You are on page 1of 3

പൊന്നിയിൻ സെൽവൻ ബുക്ക് വായിക്കാതെ കഥ മനസ്സിലാകാത്ത വർക്ക് വേണ്ടി മാത്രം..

ബാക്കി ഉള്ളവർ
കണ്ണടച്ചു സ്‌ക്രോൾ ചെയ്തു പോകുക
ആരംഭിക്കാലമാ...
പൊന്നിയിൻ സെൽവൻ.....
പൊന്നി എന്നാൽ കാവേരി...സെൽവൻ എന്നാൽ മകൻ അല്ലെങ്കിൽ ഓമനിച്ചു ആണ്കുട്ടികളെ വിളിക്കുന്ന ഒരു
പേര് ചോളന്മാരെ കുറിച്ചാണ് പൊന്നിയിൻ സെൽവൻ...തഞ്ചാവൂരിൽ ആരംഭിച്ചു പടർന്നു പന്തലിച്ച ഒരു
രാജവംശം.
കഥ നടക്കുന്നത് ഏകദേശം 970 A.D. യിൽ ആണ്
847-871 AD
വിജയലായ ചോഴൻന്റെ കാലം
പിൻഗാമി ആയ പരന്തക ചോഴന്) മൂന്ന് മക്കൾ രാജാദിത്യ,, കാന്തരിത ചോഴൻ അരിജ്ഞയ ചോഴൻ
രാഷ്ട്രകൂടന്മാർക്ക് എതിരെ ഉണ്ടായ തക്കോലം യുദ്ധത്തിൽ രാജകുമാരൻ ആയ രാജാദിത്യ കൊല്ലപ്പെട്ടു.
രണ്ടാമത്തെ രാജകുമാരൻ ആയ കന്ത രാതിത്യ ഇതോടെ രാജ്യം ഉപേക്ഷിച്ചു ശിവ ഭക്തനായി ഒരു
സന്യാസിയായി ശേഷിച്ച ജീവിതം കഴിയാൻ തീരുമാനിച്ചു. തന്റെ ഭാര്യ ആയ സെമ്പിയൻ ദേവിയോട് ഒരു
വയസ്സുള്ള അവരുടെ മകനെ ശിവ ഭക്തനക്കി സന്യാസജീവിതം നയിചു വളർത്താൻ നിർദ്ദേശിച്ചു നാട് വിട്ടു.
തന്റെ ഇളയ സഹോദരൻ ആയ അരിജ്ഞയനെ രാജ്യഭരണം ഏൽപ്പിച്ചു അതോടൊപ്പം രാജഭരണം യാതൊരു
അവകാശവും ഇല്ലാതെ അരിജ്ഞയന്റെ തലമുറക്കായി നൽകി.
അരിജ്ഞയ ചോഴൻന്റെ കാലശേഷം മകൻ സുന്ദരചോഴൻ ( പ്രകാശ് രാജ്‌) രാജാവായി. അദ്ദേഹത്തിന്റെ മൂന്ന്
മക്കൾ ആണ് ആദിത്യ കരികാലൻ ( വിക്രം), കുന്ദാവി( തൃഷ), പൊന്നിയിൻ സെൽവൻ എന്നു ജനങ്ങൾ
സ്നേഹത്തോടെ വിളിച്ചിരുന്ന അരുളമൊഴി വർമൻ.(ജയം രവി). പ്രായധിക്യത്തിൽ സുന്ദരചോഴൻ ഭരണം
മൂത്തമകൻ ആയ കരികാലനെ ഏൽപ്പിക്കാൻ തീരുമാനിച്ചു.
