You are on page 1of 1

അത്തം തൊട്ടു വിരിഞ്ഞു ചിരിക്കുമൊരായിരമഴകല്ലേ...

മുറ്റത്താവണി മാസം കൊണ്ടു നടക്കും മഴവില്ലേ...

ഇങ്ങനെയേഴുനിറങ്ങളുഷസ്സിനിണങ്ങിയതിന്നോണം
ഭംഗിയിലോരോ പൂക്കളമായി വിടർന്നൂ തിരുവോണം...

ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ

ഓണപ്പൂക്കളം ഓർമ്മപ്പൂക്കളം എഴുതാൻ കൂടാമോ...
ചെമ്പനിനീർ പൂവേ...
ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ
ഓരോ പാട്ടിലും ഓരോ വീട്ടിലും ഓണം കൂടാമോ...
ചെമ്പനിനീർ പൂവേ... പനിനീർ പൂവേ... പൂവേ...

സ ധ മ പ, മ പ ധ പ മ പ
സ ധ മ പ, മ പ മ പ ധ പ... ഓ...
മുല്ലേ... നീയല്ലേ... നറു വെണ്മയുടുത്തില്ലേ...
ഉള്ളം... തിര തുള്ളും... തേൻ തുള്ളി നിറഞ്ഞിലല്ലേ...
മന്ദാര പൊന്നേ ഇതൾ മിഴികൾ വിടർന്നില്ലേ...
സന്തോഷക്കാവിൽ നീ തിരികൾ തെളിച്ചില്ലേ...
മുക്കുറ്റിക്കുടയെവിടേ... മൂവന്തിപ്പുഴയെവിടേ...
നാടൻ പാട്ടിലെ മൈനക്കിളിയുടെ ഈണം പാടാമോ...
മുക്കുറ്റിക്കുടയെവിടേ... മൂവന്തിപ്പുഴയെവിടേ...
നാടൻ പാട്ടിലെ മൈനക്കിളിയുടെ ഈണം പാടാമോ...

ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ

ഓണപ്പൂക്കളം ഓർമ്മപ്പൂക്കളം എഴുതാൻ കൂടാമോ...
ചെമ്പനിനീർ പൂവേ...
ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ
ഓരോ പാട്ടിലും ഓരോ വീട്ടിലും ഓണം കൂടാമോ...
ചെമ്പനിനീർ പൂവേ... പനിനീർ പൂവേ... പൂവേ...

സ ധ മ പ, മ പ ധ പ മ പ
സ ധ മ പ, മ പ മ പ ധ പ... ഓ...
തുളസീ.. തൊഴുതുണരാൻ... മാവേലി വരുന്നില്ലേ...
വഴിയിൽ... തിരുമിഴിയാൽ... നിൻ മെയ്യിലുമുഴിയില്ലേ...
ചെമ്മാനം മുത്തും പുതു ചെമ്പക മലരല്ലേ...
ചെഞ്ചെമ്മേ നമ്മൾ പൊന്നൂഞ്ഞാലാടൂല്ലേ...
നല്ലോലക്കിളിയെവിടേ... നാണത്തിൻ കുളിരെവിടേ...
നാളെ വെളുപ്പിനു നീലക്കൂവളമധുരം പകരാമോ...
നല്ലോലക്കിളിയെവിടേ... നാണത്തിൻ കുളിരെവിടേ...
നാളെ വെളുപ്പിനു നീലക്കൂവളമധുരം പകരാമോ...

ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ

ഓണപ്പൂക്കളം ഓർമ്മപ്പൂക്കളം എഴുതാൻ കൂടാമോ...
ചെമ്പനിനീർ പൂവേ...
ചെമ്പനിനീർ പൂവേ നറു തുമ്പപ്പൂത്തിരളേ
ഓരോ പാട്ടിലും ഓരോ വീട്ടിലും ഓണം കൂടാമോ...
ചെമ്പനിനീർ പൂവേ... പനിനീർ പൂവേ... പൂവേ...

You might also like