You are on page 1of 10

ഫൈബറുകളും പ്ലാസ്റ്റിക്കുകളും

പോളിമർ
• അനേകം ലഘു തന്മാത്രകൾ (മോണോമറുകൾ) ചേർന്നുണ്ടാകുന്ന ബൃഹത് തന്മാത്രകളാണ് പോളിമറുകൾ.

• ഗ്ലുക്കോസ്, അമിനോ ആസിഡ് മുതലായവ മോണോമാറുകളാണ് അവ കൂടിച്ചേർന്ന് ഉണ്ടാകുന്ന പോളിമർ ആണ് അന്നജം,
പ്രോട്ടീൻ എന്നിവ.

• പോളിമറുകളെ അവയുടെ ഭൗതികസ്വഭാവത്തിൻ്റെ അടിസ്ഥാന ത്തിൽ പ്രധാനമായും ഫൈബർ, പ്ലാസ്റ്റിക്, റബ്ബർ എന്നിങ്ങ
തരം തിരിച്ചിട്ട് ഉണ്ട്.

• പോളിമറുകളെ അവയുടെ ഭൗതികസ്വഭാവത്തിൻ്റെ അടിസ്ഥാന ത്തിൽ പ്രധാനമായും ഫൈബർ, പ്ലാസ്റ്റിക്, റബ്ബർ
എന്നിങ്ങനെതരംതിരിച്ചിട്ടുണ്ട്.

• ബലമുള്ള നൂലുകൾ നിർമിക്കാൻ അനുയോജ്യമായ പോളി മറുകളാണ് ഫൈബറുകൾ.



• ഇലാസ്തിക സ്വഭാവമുള്ള പോളിമറാണ് റബ്ബർ.

• വിവിധ രൂപത്തിൽ വാർത്തെടുക്കാൻ കഴിയുന്ന പോളിമറാണ് പ്ലാസ്റ്റിക്.


മനുഷ്യനിർമിത ഫൈബറുകൾ
( MAN MADE OR SYNTHETIC FIBRES)
• രസതന്ത്രമാർഗങ്ങളിലൂടെ അനവധി കൃത്രിമ പോളിമറുകൾ നിർമിച്ചെടുത്തിട്ടുണ്ട് അവയാണ് മനുഷ്യനിർമിത ഫൈബറുകൾ.

• നൈലോൺ, ടെറിലീൻ മുതലായ കൃത്രിമനാരുകൾ ഫൈബർവിഭാഗത്തിലുള്ള മനുഷ്യനിർമിത. പോളിമറുകളാണ്

1. പ്രകൃതിദത്ത നൂൽത്തരങ്ങളേക്കാൾ വിലക്കുറവ്.


2.
2. കൂടുതൽ ഈട് നിൽക്കും.

3. എളുപ്പത്തിൽ ചുളുങ്ങുന്നില്ല.

4. നനഞ്ഞാൽ വേഗത്തിൽ ഉണങ്ങുന്നു.


ഗുണങ്ങൾ
1. പ്രകൃതിദത്ത നൂൽത്തരങ്ങളേക്കാൾ വിലക്കുറവ്.
2. കൂടുതൽ ഈട് നിൽക്കും.
3. എളുപ്പത്തിൽ ചുളുങ്ങുന്നില്ല.
4. നനഞ്ഞാൽ വേഗത്തിൽ ഉണങ്ങുന്നു.
പരിമിതികൾ
വായുസഞ്ചാരം കുറവ്.
ജലാംശം ആഗിരണം ചെയ്യാനുള്ള കഴിവ് കുറവ്.
ചൂടുള്ള കാലാവസ്ഥയ്ക് അനുയോജ്യമല്ല.
1. തീപ്പിടിക്കാനുള്ള പ്രവണത കൂടുതൽ.
പ്ലാസ്റ്റിക്കുകൾ (PLASTICS)

• പ്ലാസ്റ്റിക്കുകൾ കൃത്രിമ പോളിമറുകൾ ആണ്.

