You are on page 1of 3

👁️🗨️കാണാകാഴ്ചകൾ 👁️🗨️

Date : 25-08-2021
🎭🎭🎭🎭🎭🎭🎭🎭

⚜️ഭണ്ഡാർദര⚜️
➿➿➿➿➿➿➿

നഗരത്തിന്റെ തിരക്കുകളുും പ്രകൃതിയുടെ ഭുംഗിയുും ഒരേ പോലെ ബാലന്സ്


ചെയ്തുകൊണ്ടുപോകുന്ന അപൂര്വ്വും നാടാണ് മഹാരാഷ്ട്ര. ഉറങ്ങുവാന്
പോലുും സമയമില്ലാത്ത നഗരങ്ങളാണ് ഒരുവശത്തെങ്കില് മറുവശും
പച്ചപ്പിന്റെയുും ഗ്രാമീണതയുടെയുും നന്മകളാല് സമൃദ്ധമാണ്. ഇങ്ങനെ
പച്ചപ്പിനാല് അനുഗ്രഹീതമായ ഇടങ്ങള് നിരവധി ഇവിടെ കണ്ടെത്തുവാന്
സാധിക്കുമെങ്കിലുും പ്രകൃതി സ്നേഹികളുും സഞ്ചാരികളുും ഒരുപോലെ
തിരഞ്ഞെടുക്കുന്ന ഇടങ്ങളിലൊന്നാണ് ഭണ്ഡാർദാര. സഹ്യാദ്രിയുടെ റാണി
എന്നു വിളിക്കപ്പെടുന്ന ഇവിടും എന്തുകൊണ്ടുും സന്ദര്ശന യോഗ്യമാണ്.
ഭണ്ഡാര്ദാരയുടെ പ്രത്യേകതകളിലേക്കുും വിശേഷങ്ങളിലേക്കുും!!

മഹാരാഷ്ട്രയിലെ സഹ്യാദ്രി

മഹാരാഷ്ട്രയിലെ സഹ്യാദ്രി പർവതനിരകൾക്കിടയിൽ മനോഹരമായി സ്ഥിതി


ചെയ്യുന്ന ഭണ്ഡാർദാര പ്രകൃതിസ്നേഹികൾക്ക് അതിമനോഹരമായ ഒരു
ഹിൽസ്റ്റേഷനാണ്. പച്ചനിറത്തിലുള്ള പ്രകൃതിദൃശ്യങ്ങൾക്കായി ഇതിനെ
രാജ്ഞി എന്നാണ് സഹ്യാദ്രി ശ്രേണികൾ എന്ന് വിളിക്കുന്നത്.

നിധികളുടെ താഴ്വര

ഭണ്ഡാർദാര എന്ന പേരിന്റെ അര്ത്ഥും നിധികളുടെ താഴ്വര എന്നാണ്. ഈ


സ്ഥലത്തിന്റെ പ്രകൃതിഭുംഗി തീർച്ചയായുും പേരിനെ
ന്യായീകരിക്കുന്നുവെന്ന് പറയുന്നതിൽ സുംശയമില്ല. കളങ്കമില്ലാത്ത
പ്രകൃതി സൗന്ദര്യത്തെയുും കാഴ്ചകളെയുും ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില് ഈ
കാഴ്ച അതിശയിപ്പിക്കുും എന്ന കാര്യത്തില് സുംശയും വേണ്ട.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര് ജില്ലയിലാണ് ഭണ്ഡാർദാര സ്ഥിതി
ചെയ്യുന്നത്.

