You are on page 1of 83

1.

0A EXT. പകൽ/വനം 0A

നിഗൂഢവും,ഭീതിജനകവുമായ കാടിൻറെ വന്യതയിലേക്ക് വേഗത്തിൽ


ചലിക്കുന്ന ക്യാമറ. ചോരയൊലിപ്പിച്ചുകൊണ്ട് ഓടുന്ന ഒരു പുരുഷൻ്റെ
കാലുകളുടെ പിൻഭാഗം. വേട്ടനായ്ക്കളുടെയും, ഇരയുടെയും കുതിപ്പും,
കിതപ്പും.അരയിൽ ചുവന്ന റിബൺ കെട്ടിയ മധ്യ വയസ്കനായ
പുരുഷമനെ വേട്ടയാടുന്ന നായ്ക്കൂട്ടം. അവയുടെ കൂർത്ത പല്ലുകളിൽ
നിന്ന് രക്ഷപെടാനുള്ള അയാളുടെ പരിശ്രമം .... നിലവിളി ....വീഴ്ച.
. നായ്ക്കളിൽ നിന്ന് രക്ഷപെട്ട് എഴുന്നേറ്റ് ഓടുന്ന അയാളുടെ കാലിൽ
തറക്കുന്ന വെടിയുണ്ട. വീണ്ടും നായ്ക്കളുടെ മുന്നിലേക്ക്.....
അലർച്ചയോടെ മലർന്ന വീണ് താഴേക്കു ഉരുളുന്ന അയാളുടെ
മുകളിലേക്ക് ചാടിവീഴുന്ന വേട്ടനായ.കടിച്ചു കുടഞ്ഞ് രക്തം കിനിയുന്ന
പല്ലുമായി വീറോടെ അടുക്കുന്ന നായയുടെ മുഖം.തോക്ക് അരയിൽ
തിരുകി തിരിഞ്ഞു നടക്കുന്ന താടിക്കാരൻ്റെ പുറകു വശം . പൊടുന്നനെ
ഒരു മിന്നൽപ്പിണർ ,,, ഇടിമുഴക്കത്തോടടൊപ്പം തെളിയുന്ന ടൈറ്റിൽ

THE FOURTH MAN

2 EXT രാത്രി/കടൽത്തീരം. 2

ആകാശത്തിലേക്ക് തീപ്പൊരി ചിതറി ആളിക്കത്തുന്ന ചിത. ക്രമേണ


ദൃശ്യം വികസിക്കുമ്പോൾ കത്തുന്ന ചിതക്കു മുന്നിൽ നിൽക്കുന്ന
പുരുഷനെ കാണുന്നു. മണൽത്തരികളിലും, വീശിയടിക്കുന്ന തിരയിലും
തീജജ്വാലയുടെ ചെങ്കനൽപ്രഭ.കടൽക്കാറ്റിൻറെയും,തിരമാലയുടെയും
കാതടപ്പിക്കുന്ന ശബ്ദം.കരയിലേക്കു പാഞ്ഞു കയറിയ ഒരു കൂറ്റൻ
തിരക്കൊപ്പം ദശ്യത്തിനു മേൽ ഒരു ശവക്കല്ലറ തെളിയുന്നു. കല്ലറയിൽ
ഇങ്ങനെ എഴുതിയിരിക്കുന്നു
ഇര ജനനം 18-05- 2000 മരണം 10-05-2023
DISSOLVE TO:

3 INT/രാത്രി/സവിതയുടെ മുറി 3

മുറിയിൽ അലമാരയിൽ നിന്ന് ഒരു വലിയ ബുക്ക് വലിച്ചെടുക്കുന്ന


പാർത്ഥൻ(40-42 വയസുള്ള സുമുഖൻ).
'ഒരു ഇരയുടെ ആത്മകഥ' എന്ന കയ്യെഴുത്തു പ്രതിയുടെ അതി സമീപ
ദൃശ്യം.
ആകാംക്ഷയോടെ ആത്മകഥയുടെ താളുകളൾ മറിക്കുന്ന പാർത്ഥൻ
ആദ്യ പേജിൽ അയാൾ വായന തുടങ്ങുന്നു. അക്ഷരങ്ങളുടെ
അതിസമീപ ദൃശ്യം...... ക്ഷീണിച്ച സ്ത്രീ ശബ്ദം.

ത് ണ്

Generated by Perayamsreekumar on January 11, 2024


2.

ഇത് ഒരു ഇരയുടെ കഥയാണ്.


ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ
ഉണ്ടായിരുന്ന,ഒരു പെണ്ണിൻ്റെ കഥ.
നിയമത്തോടും, സമൂഹത്തോടും, തന്നോടു
തന്നെയുമുള്ള അവളുടെ പോരാട്ടങ്ങളുടെ
കഥ.
ഇരയുടെ കഥ
വേട്ടക്കാരൻറതു കൂടിയാകുമ്പോൾ
നിയതമായ എല്ലാ സങ്കല്പങ്ങളും
മാറ്റേണ്ടിവരും.,,,
ഇരയാക്കപ്പെട്ടതോടെ ജീവിതവും,
സ്വപ്നങ്ങളും മാത്രമല്ല പേരും അസ്ഥിത്വവും
കൂടി നഷ്ടപ്പെട്ട ഒരുവളുടെ ജീവിത
കഥ,എവിടെയാണ് ആരംഭിക്കേണ്ടത്
എന്നറിയില്ല. എങ്കിലും ഞാൻ ഒരു ദിവസം
തെരഞ്ഞെടുക്കുന്നു.അന്നൊരു
തിങ്കളാഴ്ചയായിരുന്നു.23 വർഷങ്ങൾക്കു
മുൻപുള്ള ഒരു തിങ്കളാഴ്ച . ഒന്നാം വർഷ
ഡിഗ്രി ക്ലാസ് ആരംഭിച്ച ദിവസം, അന്നാണ്
അയാളെ ആദ്യമായി കണ്ടത്....
CUT TO

4 EXT./പകൽ/ കോളേജ്/ മുൻവശം 4

വിവിധ വിദ്യാർത്ഥി സംഘടനകളുടെ കൊടി തോരണങ്ങളും,നവാഗതർക്കു


സ്വാഗതം,ബാനറുകളും. പുതുതായി കോളേജിലെത്തുന്നവരുടെ
കൗതുകം. പൂവാലൻമാർ, കമിതാക്കൾ എന്നിവരുടെ ചേഷ്ടകൾ
വാകമരച്ചുവടുകളിൽ സല്ലപിക്കുന്നവർ.
പഴയ ഏതോ ആർട്സ് ക്ലബിൻ്റെ രസീതുമായി, പുതുതായി വരുന്നവരിൽ
നിന്ന് പണം പിരിക്കുന്നവർ.
CUT TO:

4A EXT. 4A

കോളേജിൻ്റെ പ്രവേശന കവാടം മുകളിൽ നിന്നുള്ള ദൃശ്യം കുട്ടികൾ


ചിതറി ഓടുന്നു
CUT TO:

നവീനും, കൂട്ടുകാരും സംസാരിച്ച് കൊണ്ട് നില്ക്കുന്നു, കൈയ്യിലൊരു


നീല കൊടിയുമായി ഓടി പാഞ്ഞുവരുന്ന ആൻ്റണി ,ആൻ്റണി നവീൻറയും
അടുത്തെത്തുന്നു
നവീൻ
എന്ത് പറ്റിയെടാ ആൻ്റണി?
ആൻ്റണി( ഓട്ടത്തിനിടയിൽ)
ടി ങ്ങി ണ്ടി

Generated by Perayamsreekumar on January 11, 2024


3.

അടി തൊടങ്ങി , ആ തെണ്ടികളെല്ലാം


പുറകെ വരുന്നുണ്ട്
നവീൻ (കൂട്ടുകാരോട് )
അവൻ്റെ ഓട്ടം കണ്ടാലറിയാം ഭാവിയിൽ
അവനെരു നേതാവ് ആകുമെന്ന്
CUT TO:

ആൻ്റണി പ്രധാന വഴി വിട്ട് കാടുപിടിച്ച് കിടക്കുന്ന പറമ്പിലൂടെ ഓടുന്നു.


എന്തിലോ ചവിട്ടുന്നു
ആൻ്റണി
അയ്യോ!
അയ്യോ എന്ന് വിളിച്ചോണ്ട് രണ്ട് തലകളും പൊങ്ങി വരുന്നു
ഒരാൺകുട്ടിയും അവൻ്റെ കാമുകിയും
ആൻ്റണി
എണീറ്റ് പോടാതെണ്ടി!
ആൺകുട്ടി
നീ പോടാതെണ്ടി
അവരുടെ തലവീണ്ടും താഴുന്നു
ആൻ്റണിയുടെ പുറകെ ഒരു സംഘം ചുവന്ന കൊടിക്കാരും ഓടി വരുന്നു.
അത് കണ്ട് പുല്ലുകൾക്കിടയിൽ കിടന്നിരുന്ന
കാമുകിയും കാമുകനും എണീറ്റോടുന്നു.പെൺകുട്ടി ഷാളിട്ട് തലമറച്ചാണ്
ഓടുന്നത് ഓടുന്നതിനിടയിൽ ആൺകുട്ടിയും ഷാളിൻ്റെ പകുതി ഭാഗം
വാങ്ങി തല മുടുന്നു.
CUT TO:

കോളേജിലെ ജെൻറ്സ് ടൊയിലറ്റ്.


ആൻ്റണി ഒരു ടോയിലറ്റിലേയ്ക്ക് ഓടിക്കയറി വാതലടയ്ക്കുന്നു.പുറത്ത്
പത്ത് പതിനഞ്ച് വിദ്യാർത്ഥികൾ ചുവപ്പ് കൊടിയുമായി
വഴിയിലൂടെ നടന്ന് പോകുന്ന രണ്ട് വിദ്യാർത്ഥികൾ ടൊയിലറ്റിന്
മുൻപിൽ കൊടിയുമായി കുട്ടികൾ നില്ക്കുന്നത് കണ്ട്
വിദ്യാർത്ഥി
ആണ്ടെടാ അങ്ങോട്ട് നോക്ക് ഇവന്മാർ
കക്കൂസും പിക്കറ്റ് ചെയ്യുവാണോ?
CUT TO:

നവീനും ,കൂട്ടുകാരും നില്ക്കുന്ന സ്ഥലം


ആൻ്റണിയെ ചുമന്ന് കൊണ്ട് വരുന്നത് കാണുന്നു. ചിരിച്ച് കൊണ്ട്
വീൻ

Generated by Perayamsreekumar on January 11, 2024


4.

നവീൻ
ആൻ്റണിയെ നിങ്ങളുടെ നേതാവാക്കിയോ?
നേതാവു്
ഇവനെ നേതാവല്ല കൊടിമരം ആക്കാൻ
പോകുവ ,ഈ പട്ടിയാ ഞങ്ങളു കൊടിമരം
തകർത്തത്
CUT TO:

4B EXT. കോളേജ് മുൻവശം 4B

പെൺകുട്ടികൾ നടന്നുവരുന്ന പടിക്കെട്ടിന് മുകളിലിരിക്കുന്ന നവീനും


കൂട്ടുകാരും.
നവീൻ മുന്നിൽ നിൽക്കുന്ന ഷിബുവിനോട്
മാറി നില്ലെടാ നിൻറെ അളിഞ്ഞ മോന്തേം
കൊണ്ട്
ഷിബു
നല്ല ചരക്കുകളൊന്നും ഇല്ലളിയാ
ഈ സമയം സവിതയും ( പാവാടയും ബ്ലൗസും ധരിച്ച് സുന്ദരിയായ ഒരു
നാട്ടിൻപുറത്ത് കാരി),കൂട്ടുകാരി ലക്ഷ്മിയും കടന്നു വരുന്നു.
ഷിബു
ഹലോ ഇതെവിടുന്നു കൊണ്ടു വരുന്നു.?
കൂട്ടുകാരി (പരിഹാസത്തോടെ )
ഇതങ്ങ് പാലമൂട്ടീന്ന്
സവിത (പതിഞ്ഞ ശബ്ദത്തിൽ)
മിണ്ടാതെ വാടീ..
കൂട്ടുകാരി
പിന്നെ അവന്മാരുടെ ഒരാക്കല്
പിന്നെ അവൾ തിരിഞ്ഞു നിന്ന്
ലക്ഷിമി
ചേട്ടാ ...
(ആൺകുട്ടികൾ എല്ലാവരും
ഒരുമിച്ച്)
എന്തോ.....?
കൂട്ടുകാരി
ഈ ഫസ്റ്റ് ഇയർ ഡിഗ്രി ക്ലാസെവിടെയാ?
വീൻ ടി ണീ റ്റ്

Generated by Perayamsreekumar on January 11, 2024


5.

നവീൻ (ചാടി എണീറ്റ്)


ആരും വരണ്ട ഞാൻ ഒറ്റക്കു കൊണ്ടു
പോയി കാണിച്ചോളാം പെങ്ങമ്മാരു
വന്നാട്ടെ.
ഷിബു
ഓ നമ്മളാരും കൊത്തണില്ലേ...
നവീൻ മുന്നിൽ നടക്കുന്നു. ഇടക്ക് തിരിഞ്ഞ് സവിതയോട്
നവീൻ
പെങ്ങളെന്ന് വിളിച്ചത് ഇവളെ മാത്രമാണ്
കേട്ടാ
(കണ്ണിറുക്കുന്നു.)

സവിത ഈർഷ്യയോടെ തലതിരിക്കുന്നു.


അവർ നടന്ന് ലവേഴ്സ് കോർണർ എന്ന് ചുമരിൽ കരിക്കട്ട
കൊണ്ടെഴുതിയ ഒരു ഭാഗത്ത് എത്തുന്നു. അവിടെ കാമുകീ കാമുകന്മാർ
വിവിധ പ്രണയ ലീലകളിൽ മുഴുകി ഇരിക്കുന്നു.
നവീൻ കൊഞ്ചലേടെ
നവീൻ
നമുക്കൊന്നിരുന്നാലോ?
സവിത വെറുപ്പോടെ തിരിഞ്ഞു നടക്കുന്നു. കൂട്ടുകാരി അവളെ
അനുഗമിക്കുന്നു. നവിൻ പുറകേ വിളിക്കുന്നു.
നവീൻ
ചക്കരേ പോവല്ലേ ശരിക്കുള്ള ക്ലാസ്
കാട്ടിത്തരാം.
സവിത (ദേഷ്യത്തോടെ തിരിഞ്ഞ്)
പോടാ...
CUT TO:

5 INT. /പകൽ/ സവിതയുടെ ക്ളാസ് 5

കുട്ടികളുടെ ബഹളം നിറഞ്ഞ ക്ളാസിലേക്ക് പെട്ടെന്ന് നവീനും


കൂട്ടുകാരും കടന്നുവരുന്നു. വന്ന പാടെ മേശയിൽ തട്ടി
ശബ്ദമുണ്ടാക്കുന്നു. എന്നിട്ട് ഉറക്കെ
നവീൻ
എല്ലാവരും തലതാഴ്ത്തിയിരിക്ക്.
ഒന്നുരണ്ട് പേരൊഴികെ എല്ലാവരും ഡസ്കിൽ തല ചായ്ച് ഇരിക്കുന്നു.
ഷിബു (അവരോട് ദേഷ്യത്തിൽ)
നി ടി നി

Generated by Perayamsreekumar on January 11, 2024


6.

നിങ്ങളോടിനി പ്രത്യേകം പറയണോ?


എല്ലാവരും തല താഴ്ത്തുന്നു.
നവീൻ:
സവിത STANDUP
സവിത തല ഉയർത്തുന്നു അവൻ സ്വന്തം കൈകളിൽ ചുംമ്പിച്ച്
അവളുടെ നേരേ നീട്ടുന്നു. സവിത വെറുപ്പോടെ തലതിരിക്കുന്നു.
നവീൻ
ഇനി സവിതമോളൊഴികെ ബാക്കി
എല്ലാവരും പുറത്തു പോയേ
ചേട്ടനവളോടൊരു കാര്യം പറയാനു ണ്ട്.
ഓരോരുത്തരായി പുറത്തേക്കു പോകുന്നു.
നവീൻ
ഉം... വേഗത്തിൽ
അവസാനം സവിതയും ഇറങ്ങുന്നു അവളെ നവീൻ വാതിൽക്കൽ
തടയുന്നു. അവൾ അവൻ്റെ കൈ തട്ടി ഇറങ്ങിപ്പോകുന്നു. നവീനും
കൂട്ടുകാരും പാട്ടു പാടി അവളെ അനുഗമിക്കുന്നു.
CUT TO:

5C INT. പകൽ/നവീൻ്റെ ക്ലാസ്/ ഉൾവശം 5C

ക്ലാസിൽ കുട്ടികൾ പരസ്പരം ഇടകലർന്നിരിക്കുന്നു ,അധ്യാപകനില്ല.


അവരുടെ സംസാരം . പെട്ടെന്ന് നവീനും കൂട്ടുകാരും ക്ലാസിലേക്ക് കടന്നു
വരുന്നു വന്നപാടെ ഡയസിൽ കയറിനിന്ന് കുട്ടികളോടായി
നവീൻ
സുഹൃത്തുക്കളേ നമ്മുടെ ഷിബുവിൻറെ
പിതാവ് ശ്രീ ഷഹാബുദ്ദീൻ ഗൾഫിൽ നിന്ന്
തിരികെ വന്നിട്ടുണ്ട് അദ്ദഹം കോണ്ടുവന്ന
പ്രസാദം ഇന്ന് ഉച്ചക്ക് താഴെ ഗ്രൌണ്ടിൽ
വച്ചു വിതരണം ചെയ്യുന്നു.താല്പര്യമുള്ളവർ
എത്തിച്ചേരുക
കുട്ടികൾ ആർത്തു വിളിക്കുന്നു
നവീൻ
ടച്ചിംഗ്സ് കൊണ്ട് വരേണ്ടതാണ്
CUT TO:

5D EXT.ക / കോളേജിലെ ഗ്രൌണ്ട്/ആളൊഴിഞ്ഞ ഒരു സ്ഥലം 5D

വീൻ ണീ റിൻ പ്പി യി

Generated by Perayamsreekumar on January 11, 2024


7.

നവീൻ ജോണീവാക്കറിൻറെ ഒരു കുപ്പിയും തലയിവച്ചു നടക്കുന്നു പുറകേ


പതിനഞ്ചോളം കുട്ടികൾ പോകുന്നു.
വഴിയിൽ നിൽക്കുന്ന വിദ്യാർത്ഥി അത് നോക്കിക്കൊണ്ട്
വിദ്യാഡത്ഥി
ഒരു പൈൻ്റും കുറേ പയലുകളും
CUT TO:

5E EXT. / കോളേജിലെ ഗ്രൌണ്ട്/ആളൊഴിഞ്ഞ ഒരു സ്ഥലം 5E

നവീൻ വളരെച്ചറിയ ഒരു ഗ്ലാസിൽ അല്പം മദ്യം പകർന്ന് ക്യൂവിൽ


നില്ക്കുന്ന ഓരോത്തർക്കായി നൽകുന്നു
നവീൻ
കിട്ടിയവർ വീണ്ടും പിന്നിൽപ്പോയി
നിൽക്കരുതേ...
ക്യൂവിൽ വിജയ് മുന്നിലെത്തുന്നു
വിജയ്
ടച്ചിംഗ്സ് ഇല്ലേ
നവീൻ
ഒണ്ടാരുന്നെടാ ... കെ എസ് ഇബിക്കാര്
വെട്ടിക്കളഞ്ഞ്... വേണേ മോന്തിക്കോണ്ട്
പോടാ
വിജയ്
ആരെങ്കിലും ടച്ചിംഗ്സ് തര്വോ പ്ലീസ്
ഷിബു
തോമസേ ഇവനിച്ചിരി തന്തൂരിച്ചിക്കൻ
കൊടുക്കെടാ
തോമസ് അവന് ഒരു പുളിച്ചിക്ക കൊടുക്കുന്നു.
വിജയ്
അച്ചാറും ഇല്ലേ
തോമസ്
വീട്ടിക്കോണ്ട് ക്കൊടുക്കടാ
അച്ചാറാക്കിത്തരും
വിജയി വലത് കൈയ്യിലെ മദ്യം നിറച്ച ഗ്ലാസ്സ് ഇടത് കൈ കൊണ്ട് ഇരു
മൂക്കുകളും പൊത്തി കുടിക്കാൻ ശ്രമിക്കുന്നു, പിന്നെ കുളിര് ചൂടിയത്
പോലെ മദ്യഗ്ലാസ് താഴ്ത്തി വെച്ചിട്ട്
വിജയ്
പുളിച്ചിക്ക താ...
സ് ളി ച്ചി ടി

Generated by Perayamsreekumar on January 11, 2024


8.

തോമസ് ഒരു പുളിച്ചിക്കാകൂടി കൊടുക്കുന്നു


വിജയ് വീണ്ടും പഴയത് തന്നെ ആവർത്തിക്കുന്നു
തോമസ് (ക്ഷമകെട്ട്)
പുളിച്ചിക്ക തീർന്നു
വിജയ് നിരാശയോടെ മദ്യം തിരികെ നൽകിയിട്ടു പോകുന്നു
നവീൻ
ക്യൂ തീർന്നു ഇനി നമുക്കുള്ളതാ
അവർ നാലുപേർ ബാക്കിയുള്ള മദ്യം വിസ്തരിച്ച് കുടിക്കുന്നു
തോമസ് മിക്സ്ച്ചർ വലിച്ചു വാരി തിന്നുന്നു
നവീൻ
പട്ടി, ടച്ചിംഗ്സ് തീർക്കുന്നോ ഇനി
അടിക്കാനാണെന്ന് പറഞ്ഞ് വന്നാൽ
കൊല്ലും ഞാൻ
തോമസ് തല പൊക്കുന്നു.
തോമസ്
എനിക്ക് വേണം, കൊണ്ട് വാടാ
തോമസ് ആകാശം നോക്കി കിടപ്പാണ്.
തോമസ്
എനിക്ക് ഒരു രണ്ട് പെഗ്ഗ് കൂടി വേണം, ടൂ
സിക് സ്റ്റി,
കിരൺ
ആ ബസ്റ്റ് കൊടുക്ക്,
നവീനെ നോക്കി കിരൺ
കിരൺ
ഇനിയാ പെണ്ണിൻ്റെയടുത്ത് ഷോ
കാണിക്കാൻ എന്നെ കിട്ടത്തില്ല.
തോമസ്
എന്നേം കിട്ടില്ല, എനിക്ക് തല്ല് കൊള്ളാൻ
വയ്യ.
വിജയി തൻ്റെ കൈയ്യിലിരുന്ന പെഗ് തോമസിന് കൊടുക്കുന്നു.
നവീൻ
വേണ്ടടാ ഒരു തെണ്ടീം വേണ്ട, എൻ്റെ
കാര്യമല്ലേ ഞാൻ നോക്കി കോളാം.
തോമസ് ചെരിഞ്ഞ് കിടന്നോണ്ട് മദ്യം കുടിക്കുവാണ്.
സ്

Generated by Perayamsreekumar on January 11, 2024


9.

തോമസ്
ഞാൻ നിൽക്കുമെടാ നിൻ്റെ കൂടെ
കിരൺ
നില്ക്കുവല്ല കിടക്കും, ദേ ഇത് പോലെ
തോമസ് ഒരു വിധത്തിൽ എണീറ്റിരിക്കുന്നു
തോമസ്
എനിക്ക് ക്ലാസ്സിൽ കയറണം
വിജയി
ഇഴഞ്ഞ് കയറേണ്ടി വരും
തോമസ്
ഞാൻ പഠിക്കാനാടാ (ചർദ്ദിക്കുന്നു)
കോളേജിൽ വരുന്നത്.
തോമസ് വേച്ച് വേച്ച് എണീറ്റ് നടക്കുന്നു.
നവീൻ
വരു നമ്മുക്കും പോകാം അല്ലെങ്കിൽ
അവൻ കാര്യങ്ങൾ കുളമാക്കും.
കിരണും, വിജയിയും തോമാച്ചാ നെ തോളിൽ താങ്ങി കൊണ്ട്
പോകുന്നു.

തോമസ്
തോമ എത്ര അടിച്ചാലും ഇങ്ങനെ
സ്റ്റെഡിയായിട്ട് പോകുമെടാ തെണ്ടികളെ.
CUT TO

5B INT. / ക്ലാസ്സ് റൂം 5B

തോമാച്ചനെ തോളിലേറ്റി കൊണ്ട് വരുന്ന കിരൺ,വിജയി നവീൻ


പുറകെയുണ്ട്. ക്ലാസ്സിൻ്റെ ആദ്യ ബെഞ്ചിൽ എത്തുമ്പോൾ
തോമസ്
ഞാനിവിടിരുന്നോളാം
തോമസ് മറ്റുള്ളവരെ കുതറിച്ച് ആദ്യ ബെഞ്ചിലിരിക്കാൻ
ശ്രമിക്കുന്നു.വിജയിയും, കിരണും തോമസിനെ പിടിച്ച് വലിക്കുന്നു.
തോമസ്
എനിക്കിവിടെ ഇരുന്നാലേ പഠിക്കാൻ പറ്റു
നവീൻ
തോമാ പറയുന്നത് കേൾക്ക്,
പുറകിലിരിക്കാം
വീൻ പി ടി ച്ച് ച്ച് വി യി

Generated by Perayamsreekumar on January 11, 2024


10.

നവീൻ തോമയെ പിടിക്കുന്നു. തോമ വേച്ച് വേച്ച് നടക്കുന്നു.വിജയിയും,


കിരണും തോമസിനെ പിടിക്കുന്നു. തോമസ് നടന്ന് ക്ലാസ്സിൻ്റെ
നടുവിലെത്തുമ്പോൾ പെൺകുട്ടികൾ ഇരിക്കുന്നവശത്ത് ഒരു ഡെസ്കിൽ
പിടിച്ചോണ്ട്, ഒരു പെൺകുട്ടിയെ നോക്കി
തോമസ്
കത്രീനേ നിൻ്റെ അച്ഛായനെ കള്ള് വാങ്ങി
തന്ന് ഇവന്മാർ നശിപ്പിച്ചെടി
കത്രീന
പോടാ പട്ടി
തോമസ് ഇളഭ്യനാകുന്നു

6 EXT. /പകൽ/ നാട്ടും പുറത്തെക്കവല 6

ജങ്ഷനിൽ ഏതാനും കടകൾ മാത്രം.കടകളിൽ ഏതാനും പേർ


സാധനങ്ങൾ വാങ്ങാനായി നില്ക്കുന്നു,ചിലർ റോഡിലൂടെ നടന്ന്
നീങ്ങുന്നു .ഒരു ലൈൻ ബസ് വന്ന് കവലയിൽ നില്ക്കുന്ന.ഏതാനും
ആൾക്കാർക്കൊപ്പം ലക്ഷ്മിയും, പുറകെ സവിതയും ഇറങ്ങുന്നു.

6A EXT / പകൽ/ നാട്ടുവഴി 6A

സവിതയും,ലക്ഷിമിയും എന്തോ പറഞ്ഞ് ചിരിച്ച് കൊണ്ട് വരുന്നു.


ലക്ഷിമി
ആ നവീൻ നിൻ്റെ പുറകെ
തന്നെയുണ്ടല്ലോ,
സവിത
കോളേജിലെ കോമാളി
ലക്ഷ്മി :
പുളിങ്കൊമ്പാ വിടേണ്ട
ഒരു വണ്ടി അവരെ കടന്ന് പോകുന്നു
സവിത
പ്രേമിച്ചു നടക്കാനൊന്നും എനിക്ക്
സമയമില്ല .... നിനക്കറിയാമല്ലോ എന്റെ
അവസ്ഥയൊക്കെ
(അവരെക്കടന്ന്പോകുന്ന
മറ്റൊരു വാഹനം.)
ലക്ഷിമി
ഞാൻ വെറുതെ പറഞ്ഞതാടി
(ലക്ഷിമിമറ്റൊരു
ഇടവഴിയിലേക്ക് നടക്കുന്നു)
വി

Generated by Perayamsreekumar on January 11, 2024


11.

സവിത
അപ്പോൾ നാളെ കാണാം.
രണ്ട് പേരും നടക്കുന്നു.

8 EXT. / പകൽ സവിതയുടെ വീട് 8

ഓട് മേഞ്ഞ പഴയൊരു വീട്. സവിതയുടെ അച്ഛൻ സവിതയെ


കാത്തെന്നവണ്ണം തിണ്ണയിൽ ഇരിപ്പുണ്ട്.സവിത പടവുകൾ കയറി
ചെല്ലുന്നു.
അച്ഛൻ
എന്താ മോളെ താമസിച്ചെ?
സവിത
അച്ഛന് തോന്നിയതാവും ഞാൻ കോളേജ്
വിട്ടൊടനെ പോന്നതാണ്.
സവിത അകത്തേക്ക് കയറി പോകുന്നു . അകത്ത്നിന്ന് സവിതയുടെ
വോയിസോവർ
സവിത
മിടുക്കനായിട്ട് ഇന്ന് ചോറും കറീമെല്ലാം ഉണ്ടാക്കി
വെച്ചിട്ടുണ്ടല്ലോ!
ഒരു കപ്പക്ണഷവുമായി സവിത വാതിലിൽ പ്രത്യക്ഷപ്പെടുന്നു.
സവിത രാവിലെ മുതൽ എത്ര തെങ്ങും പനയും
കയറി ഇറങ്ങുന്നതാണ് അച്ഛൻ,ഞാൻ വന്നിട്ട്
ഉണ്ടാക്കുമായിരുന്നല്ലോ

9 INT. രത്രി/സവിതയുടെ വീട് 9

അച്ഛന് ചോറ് വിളമ്പി കൊടുക്കുന്ന സവിത അച്ഛൻ ഒരു നനഞ്ഞ


തോർത്ത് ദേഹത്ത് പുതച്ചിട്ടുണ്ട്. അൽപം മുൻപ്
കുളികഴിഞ്ഞതേയുള്ളു.
അച്ഛൻ
എന്നിട്ട് നീയെന്ത് പറഞ്ഞു ( വാക്കുകളിൽ
ആശങ്ക)?
(മുൻപ് നടന്ന സംസാരത്തിൻ്റെ ബാക്കിയെന്നോണം')
സവിത
ഞാനെന്ത് പറയാൻ യേസ് എന്ന് പറഞ്ഞു.
സവിത ചിരിക്കുന്നു. അച്ഛൻ്റെ മുഖത്തെ ആശങ്ക ശ്രദ്ധിക്കുന്നുണ്ട്.
വി

Generated by Perayamsreekumar on January 11, 2024


12.

സവിത
എനിക്കൊരു പുളിങ്കൊമ്പും വേണ്ട (പിന്നെ
ഗൗരവത്തിൽ) പഠിച്ചൊരു ജോലി നേടണം പിന്നെ
അച്ഛനെ തെങ്ങുകോറാൻ വിടാതെ നോക്കണം.
അത് മാത്രമേ എൻ്റെ മനസ്സിലുള്ളു.
അച്ഛൻ്റെ മുഖത്ത് തെല്ലാശ്വാസം.ദീർഘമായി നിശ്വസിക്കുന്നു.
FADE TIO:

10 INT. രാത്രി/ അച്ഛൻ്റെ മുറി 10

ടൈംപീസ് അടിക്കുന്നു. ഉറക്കച്ചടവോടെ എഴുനേറ്റ് ലൈറ്റിടുന്ന അച്ഛൻ,


വാൾ ക്ലോക്കിൽ സമയം മൂന്നര അടുക്കളയിൽ ചെല്ലുന്ന വിശ്വം ലൈറ്റ്
തെളിഞ്ഞ് കിടക്കുന്നത് കണ്ട് മഖത്ത് അതിശയം. തടുപ്പിൽ ചോറ്
തിളയ്ക്കുന്നുണ്ട് അടുക്കള വാതിൽ തുറന്ന് കിടക്കുന്നു,അൽഭുദത്തോടെ
പുറത്ത് തൻ്റെ നനഞ്ഞ തുണി വിരിക്കുന്ന മകളെ കാണുന്നു.
സവിത
എന്നെ ഞെട്ടിക്കാനിരുന്നതല്ലേ ഇപ്പോളോ?
രണ്ട് പേരിലും ചിരി

11 INT. / രാത്രി സവിതയുടെ വീട് 11

സവിത വീടിൻ്റെ ഉമ്മറത്ത് നോട്ടുബുക്ക് പിന്നിൽ മടക്കി വച്ച്


ഉലാത്തിക്കൊണ്ട് ഉറക്കെ ഉരുവിട്ട് പഠിക്കുന്നു. ഇടക്കു പുറത്തേക്കു
നോക്കുന്നുണ്ട്. ഈ സമയം വിശ്വൻ ചെത്തുകഴിഞ്ഞ് വന്നു സക്കിളിൻ്റെ
സ്റ്റാൻറ് കാലുകൊണ്ട് നേരോയാക്കി വയ്ക്കുന്നു.
സവിത
അച്ഛനെന്താ താമസിച്ചെ?
വിശ്വൻ
ആ മുരുകൻ്റെ ഷാപ്പീന്ന് കാശ് കിട്ടാൻ
വൈകി.
അയാള് ചെത്തുകൂട അഴിച്ചു വച്ച് തിണ്ണയിൽ ഇരിക്കുന്നു.
വിശ്വൻ കുറച്ചു കാശ് മകളെ ഏൽപ്പിക്കുന്നു
സവിത
വേണ്ടച്ഛാ എനിക്കിപ്പൊ എന്തിനാ കാശ്?
അച്ഛൻ
എനിക്ക് കൂട്ടിവെക്കാനും, ചേർത്ത്
പിടിക്കാനും വേറെ ആരാണുള്ളത്...
തന്നെയുമല്ല എനിക്കിനി എത്രകാലം തെങ്ങു
കേറാൻ പറ്റുമെന്നറിയില്ല.
ൽ വി സ്സ്

Generated by Perayamsreekumar on January 11, 2024


13.