ചോഴന്മാർക്ക് പഴുവേട്ടരായർ വംശം എന്നറിയുന്ന ഒരു വംശം കാവൽ ആയി ഉണ്ട്. ഇവർ പഴവൂർ രാജാക്കന്മാർ
ആണ്. തലമുറകളായി, രാജാവിനോടുള്ള വിശ്വസ്തതയാൽ അവർ ബന്ധിക്കപ്പെട്ടവരായിരുന്നു, തഞ്ചാവൂർ
കോട്ടയുടെ ധനകാര്യം നോക്കിയിരുന്നത് പെരിയ പഴുവെട്രിയർ( ശരത്‌കുമാർ) ആയിരുന്നു അനിയൻ ചിന്ന
പഴുവേട്ടർയർ( പാർത്ഥിപൻ) തഞ്ചാവൂർ കോട്ടയുടെ പടത്തലവനും..ആദേഹത്തിന്റെ മകളെ വിവാഹം കഴിച്ചത്
ശിവഭക്തനയി വളർന്ന മധുരന്തകൻ( റഹ്മാൻ) ശത്രുക്കളിൽ നിന്ന് രാജാവിനെ കാത്തുകൊള്ളുക .ഇതാണ്
പഴുവേട്ടരായർ കുടുംബത്തിന്റെ നിയോഗം
അനിരുദ്ധ ബ്രഹ്മരായർ( മോഹൻ രാമൻ) എന്നയാൾ ആയിരുന്നു മുഖ്യമന്ത്രി കൂടാതെ സുന്ദര ചോഴ
രാജാവിന്റെ വിശ്വസ്തനായിരുന്നു അദ്ദേഹം.
ചോഴ സാമ്രാജ്യത്തിന്റെ വടക്കൻ അതിർത്തി സംരക്ഷിക്കാൻ മൂത്തമകൻ ആയ ആദിത്യ കരികാലനെ
സുന്ദരചോഴൻ ചുമതലപ്പെടുത്തി
തഞ്ചാവൂരിൽ നിന്ന് അകലെ കാഞ്ചീപുരത്താണ് കരികാലൻ താമസിച്ചത്. ഇളയവനായ അരുൾമൊഴി വർമ്മനെ
ശ്രീലങ്ക ഭരണം നോക്കാൻ ചുമതലപ്പെടുത്തി
കൂർമ്മ ബുദ്ധിയുള്ള കുന്ദവായി,
തഞ്ചാവൂരിനടുത്തുള്ള പഴയരൈ എന്ന കൊട്ടാരത്തിലാണ് ഭരണകാര്യകർത്താവ് എന്ന നിലയിൽ
താമസിച്ചിരുന്നത്.അവൾ
തന്റെ പിതാവ് സുന്ദര ചോഴയെ പലപ്പോഴും സന്ദർശിക്കാറുണ്ട്.
സുന്ദര ചോഴയും ആദിത കരികാലനും തമ്മിൽ ആശയവിനിമയത്തിലെ അപാകതകൾ മൂലം വൈരാഗ്യം
ഉണ്ടാകുകയും അതോടൊപ്പം പഴുവേട്ടരായരുടെ രാജ്യകാര്യങ്ങളിൽ ഉള്ള അമിത ഇടപെടലിൽ ആദിത്യൻ
നീരസപ്പെടുകയും ചെയ്തു. കരികലനെ സംബന്ധിച്ച് തന്റെ പിതാവ് സുന്ദര ചോഴർ സ്വന്തം രാജ്യത്തു
സുരക്ഷയുടെ പേരിൽ പഴുവേട്ടരായർ തടവിലാക്കപ്പെടുകയാണെന്ന് തോന്നി
കൊട്ടാരം, സുരക്ഷയുടെ പേരിൽ, പഴുവേട്ടരായർ മറ്റൊരു ഭരണം നടത്തുകയാണെന്ന് തോന്നിയ ആദിത്യൻ . ,
തന്റെ വിശ്വസ്തനായ സുഹൃത്ത് വഴി പിതാവിന് ഒരു രഹസ്യ സന്ദേശം അയയ്ക്കാൻ തീരുമാനിച്ചു അതിനായി
വന്ദ്യതേവൻ വല്ലവരയൻ(കാർത്തി) എന്ന സുഹൃത്തിനെ നിയോഗിച്ചു. വന്ദ്യതേവൻ ഒരു പഴയ
രാജവംശത്തിന്റെ പിൻഗാമിയായിരുന്നു, ഇപ്പൊ ഭരണം ഒന്നുമില്ലെന്ന്‌അർത്ഥം. കരികലന്റെ സന്ദേശം
എത്തിക്കാൻ പല്ലവ രജവംശം നിർമ്മിച്ച റോഡുകളിലൂടെ അദ്ദേഹം കുതിരപ്പുറത്ത് പാഞ്ഞു.