കല്സുബായ് പര്വ്വതും

മഹാരാഷ്ട്രയിലെ എവറസ്റ്റ് എന്നറിയപ്പെടുന്ന കല്സുബായ് ഭണ്ഡാർദാര


സഞ്ചാരികള്ക്കായി കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങളില് ഒന്നാണ്.
സമുദ്രനിരപ്പില് നിന്നുും 5400 അടി ഉയരത്തില് സ്ഥിതി ചെയ്യുന്ന ഇവിടും
പ്രസിദ്ധമായ ട്രക്കിങ്, ഹൈക്കിങ് റൂട്ട് കൂടിയാണ്. അല്പും ബുദ്ധിമുട്ടുള്ള
ട്രക്കിങ് റൂട്ട് ആയതിനാല് ഇതിലെ തുടക്കക്കാരെ സുംബന്ധിച്ച് യാത്ര അല്പും
പ്രയാസമായിരിക്കുും. അപകടും പതിവായതിനാല് സുരക്ഷാ മുന്കരുതലുകളുും
ഇവിടെ കാണാും. മലയുടെ മുകളില് ഒരു ക്ഷേത്രവുും സ്ഥിതി ചെയ്യുന്നുണ്ട്.
ബാരി എന്നു പേരായ ഗ്രാമത്തില് നിന്നുമാണ് കല്സുബായ് ട്രക്കിങ്
ആരുംഭിക്കുന്നത്. ഭണ്ഡാര്ദാരയില് നിന്നുും 12 കിലോമീറ്റര് ദൂരമുണ്ട് ബാരി
ഗ്രാമത്തിലേയ്ക്ക.്

ഹരിശ്ചന്ദ്രഗഡ് കോട്ട

ഭണ്ഡാര്ദാരയിലെത്തിയാല് തീര്ച്ചയായുും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്ന്


ഹരിശ്ചന്ദ്രഗഡ് കോട്ടയുടേതാണ്. താനെ, പൂനെ അഹ്മദ്നഗർ എന്നീ മൂന്നു
ജില്ലകളുടെ അതിര്ത്തിയിലായാണ് ഹരിശ്ചന്ദ്രഗഡ് കോട്ട സ്ഥിതി
ചെയ്യുന്നത്. സമുദ്രനിരപ്പില് നിന്നുും 1424 മീറ്ററ് ഉയരത്തില് സ്ഥിതി
ചെയ്യുന്ന ഈ കോട്ട ആറാും നൂറ്റാണ്ടില് കാലാചുരി സാമ്രാജ്യത്തിന്റെ
ഭരണകാലത്താണ് നിര്മ്മിക്കപ്പെട്ടത്. കോട്ട മാത്രമല്ല,ക്ഷേത്രവുും
ഗുഹയുമെല്ലാും ഇവിടെ കാണുവാന് സാധിക്കുും. കോട്ടയിലേക്കുള്ള യാത്ര
മികച്ച ട്രക്കിങ് ആയതിനാല് ചരിത്ര പ്രേമികള് മാത്രമല്ല, സാഹസിക
സഞ്ചാരികളുും ഇവിടെ ധാരാളമായി എത്തുന്നു. അപൂര്വ്വ വിശ്വാസങ്ങളുള്ല
കേദാരേശ്വര് ഗുഹയുും ഇവിടെ കാണാും.

മുുംബൈ > കല്യാൺ >ഖുബി ഫട്ട > ഖിരേശ്വർ വഴിയുും മുുംബൈ > കല്യാൺ >
സവർണെ > ബേല്പാഡ വഴിയുും ഇവിടെ എത്തിച്ചേരാും.

വില്സണ് ഡാും

മഹാരാഷ്ട്രയിലെ പ്രധാന അണക്കെട്ടുകളില് ഒന്നായ വില്സണ് ഡാും സ്ഥിതി


ചെയ്യുന്നത് ഭണ്ഡാര്ദാരയിലാണ്. പ്രവര നദിയിലാണ് ഇത്
നിര്മ്മിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവുും പഴക്കമുള്ല ഡാമുകളില് ഒന്നായ
ഇത് 1910 ൽ ആണ് നിര്മ്മിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 150 മീറ്റർ
ഉയരത്തിലാണ് ഡാും സ്ഥിതി ചെയ്യുന്നത്.