റ്റു ല്ല
12 INT. / പകൽ/സവിതയുടെ ക്ലാസ്സ് റൂം 12

ഇംഗ്ലീഷ് അദ്ധ്യാപകൻ ക്ലാസ്സെടുക്കുന്നു ക്ഷേക്സ്പീയറിൻ്റെ കവിത


അദ്ധ്യാപകൻ
Love is not love which alters when
it alternation finds
(പുസ്തകം മാറ്റി കുട്ടികളോട്)
THe primary Theme of Sonnet 116 By
William Shakespeare is the
constancy of love.

CUT TO

13 INT./ പകൽ / കോളേജിൻ്റെ രണ്ടാം നിലയിലെ വരാന്ത 13

ഒരു ചെറിയ കടലാസ് തുണ്ടും കൈയ്യിൽ പിടിച്ച് വരുന്ന പീയൂൺ ക്ലാസ്സ്


റൂമിൻ്റെ വാതിലിൽ നിൽക്കുന്നു. കടന്ന് വരാൻ അധ്യാപകൻ ആഗ്യം
കാണിക്കുന്നു, അധ്യാപകൻ പഠിപ്പിച്ചു കൊണ്ടിരുന്ന പേജിൽ ഒരു ഫാളാപ്പ്
വച്ച് ബുക്ക് മേശപ്പുറത്ത് വച്ചതിനുശേഷം
ഓഫീസ് അറ്റൻറിൻറെ കൈയ്യിൽ നിന്ന് തുണ്ട് കടലാസ് വാങ്ങി
വായിക്കുന്നു.
അദ്ധ്യാപകൻ
Savitha pv urgently wanted in the
office

സവിത പുറത്തേക്കു പോകാൻ തുചങ്ങുന്നു


അധ്യാകൻ
ആ ബാഗു കൂടി എടുത്തോ
സവിത പുറത്തേക്കിറങ്ങി തന്നെക്കാത്തു കിടന്ന അംബാസിഡർ കാറിൽ
കയറി പോകുന്നു.
CUT TO:

മേശപുറത്തിരുന്ന പുസ്തകം തുറന്ന് തുണ്ട് പേപ്പർ അതിൽ


നിന്നുമെടുത്ത് പജ് നിവർക്കുന്ന അദ്ധ്യാപകൻ.
എടുത്തുമാറ്റപ്പെടുന്ന പേപ്പറിൻ്റെയും നിവരുന്ന പേജിൻ്റെയും അതി സമീപ
ദൃശ്യം

FADE TO:

14 INT. പാർത്ഥൻറെ മുറി 14

നി ജിൽ നി ത്ത് ളി

Generated by Perayamsreekumar on January 11, 2024


14.

നിവരുന്ന പേജിൽ നിന്നും കൈ എടുത്ത് അക്ഷരങ്ങളിലൂടെ


കണ്ണോടിക്കുന്ന പാർത്ഥൻ.
സവിതയടെ വോയിസോവർ
വന്നത് അച്ഛന്റെ ഒരകന്ന ബന്ധുവും ടാക്സി
ഡ്രൈവറുമായ രാജമ്മാവനായിരുന്നു.
അച്ഛന് ചെറിയൊരപകടം പറ്റിയെന്നു
മാത്രമാണ് പറഞ്ഞത്.
പക്ഷെ എൻ്റെ ജീവിതത്തിൽ ഒടുങ്ങാത്ത
പരീക്ഷണങ്ങളുടെ തുടക്കമായിരുന്നു അത്.
ഉത്കണ്ഠയോടെ കാറിൻ്റെ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്ന സവിത.
DISSOLVE TO:

15 INT. പകൽ/ആശുപത്രി 15

ആശുപത്രിയിൽ നിന്ന് വിശ്വനെ ട്രോളിയിൽ ഉരുട്ടിക്കൊണ്ടു പോകുന്നതും


സവിതയുടെ കരച്ചിലും ഫെയ്ഡ് ഇൻ ഫെയ്ഡ് ഔട്ട് ദൃശ്യങ്ങളിൽ.
DISSOLVE

16 INT. പാർത്ഥൻ്റെ മുറി 16

വോയിസോവർ തുടർച്ച

കള്ളു ചെത്തുന്നതിനിടയിൽ അബദ്ധത്തിൽ


കാൽ തെന്നി വീണ് അച്ഛൻറെ നട്ടെല്ലിനു
സാരമായി പരിക്കു പറ്റി.സർജ്ജറി
നടത്തിയിട്ടും കാര്യമായ പുരോഗതി
ഉണ്ടായില്ല. ഒന്നെണീറ്റ് നടക്കാൻ പോലും
കഴിയാത്ത വിധം അച്ഛൻ
കിടപ്പിലായി.അച്ഛൻ്റെ ചികിത്സക്കും,
വീട്ടുചെലവിനുമെല്ലാമായിട്ട് ഉള്ളതെല്ലാം
വിൽക്കേണ്ടി വന്നു. എൻ്റെ പഠനം പേലും
ഉപേക്ഷിക്കണ്ട അവസ്ഥയിലായി.
CUT TO:

17 INT. / പകൽ / പാർത്ഥൻ്റെ മുറി 17

പുസ്തകത്തിൻ്റെ പുറം ചട്ട ഫ്രെയിമിൽ കാണുന്നു


ഇരയുടെ ആത്മകഥ-പുസ്തകം മടക്കി വച്ച് പാർത്ഥൻ ജനലിനടുത്തേക്ക്
പുറത്ത് ഇടിയും മഴയും പാർത്ഥൻ ആലോചനയിൽ മുഴുകി ജനലിലൂടെ
പുറത്തേയ്ക്ക് നോക്കി നില്ക്കുന്നു, ഗ്ലാസ്സിൽ ബാക്കിയുണ്ടായിരുന്ന
കട്ടൻചായ കുടിക്കുന്നു .

Generated by Perayamsreekumar on January 11, 2024


15.

CUT TO:

18 EXT. / സവിതയുടെ വീടിൻ്റെ മുൻവശം 18

സവിത അച്ഛൻ്റെ സൈക്കിൾ വൃത്തിയാക്കുന്നു.പുറത്ത് ഒരു സ്കൂട്ടർ


വന്ന് നില്ക്കുന്നതിൻ്റെ ശബ്ദം സവിത അതിശയത്തോടെ നോക്കുന്നു.
നവീൻ.നടന്നു വരുന്നു
നവീൻ
അച്ഛൻ...?
സവിത
അകത്താണ്, കിടക്കുന്നു.

CUT TO

അച്ഛൻ്റെ മുറി
വിശ്വം കട്ടിലിൽ ചാരി കിടക്കുന്നു.വിശ്വത്തിൻ്റെ നെഞ്ചിൻ്റെ പകുതി
മുതൽ അടി വയറു വരെ ബെൽറ്റിട്ടിരിക്കുന്നു. കാൽമുതൽ അരവരെ
പുതച്ചിരിക്കുന്നു.അദ്ദേഹത്തിന് കൈയ്യെത്തുന്ന ദൂരത്തിൽ ഒരു
ടീപ്പോയി.അതിൽ മരുന്ന് കുപ്പികൾ,മെഡിസിൻ ബോക്സ്,ജാറ് നിറയെ
വെള്ളം,ആഹാര പാത്രം. മുഷിഞ്ഞ് തുടങ്ങിയ ഭിത്തി അതിൽ
രണ്ടായിരത്തി മൂന്നിലെ കലണ്ടർ.
സവിതയും,നവീനും കടന്ന് വരുന്നു,കാൽക്കൽ വന്ന് നില്ക്കുന്നു.വിശ്വം
ചോദ്യഭാവത്തിൽ സവിതയെ നോക്കുന്നു.
സവിത
എൻ്റെ കോളേജിലുള്ളതാ...നവീൻ
വിശ്വം നവീനെ നോക്കുന്നു
നവീൻ
ഇപ്പൊ എങ്ങനുണ്ട്
വിശ്വം
നട്ടെല്ലിനാണ് പരിക്ക് കുറേക്കാലം ഇങ്ങനെ
കിടക്കേണ്ടി വരും.... ചെലപ്പോ ഇങ്ങനെ
തന്നെ.... അയാൾ പകുതിയിൽ
നിർത്തുന്നു.
CUT TO:

വീടിൻ്റെ മുൻ വശം

വീൻ

Generated by Perayamsreekumar on January 11, 2024


16.

നവീൻ
നീപഠിത്തം ഉപേക്ഷിച്ചോ?
സവിത സൈക്കിൾ തുടച്ച് കൊണ്ട്
സവിത
അച്ഛൻ്റെ ചികിത്സക്കും, ജീവിതചെലവി
നും അത്യാവശ്യ പണം കണ്ടെത്തുകയാണ്
ഇപ്പോളെൻ്റെ ലക്ഷ്യം,
നാളെ മുതൽ ഞാൻ അച്ഛൻ്റെ പണി
ചെയ്യാൻ പോകുകയാണ്
നവീൻ ആശ്ചര്യത്തോടെ
നവീൻ
കള്ള് ചെത്തോ!
സവിത
അതെന്താ ഞാൻ ചെത്തിയാൽ കള്ള്
കിട്ടില്ലേ?
നവീൻ്റെ ആശ്ചര്യം മാറുന്നില്ല.
സവിത
പറ്റുമെങ്കിൽ എനിക്കൊരു സ്കൂട്ടർ
സംഘടിപ്പിച്ച് താ അത് വലിയൊരു
സഹായമായിരികക്കും.
CUT TO:

19 EXT. പകൽ/നാട്ടിലെ ഒരു പറമ്പ് 19

അരയിൽ കള്ള് ചെത്താനുള്ള കത്തിയും,കള്ള് കുടുക്കയുമായി പനയിൽ


കയറുന്ന സവിത.പനയുടെ മുകളിൽ മാട്ടത്തിത്തിൽ നിന്ന്
കുടുക്കയിലേക്ക് കള്ള് പകരുന്നു.സൈക്കളിൽ
ഷാപ്പിലേക്ക്അ,ൽഭുദത്തോടെ നോക്കുന്ന നാട്ടുകാർ.
CUT TO:

19A EXT. / കള്ള് ഷാപ്പിന് മുൻവശം 19A

സവിത ഷാപ്പിൻ്റെ മുൻവശത്ത് സ്കൂട്ടറുമായി വന്ന് നില്ക്കുന്നു. സ്കൂട്ടർ


സ്റ്റാൻഡിൽ വെച്ചതിന് ശേഷം കള്ളിൻ കുടുക്കയുമായി ഷാപ്പിനകത്തേക്ക്
പോകുന്ന സവിത.
CUT TO:

ഷാപ്പിനുൾവശം

ർ ൾ ക്ക് ൻ പ്പി ൻ്റെ ൾ ളി ൻ്റെ

Generated by Perayamsreekumar on January 11, 2024


17.

23 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഷാപ്പിൻ്റെ ഉൾവശം, കളളിൻ്റെയും


കറികളുടെയും വില വിവരപ്പട്ടിക.ഹാളു പോലുള്ള നീണ്ട മുറിയുടെ
ഇരുവശങ്ങളിലുമായി ഇട്ടിരിക്കുന്ന, ഡെസ്ക്കും ബെഞ്ചുകളും. ഓരോ
ഡെസ്ക്കിന് ചുറ്റിലും സംഘം ചേർന്നിരിക്കുന്ന മദ്യപാനികൾ.
ഡെസ്ക്കിൽ കൊട്ടി പാട്ടു പാടുന്നത് കേൾക്കാം.സവിത കള്ളിൻ
കുടുക്കയുമായി ഷാപ്പിലേക്ക് കയറുമ്പോൾ, അവളെ കണ്ട്
ചെറുപ്പക്കാരുടെ ഒരു സംഘത്തിന് ആവേശം കൂടുന്നു, പാട്ട്
ഉറക്കെയാവുന്നു. അവരിൽ ചിലർ അവളെ കാണാത്തവർക്ക്
കാട്ടികൊടുക്കുന്നു. പാട്ട് സവിതയെക്കുറിച്ചാവുന്നു.
'തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി നിൻ്റെ
സിങ്കളാഴ്ച നോയമ്പിന്ന് മുടക്കുംഞാൻ
തിരുവില്ലാമലയിൽ നേതിച്ചു കൊണ്ടു വന്ന
ഇളനീർ കുടമിന്നുടക്കും ഞാൻ
(തങ്കഭസ്മക്കുറിയിട്ട ചെത്തുകാരീ.....)

സവിത ദേഷ്യത്തോടെ അവരുടെ അടുത്തെന്നു.


സവിത
നിർത്തെടാ ചെറ്റേ ...കള്ളു കുടിക്കാൻ
വന്നാ കൂച്ചിട്ട് പോണം കൊടത്തിൽ മുട്ടാൻ
നിക്കണ്ട കേട്ടാ..
അവൾ കള്ള് അളക്കാൻ കൊടുക്കുന്നു
ഷാപ്പ് മാനേജർ കള്ള് അളക്കുന്നു.
മാനേജർ
താൻ ഒരു മഹാസംഭവമാണ് കെട്ടോ
സമ്മതിച്ചു ഞാൻ
ബാക്ക് ഗ്രൗണ്ടിൽ ചെറുപ്പക്കാരുടെ പാട്ട് ശക്തി കുറയുന്നു. മാനേജർ
കുറച്ച് കാശ് സവിതയ്ക്ക് നീട്ടുന്നു.
മാനേജർ
ഐശ്വര്യമായിട്ട് ഇതിരിക്കട്ടെ, ആദ്യമായി
ഒരു ജോലി തുടങ്ങിയതല്ലേ.
ചെറുപ്പക്കാരൻ
ആ സുന്ദരിയുടെ കൈകൊണ്ട് ചെത്തിയ
മധുരക്കള്ളല്ലേ ഇന്നെനിക്ക് ഒരു കുപ്പി
മധുരകള്ള് കൂടുതൽ വേണം
മാനേജരും, സവിതയും അങ്ങോട്ട നോക്കുന്നു. മാനേജർ അകത്തേക്ക്
നോക്കിയിട്ട്.
മാനേജർ
വർഗ്ഗീസ്സേ അവന്മാരെ ഒന്ന് പറഞ്ഞ് വിട്ടേ.
വർഗ്ഗീസ് അവരുടെ അടുത്തേക്ക് പോകുന്നു.
മാനേജർ
മോള് അമാന്തിക്കേണ്ട ഇത് വാങ്ങിക്കോളു.
വി ശ് ത്ത് ർ ഗ്ഗീ സ്സി ട് ർ

Generated by Perayamsreekumar on January 11, 2024


18.

സവിത കാശ് വാങ്ങുന്നു. ഈ സമയത്ത് വർഗ്ഗീസ്സിനട് ചെറുപ്പക്കാർ


വഴക്കുണ്ടാക്കുന്നു.ഒരാൾ വർഗ്ഗീസിൻ്റെ ചെകിട്ടത്തടിക്കുന്നു. മാനേജർ
തൻ്റെ അടുത്തിരുന്ന കള്ളും കുപ്പിയെടുത്ത് അവരിരിക്കുന്ന
സ്ഥലത്തേക്കെറിയുന്നു, മേശപ്പുറത്തിരുന്ന കുപ്പികളെല്ലാം
പൊട്ടുന്നു.വർഗ്ഗീസിനെ അടിച്ച ചെറുപ്പക്കാരനെ കോളറിൽ പിടിച്ച്
പൊക്കി ഇരു കവിളിലുമടിക്കുന്നു .
മാനേജർ
എല്ലാവനും ഇപ്പോൾ നിർത്തിക്കോണം,
ജീവിക്കാമ്മേണ്ടി ഒരു കൊച്ച് പെടാപ്പാടു
പെടുമ്പോ നിൻ്റെയൊക്കെ നെഗളിപ്പ്
അവരിറങ്ങുന്നു. സവിതയെ നോക്കിയിട്ട്
സവിത
വേണ്ട മാമാ അവരാഘോഷിക്കട്ടെ
മാനേജർ
മോളിറങ്ങിക്കോളു, നാളെമുതൽ കള്ള്
വീട്ടിൽ വച്ചിരുന്നാമതി ഞാൻ
ആളുവിട്ടെടുപ്പിച്ചാളാം
സവിത
ശരി
സവിത കള്ള് കുടുക്കയുമായി ഇറങ്ങുന്നു.

20 EXT. / പകൽ/ കോളേജ് ക്യാമ്പസ് ഇൻ്റർവെൽ ടൈം 20

സവിത വാകമരച്ചുവട്ടിലെ ബെഞ്ചിലിരിക്കുന്നു. നവീൻ നടന്ന് വരുന്നു


മുഖത്ത് നല്ല സന്തോഷമുണ്ട്.വന്ന് ബെഞ്ചിലിരിക്കുന്നു.
നവീൻ
സംഗതി റെഡിയായി കെട്ടോ
സവിത ചോദ്യഭാവത്തിൽ നോക്കുന്നു.
നവീൻ
വണ്ടിയുടെ കാര്യം പറിഞ്ഞില്ലായിരുന്നോ?
സവിതയുടെ മുഖത്ത് സന്തോഷം, പിന്നെ അത് മങ്ങുന്നു.
സവിത
വലിയതുകയാകുമോ?
നവീൻ
അതെക്കെ നമ്മൾക്ക് റെഡിയാക്കാം
സവിത പെട്ടെന്ന് മൗനത്തിലാവുന്നു ,ശൂന്യതയിൽ നോക്കിയിരിക്കുന്നു.
നവീൻ അവളുടെ കരത്തിനു മുകളിൽ കൈവെക്കുന്നു പെട്ടെന്ന് സവിത
നവീൻ്റെ കണ്ണുകളിലേക്ക് നോക്കുന്നു. കണ്ണീർ നിറയുന്നു, അവൾ
വീണ്ടും അകലേക്ക് നോക്കുന്നു.കൈവലിച്ചിട്ടില്ല.
വീൻ

Generated by Perayamsreekumar on January 11, 2024


19.

നവീൻ
സർവ്വതും എതിരാകുമ്പോളം നീ
കാണിക്കുന്ന ഈ ചെറുത്ത് നില്പുണ്ടല്ലോ,
എല്ലാറ്റിനെയും നേരിടാനുള്ള ചങ്കൂറ്റമുണ്ടല്ലോ
അതെനിക്ക് ഇഷ്ടമായി,....
(അല്പം നിർത്തി അവളുടെ കണ്ണുകളിൽ നോക്കി,
...നിന്നെയും...

സവിത നവീൻ്റ കണ്ണുകളിലേക്ക് നോക്കുന്നു


നവീൻ
ഇനി ഞാനുമുണ്ട് നിന്നോടൊപ്പം,...
മരിക്കുവോളം ചേർത്ത് പിടിച്ചോളാം
സവിതയുടെ കവിളിലൂടെ ഒരു തുള്ളി കണ്ണീർ
നവീൻ അവളുടെ കരത്തിൽ വിരൽ കോർക്കുന്നു.
CUT TO:

21 EXT. / പകൽ/ റോഡ് 21

സവിത നവീനെ പുറകിലിരുത്തി സ്കൂട്ടർ ഓടിച്ച് പോകുന്നു.


ആഹ്ലാദത്തിൽ സംസാരിക്കുന്നു. ചിരിക്കുന്നു.
നവീൻ
ഞാനിത്രയും വിചാരിച്ചില്ല, ഇയാള്
എക്സ്പേർട്ട് ഡ്രൈവറാണല്ലേ!
ഡ്രൈവ് ചെയ്യ്ത് കൊണ്ട് തന്നെ, അഭിമാനത്തോടെ
സവിത
പിന്നല്ലാതെ,
രണ്ടുപേരും ചിരിക്കുന്നു.
CUT TO

22 INT. പാർത്ഥൻ്റെ മുറി 22

പാർത്ഥൻ വായിക്കുന്ന ആത്മകഥയിയുടെ പേജിൽ തെളിയുന്ന


സവിതയുടെ മുഖം.
സവിതയുടെ വോയിസവർ

വീ ജീ വി ത്തിൽ

Generated by Perayamsreekumar on January 11, 2024


20.

'അങ്ങനെ വീണ്ടും ജീവിതത്തിൽ


പ്രതീക്ഷയുടെ നാമ്പുകൾ മുളയിട്ട്
തുടങ്ങി,ഞാൻ കള്ളുെ ചെത്തുന്നതിൽ
നാട്ടുകാർക്കുള്ള കതുകം ഇപ്പോഴില്ല
.ലക്ഷമി നോട്ടെഴുതി
സഹായിക്കുന്നതിനാൽ, ഇടക്കൊക്കെ
കോളേജിൽ പോയില്ലെങ്കിലും പഠനം
തുടരാനായി.നവീൻ്റെ സാമിപ്യം
വലിയൊരാശ്വാസമാണ് അത് മനസിനെ
കൂടുതൽ ആർദ്രമാക്കുന്നു. അച്ഛൻ്റെ
സ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ട്.
ജോഷി ഡോക്ടർ ഇന്ന് കൺസൽടേഷൻ
ടൈം നല്കിയിട്ടുണ്ട്. ഓ ഞാൻ ജോഷി
ഡോക്ടറുടെ കാര്യം പറഞ്ഞില്ലായിരുന്നു
അല്ലേ?അദ്ദേഹം അറിയപ്പെടുന്ന ന്യൂറോ
സർജ്ജനാണ്, കഴിഞ്ഞ ആഴ്ച്ച
ഞാനും,അച്ഛനും അദ്ദേഹത്തെ കണ്ടിരുന്നു
ഒരു ഓപ്പറേഷൻ നടത്തിയാൽ അച്ഛന്
നടക്കാൻ പറ്റുമെന്നാണ് അദ്ദേഹം
പറഞ്ഞത്, ഇന്നറിയാം ഡെയിറ്റും മറ്റ്
വിവരങ്ങളും .... ഞാൻ കുറച്ച് എ
ക്സൈറ്റിഡ് ആണ്.
ആത്മകഥയുടെ താളിൽ സവത സ്കൂട്ടർ ഓടിച്ച് പോകുന്നത്
തെളിയുന്നു, താളിൽന്ന് റോഡിലേക്ക്...

23 EXT. പകൽ/റോഡ് 23

സവിത വണ്ടി ഓടിച്ചു പോകുന്നു . ഒന്ന് രണ്ട് ചെറിയ ടൗൺ ക്ടന്ന്


പോകുന്നു. ഒരു വളവിനടുത്ത് എതിരേ വേഗത്തിൽ വരുന്ന ടാങ്കർ
ലോറിയിൽ തട്ടിതെറിച്ച് സവിത താഴെ വീഴുന്നു. ലോറിയുടെ
പുറകിലത്തെ ടയർ സവിതയുടെ വലത് കാലിലൂടെ കയറി പോവുന്നു.
ഡ്രൈവർ തിരിഞ്ഞ് നോക്കിയെങ്കിലും, വണ്ടിനിർത്താതെ വേഗത്തിൽ
ഓടിച്ച് പോകുന്നു.നാട്ടുകാർ ഓടികൂടുന്നു. ബോധരഹിതയായ സവിതയെ
വാരിയെടുക്കുന്നു.
നാട്ടുകാരൻ 1
സൂക്ഷിച്ച് കാലിന് നല്ല പരിക്കുണ്ട്
നാട്ടുകാരൻ2
കുട്ടിക്ക് ബോധമില്ലല്ലോ, കുറച്ച് വെള്ളം
ആരെങ്കിലും കൊണ്ട് വരു
നാട്ടുകാരിൽ ചിലർ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് കൈ
കാട്ടുന്നു. പല വാഹനങ്ങളും നിർത്താതെ പോകുന്നു. പല
ശ്രമങ്ങൾക്കൊടുവിൽ ഒരു ജീപ്പ് നിർത്തുന്നു.രണ്ട് ചെറുപ്പക്കാർ
ഇറങ്ങുന്നു.അവർ മദ്യപിച്ചിട്ടുണ്ടെന്ന് കാഴ്ച്ചയിൽ തന്നെയറിയാം.നാട്ടുകാർ
സവിതയെ ചില ചെറുപ്പക്കാരുടെ സഹായത്തോടെ ജീപ്പിൽ കയറ്റുന്നു.

ടി ച്ച് നി ല് ൾ രി ൻ ജീ പ്പിൽ

Generated by Perayamsreekumar on January 11, 2024


21.

എല്ലാരും മടിച്ച് നില്ക്കുമ്പോൾ നാട്ടുകാരിലൊരു ചെറുപ്പക്കാരൻ ജീപ്പിൽ


കയറുന്നു.ജീപ്പിലുള്ളവർ കയറിയ ചെറുപ്പക്കാരനെ അടിമുടി ഒന്നു
നോക്കിയ ശേഷം ജീപ്പ് അതിവേഗത്തിൽ ഓടിച്ച് പോകുന്നു.നാലു
ചെറുപ്പക്കാർക്കോപ്പം ബോധരഹിതയായി ജീപ്പിൽ യാത്ര ചെയ്യുന്ന
സവിതയുടെ ദൃശ്യം വിദൂരതയിലാവുന്നു.
CUT TO:

24 INT.പകൽ/ഡോജോ 24

പാർത്ഥൻ ഡേവിഡിനെ ഇടിക്കുന്നു അയാൾ തിരിച്ചും. പാർത്ഥൻ്റെ


ചവിട്ടേറ്റ് തെറിച്ചു വീഴുന്ന ഡേവിഡ്. അയാൾ വീണ്ടും ചവിട്ടാനായി
കാലുയർത്തുന്നു പെട്ടെന്ന് മാസ്റ്റർ വന്ന് ഇരുവരെയും പിടിച്ചുമാറ്റുന്നു.
ദൃശ്യം വികസിക്കുമ്പോൾ ഡോജോയിൽ കരാട്ടേ ഡ്രസ് ധരിച്ച
രിരവധിപേർ അവർക്കു ചുറ്റും നിൽക്കുന്നത് കാണുന്നു. പാർത്ഥൻ
ഡേവിഡിനു കൈകൊടുത്ത് എഴുന്നേൽപ്പിക്കുന്നു.
CUT TO:

24A EXT.പകൽ/ഡോജോയുടെ മുൻവശം 24A

ഡോജോയിൽ നിന്ന് പുറത്തേക്കു പോകുന്ന യൂണിഫോം ധരിച്ച


അളുകൾ കുറച്ച് കഴിഞ്ഞ് പാർത്ഥനും ഡേവിഡും വിയർപ്പു തുടച്ചു
കൊണ്ട് നടന്നു പോകുന്നു. അവർ ബൈക്കിനടുത്ത് നിൽക്കുന്നു
പാർത്ഥൻ
നീയിനി എന്ന് പോകും?
ഡേവിഡ്
അടുത്തയാഴ്ച പോണമെന്ന് വിചാരിക്കുന്നു
ഡേവിഡ്
നിൻ്റെ പേഷ്യൻ്റിനിപ്പ എങ്ങനുണ്ട്
പാർത്ഥൻ
എന്ത് പറയാൻ അങ്ങനെ പോണ്..
പാർത്ഥൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു കൊണ്ട്
പാർത്ഥൻ
നീ പോണേനു മുമ്പ് ഒരു സഹായം വേണം
.... ഞാമ്പറയാം

പാർത്ഥൻ ബുള്ളറ്റോടിച്ചു പോകുന്നു.


CUT TO:

25 INT. /രാത്രി / സവിതയുടെമുറി 25

ലി ഞ്ഞ് ക്ഷീ ണി ച്ച് ഴി വി ട്ടി ലിൽ

Generated by Perayamsreekumar on January 11, 2024


22.

മെലിഞ്ഞ് ക്ഷീണിച്ച് മധ്യ വയസുകഴിഞ്ഞ സവിത ഒരു കട്ടിലിൽ


കിടക്കുന്നു.തലമുടി മിക്കവാറും കൊഴിഞ്ഞു പോയിരിക്കുന്നു.ഒരു നഴ്സ്
അവളുടെ രക്തം പുരണ്ട പാഡ് മാറ്റുന്നു. സവിതയുടെ മുഖത്ത് വലിയ
വേദന അനുഭവിക്കുന്നതായി കാണുന്നു.
നഴ്സ്
പാഡ് കുറച്ചുകൂടി വലുത് വയ്ക്കേണ്ടി വരും
ഈയിടെയായി ബ്ലീഡിംഗ് വല്ലാതെ കൂടുന്നു.
സവിത
വേദനയും....
നഴ്സ്
അടുത്ത റേഡിയേഷനുള്ള ഡേറ്റ്
നാളെയാണ്.
ഇന്ന് നമ്മുടെ പാലിയേറ്റീവിലെ പാർത്ഥൻ
ഡോക്ടർ വരേണ്ടതാണല്ലോ ഇതുവരെ
കണ്ടില്ല....
ഈ സമയം ഒരു ബുള്ളറ്റ് വന്നു നിൽക്കുന്ന ശബ്ദം കേള്ക്കന്നു.
അല്പം കഴിഞ്ഞ് പാർത്ഥൻ കയറിവരുന്നു.(40 വയസ് കഴിഞ്ഞ
താടിക്കാരൻ) പാർത്ഥൻ തോളിൽ നിന്ന് ബാഗ് മേശപ്പത്തവച്ചിട്ട്
സ്റ്റെതസ്കോപ്പെടുത്തു ധരിച്ചു കൊണ്ട് സവിതയുടെ അടുത്തെത്തുന്നു.
പാർത്ഥൻ
ഇപ്പോ എങ്ങനുണ്ട്
സവിത
നല്ല വേദനയുണ്ട് ഡോക്ടർ
പാർത്ഥൻ സവിതയെ പരിശോധിക്കുന്നു, സവിതയുടെ മുഖത്ത്
തീവ്രവേദനയുടെ ഭാവം,അത് കണ്ടിട്ട്
പാർത്ഥൻ
ഫുഡ് കഴിച്ചോ?
സവിത തലയാട്ടുന്നു.
പാർത്ഥൻ
ഞാനൊരു ഇൻജക്ഷൻ എടുക്കാം വേദനക്ക്
അല്പം ആശ്വാസം കിട്ടും.
പാർത്ഥൻ ഇൻജക്ഷൻ എടുക്കുന്നു. പതിയെ മയങ്ങുന്ന സവിത,
കണ്ണടഞ്ഞ് പോകുന്നു.
ബുള്ളറ്റിൽ മുറ്റമിറങ്ങി പോകുന്ന പാർത്ഥൻ.
CUT TO:

26 EXT. / പകൽ /പാർത്ഥൻ്റ വീട് 26


ർ ലി വീ ട് വി ലി

Generated by Perayamsreekumar on January 11, 2024


23.