കരികലന്റെ മുത്തച്ഛൻ ആണ് തിരുക്കോവലൂർ രാജാവായ മലയമാൻ(ലാൽ). പല്ലവ
രാജകുമാരൻ ആയ പാർഥിബേന്ദ്ര( വിക്രം പ്രഭു) കരികാലന്റെ സുഹൃത്ത് ആണ്.
പെരിയ പഴുവേട്ടറിയരുടെ ഭാര്യ ആയ നന്ദിനിയെ(ഐശ്വര്യ റായ്‌) ആഴ്വാർകാടിയൻ (ജയറാം)എന്ന
വൈഷ്ണവ സന്യാസിക്ക് നന്ദിനി ശിശുവായിരിക്കുമ്പോൾ ഒരു പൂന്തോട്ടത്തിൽ നിന്നാണ്കണ്ടെത്തിയത്.
. ആഴ്വാർകാടിയൻ നമ്പി നന്ദിനിയെ സ്വന്തം സഹോദരിയായി കരുതി.
കുട്ടിക്കാലത്ത് നന്ദിനിയും കുന്ദവായിയും കളിക്കൂട്ടുകാരായിരുന്നു. ആദിത്യകരികാലൻ സഹോദരിയുടെ
സുഹൃത്തായ നന്ദിനിയിൽ മയങ്ങി അവളുമായി അഗാധ പ്രണയത്തിലായി. , അസ്സൂയ കേറിയ കുന്ദവായി
നന്ദിനിയെ തുരങ്കം വയ്ക്കുകയും അവൾ കൊള്ളില്ല എന്നു പറഞ്ഞു ആദിതയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു ചുരുക്കി
പറഞ്ഞാൽ കുന്ദവായി നന്ദിനിയുടെയും ആദിതയുടെയും പ്രണയം പാരാ വെച്ചു തകർത്തു.
അതോടെ അപമാനങ്ങളും ഏറ്റു വാങ്ങി ഒപ്പം സെമ്പിയൻ മാദേവിയുടെ നിർബന്ധത്തിനും വഴങ്ങി നന്ദിനി
തഞ്ചാവൂർ വിട്ടു. നന്ദിനിയെ കാണാതെ ഹൃദയം തകർന്ന ആദിത്യ കരികാലൻ ആകട്ടെ യുദ്ധത്തിൽ മുഴുകി
ആശ്വാസം കണ്ടെത്തി.
ആദിത്യൻ അങ്ങനെ ഒരു യുദ്ധത്തിൽ തന്റെ എതിരാളി ആയ വീരപാണ്ഡ്യനെ ( നാസർ)പിന്തുടർന്ന് ഒരു
വനത്തിൽ എത്തിച്ചേർന്നു.അവിടെ ഒരു കുടിലിൽ പരിക്കേറ്റ വീര പാണ്ഡ്യ നെ ശുശ്രൂഷിക്കുന്ന നന്ദിനിയെ
കണ്ട് ആദിത്യൻ തകർന്നു പോയ്. നന്ദിനി എവിടെ പോയി എന്നറിയാതെ നടന്ന ആദിത്യൻ തന്റെ
പ്രേമഭാജനം മറ്റൊരുത്താന്റെ ഭാര്യ ആയി ഇരിക്കുന്നത് സഹിക്കാൻ ആകാത്ത കാഴ്ച ആയിരുന്നു.ആദിത്യൻ
പാണ്ഡ്യ നെ കൊല്ലാൻ ഒരുമ്പെട്ടു. കാലിൽ വീണ് പാണ്ഡ്യന്റെ ജീവിതം യാചിച്ച നന്ദിനിയെ. നന്ദിനിയെ
ഭയപ്പെടുത്തി ക്രോധം നിറഞ്ഞ ആദിത്യൻ വീരപാണ്ഡ്യനെ ശിരഛേദം ചെയ്തു.
പ്രതികാരദാഹിയായി മാറിയ നന്ദിനി പെരിയ പഴുവേട്ടരായരെ വിവാഹം കഴിച്ചു. ചോഴന്മാരുടെ പതനം
അതാണ് നന്ദിനിയുടെ ലക്ഷ്യം.
ശക്തരായ പുരുഷന്മാരെ അവളുടെ വശീകരണ മനോഹാരിത ഉപയോഗിച്ചു ലക്ഷ്യം നേടുക. അതാണ് നന്ദിനി..
