് (b) പടിഞ്ഞാറ് (c) വടക്ക് (d) വടക്ക് കിഴക്ക്
P, Q, R, S എന്നിവർ ചീട്ട് കളിക്കുകയാണ്. P യും Q വും ഒരു ടീമാണ്. S വടക്ക്
ദിശയിലേക്ക് നോക്കി ഇരിക്കുകയാണെങ്കിൽ തെക്ക് ദിശയിലേക്ക്
നോക്കിയിരിക്കുന്നത് ആരാണ് ?

(a) Q (b) R (c) P (d) ഇവരാരുമല്ല


ഒരാൾ വടക്കോട്ട് യാത്ര തുടങ്ങിയശേഷം ഇടത്തോട്ടും പിന്നീട് വലത്തോട്ടും
വീണ്ടും ഇടത്തോട്ടും പിന്നീട് വലത്തോട്ടും തിരിഞ്ഞ് യാത്ര ചെയ്യുന്നു. എന്നാൽ
അയാൾ ഇപ്പോൾ ഏത് ദിശയിലാണ് ?

(a) കിഴക്ക് (b) പടിഞ്ഞാറ് (c) തെക്ക് (d) വടക്ക്


അനു കിഴക്കോട്ട് യാത്ര തിരിക്കുന്നു. ചുവടെ പറയുന്ന ഏത് ദിശ പ്രകാരം
യാത്ര ചെയ്താലാണ് ഒടുവിൽ കിഴക്ക് ദിശയിലേക്ക് തന്നെ
അഭിമുഖീകരിക്കുന്നത് ?

(a ) വലത്, ഇടത്, വലത്, വലത്, ഇടത്

(b ) ഇടത്, ഇടത്, വലത്, ഇടത്

(c ) ഇടത്, വലത്, ഇടത്, ഇടത്, വലത്, വലത്

(d) വലത്, വലത്, ഇടത്, വലത്, ഇടത്


മനോജ് ഏതോ ദിശയിൽ നടക്കുകയാണ്. ആദ്യം ഇടത്തോട്ടും പിന്നീട്
വലത്തോട്ടും വീണ്ടും ഇടത്തോട്ട് തിരിഞ്ഞപ്പോൾ യാത്ര കിഴക്കോട്ടായി. എങ്കിൽ
ആദ്യം യാത്ര ചെയ്ത ദിശ ഏത് ?

(a) തെങ്ങ് (b) കിഴക്ക് (c) വടക്ക് (d) പടിഞ്ഞാറ്


നിങ്ങൾ ഒരു സ്ഥലത്തുനിന്നും 4 കി.മീ. വടക്കോട്ട് പോയി. അതിനുശേഷം
ഇടത്തോട്ട് തിരിഞ്ഞു 2 കി.മീ. പോയി. അതിനുശേഷം നിങ്ങൾ വീണ്ടും ഇടത്തോട്ട്
തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ചു. ഇപ്പോൾ നിങ്ങൾ യാത്ര തുടങ്ങിയ
സ്ഥലത്തുനിന്നും എത്ര അകലെയാണ് നിൽക്കുന്നത് ?

(a) 4 കി.മീ. (b) 2 കി.മീ. (c) 6 കി.മീ. (d) 5 കി.മീ.


രാജു ഒരു സ്ഥലത്തുനിന്നുംയാത്ര ആരംഭിച്ച് 12 മീ. വടക്കോട്ട് പോയി.
അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീ. നടന്നു. അതിനുശേഷം അദ്ദേഹം
വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 മീ. സഞ്ചരിച്ചു. അവസാനമായി അദ്ദേഹം
ഇടത്തോട്ട് തിരിഞ്ഞ് 5 മീ. വീണ്ടും സഞ്ചരിച്ചു. ഏത് ദിശയിൽ എത്ര ദൂരം
അകലെയാണ് അദ്ദേഹമിപ്പോൾ?

(a) 27 മീ. കിഴക്ക് (b) 5 മീ. കിഴക്ക് (c) 10 മീ. വടക്ക് (d) 15 മീ. കിഴക്ക്
മഹേഷ് ഒരു ദിവസം വീട്ടിൽനിന്നും പുറപ്പെട്ട് സൈക്കിളിൽ 10 കി.മീ. തെക്കോട്ട്
യാത്ര ചെയ്തു. അതിനുശേഷം വലത്തോട്ടു തിരിഞ്ഞ് 5 കി.മീ. സഞ്ചരിച്ചു.
വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 കി.മീ.ഉം പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് 10 കി.മീ.ഉം
യാത്ര ചെയ്തു. മഹേഷ് അദ്ദേഹത്തി വീട്ടിൽ നിന്നും എത്ര ദൂരം
അകലെയാണ് ?

(a) 10 കി.മീ. (b) 15 കി.മീ. (c) 20 കി.മീ. (d) 25 കി.മീ.


