You are on page 1of 7

2023 - Top 10 CURRENT AFFAIR TOPICS

വായുമലിനീകരണം

ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യം: ചാഡ്‌

ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടുതലുള്ള നഗരം : ലാഹോര്‍


(പാകിസ്താന്‍)

ലോകത്തെ മലിന തലസ്ഥാനം എന്നറിയപ്പെടുന്നത് : ഇന്‍ ജമീന (ചാഡ്‌)

ഇന്‍ ജമീനയ്ക്ക് മുമ്പ് ലോകത്തെ മലിന തലസ്ഥാനം എന്നറിയപ്പെട്ടിരുന്നത് :


ന്യൂഡല്‍ഹി (ഇന്ത്യ)

വായുമലിനീകരണം കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള


ഇന്ത്യയിലെ 39 നഗരങ്ങള്‍ ലോകത്തെ ആദ്യ 50 നഗരങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

7300 നഗരങ്ങളില്‍ പഠനം നടത്തിയതിനുശേഷം സ്വിസ് സ്ഥാപനമായ


ഐക്യു എയര്‍ ആണ് 2022ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട്
പുറത്തിറക്കിയത്

വി നാഗ്ദാസ്

കേന്ദ്ര ലളിതകലാ അക്കാദമിയുടെ അധ്യക്ഷനായി പുതുതായി നിയമിതനായ


വ്യക്തിയാണ് വി നാഗ്ദാസ്

മൂന്ന് വര്‍ഷത്തേയ്ക്കാണ് അദ്ദേഹത്തിന്‍റെ നിയമനം

പാലക്കാട് സ്വദേശിയായ അദ്ദേഹത്തിന് കേന്ദ്ര ലളിതകലാ


അക്കാദമിയുടെയും കേരള ലളിതകലാ അക്കാദമിയുടെയും
പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

കേന്ദ്ര ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷന്‍ : ഡോ. നന്ദ്ലാല്‍ ഠാക്കൂര്‍


കേന്ദ്ര ലളിതകലാ അക്കാദമി രൂപം കൊണ്ടത് : 1954 ഓഗസ്റ്റ് 5ന്ന്

കേന്ദ്ര ലളിതകലാ അക്കാദമി ആസ്ഥാനം : രബീന്ദ്ര ഭവന്‍, ന്യൂഡല്‍ഹി

ഹുബ്ബള്ളി - റയിൽവേ സ്റ്റേഷൻ

ലോകത്തെ ഏറ്റവും നീളമുള്ള റെയിൽവേ പ്ലാറ്റ്ഫോം തുറന്നു

ഹുബ്ബള്ളി ശ്രീ സിദ്ധരൂധ സ്വാമി സ്റ്റേഷനിലാണ് ഈ പ്ലാറ്റ്ഫോം തുറന്നത്

1505 മീറ്റർ നീളമുള്ള ഈ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം നിർവഹിച്ചത്


പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്

550 മീറ്റർ നീളമുണ്ടായിരുന്ന ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയാണ്


റെക്കോർഡിലേക്ക് എത്തിയത്

ശ്രീ സിദ്ധരൂധ സ്വാമി സ്റ്റേഷനിലെ പ്ലാറ്റ്ഫോം തുറക്കുന്നതുവരെ ലോകത്തെ


ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം സ്ഥിതിചെയ്തിരുന്നത് :
ഗൊരഖ്പൂർ സ്റ്റേഷനിൽ

ഗൊരഖ്പൂർ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ നീളം (ലോകത്തെ നീളം കൂടിയ


രണ്ടാമത്തെ റെയിൽവേ പ്ലാറ്റ്ഫോം) : 1366 മീറ്റർ

മാധവ് കൗശിക്

കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റ് ആയി


തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മാധവ് കൗശിക്

മല്ലേപുരം ജി വെങ്കിടേശയെ പരാജയപ്പെടുത്തിയാണ് മാധവ് കൗശിക്


പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
മാധവ് കൗശിക് 60 വോട്ടും വെങ്കിടേശ 35 വോട്ടും മൂന്നാമത്തെ
സ്ഥാനാർത്ഥി ആയിരുന്ന രംഗനാഥ് പഠാരെ 3 വോട്ടും നേടിയപ്പേൾ ഒരാൾ
വോട്ട് രേഖപ്പെടുത്തിയില്ല