പെരിയ പഴുവേട്ടരായർക്ക് നന്ദിനിയുടെ ഭൂതകാലത്തെക്കുറിച്ച് അറിയില്ലായിരുന്നു, പക്ഷേ അവളുടെ
സൗന്ദര്യത്തിൽ മയങ്ങിയ അയാളെ . അവൾ സ്നേഹം നടിച്ചു പഴുവേട്ടരായരെ രാജാവ് ആയി കാണുന്നത് വരെ
അവർ തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടല്ല എന്ന പ്രതിജ്ഞ എടുത്തതായി അവർ അങ്ങേരെ
വിശ്വസിപ്പിച്ചു വളരെയധികം സ്നേഹിക്കുകയും, പെരിയ പഴുവേട്ടരായർടെ ധീരതയ്ക്കും വീര്യത്തിനും
അർഹമായത് രാജപദവി എന്ന മോഹം അയാളിൽ ഉണ്ടാക്കി എടുക്കുകയും ചെയ്തു.. അയാളകട്ടെ അവളുടെ
വാക്കിൽ മയങ്ങി തന്റെ യുവ വധുവിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ പ്രയത്നിച്ചു.
ഇതിനിടെ ചിന്ന പഴുവേട്ടരായരുടെ മകളെ മധുരന്തകൻ വിവാഹം കഴിച്ചു. അതോടെ മധുരന്തകനിൽ
അദ്ദേഹത്തിന്റെ അച്ഛൻ ദാനം നൽകിയ രാജ്യത്തിന്റെ യാഥാർത്ഥ്യ അവകാശി മധുരന്തകൻ ആണെന്ന് ചിന്ന
പഴുവേട്ടരായർ . അങ്ങനെ ശിവഭക്തനും രാജേതാല്പര്യങ്ങൾ അറിയില്ലാത്ത മധുരന്തകൻ പഴുവേട്ടരായരുടെ
കളിപ്പാവ ആയി ...And the battle of thrones started
നബി
പൊന്നിയിൻ സെൽവത്തിൽ കഥ മുന്നോട്ട് കൊണ്ടു പോകാൻ മാത്രം കഥകളുടെ മായിക ലോകത്തെ റാണി.
സുന്ദര ചോഴൻ കുറച്ചു നാൾ രാജ്യത്തിൽ നിന്നും മാറി നിൽക്കുന്ന സമയം മന്ദാകിനി എന്ന ഒരു സ്ത്രീയുമായി
പ്രണയത്തിൽ ആയി. തിരിച്ചു രാജ്യത്തേക്ക് മടങ്ങിയ സുന്ദര ചോഴൻ മന്ദാകിനിയെ മറന്നു...സുന്ദര
ചോഴൻന്റെ വേർപാടിൽ മനം നൊന്ത് മന്ദാകിനി ആത്മഹത്യക്ക് ശ്രമിച്ചു. അവളെ രക്ഷിച്ചു ഒരു വള്ളക്കാരൻ.
അവോടെ അവളെ കണ്ട വീരപാണ്ഡ്യൻ മന്ദാകിനിയിൽ ആകൃഷ്ടനായി അവളെ പ്രാപിച്ചു. പിന്നീട് വീര
പൻഡ്യൻ കുറിച്ചും അറിവില്ല. ഗർഭിണി ആയ മന്ദാകിനി..ആരിൽ നിന്ന്....?.... തഞ്ചാവൂരിൽ അഭയം
പ്രാപിച്ചു. അവിടെ വെച്ചു സെമ്പിയൻ മഹാറാണി കൂട്ടി കൊണ്ടു പോവുകയും മന്ദാകിനിയുടെ പ്രസവ
ശുശ്രൂഷക്ക്ൾ നോക്കുകയും ചെയ്തു. ഈ സമയം സെമ്പിയൻ ദേവിയും ഗർഭിണി ആയിരുന്നു. പ്രസവത്തിൽ
സെമ്പിയൻ റാണിക്ക് പിറന്ന കുട്ടിക്ക് ജീവന്റെ തുടിപ്പുകൾ ഉണ്ടായിരുന്നില്ല. അതേ സമയം തന്നെയാണ്
മന്ദാകിനിയും പ്രസവിച്ചത്. മന്ദാകിനിയുടെ കുട്ടികളെ സമ്പയിൻ റാണി മാറ്റി. ആൺക്കുട്ടിയെ മധുരന്തകൻ എന്നു
പേരിട്ടു മകനെ പോലെ വളർത്തി. പക്ഷെ പെണ്കുഞ്ഞിനെ മന്ദാകിനിയുടെ സഹോദരി ആയ വാണി അമ്മളിനു
വളർത്താൻ കൊടുത്തു അവരും മന്ദാകിനിയെ പോലെ ഊമയും ബധിരയും ആയിരുന്നു.. മരിച്ചു പോയ സ്വന്തം
കുട്ടിയെ മറവ് ചെയ്യാനും വാണി അമ്മളെ ഏൽപ്പിച്ചു. കുട്ടിയെ മറവ് ചെയ്യാൻ നേരം കുട്ടിയിൽ ജീവന്റെ
തുടിപ്പ് കണ്ട വാണി അമ്മൾ അവനെ സ്വന്തം മകനായി വളർത്തി. സെന്തൻ അമുദാൻ എന്നു പേരും കൊടുത്തു.