രവി ഒരു സ്ഥലത്തുനിന്നും പുറപ്പെട്ട് 4 കി.മീ. കിഴക്കോട്ട് നടക്കുന്നു.
അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടക്കുന്നു. വീണ്ടും ഇടത്തോട്ട്
തിരിഞ്ഞ് 4 കി.മീ. നടക്കുന്നു. രവി പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര
അകലെയാണ് ?

(a) 3 കി.മീ. (b) 2 കി.മീ. (c) 4 കി.മീ. (d) 5 കി.മീ.


സ്മിതയും ദിവ്യയും ഒരേ സ്ഥലത്തുനിന്നും കിഴക്കോട്ടും പടിഞ്ഞാറോട്ടും യാത്ര
തിരിച്ചു. സ്മിത ഒരു മണിക്കൂറിൽ 20 കി.മീ. വേഗതയിലാണ് സഞ്ചരിച്ചത്, ദിവ്യ
ഒരു മണിക്കൂറിൽ 30 കി.മീ. വേഗതയിലാണ് സഞ്ചരിച്ചത്. എന്നാൽ
അരമണിക്കൂർ കഴിയുമ്പോൾ ഇവർ തമ്മിലുള്ള അകലം എത്ര ദൂരമാണ് ?

(a) 25 കി.മീ. (b) 10 കി.മീ. (c) 50 കി.മീ. (d) 30 കി.മീ.


കിഴക്കെന്നു പറഞ്ഞാൽ വടക്ക് പടിഞ്ഞാറ്, തെക്കെന്നു പറഞ്ഞാൽ വടക്ക് കിഴക്ക്
അങ്ങനെയാണെങ്കിൽ പടിഞ്ഞാറിനെ എന്ത് പറയും ?

(a ) വടക്ക് കിഴക്ക് (b) വടക്ക് പടിഞ്ഞാറ്

(c) തെക്ക് കിഴക്ക് (d) തെക്ക് പടിഞ്ഞാറ്


സുരേഷ് 20 മീ. കിഴക്കോട്ട് നടന്നു. അതിന് ശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീ.
നടന്നു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 25 മീ. നടന്നു. അതിനുശേഷം വലത്തോട്ട്
തിരിഞ്ഞ് 15 മീ. നടന്നു. സുരേഷ് യാത്രയാരംഭിച്ച സ്ഥലത്തു നിന്നും എത്ര
അകലെയാണ് ?

(a) 45 മീ. (b) 40 മീ. (c) 35 മീ. (d) 20 മീ.


ഹരി 7 കി.മീ. കിഴക്കോട്ട് നടക്കുകയാണ്. അയാൾ വലത്തോട്ട് തിരിഞ്ഞ് 3 കി.മീ.
സഞ്ചരിച്ചിട്ട്, വലത്തോട്ട് തിരിഞ്ഞ് 11 കി.മീ. പോയി. അയാൾ ഇപ്പോൾ യാത്ര
തുടങ്ങിയ സ്ഥലത്ത് നിന്നും എത്ര ദൂരം അകലെയാണ് ?

(a) 5 കി.മീ. (b) 3 കി.മീ. (c) 6 കി.മീ. (d) 8 കി.മീ.


രതീഷ് A എന്ന സ്ഥലത്തുനിന്നും 1 കി.മീ. തെക്കോട്ട് നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ്
1 കി.മീ. കൂടി നടക്കുന്നു. പിന്നീട് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 1 കി.മീ. കൂടി
നടക്കുന്നുവെങ്കിൽ യാത്ര ആരംഭിച്ച സ്ഥലത്ത് നിന്നും ഏത് ദിശയിലാണ്
അയാൾ ഇപ്പോൾ നിൽക്കുന്നത് ?

(a) കിഴക്ക് (b) പടിഞ്ഞാറ് (c) വടക്ക് (d) തെക്ക്


ഒരാൾ 5 കി.മീ. കിഴക്കോട്ട് യാത്ര ചെയ്തതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 3 ക
ി.മീ. യാത്ര ചെയ്തു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 3 കി.മീ. യാത്ര ചെയ്തു.
അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 3 കി.മീ. യാത്ര ചെയ്തു. ഇപ്പോൾ അയാൾ
പുറപ്പെട്ട സ്ഥലത്തുനിന്നും എത്ര കിലോമീറ്റർ അകലെയാണ് ?

(a) 8 കി.മീ. (b) 14 കി.മീ. (c) 9 കി.മീ. (d) 2 കി.മീ.


ബിനു വടക്കോട്ട് 4 കി.മീ. സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 3 കി.മീറ്ററും
അതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് സഞ്ചരിക്കുകയും ചെയ്താൽ, അദ്ദേഹം
ഏത് ദിശയിലാണ് ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ?

(a) വടക്ക് (b) തെക്ക് (c) കിഴക്ക് (d) പടിഞ്ഞാറ്

You might also like