ൻ്റ
ആഡംമ്പര പൂർണ്ണമായ വലിയ വീട്,വിശാലമായ മുറ്റം വലിയ
പോർച്ച്,റോഡിൽ നിന്ന് വീട്ടിലേക്ക് നീളുന്ന വഴി.
വീടിൻ്റെ മുൻവശം
ബുള്ളറ്റിൻ്റെ ശബ്ദം , നിർത്താതെ കുരയ്ക്കുന്ന പട്ടികളുടെ ശബ്ദം
കൈയ്യിലൊരു റ്റോയി കാറുമായി സിറ്റൗട്ടിലേയ്ക്ക് ഇറങ്ങി വരുന്ന
പാർത്ഥൻ്റ മകൻ ഗോകുൽ (8 വയസ്). പാർത്ഥൻ ബുള്ളറ്റ് പോർച്ചിൽ
പാർക്ക് ചെയ്യുമ്പോൾ അച്ഛൻ്റെയടുത്ത് ഓടി ചെല്ലുന്നു. വാത്സല്ല്യത്തോടെ
പാർത്ഥൻ മകൻ്റെ ശിരസ്സിൽ തൊട്ട് കുലുക്കുന്നു.
ഗോകുൽ
അച്ഛാ ഈ കാറിൻ്റെ ബാറ്ററി തീർന്നു.
പാർത്ഥൻ വാത്സല്യത്തോടെ,
പാർത്ഥൻ
അതിനെന്താ നമുക്ക വേറൊരെണ്ണം
വാങ്ങാലോ
മകനെയും ചേർത്ത് പിടിച്ച് അകത്തേക്ക് നടക്കുന്ന പാർത്ഥൻ
CUT TO:

26A INT. / വീടിൻ്റെ ഉൾവശം. 26A

പാർത്ഥനും ,ഗോകുലും ലിവിംഗ് റൂമിലേയ്ക്ക് കയറുമ്പോൾ പാർത്ഥൻ്റെ


അമ്മ സോഫയിലിരുന്ന് ടീവി കാണുന്നു.പാർത്ഥനെ നോക്കിയിട്ട് അമ്മ
വീണ്ടും ടീവിയലേക്ക്. ഗോകുൽ അമ്മയുടെ അടുത്ത് ചെന്നിരുന്നു
കളിക്കാൻ തുടങ്ങുന്നു. പാർത്ഥൻ മുറിയിലേക്ക്.
അമ്മ
നിനക്ക് ചായ എടുക്കട്ടെ?
പാർത്ഥൻ
ഇപ്പോൾ വേണ്ടമ്മേ.
അമ്മ സോഫയിൽ ഇരുന്ന് കൊണ്ട് തന്നെ.
അമ്മ
പാർത്ഥാ മായ വന്നില്ലല്ലോ നീ
അവളെയൊന്ന് വിളിച്ചേ .
അല്പം കഴിഞ്ഞ് ഡ്രെസ്സ് ചെയിഞ്ച് ചെയ്യ്ത് ഇറങ്ങി വരുന്ന പാർത്ഥൻ
.അമ്മയോട്

പാർത്ഥൻ
മായ ഇന്ന് താമസിച്ചേവരത്തൊള്ളു അമ്മേ

ത് ട്ട് ർ ക്കി വീ ടീ വി യി ക്ക്

Generated by Perayamsreekumar on January 11, 2024


24.

അമ്മ അത് കേട്ട് പാർത്ഥനെ നോക്കിയ ശേഷം വീണ്ടും ടീവിയിലേക്ക്,


ഗോകുൽ മറ്റൊരു ടോയി കാറുമായി കളിക്കുന്നു.പാർത്ഥൻ തൻ്റെ
വായന മുറിയിലേക്ക് പോകുന്നു. മനോഹരമായി ഫർണിഷ്
ചെയ്യ്തിരിക്കുന്ന മുറി ചില്ല് അലമാരികളിൽ നിറയെ
പുസ്തകങ്ങൾ.വിവിധ ഇനത്തിലുള്ള ഇൻഡോർ ചെടികൾ,
ജനലിനടുത്ത് ടേബിൾ ,അതിൻമേൽ കംപ്യൂട്ടർ.അടുക്കി വെച്ചിരിക്കുന്ന
രണ്ട് മൂന്ന് പുസ്തകങ്ങൾ. പാർത്ഥൻ ചെയറ് വലിച്ചിട്ടിരിക്കുന്നു.
കംപ്യൂട്ടർ ഓണാക്കുന്നു. അല്പസമയത്തിന് ശേഷം (ഡോ.മായ
പാർത്ഥൻ്റെ ഭാര്യ ,അതീവ സുന്ദരി) വാതുക്കൽ എത്തുന്നു.വലത്
കൈയ്യിൽ മടക്കി പിടിച്ചിരിക്കുന്ന സ്റ്റെതസ്സ്സ്കോപ്പ്. ഇടത് കൈയ്യിൽ
തൂക്കിയിട്ടിരിക്കുന്ന ഡോക്ടേഴ്സ് കോട്ട്.
മായ
ഡോക്ടർ ഇന്ന് നേരത്തെ എത്തിയോ?
പാർത്ഥൻ തിരിഞ്ഞ് നോക്കുന്നു. മുഖത്ത് ചിരി
മായ
സാറ് പാലിയേറ്റിവിൽ തന്നെ തുടരാൻ
തീരുമാനിച്ചോ?
പാർത്ഥൻ
യഥാർത്ഥത്തിൽ ചികിത്സ വേണ്ടത്
അവർക്കല്ലേ, അവരുടെ വേദനക്ക്
തെല്ലൊരാശ്വാസം നല്കുന്നതല്ലേ ശരിയായ
സേവനം.
മായ
ഉം, ഉം ഐ തിങ്ക് ദേ റീസ് എ സ്ട്രോങ്
മോട്ടീവ് ബി ഹൈൻഡ് ഇറ്റ് ( മായ
ചിരിക്കുന്നു) എൻ്റെ പാർത്ഥനെ
എനിക്കറിയില്ലേ!
പുറത്തുനിന്ന് മകൻ്റെ വിളികേൾക്കുന്നു
മായ
ഓ...വരുന്നു.
മായ മുറിവിട്ട് പോകുന്നു.
CUT TO

കയ്യിൽ രണ്ട് കപ്പ് ചായയുമായി വയന മുറിയിലേക്ക് വരുന്ന


പാർത്ഥൻ,കപ്പിലെ ചായ രുചിച്ചു കൊണ്ട് കംപ്യൂട്ടറിലേക്ക്. മായ കടന്ന്
വരുന്നു,ഡ്രെസ്സ് ചെയിഞ്ച് ചെയ്യ്തിട്ടുണ്ട്, പാർത്ഥൻ്റെ അടുത്തുള്ള
കസേരയിൽ ഇരിക്കുന്നു.പാർത്ഥൻ കംപ്യൂട്ടറിൽ തന്നെ, മായ ചായ
കുടിക്കുന്നു.
മായ
പാർത്ഥൻ ഞാൻ ഇന്നലെ പറഞ്ഞ
കാര്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല.
പാർത്ഥന് മായയെ നോക്കുന്നു.പാർത്ഥനെന്തെന്ന് മനസിലായിട്ടില്ല.
ർ ൻ

Generated by Perayamsreekumar on January 11, 2024


25.

പാർത്ഥൻ
എന്ത് കാര്യം?
മായ
ഓ മറന്നോ, ഇവിടെ, വീട്ടിൽ
കൺസൾട്ടേഷൻ തുടങ്ങുന്നതിനെ കുറിച്ച്
ഞാൻ പറഞ്ഞില്ലായിരുന്നോ?
പാർത്ഥൻ കസേര മായയുടെ വശത്തേക്ക് കറക്കി ഇട്ടതിന് ശേഷം
പാർത്ഥൻ
ലുക്ക് മായ
ഐ കാൻ്റ് ബി യേ 24 അവർ ഡോക്ടർ
വായന, എഴുത്ത്, ട്രാവലിംഗ്
ഇതൊന്നുമില്ലാത്ത ലൈഫ് ,ഐ കാൻ്റ്
ഈവൻ തിങ്ക് എബോട്ട് ഇറ്റ്.സോ ഐ
നീഡ് എനഫ് ഫ്രീഡം ആൻ്റ് ഫ്രീ ടൈം
ഒന്ന് നിർത്തിയിട്ട്
യു ജസ്റ്റ് സ്റ്റാർട്ട്, ഞാനിവിടെ ഉണ്ടല്ലോ.
മായ എണീറ്റ് പാർത്ഥൻ്റെ തലമുടിയിലൂടെ വിരലുകൾ ഓടിച്ച്
മായ
ഓകെ ഞാൻ സ്റ്റാർട്ട് ചെയ്യാം,കൂടെ
ഉണ്ടാവണം.
പാർത്ഥൻ മായയെ നോക്കുന്നു.
പാർത്ഥൻ
ഉം.
മായ
നീഡ് വൺ മോർ ഹെൽപ്
പാർത്ഥൻ
എന്ത്?
മായ
എനിക്ക് കുറച്ച് പർച്ചേസുണ്ട്,ടൗൺ വരെ ഒന്ന്
പോണം.
പാർത്ഥൻ
നീ പോയിട്ട് വാ
മായ

Generated by Perayamsreekumar on January 11, 2024


26.

(കൊഞ്ചലോടെ)
പ്ലീസ്, പ്ലീസ് പാർത്ഥൂ...
പാർത്ഥൻ
ശരി,ശരി നീ പെട്ടെന്ന് റെഡിയാവ്.

27 EXT. / പകൽ/റോഡ് 27

പാർത്ഥനും,കുടുംബവും കാറിൽ, അധികം തിരക്കില്ലാത്ത ഒരു റോഡിൽ


സിഗ്നൽ കാത്ത് കിടക്കുന്നു. അവരുടെ കാറിൻ്റെ ഇടത് സൈഡിൽ
മറ്റൊരു കാർ വന്ന് നിർത്തുന്നു.കാറിൽ നാലഞ്ച് ചെറുപ്പക്കാർ,വലിയ
ശബ്ദത്തിൽ കാറിനുള്ളിൽ പാട്ട് വെച്ചിരിക്കുന്നു.
അന്യസംസ്ഥാനക്കാരിയായ ഒരു പെണകുട്ടി.വിൻഡോയിൽ ഒട്ടിക്കുന്ന
സൺ ഷെയിഡുമായി കാറിൻ്റെ അടുതെത്തുന്നു പുറകിലിരിക്കുന്ന
ചെറുപ്പക്കാരിൽ ഒരാൾ അത് വാങ്ങി പരിശോധിക്കുകയും
വിലപേശുകയും ചെയ്യുന്നു, അവർക്കിടയിലുള്ള സംസാരം
കാറിനുള്ളിലൂടെ കാണുന്ന പാർത്ഥന് വ്യക്തമല്ല .ഗ്രീൻ സിഗ്നൽ വീഴുന്നു,
ചെറുപ്പക്കാരുടെ വണ്ടി ആദ്യം മുൻപോട്ടെടുക്കുന്നു. ഓടിച്ച് പോകുന്നു,
ഷീൽഡിൽ പിടിച്ചിരുന്ന കുട്ടി മറിഞ്ഞു വീഴുന്നു. ,അവൻ്റെ സൺഷേഡ്
കാറിൻ്റെ പുറകിലിരിക്കുന്ന ചെറുപ്പക്കാരൻ്റെ കൈയ്യിലിരിക്കുന്നുണ്ട്,അത്
വാങ്ങിക്കാൻ ഓടിവരാൻ ആഗ്യം കാണിക്കുന്ന ചെറുപ്പക്കാരൻ.കുട്ടി
സർവ്വ ശക്തിയുമെടുത്ത് എഴുന്നേറ്റ് ഓടുന്നു, അതനുസരിച്ച് കാറിൻ്റെ
വേഗത അവർ കൂട്ടുന്നു, കുട്ടി കാല് തട്ടി വീഴുന്നു. ഈ ദൃശ്യങ്ങളെല്ലാം
പാർത്ഥനും മായയും കാറിനുള്ളിലൂടെ കാണുന്നുണ്ട്. കുട്ടി വീഴുന്നത്
കാണുന്ന പാർത്ഥൻ വണ്ടി നിർത്തി പുറത്തിറങ്ങന്നു.
CUT TO

27A EXT. / പകൽ/റോഡ് 27A

പാർത്ഥൻ കുട്ടിയെ എണീൽപ്പിക്കുന്നു, അവളുടെ കാൽമുട്ടിൽ ചെര


പൊടിയുന്നു. പാർത്ഥൻ ഫസ്റ്റ് എയ്ഡ് വോക്സിൽ നിന്ന് മരുന്നെടുത്ത്
അത് ഡ്രസ് ചെയ്യുന്നു. ചെറുപ്പക്കാരുടെ കാറ് റിവേഴ്സ്
വരുന്നു.സൺഷേഡുകൾ കുട്ടിക്ക് നേരെ വലിച്ചെറിയുന്നു. കുട്ടി വല്ലാതെ
വേദന കൊണ്ട് കരയുന്നത് കണ്ടിട്ട് പാർത്ഥൻ ചിതറിക്കിടക്കുന്ന
സൺഷേഡുകൾ ഓരോന്നായി പിറക്കി എടുക്കുന്നു. മായയും
പുറത്തിറങ്ങി പാർത്ഥനെ സഹായിക്കുന്നു. ചെറുപ്പക്കാരുടെ വണ്ടി അല്പം
കൂടി പുറകോട്ട് വന്ന് പാർത്ഥനടുത്ത് നിർത്തുന്നു.മായയിലും അവരുടെ
ശ്രദ്ധ പതിയിന്നുണ്ട്‌.വണ്ടിയിലുള്ള ഒരു ചെറുപ്പക്കാരൻ പാർത്ഥനോട്
ചെറുപ്പക്കാരൻ
നിങ്ങളാണോ ഇവളുടെ തന്ത?
മായയെ നോക്കിയിട്ട്
ചെറുപ്പക്കാരൻ
തള്ള ഇതാവാൻ സാധ്യതയില്ല

റി ചി രി ർ ൻ ൺ ൾ

Generated by Perayamsreekumar on January 11, 2024


27.

കാറിലുള്ളവരെല്ലാം ചിരിക്കുന്നു.പാർത്ഥൻ സൺഷേഡുകൾക്കൊപ്പം ഒരു


നോട്ട് കൂടി കുട്ടിയുടെ കൈയ്യിൽ കൊടുത്തിട്ട് വണ്ടിയിൽ കയറുന്നു.
CUT TO

27B EXT. വണ്ടിക്കുൾവശം 27B

മായയുടെ മുഖത്ത് വല്ലാത്ത ഭയം,ഗോകുൽ ബാക്ക് സീറ്റിലിരുന്ന്


ഫോണിൽ കളിക്കുകയാണ്, ചെറുപ്പാക്കാരുടെ വണ്ടി മുൻ
പിലുണ്ട്.പാർത്ഥൻ അവരെ കടന്ന് വാഹനവുമായി മുൻപോട്ട്
പോകുന്നു.പാർത്ഥൻ്റെ വാഹനം കടന്ന ഉടനെ തന്നെ അവരും
വണ്ടിസ്റ്റാർട്ടാക്കുന്നു,പാർത്ഥൻ്റെ വണ്ടിയെ ഓവർ ടേക്ക് ചെയ്യുന്നു
.സ്പീഡ്‌ കുറച്ചും, വഴിയിൽ തടസമുണ്ടാക്കിക്കും പാർത്ഥനെയും
കുടുംബത്തെയും അവർ ബുദ്ധിമുട്ടിക്കുന്നു. ഭയ ചികിതയായമായ
പാർത്ഥനോട്
മായ
നമ്ക്ക് തിരിച്ച് പോകാം അവര് നമ്മളെ വിടുന്ന
ലക്ഷണമില്ല.
പാർത്ഥൻ ഒന്നാലോചിച്ചിട്ട് അടുത്ത് കണ്ട ഒരു ഇടവഴിയിലേക്ക് തിരിഞ്ഞ്
പോകുന്നു. സൈഡ് മിററിലൂടെ നോക്കുന്ന മായ അവരുടെ വണ്ടി
കാണാത്തതിൽ ആശ്വാസം കൊള്ളുന്നു. അവർ വീണ്ടും മെയിൻ
റോഡിൽ എത്തി ഓടിച്ച് പോകുന്നു
CUT TO:

27C EXT. / ഷോപ്പിംഗ് മാളിൻ്റെ പാർക്കിംഗ് ഏരിയ 27C

ഷോപ്പിംഗ് മാളിൻ്റെ പാർക്കിംഗ് ഏരിയായിൽ വണ്ടിയിൽ എത്തുന്ന


പാർത്ഥനും കുടുംബവും. അവർ കാറിൽ നിന്നിറങ്ങുമ്പോൾ.
ചെറുപ്പക്കാരുടെ വണ്ടി വന്ന് നില്ക്കുന്നു.അവർ അതിൽ
നിന്നിറങ്ങുന്നു.അവർ ആവേശത്തിലാണ്,ഗോകുൽ പേടിച്ച് മമ്മിയോട്
ചേർന്ന് നില്ക്കുന്നു. മായ പാർത്ഥൻ്റെ കൈയ്യിൽ പിടിക്കുന്നു. അവർ
മാളിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ ചെറുപ്പക്കാർ അടുത്തെത്തുന്നു.
ചെറുപ്പക്കാരൻ
യേ ഡേർട്ടി ഫാദർ, ഞങ്ങളെ പറ്റിക്കാ
മെന്ന് കരുതിയോ?
പാർത്ഥൻ അവരുടെ അടുത്തേക്ക് ചെന്നിട്ട് സമാധാനപൂർവ്വം
പാർത്ഥൻ
എന്തിനാണ് വെറുതെ ഞങ്ങളെ
ബുദ്ധിമുട്ടിക്കുന്നത്
മറ്റൊരു ചെറുപ്പക്കാരൻ
ജസ്റ്റ് ഫോർ എ ഫൺ.
പാർത്ഥൻ
ദ്ധി ട്ടി ത് പ്ലീ സ്

Generated by Perayamsreekumar on January 11, 2024


28.

വെറുതെ ബുദ്ധിമുട്ടിക്കെരുത് പ്ലീസ്


ഒരാൾ പാർത്ഥനെ പിടിച്ച് തള്ളുന്നു, പാർത്ഥൻ നില തെറ്റി താഴെ
വീഴുന്നു മായ ഓടി ചെന്ന് പാർത്ഥനെ എണീൽക്കാൻ സഹായിക്കുന്നു.
കുനിഞ്ഞ് നിന്ന് പാർത്ഥനെ സഹായിക്കുന്ന മായയുടെ സാരി തലപ്പ്
മാറിക്കിടക്കുന്നത് കണ്ട് മറ്റൊരു ചെറുപ്പക്കാരൻ ആ ദൃശ്യം ഫോണിൽ
പകർത്താൻ ശ്രമിക്കുന്നു. മായ പേടിച്ച് പുറകോട്ട് മാറുന്നു. അയാൾ
പാർത്ഥനെ കടന്ന് മായയുടെ നേരെ ഫോണുമായി മുൻപോട്ട്
ചെറുപ്പക്കാരൻ
ഈ നട്ടലില്ലാത്തവനെയെക്കെ
ഉപേക്ഷിക്കു.ജോയിൻ വിത്ത് അസ്.
ഇടയ്ക്ക് ഗോകുൽ സന്തോഷം കൊണ്ട് കൈ അടിക്കുന്നത് കണ്ട്
ഫോണുമായി നില്ക്കുന്ന ചെറുപ്പക്കാരൻ അവനെ നോക്കുന്നു,പിന്നെ
പുറകോട്ടും, പുറകിൽ വീണ് കിടക്കുന്ന തൻ്റെ നാല് സുഹൃത്തുക്കളെ
കണ്ട് അയാൾ ഞെട്ടുന്ന. അടുത്ത നിമിഷം തന്നെ അയാളുടെ
കഴുത്തിൽ പിടി വീഴുന്നു.180 ഡിഗ്രി കറങ്ങി തലയും കുത്തി അയാൾ
താഴെ വീണ് കിടക്കുന്ന തൻ്റെ സുഹൃത്തുക്കൾക്കിടയിലേക്ക്.
സംഘട്ടനത്തിൻ്റെ സ്ലോമോഷൻ കാണിക്കുന്നു .പാർത്ഥൻ വീഡിയോ
പിടിച്ച ഫോൺ വാങ്ങി എറിഞ്ഞുടയ്ക്കുന്നു.
CUT TO:

28 INT. /കോൺഫറൻസ് ഹാൾ 28

സദസ്സിലും വേദിയിലുമായി ഇരിക്കുന്ന ഡോക്ടർമാരുടെ ചെറിയ കൂട്ടം,


പുറകിൽ പാർത്ഥന് സ്വാഗതമരുളുന്ന ബാനർ
നീണ്ട കരഘോഷം
പ്രസംഗകൻ
എല്ലാവരുടെയും അനുവാദത്തോടെ ഡോക്ടർ
പാർത്ഥനെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.
പാർത്ഥൻ സദസ്സിൽ നിന്നും വേദിയിലേക്ക്. മായയും, ഗോകുലും
സദസ്സിലിരിക്കുന്നു.
പ്രസംഗകൻ
അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ
പയസിനെ രണ്ട് വാക്കുകൾ സംസാരിക്കാനായി
ക്ഷണിച്ച് കൊള്ളുന്നു.
ഡോ. പയസ്

ക് ർ ർ ൻ ർ ഡി റീ സ്

Generated by Perayamsreekumar on January 11, 2024


29.

ഡോക്ടർ പാർത്ഥൻ ,അദർ ഡിഗ്നറ്ററീസ്


ഓൺ ദി ഡയസ് മൈ ഡീയർ കൊളീഗ്സ്,
പാർത്ഥൻ നമ്മുടെ കൂട്ടത്തിലേക്ക് തിരിച്ച്
വരുന്നു എന്നുള്ളത് നമ്മളെയെല്ലാം
ആനന്ദിപ്പിക്കുന്ന കാര്യമാണ്.പാർത്ഥനെ
പോലെ ഇൻ്റർനാഷണൽ എക്സ്പോഷർ
ലഭിച്ച ഒരാൾ നമ്മോടൊപ്പം ചേരുന്നത് എന്ത്
കൊണ്ടും നമ്മുടെ സമൂഹത്തിന് ശക്തി
പകരുന്നതാണ്. WHOയിലെ തന്നെ ഒരു
വലിയ പൊസിഷൻ വിട്ട് നമ്മളെക്കെ
താരതമ്യേനേ ചെറുതെന്ന് കരുതുന്ന ഒരു
പോസ്റ്റിലേക്ക് വരുന്നത് ഒരു ത്യാഗം
തന്നെയാണ്, (അല്പം പുശ്ചം കലർന്ന
സ്വരത്തിൽ) എന്തായാലും അത് പാ
ലീയേറ്റീവ് കെയറിന് ഒരു
മുതൽകൂട്ടാവുമെന്ന കാര്യത്തിൽ
സംശയമില്ല. പിന്നെ പാർത്ഥനോട് പാതി
അഭ്യർത്ഥനയായും, പാതി നിർദ്ദേശവുമായി
ഞങ്ങൾക്ക് പറയാനുള്ളത് ,ഈ
ആയുർവേദവും,
ഹോമിയോപ്പതിയുമെക്കെപോലുള്ള അൺ
സയൻറിഫിക് ട്രീറ്റ്മെൻ്റുകളെ സപ്പോർട്ട്
ചെയ്യുന്ന രീതി ഒഴിവാക്കണം, (സദസ്സിലും
വേദിയിലും ചിരി) അതെക്കെ
അന്ധവിശ്വാങ്ങളാണ് എന്ന്
വിവേചിച്ചറിയാനുള്ള അനുഭവ പരിജ്ഞാനം
ഡോക്ടർക്ക് ഇല്ലെന്ന് ഞങ്ങൾക്ക്
തോന്നുന്നില്ല. അത് തിരുത്തുമെന്നാണ്
ഞങ്ങളുടെ വിശ്വാസം.
സദസ്സിലിരിക്കുന്ന ഗോകുൽ കളിച്ച് കൊണ്ട് മായയുടെ മടിയിൽ
നിന്നിറങ്ങി പുറത്തേക്ക് പോകുന്നു. പ്രസംഗത്തിൻ്റെ ശബ്ദം
നേർത്തതാവുന്നു.
മായ
ഗോകുൽ നിക്കവിടെ
മായ ബാഗ് തുറന്ന് അവനൊരു ചോക്ലേറ്റ് നൽകുന്നു.
അവനെയുമെടുത്ത് ,കൊണ്ട് മായ അകത്തേക്ക്. പാർത്ഥൻ മറുപടി
പ്രസംഗത്തിനായി മൈക്കിനരുകിൽ.
പാർത്ഥൻ

നി ൾ സ്വീ ത്തി ന്

Generated by Perayamsreekumar on January 11, 2024


30.

നിങ്ങൾ തന്ന ഈ സ്വീകരണത്തിന്


ആദ്യമേ നന്ദി പറയുന്നു, വലിയ
സംവിധാനങ്ങളോട് ചേർന്ന് നില്ക്കാൻ
ധാരാളം പേരുണ്ടാവും, അവിടെ ഞാനോ
മറ്റൊരാളോ അനിവാര്യമായ
ഘടകമൊന്നുമല്ല, ഞാനല്ലിങ്കിൽ മറ്റൊരാള്
, ഞാൻ പഠിച്ചതും ഡോക്ടറായതും ഈ
സമൂഹത്തിൻ്റെ പങ്ക് പറ്റിയാണ്, ഓരോ
സാധാരണക്കാരനും നല്കുന്ന
നികുതിയിലാണ് ഈ രാജ്യത്തിലെ ഓരോ
സ്ഥാപനങ്ങളും, പ്രവർത്തിക്കുന്നത്, ഓരോ
വിദ്യാഭ്യാസ സ്ഥാപനങ്ങളും,
ആശുപത്രികളുമെക്കെ പ്രവർത്തിക്കുന്നത്
.ഈ സംവിധാനങ്ങൾ എല്ലാം
ഉപയോഗപ്പെടുത്തി,സമൂഹത്തിൻ്റെ
ഉന്നതിയിൽ എത്തുന്നവർക്ക് ഒരു സോഷ്യൽ
കമ്മിറ്റ് മെൻ്റ് ഉണ്ട്, ഡോക്ടർ പയസ്
പറഞ്ഞത് പോലെ അത് ത്യാഗമല്ല,
എൻ്റെയും നിങ്ങളുടെയും
ഉത്തരവാദിത്തമാണ്.
ജീവിതത്തിലെപ്പോഴെങ്കിലും, ഒരു വായു
ഗുളിക കഴിക്കാത്തവരുണ്ടോ ഈ
കൂട്ടത്തിൽ, പനി വന്നപ്പോൾ
തുളസിയിലയിട്ട് ആവി
വിലിക്കാത്തവരുണ്ടോ?
കുഞ്ഞായിരിക്കുമ്പോൾ ഹോമിയോ മരുന്ന്
കഴിക്കാത്തവർ, വീട്ടിലുള്ള പ്രായം ചെന്ന
മാതാപിതാക്കൾക്ക് കുഴമ്പ് വാങ്ങി
നല്കാത്തവർ ആരെങ്കിലുമുണ്ടോ ഈ
കൂട്ടത്തിൽ മറ്റ് സമ്പ്രദായങ്ങളെ തള്ളി
പറയുന്നവർ എല്ലാം തന്നെ
എപ്പോഴെങ്കിലുവെക്കെ അതിൻ്റെ
സൗകര്യങ്ങൾ
ഉപയോഗപ്പെടുത്തിയവരായിരിക്കും, പിന്നെ
ഞാൻ ചെയ്യുന്നത് മാത്രം ശരി എന്ന
സങ്കല്പം ശരിയല്ല മത മൗലികവാദികളും
പറയുന്നത് മറ്റൊന്നല്ല ,ഞങ്ങളുടെ മതം
മാത്രമാണ് ശരിയെന്നും, അതിലൂടെ
മാത്രമേ രക്ഷയുള്ളു എന്നുമാണ് അവരും
അവകാശപ്പെടുന്നത്, ഒരു ചികിത്സയും
പരിപൂർണ്ണമല്ല, നേരെ മറിച്ച് ഓരോന്നിനും
അതിൻ്റേതായ സ്പേസുണ്ട് .അങ്ങിനെ
വിശ്വസിക്കാനാണെനിക്കിഷ്ടം തല്ക്കാലം
അത് മാറ്റുവാൻ ഞാനുദ്ദേശിക്കുന്നില്ല.
കൈയ്യിൽ കാശുള്ളവർക്ക് കൂടുതൽ
മെച്ചപെട്ട ചികിത്സ ലഭിക്കുന്ന, കൂടുതൽ
മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്ന ഒരു
സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന്
ചിലപ്പോളെക്കെ ഓർക്കുന്നത്
നന്നായിരിക്കം. ഈ സ്വീകരണത്ത് ഹൃദയം
നിറഞ്ഞ നന്ദി.

Generated by Perayamsreekumar on January 11, 2024


31.

27E EXT. / പകൽ 27E

സീൻ / പകൽ / നാട്ട് റോഡ്‌.


പാലീയേറ്റീവ് കെയറിൻ്റെ വാഹനം വന്ന് നില്ക്കുന്നു. വാഹനത്തിൽ
നിന്ന് പാർത്ഥൻ ഇറങ്ങുന്നു, പുറകെ മൂന്ന് നേഴ്സ്മാരും
പുറത്തിറങ്ങുന്നു. അവരുടെ കൈകിൽ ടാബ് ലെറ്റ് ബോക്സ്.മറ്റ്
അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളും.
അവർ പുല്ലുകൾ പിടിച്ച ഒതുക്കുകൾ കയറി നടക്കുന്നു.
പാർത്ഥൻ
ഇവിടെ ഉള്ളത് ആരാണെന്നാണ് പറഞ്ഞത്?
ഹെഡ് നേഴ്സ്
ഒരു കബീർ ഖാൻ.
പത്ത് മുപ്പത് വർഷമായി കേരളത്തിലാണ്. ഭാര്യയും, ഒരു മകളുമുണ്ട്.
പാർത്ഥൻ
ഉം.
CUT TO:

പഴകി ദ്രവിച്ച് തുടങ്ങിയ ഒരു വീടിൻ്റെ മുൻവശം. മുറ്റത്തും പരിസര


പ്രദേശങ്ങളിലും കാടുപിടിച്ചിരിക്കുന്നു .പാർത്ഥൻ ചുറ്റും വീക്ഷിക്കുന്നു.
കൂട്ടത്തിലൊരു നഴ്സ് വീടിൻ്റെ ദുർബലമായ വാതിലിൽ ചെന്ന് മുട്ടുന്നു.
അകത്ത് നിന്ന് സാരി തലപ്പ് കൊണ്ട് തലമൂടിയ ഒരു സ്ത്രീ വാതിൽ
തുറക്കുന്നു. എല്ലാവരെയും കണ്ട് അൽഭുദപ്പെടുന്നു.
നഴ്സ്
പാലിയേറ്റീവീന്നാണ്
സ്ത്രീ
അകത്തേക്ക് വരു.
എല്ലാവരും അകത്ത് കയറുന്നു.

CUT TO:

മുറിക്കകം.

ട്ട് നി റി ഷി ഭി ത്തി ൾ റി യിൽ ട്ടി യി രി

Generated by Perayamsreekumar on January 11, 2024


32.

ഇരുട്ട് നിറഞ്ഞ മുറി മുഷിഞ്ഞ ഭിത്തികൾ, മുറിയിൽ കെട്ടിയിരിക്കുന്ന


അയയിൽ നിറഞ്ഞ് കിടക്കുന്ന തുണികൾ. പാർത്ഥനും
നഴ്സ്മാരും മുറിക്കകത്ത് . നേർത്ത വെളിച്ചത്തിൽ കുഴിഞ്ഞ് തുടങ്ങിയ
കട്ടിലിൽ കിടക്കുന്ന ഒരു മെല്ലിച്ച രൂപം.പാർത്ഥൻ ആ വൃദ്ധനെ നോക്കി
.