മലയാളി സാഹിത്യകാരനായ സി രാധാകൃഷ്ണനെ ഒരു വോട്ടിന്


പരാജയപ്പെടുത്തി ഹിന്ദി സാഹിത്യകാരിയായ കുമുദ് ശർമ്മ അക്കാദമിയുടെ
വൈസ് പ്രസിഡന്റ് ആയി

കുമുദ് ശർമ്മ 50 വോട്ട് നേടിയപ്പോൾ സി രാധാകൃഷ്ണന് 49 വോട്ട് നേടാനേ


സാധിച്ചുള്ളു

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇത്തവണത്തെ നിർവാഹക സമിതി


അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാള സാഹിത്യകാരൻ : കെ പി
രാമനുണ്ണി

കേന്ദ്ര സാഹിത്യ അക്കാദമി രൂപം കൊണ്ടത് : 1954 മാർച്ച് 12ന്

കേന്ദ്ര സാഹിത്യ അക്കാദമി ആസ്ഥാനം : രബീന്ദ്ര ഭവൻ, ഡൽഹി


Li Qiang

ചൈനീസ് പ്രധാനമന്ത്രിയായി പുതുതായി അധികാരമേറ്റത് : ലി ചിയാങ് (Li


Qiang)

ലി ചിയാങിന് മുമ്പ് ചൈനീസ് പ്രധാനമന്ത്രിയായിരുന്നത് : ലീ കെചിയാങ് (Li


Keqiang)

ചൈനയുടെ ആദ്യ പ്രധാനമന്ത്രി : ചൗ എൻ ലാ (Zhou Enlai)

നിലവിൽ ചൈനീസ് പ്രസിഡന്റ് : ഷി ചിൻപിങ് (Xi Jinping)

മേഘാ ട്രോപിക്സ്-1

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വിജയകരമായി തിരിച്ചെത്തിക്കുകയും


സമുദ്രത്തില്‍ പതിപ്പിക്കുകയും ചെയ്യപ്പെട്ട പ്രവര്‍ത്തനരഹിതമായ
ഉപഗ്രഹമാണ്‌മേഘാ ട്രോപിക്സ്-1

2023 മാര്‍ച്ച്‌7ന് രാത്രി എഴരയോടെ പസഫിക് സമുദ്രത്തിലെ പ്രത്യേക


മേഖലയിലാണ് ISROയുടെ ഈ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം
പതിപ്പിച്ചത്

മേഘാ ട്രോപിക്സ്-1 വിക്ഷേപിച്ചത് : 2011 ഒക്ടോബര്‍ 12ന്

മേഘാ ട്രോപിക്സ്-1 ലക്ഷ്യമിട്ടിരുന്നത് : കാലാവസ്ഥാ നിരീക്ഷണം

മേഘാ ട്രോപിക്സ്-1-ന്‍റെ വിക്ഷേപണം നിര്‍വഹിച്ചത് : ISROയും ഫ്രഞ്ച്


ബഹിരാകാശ ഏജന്‍സിയായ SNESഉം സംയുക്തമായി

Santhosh Trophy

ഇത്തവണത്തെ സന്തോഷ് ട്രോഫി കിരീടം കർണാടകയ്ക്ക്


റിയാദിൽ നടന്ന ഫൈനലിൽ മേഘാലയയെ രണ്ടിനെതിരെ 3 ഗോളുകൾക്ക്
പരാജയപ്പെടുത്തിയാണ് കർണാടക കിരീടം നേടിയത്