അുംബ്രല്ലാ വെള്ളച്ചാട്ടും

വില്സണ് ഡാമിലെ വെള്ളത്തില് നിന്നുും രൂപപ്പെടുന്ന അുംബ്രല്ല


വെള്ളച്ചാട്ടും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. മഴക്കാലത്താണ് ഈ
വെള്ളച്ചാട്ടും സജീനമാകുന്നത്. മുകളില് നിന്നുും താഴേക്ക് കട്ടിയില്
പതിക്കുന്ന ഈ വെള്ളച്ചാട്ടും അതിമനോഹരമായ കാഴ്ചാനുഭവും നല്കുന്നു.

ആര്തര് ലേക്ക്
സഹ്യാദ്രിമലനിരകളുടെ പശ്ചാത്തലത്തില് സ്ഥിതി ചെയ്യുന്ന ആര്തര്
ലേക്കാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. കാടുകളാല് ചുറ്റപ്പെട്ടു കിടക്കുന്ന ഈ
പ്രശാന്തമായ തടാകും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥാനമാണ്. പ്രവാര
നദിയിൽ നിന്നാണ് തടാകത്തിന് വെള്ളും ലഭിക്കുന്നത്.

രത്തന്ഗഡ്

ഭണ്ഡാര്ദാരയില് നിന്നുും ലഭിക്കുന്ന കാഴ്ചകളില് പ്രധാനപ്പെട്ട


മറ്റൊന്നാണ് രത്തന്ഗഡിന്റേത്. രണ്ടായിരത്തിലധികും വര്ഷും പഴക്കമുള്ല
രത്തന്ഗഡ് കോട്ട സമുദ്രനിരപ്പിൽ നിന്ന് 1142 മീറ്റർ ഉയരത്തിലാണ് സ്ഥിതി
ചെയ്യുന്നത്. കുത്തനെയുള്ള കയറ്റങ്ങളുും കോണിപ്പണികളുും എല്ലാും കയറി
എത്തിച്ചേരുന്ന രത്തന്ഗഡ് കോട്ട വ്യത്യസ്തമായ ഒരു സാഹസിക
അനുഭവമായിരിക്കുും നല്കുക. മുഗള് ഭരണകാലത്താണ് കോട്ട
സ്ഥാപിക്കപ്പെട്ടതെന്നാണ് കരുതുന്നത്. പിന്നീടത് ശിവാജി
കീഴടക്കുകയായിരുന്നു. ഗണേഷ്, ഹനുമാൻ, കൊങ്കൺ, ത്രയമ്പക്
എന്നിങ്ങനെ നാല് കവാടങ്ങള് കോട്ടയ്ക്കുണ്ട്.

മുുംബൈ > കാസര > ഇഗ്തപുരി > ഭണ്ഡാർധാര > രത്തൻവാഡി വഴി ഇവിടേക്ക്
എത്തിച്ചേരാും.

എത്തിച്ചേരുവാന്

പശ്ചിമഘട്ടത്തിലെ ഇഗത്പുരിക്ക് സമീപമുള്ള ഒരു ഹോളിഡേ റിസോർട്ട്


ഗ്രാമമായ ഭണ്ഡാർദാര. അഹമ്മദ്നഗർ ജില്ലയിലെ അകോലെ തെഹ്സിലിലാണ്
സ്ഥിതി ചെയ്യുന്നത്. മുുംബൈയിൽ നിന്ന് 185 കിലോമീറ്ററുും അഹമ്മദ്നഗറിൽ
നിന്ന് 155 കിലോമീറ്ററുമാണ് ഭണ്ഡാര്ദാരയിലേക്കുള്ള ദൂരും. പൂനെയില് നിന്നുും
വരുമ്പോള് 191 കിലോമീറ്റര് ദൂരമുണ്ട.് ഏറ്റവുും അടുത്തുള്ള വിമാനത്താവളും 90
കിലോമീറ്ററ് അകലെയള്ള നാസികുും റെയില്വേ സ്റ്റേഷന് 25 കിലോമീറ്റര്
അകലെയുള്ള ഇഗത്പുരിയുമാണ്.

You might also like