പാർത്ഥൻ
ഡോക്ടറാണ് , ഒന്ന് കണ്ട്
കാര്യങ്ങൾ അന്വേഷിക്കാൻ വന്നതാണ്.
അയാൾ കൈ കൂപ്പുന്നു.
വൃദ്ധൻ.
എല്ലാവർക്കും ഇരിക്കാനുള്ള
സൗകര്യങ്ങളില്ല, ഉള്ള ഇടത്തെക്കെ
സാറന്മാര് ഇരിക്കു.
പാർത്ഥൻ
അത് സാരമില്ല.
പാർത്ഥൻ ഒരു നഴ്സിനെ നോക്കി.
പാർത്ഥൻ
സിസ്റ്ററേ ആ ജനലെക്കെ
ഒന്ന് തുറന്നിട്ടേ .
വൃദ്ധനെ നോക്കി.
പാർത്ഥൻ
എന്ത് പറ്റിയതാ?
വ്യദ്ധൻ കിട്ടിലിൽ കിടന്ന് കൊണ്ട് തന്നെ. ജനൽ തുറന്നതിൻ്റെ പ്രകാശം
അയാളുടെ മുഖത്ത് വീഴുന്നുണ്ട്.
വൃദ്ധൻ.
ഒരു പനി വന്നതാണ് ഡോക്ടറെ ,
കുറച്ച് നാള് കഴിഞ്ഞിട്ടും
കുറവൊന്നുമുണ്ടായില്ല. എണീറ്റ് നടക്കാനും
പറ്റണില്ല.
അടുത്ത് നില്ക്കുന്ന ഭാര്യ
ഭാര്യ
നടക്കാനൊന്നും ബുദ്ധിമുട്ടില്ലായിരുന്നു
സാറെ, ആദ്യമെക്കെ നടക്കുമായിരുന്നു.
പിന്നെ, പിന്നെ മടിയായി. ഇപ്പോൾ
ഇവിടെന്ന് എണീൽക്കത്ത് പോലുമില്ല.?
പാർത്ഥൻ അയാളെ പരിശോധിക്കുന്നു .
വൃദ്ധൻ

ള് ണ്

Generated by Perayamsreekumar on January 11, 2024


33.

അവള് ചുമ്മാ പറയുന്നതാണ്


ഡോക്ടറെ..... പിന്നെ അവളും
മടുത്തില്ലേ എന്നെ നോക്കി.
പാർത്ഥൻ കൈയ്യും കാലുമെക്കെ പരിശോധിക്കുന്നു.
പാർത്ഥൻ
എന്തായിരുന്നു ജോലി.?
വൃദ്ധൻ
അങ്ങിനെ പറയത്തക്ക
ജോലിയൊന്നുമുണ്ടായിരുന്നില്ല.
ഇടയ്ക്കെക്കെ തെരുവിലെവെടെയെങ്കിലും
ചെന്നിരുന്ന് പാടും. ഇഷ്ടപ്പെടുന്നവർ
എന്തെങ്കിലും തരും. പക്ഷേ അതെനിക്ക്
ഒരു ജോലിയായുരുന്നില്ല ഡോക്ടറെ, അല്ല
അത് മാത്രമായിരുന്നു എനിക്കെല്ലാം.......
ഹൃദയത്തിൽ ഇങ്ങനെ സംഗീതം
നിറയുമ്പോളുണ്ടല്ലോ ഡോക്ടറെ നമ്മൾക്ക്
പാടാതിരിക്കാൻ പറ്റില്ല, തൊണ്ടയിൽ
വന്നങ്ങനെ കുരുങ്ങി നില്ക്കും, ശ്വാസം
മുട്ടും ,...... കേൾവിക്കാരൻ്റെ
ചെവിയിലോ , ഹൃദയത്തിലോ അത്
ജീവിക്കു, അപ്പോൾ, തെരുവുകളിലേക്ക്
ഒരു ഭ്രാന്തനെ പോലെ പായും.
പാർത്ഥൻ
എന്നിട്ടിപ്പോളോ?
വൃദ്ധൻ
ഇപ്പോൾ എനിക്ക് വയ്യ, പിന്നെ
നമ്മക്ക് തെരുവില്ലല്ലോ? തിരക്ക്
മാത്രമല്ലേയുളളു.
ഭാര്യ
ഇടക്കെക്കെ പോകുമായിരുന്നു സാറെ,
പിന്നെ പോലീസ് കാര് എവിടെ
ചെന്നിരുന്നാലും ഓടിക്കും .
പാർത്ഥൻ എന്തോ തന്നെ വല്ലാതെ സ്പർശിച്ച പോലെ മൂകനാകുന്നു.
മൂലയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഹാർമോണിയം അയാളുടെ ശ്രദ്ധയിൽ
പ്പെടുന്നു.പാർത്ഥൻ അതെടുത്ത് കൊണ്ട് വന്ന് വൃദ്ധൻ്റെ
കട്ടിലിനടുത്തിരിക്കുന്നു.(ഈ സമയം സിസ്റ്റർമാർ മുറിക്കകമെല്ലാം
വൃത്തിയാക്കാൻ തുടങ്ങിയിരുന്നു.) അതിൻ്റെ ബെല്ലോസ് ഓപ്പൺ
ചെയ്യുന്നു. പൊടിയൂതി കളയുന്നു.
വൃദ്ധൻ
ഞാനിവിടെ വന്നപ്പോൾ കൂടെ
കൊണ്ടുവന്നതാണ്, മുപ്പത് കൊല്ലങ്ങൾക്ക്
മുൻപ്, ഒന്ന് തൊട്ടിട്ട് കുറെ മാസങ്ങളായി
.

ർ ൻ ർ ണി ത്തി വി ൾ ടി ൻ

Generated by Perayamsreekumar on January 11, 2024


34.

പാർത്ഥൻ ഹാർമോണിയത്തിലൂടെ വിരലുകൾ ഓടിക്കുന്നു. വൃദ്ധൻ


അൽഭുതത്തോടെ ,വളരെ വഴക്കത്തോടെ ഹാർമോണിയ കട്ടകൾക്ക്
മേലേ ഒഴുകുന്ന വിരലുകളിലേക്കും. പാ ർത്ഥൻ്റെ മുഖത്തേക്കും
നോക്കുന്നു.പിന്നൊയുരു ആത്മാനന്ദത്തോടെ പാർത്ഥൻ വായിക്കുന്ന
ഈണത്തോടൊപ്പം പാടുന്നു.
ജീ ഹമേമൻസൂര് ഹേ
ആപ് കായേ ഫേസ് ലാ.....
വൃദ്ധൻ്റ കണ്ണുകളിൽ വല്ലാത്ത തിളക്കം. വൃദ്ധൻ ചുറ്റും കൂടി
നില്ക്കുന്നവരെ നോക്കി
വൃദ്ധൻ
സാറ് മനോഹരമായി പാടുന്നു.
പാർത്ഥൻ വേറൊരു രാഗം ഹാർമോണിയത്തിൽ വായിക്കുന്നു.
വൃദ്ധൻ ആ രാഗത്തിലുള്ള മറ്റൊരു മലയാളം സിനിമ ഗാനം
ആലപിക്കുന്നു. ഒന്ന് രണ്ട് മറ്റ് രാഗങ്ങളും അതിലുള്ള സിനിമ
ഗാനങ്ങളും സംഗീത സംവിധായകരെയും മെൻഷൻ ചെയ്യുന്നു. ക്രമേണ
അത് പാർത്ഥനും, വൃദ്ധനും ചേർന്നുള്ള ഭക്തി സാന്ദ്രമായ, ദുഖത്തിൻ്റെ
ചുവയുള്ള മനോഹരമായ ഒരു മെലടിയിൽ പ്രുതിയത്) കലാശിക്കുന്നു.
(ദൃശ്യം തെരുവു ഗായകൻ്റെ ഗാനത്തിലേക്കും)
ഗാനത്തിന് ശേഷം, വൈകാരികമായ ആ അന്തരീക്ഷത്തിൽ. വൃദ്ധൻ
ഡോക്ടറിൻ്റെ കൈയ്യിൽ ചുംബിക്കുന്നു
വൃദ്ധൻ.
ഇപ്പോ മനസ്സിനും ശരീരത്തിനും ഒരു ബലം
വന്നതു പോലെ
പാർത്ഥൻ
എൻറെ മരുന്നിനെക്കാൾ ശക്തിയുള്ള
മരുന്ന് നിങ്ങടടുത്തുതെന്നെ ഉണട്
രണ്ട് പേരും ചിരിക്കുന്നു കൂടെ നില്ക്കുന്നവരും ചിരിയിൽ പങ്ക് ചേരുന്നു.
പാർത്ഥ
ഞങ്ങളിനി വരുമ്പോൾ ഇങ്ങനെ കിടന്നേക്കല്ല്, പാട്ട് പാടി
തുടങ്ങിക്കോണം, നഷ്ടപ്പെട്ട നമ്മുടെ തെരുവുകളെ തിരിച്ച് പിടിക്കേണ്ടേ?
..... തിരിച്ച് പിടിക്കണം, കാരണം അത് നിങ്ങൾക്കും കൂടി
അവകാശപ്പെട്ടതാണ്.
വൃദ്ധൻ്റ കണ്ണുകളിൽ തിളക്കം, ഒരു തുള്ളി കണ്ണീർ ഒഴുകി വീഴുന്നു.
ഇതിനോടകം വീടിൻ്റെ ഉൾവശവും, പുറവും വൃത്തിയായിരിക്കുന്നു.
CUT TO :

വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന പാർത്ഥനും നഴ്സ്മാരും. പാർത്ഥൻ നഴ്സ്


മാരോട്
ർ ൻ

Generated by Perayamsreekumar on January 11, 2024


35.

പാർത്ഥൻ
അയാൾക്ക് മരുനൊന്നുമല്ലാ സിസ്റ്റർ
വേണ്ടത്, അയാളുടെ സംഗീതം അയാൾക്ക്
തിരികെ നല്കിയാൽ മതി

28 INT. / പകൽ / സവിതയുടെ വീട് 28

പാർത്ഥൻ സവിതയുടെ വീടിൻ്റെ സിറ്റൗട്ടിൽ നിന്ന് അകത്തേക്ക്


കയറുന്നു.പുറകിൽ മുറ്റത്ത് ആംമ്പുലൻസ് കിടക്കുന്നത് കാണാം.
CUT TO:

സവിതയുടെ മുറി
രണ്ട് നഴ്സ്മാർ സവിതയെ ബഡിൽ കിടക്കാൻ
സഹായിക്കുന്നു.പാർത്ഥൻ റൂമിലേക്ക് വരുന്നു.സവിതയുടെ ബഡ്
ഷീറ്റെക്കെ നിവർത്തിയിട്ടിട്ട് നഴ്സ്മാർ മുറി വിടുന്നു. സവിതയുടെ
മുഖത്ത് നിന്ന് അവൾ അനുഭവിക്കുന്ന തീവ്രവേദന വായിച്ചെടുക്കാം.
പാർത്ഥൻ ഫയൽ നോക്കുന്നു
സവിത
ഇന്നലെ ഞാൻ പെട്ടെന്ന് മയങ്ങി പോയി.
ഡോക്ടർ പോയതറിഞ്ഞില്ല.
പാർത്ഥൻ സവിതയെ നോക്കുന്നു.
സവിത
നല്ല ക്ഷീണമുണ്ട് കണ്ണടഞ്ഞ് പോകുന്നു.
പാർത്ഥൻ
റേഡിയേഷൻ കഴിഞ്ഞതല്ലേയുള്ളു നല്ല
ക്ഷീണമുണ്ടാവും
സവിത അർദ്ധമയക്കത്തിൽ
സവിത
ഞാനൊന്ന് മയങ്ങി പോയാലും ഡോക്ടർ
പോകെരുതേ എനിക്കൊരു സഹായം
വേണം
സവിത മയങ്ങി പോകുന്നു. സവിത കണ്ണ് തുറക്കുമ്പോൾ ഏതോ
പുസ്തകം തുറന്ന് നോക്കി കൊണ്ടിരിക്കുന്ന പാർത്ഥൻ.
സവിത
ഡോക്ടർ പോയില്ല അല്ലേ ... നന്ദി
പാർത്ഥൻ അവുളുടെ അടുത്ത്
സവിത
ഒരു അർത്ഥവുമില്ലാത്ത
ജീ വി യി ൻ്റേ ത് നി റി യി

Generated by Perayamsreekumar on January 11, 2024


36.

ജീവിതമായിരുന്നു എൻ്റേത് എനിക്കറിയില്ല


എന്താണ് എൻ്റെ ജീവിതത്തിൽ
നടക്കുന്നതെന്ന്
പാർത്ഥൻ നിശബ്ദനായി ഇരിക്കുന്നു.പിന്നെ
പാർത്ഥൻ
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ
സ്ത്രീകളിൽ ഒരാൾ
ഇയാളാണ്.എന്തിനോടെക്കെയാണ് സവിതേ
നീ പോരാടിയത്, നീ നേരിട്ടത്, രോഗത്തെ,
നെറിയില്ലാത്ത ഈ സമൂഹത്തെ, കണ്ണ്
തുറക്കാത്ത നീതി വ്യവസ്ഥയെ, കാർന്ന്
തിന്നുന്ന ഏകാന്തതയെ
വാട്ട് എ ഫൈറ്റർ യൂ ആർ .
സവിതയുടെ കണ്ണുകൾ നിറയുന്നു .അവൾ തൻ്റെ കൈയ്യെത്തുന്ന
മേശയിൽ നിന്നും കട്ടിപുറം ചട്ടയുളള ഒരു പുസ്തകമെടുത്തു
പാർത്ഥനിലേക്ക് നീട്ടുന്നു.
സവിത
എൻ്റെ കഥയാണ് എൻ്റെ ജീവിത കഥ,
എങ്ങനെ ആവരുത് ഒരു പെണ്ണിൻ്റെ ജീവിതം
എന്നറിയുന്നതിന് വേണ്ടി മാത്രം.
പാർത്ഥൻ അതിൻ്റെ പുറം ചട്ടയിലേക്കു നോക്കുന്നു.
'ഒരു ഇരയുടെ ആത്മകഥ'
സവിതയുടെ കണ്ണുകളിൽ കണ്ണീർ.
പാർത്ഥൻ കൈയ്യെഴുത്ത്പ്രതി തുറന്ന് നോക്കുന്നു.

സവിത
അത് പൂർണ്ണമല്ല, അത് പൂർത്തിയാക്കാൻ
ചിലരുടെ സഹായം വേണം. പറ്റുമെങ്കിൽ
ഡോക്ടർ എന്നെയൊന്ന് സഹായിക്കണം
ഡോക്ടർ അവരെ എനിക്കൊന്ന്
കണ്ടെത്തിത്തരണം
പാർത്ഥൻ
ആരാണവർ
സവിത (ദൃഢനിശ്ചയത്തോടെ)
അപകടത്തിൽ വലതുകാൽ തകർന്ന്
മരണാസന്നയായി കിടന്ന എൻ്റെ ശരീരം
പിച്ചി ചീന്തിയവർ
പാർത്ഥൻ ഞെട്ടുന്നു.
സവിത
ർ ണ്

Generated by Perayamsreekumar on January 11, 2024


37.

അവർ നാലുപേരുണ്ടന്നാണ്
അറിഞ്ഞത്.....പ്രതികാരത്തിനോ
നിയമനടപടിയ്ക്കോ ഒന്നുമല്ല അവരിലൂടെ
മാത്രമേ ഇത് പൂർത്തിയാക്കാനാവൂ
ഡോക്ടർ നോ പറയരുത്
പാർത്ഥൻ പേജുകൾ മറിച്ച് നോക്കുന്നു.
സവിത എന്തോ ആലോചിക്കുന്നു.പിന്നെ പാർത്ഥനെ നോക്കി.
ഡോക്ടർക്ക് എന്നെ സഹായിക്കാൻപറ്റും,
ആദ്യം ഡോക്ടർ ഇതൊന്ന് വായിച്ച്
നോക്കു,എൻ്റെ ജീവിതം മാത്രമല്ല,
ഓർമകൾ പോലും മുറിഞ്ഞ്
പോയതെവിടെയെന്ന് അപ്പോൾ
ഡോക്ടർക്ക് മനസിലാവും, ഇത്
പൂർത്തിയാക്കാൻ ഡോക്ടർ എന്നെ
സഹായിക്കില്ലേ.....
സവിതയുടെ ശബ്ദമിടറുന്നു. പാർത്ഥൻ അവളുടെ കൈകൾ ചേർത്തു
പിടിക്കുന്നു.

29 EXT. EXT. / പകൽ / പാർത്ഥൻ്റെ വീടിൻ്റെ മുറ്റം 29

പട്ടികളെ പരിശീലിപ്പിക്കുന്ന പാർത്ഥൻ റാബിറ്റ് സ്പേ അടിച്ച് അരയിൽ


ചുവന്ന റിബൺ കെട്ടിയ മനുഷ്യരെ ആക്രമിച്ച് കൊല്ലുന്നതിന്
വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്നു
പാർത്ഥൻ
അറ്റാക്ക്
മുറ്റത്ത് റിബൺ കെട്ടി വെച്ചിരിക്കുന്ന ഒരു മനുഷ്യക്കോലം നാല്
ദിശകളിൽ നിന്നും പാഞ്ഞെത്തി കോലത്തിൻ മേൽ കടിക്കുന്ന
പട്ടികൾ,വേട്ടയാടലിൻ്റെ മുരളൽ
പാർത്ഥൻ്റെ ക്ലോസപ്പ് വിവശനായ പാർത്ഥൻ കണ്ണുകൾ
ചുവന്നിരിക്കുന്നു. തോക്കിൻ്റെ അടിവശം താഴെ ഈടിച്ച് മുകളിലേക്ക്
നോക്കി അലറുന്നു.
നായകൾക്ക് ഇറച്ചി കഷണം നൽകുന്നു.

30 INT. /പകൽ/പോലീസ്റ്റേഷൻ 30

റൈറ്റർ (54-55 വയസ് പ്രായം തോന്നിക്കുന്ന ഒരാൾ) പൊടി പിടിച്ച


പഴയൊരു ഫയൽ എടുത്ത് നാട അഴിച്ചു വായിച്ചു കൊണ്ട്

Generated by Perayamsreekumar on January 11, 2024


38.

റൈറ്റർ
ആ പീഡനക്കേസിൽ തെളിവൊന്നും
കിട്ടിയിരുന്നില്ല,
ഫയലിൻ്റെ നാട കെട്ടി കൊണ്ട്
റൈറ്റർ
പിന്നെ കേസ്
മുന്നോട്ടു പോകുന്നതിൽ പോലിസിൽ തന്നെ
തലപ്പത്തുള്ള ചിലർക്ക്
താൽപ്പര്യക്കുറവുണ്ടായിരുന്നു.
കണ്ണാടിക്കിടയിലൂടെ നോക്കി കൊണ്ട്
റൈറ്റർ
പിന്നെ കേസിന് പുറകെ നടക്കാൻ
ആരെങ്കിലും വേണ്ടേ?
അതിൻ്റെ മഹസ്സറിൽ നാലു
പ്രതികളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും
ആരെയും കണ്ടെത്തിൻ കഴിഞ്ഞില്ല, അല്ല
കണ്ടെത്തിയില്ല കേസങ്ങ് ക്ലോസ്സ് ചെയ്യ്തു,
മേലത്തെ സ്റന്മാർക്ക് അതായിരുന്നല്ലോ
ഇഷ്ടവും.
പാർത്ഥൻ
സാറെ, ആ കേസുമായി ബന്ധപ്പെട്ട
എന്തെങ്കിലും ഒരു കാര്യം
പോലീസ് കാരൻ ഇല്ല എന്ന് ആഗ്യം കാണിക്കുന്നു, പിന്നെ
റൈറ്റർ
ഓ, പിന്നെ
അന്ന് തൊണ്ടിമുതലായി കസ്റ്റഡിയിൽ
എടുത്ത ഒരു ജീപ്പുണ്ടായിരുന്നു.അത്
കോളോജിനു സമീപം ടാക്സിയോടിയിരുന്ന
ഒരാളുടേതായിരുന്നു. അയാളാണ് മദ്യം
വാങ്ങാൻ പിള്ളാരുടെ കയ്യിൽ വണ്ടി
കൊടുത്തത്.
പാർത്ഥൻ
അവർ ആരാന്ന് അറിയില്ലന്നാണോ
അയാളുടെ മൊഴി
പോലിസുകാരൻ

ന്ന് വി ജിൽ

Generated by Perayamsreekumar on January 11, 2024


39.

അന്ന് അവിടെ ഒരു കൊളേജിൽ രണ്ടു


ദിവസത്തെ ഇൻ്റർ കോളേജ് ക്യാമ്പ്
നടന്നിരുന്നു.അതിൽ പങ്കെടുത്ത ഏതോ
കുട്ടികളാണ് ജീപ്പ് ജീപ്പുമായി പോയത്
അവരുടെ പേരുപോലും അയാൾക്കറിയില്ല.
ജിപ്പിൻ്റെ ഉടമസ്ഥൻ കുറച്ചു ദിവസം
അകത്തു കിടന്നു. പിന്നെ
ജാമ്യത്തിലറങ്ങിയ അയാൾ കേസ് തൻ്റെ
തലയിൽ വരുമെന്ന് പേടിച്ച് ആത്മഹത്യ
ചെയ്തു . അതോടെ അന്വഷണം വഴിമുട്ടി.
ഞാമ്പറഞ്ഞല്ലോ മുകളീന്നുള്ള പ്രഷർ
കാരണം കൂടുതൽ അന്വഷണെമൊന്നും
നടന്നില്ല.

31 EXT.INT. / പകൽ / ജിംനഷ്യം 31

വർക്കൗട്ട് ചെയ്യുന്ന പാർത്ഥൻ മുടിയും, ദീശയും നന്നായി


നീണ്ടിരിക്കുന്നു, അവിടിവിടായി നരകേറിയിട്ടുണ്ട്.സിക്സ് പാക്ക്
ബോഡി. കസേരയലേക്ക് ചെരിയുന്നു, ചിന്തയിലാഴുന്നു. ഒരു ജീപ്പ്
ഇരമ്പി വന്ന് നില്ക്കുന്നു, നാലപത് വയസ്സിൽ കൂടുതലുള്ളയാൾ,
ആരോഗ്യ ദൃഡഗാത്രൻ ജീപ്പിൽ നിന്ന് ചാടിയിറങ്ങുന്നു(പാർത്ഥൻ്റെ
സഹായി,കുട്ടുകാരൻ,ഡേവിഡ്)‌പാർത്ഥൻ വിയർപ്പ് തുടച്ച് പുറത്തേക്കു
വരുന്നു.... മുഖത്ത് വലിയ ഗൗരവം, കണ്ണുകളിൽ തീക്ഷണത.
കൈയ്യിൽ പേപ്പറുകളുമായി എത്തുന്ന ഡേവിഡ്,അത് പാർത്ഥന്
നൽകുന്നു.പാർത്ഥൻ അത് നോക്കുന്നു.
ഡേവിഡ്
ഇത് നമ്മൾ തയ്യാറാക്കിയ രേഖാചിത്രം
ഡേവിഡ് ചിത്രങ്ങൾ കാട്ടുന്നു.
ഡേവിഡ്
ഈ രേഖാചത്രത്തിൽ ആളിന് ഏകദേശം
ഇരുപത് വയസ്സ്
ഡേവിഡ് എ.ഐ ഡെവലപ്പഡ് ചിത്രം ചൂണ്ടി കാട്ടി
ഡേവിഡ്
ഇത് ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം
അതായത്'ഇപ്പോളുള്ള അയാളുടെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേന
തയ്യാറാക്കിയ ചിത്രം
പാർത്ഥൻ ആ ചിത്രത്തിലേക്ക് നോക്കുന്നു.മുഖത്ത് ഭാവം മാറുന്നു.
ഡേവിഡ്
ഇനിയെന്താണ് നമ്മുടെ പ്ലാൻ?
പാർത്ഥൻ ആലോചനയോടെ
പാർത്ഥൻ
ഇയാളെ കണ്ടെത്തണം
വി ഡ്

Generated by Perayamsreekumar on January 11, 2024


40.

ഡേവിഡ്
നമുക്കീച്ചിത്രം സോഷ്യൽ മീഡിയയിൽ
പോസ്റ്റ് ചെയ്ത് അറിയുന്നവർ ബന്ധപ്പെടുക
എന്ന് പരസ്യം കൊടുത്താലോ?
പാർത്ഥൻ ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട്
പാർത്ഥൻ
അത് വേണ്ട.... അയാള് പോലും
അറിയാതെ വേണം
നമുക്കയാളിലേക്കെത്താൻ
ഡേവിഡ്
എങ്ങിനെ, നമ്മൾ എവിടെ നിന്ന് തുടങ്ങും.
പാർത്ഥൻ പുകയുതുന്നു.
പാർത്ഥൻ
വഴിയുണ്ട് വാ
അവർ വണ്ടിയിൽ കയറി പോകുന്നു.
CUT TO:

31A INT. പകൽ/പാർത്ഥൻ്റെ മുറി 31A

കമ്പ്യൂട്ടറിൽ പരതുന്ന പാർത്ഥനും,ഡേവിഡും.


സ്ക്രീനിൻ്റെ അതിസമീപ ദൃശ്യം
ഫെയ്സ് റെക്കഗ്നേഷൻ എ ഐ ടൂള്
ബ്രൌസ് ക്ലിക്ക് ചെയ്യുന്നു.ബൂട്ടിംഗ് കഴിഞ്ഞ് എ ഐ ഡവലപ്പിഡ് ചിത്രം
അപ് ലോഡ് ചെയ്യുന്നു,ഫെയ്സ് ചെക്ക് ഐഡിയിൽ സമാനമായ
നിരവധി ചിത്രങ്ങള് ഫെയിയ്സ് ബുക്ക് ഇൻസ്റ്റഗ്രാം റീജിയൺ കേരള
സെലക്റ്റ് ചെയ്യുന്നു.
4 ചിത്രങ്ങൾ മാത്രം
അവർ ഇരുവും പരസ്പരം നോക്കുന്നു.
പാർത്ഥൻ അവരുടെ ഫോട്ടോയുടെ പ്രിൻ്റ് എടുത്ത്, ഡീറ്റേൽസ് എഴുതി
എടുക്കുന്നു.
CUT TO:

EXT. / പകൽ/ റോഡ്


ജീപ്പിൽ വേഗത്തിൽ സഞ്ചരിക്കുന്ന പാർത്ഥനും, ഡേവിടും,വലത്
വശത്തുള്ള ഒരു പഴയ ചായക്കട കണ്ട് കുറച്ച് മുൻപിലായി വണ്ടി
നിർത്തുന്നു.

വി ഡ്

Generated by Perayamsreekumar on January 11, 2024


41.

ഡേവിഡ്
ഈ നാലുപേരിൽ ആരാണ് യഥാർത്ഥ പ്രതി
പാർത്ഥൻ
അതിൽ രണ്ടുപേരുടെ പ്രൊഫൈലിൽ പഠിച്ച
സ്കൂളിൻ്റെ പേരു മാത്രമേയുള്ളു അവർ
കോളേജിൽ പഠിച്ചവരാകില്ല. മറ്റു രണ്ടു
പേരിൽ ഒരാളാകും
നമ്മള് രണ്ടു പേരെയും ഒരേസമയം ടാർഗറ്റ്
ചെയ്യുന്നു.
CUT TO:

ചായക്കടയുടെ ഉൾവശം
ചായക്കുടിക്കുന്ന ഡേവിഡ് ഉടമസ്ഥനെന്ന് തോന്നിക്കന്ന, ക്യാഷ്
മേശക്കരുകിലിരിക്കുന്ന പ്രായം ചെന്ന ആളുടെ അടുത്തെത്തുന്നു.
ഡേവിഡ്
കാഞ്ഞിരപ്പള്ളിക്ക് ഇനിയെന്ത് ദൂരമുണ്ടാവും?
ചായക്കടക്കാരൻ ആലോചിക്കുന്നു.
ചായക്കടക്കാരൻ
ഒരു മുപ്പത്തഞ്ച് നാല്പത് കിലോമീറ്റർ വരും.
ഡേവിഡ്
വഴി മോശമൊന്നുമല്ലല്ലോ അല്ലേ?
ചായക്കടക്കാരൻ
ഏയ്യ്,നല്ല വഴി, ഈ അടുത്ത കാലത്ത്
പണി തീർന്നതേയുള്ളു.
ഡേവിഡ് ചായയുടെ കാശ് കൊടുക്കുന്നു. ചായക്കടക്കാരൻ ബാലൻസ്
കാശിനായി ഡ്രോയിൽ തപ്പുമ്പോൾ ഡേവിഡ്‌ മേശപ്പുറത്ത് ചിത്രം
നിവർത്തി വെക്കുന്നു,അതിലേക്ക് നോക്കുന്ന ചായക്കടക്കാരൻ.
ഡേവിഡ്
ഇയാളെ അറിയുമോ?
ചിത്രത്തിലേക്കും ഡേവിഡിലേക്കും മാറി മാറി നോക്കുന്ന
ചായക്കടക്കാരൻ, തലയാട്ടി
ചായക്കടക്കാരൻ
അറിയില്ല സാറേ
ചിത്രം മടിക്കിയിറങ്ങുന്ന ഡേവിഡ്.

CUT TO

Generated by Perayamsreekumar on January 11, 2024


42.

യാത്ര തുടരുന്നു
ജീപ്പിനുൾവശം മൊബൈലിൽ ഫെയ്സ് ബുക്കിൽ പ്രൊഫൈൽ
നോക്കുന്ന പാർത്ഥൻ സ്ക്രീനിൽ പ്രൊഫൈൽ പിക്ച്ചച്ചറിൻ്റെ സമീപ
ദൃശ്യം പാർത്ഥൻ വായിക്കുന്നു,
സത്യനേശൻ വർക്സ് അറ്റ് കേരള
പോലീസ് വെൻ്റ് റ്റു മഹാരാജാസ് കോളോജ്
ലിവ്സ് ഇൻ കാഞ്ഞിരപ്പള്ളി
CUT TO

ചിത്രം കാണിച്ച് അന്വഷിക്കുന്ന പാർത്ഥനും, ഡേവിഡും വിവിധ


ദൃശ്യങ്ങൾ
CUTTO

പാർത്ഥനും ,ഡേവിഡും പരസ്പരം നോക്കുന്നു .പിന്നെ തിരികെ


വണ്ടിയിലേക്ക്.

32 EXT. / പ്രഭാതം/ വൃദ്ധൻ്റെ വീട് 32

പാർത്ഥനും, ഡേവിഡും ഓട് മേഞ്ഞ ഒരു ചെറിയ വീടിൻ്റെ മുറ്റത്തേക്ക്


നടന്ന് ചെല്ലുന്നു. വൃദ്ധൻ ഇറങ്ങി വരുന്നു, ലുങ്കിയും തോർത്തും വേഷം
പാർത്ഥനും, ഡേവിഡും മുറ്റത്ത്. വൃദ്ധൻ സൂക്ഷിച്ച് നോക്കുന്നു
വൃദ്ധൻ
ആരാ മനസിലായില്ല.
ഡേവിഡ്
ഞങ്ങൾ കുറച്ചു ദൂരേന്നാ
പാർത്ഥൻ
പ്രൊഫൈൽ ഫോട്ടോ കാണിച്ചിട്ട് ഇയാളെ
അറിയുമോ?
വൃദ്ധൻ
ഇത് സത്യനേശൻ സാറല്ലേ ദേ ആ വളവ്
കഴിഞ്ഞ് ആദ്യം കാണുന്ന രണ്ടു നില
വീട്ടിലാണ് താമസം,,,, പോലീസുകാരനാ.
ഒന്നു നിർത്തിയിട്ട്
എന്താ സാറെ കാര്യം
പാർത്ഥൻ
എൻ്റെ ഒരു സുഹൃത്താണ്
വൃദ്ധൻ
അയാളിപ്പൊ സസ്പെൻഷനിലാണന്ന്
പറഞ്ഞു കേട്ടു.
പാർത്ഥൻ ഒന്നു മൂളുന്നു.
വി ഡ് റ്റിൽ നി ന്ന് ച്ച് ത്ത് ൻ്റെ യ്യിൽ

Generated by Perayamsreekumar on January 11, 2024


43.