നന്ദിനിയെ പിന്നീട് ആഴ്വാർ കടിയന്റെ കുടുംബം മകളെ പോലെ വളർത്തി. ...പൂങ്കുഴലിയുടെ അമ്മായി ആണ്
മന്ദാകിനി. പൂങ്കുഴലി പ്രണയിച്ചത് പൊന്നിയിൻ സെൽവനെ.. പക്ഷെ പിന്നീട് കെട്ടിയത് പൂ കച്ചവടക്കാരൻ
ആയി ജീവിക്കേണ്ടി വന്ന തന്റെ ജന്മ രഹസ്യം അറിയാത്ത സെന്താൻ അമുദൻ ...
അവിടെ ഇവിടെ വായിച്ചത് കൂട്ടി വെച്ച് മനസ്സിലായത്..തെറ്റുണ്ടെൽ ക്ഷ്മി...
ചോള രാജ്യം അവസാനിക്കുന്ന ഭാഗത്ത് പാണ്ഡ്യ രാജവംശം തളിർക്കുന്നു. ആയിരത്തിൽ ഒരുവനിൽ ഒരു
മുഴുനീള ഫിക്ഷൻ ആണെങ്കിൽ കൂടി വല്ലാതെ ആകര്ഷിക്കുന്ന എന്തോ അതിൽ ഉണ്ടാകാം. പ്രഗത്ഭരായ
ചോളന്മാർക്ക് എന്ത് സംഭവിച്ചു അവർ എവിടേക്ക് അപ്രത്യക്ഷമായി എന്നതിന് ഉള്ള ഉത്തരമാണ്
ആയിരത്തിൽ ഒരുവൻ
മുഖ്യ ശത്രുക്കളായ പാണ്ഡ്യരുടെ ആക്രമണത്തിനിരയായി തകർന്ന് ചോളരാജ്യം നഷ്ട്ടപ്പെട്ട രാജാവ്
നിരാശനായി തന്റെ ഇളയ മകനെയും തന്റെ രാജകീയ ഉപദേഷ്ടാവിനോടൊപ്പം തന്റെ രാജ്യത്തിലെ
ജനങ്ങളോടൊപ്പം സുരക്ഷിതത്വത്തിനായി ഒരു രഹസ്യ സ്ഥലത്തേക്ക് അയയ്ക്കുന്നു. പാണ്ഡ്യരുടെ
മത്സ്യത്തലയുള്ള ദേവതയെ ചോളന്മാർ അവരോടൊപ്പം കൊണ്ടുപോകുന്നു. പാൻഡ്യാരോടുള്ള പക ആ
വിഗ്രഹിതൊടാണ് ചോളർ പ്രകടിപ്പിച്ചത്.
