You are on page 1of 4

Std-3 Malayalam – Class-13

17-07-2020

CREATIVE TEACHERS
മലയാളം
ഇന്നത്തെ ക്ലാസ്സ് വീണ്ടും കാണുവാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യൂ...👉 https://www.youtube.com/watch?v=GnxijUMiZoU&feature=youtu.be

1. ഇന്നത്തെ ക്ലാസ്സിന്റെ തുടക്കത്തിൽ ടീച്ചർ പാടിയ കുഞ്ഞിക്കവിത കൂടുകാർക്ക് ഇഷ്ടപെട്ടോ?


ആ കവിത ബുക്കിൽ എഴുതി എടുക്കാം. എന്റെ ശേഖരണ പുസ്തകത്തിൽ ഉൾപ്പെടുത്താം.
പാടി പഠിക്കാം.

മലകളുണ്ട് മാമലകളുണ്ട്
കിളികളുണ്ട് പാടും കിളികളുണ്ട്
പുഴകളും മരങ്ങളും ചെടികളുമുണ്ട്
പുഞ്ചിരിക്കും പൂക്കളുമുണ്ട്
പൂമ്പാറ്റകൾ പാറും പൂന്തോട്ടവുമുണ്ട്
നോക്കുവിൻ...
ചുറ്റുപാടും നോക്കുവിൻ കൂട്ടുകാരേ....

2. എത്ര കിളികൂടെ പേര് കൂട്ടുകാർക്കറിയാം? നമുക്കൊന്ന് എഴുതി നോക്കിയാലോ?

3. പക്ഷികളുടെ പേരുകൾ ഉൾപ്പെടുന്ന പാട്ടുകൾ (ഇഷ്ടമുള്ള 5 എണ്ണം) ശേഖരിക്കുക.


ശേഖരണ പുസ്തകത്തിൽ എഴുതുക.
നീലമലപ്പൂങ്കുയിലേ
നീ കൂടെ പോരുന്നോ കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ (2)
നിൻ ചിരിയാൽ ഞാനുണർന്നു അങ്കണത്തൈമണി മാവിന്റെ കൊമ്പില് പെൺകുയിലാളൊത്ത്
നിന്നഴകാൽ ഞാൻ മയങ്ങീ വന്നാട്ടെ
(നീലമലപ്പൂങ്കുയിലേ..) നിന്റെ പെൺകുയിലാളൊത്ത് വന്നാട്ടെ....

4. മാതൃകപോലെ എഴുതാമോ?

കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകൾ


കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ
പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ
....................................................................
....................................................................

Jaison K James, Teacher, Govt. L.P. School Kondadu, Ramapuram, Kottayam.


5. ടീച്ചർ പാടിയ തത്തമ്മക്കവിത കൂടുകാർക്ക് ഇഷ്ടപെട്ടോ? ആ കവിത ബുക്കിൽ എഴുതി
എടുക്കാം.....
തത്തിതത്തി താളത്തിൽ
തുള്ളും തത്തമ്മേ
തക്കം നോക്കി തഞ്ചത്തിൽ
പാറും തത്തമ്മേ
പാറിപ്പാറിപ്പോകാതേ
ദൂരെ ദൂരെ മാറാതെ
പേരെന്താ ... നാടേതാ... ചൊല്ലൂ തത്തമ്മേ...

6. പേജ് 21 - ലെ ചിത്രത്തിൽ എത്ര കിളികളുണ്ട്. ഇഷ്ടമുള്ളവയുടെ ചിത്രം വരയ്ക്കൂ.. അവയെപറ്റി


പാട്ടുകൾ എഴുതു...

7. കൂടുതൽ വരികൾ കൂട്ടിച്ചേർക്കുക.

മാനത്തിന്റെ മടിത്തട്ടിൽ
മാരിവില്ലിന്നഴകോടേ
പാറിയെത്തുന്ന കൂട്ടുകാരേ
പാട്ടൊന്നു പാടിത്തരികയില്ലേ....
...............................................
...............................................
................................................
................................................

Jaison K James, Teacher, Govt. L.P. School Kondadu, Ramapuram, Kottayam.


8. പാഠഭാഗം ഉച്ചത്തിൽ വായിക്കുക. വിഷമമുള്ള വാക്കുകളുടെ അടിയിൽ വരയിടുക. ആ
വാക്കുകൾ നോട്ടുബുക്കിൽ എഴുതിയെടുക്കുക.

9. ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

(മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണ രൂപത്തിൽ എഴുതണം.)

10. സംഭാഷണം എഴുതാം.

11. ഊഹിച്ചെഴുതാം

Jaison K James, Teacher, Govt. L.P. School Kondadu, Ramapuram, Kottayam.


12. സൂചനകളിൽ നിന്നും തത്തക്കുഞ്ഞിന്റെ ആത്മകഥ എഴുതുക. (തത്തക്കുഞ്ഞ് കഥപറയുന്ന
രീതിയിൽ)

13. പുതിയ പദങ്ങൾ ഉൾപ്പെടുത്തി പദശേഖരം വിപുലപ്പെടുത്തുക.

14. പാഠഭാഗത്തു നിന്നും ഇഷ്ടപ്പെട്ട ഒരു സന്ദർഭത്തിന്റെ ചിത്രം വരയ്ക്കുക.

Jaison K James, Teacher, Govt. L.P. School Kondadu, Ramapuram, Kottayam.

You might also like