ഡേവിഡ് പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകളെടുത്ത് വൃദ്ധൻ്റെ കൈയ്യിൽ


വെച്ച് കൊടുക്കുന്നു.
CUT TO

32A EXT. റോഡ്/പകൽ 32A

മുന്നിൽ പോകുന്ന ജീപ്പിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നു ഡേവിഡ്


. പക്ഷെ അയാൾ സൈഡ് കൊടുക്കുന്നില്ല. രണ്ട് വാഹനങ്ങളും
വേഗത്തിൽ പോകുന്നതിൻ്റെയും ഓവർടോക്ക് ചെയ്യാൻ
ശ്രമിക്കുന്നതിൻ്റെയും വിവിധ ദൃശ്യങ്ങൾ. അവസാനം അവസാനം
ഡേവിഡ് അയാളുടെ വാഹനത്തിനു കുറുകെ കയറ്റി നിർത്തുന്നു.
മുന്നിലെ വാഹനത്തിഷ നിന്നും സത്യനേശൻ ദേഷ്യത്തോടെ ഇറങ്ങി
ഡേവിൻറെ കോളറിൽ പിടിക്കുന്നു. അയാൾ ദേഷ്യത്തോടെ
സത്യനേശൻ
എന്താടാ നിൻറെ തന്തേട വകയാണോ ഇ റോഡ്
ഡേവിഡ്
എന്താ സാറേ ഇത് നിങ്ങട സാധനം
തിരികെത്തരാൻ വേണ്ടിയാ ഈ പോടാപ്പാട്.
( ഒരു പേഴ്സ് എടുത്തു കാണിച്ചിട്ട് ) ഇത്
നിങ്ങടെ പേഴ്സ് തന്നെ അല്ലിയോ....
സത്യനേശൻ പെട്ടെന്ന് പോക്കറ്റിൽ തപ്പുന്നു ഇളിഭ്യത മറച്ചു കൊണ്ട്
സത്യനേശൻ
ഇത് നിങ്ങക്കങ്ങനെ കിട്ടി
ഡേവിഡ്
വഴീക്കെടന്നത്
സത്യനേശൻ പേഴ്സ് വാങ്ങുന്നു
സത്യനേശൻ
താങ്ക്സ്
അയാൾ തിരിഞ്ഞു നടക്കാൻ തുങ്ങുമ്പോൾ പാർത്ഥൻ മുന്നിലേക്കു
വന്നിട്ട് സത്യനേൻ എന്നല്ലേ പേര്
സത്യനേശൻ രൂക്ഷമായി നോക്കിയിട്ട്
സത്യനേശൻ
എന്താ കാര്യം
പാർത്ഥൻ എ ഐ ഡവലപ്പ്ഡ് ചിത്രം കാട്ടിയിട്ട്
പാർത്ഥൻ
ഇത് സാറിൻ്റെ പഴയ ഫോട്ടോയല്ലേ

Generated by Perayamsreekumar on January 11, 2024


44.

സത്യനേശൻ
അല്ല
ഡേവിഡ് 22 വർഷം മുൻപുള്ള പത്രം കാണിച്ചിട്ട്
ഡേവിഡ്
ഈ സംഭവം സാറിനോർമ്മയുണ്ടോ
സത്യനേശൻ ഞെട്ടുന്നു. പിന്നെയത് മറച്ചു കൊണ്ട്
സത്യനേശൻ
എന്താ നിങ്ങക്ക് വേണ്ടത്
പാർത്ഥൻ സത്യനേശൻ സാറ് ഞങ്ങളോടൊപ്പം ഒന്ന് വരണം
സത്യനേശൻ
എനിക്ക വേറെ ജോലിയുണ്ട് ഞാൻ
നിങ്ങളുദ്ദേശിക്കുന്നയാളല്ല വഴിമാറ്...
അയാൾ വേഗത്തിൽ വണ്ടിയിൽ കയറിപോകുന്നു.
പാർത്ഥനും ഡേവിഡും പരസ്പരം നോക്കുന്നു പിന്നെ ഗൂഢമായി
ചിരിക്കുന്നു
CUT TO:

33 EXT. റോഡ്/പകൽ 33

ഒരു കാർ വളവു തിരിഞ്ഞ് ഒരു ഇരുനില വീട്ടീലേക്ക് കയറി


പോകുന്നു.കാർ പാർക്കചെയ്ത് പുറത്തിറങ്ങുന്ന സത്യനേശൻ തിരിഞ്ഞ്
നോക്കുന്നു. സിറ്റഔട്ടിൽ ചാരിയിരിക്കുന്ന പാർത്ഥൻ. അയാൾ എ ഐ
ചിത്രത്തിൽ ഒന്നു കൂടി നോക്കുന്നു. പിന്നെ അയാളുടെ കണ്ണുകൾ
പോലീസുകാരനിലേക്ക് .കണ്ണുകൾ ഉടക്കുന്നു. ഇരുവർക്കുമിടിയിൽ
പാർത്ഥൻ ഊതി വിടുന്ന സിഗരിറ്റിൻ്റെ പുക.
'A true hunter is never far from his pray'

34 INT. രാത്രി/അജ്ഞാതമായ ഒരുകേന്ദ്രം 34

സത്യനേശനെ കൈകാലുകള് ബന്ധിച്ച് ഒരു കസേരയിൽ


ഇരുത്തിയിരിക്കുന്നു ഡേവിഡ് അയാളെ പോലീസ് മുറയിൽ
ചോദ്യംചെയ്യുന്നു.
ഇങ്ങനെയല്ലേ സാറെ നിങ്ങള് പ്രതികളെ
ചോദ്യം ചെയ്യുന്നത്
സത്യനേശൻ
നിനക്കെന്നെ അറിയില്ല ഞാനൊരു സബ്
ഇൻസ്പക്ടറാണ് രണ്ടിനേം ഞാന വെറുതേ
വിടില്ല..
പാർത്ഥൻ
ൽ നി

Generated by Perayamsreekumar on January 11, 2024


45.

സത്യം പറഞ്ഞാൽ മാത്രം നിങ്ങക്കു


പുറത്തു പോകാം
ഇത്രയും വർഷങ്ങളക്കു ശേഷം നിങ്ങളെ തേടി വരണമെങ്കിൽ
...അറിയാമല്ലേ എല്ലാ തെളിവുകളും ഞങ്ങടടുത്തുണ്ട്.

സത്യനേശൻ
തെളിവിൻറെ കാര്യം പറഞ്ഞ്
പേടിപ്പിണ്ട...ഇതൊക്കെ ഒരുപാട്
പയറ്റിയവനാ ഞാൻ
പാർത്ഥൻ
അന്ന് അപകടത്തിൽ പെട്ട പെൺകുട്ടിയെ
ആശുപത്രിയിലേക്കു കൊണ്ടു
പോകുന്നതിനു പകരം കൊടും കാട്ടിൽ
കോണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു.
നിങ്ങൾ
സത്യനേശൻ ഞെട്ടുന്നു.
കേസ് വീണ്ടും കോടതിയിലെത്തിയാൽ
...സസ്പെൻഷൻ ഡിസ്മിസ്സാവും ശിക്ഷ
വേറെയും
എന്താണ് സംഭവിച്ചതെന്ന് വിശദമായി പറ
.നിങ്ങക്കെതിരെ യാതൊരു നടപടിയും
ഉണ്ടാകില്ല.
സത്യനേശൻ
വിശ്വസിക്കാമോ
പാർത്ഥൻ
പറയുന്നത് സത്യമാണെങ്കിൽ 100 ശതമാനം
സത്യനേശൻ
കുറച്ചു വെള്ളം താ..
ഡേവിഡ് വെള്ളം കൊടുക്കുന്നു.
ഡേവിഡ് സൌണ്ട് റിക്കാർഡർ ഒണാക്കി കൊണ്ട്
ഡേവിഡ്
സത്യം മാത്രമേ പറയാവൂ
സത്യനേശൻ വെള്ളം ഇറക്കിയിട്ട് പറഞ്ഞു തുടങ്ങുന്നു.
ഞാൻ കോളേജിൽ ഫൈനൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പത്തനം
തിട്ടയുള്ള ഒരു കാമ്പസിൽ വച്ച് പോപ്പുലേഷൻ എഡ്യീക്കേഷൻ ക്ളബിൻ്റെ
രണ്ടു ദിവസത്തെ ഇൻറർ കോളേജ് ക്യാമ്പ് നടന്നത് .എൻ്റെ കോളേജിൽ
നിന്നു ഞാൻ മാത്രമേ ക്യാമ്പിലുണ്ടായിരുന്നുള്ളു.ക്യാമ്പ് അവസാനിച്ച
ദിവസം ഞങ്ങശ ചില സുഹൃത്തുക്ക ക്യാമ്പസിനു പുറത്ത് ഒത്തുകൂടി.
CUT TO:

ൽ ജ് പി

Generated by Perayamsreekumar on January 11, 2024


46.

35 EXT. പകൽ/ കോളേജ്/ പിറകുവശം 35

മദ്യം ഗ്ലാസിലേക്കു പകർന്നു കുടിക്കുന്ന കൂട്ടുകാർ ,നിലത്ത് പേപ്പർ


വിരിച്ചിട്ടിരിക്കുന്നതിൻ്റെ മുകളിൽ, പൊട്ടിച്ച മിക്സച്ചർ കൂട്
അച്ചാർ.കൂട്ടത്തിലെ ലീഡർ എന്ന് തോന്നിക്കുന്ന സ്റ്റുഡൻ്റ്
ലീഡർ
yes it is the last peg

The life is like a bottle of RUM ...You should drink it to


the last drop അയാള് ചിരിക്കുന്നു

so....ഇതിലുള്ളത് ഈക്വൽ ഷെയറാക്കാം.


നാല് ഗ്ലാസ്സുകൾ പേപ്പറിൻ മീതെ ,ലീഡർ തല ഗ്ലാസ്സോളം ചായിച്ച് വെച്ച്
മദ്യം പകരുന്നു.ഗ്ലാസ്സുകളിൽ വെള്ളം നിറയുന്നു. ഓരോ ചുണ്ടുകള് മാറി
മാറി ഗ്ലാസ്സിലെ മദ്യം ഷെയർ ചെയ്യപ്പെടുന്നു. അവസാനം ലീഡറിൻറെ
കൈകളിൽ അയാള് ഗ്ളാസ്സിൽ മുത്തിക്കൊണ്ട്
ക്യാമ്പിൻ്റെ ഓർമ്മക്കായി
ഈ അവസാന തുള്ളി അമൃത് ....
അയാള് പൊട്ടിച്ചിരിക്കുന്നു.
വിദ്യാർത്ഥി 1
ഇത് എന്ത് ഒരു ഉറുമ്പ് കടിച്ച
തരിപ്പ്പോലുമില്ലല്ലോ
വിദ്യാർത്ഥി 2
ശരിയാണ് ഒരു കിക്കായില്ല.
എല്ലാവരും സാമാന്യ ലഹരിയിലാണ്
ലീഡർ
കാര്യം ശരിയാണ് എവിടെന്ന് കിട്ടും
പിന്നെ അടുത്തിരിക്കുന്ന വിദ്യാർത്ഥിയെ നോക്കി.
ലീഡർ
നീ ഈ നാട്ടുകാരനല്ലേ നീ പറ എവിടെന്ന്
കിട്ടും
അവൻ നല്ല പൂസാണ് ,തല കുമ്പിട്ടിരിക്കുന്നു. സംസാരവും
കുഴയുന്നുണ്ട്.
വിദ്യാർത്ഥി 3
എനിക്കിനി വേണ്ട, ഞാൻ സെറ്റായി.
വിദ്യാർത്ഥി 1
നീ കഴിക്കേണ്ട ഞങ്ങൾ കഴിച്ചോളാം
എവിടെ കിട്ടുമെന്ന് പറ
വിദ്യാർത്ഥി 3
ജിൽ നി ന്നി ങ്ങി ട്ട്

Generated by Perayamsreekumar on January 11, 2024


47.

കോളേജിൽ നിന്നിറങ്ങി വലത്തോട്ട് പോണം


( ഓക്കാനിക്കാൻ വരുന്നു) കുറച്ച്
കഴിയുമ്പോൾ ഇടത്തോട്ട് ഒരു റോഡുണ്ട്
(കാർക്കിച്ച് തുപ്പുന്നു)

ലീഡർ
ഇടത്തോട്ടോ വലത്തോട്ടോ
വിദ്യാർത്ഥി 3
എങ്ങോട്ടെങ്കിലും പോ ടാക്സി ഡ്രൈവർ
ഭാസ്കരൻ ചേട്ടനെ അന്വേഷിച്ചാൽ മതി.
വിദ്യാർത്ഥി 2
ഭാസ്ക്കരനെങ്കിൽ ഭാസ്ക്കരൻ വാ എണീറ്റ്
പോകാം.

35 B EXT. / സന്ധ്യാസമയം/ ടാക്സീ സാറ്റൻ്റ് 35 B

മൂന്ന് വിദ്യാർത്ഥികൾ, ഭാസ്ക്കരൻ്റെ അന്വഷിക്കുന്നു .ഒരാള് കടയുടെ


പിന്നിേലേക്ക് വിരൽ ചൂണ്ടുന്നു. വിദ്യാർത്ഥികള് ഭാസ്കരൻ്റെ അടുത്ത്
(അൻപത് വയസ്സിൽ കൂടുതൽ പ്രായം മുടി മുഴുവൻ നരച്ചിരിക്കുന്നു.
നെറ്റിയിൽ ഉടയാത്ത ചന്തന കുറി മീശയിൽ അവിടിവിടെ
കറുപ്പ്.)അയാള് തറയിലിരുന്ന് മദ്യം കഴിക്കുന്നു.
വിദ്യാർത്ഥി 1
ചേട്ടാ ഒരോട്ടം പോണം
ഭാസ്കരൻ
ഞാൻ രണ്ടെണ്ണം അടിച്ചാ പിന്നെ
വണ്ടിയെടുക്കൂല
വിദ്യാർത്ഥി 2
വണ്ടി ഞാനോടിക്കാം ചേട്ടൻ വന്നാമതി
ഭാസ്കരൻ
അതെങ്ങനെ ശരിയാവും
വിദ്യാർത്ഥി 3
300 രൂപാ ഭ്സകരനു കൊടുത്തിട്ട്
അതൊക്കെശരിയാവും ഞങ്ങള് വരുമ്പം ചേട്ടനൊരു പൈൻ്റ് കൂടി തരും
ഭാസ്കരൻ
മക്കളെ ഡ്രൈവിംഗ് എക്കെ അറിയാമല്ലോ
അല്ലെ.
താക്കോൽ നീട്ടുന്നു.
ഭാസ്കരൻ
പോലീസ് പിടിക്കാതെ നോക്കിക്കോണം
വിദ്യാർത്ഥി താക്കോൽ വാങ്ങുന്നു.
സ് ൻ

Generated by Perayamsreekumar on January 11, 2024


48.

ഭാസ്കരൻ
പറഞ്ഞ കുപ്പി ഇവിടെ എത്തിച്ചേക്കണം
(ചിരിച്ചോണ്ട് )

CUT TO:

35C EXT. / പകൽ/ വിജനമായ റോഡ് 35C

വിദ്യാർത്ഥികൾ വഴിയിൽ നില്ക്കുന്നു, രണ്ട് പേർ മൂത്രമൊഴിക്കുന്നു,


അതിൽ ഒരാൾ മൂത്രമൊഴിച്ച് കൊണ്ട് തന്നെ കുപ്പിയിൽ നിന്നും ഛാരായം
കുടിക്കുന്നു. ഒരാൾ ജീപ്പിൽ ചാരി നിന്ന് കൊണ്ട് സിഗരറ്റ് വലിക്കുന്നു.
എല്ലാവരും വണ്ടിയിലേക്ക്,

36 INT. / ജീപ്പിനുൾവശം 36

സഞ്ചരിക്കുന്ന ജീപ്പ് കുപ്പിയിൽ നിന്നും ചാരായം മോന്തുന്ന ലീഡർ


ലീഡർ
എൻ്റെ ജീവിതത്തിൽ ഇത്രയും നല്ല നാടൻ
കഴിച്ചിട്ടില്ല.
വണ്ടി ഓടിക്കുന്ന വിദ്യാർത്ഥി തൻ്റെ സൈഡ് സീറ്റിലിരിക്കുന്ന ലീഡറെ
തോണ്ടി വിളിക്കുന്നു. കൈ ചൂണ്ടി കാണിക്കുന്നു.
വിദ്യാർത്ഥി 2
നോക്ക്, നോക്ക്
കണ്ണ് ചിമ്മി ലീഡർ നോക്കുന്നു, വലിയൊരാൾക്കൂട്ടം ,വഴിയിൽ
നിന്നാരക്കെയോ ജീപ്പിന് നേരെ കൈ നീട്ടുന്നു.ലീഡർ ഒന്നും
മനസിലാവുന്നില്ലെങ്കിലും.
ലീഡർ
നിർത്ത്, നിർത്ത്
വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിർത്തുന്നു.ആരൊക്കെയോ ചേർന്ന് ,
അപകടത്തിൽ പെട്ട ഒരു പെൺകുട്ടിയെ വണ്ടിയിൽ കയറ്റുന്നു
നാട്ടുകാരുടെ പുറകിൽ നിന്നുമുള്ള ദൃശ്യം ,വണ്ടിയിൽ വന്നവർക്കു പുറമേ
ഒരു യുവാവു കൂടി വണ്ടിയിൽ കയറുന്നു.
വേഗം ആശുപത്രിയിലേക്കു വിട്ടോ
ആരോ വിളിച്ചു ഫറയുന്നു
DISSOLVE TO:

36A EXT. അതി വേഗം ഓടിച്ച് പോകുന്ന ജീപ്പ്. 36A

ചെറുപ്പക്കാരൻ 1
വണ്ടിയൊന്ന് നിർത്തിക്കേ
ർ തി രി ഞ്ഞ് ൻ ർ

Generated by Perayamsreekumar on January 11, 2024


49.

ഡ്രൈവർ തിരിഞ്ഞ് നോക്കുന്നു. ചെറുപ്പക്കാരൻ അർത്ഥതോടെ


കണ്ണിറുക്കുന്നു വണ്ടി നിർത്തുന്നു. വഴിയിൽ നിന്ന് കയറിയ
ചെറുപ്പക്കാരനൊഴി ബാക്കിയുള്ളവർ വണ്ടിയിൽ നിന്ന് ഇറങ്ങുന്നു .ജിപ്പി
പുറകിൽ നിന്നിറങ്ങുന്ന ചെറുപ്പക്കാരൻ്റെ കൈയ്യിൽ മദ്യ കുപ്പിയും
വെള്ളവുമുണ്ട്, അവർ ജീപ്പിൻറെ ബോണറ്റിൽ വച്ച് മദ്യമൊഴിച്ച്
കഴിക്കുന്നു, ഇത് വണ്ടിയിൽ നിന്ന് കാണുന്ന നാട്ടുകാരനായ
ചെറുപ്പക്കാരൻ ദേഷ്യത്തോടെ വണ്ടിയിൽ നിന്ന് ഇറങ്ങി അവരുടെ
അടുത്തെത്തുന്നു.ദേഷ്യം മറച്ച് വെക്കാതെ.
നാട്ടുകാരൻ
നിങ്ങളെന്താണ് കാണിക്കുന്നത് ആ കുട്ടി
വളരെ അവശയാണ് എത്രയും വേഗം
ആശുപത്രിയിലെത്തിക്കണം
ചെറുപ്പക്കാരൻ 1
ദേ തീർന്നു ഇപ്പോൾ പോകാം (അയാൾ
കൈയ്യിലിരുന്ന മദ്യം ബദ്ധപ്പെട്ട് കഴിക്കുന്നു)
ഗ്ലാസ്സ് വാങ്ങി മൂന്നാമത്തെ ആളും മദ്യം പകർന്ന് കുടിക്കാൻ
തുടങ്ങുമ്പോൾ ചെറുപ്പക്കാരൻ പൊട്ടിതെറിക്കുന്നു.
നാട്ടുകാരൻ
പ്ലീസ് നിങ്ങളാ പെൺകുട്ടിയോട് ഒരു ദയ
കാണിക്കു. പ്ലീസ്
മൂന്നാമൻ മദ്യം അകത്താക്കി കൊണ്ട്
ഓ അവളു ചത്തൊന്നും പാവില്ല...
എല്ലാവരും വണ്ടിയിൽ കയറുന്നു
വിജനമായ റോഡിലൂടെ വേഗത്തിൽ ഓടിപോകുന്നു ജീപ്പിൻറെ വിവിധ
ദൃശ്യങ്ങള് . ഇടക്കു വച്ച് ജീപ്പ് ഒരു വനത്തിലേക്കു തിരിയുന്നു. ഒരു
കച്ചെറ റോർഡിലൂടെ നീങ്ങുന്ന ജീപ്പ്
നാട്ടുകാരനായ ചെറുപ്പക്കാരൻ ഉത്കണ്ഠയോടെ
നിങ്ങളിതെങ്ങോട്ടാണ് പോകുന്നത് വണ്ടി നിർത്ത്
മൂന്നാമൻ
മിണ്ടാതിരി അനിയാ.... ഇത് നിൻ്റെ
കുഞ്ഞമ്മേര മോളൊന്നുമല്ലല്ലോ....
കൂട്ടച്ചിരി
ഇനിയഥവാ ആണെങ്കിലും കുറച്ചു കഴിഞ്ഞേ
പോവൂ...
ടേണിൽ വെച്ച് വണ്ടിയുടെ വേഗത കുറയുന്നു നാട്ടുകാരനായ
ചെറുപ്പക്കാരനെ ചവിട്ടി താഴെയിടുന്നു.

ണ്ടി കിൽ നി റി ൻ

Generated by Perayamsreekumar on January 11, 2024


50.

വണ്ടിയുടെ പുറകിൽ നിന്നുള്ള, ദൃശ്യം. ഇടക്കു കയറിയചെറുപ്പക്കാൻ


വണ്ടിയിൽ നിന്ന് തെറിച്ച് താഴെ വീഴുന്നു.വണ്ടി നിർത്താതെ ഓടിച്ച്
പോകുന്നു. പെട്ടെന്ന് ചാടിയെഴുനേൽക്കുന്ന ചെറുപ്പക്കാരൻ വണ്ടിയുടെ
പുറെക പിന്നെ പരിക്ക് പറ്റിയ തൻ്റെ കൈ താങ്ങി റോഡിലിരുന്ന്
ദേഷ്യത്തോടെ....നിരാശയോടെ ....അലറുന്നു.
CUT BACK TO

36B EXT. ജീപ്പിനുൾവശം 36B

പെൺകുട്ടി ഞരങ്ങുന്നു അവൾ പതിയെ കണ്ണു തുറന്ന് വെള്ളം


ചോദിക്കുന്നു. നേതാവ് കുടിച്ചു കൊണ്ടിരുന്ന കുപ്പിയിൽ നിന്ന് അവളുടെ
വായിലേക്ക് മദ്യം ഒഴിച്ചു കൊടുക്കുന്നു
CUT TO:

37 INT. / അജ്ഞാത കേന്ദ്രം 37

സത്യനേശൻ വിയർപ്പിൽ കുളിച്ച്, വർദ്ധിച്ച ശ്വാസഗതിയോടെ തല


കുമ്പിട്ടിരിക്കുന്നു .
സത്യനേശൻ
ആർക്കും ബോധമില്ലായിരുന്നു. ലഹരിയുടെ
വല്ലാത്ത ഒരുന്മാദത്തിൽ....പ്രായത്തിൻ്റെ
ആവേശത്തിൽ... ഞങ്ങ്ളവളെ... ഞാൻ
ചെറുത്തതാണ്.... പക്ഷേ ഞാനും പെട്ടു
പോയി
സത്യനേശൻ മുഖം പൊത്തി വിതുമ്പുന്നു.പിന്നെ മുഖം തുടച്ച് കൊണ്ട്
സത്യനേശൻ
ഞാനവൾക്കടുത്തെത്തുമ്പോൾ
അവളിലൊരു ഞരക്കമുണ്ടായിരുന്നു. ചോര
വീണൊട്ടിയ കൺപീലികൾ തുറന്ന്
എന്നെയൊന്നു നോക്കാൻ പോലും
അവൾക്കായില്ല . ഞങ്ങൾ ,
പലയാവർത്തി അവളെ .....
അയാള് മുഖം പൊത്തി ...തുടച്ച് ദയനീയമായി പാർത്ഥനെ നോക്കി.
സത്യനേശൻ തുടർന്നു
ഉപദ്രവിക്കുമ്പോളും അവളുടെ ദുർബലമായ
ഞരക്കം എൻ്റെ കാതുകളിൽ തുളച്ച്
കയറുന്നുണ്ടായിരുന്നു ....സത്യനേശൻ
വിതുമ്പുന്നു. പിന്നെ ചെവി പൊത്തി
കുനിഞ്ഞിരിക്കുന്നു.

ർ ൻ ൻ്റെ ൾ നീ ലി ച്ച് വീർ ഭി തി യിൽ

Generated by Perayamsreekumar on January 11, 2024


51.

പാർത്ഥൻ തൻ്റെ ഞരമ്പുകൾ നീലിച്ച് വീർത്ത കൈ ഭിതിയിൽ


ആഞ്ഞിടിക്കുന്നു. വല്ലാത്തൊരു തീവ്രവേദനയിൽ അലറി വിളിക്കുന്നു.
ഡേവിഡ് സൗണ്ട് റിക്കാർഡർ ഓഫ് ചെയ്യുന്നു.

38 INT. / സവിതയുടെ മുറി 38

തളർന്നിരിക്കുന്ന കൺപീലികൾ മെല്ലെ തുറക്കുന്ന സത്യനേശൻ,


സത്യനേശൻ്റെ കണ്ണുകളിലൂടുള്ള ദൃശ്യം. അവ്യക്തമായ കാഴ്ച്ചതെളിഞ്ഞ്
വരുന്നു.മുൻപിൽ കട്ടിലിൽ കിടക്കുന്ന സ്ത്രീരൂപം (സവിത) തെളിഞ്ഞ്
വരുന്നു.സത്യനേശൻ ഭയത്തോടെ ദൃഷ്ടി മാറ്റുന്നു.പാർത്ഥനും ഡേവിഡും
റൂമിൽ തന്നെയുണ്ട്. സവിതയുടെ മുഖത്ത് ഒരു ചെറിയ ചിരി
വിരിയുന്നു.സവിത നിർവികാരയായി സത്യനേശനെ
നോക്കുന്നു.സത്യനേശൻ, തലയുയർത്തുന്നു. എങ്കിലും സവിതയുടെ
മുഖത്ത് നോക്കുന്നില്ല. ദൃഷ്ടി മറ്റെങ്ങോ പതിപ്പിച്ച്.
പാർത്ഥൻ
നീയൊക്കെക്കൂടി ജീവച്ഛവമാക്കിയ
മനുഷ്യസ്ത്രീയാണ് ആ കാലിൽ വീണ്
മാപ്പിരക്കാൻ പേലും നിനക്കർഹതയില്ല
എങ്കിലും പറ ഹൃദയം തൊട്ട് മാപ്പ് പറ
സത്യനേശൻ
അറിയാതെ പറ്റി പോയതാണ്.
ക്ഷമിക്കണം,കാലിൽ പിടിച്ച് ക്ഷമ
ചോദിക്കുന്നു.
സത്യനേശൻ സവിതയുടെ കാലിൽ പിടിക്കുന്നു. കാലിൻ്റെ സ്ഥാനത്തെ
ശൂന്യത അയാളിൽ ഞെട്ടലുണ്ടാക്കുന്നു. അയാൾ ഭയത്തോടെ കൈ
പിൻവലിക്കുന്നു. സവത ചിരിക്കുന്നു.
സവിത
ക്ഷമ ചോദിക്കുന്നവർക്കായി പിടിക്കാൻ
ഞാൻ ഒരു കാല് സൂക്ഷിച്ചിട്ടുണ്ട്.
ചിരി കുറച്ച് ഉച്ചത്തിലാവുന്നു.പിന്നെ അത് മാഞ്ഞ് മുഖത്ത് ഗൗരവം
നിറയുന്നു.
സവിത
നീ തന്നെ പറ ക്ഷമിക്കാൻ ക്ഴിയോ
എനിക്ക്
പാർത്ഥൻ
ഇവനെ എന്ത് ചെയ്യണം
സവിത
എനിക്ക് പ്രതികാരമില്ല ഇവനെ വിശ്വസിച്ച്
കഴിയുന്ന ഒരു ഭാര്യയുണ്ടാവും
...നിഷ്കളങ്കരായ മക്കളുണ്ടാവും പറഞ്ഞ്
വിട്ടേക്ക്
സവിത സങ്കടത്തോടെ തല തിരിക്കുന്നു.
ൻ മ്പി ട്ടി രി ർ ൻ

Generated by Perayamsreekumar on January 11, 2024


52.

സത്യനേശൻ തല കുമ്പിട്ടിരിക്കുന്നു.പാർത്ഥൻ
വെളിയിലേക്കിറങ്ങുന്നു.പുറകെ ഡേവിഡും
CUT TO:

39 EXT. / പകൽ/ റോഡ് 39

പാർത്ഥനും, സത്യനേശനും സഞ്ചരിക്കുന്ന ജീപ്പ് ,മഴ ശമിച്ചിട്ടുണ്ട്. ജീപ്പ്


ചിറിപ്പാഞ്ഞ് പോകുന്ന ദൃശ്യം.
CUT TO

ജീപ്പിനുൾവശം.
പാർത്ഥൻ, ഡ്രൈവ് ചെയ്യുന്നു. സത്യനേശൻ സൈഡ് സീറ്റിൽ
ഇരിക്കുന്നു. സത്യനേശനെ നോക്കി പാർത്ഥൻ
പാർത്ഥൻ
അന്ന് കൂട്ടത്തിലുണ്ടായിരുന്ന ആരെയും
ഓർമയില്ലേ, പേരുപോലും?
സത്യനേശൻ ആലോചിക്കുന്നു,
സത്യനേശൻ
ഇടയ്ക്കിടെ, ആരോ കോശി, കോശി
എന്ന് വിളിക്കുന്നത് ഓർമയിലുണ്ട്.
പാർത്ഥൻ ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ പാർത്ഥനെ നോക്കുന്നു.
പാർത്ഥൻ
അവരെക്കെ ഏത് കോളേജിൽ
നിന്നാണെന്നോർമയുണ്ടോ?
സത്യനേശൻ
ഇല്ല. പല കോളേജുകളിലെ കുട്ടികൾ
ഉണ്ടായിരുന്നു. അതും രണ്ട് ദിവസം മാത്രം
ശരിക്കും പരസ്പരം പരിചയപ്പെടാൻ
പോലും സമയം കിട്ടിയില്ല. ഒരാള്
എറണാകുളത്തുള്ള ഒരു കോളേജിൽ
നിന്നാണന്നറിയാം കോശിയെന്നോമറ്റോ
ആണ് പേര്
പാർത്ഥൻ സൈഡ് മിററിൽ നോക്കുന്നു. സൈഡ് മിററിൽ ഒരു ഡോഗ്‌
ട്രാൻസ്പോർട്ടിംഗ് വാൻ ഫോളോ ചെയ്യുന്നത് കാണുന്നു.പാർത്ഥൻ വണ്ടി
ഒരു ഇടവഴിയിലേക്ക് തിരിക്കുന്നു. സത്യനേശൻ ഭീതിതനാവുന്നു.
സത്യനേശൻ
എന്തിനാ ഈ വഴിക്ക് വണ്ടി നിർത്ത്....

ർ ൻ്റെ ത്ത് ചി രി ർ ൻ മി ന്നി ണ്ടി

Generated by Perayamsreekumar on January 11, 2024


53.