2021-'22 സീസൺ സന്തോഷ് ട്രോഫി കിരീടം നേടിയത് : കേരളം

2021-'22 സീസൺ സന്തോഷ് ട്രോഫി റണ്ണറപ്പ് ആയത് : വെസ്റ്റ് ബംഗാൾ

സന്തോഷ് ട്രോഫി ആരംഭിച്ചത് : 1941-'42ൽ

1941-'42 സീസൺ (ആദ്യ സീസൺ) കിരീടം നേടിയത് : ബംഗാൾ

കൂടുതൽ സന്തോഷ് ട്രോഫി കിരീടം നേടിയത് : വെസ്റ്റ് ബംഗാൾ

FIFA The Best Awards

മികച്ച പുരുഷ താരം : ലയണല്‍ മെസ്സി (അര്‍ജന്റീന)

മികച്ച വനിതാ താരം : അലക്സിയ പുട്ടെയസ് (സ്പെയിന്‍)

മികച്ച പുരുഷ ഗോള്‍കീപ്പര്‍ : എമിലിയാനോ മാര്‍ട്ടിനെസ് (അര്‍ജന്റീന)

മികച്ച വനിതാ ഗോള്‍കീപ്പര്‍ : മേരി ഇയര്‍പ്സ് (ഇംഗ്ലണ്ട്)

മികച്ച പരിശീലകന്‍ :ലയണല്‍ സ്കലോണി (അര്‍ജന്റീന)

മികച്ച പരിശീലക : സറീന വെയ്ഗ്മാന്‍ (ഇംഗ്ലണ്ട്)

മികച്ച ഗോള്‍ : മാര്‍സിന്‍ ഒലെസ്കി (പോളണ്ട്)

ഫെയര്‍ പ്ലേ : ലൂക്കാ ലാക്കോഷ്‌ലിവിലി (ജോര്‍ജ്ജിയ)

മികച്ച ഫാന്‍സ്‌: അര്‍ജന്റീന

ഡോ. ബി അശോക്‌
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി
നിയമിതനായ വ്യക്തിയാണ് ഡോ. ബി അശോക്‌

ഡോ. ബി അശോകിന് മുമ്പ് കാര്‍ഷിക സര്‍വ്വകലാശാലയുടെ വൈസ്


ചാന്‍സലറായിരുന്നത് : ഡോ. ആര്‍ ചന്ദ്രബാബു

കേരള കാര്‍ഷിക സര്‍വകലാശാലാ ആസ്ഥാനം : മണ്ണുത്തി, തൃശൂര്‍

കേരള കാര്‍ഷിക സര്‍വകലാശാല സ്ഥാപിതമായത് : 1971ല്‍

കൂവം നദി

നിലവിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നദി എന്ന കുപ്രസിദ്ധി നേടിയ


നദിയാണ് കൂവം നദി

തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ കേശവറാം അണക്കെട്ടില്‍ നിന്നുത്ഭവിച്ച്


കൂവം അഴിമുഖത്ത് സമുദ്രത്തില്‍ പതിക്കുന്ന നദിയാണ് ഇത്

ഇന്ത്യയിലെ ഏറ്റവും ചെറിയ നദികളിലൊന്നായ ഇതിന് 72 കിലോമീറ്ററാണ്


ദൈര്‍ഘ്യം

രാജ്യത്തെ 603 നദികളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര


മലിനീകരണ നിയന്ത്രണബോര്‍ഡ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൂവം
നദിയിലെ മാലിന്യം അപകടകരമാം വിധം ഉയര്‍ന്നതാണെന്ന വിവരം
നല്‍കിയിരിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും മലിനമായ നദികളില്‍ രണ്ടാം സ്ഥാനത്തുള്ള നദി :


സാബര്‍മതി നദി (ഗുജറാത്ത്‌)

ഇന്ത്യയിലെ ഏറ്റവും മലിനമായ നദികളില്‍ മൂന്നാം സ്ഥാനത്തുള്ള നദി :


ബഹേല നദി (ഉത്തര്‍പ്രദേശ്‌)
ഇന്ത്യയിലെ ഏറ്റവും മലിനമായ നദികളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത് : കേന്ദ്ര
മലിനീകരണ നിയന്ത്രണ ബോര്‍ഡ്

You might also like