, പിന്നീടു പാണ്ഡ്യരാജവംശം എല്ലാ ചോളന്മാരെയും കൊന്നശേഷം ദേവിയെ തിരികെ കൊണ്ടുവരുമെന്ന്
പ്രതിജ്ഞ ചെയ്യുന്നു. എന്നാൽ അവർക്ക് അവരുടെ ദൗത്യത്തിൽ വിജയിക്കാൻ കഴിയുന്നില്ല, കാരണം
ചോളന്മാർ അവരുടെ പാതയിൽ ആർക്കും അതിജീവിക്കാൻ കഴിയാത്ത ഏഴ് മാരകമായ മാന്ത്രിക കെണികൾ
സ്ഥാപിച്ചു. നമ്മുടെ ഈജിപ്തിൽ മമ്മി തുറക്കാൻ ശ്രമിക്കുന്നവരെ തുരത്താൻ ഉപയോഗിക്കുന്ന വിധത്തിൽ ഉള്ള
മാന്ത്രിക പ്രവവൃത്തികളാൽ ബന്ധിപ്പിച്ചു.
2008 ഇൽ , യുവ ചോള രാജകുമാരൻ എവിടെയാണ് അപ്രത്യക്ഷനായതെന്ന് കണ്ടെത്താൻ ഇന്ത്യൻ
പുരാവസ്തു ഗവേഷകർ ശ്രമിക്കുന്നു. അവർ പാണ്ഡ്യർ ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ പലരും പണ്ട്
പാണ്ഡ്യന്മാർ നൽകിയ സൂചനകൾ ഉപയോഗിച്ച് കുറച്ച് മുന്നേറിയെങ്കിലും, രഹസ്യ ചോള പ്രദേശം തേടി
പോകുന്നവർ ഒരു തുമ്പും കൂടാതെ അപ്രത്യക്ഷമാകുന്നു.
ഇതിനിടെ മുതിർന്ന പുരാവസ്തു ഗവേഷകനായ ചന്ദ്രമൗലിയും കാണാതായപ്പോൾ, അദ്ദേഹത്തെ കണ്ടെത്താൻ
ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ കേന്ദ്രമന്ത്രി വീരപാണ്ഡ്യൻ ഒരു പര്യവേഷണത്തിന് അനുമതി
നൽകി. ചോള രാജവംശത്തിലെ കിരീടാവകാശിയായ ആദിത്യ കരികാലനാൽ വധിക്കപ്പെട്ട പാണ്ഡ്യ
രാജാവിന്റെ പേരാണ് വീരപാണ്ഡ്യൻ. ഈ പര്യവേഷണത്തിന് നേതൃത്വം നൽകുന്നത് ഒരു ഇന്റലിജൻസ്
ഓഫീസറായ ഡോ അനിത പാണ്ഡ്യനാണ്
കാണാതായ മുതിർന്ന പുരാവസ്തു ഗവേഷകന്റെ മകൾ ലാവണ്യ ചന്ദ്രമൗലിയെ യാത്രയിൽ അവരോടൊപ്പം
ചേരാൻ അവൾ സമ്മതിപ്പിക്കുന്നു. ചുമട്ടുതൊഴിലാളിയായ മുത്തു എന്ന ചുമട്ടുതൊഴിലാളിയും സംഘവും ഭാരം
ചുമക്കുന്നതിനും ദൗത്യത്തിൽ വിദഗ്ധരെ സഹായിക്കുന്നതിനുമായി നിയമിക്കുന്നു..പിന്നീട് ആ യാത്രയാണ്
അപകടങ്ങള്. ദുർഘടങ്ങളും ഉള്ള യാത്ര ..ശെരിക്കും ഒരു ഫാന്റസി ലോകം.
അവസാനം അവർ ലക്ഷ്യത്തിൽ എത്തുന്നു. ഈ സിനിമയിൽ പാട്ടുകൾ ഒരു രക്ഷയും ഇല്ല. പഴയ ചെന്തമിഴ്
പദങ്ങൾ ഉള്ള നെല്ലാടിയ നിലം എൻകെ..കല്ലടിയ ശില എൻകെ ..തായ് തിന്ധ്രാ മണ്ണേ...എന്ന ഒരു
പേരരസൻ പുലമ്പുന്ന ഗാനം... എന്ന ചോളരുടെ നഷ്ടപ്രതാപം ഉണർത്തുന്ന ഗാനത്തിന് പകരം വെക്കാൻ
വേറൊന്നില്ല. അതു പോലെ ചോളർ ഒളിച്ചു താമസിക്കുന്ന സ്ഥലത്തു എത്തിപ്പെടുന്ന മൂവർ സംഘത്തിന്
ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയിൽ ഉള്ള പാട്ടും സൂപ്പർ ആണ്..

You might also like