പാർത്ഥൻ്റെ മുഖത്ത് വന്യമായ ചിരി. പാർത്ഥൻ മിണ്ടുന്നില്ല. വണ്ടി


അതിവേഗതയിൽ ഓടിച്ച് പോകുന്നു, വനത്തിൻ്റെ നിഗൂഢതയിലേക്ക്.
ജീപ്പ് വനത്തിനുള്ളിലെ മരങ്ങൾ ഇടതുർന്ന് നില്ക്കുന്ന ഒരു ചെറിയ
കുന്നിൻ്റെ മുകളിൽ നിർത്തുന്നു. കുന്നിന് താഴെ നിഗൂഢമായ വനം
എല്ലാവശങ്ങളിലേയ്ക്കും പടർന്നു നില്ക്കുന്നു. പാർത്ഥൻ വണ്ടി ഓഫക്കി
ഇറങ്ങുന്നു.സത്യനേശൻ വണ്ടിയിൽ നിന്നിറങ്ങാതെ സീറ്റിൽ
തന്നെയിരിക്കുന്നു.
പാർത്ഥൻ
വണ്ടിയിൽ നിന്നിറങ്ങിയാട്ടെ
സത്യനേശൻ
ഇല്ല, ഇവിടെ വന്നതെന്തിനെന്നറിയാതെ
ഞാനിറങ്ങില്ല.
പാർത്ഥൻ ചിരിക്കുന്നു. നിർത്താതെ ചിരിക്കുന്നു. സത്യനേശനിരിക്കുന്ന
സീറ്റിനരുകിലെത്തുന്നു.
പാർത്ഥൻ
നിന്നെയും, എന്നെയും മനുഷ്യനെന്ന്
വിളിക്കുന്നത് എന്തുകൊണ്ടാണെന്നോ
(സത്യനേശൻ്റെ ചങ്കിൽ ഒരു വിരൽ
കുത്തിക്കൊണ്ട്) ഇവിടെ, ഈ
നെഞ്ചിനകത്ത് ഒരു ഹൃദയമുള്ളത്
കൊണ്ടാണ് (രണ്ട് കരങ്ങളും നീട്ടി) വീണ്
കിടക്കുന്നവനിലേക്ക് നീട്ടാൻ ഈ
കരങ്ങളുള്ളത് കൊണ്ടാണ്
,വേദനിക്കുന്നവർക്കൊപ്പം പൊഴിക്കാൻ ഒരു
തുള്ളി കണ്ണീർ ഉള്ളത് കൊണ്ടാണ്.
(ശബ്ദം കനക്കുന്നു)
പക്ഷെ, മരിച്ചോ ജീവനുണ്ടോ
എന്നറിയാത്ത ഒരു പെൺകുട്ടിയിൽ
നീയെക്കെ തിരഞ്ഞത് കാമമാണ്.ആ
സാഹചര്യത്തിൽ ഒരു മൃഗത്തിന് പോലും
തോന്നാത്ത വികാരം, എന്നിട്ട് നി
ലഹരിയിലായിരുന്നു എന്ന ന്യായം
പറയുന്നു, അല്ല, അല്ല(സത്യനേശൻ്റെ
ചങ്കിൽ അടിച്ച് കൊണ്ട് ) നിൻ്റെയുള്ളിൽ
മനുഷ്യനല്ല, വനുഷ്യൻ പോയിട്ട് മൃഗം
പോലുമല്ല... ഏത് സമയം വേണമെങ്കിലും
ഉണർന്നേക്കാവുന്ന കൊടും ക്രിമിനലാണ്
A...born criminal

പാർത്ഥൻ സത്യനേശനെ വലിച്ച് പുറത്തിടുന്നു


സത്യനേശൻ പേടിച്ച് വിറങ്ങലിച്ച് എണീറ്റ് തിരിഞ്ഞോടുന്നു. ഓടി വരുന്ന
സത്യനേശൻ പാഞ്ഞുവന്ന സഡൻ ബ്രേക്കിടുന്ന ഡോഗ് വ്നിൽ ഇടിച്ചു
നിൽക്കുന്നു. വാനിൽ നിന്നിറങ്ങുന്ന ഡേവിഡ് അയാളെ താങ്ങി
ഉയർത്തുന്നു. ഒടിയെത്തുന്ന പാർത്ഥൻ ചടുലമായി അയാളുടെ അരയിൽ
ഒരു ചുവന്ന റിബൺ കെട്ടുന്നു.അയാളുടെ ശരീരത്തിൽ റാബിറ്റ് സെൻ്റ്
സ്പ്രേ ചെയ്യുന്നു. പിന്നെ അരയിൽ നിന്ന് തോക്കെടുക്കുന്നു.

ർ ൻ

Generated by Perayamsreekumar on January 11, 2024


54.

പാർത്ഥൻ
നിന്നെപ്പോലുള്ളവരെ സ്പേട്ടിൽ വെടിവച്ചു
കൊല്ലേണ്ടതാണ് പറ്റുമെങ്കിൽ ഓടി
രക്ഷപെട്ടോളു.ആ കാടിൻ്റെ ഉള്ളിലേക്ക്
സത്യനേശൻ സംശയത്തോടെ നില്ക്കുന്നു.പിന്നെ അതിവേഗതിയിൽ
തിരിഞ്ഞോടുന്നു.പാർത്ഥൻ്റ മുഖത്ത് ചിരി , പുറകിൽ ഡോഗ് വാനിൻ്റെ
ബാക്ക് ഡോർ തുറക്കുന്ന ഡേവിഡ്. ക്രൗര്യത്തോടെ ചാടി ഓടുന്ന
വേട്ടനായ്ക്കൾ, ഒറ്റക്കൈയ്യിൽ ലക്ഷ്യം നോക്കുന്ന പാർത്ഥൻ
.വെടിപ്പൊട്ടുന്നു. സത്യനേശൻ കാലിൽ പിടിച്ചോണ്ട് താഴെ വീഴുന്നു.
വേട്ടനായ്ക്കൾ അയാളെ ആക്രമിക്കുന്നു. അയാളുടെ ശരീരം കടിച്ചു
കുടയുന്നു അത് നോക്കി നില്ക്കുന്ന പാർത്ഥനും, ഡേവിഡും.
CUT TO:

40 INT. / പാർത്ഥൻ്റെ വീട്, ലീവിംഗ് റൂം 40

ടിവി സ്ക്രീനിൽ.ചാനൽ ചർച്ചയുടെ ദൃശ്യം ടിവി കാണുന്ന പാർത്ഥൻ


വാർത്തയിലേക്ക് എസ്.ഐയുടെ മരണം കോലപാതകമോ...
വനത്തിനുള്ളിൽ മൃഗങ്ങൾ ആക്രമിച്ച് കോലപ്പെടുത്തിയ നിലയിൽ
കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളിൽ കണ്ടെത്തിയ വെടിയുണ്ട അത്
ആസൂത്രിതമായ കോലപാതകമാണന്ന നിഗമനത്തിൽ....പോലീസ്
പെട്ടന്ന്ചായയുമായി അകത്ത് നിന്ന് വരുന്ന മായ
ലിവിംഗ് റൂമിൻ്റെ പൂർണ്ണ ചിത്രം. ,പാർത്ഥൻ പെട്ടെന്ന്
ചാനൽമാറ്റുന്നു.പാർത്ഥൻ ചായ വാങ്ങി ടീപ്പോയിൽ വെക്കുന്നു. ലിവിംഗ്
റൂമലൂടെ വണ്ടിയുമോടിച്ച് ഓടി പോകുന്ന ഗോകുൽ.മായ പാർത്ഥൻ്റ
അടുത്ത് വന്നിരിക്കുന്നു.പാർത്ഥൻ്റെ നെഞ്ചിലേയ്ക്ക് തല ചായിക്കുന്നു.
അവളുടെ മുടിയിഴകളിലൂടെ കൈയ്യോടിക്കുന്ന പാർത്ഥൻ
മായ
പാർത്തൂ നീ ഇയിടെയായി വല്ലാതെ
റിസേർവ്ഡാകുന്ന പോലെ എനിക്ക്
തോന്നുന്നു. ഒരുമിച്ച് ചിലവിടാൻ
സമയമില്ലാതാവുന്നു. എന്തിന് നന്നായി
സംസാരിച്ചിട്ട് എത്ര നാളായി.. എന്താ എന്ത്
പറ്റി തനിക്ക്
മായ പാർത്ഥൻ്റെ കണ്ണുകളിലേക്ക് നോക്കുന്നു.
പാർത്ഥൻ കണ്ണ് വെട്ടിക്കുന്നു.
മായ
ആർ യു ഹൈഡിംഗ് എനിതിംങ് ഫ്രം മീ
പാർത്ഥൻ മായയെ നോക്കി കൊണ്ട്
പാർത്ഥൻ
എന്ത് മറയ്ക്കാനാണ് മായേ, പിന്നെ
ൻ ൻ്റെ ൻ്റ്

Generated by Perayamsreekumar on January 11, 2024


55.

ഞാൻ നേരത്തെ എൻ്റെയൊരു പേഷ്യൻ്റ്,


ഒരു സവിതയെക്കുറിച്ച്
പറഞ്ഞതോർമയുണ്ടോ
മായ
ഓ ആ ഗാംഗ്റേപ്പ്ഡ് വിക്റ്റിംമ്
പാർത്ഥൻ
ആ അത് തന്നെ
അത് പോലീസ് ഉപേക്ഷിച്ച കേസല്ലേ നീയെങ്ങനെ കണ്ടത്തും
ഗോകുൽ റ്റോയി കാറ് റൈഡ് ചെയ്യ്ത് പോകുന്നു. കാഴ്ച്ച
അവനിലേക്ക്. പാർത്ഥൻ ചായ ഗ്ലാസ്സ് താഴെ വെക്കുന്നു .മായ ഇപ്പോൾ
മറ്റൊരു ചെയറിലിരിക്കുന്നു.
പാർത്ഥൻ
അതിലൊരാളെ കണ്ടെത്തി
മായ അത്ഭുതപ്പെടുന്നു
എന്നിട്ട്....
പാർത്ഥൻ
സവിത അയാൾക്ക് മാപ്പു നൽകി വിട്ടു
മായ
ആത്മകഥയുടെ റൈറ്റഴ്സ് ബ്ലോക്ക്
മാറിയോ
പാർത്ഥൻ
റൈറ്റേഴ്സ് ബ്ലോക്കല്ല... സംഭവസമയത്ത്
അവൾ അബോധാവസ്ഥയിലായിരുന്നു..
മായ
എന്തായാലും നീ എറ്റെടുത്തതോടെ അത്
ജീവചരിത്രമായില്ലേ
പാർത്ഥൻ
ഒരിക്കലുമല്ല അതവൾ
തന്നെയാണെഴുതുന്നത്
മായ
ബാക്കിയുള്ളവരോ
പർത്ഥൻ
കണ്ടെത്തും, അതും കണ്ടെത്തണം.
മായ
പാർത്ഥാ ഇറ്റ് ഈസ് എ ഡെയിഞ്ചറസ്
ഗെയിം, അല്ലേലും ഞാൻ പറയുന്നതൊന്നും
കേൾക്കില്ലല്ലോ
പാർത്ഥൻ

Generated by Perayamsreekumar on January 11, 2024


56.

Dont be afraid

പാർത്ഥൻ മായയെ ചേർത്ത് പിടിക്കുന്നു.


CUT TO:

41 INT. പകൽ/സവിതയുടെ മുറി 41

വീൽചെയറിലിരുന്ന് എഴുതുന്ന സവിത പെട്ടെന്ന് വളരെ വൈകാരികമായി


ശ്വസഗതി ഉയർന്ന് എഴുത്തു നിർത്തി കിതക്കുന്നു പെട്ടെന്ന് പാർത്ഥൻ
കടന്നുവരുന്നു.അയാള് സവിതക്ക് അടുത്തിരിന്ന ജഗ്ഗിൽ നിന്ന് വെള്ളം
പകർന്നു നൽകുന്നു. അവൾക്ക് കുടിക്കാനാകുന്നില്ല പാർത്ഥൻ
അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിക്കുന്നു
റിലാക്സ്....റില്ക്സ്...
സവിത
ബുദ്ധിമുട്ടി ശ്വസം എടുത്തുകൊണ്ട്
പകർത്തിയെഴുതുന്നത് ഒരിക്കലും
ഓർക്കാനിഷ്ടപ്പെടാത്ത സ്വന്തം
ജീവിതമാവുമ്പോ കൂടുതൽ
വൈകാരികമായിപ്പോകുന്നു.
പാർത്ഥൻ അവളെ എഴുന്നേൽപ്പിച്ച് കട്ടിലിൽ കിടത്തുന്ന. എന്നിട്ട്
അവളെഴുതിക്കൊണ്ടിരുന്ന പേജ് വായിക്കുന്നു
നാലു നരാധമന്മാർ പിച്ചിച്ചീന്തി ഉപേക്ഷിച്ച
ശരീരം കൊടും കാട്ടിൽ എത്ര നേരം
കിടന്നുവെന്നറിയില്ല .അന്ന് ഒരുപക്ഷെ
മരണം ഒരനുഗ്രഹമായിരുന്നേനെ പക്ഷെ
അതുണ്ടായില്ല.അതിനേക്കാള് ക്രൂരമായ
ജീവിതാനുഭവങ്ങളിലേക്കാണ്. ഞാൻ കണ്ണു
തുറന്നത്
CUT TO:

42 EXT. /വനം/ മഞ്ഞ് മുടിയ, പ്രഭാതം/ 42

സവിത പതിയെ കണ്ണു തുറക്കുന്നു.വേദനയോടെ ചുറ്റാകെ


കണ്ണോടിക്കുന്നു.കൊടും കാടും വൃക്ഷത്തലപ്പിൽ നിന്ന് അരിച്ചിറങ്ങുന്ന
ദുർബലമായ സൂര്യകിരണങ്ങളും മാത്രം. അവള് എണീക്കൻ ശ്രമിക്കുന്നു
സാധിക്കുന്നില്ല.വസ്ത്രങ്ങള് മുഴുവൻ കീറിയിരിക്കുന്നു.വലതുകാലിൽ ഒരു
മരവിപ്പു മാത്രം. അവൾ പൊട്ടിക്കരയുന്നു. പിന്നെ കഷ്ടപ്പെട്ട് ഇഴഞ്ഞു
നീങ്ങുന്നു. അടുത്ത് റോഡിലൂടെ ഏതോ വാഹനം പോകുന്നതിൻ്റെ
ശബ്ദം ശ്രദ്ധിച്ച് അങ്ങോട്ടേക്ക് നിരങ്ങുന്നു
FADE TO:

42A EXT. /പകൽ/ വനത്തിനുള്ളിലെ റേഡ് 42A

ൽ ഞ്ഞ് ഡി കി ലി രി കി ല്ലിൽ

Generated by Perayamsreekumar on January 11, 2024


57.

മഴ ചാറുന്നു ,മൂടൽ മഞ്ഞ്, റോഡിനരുകിലിരികിലെ പുല്ലിൽ തലവച്ചു


കിടക്കുന്ന സവിത ഇടക്ക് തല ഉയർത്തി നോക്കുന്നു. ദൂരെനിന്നും ഒരു
വണ്ടി വരുന്ന ശ്ബ്ദം അവള് രണ്ടു കയ്യും ഉയർത്തി വണ്ടി നിർത്താൻ
ആഗ്യം കാണിക്കുന്നു.സവിതയുടെ കണ്ണിനു മുന്നിൽ ഒരു മിന്നായം
പോലെ പൊടി പറത്തി ആ വാഹനം കടന്നു പോകുന്നു. റോഡിലൂടെ
വരുന്ന ഒരു വണ്ടിടുടെ ഡ്രൈവർ സവിതയെ കാണുന്നു. അവളെ
വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നു. ,ഹൃദയം തകരുന്നബാക്ക് ഗ്രൗണ്ട്
സ്കോർ അതിൻ്റെ തീവ്രത
CUT TO:

43 ആശുപത്രിയുടെ ഉൾവശം./ICU 43

പാതി മയക്കത്തിൽ ആശുപത്രിക്കിടക്കയിൽ സവിത . ഐ.സുയു


വിനകത്ത് കയറുന്ന നവീൻ മുഖത്തും ,തലയിലും ബാൻഡേജു മാ യി
കിടക്കുന്ന സവിതയെ കാണുന്നു. അടുത്ത് ചെല്ലുന്നു, സവിത മരുന്നിൻ്റെ
സെഡേഷനിലാണ്‌.സവിതയെ നോക്കുന്ന നവീൻ അവളുടെ ഒരു
കാലിൻ്റെ ഭാഗത്ത് പുതപ്പ് ബഢിനോട് ചേർന്ന്‌ കിടക്കുന്നത് കാണുന്നു
നവീൻ അവളുടെ വലതുകാൽ കൈവക്കുന്നു. ഞെട്ടലോടെ പുതപ്പ് മാറ്റി
നോക്കുന്നു മുട്ടിന് താഴെ വലിയ കെട്ട് മാത്രം .അവൻ ഞെട്ടിതരിച്ചു
പുറകോട്ട് മാറുന്നു. ആ നില്പ് അൽപ നേരം തുടർന്നതിനു ശേഷം
അവളെ ഉണർത്താതെ വാതില് തുറന്ന് പുറത്തിറങ്ങുന്നു.
CUT TO:

സവിതയുടെ വീട് അച്ഛൻ്റെ മുറി.


കട്ടിലിൽ കിടന്നുകൊണ്ട് മകളെ വിളിക്കുന്ന വിശ്വൻ...പിന്നെ വെള്ളം
എടുക്കനായി കൈ നീട്ടുന്നു. പെട്ടന്ന് കട്ടിലിൽ നിന്ന് താഴെ വീഴുന്നു.
അച്ഛൻ്റെ കട്ടിലിനടുത്തുള്ള ടീപ്പോയിൽ നിന്ന് മരുന്ന് കുപ്പികൾ മറിഞ്ഞ്
വീഴുന്നു. അയാള് വാതിലി പുറത്തേക്ക് നിരങ്ങി നീങ്ങുന്നു. പുറത്തു
കിടന്ന പത്രം അതലെ വാർത്ത വായിക്കുന്ന വിശ്വൻ പൊട്ടിക്കരയുന്നു
വാർത്തയുടെ അതിസനമീപ ദൃശ്യം
നാല് നരാധമന്മാർ പിച്ചിച്ചീന്തിയ കോളേജ് വിദ്യാർത്ഥിനി
അബോധാവസ്ഥയിൽ തുടരുന്നു
താഴെവീഴുന്ന പത്രം ........
CUT TO:

44 ആശുപത്രി/ഓപ്പറേഷൻ തിയറ്റർ 44

മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ തുടരുന്ന സവിത


അയിയന്തിര ശസ്ത്രകിയ ചെയ്യുന്ന ഡോക്ടർമാരുടെ സംഘം
പുറത്ത ബഹളമുണ്ടാക്കുന്ന മാധ്യമ പ്രവർത്തകർ

Generated by Perayamsreekumar on January 11, 2024


58.

CUT TO:

വിശ്വത്തിൻ്റെ മുറിയിലേക്ക ചലിക്കുന്ന ക്യാമറ ഫ്രെയിമിലേക്ക്


വിശ്വത്തിൻ്റെ രണ്ട് കാലുകൾ താഴേക്ക് വന്ന് തൂങ്ങിയാടുന്നു. ഫാനിൽ
തൂങ്ങി മരിച്ച് കിടക്കുന്ന വിശ്വൻ.

45 EXT. വിജനമായ കുന്നിൻപുറം/സന്ധ്യ 45

അസ്തമയസൂര്യൻ്റെ രശ്മികളേറ്റു ചുവന്ന കുന്നിൻ മുകളിൽ


ഇലകൊഴിഞ്ഞ ഒറ്റമരച്ചുവട്ടിൽ വീൽച്ചെയറിൽ ഇരിക്കുന്ന സവിത
CUT TO:

46 സവിതയുടെവീട് 46

കാൽമുട്ടിനു താഴേക്ക് മുറിച്ചു മാറ്റപ്പെട്ട വലതുകാലിലെ കെട്ടഴിക്കുന്ന


സവിത
ഒറ്റക്കാലിൽ നടന്നു ശീലിക്കുന്ന സവിത
ക്രിതൃമക്കാലിൽ നടക്കുകയും നൃത്തം ചവിട്ടുകയും ചെയ്യുന്ന സവിത
ഡിസ്റ്റൻസ് എഡ്യൂക്കേഷൻ വഴി പഠനം തുടരുകയും പാസ്സാകുകയും
തുടർപഠനം ജോലി എന്നിവയുടെ ഫ്ളാഷ് ബ്ക്ക്..

47 EXT. / എറണാകുളത്തെ ഒരു കോളേജ് 47

പാർത്ഥൻ പ്രവേശന കവാടത്തിൽ നിന്ന് അല്പം മാറി പാർക്ക്


ചെയ്യുതിരിക്കുന്ന ജീപ്പിൽ ഇരിക്കുന്നു. ഡേവിഡ് വന്ന് വണ്ടിയിൽ
കയറിയിരിക്കുന്നു. കൈയ്യിലിരിക്കുന്ന പേപ്പർ കാട്ടി
ഡേവിഡ്
നമ്മൾ പറഞ്ഞ തേഡ് ബാച്ചിൽ ആകെ
250 കുട്ടികളാണുണ്ടായിരുന്നത്.പക്ഷേ
അതിൽ കോശി എന്ന ഒരു വിദ്യാർത്ഥി
ഇല്ലായിരുന്നു.
പാർത്ഥൻ വണ്ടി സ്റ്റാർട്ട് ചെയ്യുന്നു.
CUT TO:

മറ്റൊരു കോളേജ്
ന്ന് ജീ പ്പിൽ ന്ന് റി യി രി ർ

Generated by Perayamsreekumar on January 11, 2024


59.

പ്രവേശന കവാടം കടന്ന് ജീപ്പിൽ വന്ന് കയറിയിരിക്കുന്ന പാർത്ഥനും,


ഡേവിഡും. വണ്ടി സ്റ്റാർട്ടാക്കി ഓടിച്ച് പോകുന്നു.
CUT TO:

ജീപ്പിനുൾവശം
പാർത്ഥൻ ഡ്രൈവ് ചെയ്യുന്നു.സൈഡ് സീറ്റിലിരിക്കുന്ന ഡേവിഡ്,
പാർത്ഥനെ നോക്കി.
ഡേവിഡ്
ഒരു പക്ഷേ ഈ കോശി എന്നത്
അൺഒഫീഷ്യൽ നെയിം ആണെങ്കിലോ?
മീൻസ് വീട്ടിൽ വിളിക്കുന്ന പേരോ
മറ്റോ....
പാർത്ഥൻ തൻ്റെ മുൻപിൽ പെട്ടെന്ന് നിർത്തിയ ഒരു കാറിനെ
അതിസാഹസികമായി വെട്ടിച്ച് കടന്ന് പോകുന്നു. ഡ്രൈവ് ചെയ്യ്ത്
കൊണ്ട് തന്നെ പാർത്ഥൻ
പാർത്ഥൻ
അങ്ങെനെയാവാൻ സാധ്യതയില്ലാ. ഒന്നാമത്
വിദ്യാർത്ഥികളെല്ലാം ഡിഫറൻറ്
കോളേജുകളിൽ നിന്നായിരുന്നു. അതും
രണ്ട് ദിവസം മാത്രമുള്ള ക്യാമ്പിൽ
അത്രയ്ക്ക് ഇടപെഴകാനും ,ആഴത്തിൽ
ബന്ധമുണ്ടാക്കാനുമുള്ള ഒരു സാഹചര്യം
നിലവിൽ ഇല്ലായിരുന്നു.
ജീപ്പ് വേഗതയിൽ വളഞ്ഞ് കയറി വിശാലമായ ഒരു കോളേജിൻ്റെ
മുറ്റത്ത് വന്ന് നില്ക്കുന്നു.
CUT TO:

ഓഫീസിൻ്റെ മുൻവശം.
ഓഫീസ് ക്ലർക്ക് രണ്ട് മൂന്ന് പേപ്പറുമായി വരുന്നു. പേപ്പർ പാർത്ഥന്
നേരെ നീട്ടുന്നു
ക്ലർക്ക്
ഡോക്ടറാണല്ലേ, എച്ച്.ഓ.ഡി വിളിച്ച്
പറഞ്ഞായിരുന്നു.
പാർത്ഥൻ
(ചിരിച്ച് കൊണ്ട് )
താങ്ക്സ്.

ഡേവിഡ് വണ്ടിയോടിക്കുന്നു
പാർത്ഥൻ ആകാംക്ഷ പൂർവ്വം പേപ്പറിലേക്ക് നോക്കുന്നു. അവരുടെ ജീപ്പ്
ഡ്രൈവ് ചെയ്യ്ത് പോകുന്നതിൻ്റെ ദൃശ്യം.
ർ ൻ ർ ക്ക് റി ളി വി ടി തി ൻ്റെ

Generated by Perayamsreekumar on January 11, 2024


60.

പാർത്ഥൻ ക്ലർക്ക് തന്ന പേപ്പറിലെ പേരുകളിലൂടെ വിരലോടിക്കുന്നതിൻ്റെ


അതി സമീപ ദൃശ്യം.വിരൽ ഒരു പേരിൽ വന്ന് നില്ക്കുന്നു.വിരൽ വീണ്ട്
മെടുത്ത് ആ പേരിൽ തന്നെ കുത്തുന്നു.

യെസ് ഇതിലൊരു കോശിയുണ്ട്


കോശികുരുവിള തുണ്ടത്തിൽ പനക്കപ്പാലം
പാല
CUT TO:

48 EXT. കോശിയുടെ കുടുംബവീട് 48

കോശിയെ അന്വഷിക്കുന്ന പാർത്ഥനും ഡേവിഡും


വീട് നോക്കുന്ന വൃദ്ധൻ
സാറിൻറെ ഓഫീസും വിടും ജോലിയുമെല്ലാം ഓറണാകുളത്താ ഇവിടെ
വല്ലപ്പോഴും വരു
CUT TO:

നിർത്താതെ റിംഗ് ചെയ്യുന്ന ഫോൺ ഉറക്കച്ചടവോടെ ഫോൺ


മേശപുറത്ത് നിന്ന് എടുക്കുന്ന പാർത്ഥൻ, ഫോണിൽ തെളിയുന്ന പേര്
കാണുമ്പോൾ അതിശയത്തോടെ ബഡിൽ എഴുനേറ്റിരിക്കുന്നു.
പാർത്ഥൻ
ഹലോ പറയു
മറുതലക്കൽ നിന്നുള്ള സംസാരം മൂളി കേൾക്കുന്ന പാർത്ഥൻ.
പാർത്ഥൻ
ഉം.... ഉം ശരി ഞാൻ വരാം, അല്ല ഏത്
ഹോസ്പിറ്റൽ ആണെന്നാണ് പറഞ്ഞത് ....
ഓകെ ഞാനെത്തിക്കോളം.
ഉറക്കത്തിൽ നിന്നുണർന്ന മായ
മായ
എന്താ പാർത്ഥ ആരാവിളിച്ചത്?
പാർത്ഥൻ
സവിത ഒന്ന് കാലിടറി വീണുവെന്ന്... അയാളുടെ സർവൻ്റാണ്
വിളിച്ചത്.ഞാൻ ഹോസ്പിറ്റൽ വരെ ഒന്ന് പോയിട്ട് വരാം.
മായ
ഈ രിത്രിയിത്തനെ പോണോ? രാവിലെ
പൂവാം

ർ ൻ

Generated by Perayamsreekumar on January 11, 2024


61.

പാർത്ഥൻ
ഏയ് ഞാൻ പോയിട്ട് വരാം,
ഡേവിഡിനെക്കൂടി വിളിക്കാം
CUT TO:

49 രാത്രി / ആശുപത്രിയുടെ മുറ്റം 49

പാർത്ഥൻ്റെ കാർ വേഗതയിൽ വന്ന് നില്ക്കുന്നു.പുറകെ ബൈക്കിൽ


വന്നിറങ്ങുന്ന ഡേവിഡ്
CUT TO:

എമർജെൻസി വാർഡിൻ്റെ എൻട്രൻസ് .


അവിടേക്കെത്തുന്ന പാർത്ഥനും ഡേവിഡും, സവിതയുടെ സർവൻ്
പുറത്ത് നില്ക്കുന്നു. പാർത്ഥൻ അകത്തേക്ക് പ്രവേശിക്കുന്നു.
അറ്റൻഡർ
ഇയാള് പുറത്ത് വെയിറ്റ് ചെയ്യു.
പാർത്ഥൻ
ആം ഏ ഡോക്ടർ
അകത്ത് നിന്നൊരു ഡോക്ടറുടെ ശബ്ദം..
ഡോക്ടർ (ഏബൽ )
ആരാണെങ്കിലും പുറത്ത് നിന്നാൽ മതി.
പാർത്ഥൻ അങ്ങോട്ട് ശ്രദ്ധിക്കുന്നു. ചെറുപ്പക്കാരനായ ഒരു ഡോക്ടർ.
പാർത്ഥൻ നിശബ്ദനായി പുറത്തിറങ്ങുന്നു.
CUT TO:

സവിതയെ വീൽച്ചെയറിൽ വാർഡിലേക്ക് കൊണ്ടു പോകുന്നു, കൂടെ


സെർവെൻറും. പാർത്ഥനും, ഡേവിഡും എഴുന്നേറ്റ് നില്ക്കുന്നു.സവിത
അവരെ കണ്ട് ചിരിക്കാൻ ശ്രമിക്കുന്നു
പാർത്ഥൻ
ഇപ്പോ എങ്ങനുനുണ്ട്
സവിത
ഓ സാരമില്ല ശരീരത്തിൻ്റെ ഭാരത്തിനൊപ്പം
മനസിൻ്റെ ഭാരം കൂടിയായപ്പോ ഒറ്റക്കാലിനു
താങ്ങാനായില്.... ഒന്നുവീണു
ഫ്രാക്ചറൊന്നുല്ല രാവിലെ പോകാം.
അവർ ഒന്നു നിർത്തിയിട്ട് ഡോക്ടർ ഈ രാത്രിയല് വരണ്ടായിരുന്നു
പാർത്ഥൻ
അത് സാരനില്ല
ർ ഡി വി വി

Generated by Perayamsreekumar on January 11, 2024


62.

വാർഡിനകത്തേക്ക സവിതയെ കോണ്ടു പോകുന്നു ഡേവിഡും


പാർത്ഥനും അനുഗമിക്കുന്നു,അവിടെ വലിയ ബഹളം നടക്കുന്നു. നാല്പത്
വയസ്സിന് മുകളിൽ പ്രായമുള്ള ഒരാളെ രണ്ട് സെക്യൂരിറ്റി ജീവനക്കാർ
പിടിച്ച് നിർത്താൻ ശ്രമിക്കുന്നു. അയാൾ നല്ല ലഹരിയിലാണ് ,സർവ്വ
ശക്തിയുമുപയോഗിച്ച് കുതറാൻ ശ്രമിക്കുന്നു. അയാൾ കുതറി മാറി
കത്രികയെടുത്ത് അറ്റൻ്ററെ ആഞ്ഞു കുത്തുന്നു. പാർത്ഥൻ അയാളെ
പിന്നിൽ നിന്ന് പൂട്ടിപ്പിടിക്കുന്നു.കുതറിമാറന്ന അയാളുടെ കവിളിൽ
പാർത്ഥൻ്റെ കൈ പതിയുന്നു. അടി കൊണ്ട് സവിതയുടെകാൽക്കൽ
വന്ന് വീഴുന്നു. സവിതയെ കാണുന്ന അയാൾ സ്തംഭിച്ച് നില്ക്കുന്നു,
ലഹരിയിറങ്ങി സവിതയിലേക്ക് തന്നെ വല്ലാത്ത ഭാവത്തോടെ നോക്കി
നില്ക്കുന്നു. അയാളുടെ ചുണ്ടുകൾ വിതുമ്പുന്നു
സവിത ...
സവിത വികാരവിക്ഷുബ്ദയാവുന്നു പിന്നെ തലചെരിച്ച് , കണ്ണിൽ നിന്നും
കണ്ണീർ.പാർത്ഥൻ സവിതയെയും, ബഹളമുണ്ടാക്കിയ ആളെയും
ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റി ഗാർഡ് കൾ ബഹളമുണ്ടാക്കിയ
ആളെ പുറത്തേക്ക് കൊണ്ട് പോകുന്നു.ഇതിനോടകം ഹോസ്പിറ്റലിലെ
മറ്റ് സ്റ്റാഫുകളും ഡോക്ടർമാരും വാർഡിൽ എത്തിയിരുന്നു. പാർത്ഥൻ
സവിതക്ക് അടുത്തെത്തുന്നു. അവൾ പാർത്ഥനെ നോക്കുന്നു, കണ്ണീരിൽ
നനഞ്ഞ മുഖം ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്, എന്തോ പറയാൻ
ശ്രമിക്കുന്നുണ്ട് പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല. ഒടുവിൽ അവളുടെ
കണ്ഠത്തിൽ നിന്നും ആ വാക്ക് വിറവലോടെ പുറത്ത് വരുന്നു.
സവിത
ന...വീൻ
പാർത്ഥനും സ്തബ്ദനാവുന്നു, അയാളെ കൊണ്ട് പോയ വഴിയെ
നോക്കുന്നു.
കൂട്ടത്തിൽ സീനിയറായ ഒരു ഡോക്ടർ പാർത്ഥനെ കണ്ട്
അയാൾക്കരുകിൽ എത്തുന്നു.
സീനിയർ ഡോക്ടർ
ഡോക്ടർ പാർത്ഥനിവിടെ?
പാർത്ഥൻ
ഞാനൊരു പേഷ്യൻ്റുമായി വന്നതാണ്.
സീനിയർ ഡോക്ടർ മറ്റുള്ളവരെ നോക്കി
ഡോക്ടർ
ദിസ് ഈസ് ഡോക്ടർ പാർത്ഥൻ, ഏ
വേർൾഡ് റിനൗൺഡ് ഹെൽത്ത്
എക്സ്പർട്ട് ആൻഡ് ഹ്യൂമനിസ്റ്റ്, ഇദ്ദേഹം
ഏകദേശം അഞ്ച് വർഷത്തോളം WHOയുടെ
ഹെൽത്ത് കൺസൾട്ടെൻ്റായിരുന്നു.പിന്നെ
റിസൈൻ ചെയ്യ്ത് പോന്നതാണ്. എനിവേ
വെൽക്കം റ്റു ഔർ വേർൾഡ് മിസ്റ്റർ
പാർത്ഥൻ.( ചുറ്റുപാടും നോക്കി)
സീനിയർ ഡോക്ടർ
വെയിറീസ് ഏബൽ
ൽ ന്ന്

Generated by Perayamsreekumar on January 11, 2024


63.