• ഗാർഹിക ഉപകരണങ്ങൾ മുതൽ കൃത്രിമ ഹ്യദയവാൽവുകൾ വരെ നിർമിക്കാൻ വിവിധയിനം പ്ലാസ്റ്റിക്കുകൾ


ഉപയോഗിച്ചുവരുന്നു.

• ലിയോ ബേക്ക് ലാന്റ് രസതന്ത്രജ്ഞൻ നിർമിച്ച ബേക്കലൈറ്റാണ് (Bakelite) ആദ്യ കൃത്രിമ പ്ലാസ്റ്റിക്.
റബ്ബർ

• ഇലാസ്റ്റിക് സ്വഭാവമുള്ള പ്രകൃതിദത്ത പോളിമറുകൾ ആണ് റബ്ബർ.

• റബ്ബർമരത്തിൽ നിന്നെടുക്കുന്ന (ലടെക്സ് )നിന്നാണ് റബ്ബർ വേർതിരി ഒച്ചെടുക്കുന്നത്.

• ഐസൊപ്രീൻ എന്ന മോണോമറുകൾ ചേർന്നുകുന്ന പോളിമറാണ് റബ്ബർ.


തെർമോപ്ലാസ്റ്റിക്കും തെർമോസെറ്റിങ് പ്ലാസ്റ്റിക്കും

• ചൂടാക്കുമ്പോഴുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ പ്ലാസ്റ്റി ക്കുകളെ രണ്ടായി തരംതിരിക്കാം.

• ചൂടാക്കുമ്പോൾ മൃദുവാകുകയും തണപിക്കുമ്പോൾ ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക്കാണ് തെർമോപ്ലാസ്റ്റിക് (Thermoplastic).

• നിർമാണവേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിമോയി ദൃഢമാവുകയും


ചെയ്യുന്ന പ്ലാസ്റ്റിക്കാണ് തെർമോസെറ്റിങ് പ്ലാസ്റ്റിക് (Thermosetting Plastic).
• ദൃഢമായി കഴിഞ്ഞാൽ ഇവയെ ചൂടാക്കി വീണ്ടും രൂപ മാറ്റം വരുത്തുവാൻ സാധ്യമല്ല.
• തെർമോപ്ലാസ്റ്റിക് ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭ വിക്കുന്നു.
• തെർമോസെറ്റിംഗ് പ്ലാസ്റ്റിക് ചൂടാക്കുമ്പോൾ ഭൗതികമാറ്റവും തെർമോസെറ്റിങ് പ്ലാസ്റ്റിക്കിൽ ഭൗതിക മാറ്റവും രാസമാറ്റവും ഉണ്ടാകുന്നു.
മലിനീകരണം പ്ലാസ്റ്റിക്‌മൂലവും (POLLUTION DUE TO
PLASTIC)

• പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തും നിരോധിച്ചിട്ടുണ്ട്.

• ഇതിന് കാരണം പ്ലാസ്റ്റിക്ക്ന് മറ്റു വസ്തുക്കളെപ്പോലെ ജൈവവിഘടനം സംഭവിക്കുന്നില്ല എന്നതാണ്.

• പ്ലാസ്റ്റിക്കുകളുടെ കനം മൈക്രോൺ യൂണിറ്റിലാണ് പ്രസ്‌താവിക്കുന്നത്(1 മൈക്രോൺ = 10^-6 മീറ്ററാണ്).

• 40 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക്കുകൾ പെട്ടെന്ന് പൊട്ടിപ്പോവുകയും വലിച്ചെറിയപ്പെടു കയും


ചെയ്യുമെന്നതിനാൽ ഇവയുടെ ഉപയോഗം പലയിടത്തും നിയന്ത്രിച്ചിട്ടുണ്ട്.
ശീലിക്കാം 4R

• Reduce:- ഉപയോഗം കുറയ്ക്കുക

• Reuse:- ഉപയോഗിചവ തന്നെ വീണ്ടും ഉപയോഗിക്കുക

• Refuse:- നൽകാതിരിക്കുക/ സ്വീകരിക്കാതിരിക്കുക

• Recycle:- പുനoചക്രമണം ചെയ്യുക

You might also like