(ഏബൽ കടന്ന് വരുന്ന )


ദിസ് ഈസ് മൈ വൺ ആൻഡ് ഒൺലി
സൺ ഡോക്ടർ ഏബൽ.
പാർത്ഥൻ ഏബലിന് കൈ നീട്ടുന്നു. ഏബൽ ഒരു ജാള്യതയോടെ
ഷേക്ക്ഹാൻഡ് ചെയ്യുന്നു.
CUT TO:

50 EXT. / പകൽ/അഭിഭാഷകരുടെ ഓഫീസ് 50

പാർത്ഥൻ്റ ജീപ്പ് ഓഫീസിൻ്റെ മുറ്റത്ത് വന്ന് നില്ക്കുന്നു. ജീപ്പിൽ


നിന്നിറങ്ങുന്ന പാർത്ഥനും, ഡേവിഡും.

CUT TO:

കോശിയുടെ വക്കീൽ ഓഫീസിൻ്റെ മുൻവശം. ഓഫീസിലേയ്ക്ക് കയറി


പോകുന്ന പാർത്ഥനും, ഡേവിഡും. വാതിലിനോട് ചേർന്നുള്ള ഭിത്തിയിൽ
നെയിംബോർഡ. അതിൽ.
'കോശി എം. കുരുവിള MA, LLB, LLM .
CUT TO:

ഓഫീസിനുൾവശം.
ഓഫീസിനുള്ളിൽ, എട്ടോളം ജൂനിയേഴ്‌സ് ,ഗുമസ്തന്മാർ, ജൂനിയേഴ്സ്
അവരവരു സീറ്റിലിരുന്ന് ജോലി ചെയ്യുന്നു.പാർത്ഥനും ,ഡേവിഡും
ഓഫിസിനുള്ളിൽ പ്രവേശിച്ചത് അരുo തന്നെ ശ്രദ്ധിക്കുന്നില്ല. കുട്ടത്തിൽ
സീനിയർ എന്ന് തോന്നിക്കുന്ന വക്കീലിൻ്റെ അടുത്ത് ചെല്ലുന്ന
പാർത്ഥനും, ഡേവിഡും.പാർത്ഥനെ കണ്ട് ഏതോ തടിച്ച
നീയമപുസ്തകത്തിൽ തലകുമ്പിട്ടിരിക്കുന്ന വക്കീൽ ചോദ്യ ഭാവത്തിൽ
തലയുയർത്തി നോക്കുന്നു.
പാർത്ഥൻ
കോശി സാർ
അഭിഭാഷകൻ
സാറ് പോയല്ലോ, എന്തായിരുന്നു കാര്യം
പാർത്ഥൻ
സാറിനോട് നേരിട്ട് പറയാനുള്ളതാണ്.
അഭിഭാഷകൻ
എങ്കിൽ നാളെ രാവിലെ ഒരു പത്ത് മണി
കഴിയുമ്പോൾ വരു
പാർത്ഥൻ
വളരെ അത്യാവശ്യമാണ് ഇന്ന് തന്നെ
ഞങ്ങൾക്ക് സാറിനെ കാണണം.
ഭി ൻ ചി പി ക്കി യി ട്ട്

Generated by Perayamsreekumar on January 11, 2024


64.

അഭിഭാഷകൻ ഒന്നാലോചിക്കുന്നു, പിന്നെ ചുറ്റുപാടും നോക്കിയിട്ട്


അഭിഭാഷകൻ
'അമൃതം' ബാർ അറിയാമോ അവിടെ
കാണും.

50 A INT. / സന്ധ്യാസമയം / അമൃതം ബാറിനുൾവശം. 50 A

പതിഞ്ഞതാളത്തിലുള്ള ഉപകരണ സംഗീതം. പാർത്ഥനും, ഡേവിഡും


ബാറിനുള്ളിലെ കൗണ്ടറിൽ. ,ബീയർ ഗ്ലാസ്സിലേക്ക് പകരുന്ന പാർത്ഥൻ,
ഒരു കവിൾ ബീയർ കുടിക്കുന്നു, പിന്നെ കൗണ്ടറിൽ നില്ക്കുന്ന
സ്റ്റാഫിനോട്.
പാർത്ഥൻ
ഈ കോശി സാർ ഏതാണ്.
സ്റ്റാഫ് ആദ്യം പാർത്ഥ നിലേക്കും പിന്നെ ബാറിനുള്ളിലെ
സീറ്റുകളിലേക്കും നോക്കുന്നു.
പിന്നെ പാർത്ഥന കൈ ചൂണ്ടി കാണിച്ച് കൊടുക്കുന്നു.(സുമുഖനായ,
നാല്പത്തഞ്ച് വയസിൽ താഴെയുള്ള വ്യക്തി, പാൻറും, ഫുൾസ്ലീവ് ഷർട്ടും
വേഷം. ദീശ മനോഹരമായി ഷെയിപ്പ് ചെയ്യ്തിരിക്കുന്നു.
പാർത്ഥനും, ഡേവിഡും കോശിക്ക് നേരിട്ട് കാണാൻ പറ്റാത്ത വിധമുള്ള
ചെയറുകളിൽ ഇരിക്കുന്നു.

സമയം കടന്ന് പോകുന്നു.


പാർത്ഥൻ്റെ മുൻപിൽ, ഒരൊഴിഞ്ഞതും, പാതിയായതുമായ രണ്ട് ബീയർ
ബോട്ടിലുകൾ, ഡേവിഡ് അരലിറ്റർ ബ്രാണ്ടിയുടെ പകുതിയിലധികം
കഴിച്ചിരിക്കുന്നു. കോശി ബിൽ പാത്രത്തിൽ ടിപ്പ് വെക്കുന്നു.
CUT TO:

ബാറിന് മുൻവശം.
പാർത്ഥനും, ഡേവിഡും ജീപ്പിനുള്ളിൽ ഇരിക്കുന്നു. അവരെ കടന്ന്
വേച്ച്, വേച്ച്
നടന്ന് പോകുന്ന കോശി.
കോശിയുടെ കാർ ബാറിൻ്റെ ഗെയിറ്റ് കടന്ന് പോകുന്നു.
CUT TO:

കോശിയുടെ കാറിനെ പിൻതുടരുന്ന പാർത്ഥൻ്റ ജീപ്പ് ,പല റോഡുകളിൽ


നിന്നും,ജീപ്പിനുൾവശത്ത് നിന്നുമുള്ള ദൃശ്യങ്ങൾ. കോശിയുടെ വാഹനം
ഒരു ഇടറോഡിലേക്ക് തിരിയുന്നു, അല്പദൂരത്തെ ഡ്രൈവിന് ശേഷം
വളഞ്ഞ് ഒരു ഗെയിറ്റ് കടന്ന് ഒരു വീടിൻ്റെ മുറ്റത്തേക്ക്.
ർ ൻ്റ ജീ പ്പ് യി റ്റി ൻ്റെ ൻ ത്ത് നി ല് വീ ടി ച്ച്

Generated by Perayamsreekumar on January 11, 2024


65.

പാർത്ഥൻ്റ ജീപ്പ് ,ഗെയിറ്റിൻ്റെ മുൻവശത്ത് നില്ക്കുന്നു. വീണ്ടും ഓടിച്ച്


പോകുന്നു.

51 /രാത്രി/കോശിയുടെ വീടിൻ്റെ മുറ്റം. 51

മുറ്റത്ത് പാർക്ക് ചെയ്യ്ത ജീപ്പിൽ നിന്നും ഇറങ്ങി വരുന്ന പാർത്ഥനും,


ഡേവിഡും. കോളിംഗ് ബെല്ലിൽ വിരലമർത്തുന്നു.വാതിൽ തുറക്കുന്ന
കോശി.(മുണ്ടും, ടീ ഷർട്ടും വേഷം )
പാർത്ഥൻ
സാറിൻ്റെ ഒരു അടിയന്തിര സഹായം
വേണമായിരുന്നു.
കോശി
കയറി വരു
CUT TO:

കോശിയുടെ വീടിൻ്റെ വിസിറ്റേഴ്സ് റൂമിലിരിക്കുന്ന പാർത്ഥനും,


ഡേവിഡും.കോശി ചെയറിൽ വന്നിരിക്കുന്നു.
കോശി
പറയു.
പാർത്ഥൻ
ഇരുപത്തിരണ്ട് കൊല്ലം മുൻപ് നടന്ന ഒരു
സംഭവമാണ് ഈ കേസിനാധാരം,
ആക്സിഡണ്ടിൽ പെട്ട ഒരു പെൺകുട്ടിയെ
നാട്ടുകാർ കോളേജ് വിദ്യാർത്ഥികൾ വന്ന
ഒരു വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്ക്
വിടുന്നു എന്നാൽ ഹോസ്പിറ്റലിൽ
എത്തിക്കാതെ അവർ ആ കുട്ടിയെ
വനത്തിൽ കൊണ്ടു പോയി ക്രൂരമായി റേപ്പ്
ചെയ്യ്തിട്ട് അവിടെ തന്നെ ഉപേക്ഷിച്ച്
പോകുന്നു ഇതാണ് കേസ്.
കോശിയുടെ മുഖത്ത്, ഭയവും വെപ്രാളവും, അത് മറയ്ക്കാൻ അയാൾ
ശ്രമിക്കുന്നു. ചിരിക്കാൻ ശ്രമിച്ച് കൊണ്ട്.
കോശി
ഇതെന്ത് കേസ് കോടതിയുടെ വരാന്തയിൽ
പോലും നിലനില്ക്കില്ല
പാർത്ഥൻ
അവർ മൂന്ന് പേരുണ്ടായിരുന്നു സാർ.
കോശി ഞെട്ടുന്നു.
പാർത്ഥൻ
ഒരാൾ കുറ്റം ഏറ്റ് പറഞ്ഞിട്ടുണ്ട്.
കോടതിയിൽ മൊഴിയും നല്കും
ശി ന്ന് ദി

Generated by Perayamsreekumar on January 11, 2024


66.

കോശി ആശ്ചര്യത്തോടെ പെട്ടെന്ന് തന്നെ ചോദിക്കുന്നു.


കോശി
ആര്?
ഉടനെ തന്നെ മുഖഭാവം മാറ്റി
കോശി
ഇതൊരു കാലപ്പഴക്കം ചെന്ന കേസാണ്.
എനിക്കിത് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ട്
ഡേവിഡ് ഇരുപത്തിരണ്ട് വർഷം മുൻപുള്ള പത്രം കോശിയുടെ നേരെ
കാണിച്ചിട്ട്.
ഡേവിഡ്
ഇതാണ് സാർ കേസിനാസ്പദമായ സംഭവം
കോശി പത്രം നോക്കുന്നു
പത്രത്തിലെ വാർത്തയുടെ സമീപദൃശ്യം
കോളേജ് വിദ്യാർത്ഥിനിക്ക് ക്രൂര പീഢനം
പ്രതികള് 4 പേർ ഉള്ളതായി സൂചന
കോശി
ഇതക്കെ എന്നെക്കാണിക്കുന്നതെന്തിനാണ്
ഹേ!
പാർത്ഥൻ കനത്ത ശബ്ദത്തിൽ
പാർത്ഥൻ
താനലറണ്ട....എല്ലാപേരെയും ഞങ്ങള്
കണ്ചത്തിക്കഴിഞ്ഞു ..വിത്ത് സ്ട്രോങ്
എവിഡൻസ്
കോശി ചാടിയെഴുനേൽക്കുന്നു.
കോശി
രാത്രിയിൽ വീട്ടിൽ കയറി വന്നിട്ട്
തോന്ന്യാസം പറയുന്നോ ഇറങ്ങിപ്പോടോ
പാർത്ഥൻ
ഞങ്ങള് പോകാം പക്ഷ ഇനിയും വരും
ജീപ്പ് പുറത്തിറങ്ങി പോകുന്നത് ജനലിലൂടെ മറഞ്ഞ് നിന്ന് കാണുന്ന
കോശി. തിരികെ വന്ന് ഡോറടച്ച് കുറ്റിടുന്നു. മേശയിൽ തപ്പി തൻ്റെ
ഫോണെടുക്കുന്നു. ഫോൺ ഡയൽ ചെയ്യുന്നു.ഫോൺ സ്ക്രീനിൽ.
'calling അസീസ് കരിം
CUT TO
ത്രി ത്രി വി

Generated by Perayamsreekumar on January 11, 2024


67.

52 EXT. രാത്രി രാത്രി/വിജനമായ സ്ഥലം 52

അസീസ് കരീമിൻ്റെ പുറകിൽ നിന്നുള്ള ദൃശ്യം അയാള് ഫോണിൽ


സംസാരിക്കുന്നു

സീ വിഷ്ണു ട്രീറ്റ് പീപ്പിൾ ജെൻ്റലി,


നമ്മളുടെ ഏത് തീരുമാനവും ഒരു
ഹുമാനിറ്റേറിയൻ ഗ്രൗണ്ടിൽ നിന്നും വേണം
എടുക്കാൻ.
ജീപ്പിൻറെ ബോണറ്റി ഇരിക്കുന്ന അസീസ് ഫോണ് താഴ്ത്തി നോക്കുന്നു.
ഫോണിൻ്റെ ഡിസ്പ്ലേയിൽ
'call waiting കോശി'
അസീസ് നില്ക്കുന്ന സ്ഥലത്തിൻ്റെ പൂർണ്ണ ദൃശ്യം ,വിശാലമായ പുത്
മണ്ണ് വീണ് കിടക്കുന്ന ഭൂമി, സ്ഥലത്തിൻ്റെ നടുവിൽ ഒരു ജെ. സി.ബി
മണ്ണ് മാന്തി കുഴിയെടുക്കുന്നു. കൂട്ടം കൂടി കുഴിയുടെ അരികിലായി
നില്ക്കുന്ന അഞ്ചെട്ടാൾക്കാർ.
അസീസിനെ വിദൂര ദൃശ്യം (ഏകദേശം നാല്പത്തഞ്ച് വയസ്സിൽ
താഴെയുള്ള ആൾ,നീണ്ട് മെലിഞ്ഞ സുന്ദരൻ അയാള് കോശിയുടെ
കോൾ റിജക്ട് ചെയ്യുന്നു.ഫോൺ അകറ്റി പിടിച്ചോണ്ട്

സോമാ ആ കോശി വിളിക്കാൻ തുടങ്ങിയിട്ട്


കുറേ നേരമായി ഒന്ന് വിളിച്ചേ

നിലവിലുള്ള കോളിൽ വീണ്ടും സംസാരിക്കുന്നു

അയാളോട് സംസാരിക്കു (ഇടയ്ക്ക്


ജെ.സി.ബി ഓപ്പറേറ്ററോട് കുറച്ച് കൂടി
ആഴത്തിൽ കുഴിക്കാൻ ആഗ്യം
കാണിക്കുന്നു.)
അയാളുടെ ഡിമാൻ്റെന്താണന്ന് ചോദിക്ക്.
അല്ലെങ്കി എന്നെ നേരിട്ട് കാണമ്പറ
അയാള് ഫോൺ ചെവിയിൽ നിന്നെടുക്കുന്നു.
രണ്ടുമൂന്നു പേർ ചേർന്ന് വെളുത്ത വസ്തം ധരിച്ച ഒരാളെ കൈകള്
പിന്നിൽ ചേർത്തു കെട്ടി പിടിച്ചു കൊണ്ടു വരുന്നതിൻ്റെ വിദൂര
ദൃശ്യം.അസീസിനു മുന്നിലായി അയാളെ നിർത്തുന്നു.അസീസ് അയാളെ
ആഞ്ഞ് ചവിട്ടുന്നു. അയാൾ ജെ.സി.ബി മാന്തിയ കുഴിയിലേക്ക്
വീഴുന്നു. കുഴിയുടെ പാതി ഭാഗത്തെത്തുമ്പോൾ അയാളുടെ നെഞ്ചിലേക്ക്
വെടിയുണ്ട തുളച്ച് കയറുന്നു. തോക്കുമായി തിരികെ ജീപ്പിനടുത്തേക്കു
പോകുന്ന അസീസ്

സിൽ നി ന്ന് സ് പി രി റ്റ് ഴി യി ക്ക് ഴി ളി ൾ

Generated by Perayamsreekumar on January 11, 2024


68.

കന്നാസിൽ നിന്ന് സ്പിരിറ്റ് കുഴിയിലേക്ക് ഒഴിക്കുന്ന കൂട്ടാളികൾ.


അസീസ് ഇതിൻ്റെ ഇടയിൽ ഒരു ലിറ്ററിൻ്റെ മദ്യ കുപ്പിയുടെ അടപ്പ് തുറന്ന്
ഒരു കവിൾ കുടിക്കുന്നു. എന്നിട്ട്. കുഴിയിലേക്ക് ബാക്കിയുള്ള മദ്യം
കമഴ്ത്തുന്നു.

ഈ സാധനത്തിന് എന്താകുഴപ്പം,
സർക്കാറിൻ്റെ സാധനത്തേക്കാളും
എന്തുകൊണ്ടും സൂപ്പർ ,എന്നിട്ട് ചില
തെണ്ടികൾക്ക് ഇത് വ്യാജൻകുഴിയിലേക്ക്
നിർത്താതെ നിറയൊഴിക്കുന്നു. കുഴിയിൽ
തീപടരുന്നു
ആളിപ്പടരുന്ന തീയിൽ പിന്നിൽ തിരിഞ്ഞു
നടക്കുന്ന അസീസ് തല അല്പം തിരിച്ച്
മണ്ണിട്ട് മൂടിയേക്ക്....
കാറിനടുത്തെത്തിയ അസീസ്
സോമാ, കോശിയെ വിളിച്ചോടാ
സോമൻ
സാറിനെ നേരിട്ട് വിളിച്ചോളാമെന്ന് പറഞ്ഞു.
CUT TO:

കാറിൽ കയറുന്ന അസീസ് സോമൻ ഡ്രൈവർ സീറ്റിലും. രണ്ട് പേർ


പുറകിൽ.

സീറ്റിൽ ഇരുന്ന ഉടനെ കോശിയുടെ ഫോൺ വരുന്നു.ഫോണിൽ


സംസാരിക്കുന്ന അസീസ്
അവമ്മാരെവിടെ ഉള്ളവരാ
സോമൻ വണ്ടി സ്റ്റാർട്ടാക്കുന്നു . അസീസ് വണ്ടിനിർത്താൻ ആഗ്യം
കാണിക്കുന്നു.
അസീസ്
എന്നിട്ട് അവർ പോയോ
CUT TO:

ഫോണും ചെവിയിൽ വെച്ച് നില്ക്കുന്ന കോശി


കോശി
പോയി പക്ഷെ ഇനിയും .....
എന്തോ ശബ്ദം കേട്ട് കോശി വാതിലിലേക്ക് നോക്കുന്നു.
വാതുൽക്കർട്ടൻ മാറ്റി മുന്നിൽ നിൽക്കുന്ന പാർത്ഥൻ

ണിൽ നി ന്ന് വി ളി ൾ ർ ൻ

Generated by Perayamsreekumar on January 11, 2024


69.

ഫോണിൽ നിന്ന് ഹലോ, ഹലോ വിളികേൾക്കുന്നു, പാർത്ഥൻ


നിശ്ചലനായി നിൽക്കുന്ന കോശിയിൽ നിന്ന് ഫോണ് വാങ്ങിക്കുന്നു
ഫോണിൽ അസീസ് കരിം ....പേര് ഫോട്ടോ പാർത്ഥൻ അത് തൻ്റെ
ഫോണിലേക്കു പകർത്തുന്നു എന്നിട്ട് ചെവിയിൽ വക്കുന്നു
പാർത്ഥൻ
ഹലോ
ഈ സമയം ഡേവിഡ് ജീപ്പുമായി കോശിയുടെ വീടിനു മുന്നിലെത്തുന്നു.
CUT BACK TO:

കാറിനുൾവശം
ഫോൺ ചെവിയിൽ വെച്ച് കാറിലിരിക്കുന്ന അസീസിൻറെ പുറകിൽ
നിന്നുള്ള ദൃശ്യം.
അസീസ്
ഹലോ, ഹലോ
ഫോൺ കട്ടാവുന്നു, കാറിൻ്റെ ഡാഷ് ബോർഡിൻ്റെ മുകളിൽ
ആഞ്ഞടിക്കുന്ന അസീസ്.

സോമൻ അല്പം ഭയത്തോടെ അയാളെ നോക്കുന്നു.


അസീസ്
ഇവിടെ ഒരറ്റത്തുന്ന് കുഴിച്ചുമൂടുമ്പോ
മറുവശത്തു നിന്ന് മാന്തിയെടുക്കുന്നു
CCUT BACK TO:

കൈകാലുകള് ബന്ധിച്ച് കോശിയെ പാർത്ഥനും ഡേവിഡും കുടി


വണ്ടിയിൽ കയറ്റുന്നു.
അസിസ്എന്തോ ആലോചിച്ചിട്ട് ഉടൻ തന്നെ ഫോൺ പുറകിലേയ്ക്ക്
കൊടുക്കുന്നു
അസീസ്
ഇപ്പോൾ കോൾ വന്ന നമ്പർ ട്രേയിസ് ചെയ്യ്
ഫോണ ലൊക്കോഷൻ ട്രാക്കർ നമ്പർ
പരിശോധിക്കുന്ന ഉദയൻ
ഉദയൻ വെങ്കിക്ക് ഫോൺ നല്കുന്നു. അതിൽ പാർത്ഥൻ്റെചത്രം. സൂം
ചെയ്യ്ത് നോക്കുന്നു.
CUT BACK TO:

ജീ പ്പി ലി ൺ ർ ൻ കിൽ

Generated by Perayamsreekumar on January 11, 2024


70.

ഓടുന്ന ജീപ്പിലിരുന്നു ഫോൺ നോക്കുന്ന പാർത്ഥൻ ,പുറകിൽ


കേശുവിൻ്റെ ഞരങ്ങൽ. ഫോണിൽ വെങ്കിയുടെ ചിത്രം. ഫോണിൽ
ഫോട്ടോ നോക്കുന്ന ഇരുവരുടെയും പ്രാർത്ഥൻ, വെങ്കി) ചിത്രം
സ്ക്രീനിൻ്റെ ഇരുവശങ്ങളിൽ .ഇരുവരും ചിത്രം നോക്കി ചിരിക്കുന്നു.
CUT BACK TO:

അസിസിൻ്റെ കാർ.
അസീസ്
ബീ റെഡി ഫോറെ എ ബിഗ് ഗെയിം
സോമാ സത്താറിനോട് നമ്മുടെ ആളുകളുമായി ഇങ്ങോട്ട് വരാൻ പറ
അസീസ് ധൃതിയിൽ ഫോണിൽ നിന്നും സിമ്മ് എടുത്ത് ഒടിച്ച് എറിയുന്നു.
CUT TO:

53 രാത്രി/ റോഡ് 53

പിന്നിൽ വടിവാളും മറ്റായുധങ്ങളുമായി ബൈക്കിൽ ചീറിപ്പായുന്നവരുടെ


വിദൂരദൃശ്യം
CUT TO:

54 EXT. രാത്രി/ റോഡ് 54

ജീപ്പിൽ യാത്ര ചെയ്യുന്ന പാർത്ഥനും ഡേവിഡും പിന്നിൽ കോശി


ബന്ധനത്തിൽ കിടക്കുന്നു. പാർത്ഥൻ ജി പി എസിൽ അസീസിനെ
ട്രാക്കു ചെയ്യുന്നു.
പാർത്ഥൻ
അയാള് നമ്മളെ ഫോളോ ചെയ്യഉകയാണ്.
ഡേവിഡ്
ആ കോശിയുടെ ഫോണിൽ നിന്ന് സിം
ഊരി മാറ്റ്
പാർത്ഥൻ
അത് വേണ്ട
പാർത്ഥൻ കോശിയുടെ വായിൽ നിന്ന് പ്ലാസറ്റർ ഇളക്കിമാറ്റി അയാളുടെ
ഫോണിൽ നിന്ന് അസീസിനെ ഡയൽ ചെയ്തു കൊണ്ട്
തോക്കെടുത്ത് കോശിയുടെ ചെവിയിൽ ചേർക്കുന്നു
പാർത്ഥൻ
നീ അയാളോട് നിൻ്റെ വീട്ടിലേക്കു വരാൻ
പറ

ശി മി ന്നി ർ ൻ ക്ക് ടി ർ ത്തി പി സ് ളിൽ

Generated by Perayamsreekumar on January 11, 2024


71.

കോശി മിണ്ടുന്നില്ല പാർത്ഥൻ തോക്ക് ഒന്നുകൂടി അമർത്തി പിസ്ററളിൽ


വിരലമർത്തുന്നു.
BACK TO:

55 രാത്രി/റോഡ്/അസീസിൻറെ വാഹനം 55

അസീസിൻറെ ഫോണിൽ റിംഗ് കേക്കുന്നു അയാള് ഫോണെടുക്കുന്നു


അസീസ്
കോശി നീ എവിടയാ എന്തുപറ്റി
ഫോണിൽ കോശിയുടെ ശബ്ദം
അസീസേ നീ പെട്ടെന്ന് എൻറെ
വീട്ടിലേക്കുവാ
BACK TO:

56 റോഡ്/പാർത്ഥൻ്റെ വാഹനം 56

പാർത്ഥ (ഡേവിഡിനോട്)
നീ എൻ്റെ കാറ് കിടക്കുന്നിടത്ത് എന്നെ
ഇറക്കിയിട്ട് ഇവനേം കൊണ്ട് പൊയ്ക്കോ
BACK TO:

57 രാത്രി/ അസിസിൻ്റെ വാഹനം 57

അസീസ് ഡ്രൈവറോട്
വണ്ടി തിരിക്കെടാ

58 EX / രാത്രി / വഴി / 58

പാർത്ഥനും ഡേവിഡും സഞ്ചരിക്കുന്ന ജീപ്പ് വിജനമായ ഒരു റോഡിൻ്റെ


അരുകിൽ വന്ന് നില്ക്കുന്നു. പാർത്ഥൻ കോശിയുടെ ഫോണുമായി
ജീപ്പിൽ നിന്ന് ധൃതിയിൽ ഇറങ്ങി മുൻ പിൽ പാർക്ക് ചെയ്യ്തിരിക്കുന്ന
കാറിൽ കയറുന്നു. ഡേവിഡ് വണ്ടിയെടുക്കുന്നു, പുറകിൽ കൈകാൽ
കെട്ടികിടക്കുന്ന കോശിയുടെ ചിത്രം .

59 EXT. / രാത്രി / അസീസിൻ്റെ വാഹനം 59

അസീസ് കോശിയുടെ ഫോണ് ട്രാക്കു ചെയ്യുന്നു


അസീസ്
കോശിയടെ വീട്ടിലേക്ക് പോ

Generated by Perayamsreekumar on January 11, 2024


72.

CUT TO:

60 EXT. രാത്രി/ റോഡ് 60

വേഗത്തിൽ പായുന്ന അസീസിൻ്റെ വാഹനം ചെറിയ റോഡിൽ കുറുകെ


നിർത്തിയിരുക്കുന്ന പാർത്ഥൻ്റെ കാറിനു മുന്നിൽ ചവിട്ടുന്നു. കാറിൽ
നിന്ന് ധൃതിയിൽ തോക്കുമായി പുറത്തിറങ്ങുന്ന അസീസ് ചുറ്റുപാടും
വീക്ഷിക്കുന്നു. തോക്കുമായി പതിയെ കാറിനു ചുറ്റാകെ
നടക്കുന്നു.പെട്ടന്ന് മുകളിലെ മരക്കൊണ്പിൽ നിന്ന് പാർത്ഥൻറെ
മിന്നലാക്രമണം അസീസിൻ്റെ തോക്കു തെറിച്ചു പോകുന്നു. ചെറിയൊരു
സംഘട്ടനത്തിലൂടെ പാർത്ഥൻ അയാളെ കീഴ്പ്പെടുത്തുന്നു.തോക്കു കാട്ടി
തൂട്ടാളികളെ ഓടിക്കുന്നു.
CUT TO:

61 INT. / രാത്രി / അജ്ഞാത കേന്ദ്രം 61

അകത്തെ മുറിയിലെ ഗ്രില്ലിൽ. കൈയ്യും കാലും ബന്ധിതനായി


കിടക്കുന്ന കോശി. പുറത്ത് നിന്ന് നായയുടെ കുര കേൾക്കാം. ഡേവിഡ്
കടന്നു വരുന്നു.മേശപ്പുറത്തിരിക്കുന്ന റെക്കോർഡർ ഓഫ് ചെയ്യുന്നു.
ഡേവിഡ്
സാറിന് ഇനിയെന്തെങ്കിലും പറയാനുണ്ടോ?
വർദ്ധിച്ച ദേഷ്യത്തോടെ
കേശു
അഴിച്ച് വിടെടാ നായേ...
ഡേവിഡ് കോശിയുടെ മുഖത്താഞ്ഞടിക്കുന്ന, ക്രൗര്യത്തോടെ, സർവ്വ
ശക്തിയുമെടുത്ത് കെട്ട് പൊട്ടിക്കാൻ ശ്രമിക്കുന്ന കോശി.പുറത്ത്
കാൽപ്പെരുമാറ്റം കേട്ട് ഡേവിഡ് ജാഗരൂകനാകുന്നു. ജനലിൻ്റെ അരുകിൽ
വന്ന് പതുങ്ങി നോക്കുന്നു, അരക്കെയോ ഓടുന്ന
ശബ്ദം.ശബ്ദമുണ്ടാക്കാതെ വാതിൽ തുറക്കുന്നു.പുറത്ത് നിന്ന് പെട്ടെന്ന്
അറ്റാക്കുണ്ടാവുന്നു.നാലഞ്ച് പേരുടെ അതിരൂക്ഷമായ ആക്രമണത്തെ
ഡേവിഡ് ചെറുത്ത് നില്ക്കുന്നു ,ഡേവിഡ് പരാജയപ്പെടുന്ന ഒരു
ഘട്ടത്തിൽ പാർത്ഥൻ, അസ്സീസുമായി കാറിൽ എത്തുന്നു. ഡേവിഡിൻ്റെ
ജീവൻ രക്ഷിക്കുന്നു. സംഘട്ടനത്തിൽ പരാജയപ്പെട്ട ഗുണ്ടകളെ
നായകളെ അഴിച്ച് വിട്ട് ഓടിക്കുന്നു.
CUT TO:

അജ്ഞാത കേന്ദ്രത്തിലെ മുറി കെട്ടിയിട്ട നിലയിൽ തല കുമ്പിട്ട്


മയങ്ങുന്ന കോശി, തറയിൽ അവശനായി കിടക്കുന്ന അസ്സീസ്,
ഡേവിഡ്
ഇവരെ ഇന്നുതന്നെ കൊണ്ടു പോണ്ടേ
പാർത്ഥൻ
ഉറപ്പായും
വി ഡ് സ്സീ സി ൻ്റെ ൾ ന്ധി ൻ

Generated by Perayamsreekumar on January 11, 2024


73.

ഡേവിഡ് അസ്സീസിൻ്റെ കൈകാലുകൾ ബന്ധിക്കാൻ തുടങ്ങുന്നു


ആ സമയത്ത് പാർത്ഥൻ്റെ ഫോൺ റിംഗ് ചെയ്യുന്നു.പാർത്ഥൻ
ഫോണുമായി പുറത്ത് പോയി കോൾ അറ്റൻഡ് ചെയ്യുന്ന പാർത്ഥൻ.
പാർത്ഥൻ
ഹലോ...... ഉം, ...... ഉം,
ഞാനുടനെത്താം
പാർത്ഥൻഫോൺ കട്ട് ചെയ്യുന്നു. പുറകിൽ ഡേവിഡ്,
പാർത്ഥൻ
സവിതയ്ക്ക് അല്പം സീരിയസാണ്, അവിടം
വരെ ഒന്ന് പോകണം.
പാർത്ഥൻ എന്തോ ആലോചിച്ചിട്ട്.
പാർത്ഥൻ
നമുക്കിവരെ, ഇവിടെന്ന് എത്രയും വേഗം
മാറ്റണം.

62 INT. / സവിതയുടെ വീട് 62

സവിതയുടെ വീട്ടിലേയ്ക്ക് കയറി പോകുന്ന പാർത്ഥൻ


CUT TO:

സവിതയുടെ മുറി
മുറിയിൽ മൂന്ന് നാല് പേർ സവിതയുടെ ബഡിന് ചുറ്റും കൂടി
നില്ക്കുന്നു. പാർത്ഥൻ വന്നയുടെന മറ്റുള്ളവർ ഇറങ്ങി പോകുന്നു.
ബഡിൽ തളർന്ന് അവശയായി കിടക്കുന്ന സവിത ,അവൾ
മുൻപത്തേക്കാളും ക്ഷീണിതയാണ്. കണ്ണുകൾ
അടച്ചിട്ടുണ്ടെങ്കിലും.ഉറങ്ങുകയല്ല.പാർത്ഥൻ ചെന്ന് നില്ക്കുമ്പോൾ
കണ്ണുകൾ തുറക്കുന്നു. അല്പനേരം അങ്ങിനെ തന്നെ നോക്കി
കിടക്കുന്നു.
സവിത
ഒട്ടും വയ്യ ഡോക്ടർ, എനിക്ക് പറ്റണില്ല,
കൊല്ലുന്ന വേദന ... ഒരിഞ്ചഷൻ തര്വോ
പ്ലീസ്( സവിതയുടെ മുഖത്ത് ദയനീയത )
പാർത്ഥൻ സവിതയുടെ കണ്ണുകൾ പരിശോധിക്കുന്നു.
സവിത ഡോക്ടറു കരംഗ്രഹിക്കുന്നു. അവളുടെ കണ്ണുകളിൽ നിന്ന്
നിലയ്ക്കാതെ കണ്ണീർ ഒഴുകുന്നു.
സവിത
ഏത് ബന്ധത്തിൻ്റെ നൂലിഴകളാണ് നമ്മളെ
ചേർത്ത് നിർത്തിയിരിക്കുന്നതെന്ന്
എനിക്കറിയില്ല ...
ർ ൻ്റെ ൾ പി ടി

Generated by Perayamsreekumar on January 11, 2024


74.

പാർത്ഥൻ്റെ കൈകൾ മുറുകെ പിടിക്കുന്നു.


സവിത
ചിലപ്പോൾ ഈ ലോകത്തെ വല്ലാതെ
വെറുത്തുപോകും ഡോക്ടർ, അപ്പോൾ
ഡോക്ടറെ പോലെ ഹൃദയത്തിൽ നമയും,
സ്നേഹവുമുള്ളവരെ ഓർക്കും
അതോർക്കുമ്പോ ഇനിയും ജീവിക്കാനൊരു
കൊതി.
സവിതയുടെ കണ്ണ് നിറഞ്ഞൊഴുകുന്നു. പാർത്ഥൻ അവളുടെ കവിളിൽ
സ്നേഹത്തോടെ തല്ലുന്നു.
പാർത്ഥൻ
എന്തായിത്, സവിതേ
സവിത കണ്ണ് തുടയ്ക്കുന്നു.
സവിത
ഡോക്ടർ ആ നാലുപേരെയും കണ്ടത്തി
എൻ്റെ ആത്മകഥ പൂർത്തിയാക്കി
പ്രസിദ്ധീകരിക്കണം
പാർത്ഥൻ ശരിയെന്ന് മൂളുന്നു
സവിത വിതുമ്പുന്നു. അവൾ പാർത്ഥനോട് നന്ദി പറയാൻ ശ്രമിക്കുന്നു.
പക്ഷേ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി പോവുന്നു. അവൾ കരഞ്ഞ്
കൊണ്ട് തന്നെ പാർത്ഥന് നേരെ നന്ദി സൂചകമായി കൈകൾ
കൂപ്പുന്നു.പാർത്ഥനും വല്ലാതെ ഇമോഷനലാവുന്നു. അയാൾ
പുറത്തേയ്ക്ക് ഇറങ്ങുന്നു. ഇടയിൽ കണ്ണ് തുടയ്ക്കുന്നു.
CUT TO:

സവിതയുടെ വീടിൻ്റെ മുറ്റം


പാർത്ഥൻ സിറ്റൗട്ട് വിട്ട് മുറ്റത്തേയ്ക്കിറങ്ങുന്നു.ഡേവിഡ് ജീപ്പിൽ
ചാരിനിന്ന് സിഗരറ്റ് വലിക്കുന്നു.പാർത്ഥനെ കണ്ട് സിഗരറ്റ്
വലിച്ചെറിയുന്നു.പാർത്ഥൻ ഡേവിഡിനടുത്ത്.
ഡേവിഡ്
അവരെ അവിടെ സൂക്ഷിക്കുന്നത് വലിയ
റിസ്ക്കാണ്
പാർത്ഥൻ
ഉം
ഡേവിഡ്
സവിതയ്ക്ക്...
പാർത്ഥൻ ഒന്നും മിണ്ടുന്നില്ല, ഒരു സിഗരിറ്റിന് തീ കൊളുത്തുന്നു.
അകത്ത് നിന്ന് ഒരു കൂട്ടകരച്ചിൽ കേൾക്കുന്നു. ഡേവിഡ് പാർത്ഥനെ
നോക്കുന്നു.പാർത്ഥൻ ജീപ്പിൽ കയറുന്നു. ഡേവിഡും

Generated by Perayamsreekumar on January 11, 2024


75.

CUT TO:

62A INT. അജ്ഞാത കേന്ദ്രം 62A

അജ്ഞാത കേന്ദ്രത്തിൻ്റെ ഡോർ തുറക്കുന്ന പാർത്ഥൻ, കോശിയേയും,


അസ്സീസിനെയും ബന്ധിച്ചിരുന്ന കസേരകൾ ശൂന്യമായി
കിടക്കുന്നു.പാർത്ഥനും, ഡേവിഡും പരസ്പരം നോക്കുന്നു, കരുതലോടെ
മറ്റ് മുറികളും പരിശോധിക്കാൻ തുടങ്ങു പെട്ടന്ന് പുറത്ത് നിന്ന്
വാതിലടക്കപ്പെടുന്നു.പാർത്ഥനുംഡേവിഡും കതക് തുറക്കാൻ
ശ്രമിക്കുന്നതിനിടയിൽ ലൈറ്റുകൾ ഓഫാവുന്നു

63B EXT/വഴി / 63B

അസ്സീസ് ഓടിച്ച് കൊണ്ട് പോകുന്ന പാർത്ഥൻ്റെ ജീപ്പ്


ജീപ്പിൽ ബന്ധിക്കപ്പെട്ട നിലയിൽ പാർത്ഥനും ഡേവിഡും
റോഡിലൂടെ പാഞ്ഞ് പോകുന്ന ജീപ്പ് വഴിയുടെ നടുവിൽ ഒരു
വണ്ടിയിട്ടിരിക്കുന്നത് കണ്ട് അസ്സീസ് വണ്ടി നിർത്തുന്നു. ജീപ്പ് ഓടിച്ച്
കൊണ്ട് പോകാനുള്ള ഇടമില്ലാത്തത് കൊണ്ട് അവർ രണ്ട് പേരും
വണ്ടിയിൽ ഇരുന്ന് ചുറ്റാകെ നോക്കുന്നു .കോശി ചീത്തവിളിച്ചുകൊണ്ട്
വണ്ടിയിൽനിന്നിറങ്ങുന്നു. പെട്ടെന്ന് വണ്ടിയുടെ പുറക് വശത്ത്
(അസ്സീസിനും, കോശിക്കും അഭിമുഖമായി) മായ
പ്രത്യക്ഷപ്പെടുന്നു.ഗോകുൽ കെന്നൽ വാനിൻ്റെ വാതിൽ മലർക്കെ
തുറന്നിടുന്നു.പട്ടികൾ ചാടിയിറങ്ങി ഓടി വരുന്നു. ആദ്യത്തെ അമ്പരപ്പിൽ
നിന്ന് മോചിതരായ, അസ്സീസും, കോശിയും ഓടുന്നു. എന്നാൽ പാഞ്ഞ്
വന്ന പട്ടികൾ അവർക്ക് ചുറ്റും വലയം തീർക്കുന്നു. ഈ സമയം മായ
പാർത്ഥനെയും ഡേവിഡിനെയും കെട്ടഴിച്ചു വിടുന്നു അവർ ലനായകളുടെ
വലയത്തിൽ നിന്ന് അസീസിനെയും കോശിയോയും പിടിച്ചു കെട്ടി
വണ്ടിയിൽ കയറ്റുന്നു
CUT TO:

63D EXT. റോഡ്/പകൽ 63D

പാർത്ഥൻ മായയേയും ഗോകുലിനെയും കെട്ടിപ്പിക്കുന്നു.ഡേവിഡ് കണ്ണു


നിറച്ച് അവരെ നോക്കുന്നു
BACK TO:

63E EXT. / രാത്രി / വനം 63E

പാർത്ഥൻ്റെ ജീപ്പ് വനത്തിനുള്ളിലെ ഒരു ചെറിയ കുന്നിനുമേളിൽ വന്ന്


നില്ക്കുന്നു. ജീപ്പിൽ നിന്നിറങ്ങുന്ന പാർത്ഥൻ
അർദ്ധമയക്കിത്താലിയിരുന്ന കോശിയേയും, അസ്സീസിനെയും വണ്ടിയിൽ
നിന്ന് വലിച്ച് താഴെയിടുന്നു. അവർ പിടഞ്ഞെഴുനേറ്റു
നില്ക്കുന്നു.പരിഭ്രാന്തിയോടെ ചുറ്റും നോക്കുന്നു.
പാർത്ഥൻ
നി ൾ ത് ർ ൻ പ്

Generated by Perayamsreekumar on January 11, 2024


76.

നിങ്ങൾ ഇരുപത് വർഷം മുൻപ്


പിച്ചിചീന്തിയ പെൺകുട്ടി നിയമത്തോടും
വിധിയോടും പോരാടി അല്പം മുൻപ് മരിച്ചു,
ഇപ്പോൾ നിങ്ങൾ സ്വതന്ത്രരാണ്,
നിങ്ങൾക്കിനിയും ജീവിക്കാം
സന്തോഷിക്കാം. നിങ്ങൾ ചെയ്യ്ത
കുറ്റത്തിന് ഒരു തെളിവും
അവശേഷിക്കുന്നില്ല,പക്ഷെ ആരു
പൊറുത്താലും ഞാൻ നിങ്ങളോട്
ക്ഷമിക്കില്ല. (ഒരലർച്ചയുടെ ശബ്ദത്തിൽ)
നിങ്ങൾക്ക് ഈ സമൂഹത്തിൽ ജീവിക്കാൻ
നിങ്ങൾക്കവകാശമില്ല. അന്തസോടെ
മരിക്കാനും..
പാർത്ഥനും,ഡേവിടും അവരുടെ അരയിൽ ചുവന്ന റിബ്ബൺ കെട്ടുന്നു.
പാർത്ഥൻ
നിലലിൽപ്പിനെ ഇല്ലാതാക്കുന്ന
ഒരോന്നിനെയും കൊല്ലാൻ ഒരോ രീതി
പറഞ്ഞിട്ടുണ്ട് പഴമക്കാർ...പോപ്പട്ടിയെ
തല്ലിക്കൊല്ലണം പേനിനെ ഞെരിച്ചു
കൊല്ലണം....
ഒരു ശക്തമായ മിന്നൽ...ഇടിമുഴക്കം അവരെ ചൂണ്ടി
പാർത്ഥൻ
ഈ കാണുന്നതല്ല നിങ്ങൾ, ഇത് വെറും
മുഖം മൂടികൾ
പാർത്ഥൻ അവരുടെ ദേഹത്ത് റാബിറ്റ്
സ്പ്രേ അടിക്കുന്നു. പരിണാമംകൊണ്ട്
മാത്രം മനുഷ്യനാവില്ല .നിങ്ങള് മനുഷ്യരല്ല
മൃഗം പോലുമല്ല നിങ്ങളന്ന് ആപെൺ
കുട്ടിയെ വേട്ടയാടി ഉപേക്ഷിച്ച ആ കാട്
നിങ്ങൾക്കഭയം നൽകുമെങ്കിൽ ഓടി
രക്ഷപ്പെട്ടോളു.
പാർത്ഥൻ ജീപ്പിൽ നിന്ന് തോക്ക് വലിച്ചെടുക്കുന്നു. അസ്സീസും,
കേശുവും തിരിഞ്ഞ് നോക്കിക്കൊണ്ട് ഓടുന്നു, ഡേവിഡ് ഡോഗ്സ്
വാനിൻ്റെ വാതിൽ തുറക്കുന്നു. നായകൾ മുരൾച്ചയോടെ ഓടുന്നവർക്ക്
പിന്നാലെ . അസീസ് ഒരു വലിയ കമ്പെടുത്തു നായയെ ആക്രമിക്കുന്ന.
പാർത്ഥൻ തോക്കെടുത്ത് ഉന്നം പിടിക്കുന്നു, വലിയൊരു
ഇടിമിന്നലിനൊപ്പം തോക്കിൽ നിന്നും വെടിപ്പൊട്ടുന്നു.പാർത്ഥനും,
അസീസിൻറെ കയ്യിൽ നിന്ന് തടി തെറിച്ചു പോകുന്നു. നായകള് അവരെ
കടിച്ചു കീറുന്നു. ഡേവിഡും തിരികെ നടക്കുന്നു പെട്ടന്ന് മഴ പെയ്യുന്നു
മഴവെള്ളത്തിൽ അരുടെ രക്തം അലിഞ്ഞൊഴുകുന്നു. .രക്തം നുണയുന്ന
നാവുമായി ഓടിവരുന്ന നായകളുടെ പശ്ചാത്തലത്തിൽ പാർത്ഥനും
ഡേവിഡും തിരിഞ്ഞു നടക്കുന്നു.
CUT TO

65 INT. / രാത്രി / ജീപ്പിനുൾവശം 65

ർ ൻ ജീ ടി വി ഡ് ഡ് സീ റ്റിൽ ർ ൻ

Generated by Perayamsreekumar on January 11, 2024


77.

പാർത്ഥൻ ജീപ്പോടിക്കുന്നു. ഡേവിഡ് സൈഡ് സീറ്റിൽ .പാർത്ഥൻ


ഡേവിഡിനോക്കി
പാർത്ഥൻ
ഡേവിഡേ ആ ബാക്ക് സീറ്റിൻ്റെ അടിയിൽ
ഒരു ബാഗ് ഇരിപ്പുണ്ട് അതിങ്ങിടുത്തേ
ഡേവിഡ് ബാഗ് എത്തി വലിഞ്ഞെടുക്കുന്നു. ബാഗ് ഡേവിഡിൻ്റെ മടിയിൽ
പാർത്ഥൻ
അത് തുറക്കു
ഡേവിഡ് ബാഗ് തുറക്കുന്നു. ബാഗിൽ നിറയെ നോട്ട് കെട്ടുകൾ.
പാർത്ഥൻ
അത് തനിക്കുള്ളതാണ്, കുറച്ച് കാലം
ഇവിടന്ന് താനൊന്ന് മാറി നിക്ക് ,പോലീസ്
അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ട്
ഡേവിഡിൻ്റെ മുഖത്ത് മ്ലാനത
ഡേവിഡ്
നീയോ
പാർത്ഥൻ
ഞാനും ഉടൻ മാറും
ഡേവിഡ്
എങ്കി നമുക്കൊരുമിച്ച് മാറാം
പാർത്ഥൻ
എനിക്കൊന്നുരണ്ട് ജോലി കൂടിയുണ്ട് നീ
തൽക്കാലം മാറി നിക്ക്
ഡേവിഡ്
ഞാനിപ്പോൾ എങ്ങോട്ടും പോകുന്നില്ല.
അതുമല്ല ഇനിയൊരാള് കൂടി ഉണ്ടല്ലോ
നാലാമൻ
പാർത്ഥൻ
പോലീസ് അന്വേഷണമെക്കെ ഒന്ന്
തണുത്തിട്ട് നമ്മൾക്ക് നാലാമനെ തേടാം
പാർത്ഥൻ വണ്ടി റോഡിൻ്റെ സൈഡിൽ നിർത്തുന്നു. ഡേവിഡ്
വണ്ടിയിൽ നിന്ന് ഇറങ്ങുന്നു.
പാർത്ഥൻ
ഡേവിഡ ആബാഗ് കൂടി എടുക്കു.
ഡേവിഡ്
വേണ്ട, എനിക്കൊന്നും വേണ്ട.
പാർത്ഥൻ
ൾ ൻ ത്

Generated by Perayamsreekumar on January 11, 2024


78.

ഇപ്പോൾ ഞാൻ പറയുന്നത് പോലെ ചെയ്യു.


ഡേവിഡ് മനസ്സില്ലാ മനസ്സോടെ ബാഗെടുത്ത് നടക്കുന്നു.പാർത്ഥൻ വണ്ടി
റോഡിലേക്ക് കയറ്റി ഓടിച്ച് പോകുന്നു.
CUT TO:

66 / രാത്രി/പാർത്ഥൻ്റ വീട് / പാർത്ഥൻ്റെ വായനാമുറി. 66

പാർത്ഥൻ്റെ കൈയ്യിലെ മുറിവ് ഡ്രെസ്സ് ചെയ്യുന്ന മായ. അവളുടെ


മുഖത്ത് വലിയ പരിഭ്രമമുണ്ട്.
മായ
പാർത്ഥൻ എന്തെക്കെയാണ് കാട്ടികൂട്ടുന്നത്.
ഇതെന്തോ മൂർച്ചയുള്ള ആയുധം കൊണ്ട്
മുറിഞ്ഞതാണ്.
പാർത്ഥൻ നിശബ്ദത പാലിക്കുന്നു. മായ പാർത്ഥന് ഇൻജക്ഷൻ
നല്കുന്നു.
മായ
എന്ത് ചെയ്യുമ്പോഴും എൻ്റെയും
കുഞ്ഞിൻ്റെയും മുഖം
മനസ്സിലുണ്ടായിരിക്കുന്നത് നല്ലതായിരിക്കും.
CUT TO:

ബെഡ് റൂം
മായ കട്ടിലിൽ കിടക്കുന്നു.പാർത്ഥൻ ടേബിളിൽ ഇരുന്ന വെള്ളം കുടിച്ചിട്ട്
വന്ന് കിടക്കുന്നു. മായ പാർത്ഥൻ കിടക്കുന്ന വശത്തേക്ക് തിരിഞ്ഞ്
കിടന്നിട്ട് ,
മായ
വീട്ടിൽ പോയിട്ട് കുറച്ചായില്ലേ, നാളെ
നമ്മൾക്കൊന്ന് പോയാലോ?
പാർത്ഥൻ മായയിൽ നിന്ന് ദൃഷ്ടി മാറ്റിയിട്ട്
പാർത്ഥൻ
സവിത, കുറച്ച് നേരം മുൻപ്
മായ നിശബ്ദയാവുന്നു പിന്നെ പാർത്ഥനോട് ചേർന്ന് കിടക്കുന്നു.
മായ
പാർത്ഥാ എന്താണെന്നറിയില്ല. എൻ്റെ
മനസ്സിനൊരു വല്ലാത്ത ഭാരം.
പാർത്ഥൻ മായയെ ചേർത്ത് പിടിക്കുന്നു.
CUT TO:

Generated by Perayamsreekumar on January 11, 2024


79.

പ്രഭാതം.
ഡ്രെസ്സിംഗ് ക്യാബിൻ
പാർത്ഥൻ വസ്ത്രം ധരിച്ചിറങ്ങുന്നു. മായ ഉറക്കത്തിൽ, പാർത്ഥൻ
അല്പനേരം അവളെ നോക്കി നില്ക്കുന്നു.പിന്നെ മെല്ലെ അവളെ
വിളിച്ചുണർത്തുന്നു. മായ ഞെട്ടിയുണരുന്നു, പാർത്ഥനെ കണ്ട്
എഴുന്നേൽക്കാൻ ശ്രമിക്കുന്നു.
പാർത്ഥൻ
വേണ്ട, വേണ്ട എഴുന്നേൽക്കേണ്ട,
കിടന്നോളു.
മായ
ചായ ഇട്ട് തരാം
പാർത്ഥൻ
വേണ്ട നീ കിടന്നോളു.
പാർത്ഥൻ മായയെ ചുംബിക്കുന്നു പിന്നെ പെട്ടെന്ന് മുറി വിട്ട്
പുറത്തിറങ്ങുന്നു.

67 EXT. / പകൽ /കടൽ തീരം 67

സവിതയുടെ ചിത കത്തിക്കുന്ന പാർത്ഥൻ വിദൂര ദൃശ്യം കത്തിയെരിയുന്ന


ചിതനോക്കി നില്ക്കുന്ന പാർത്ഥൻ, പാർത്ഥൻ തിരിഞ്ഞ് നടക്കുന്നു
പുറകിൽ ചിത, ഉയരുന്ന പുക ആകാശത്തിലേക്ക്.

68 EINT. പകൽ /ആത്മകഥയെഴുതുന്ന പാർത്ഥൻ 68

തലകുമ്പിട്ടിരിക്കുന്നു പെട്ടെന്ന് വന്യമായ ഭാവത്തോടെ പേന


വലിച്ചെറിയുന്നു.....
അയാൾ അസ്വസ്തയോടെ അലറുന്നു
പാർത്ഥൻറെ വോയിസോവർ
നാലാമനെ കണ്ടത്തുക ഏറ്റവും ഏറ്റവും ശ്രമകരമായിരുന്നു.കാരണം
അയാൾ നമുക്കിടയിൽ തന്നെയായിരുന്നു.സാക്ഷിയായി...നിസംഗനായി,
എല്ലാ വിചാരണകളിൽ നിന്നും ഒഴിഞ്ഞുമാറി, സുരക്ഷിതനായി. പക്ഷെ
എല്ലാ കുറ്റപത്രങ്ങളിലും അവൻ്റെ പേര് എഴുതപ്പെട്ടിരുന്നു. ഞാനവൾക്ക്
വാക്കു കൊടുത്തതു പോലെ ഇന്നവനെ കണ്ടെത്തുകതന്നെ ചെയ്തു.
CUT TO:

69 INT. അജ്ഞാത കേന്ദ്രം 69

സൌണ്ട് റിക്കാർർറിനു മുന്നിലേക്ക് നീക്കിയിടപ്പെടുന്ന കസേര

ണ്ട് റി ർ തി മീ

Generated by Perayamsreekumar on January 11, 2024


80.

സൌണ്ട് റിക്കോഡർ ഓണാക്കുന്ന കൈകളുടെ അതി സമീപ ദൃശ്യം


അത് ചുണ്ടുകളുടെ അടുത്തേക്ക് നീക്കപ്പെടുന്നു. അയാൾ
സംസാരിക്കുന്നു
അന്ന് മെഡിക്കൽ പ്രവേശന പരീക്ഷ
കഴിഞ്ഞ് ഞങ്ങൾ അതുവഴി
വരുകയായിരുന്നു
CUT TO:

69 EXT. റോഡ്/പകൽ 69

ബൈക്കിൽ യാത്ര ചെയ്തു വരുന്ന രണ്ട് വിദ്യാർത്ഥികൾ


റോഡിൽ ഒരാൾക്കൂട്ടം കാണുന്നു. പെട്ടെന്ന് വണ്ടി സൈഡിൽ നിർത്തി
ഇറങ്ങി നോക്കുന്നു. ഒരു പെൺകുട്ടി അപകടത്തിൽ പെട്ട് രക്തത്തിൽ
കുളിച്ചു കിടക്കുന്നു. നാട്ടുകാർ ചുറ്റും കൂടി നിൽക്കുന്നു. അതുവഴിവന്ന
ഒരു ജീപ്പന് കൈകാണിച്ച് നിർത്തുന്നു ബൈക്കിൽ വന്ന വിദ്യാർത്ഥികളും
നാട്ടുകാരം ചേർന്ന് കയറ്റുന്നു. അവസാനം അതിൽ ഒരാളുകുടി ജീപ്പിൽ
കയറുന്നു.
അയാള് കൂട്ടുകാരനോട്
ഡേവിഡേ നീ വിട്ടോ ഞാനെത്തിക്കോളാം
CUT TO:

അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലുള്ള സവിതക്കൊപ്പം യാത്ര


ചെയ്യുന്ന നാലു വിദ്യാർത്ഥികള്
അതിൽ റോഡിൽ നിന്ന് കയറിയ വിദ്യാർത്ഥിയിലേക്ക് ക്യാമറ സൂം
ചെയ്യുന്നു.
CUT TO:

70 INT. അജ്ഞാത കേന്ദ്രം 70

വോയിസോവർ തുടർച്ച
അപകടത്തിൽപ്പെട്ട പെണ്കുട്ടിയെ
ആശുപത്രിയിലെത്തിക്കാൻ അവരോടൊപ്പം
കൂടുകയായിരുന്നു. പക്ഷെ...
CUT TO:

71 റോഡ് 71

സവിതയുമായി ആശുപത്രിയിലേക്കു പോകുന്ന ജീപ്പിൻ്റെ ദൃശ്യം


വണ്ടിയിലുള്ള മൂന്നു ചെറുപ്പക്കാർ മദ്യലഹരിയിൽ ചിരിക്കുന്നു. അവർ
വഴിയിൽ നിന്ന് കയറിയ അളുമായി തർക്കിക്കുന്നു. അപ്രതീക്ഷിതമായി
ശക്തിയിലുള്ള ചവിട്ട് കിട്ടുന്ന അയാള് റോഡിലേക്ക് തെറിച്ച് വീഴുന്നു.

Generated by Perayamsreekumar on January 11, 2024


81.

CUT TO:

71A EXT. റോഡ്/പകൽ 71A

റോഡിൽ വീണ് കിടക്കുന്ന വിദ്യാർത്ഥി, പരുക്ക് പറ്റിയെങ്കിലും എഴുനേറ്റ്


ജീപ്പിന് പുറകെ ഓടുന്നു. ജീപ്പ് വേഗത്തിൽ ഓടിച്ച് പോകുന്നു.പുറകെ
ഓടുന്ന അയാള് കാൽ തെറ്റി വീഴുന്നു ഒരു വിധത്തിൽ മുട്ടിൽ നിന്ന് നാല്
ദിക്കും കേൾക്കുമാർ തലയിൽ കൈവെച്ച് അലറുന്നു.അത് തലയിൽ
വച്ച കൈകളിലേക്ക് സും ഇൻ ആകുന്നു.
CUT TO:

72 INT. പകൽ/അജ്ഞാതകേന്ദ്രം 72

തലയിൽ കൈവച്ച് അലറുന്ന പാർത്ഥൻ്റെ കൈകളുടെ സമീപ ദൃശ്യം


അത് പാർത്ഥനിലേക്ക് സൂംഔട്ട് ആകുന്നു.റിക്കോഡറിനു മുന്നിൽ
ഇരിക്കുന്ന പാർത്ഥൻ്റെ പിന്നിൽ നിന്നുള്ള ദൃ്ശ്യം
ക്രമേണ ദൃശ്യം ഡോക്ടർ പാർത്ഥൻ്റെ മുഖത്തേക്ക് അടുക്കുന്നു
CUTTO

73 INT.പകൽ /പ്രിൻ്റിംഗ് പ്രസ് 73

പ്രിൻ്റ് ചെയ്തിറങ്ങുന്ന ഒരു ഇരയുടെ ആത്മകഥ എന്ന പുസ്തകം


അതിൻറെ ഒരു കോപ്പി മറിച്ചു നോക്കുന്ന പാർത്ഥൻ
CUT TO

74 EXT. പകൽ/ആർട്ടിസ്റ്റിൻ്റെ മുറി 74

പ്രതികളുതടെ രേഖാചിത്രം വരപ്പിക്കുന്ന പാർത്ഥൻ


ഇടക്ക് അയാളുടെ ഓർമ്മയിൽ 22 വർഷം മുൻപ് കോളേജ് കുട്ടികളുടെ
മുഖം തെളിയുന്നു അയാള് ഓർത്തടുത്ത് സത്യനേശനെ വരക്കുന്നു.
CUT TO:

74A INT. അജ്ഞാത കേന്ദ്രം 74A

വോയിസ് റിക്കോഡറിനു മുന്നിൽ ഇരിക്കുന്ന പാർത്ഥൻ പെട്ടെന്ന എണീറ്റ്


അയാളുടെ വോയിസോവർ
കുറ്റംകൃത്യം തടയാതിരിക്കുക അല്ലെങ്കിൽ തടയാൻ കഴിയാതെ പോവുക
അതും കുറ്റം തന്നെയാണ്. ഇന്ന് സമൂഹം തന്നെ മാധ്യമമാണ്. അവിടെ
ഇന്ന് നാലാമൻ്റെ വിചാരണാ ദിവസമാണ്..
യി റി ൽ നിൽ

Generated by Perayamsreekumar on January 11, 2024


82.

വോയിസോവറിനൊപ്പം കെന്നൽ വാനിൽ നായകളെയും കോണ്ടു


പോകുന്ന പാർത്ഥൻ
വനത്തിൽ കുന്നിൻ കുകളിലെത്തുന്ന പാർത്ഥൻ വാൻ നിർത്തി
ഇറങ്ങുന്നു
CUT TO:

75 EXT. / പകൽ / വനം 75

ഡോഗ്സ് വാനിൻ്റെ ഡോർ തുറക്കുന്ന പാർത്ഥൻ നായകളുടെ മുരൾച്ച,


പാർത്ഥൻ സ്വന്തം മുഖം മറയ്ക്കുന്നു. ശശീരമാസകലം റാബിറ്റ് സ്പ്രേ
അടിക്കുന്നു. പട്ടികൾ നോക്കുന്നു മണം പിടിക്കുന്നു, പാർത്ഥൻ തൻ്റെ
പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ചുവന്ന റിബൻ്എടുത്ത് വീശി കാണിക്കുന്നു
പിന്നെ അരയിൽ കെട്ടുന്നു. അയാള് നായകൾക്കു മന്നിലൂടെ ഓടുന്നു.
വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി പാർത്ഥൻ്റെ നേരെ പായുന്നു.പാർത്ഥൻ
വനത്തിനുള്ളിലേക്ക് ഓടുന്നു, നായകൾ പാർത്ഥൻ്റെ പുറകെ അവ
പാർത്ൻ്റെ മേൽ ചാടി വീഴുന്നു. ,ഫ്രെയിമിലേക്ക് ഉന്നം പിടിക്കുന്ന ഇരട്ട
കുഴൽ തോക്ക് .വെടി പൊട്ടുന്നു.വെടികൊണ്ടനായയുടെ മുരല്ച്ച അത്
മോങ്ങിക്കൊണ്ട് മറിഞ്ഞു വിഴുന്നു.. ഡേവിഡ് ഫ്രെയിമിൽ ,വീണ്ടും വെടി
പൊട്ടുന്നു.
ഓടിവന്ന് പാഞത്ഥനെ പിടിച്ചെഴുന്നേൽപ്പിച്ച് കെട്ടിപ്പിടിക്കുന്ന ഡേവിഡ്
ഇരുവരുടെയും കണ്ണകളൾ നിറയുന്നു ഇരുവരും പരസ്പരം നോക്കുന്നു.
ആനന്ദക്കണ്ണൂരോടെ വീണ്ടും ആലിംഗനം ചെയ്യുന്നു. ദൃശ്യം
പിന്നിലേക്കാവുന്നു. ക്യാമറ കാടിനു പുറത്തേക്ക്..... വേഗത്തിൽ.
ശുഭം.

Generated by Perayamsreekumar on January 11, 2024


83.

Generated by Perayamsreekumar on January 11, 2024

You might also like